പ്രണയമഴ: ഭാഗം 48

pranayamazha thamara

രചന: താമര

അവിടെ വെച്ച് ഷാനുവിന്റെ കഴുത്തിൽ ജീവൻ താലികെട്ടി..... വിവാഹം രജിസ്റ്റർ ചെയ്യാനുള്ള പേപ്പറിൽ രണ്ടാളും ഒപ്പ് വെച്ച ശേഷം പുറത്തിറങ്ങി... എല്ലാവർക്കും യാത്ര പറഞ്ഞുകൊണ്ട് ജീവന്റെ കാറിൽ കയറി ഷാനു യാത്ര തിരിച്ചു... ജീവന്റെ വീട്ടിൽ എത്തിയപ്പോ ലീന രണ്ടാളെയും ആരതിയുഴിഞ്ഞു ലീനയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി വലതുകാൽ വെച്ച് അവൾ അകത്തേക് പ്രവേശിച്ചു... എന്തെന്നില്ലാത്ത സന്തോഷം അവളുടെ മനസ്സിനു ഉണ്ടായി ഇത്രയും നാൾ കാത്തിരുന്ന ആഹ് സ്വപ്നം യാഥാർഥ്യമായി.... വിവാഹം ആര്ഭാടമാക്കിയില്ലെങ്കിലും റിസപ്ഷൻ വളരെ നന്നായി തന്നെ നടത്തണമെന്ന് ബഷീറിന് നിർബന്ധമായിരുന്നു... സിറ്റിയിലെ ഏറ്റവും നല്ല കൺവെൻഷൻ സെന്ററിൽ വെച്ച് തന്നെയായിരുന്നു റിസപ്ഷൻ നടത്തുന്നത്... ക്ഷണിച്ചവരെല്ലാം വിവാഹത്തിന് എത്തിച്ചേർന്നിരുന്നു.... പിങ്ക് കളർ സ്ലീവെലെസ് ഗൗൺ ആയിരുന്നു ഷാനു ഇട്ടിരുന്നത്... അഴിച്ചിട്ടിരിക്കുന്ന മുടി കർലി ചെയ്തിട്ടിരിക്കുന്നു.... കഴുത്തിൽ നിറഞ്ഞു ഡയമണ്ട് നെക്‌ളേസ്‌ ഇട്ടിട്ടുണ്ട്.....

അതേ മോഡലിൽ തന്നെയുള്ള കമ്മലും,വളയും,മോതിരവും ആയിരുന്നു ഇട്ടത്.... ശെരിക്കും അപ്പൊ അവളെ കാണാൻ ഒരു പ്രിൻസസിനെ പോലെ തന്നെയുണ്ടായിരുന്നു... എല്ലാവരും അവളെ കണ്ണെടുക്കാതെ നോക്കി നിന്നു... . ജീവൻ വൈറ്റ് ഷർട്ടും പിങ്ക് കളർ കോട്ടും പാന്റും ആണ് ഇട്ടിരുന്നത്..... അതുല്യയും വൈഷ്ണവും അവരുടെ മകനും കൂടി നേരത്തെ തന്നെ എത്തിയിരുന്നു... (ഇതിനിടയിൽ വൈഷ്ണവ് അതുല്യയോട് തന്റെ പ്രണയം തുറന്നു പറയുകയും രണ്ടാളും ഒരുമിക്കുകയും ചെയ്തു) ജിത്തുവും, ശരണുംഒരുമിച്ചാണ് വന്നത്.അവർ രണ്ടാളും പാർട്ണർഷിപിൽ ബിസ്സിനെസ്സ് തുടങ്ങി... നിവിനും റിയാസും ഫാമിലി ആയിട്ട് വന്നു... ആങ്കർ ആയിട്ട് നിന്നത് രോഹൻ ആയിരുന്നു.... പാട്ടും ഡാൻസും ഒക്കെയായി റിസപ്ഷൻ വളരെ മനോഹരമായിരുന്നു... ഷാനുവും ജീവനും ഡാന്സഴ്സിനൊപ്പം ചുവട് വെച്ചു. എല്ലാവരുടെയും നിർബന്ധപ്രകാരം അവർ രണ്ടാളും പാട്ടു പാടി.. . ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു... നീയെന്നുമെന്നും എന്റേത് മാത്രം... ഉരുകുമെന് നിശ്വാസമായി.. ഉയിരിനെ പുൽകീടുവാൻ. എൻ മൗനങ്ങൾ കോർക്കും സംഗീതമേ. .. ആഹ് പാട്ട് ആയിരുന്നു അവർ ഒരുമിച്ച് പാടിയത്... ഏറ്റവും അവസാനത്തെ ഡാൻസ് എല്ലാവരും ഒത്തുചേർന്നു ചുവടുകൾ വെച്ചു...

