പ്രണയമഴ: ഭാഗം 42

pranayamazha thamara

രചന: താമര

നവീൻ കൈകൊണ്ട് തടഞ്ഞു.. "തന്നെ ഇട്ടേച്ചു പോവാൻ തോന്നീല... തനിക് ഇനി എന്റെ ഒപ്പം താമസിക്കാം... " "നവീൻ പക്ഷെ"... "വേണ്ട ഒന്നും പറയണ്ട....ഞാൻ പറയുന്നത് കേട്ടാ മതി..." അങ്ങനെ നവീന്റെ ഒപ്പം ജീവൻ താമസം തുടങ്ങി... നവീൻ ഡിഗ്രി കഴിഞ്ഞ് IPS പഠിക്കാനായി ആണ് മുംബൈക്ക് വന്നത്. നവീന്റെ നിർബന്ധത്തിനു വഴങ്ങി ജീവനും പഠനം തുടരാൻ തീരുമാനിച്ചു.... പാർട്ട്‌ ടൈം ജോലിക്ക് പോയി ജീവനും നവീനൊപ്പം പഠനം പൂർത്തിയാക്കി... ഫിസിക്കൽ ടെസ്റ്റിനു ജീവനും നല്ല പ്രകടനം കാഴ്ച വെച്ചു... IPS എക്സമിനും വളരെ നന്നായി തന്നെ അവർ പഠിച്ചെഴുതി... റിസൾട്ട്‌ വന്നപ്പോൾ സെലെക്ഷൻ ലിസ്റ്റിൽ രണ്ടാളുടെയും പേരുണ്ടായിരുന്നു.. *--****

4 വർഷങ്ങൾക് ശേഷം കേരളത്തിലെ ഒരു ഡിജിപി ഓഫീസ്.... മേശപ്പുറത് നെയിംബോര്ഡില് നവീൻ എന്ന പേര് എഴുതിയിരിക്കുന്നു "എടോ....ASP ശങ്കറിനെ പണിഷ്മെന്റ് ട്രാൻസ്ഫർ കൊടുത്തതിനുള്ള കാരണം തനിക്കറിയാല്ലോ?..... " "അറിയാം സർ"....SI റിയാസ്ഖാൻ ബഹുമാനത്തോടെ ഡിജിപിക്ക് മുൻപിൽ ഇരുന്നുകൊണ്ട് പറഞ്ഞു... "ആഹ്...അയാളെക്കൊണ്ട് ഈ നാടിനു ഒരു ഉപകാരവും ഉണ്ടായിട്ടില്ല.. എന്ന് മാത്രമല്ല...ദ്രോഹങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് താനും.... അയാളെ ഇനിയും ഇവിടെ നിർത്തിയാൽ ഈ നാട് അയാൾ കുട്ടിച്ചോറാക്കും..." മുഖത്തു ചെറിയ പുഞ്ചിരിയോടെ ഡിജിപി പറഞ്ഞു... "ഇപ്പോ ഇവിടേക്ക് പ്രൊമോഷൻ വിത്ത്‌ ട്രാൻസ്ഫർ ആയിട്ട് വരുന്ന ആളുണ്ടല്ലോ... മുംബൈ നഗരത്തിലെ ക്രിമിനല്സിന്റെ പേടിസ്വപ്നമാണ്... അവന്റെ പേരുകേട്ടാൽ അവന്മാർ വിറക്കും... ASP ജീവൻ....എനിക്ക് അവനെ പേഴ്‌സണലി അറിയാം...

ഈ നാട് അവന്റെ കയ്യിൽ ധൈര്യമായി ഏല്പിക്കാം.... അവനിവിടെ മൊത്തത്തിലൊന്നു പൊടിതട്ടിയെടുക്കും..." നവീൻ പറഞ്ഞു നിർത്തിയതും പുറത്ത് കേരള സ്റ്റേറ്റ് ബോർഡ്‌ വെച്ച ഇന്നോവ കാർ കൊണ്ട് നിർത്തി... അതിൽ നിന്നും ജീവൻ ഇറങ്ങി... പോലീസ് യൂണിഫോമിൽ അവനെ കണ്ടാൽ ആരും വിറച്ചുപോകും... മുഖത്തു കൂളിംഗ് ഗ്ലാസ്‌ വെച്ചിട്ടുണ്ട്... മുഖത്തെ ഗൗരവഭാവതോടുകൂടി അവൻ ഡിജിപി ഓഫീസിനുള്ളിലേക് കയറി... സൈഡിൽ നിൽക്കുന്ന പോലീസ്‌കാർ അവനു സല്യൂട്ട് അടിക്കുന്നുണ്ടായിരുന്നു.. അതിനൊപ്പം അവനും ഫോണിൽ കൈ ഉയർത്തികാട്ടികൊണ്ട് നടന്നു... "May i coming sir "... ഡിജിപി യുടെ മുറിയുടെ മുന്നിൽ എത്തിയപോ ജീവൻ ചോദിച്ചു... "യാ കം ഇൻ "....നവീൻ പറഞ്ഞു ജീവൻ ഒരു പുഞ്ചിരിയോടെ അകത്തേക്ക് കയറിവന്നു... ജീവൻ കയറിവന്നതും si റിയാസ്ഖാൻ എഴുന്നേറ്റ് സല്യൂട്ട് അടിച്ചു...

നവീൻ എഴുന്നേറ്റ് ജീവനെ കെട്ടിപിടിച്ചു... "എന്റെ ജീവാ എത്ര നാളായെടോ തന്നെ ഒന്ന് കണ്ടിട്ട്.... ഏഹ്?.... " ജീവൻ അതിനു ഒരു പുഞ്ചിരി മാത്രം നൽകി... "എനിവേ...ഇന്ന് തന്നെ ഡ്യൂട്ടിയിൽ കയറുകയാണോ? "... നവീൻ ചോദിച്ചു... "യെസ് സർ "....ജീവൻ കയ്യിലിരുന്ന പേപ്പർ നവീന്റെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു... "ഓക്കേ..അപ്പോ തുടങ്ങിക്കോ..." നവീൻ പറഞ്ഞു "താങ്ക് യു സർ " എന്ന് പറഞ്ഞിട്ട് സല്യൂട്ട് അടിച്ച ശേഷം ജീവൻ പുറത്തേക്കിറങ്ങി ശേഷം റിയാസ്ഖാനും സല്യൂട്ട് അടിച്ചിട്ട് പുറത്തേക്കിറങ്ങി... പുറത്തിറങ്ങി റിയാസ്ഖാൻ ജീവനെ പരിചയപെട്ടു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story