പ്രണയമഴ: ഭാഗം 40

pranayamazha thamara

രചന: താമര

ഷാനു മെല്ലെ ജീവന്റെ അടുത്തേക്ക് വന്നു.. "ജീവൻ ".... അവൾ വിളിച്ചപ്പോ സ്വപ്നത്തിൽ നിന്നെന്ന പോലെ അവൻ ഉണർന്നു... ആരും കാണാതെ കണ്ണുകൾ തുടച്ചു തിരിഞ്ഞുനോക്കി "ആഹ്... താനോ?... എപ്പോഴാ വന്നേ? "... മുഖത്തു പുഞ്ചിരി വരുത്തി അവൻ ചോദിച്ചു... "ഇത്തിരിനേരായി... " "മ്മ് "... അവൻ തിരിഞ്ഞു ദൂരേക്ക് നോക്കി നിന്നു... അവൾ അവളുടെ കയ്യിലുണ്ടായിരുന്ന കല്യാണക്കുറി അവന്റെ നേർക് നീട്ടി... അതിന്റെ പുറത്ത് എഴുതിയിരുന്ന പേരുകൾ കണ്ട് അവന്റെ ചങ്ക് തകരുന്നത് പോലെ തോന്നി.. ഷഹാന വെഡ്സ് അജ്മൽ... അവൻ അവളുടെ മുഖത്തേക്ക് നോക്കി... "ഇനി ഒരുപാട് ദിവസമൊന്നും ഇല്ല... രണ്ടു ദിവസം മാത്രമേ ഉള്ളു... ഞാനൊരു ഭാര്യ ആവാൻ... എന്നോടെന്തെങ്കിലും വാശിയുണ്ടെങ്കിൽ അതൊക്കെ മറന്ന് വരണം എന്റെ വിവാഹത്തിന് വരണം..." ഉള്ളിലെ തീ പുറത്ത് വരത്തെ മുഖത്തു ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് മറുപടിയൊന്നും പറയാതെ അവൻ തിരിഞ്ഞു നിന്നു... ഷാനു ഒന്നും മിണ്ടാതെ അവന്റെ അടുത്ത് ദൂരെക് നോക്കി നിന്നു.. "എന്നോട് ഒന്നും പറയാനില്ലേ? "... കുറച്ചു നേരം അടുത്ത് നിന്നിട്ടും അവന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടാവാത്തതിനാൽ അവൾ ചോദിച്ചു... അവൻ ഇല്ല എന്ന അർഥത്തിൽ അവളുടെ മുഖത്തു നോക്കാതെ തലയാട്ടി.....

"ഓക്കേ...എന്ന ഞാൻ ഇറങ്ങുവാ.. " അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു... പെട്ടന്ന് അവൾ തിരിഞ്ഞ് നിന്നുകൊണ്ട് "ജീവൻ "...എന്നുവിളിച്ചു.. അവൻ തിരിഞ്ഞ് അവളെ നോക്കി... "ഇങ്ങോട്ട് വരുമ്പോ ഉള്ളിലെവിടെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... ഇപ്പോ അത് ഇല്ലാതായി... എനിവേ.. താങ്ക്സ്.. ഫോർ എവെര്യ്തിംഗ് "...അവൾ തിരിഞ്ഞു നടക്കുമ്പോ അവളുടെ കണ്ണുകൾ എന്തിനോവേണ്ടി നിറഞ്ഞൊഴുകി... അവനും നിറഞ്ഞ കണ്ണുകളോടെ അവൾ പോകുന്നത് നോക്കി നിന്നു... അവൾ സ്റ്റെയർ ഇറങ്ങുമ്പോ അജു മുകളിലേക്ക് കയറിവരുന്നത് കണ്ടു... പെട്ടെന്ന് അവൾ ഷാളിന്റെ തുമ്പ് പിടിച്ചു കണ്ണുതുടച്ചു... അവൻ അടുത്തെത്തിയതും രണ്ടാളും ഒരുമിച്ച് നോക്കി.. മുഖത്തു ഒരു ഭാവവുമില്ലാതെ അവൾ താഴേക്ക് പോയി... അജു മുകളിലേക്കും... അജു വന്നുനോക്കുമ്പോ ജീവൻ ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു... "ജീവൻ"...അജു അവന്റെ അടുത്ത് വന്നു തോളിൽ കൈവെച്ചു വിളിച്ചു... അവൻ അജുവിനെ തിരിഞ്ഞ് നോക്കി "ജീവൻ.... വാട്ട്‌ ഹാപ്പെൻഡ്?.. എനി പ്രോബ്ലം?... " ജീവന്റെ കണ്ണുകളിലെ നനവ് കണ്ടതും അത് അജുവിനെ കൂടുതൽ ടെന്ഷനാക്കി... "ഏയ്...നോ പ്രോബ്ലം..." ജീവൻ മുഖത്തു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു... "ഷുവർ "...അജു എടുത്ത് ചോദിച്ചു... "യാ..അവള് വിവാഹം ക്ഷണിക്കാൻ വന്നതാ.

