പ്രണയമഴ: ഭാഗം 43

pranayamazha thamara

രചന: താമര

നാട്ടിലേക്ക് പ്രൊമോഷൻ വിത്ത്‌ ട്രാൻസ്ഫെർ കിട്ടിയതിനാൽ ചിലവ് ചെയ്തേ പറ്റു എന്നുള്ള നവീന്റെ വാശിക്ക് മുന്നിൽ ജീവൻ തോറ്റു.... സിറ്റിയിലെ തന്നെ ഏറ്റവും വലിയ റെസ്റ്ററന്റിലേക്ക് ജീവനും നവീനും ഒപ്പം റിയാസ്ഖാനും വിട്ടു... "നിനക്കറിയോ.. ....ദേ ഇവനെ സർ എന്ന് വിളിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.." ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജീവൻ തമാശയെന്നോണം റിയാസ്ഖാനോട് പറഞ്ഞു.. അതിനു മറുപടിയായി റിയാസ്ഖാൻ ഒന്ന് ചിരിച്ചു... "നിന്റെ സർ വിളി കേൾക്കുമ്പോ നീ എന്നെ കളിയാക്കി വിളിക്കുന്നതാണോ എന്ന് എനിക്ക് ചെറിയ ഡൌട്ട് ഉണ്ട്.... " നവീൻ പറഞ്ഞത് കേട്ട് ജീവനും രോഹനും ചിരിച്ചു... ഫുഡ്‌ കഴിച്ച ശേഷം ജീവൻ വാഷ്‌റൂമിലേക്ക് പോയി... അവൻ പോയിട്ട് വന്നപ്പോൾ നവീനും റിയാസും പോയി.. ജീവൻ മേശമേൽ കൊണ്ട് വെച്ച ബില്ല് എടുത്ത് ക്യാഷ് കൗണ്ടറിന്റെ അടുത്ത് ചെന്നു ബില്ല് അടച്ചു.. "ജീവൻ "... പെട്ടന്നുള്ള വിളി കേട്ട് ജീവൻ തിരിഞ്ഞു നോക്കി... "അജു...?"ജീവന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.... "എത്ര നാളായി എടോ തന്നെ കണ്ടിട്ട്?... എവിടാരുന്നു ഇത്രേം നാൾ? സുഖാണോ നിനക്ക്? "... "മ്മ്....സുഖം.. ഷാനു? ".... ജീവൻ മടിച്ചു മടിച്ചു ചോദിച്ചു... അജു പിറകിലേക്ക് തിരിഞ്ഞു നോക്കി..

ജീവനും ആ ഭാഗത്തേക്ക്‌ നോക്കി.... അവിടെ ഒരു പെൺകുഞ്ഞിനെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു ഷാനു... അവളെ കണ്ടതും അവന്റെ കണ്ണ് നിറഞ്ഞു... ഷാളിനിടയിൽ മറഞ്ഞുകിടക്കുന്ന താലിമാല അവന്റെ കണ്ണിൽപ്പെട്ടു... അവന്റെ നെഞ്ചുതകരുന്ന പോലെ തോന്നി.. അവൾ അവനെ കണ്ടിട്ടില്ലാന് ഉറപ്പാണ്.. അവൻ നോട്ടം പിൻവലിച്ചുകൊണ്ട് അജുവിനെ നോക്കി... "സുഖാണോ അവൾക്? " ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ ജീവൻ ചോദിച്ചു.... "മ്മ്... "അതിനു മറുപടിയായിട്ട് അജു ഒന്നുമൂളുക മാത്രം ചെയ്തു... അപ്പോഴേക്കും നവീനും റിയാസ്ഖാനും അവിടെ എത്തി... നവീനെ കണ്ടതും അജുവിന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു.. "ഇത്? "...അജു നവീനെ ചൂണ്ടിക്കൊണ്ട് ചോദിക്കാനാഞ്ഞു... "സംശയിക്കണ്ട ഡിജിപി നവീൻ സർ തന്നെയാ... ഹി ഈസ്‌ മൈ ഫ്രണ്ട്... " "ഹെലോ സർ "...അജു നവീന് നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു... "ഹായ്..."നവീൻ ആ കരം സ്വീകരിച്ചു... "ഇത് SI റിയാസ്ഖാൻ "....ജീവൻ റിയാസിനെയും പരിചയപ്പെടുത്തി... "ഇദ്ദേഹത്തെ പലതവണ കണ്ടിട്ടുണ്ട്..." അജു റിയാസിന് നേരെ കൈനീട്ടിക്കൊണ്ട് പറഞ്ഞു... റിയാസ് ആ കൈ സ്വീകരിച്ചു... രണ്ടുപേരും ഇവനാരാണെന്നുള്ള അർഥത്തിൽ ജീവനെ നോക്കി... "ഓ സോറി...ഇത് അജു "...

