പ്രണയമഴ: ഭാഗം 45

pranayamazha thamara

രചന: താമര

ആ വിളി അവൾ ഒരുപാട് നാളായി കേൾക്കാനാഗ്രഹിച്ചപോലെ അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ മെല്ലെ തിരിഞ്ഞു നോക്കി.. ജീവൻ ചായ അവിടെ വെച്ചിട്ട് എഴുന്നേറ്റു.. അവൾ അവന്റെ അടുത്തേക്ക് വന്നു... "അപ്പൊ എന്നെ ഓർമയുണ്ട്...അല്ലെ..." അവൾ ജീവന്റെ മുഖത്തു നോക്കികൊണ്ട് പറഞ്ഞു... "ഷാനു... ഞാൻ..."ജീവൻ പറഞ്ഞുതുടങ്ങിയപ്പോ തന്നെ ഷാനുവിന്റെ കൈ അവന്റെ കരണത്തു പതിഞ്ഞു... "ഇതെന്തിനാണെന്നറിയോ?.... എന്നെ ജീവനേക്കാളേറെ സ്നേഹിച്ചിട്ടും സ്നേഹിക്കുന്നില്ലാന്ന് എന്റെ മുഖത്തു നോക്കി കള്ളം പറഞ്ഞു എന്നെ വേദനിപ്പിച്ചതിനു..." പറഞ്ഞു തീർന്നിട്ട് മറുകരണതുംകൂടി ഒരടി കൊടുത്തു.. "ഇതെന്തിനാണെന്നറിയോ?.... എന്റെ ഉള്ളിലെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ എന്നെ ഇവിടെ തനിച്ചാക്കി പോയതിനു... നീ കാരണം ഞാൻ അനുഭവിച്ച വേദനക്ക് ഇതൊന്നും ഒരിക്കലും പകരമാവില്ല..." "ഷാനു... ശെരിയാ ഞാൻ ചെയ്തത് തെറ്റു തന്നെയാ.... എന്റെ അപ്പോഴത്തെ മാനസികാവസ്ഥ നിങ്ങള്കാര്ക്കും മനസിലാവതെന്താ?.... ഞാൻ എങ്ങും പോവാതിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ചിലപ്പോ ഒരു ഭ്രാന്തനായി തീർന്നേനെ... നീ മറ്റൊരാളുടെ ഭാര്യ ജീവിക്കുന്നത് കാണാനുള്ള മനക്കട്ടിയില്ലാത്തതുകൊണ്ടാ ഞാൻ എങ്ങോട്ടെന്നില്ലാതെ ആരോടും പറയാതെ യാത്ര തിരിച്ചത്... "

ജീവൻ ഇടറിയ സ്വരത്തോടെ പറഞ്ഞു... "എന്നിട്ടെന്താ ഇന്നലെ എന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയത്? ".... ഷാനു കരഞ്ഞുകൊണ്ട് ചോദിച്ചു... "അജു കെട്ടിയ താലി കഴുത്തിലണിഞ്ഞു നിൽക്കുന്ന നിന്നെ കാണാനുള്ള കെൽപ്പനിക്ക് ഇല്ലായിരുന്നു ".... ഷാനു കഴുത്തിൽ കിടന്ന മാല എടുത്ത് പൊക്കി അവനു നേരെ കാട്ടി... "ഇതാണോ താലി?.... പറ.... ഇതാണോ നീ കണ്ട താലി? "... ഷാനു ചോദിച്ചു... ജീവൻ ആ മലയുടെ ലോക്കറ്റിലേക് നോക്കി... ജീവൻ എന്ന പേരുകൊത്തിയ ലോക്കറ്റ് ആയിരുന്നു അത്... അത് കണ്ടതും ജീവന്റെ കണ്ണുകൾ നിറഞ്ഞു.... "ഷാനു? "... ജീവൻ ഷാനുവിന്റെ മുഖത്തു നോക്കി... അവൾ കൈകൊണ്ട് തടഞ്ഞു... "എന്താണെന്നോ ഏതാണെന്നോ ഒരു വാക്ക് നീ തിരക്കിയോ?... ഇത്രയും നാളും നിനക്ക് വേണ്ടി കാത്തിരുന്ന എന്നെ കണ്ടിട്ടും നീ മിണ്ടാതെ പോയപ്പോ എനിക്കുണ്ടായ സങ്കടം എത്രത്തോളമാണെന്ന് നിനക്കറിയോ? "... ഷാനു പൊട്ടികരഞ്ഞുകൊണ്ട് അകത്തേക്കു ഓടിപോയി.... ജീവൻ തളർന്നു ആ ഊഞ്ഞാലിൽ ഇരുന്നു... അപ്പോഴേക്കും അജു അവിടേക്ക് വന്നിരുന്നു... അവൻ ജീവന്റെ തോളിൽ കൈവെച്ചു... അജുവിനെ കണ്ടതും ജീവൻ ചാടിയെണീച്ചു... "നിങ്ങളുടെ വിവാഹം നടന്നില്ലേ?... ഞാവിടെന്ന് പോയപ്പോൾ എന്താ സംഭവിച്ചത് പറ എനിക്കെല്ലാം അറിയണം"...

