പ്രണയമഴ: ഭാഗം 47

pranayamazha thamara

രചന: താമര

ജീവൻ ഷാനുവിന്റെ മുറിയിലേക്കു ചെന്നപ്പോ അവിടെ ജനാലക്കരികിൽ നിൽക്കുകയായിരുന്നു അവൾ അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ തോളിൽ കൈവെച്ചു.. അവൾ തിരിഞ്ഞ് അവനെ നോക്കി... അവളുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിരുന്നു അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. അവൾ അവന്റെ മാറിലേക് വീണു അവൻ അവളെ കെട്ടിപ്പുണർന്നു... കുറച്ചുനേരം അവർ ആ നിൽപ് തുടർന്നു... പെട്ടന്ന് അവൾ അകന്നുമാറി അവന്റെ മുഖത്തേക്ക് നോക്കി... പരിഭവം നിറഞ്ഞ ഭാവത്തോടെ അവൾ തിരിഞ്ഞു ജനാലക്കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു... അവൻ പുഞ്ചിരിയോടെ അവളെ നോക്കി.... അവൻ അവളുടെ പിന്നിൽ അവളോട് ചേർന്ന് നിന്നു... എന്നിട്ട് ജനാലക്കമ്പിയിൽ പിടിച്ചിരിക്കുന്ന അവളുടെ കയ്യിന്മേൽ പിടിച്ചു... മറ്റേ കൈ കൊണ്ട് അവളുടെ മുടിയൊതുക്കി... അവളുടെ കാതോട് അവന്റെ മുഖം ചേർത്ത്... അവന്റെ ഓരോ പ്രവർത്തിയിലും അവളുടെ പെരുവിരലിൽ നിന്ന്‌ മിന്നൽ പായുന്നത് പോലെ തോന്നി അവൾക്.. അവന്റെ ചുടുശ്വാസം അവളുടെ കഴുത്തിൽ പതിച്ചപ്പോ എന്തോപോലെ തോന്നി... "സോറി "...... അവളുടെ കാതോട് ചുണ്ടുകൾ ചേർത്തുകൊണ്ട് അവൻ മെല്ലെ പറഞ്ഞു... അവൾ ഒന്ന് പിടഞ്ഞു....

"എന്താ ഒന്നും മിണ്ടാത്തെ? "അവൻ വീണ്ടും ചോദിച്ചു... അവൾ പെട്ടന്ന് അവനെ കൈകൊണ്ട് തട്ടിമാറ്റി... 'ഒരു സോറി പറഞ്ഞാൽ തീരുന്നതാണോ നീ എന്നോട് കാട്ടിയത്.. " അവൾ മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു... അവൻ അവളെ തിരിച്ചു ചേർത്ത് നിർത്തി... "ഓഹ് സോറി പറഞ്ഞാൽ തീരില്ലേ? എന്നാൽ അടുത്തൊരു അടവുണ്ട് അത് പയറ്റിയാൽ നിന്റെ എല്ലാ പരിഭവങ്ങളും തീരും"... ഒരു കള്ളച്ചിരിയോടെ അതും പറഞ്ഞു അവൻ അവളുടെ മുഖത്തോട് മുഖം ചേർത്ത്... അവരുടെ രണ്ടാളുടെയും കണ്ണുകൾ ഉടക്കി... അവൻ അവളുടെ അധരങ്ങളെ സ്വന്തമാക്കി...അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... കുറച്ചുനേരത്തിനു ശേഷം അവൻ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി.... അവളുടെ ചുണ്ടുകൾ ചുവന്നിരുന്നു... നാണത്താൽ അവളുടെ കവിളുകൾ ചുവന്ന തുടുത്തു... അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കാനാവാതെ അവന്റെ നെഞ്ചിലേക്ക് അവളുടെ മുഖം ആഴ്ത്തി... അതിനുശേഷം അവന്റെ മുഖത്തു നോക്കാതെ അവൾ അവനിൽ നിന്ന്‌ അടർന്നുമാറികൊണ്ട് പോകാൻ നോക്കി... അവൻ അവളുടെ കയ്യിൽ പിടിച്ചുനിർത്തി എന്നിട്ട് അവളെ വീണ്ടും തന്നിലേക്കു അടുപ്പിച്ചു... "ദേ വിട്....ഡോർ തുറന്ന് കിടക്കുന്നുണ്ട് ആരേലും കാണും "... അവൾ കൈ വിടുവിക്കാൻ നോക്കികൊണ്ട് പറഞ്ഞു..