.." ജീവൻ പറഞ്ഞു... "ആഹ് ഞാനും ക്ഷണിക്കുവാ...ഉറപ്പായിട്ടും എത്തണം.." "മ്മ്....ഹാപ്പി മാരേജ് ലൈഫ് "... അജുവിന്റെ നേരെ കൈ നീട്ടികൊണ്ട് ജീവൻ പറഞ്ഞു... "താങ്ക്സ് "...അജു പുഞ്ചിരിയോടെ ആ കരം സ്വീകരിച്ചു... രണ്ടാളും എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി... പോകുംമുമ്പ് എല്ലാവരും വിവാഹത്തിന് എത്തണമെന്ന് ഒന്നുകൂടി ഓര്മിപ്പിച്ചുകൊണ്ടാണ് അവർ ഇറങ്ങിയത്... പോകും വഴിയിൽ എന്നത്തേയും പോലെ തന്നെ മൂകത അവർക്കിടയിൽ കുടിയേറിയിരുന്നു.. അജു പലതവണ ഷാനുവിനെ നോക്കിയെങ്കിലും അവൾ വേറേതോ ലോകത്തായിരുന്നു... കാർ വീട്ടുമുറ്റത്തു കൊണ്ട് നിർത്തിയപ്പോ ഷാനു ഇറങ്ങി അകത്തേക്ക് പോകാൻ തുടങ്ങി... "ഷാനു "....അജു വണ്ടിയിൽ നിന്ന്‌ ഇറങ്ങി അവളെ വിളിച്ചു... ഒരുപാട് നാൾക്കു ശേഷമുള്ള അജുവിന്റെ ആ വിളി അവളിൽ എന്തോ ഒരു സന്തോഷം നല്കുന്നുണ്ടായിരുന്നു... അവൾ അവിടെ അങ്ങനെ തന്നെ നിന്നു... അജു അവളുടെ അടുത്തേക്ക് വന്നു... "ആർ യു ഓകെ? .....അല്ലാ നിന്റെ ഈ മാറ്റം എനിക്ക് എന്തോ കംഫോര്ട്ടബിള് ആയിട്ട് തോന്നുന്നില്ല... നീ മറ്റാർക്കോ കൊടുക്കാനായി കരുതിവെച്ച സ്നേഹം ഞാൻ പിടിച്ചുവാങ്ങുന്നോ എന്നൊരു സംശയം.." അതിനുമറുപടിയായിട്ട് പറയാൻ അവൾക് വാക്കുകളില്ലായിരുന്നു...