ജീവൻ ആകാംക്ഷയോടെ ചോദിച്ചു. "നീ ഇരിക്ക്....ഞാൻ പറയാം "...ജീവനെ സമാധാനിപ്പിച്ചുകൊണ്ട് അജു പറഞ്ഞു... *********** ഷാനുവിന്റെയും അജുവിന്റെ വിവാഹത്തലേന്ന് എല്ലാ പരിപാടികൾക്കും ശേഷം അവർ രണ്ടാളും ക്ഷീണിച്ചിരുന്നു.... ഷാനു അവളുടെ മുറിയിലേക്കു പോയി... അജു മുറിയിലേക്കു സ്റ്റെപ് കയറി പോകുമ്പോ ഫോണിൽ കാൾ വന്നു... അവൻ ഫോൺ ആൻസർ ബട്ടൺ ക്ലിക്ക് ചെയ്തുകൊണ്ട് ടെറസ്സിന്റെ മുകളിലേക്കു പോയി... അവിടെ നിന്നു സംസാരിച്ചു... പെട്ടന്ന് അവിടാരോ ഇരുട്ടത് മറയുന്നത് കണ്ട് അജു അവിടേക്ക് നോക്കി... "ആഹ് ഓക്കേ ടാ...ഞാൻ നാളെ വിളിക്കാം... ബൈ "...എന്നുപറഞ്ഞുകൊണ്ട് ഫോൺ കട്ടാക്കികൊണ്ട് അവിടേക്ക് ശബ്‌ദമുണ്ടാക്കാതെ നടന്നു.... ടാങ്കിനു പിന്നിൽ ആരോ ഒളിച്ചുനിൽകുന്നത് അവൻ കണ്ടു... അവൻ പിന്നിലൂടെ ചെന്നു അയാളെ വാ പൊത്തിയ ശേഷം കൈ പിടിച്ചു തിരിച്ചു അവന്റെ ദേഹത്തോട് ചേർത്ത് നിർത്തി... അതൊരു പെണ്ണാണെന്ന് മനസ്സിലായതോടെ അവന്റെ കൈകൾ അയഞ്ഞു... അവൻ അവളെ വലിച്ചു വെട്ടമുള്ളിടത്തേക്ക് കൊണ്ട് വന്നു നിർത്തി... അവളുടെ മുഖം കണ്ടതും അവൻ ഞെട്ടി... "സുറുമി....നീയിവിടെ ഒറ്റക്ക് എന്തെടുക്കുന്നു? "... അവളുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിരിക്കുന്നുണ്ടായിരുന്നു.. "എന്തിനാ നീ കരഞ്ഞേ?.... പറ പ്രശ്നമുണ്ടോ?... "