ജീവൻ നവീനോടും റിയാസിനോടുമായി പറഞ്ഞു... ഓഹ് ഇതാണോ അജു? ...യു മീൻ അജ്മൽ.? .. " നവീൻ ചോദിച്ചു... "യാ? "....ജീവൻ പുഞ്ചിരിയോടെ പറഞ്ഞു... "ഓഹ് ..നിങ്ങളെയൊക്കെ ജീവൻ പറഞ്ഞ് എനിക്ക് അറിയാം... നൈസ് ടു മീറ്റ് യു...ദെൻ, വെയർ ഈസ്‌ യുവർ വൈഫ്‌?... " "ഷീ ഈസ്‌ ദെയ്ർ "...അജു ഷാനു ഇരിക്കുന്ന ഭാഗത്തെക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു... നവീനും റിയാസും നോക്കുമ്പോ ഷാനു അവിടെ ഇരിക്കുന്നുണ്ടായിരുന്നു... "അത് അഡ്വക്കേറ്റ് ഷഹാന അല്ലെ? "... റിയാസ് ചോദിച്ചു... "അതേ... "അജു പുഞ്ചിരിയോടെ മറുപടി പറഞ്ഞു... ജീവൻ അത്ഭുതത്തോടെ അജുവിനെ നോക്കി... "ജീവൻ നിനക്കെങ്ങനെ ഇവരെയൊക്കെ? "....അജു സംശയത്തോടെ ചോദിച്ചു.... "അജു...അവനിപ്പോ വെറും ജീവനല്ല... ASP ജീവൻ IPS...ആണ് "... നവീൻ പുഞ്ചിരിയോടെ ജീവന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു... "ഓഹ് വാട്ട്‌ എ സർപ്രൈസ്...കൺഗ്രാറ്റ്സ് ജീവൻ..." അജു ജീവന്റെ നേരെ കൈനീട്ടി... "താങ്ക് യു "...ജീവൻ പുഞ്ചിരിയോടെ ആഹ് കരങ്ങൾ സ്വീകരിച്ചു... "ഓകെ...എന്ന ഞങ്ങളിറങ്ങാ... സീ യു ലേറ്റർ... ബൈ "...ജീവൻ അജുവിനോട് പറഞ്ഞു... "ആഹ് ഓകെ ബൈ "....അജു മൂന്നുപേർക്കും ഷേക്ക്‌ ഹാൻഡ് നൽകി കൊണ്ട് പറഞ്ഞു... അവർ മൂന്നുപേരും നടന്നുപോവുമ്പോ ഷാനു അജുവിന്റെ അടുത്തേക് നടന്നു വന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു... "അവൻ എന്നെ മറന്നിട്ടുണ്ടാവും അല്ലെ? "...