"കാണട്ടെ...... എന്തായാലും ഞാൻ നിന്നെ കെട്ടാൻ പോവല്ലേ..." "അയ്യേ...ഈ മനുഷ്യന് ഒരു നാണോം ഇല്ലേ.. എന്നെ വിട് എനിക്ക് പോണം ".... "എവിട പോണു? പറഞ്ഞിട്ട് പോയാമതി.... " ജീവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു... "എന്ത്‌ പറയാൻ? "... "എന്നോടുള്ള പിണക്കം മാറിയോ ഇല്ലയോ എന്ന്... ഇല്ലെങ്കിൽ മാറ്റാനുള്ള അടുത്ത അടവുണ്ട്... നിന്റെ പിണക്കം മാറ്റിയിട്ടേ ഞാൻ നിന്നെ വിടുന്നുള്ളു..." 'ഉറപ്പാണോ? "...ഷാനു ചോദിച്ചു... "ആഹ് ".... "ഓഹോ...എന്നാൽ ആ മുഖം ഒന്നിങ്ങോട്ട് ചേർത്തേ..." അവൾ പറഞ്ഞത് കേട്ട് അവൻ മുഖം അവളുടെ അടുത്തേക് ചേർത്തു.... അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു...അവന്റെ കൈകൾ അയഞ്ഞു എന്നിട്ട് അവന്റെ മുഖത്തേക്ക് നോക്കി... "എന്റെ ജീവനേക്കാളേറെ ഈ ജീവനെ ഞാൻ സ്നേഹിക്കുന്നു..." എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് അവനെ തള്ളി മാറ്റി... എന്നിട്ട് പുറത്തേക്ക് ഓടി.. "ടി നിന്നെ ഇന്ന് ഞാൻ...."എന്നുപറഞ്ഞുകൊണ്ട് അവളുടെ പിന്നാലെ അവൻ ഓടി.... ********* ജീവനും ഷാനുവും ജീവന്റെ വീട്ടിലേക്കു പോവാനായി റെഡി ആയി ഇറങ്ങി... ഒപ്പം ദേവനും ലീനയും ഉണ്ടായിരുന്നു... ലീനയും ദേവനും ഇറങ്ങിയ ശേഷം ഷാനു ഇറങ്ങാനായി തുനിഞ്ഞപ്പോ ജീവൻ അവളുടെ കയ്യിൽ പിടിച്ചു... "ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം...