"എന്റെ വിഷമങ്ങൾ കരഞ്ഞുതീർക്കാതെ ഞാൻ എന്താ ചെയ്യേണ്ടേ? ".... "നല്ലൊരു ദിവസായിട്ട് സന്തോഷിക്കുന്നതിനു പകരം വിഷമിക്കാനും മാത്രം എന്താ നിനക്കിവിടെ സംഭവിച്ചത്? "... "ഹും....സന്തോഷിക്കേണ്ട ദിവസം... അത് നിങ്ങൾക്കല്ലേ നിങ്ങള് സന്തോഷിക്ക്.... ഇത്രയും നാൾ ഞാൻ മനസ്സിൽ സൂക്ഷിച്ച എന്റെ സ്വപ്നങ്ങളെല്ലാം ചവിട്ടിയരച്ചിട്ട് അതിന്റെ മേലെ നിന്നു നിങ്ങള് സന്തോഷിക്ക് ".... അവളുടെ നിയന്ത്രണം വിട്ടു പോയിരുന്നു.... "സുറുമി നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?.... നീയിതെന്തൊക്കെയാ വിളിച്ചുകൂവുന്നേ? "...അജു ഒന്നും മനസ്സിലാവാതെ ചോദിച്ചു "ഒരുവട്ടമല്ല പലവട്ടം ഞാൻ നിങ്ങളോടൊക്കെ പറഞ്ഞിട്ടില്ലേ... ഞാൻ ഒരാളെ സ്‌നേഹിക്കുന്നുണ്ടെന്ന്... ഇതുവരെയെങ്കിലും ആരെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ അതാരാണെന്ന്? എന്തിന്.... ഞാൻ കുഞ്ഞുനാൾ മുതൽ എന്റെ മനസ്സിൽ കൊണ്ടുനടക്കുന്നത് നിങ്ങളെയാണെന്ന് ഇതുവരെയും നിങ്ങൾക് പോലും മനസ്സിലായിട്ടില്ലല്ലോ? "... "സുറുമി? "....അജു ഞെട്ടലോടെ സുറുമിയെ നോക്കി... ഞാൻ പറയാതെ തന്നെ നിങ്ങൾ അത് മനസ്സിലാകും എന്ന് വിചാരിച്ച എനിക്ക് തെറ്റി...

നിങ്ങളാരും അത് മനസ്സിലാക്കിയില്ല... ഇനി പറഞ്ഞിട്ടെന്താ....ഞാൻ സ്നേഹിച്ച നിങ്ങൾ നാളെ എന്റെ അനിയത്തിയുടെ ഭർത്താവ് ആകാൻ പോകുന്നു...." സുറുമി അജുവിന്റെ മുഖത്തു ഒന്നുകൂടി നോക്കിയിട്ട് താഴേക്കിറങ്ങി പോയി.... അജു അവിടെ സ്തംഭിച്ചു നിന്നു... എന്നാൽ അജുവിനെ അന്വേഷിച്ചു വന്ന ബഷീർ ഇതെല്ലാം കേട്ടിരുന്നു... അജു കാണാതെ ബഷീർ താഴേക്കിറങ്ങി പോയി... ഷാനുവിന്റെ മുറിയിലെ വെട്ടം കണ്ടപ്പോൾ അവൾ ഉറങ്ങിയില്ലാന്ന് ബഷീർ മനസ്സിലാക്കി.. അയാൾ ഡോറിൽ മുട്ടിയപ്പോൾ ഷാനു വാതിൽ തുറന്നു... അവളുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിരിക്കുകയാണെന്ന് ബഷീറിനു മനസ്സിലായി.. "മോളിതുവരെ ഉറങ്ങീലെ?...." ബഷീറിന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയിലൂടെ അവൾ മറുപടി നൽകി.. "എന്തുപറ്റി?... മോൾക് എന്തെങ്കിലും ഉപ്പാനോട് പറയാനുണ്ടോ?.... എന്താന്ന് അറിയില്ല ഉപ്പാടെ തീരുമാനം എന്റെ കുട്ടികളെ ദ്രോഹിക്കുന്നുണ്ടോന്ന് ഒരു തോന്നൽ... നിങ്ങളുടെ ഇഷ്ടം ചോദിക്കാതെ ഞാൻ എല്ലാം തീരുമാനിച്ചത് തെറ്റായി പോയെന്ന് തോന്നുന്നു... എന്റെ മോളു പറ അങ്ങനെ എന്തെങ്കിലും ഉണ്ടോ?.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story