പ്രണയമഴ: ഭാഗം 4

pranayamazha thamara

രചന: താമര

"മൃദുല.... മുട്ടോളം മുടിയുള്ള, ഉണ്ടക്കണ്ണുള്ള, ഒരു പാവം നാട്ടിന്പുറത്തുകാരി സുന്ദരിക്കുട്ടി... അവളുടെ അച്ഛനും അമ്മയ്ക്കും ഒരേ ഒരു മകളയിരുന്നു... ഒന്നാം ക്ലാസ്സ്‌ മുതൽ നമ്മൾ ഒരുമിച്ചായിരുന്നു പഠിച്ചു വളര്ന്നത്... പഠിക്കാൻ ഞാനും അവളും മോശമല്ലാത്തത് കൊണ്ട് പഠിച്ച സ്കൂളിൽ തന്നെ എനിക്കും അവൾക്കും സയൻസ് ബാച്ചിൽ അഡ്മിഷൻ കിട്ടി.... അവളുടെ ലോകം തന്നെ ഞാനായിരുന്നു....എന്റെ മുഖമൊന്നു മാറിയാൽ പോലും അവൾക് സഹിക്കില്ലായിരുന്നു.... അവളുടെ അച്ഛനും അമ്മയും എന്നെ അവരുടെ മകളെ പോലെ തന്നെ സ്നേഹിച്ച....അതുകൊണ്ട് തന്നെ എനിക്കും അവർ അച്ഛനും അമ്മയും ആയി ..... *** "ഷാനൂ... ഇതുവരെ റെഡി ആയില്ലേ.." ഷാനുവിന്റെ ഉമ്മയാണ് "ഇന്നും ഒന്നും കഴിക്കാതെ പോവാനായിരിക്കും ഉദ്ദേശം "...സുഹറ സ്വയം പറഞ്ഞു.. " എന്റെ ഉമ്മി...സമയമാവുന്നല്ലേ ഉള്ളു ഞാൻ കഴിച്ചിട്ടേ പോകുന്നുള്ളൂ..പോരെ... " അതും പറഞ്ഞുകൊണ്ട് ഷാനു സുഹറയുടെ പിന്നിൽ വന്നു കെട്ടിപിടിച്ചു. ബ്ലാക്ക് പാന്റും, വൈറ്റ് ഷർട്ടും, ബ്ലാക്ക് കോട്ടും ആണ് യൂണിഫോം... കുറച്ചു മുടി മുന്നിലിട്ടിട്ട് തലയിൽ തട്ടമിട്ടുണ്ട്.... "ഓഹ് കിന്നരിക്കാതെ വന്നു കഴിക്ക് പെണ്ണെ...ഒരു കൊച്ചുകുട്ടി..." എന്ന് പറഞ്ഞു സുഹറ അവൾക് പാത്രത്തിൽ ഫുഡ്‌ വിളമ്പാൻ തുടങ്ങി.

"അവൾ ഞങ്ങള്ക്ക് കൊച്ചുകുട്ടി തന്നെയാ".... ഇക്ബാലിന്റ ഉമ്മ ഖദീജ പറഞ്ഞുകൊണ്ട് വന്നു.... "ആഹ് പറഞ്ഞുകൊടുക്കെന്റെ ഖദീജക്കുട്ടി" ഓടിച്ചെന്നു ഖദീജക്ക് ഉമ്മ കൊടുത്തുകൊണ്ട് ഷാനു പറഞ്ഞു.... "എന്താ വിളിച്ചേ.... കുറുമ്പി.. "ചിരിച്ചുകൊണ്ട് ഖദീജ അടിക്കാൻ ഓങ്ങിയതും ഷാനു ഓടി.. "മതി... മതി... ഉമ്മുമ്മാന്റെയും കൊച്ചുമോൾടേം കുട്ടിക്കളി..വന്നു കഴിക്കാൻ നോക്ക്" സുഹറ പറഞ്ഞു "അല്ല ഉമ്മി ഇക്കാക്കമാരും ഇത്താത്ത മാരും എവിടെ?.... ആരേം കണ്ടില്ലാലോ" ഇഖ്‌ബാലിന്റെ മൂത്ത സഹോദരിക്ക് ഒരു മകൻ ആണ്..അജ്മൽ.അജു എന്ന് വിളിക്കും...അവൻ ഡിഗ്രിക്ക് പോണു.... അവര്ക് താഴെ 4 സഹോദരങ്ങൾ.. അവരെല്ലാം വിദേശത്താണ്... അതിൽ രണ്ടുപേരുടെ 3 മക്കൾ ഇവിടെ കുടുംബത്തിൽ നിന്ന് പഠിക്കുന്നു ഫൈസൽ ഡിഗ്രി ഫസ്റ്റ് ഇയർ,സുറുമി ഡിഗ്രി സെക്കന്റ്‌ ഇയർ,സജിത എഞ്ചിനീയറിംഗ് പോണു... "അവരൊക്കെ ഭക്ഷണം കഴിച് ഇറങ്ങി...." അപ്പച്ചി മുംതാസ് പറഞ്ഞുകൊണ്ട് വന്നു.... "ഉപ്പ എവിടെ ഉമ്മി "... "ഉപ്പ ആരെയോ കാണാനെന്നും പറഞ്ഞു ഡ്രൈവറേം കൂട്ടി പോണത് കണ്ടു"....സുഹറ പറഞ്ഞു "മോൾ കഴിക്ക് "....