എത്രയും വേഗം നിന്നെ എനിക്ക് കെട്ടിച്ചു തരാൻ പറഞ്ഞോണം നിന്റെ ഉപ്പാനോട്.... കേട്ടോടി കുരുപ്പേ? "... "അയ്യടാ....കൈ വിട്"...എന്ന് പറഞ്ഞിട്ട് അവന്റെ കൈ വിടുവിച്ചിട്ട് അവൾ കാറിൽ നിന്നിറങ്ങി.... ജീവനും പുഞ്ചിരിയോടെ ഇറങ്ങി... എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു... "ഇനി ഒരുപാടൊന്നും വെച്ചുതാമസിപ്പിക്കണ്ടന്ന എന്റെ അഭിപ്രായം.... 4 വർഷം കഴിയുന്നു എന്റെ കുട്ടീടെ മുഖത്തു ഇതുപോലെ തെളിച്ചം കണ്ടിട്ട്... അവളുടെ സന്തോഷം നിങ്ങളുടെ മകൻ ആണ്... ആഹ് സന്തോഷം മായാതെ നിൽക്കണം... അത്രേ എനിക്ക് വേണ്ടൂ... " ബഷീർ പറഞ്ഞു ഖദീജയും അത് ശെരിവെച്ചു... "അതുതന്നെയാ ഞങ്ങൾക്കും പറയാനുള്ളത്... എത്രയും വേഗം ഇവരെ തമ്മിൽ ഒരുമിപ്പിക്കണം... " ദേവൻ രണ്ടാളെയും നോക്കികൊണ്ട് പറഞ്ഞു... ജീവൻ ഷാനുവിന്റെ മുഖത്തു നോക്കി... അവൾ നാണം കലർന്ന പുഞ്ചിരിയോടെ അവനെ നോക്കി.... "ഇവളെ ഇന്ന് വേണമെങ്കിലും എന്റെ മരുമകളായി കൊണ്ട് പോകാൻ ഞാൻ തയ്യാറാണ്... "ലീന പറഞ്ഞു... അവളെ നോക്കി പുഞ്ചിരിയോടെ ലീന പറഞ്ഞു... എന്നാ പിന്നെ ഇക്ബാലിനോട് ചോദിച്ചിട്ട് ഏറ്റവും അടുത്ത ദിവസം തന്നെ അങ്ങ് നടത്തിയേക്കാം... അവന്റെ ലീവും കാര്യങ്ങളുമൊക്കെ നോക്കണമല്ലോ?.... എന്താ പോരെ?... " ബഷീർ ചോദിച്ചു..

.. "എന്നാ അങ്ങനെയാവട്ടെ..."ദേവൻ മറുപടി നൽകി... "എന്ന പിന്നെ ഞങ്ങളിറങ്ങുവാ...ജീവന് ഓഫീസിൽ പോവാനുള്ളത്കൊണ്ട് ലേറ്റ് ആകുന്നില്ല...".. എന്നുപറഞ്ഞുകൊണ്ട് ദേവൻ എഴുന്നേറ്റു ഒപ്പം ലീനയും... എല്ലാവരും ഒരുമിച്ച് പുറത്തേക്ക് പോയി... അവർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി... കാറിൽ കയറുന്നതിനിടക്ക് ജീവൻ ഷാനുവിനെ നോക്കി കണ്ണിറുക്കി... ഷാനു "പോടാ"...എന്ന് ആരും കാണാതെ മെല്ലെ വിളിച്ചു.. ******** ദിവസങ്ങൾ കടന്നുപോയി... ഒരാഴ്ചക്കുശേഷം ഉള്ള ഒരു ഞായറാഴ്ച അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു... വിവാഹതിനു ഒരാഴ്ച മുന്നേ തന്നെ ഇക്ബാൽ എത്തി.... വിവാഹം ആർഭാടമൊന്നുമില്ലാതെ രജിസ്റ്റർ ചെയ്ത് അവിടെ വെച്ച് തന്നെ താലികെട്ടാനായിരുന്നു പ്ലാൻ... വല്യ ഒരുക്കങ്ങളൊന്നും ഇല്ലാതെ റെഡ് സാരീ ആയിരുന്നു ഷാനുവിന്റെ വേഷം കഴുത്തിൽ ഒരു നെക്‌ളേസ്‌ ഇട്ടിട്ടുണ്ട് തലയിൽ ഗോൾഡൻ ഹിജാബ് കെട്ടിയിട്ടുണ്ട്... ബഷീറും ഇക്ബാലും സുഹറയും അജുവും ഷാനുവിന്റെ ഒപ്പമുണ്ടായിരുന ജീവൻ റെഡ് ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടുമാണ് വേഷം... ഒപ്പം ലീനയും ദേവനും രോഹനും ഉണ്ടായിരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story