അവൾ ഒരു പുഞ്ചിരിയോടെ അവന്റെ മുഖത്തു നോക്കി... എന്നിട്ട് നടന്നകന്നു... എന്നിട്ടും അജു ഒന്നും മനസ്സിലാവാതെ അവൾ പോകുന്നത് നോക്കി നിന്നു... പിന്നീടുള്ള രണ്ടുദിവസം എല്ലാവരും നല്ല തിരക്കുകളിലായിരുന്നു... ഡ്രസ്സ്‌ എടുക്കാനും ആഭരണങ്ങൾ വാങ്ങാനുമൊക്കെയായി പെണ്ണുങ്ങൾ എല്ലാരും അജുവിനേം കൂട്ടി പോയി... ആണുങ്ങൾ എല്ലാരും കല്യാണത്തിന്റെ മറ്റുകാര്യങ്ങളുമായി തിരക്കുളളിലേർപ്പെട്ടു... വിവാഹ തലേന്ന് ഗോൾഡ് ആൻഡ് ബ്ലൂ കളറിലുള്ള ലെഹങ്ക ആയിരുന്നു ഷാനുവിന്റെ വേഷം... തലയിലൂടെ ഗോൾഡൻ കളർ ഹെവി വർക്ക്‌ ദുപ്പട്ട ഇട്ടിട്ടുണ്ട്... കഴുത്തിൽ നിറഞ്ഞു കിടക്കുന്ന നെക്‌ളേസ്‌... ആ വേഷത്തിൽ അവളുടെ സൗന്ദര്യം കൂടി ബ്ലൂ കളർ കുർത്തയും വൈറ്റ് പാന്റും ആയിരുന്നു അജുവിന്റെ വേഷം.. അവനും കാണാൻ വളരെ അട്ട്രാക്ടിവ് ആയിരുന്നു... ഫോട്ടോ എടുക്കലും മറ്റുമായി ഷാനുവും അജുവും വളരെയധികം ക്ഷീണിച്ചിരുന്നു... ********* രോഹനും അജുവും രോഹന്റെ വീട്ടിലെ ടെറസ്സിലിരുന്നു മദ്യപിക്കുകയായിരുന്നു... ജീവൻ ഇതുവരെയില്ലാത്ത ശീലം ഇന്ന് തുടങ്ങിയതിൽ എതിർത്തുകൊണ്ടിരിക്കുകയിരുന്നു രോഹൻ..അവന്റെ എതിർപ്പ് ഒന്നും വകവെക്കാതെ ജീവൻ കുടിച്ചുക്കണ്ടേയിരുന്നു

"ടാ....നിനക്കറിയോ?... അവളെ ഞാൻ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന്... ഇല്ലടാ...അറിയില്ല ആർക്കും അറിയില്ല... ദേ മുകളിരുന്നു ഇതെല്ലാം കണ്ട് രസിക്കുന്ന ദൈവമെന്ന് ആൾകാർ വിളിക്കുന്ന അങ്ങേർക്ക് പോലും അറിയില്ല.... അറിയാമായിരുന്നെങ്കിൽ അങ്ങേര് എന്നോടിങ്ങനെ കാണിക്കില്ലായിരുന്നു..." എന്ന് പറഞ്ഞുകൊണ്ട് ജീവൻ കുപ്പിയോടെ എടുത്ത് മോന്താൻ തുടങ്ങി "ടാ....മതിയാക്ക് നീ ഇപ്പോ തന്നെ ഓവറാ..." ജീവന്റെ കയ്യിലിരുന്ന കുപ്പി പിടിച്ചുവാങ്ങികൊണ്ട് രോഹൻ പറഞ്ഞു... "ഏയ്...പോട്ടെടാ എല്ലാം... എന്തിന് വേണ്ടിയാടാ ഞാൻ ജീവിക്കുന്നെ...ആർക്കു വേണ്ടിയാ... അഞ്ചു കൊല്ലമാട....ഞാൻ അവളെ ദേ എന്റെ ഈ നെഞ്ചിൽ കൊണ്ട് നടന്നത്... നാളെ അവൾ മറ്റൊരുത്തന്റെ ഭാര്യ അവൻ പോവുവാട... ശെരിയാ...ഞാൻ തുറന്ന് പറഞ്ഞില്ല അവളോട്...എന്റെ ഇഷ്ടം.. അത് എന്താണെന്ന് അറിയാമോടാ നിനക്ക്...അവള്.... അവള് എന്നിൽ നിന്ന്‌ അകന്നുപോയാലോന്ന് പേടിച്ചിട്ടാ.... വയ്യട...അവൾ വേറൊരാളുടെ ഭാര്യ ആയി ജീവിക്കുന്ന കാണാൻ എനിക്ക് വയ്യാ... ഞാൻ പോവ്വ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story