"മൃദു വന്നില്ലേ..."കഴിച്ചുകൊണ്ടിരിക്കെ ഷാനു ചോദിച്ചു.... "അവൾ നേരത്തെ വന്നായിരുന്നു, അപ്പുറത് പൂന്തോട്ടത്തിൽ നില്കുന്നു..." ഖദീജ പറഞ്ഞു.... "അയ്യോ അവൾ വന്നോ....എന്നിട്ട് പറയാത്തതെന്താ....ഇന്നും താമസിച്ചതിന് കിട്ടും എനിക്കവളുടെന്നു...എന്റെ റബ്ബേ.." അവളത് പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു.. വേഗം കാപ്പി കുടിച്ചിട്ട് അവൾ പൂന്തോട്ടത്തിലേക്ക് പോയി.... അവൾ നോക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ട് കൈക്കുള്ളിൽ നിന്ന്‌ ഒരു ചിത്രശലഭത്തെ പറത്തി വിടുകയായിരുന്നു മൃദു..... "മൃദു.." ഷാനു വിളിച്ചപ്പോ ചിരിച്ചുകൊണ്ട് അവൾ തിരിഞ്ഞു നോക്കി... അവളുടെ നീളമുള്ള മുടി ഒരു സൈഡിലേക്ക് പിന്നിയിട്ടിരിക്കുന്നു.... ഷാനു അവളുടെ അരികിലേക്ക് ചെന്ന് "നീ വന്നിട്ടെന്താ അകത്തു വരാത്തത്?..." "വന്നിട്ടെന്തിനാ നിന്റെ മരമോന്ത കാണാനല്ലേ...

അതിലും ഭേദം ഇവിടെ ഈ പൂന്തോട്ടത്തിൽ വന്നു നിന്ന് പൂക്കളോടും ചിത്രശലഭങ്ങളോടും കാര്യം പറഞ്ഞിരിക്കുന്നത.. ഇവിടെ വന്നിരുന്നാൽ എന്ത് വിഷമമുണ്ടെങ്കിലും മാറും.. " "ഓഹോ ഇപ്പോ അങ്ങനെയായോ....എന്നാൽ പിന്നെ ഇനി മുതൽ ചിത്രശലഭങ്ങളുടെ കൂടെ നടന്നാൽ മതി.. ഞാൻ പോണു... " അതും പറഞ്ഞു കള്ളപിണക്കം നടിച്ചു ഷാനു തിരിച്ചു നടന്നു... "അയ്യോ പിണങ്ങല്ലേടി..ഞാൻ വെറുതെ പറഞ്ഞതല്ലേ..നീയെന്റെ മൊഞ്ചത്തികുട്ടിയല്ലേ"... . "ആണോ? ". .. "മ്മ് ".."സത്യം ". .. "എന്നാൽ ഒകെ " എന്നിട്ട് രണ്ടുപേരും ചിരിക്കുന്നു.. കാർ ഉണ്ടെങ്കിലും ബസ്‌സ്റ്റോപ് വരെ മൃദുവിനോപ്പം നടന്നു പോവാനാണ് ഷാനുവിന് ഇഷ്ടം... **** ബസ് സ്കൂളിന് മുന്നിൽ കൊണ്ട് നിർത്തി.. അതിൽ നിന്നും മറ്റു കുട്ടികൾക്കൊപ്പം മൃദുവും ഷാനുവും ഇറങ്ങി... സ്കൂളിനുള്ളിലേക്ക് പ്രവേശിച്ചു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story