ഷാനു ഇടറിയ സ്വരത്തിൽ പറഞ്ഞു.... അജു അതിനു മറുപടിയൊന്നും പറയാതെ അവളെ ചേർത്തുപിടിച്ചു... "അപ്പച്ചി..."റിയാമോളുടെ കൊഞ്ചിക്കൊണ്ടുള്ള വിളികേട്ട് ഷാനു തിരിഞ്ഞുനോക്കി.. സുറുമി ആ കുഞ്ഞുമായി നടന്നു അവരുടെ അടുത്തേക്ക് വന്നു ****** പോകുന്ന വഴിയിൽ ജീവൻ ആകെ അസ്വസ്ഥനായിരുന്നു... എത്രയൊക്കെ വേണ്ടാന്ന് പറഞ്ഞിട്ടും ജീവന്റെ മനസ്സിൽ കഴുത്തിൽ താലിയുമായി കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കുന്ന ഷാനുവിന്റെ രൂപം ഒരു സങ്കടമായി തന്നെ നിഴലിച്ചു നിന്നു... അവൻ കണ്ണടച്ചുകൊണ്ട് സീറ്റിലേക്ക് ചാരി കിടന്നു... "ഏയ്‌...താനെന്താടോ ഇങ്ങനെ?... ഇപ്പോഴും അവളെയോർത്തു സങ്കടപെടുവാണോ?.... സീ....അവളിപ്പോ മറ്റൊരാളുടെ ഭാര്യ ആണ്... ഇനിയും താൻ അവളെയോർത് കഴിയുന്നത് തെറ്റാണ്... So, അവളെ പൂർണമായും നിന്റെ മനസ്സിൽ നിന്ന്‌ പറിച്ചെറിയണം..." അതിനു മറുപടിയായി ഒന്ന് തലയാട്ടുക മാത്രം ചെയ്തു... സ്റ്റേഷനിലേക്ക് പോയി എല്ലാരേയും പരിചയപ്പെട്ട ശേഷം ജീവൻ നേരെ പോയത് രോഹന്റെ വീട്ടിലേക്കാണ്... ജീവനെ കണ്ടതും രോഹൻ ആകെ സ്തംഭിച്ചു നിന്നു... അതോടൊപ്പം കേരള സ്റ്റേറ്റ് ബോർഡ്‌ വെച്ച കാർ കണ്ടതും രോഹൻ സംശയത്തോടെ അവനെ നോക്കി... "നോക്കണ്ട ഉണ്ണി...ഇത് ഞാൻ തന്നെയാ..."

രോഹൻ വന്നു ജീവനെ കെട്ടിപിടിച്ചു... "എത്രനാളയെടാ നിന്നെ കണ്ടിട്ട്?... എന്നോട് പോലും ഒരു വാക്ക് പറയാതെ നീ എങ്ങോട്ടാ പോയത്? "... അകത്തെ സോഫയിലിരുന്നു ജ്യൂസ് കുടിക്കുന്നതിനിടയിൽ രോഹൻ ചോദിച്ചു... ജീവൻ രോഹനെ നോക്കി പുഞ്ചിരിച്ചു.. "അന്ന് അങ്ങനെ ഒരു പോക്ക് അത്യാവശ്യമായിരുന്നു..." ജീവൻ കുറച്ചുനേരത്തെ കത്തിവെപ്പിന് ശേഷം അവിടെനിന്നും ഇറങ്ങി... "വൈകിട്ട് നീ എന്തായാലും വീട്ടിലേക്ക് വാ"...കാറിൽ കയറുന്നതിനിടക്ക് റോഹനോട് പറഞ്ഞു... ശേഷം ജീവൻ പോയത് വീട്ടിലേക്കായിരുന്നു... മുറ്റത്തു കാർ കൊണ്ടുവന്നു നിർത്തിയപ്പോ സിറ്ഔട്ടിൽ ഇരിക്കുകയായിരുന്ന ദേവൻ സംശയത്തോടെ നോക്കി.... അകത്തു നിന്നും ലീനയും ദേവന്റെ അടുത്തേക്ക് വന്നു... കാറിന്റെ പിൻസീറ്റിൽ നിന്നും ജീവൻ ഇറങ്ങിയപ്പോ "മോനെ? "....എന്ന് ലീന അറിയാതെ വിളിച്ചുപോയി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story