ചേമന്തിച്ചേലും ചേലും കൊണ്ടേ മോഹിപ്പിക്കും പെണ്ണാണെ.. മണിമാനതാരം പെണ്ണിന് മെയ്യിൽ മിന്നാണെ.... ഈ പാട്ടിനായിരുന്നു എല്ലാവരും അവസാനം ചുവട് വെച്ചു നിർത്തിയത്.... റിസപ്ഷൻ കഴിഞ്ഞ് ഷാനു ബഷീറിനൊടും ഖദീജയോടും ഇക്ബാലിനോടും സുഹറയോടും എല്ലാം യാത്ര പറഞ്ഞു പറയുന്നതിനിടക്ക് എപ്പോഴോ ഷാനുവിന്റെ കണ്ണുകൾ നിറഞ്ഞു "അയ്യേ എന്താ ഇത് കൊച്ചുകുട്ട്യോളെ പോലെ..... ന്റെ കുട്ടിക്ക് എപ്പോ വേണേലും ഇവിടേക്ക് വരാലോ... പിന്നെന്താ..." ബഷീർ ആശ്വസിപ്പിച്ചു. "മോളു പോയിട്ട് വാ.... നല്ലൊരു ഭാര്യ ആയി, നല്ലൊരു മരുമകളായി, നല്ലൊരു അമ്മയായി മാറാൻ എന്റെ മകൾക് സാധിക്കട്ടെ..." ഷാനുവിന്റെ തലയിൽ കൈവെച്ചു അനുഗ്രഹിച്ചുകൊണ്ട് ഇക്ബാൽ പറഞ്ഞു... എല്ലാവരോടും യാത്ര പറഞ്ഞു അവൾ യാത്രയായി ********* "ഇതാ..... എന്റെ മോളു ദീർഘസുമംഗലിയായിരിക്കട്ടെ... എന്നും സന്തോഷവതിയായിരിക്കട്ടെ.. .. " ഷാനുവിന്റെ കയ്യിൽ ഒരു ഗ്ലാസ്‌ പാൽ കൊടുത്തിട്ട്...ലീന അവളെ അനുഗ്രഹിച്ചു... എന്നിട്ട് ജീവന്റെ മുറിയിൽ കൊണ്ടാക്കി വാതിലടച്ചു....

അവൾ കയറി ചെന്നപ്പോ ജീവൻ ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നു.... സ്ഥിരം വീട്ടിൽ നില്കാറുള്ളപോലെ ബനിയനും ബർമൂഡയും ആയിരുന്നു വേഷം "ആഹ്.... ഇപ്പോ നോക്കിയേക്കാം സർ... ഏയ്‌ നോ പ്രോബ്ലം സർ.... ആഹ് നാളെ തന്നെ വരുന്നുണ്ട്.... ആഹ് ഓക്കേ..സർ.. ഗുഡ് നൈറ്റ്‌..." ജീവൻ ഫോൺ കട്ട്‌ ചെയ്ത ശേഷം ഷാനുവിനെ നോക്കി... എന്നിട്ട് ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു... "കൊള്ളാം.... സിനിമയിലൊക്കെ കാണുന്നപോലെ... സെറ്റുസാരിയുടുത്തു,മുടിയിൽ മുല്ലപ്പൂ ചൂടി, കയ്യിൽ പാൽഗ്ലാസ്സുമായി വന്നു നിൽക്കുന്ന ഭാര്യ..." ചിരിച്ചുകൊണ്ട് ജീവൻ പറഞ്ഞു... "ഒന്നുപോടോ...ഇതൊക്കെ മമ്മിയുടെ വേലയാ... എനിക്കിതൊന്നും ശെരിയാവില്ല.." എന്ന് പറഞ്ഞുകൊണ്ട് അവൾ പാൽഗ്ലാസ്സ് ജീവന്റെ കയ്യിലേക്ക് കൊടുത്തു... "എനിക്കിതൊന്നും ശീലമില്ല...എന്ന് പറഞ്ഞുകൊണ്ട് അവൻ ആ ഗ്ലാസ്‌ മേശമേൽ വെച്ചു.... " "അതറിയാം ഇയാൾക്കു വേറെ പലതും അല്ലെ ശീലങ്ങൾ...." "നീ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി...ദേ ഞാൻ ഇപ്പോ നിന്റെ തലയിൽ തൊട്ട് സത്യം ചെയുവാ...

ഇനി ഒരിക്കലും ഞാൻ മദ്യം കൈകൊണ്ട് തൊടില്ല... സത്യം..സത്യം..സത്യം...." പ്രേംനസീറിനെ അനുകരിച്ചുകൊണ്ട് ജീവൻ പറഞ്ഞു.... അതുകേട്ടു ഷാനു ചിരിക്കാൻ തുടങ്ങി.... ഒപ്പം ജീവനും.... "ഇതെന്താ നെറ്റിയിൽ സിന്ദൂരമൊക്കെ?..." ജീവൻ ഷാനുവിനോട് ചോദിച്ചു.... "ഇതൊക്കെയല്ലേ നിങ്ങളുടെ വിശ്വാസം.... അതുകൊണ്ട് ഞാനിട്ടെന്നെ ഉള്ളു". .. നിന്നെ ഞാൻ വിവാഹം കഴിച്ചെന്നു കരുതി... .നിന്റെ വിശ്വാസങ്ങളില് നിന്നും നീ മാറേണ്ട... . നിനക്ക് ഒരു മുസ്ലിം ആയി തന്നെ ഇവിടെ ജീവിക്കാം... . ഉമ്മച്ചികുട്ടിയായിട്ട്..... " അവളുടെ കവിളിൽ നുള്ളികൊണ്ട് ജീവൻ പറഞ്ഞു..... അവൾക് അത് ഒരു ആശ്വാസം പോലെ തോന്നി.. "താനിരിക്ക്.....എനിക്ക് കുറച്ചു ജോലി യുണ്ട്... അതുവരെ എന്റെ വൈഫ്‌ ഒന്ന് വെയിറ്റ് ചെയ്യ്..." എന്ന് പറഞ്ഞുകൊണ്ട് അവളെ അവിടെ കട്ടിലിൽ കൊണ്ടിരുത്തിയിട്ട് ജീവൻ തന്റെ ലാപ്ടോപ് മുന്നിൽ ഇരുന്ന് ജോലി തുടങ്ങി.... ഷാനു കട്ടിലിൽ ചാരി ജീവനെ നോക്കിയിരുന്നു.... ജീവൻ ജോലിയൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും ഷാനു ചാരിയിരുന്ന് ഉറങ്ങിപോയിരുന്നു....

അവൻ അവളുടെ അടുത്ത് വന്നു അവളെ എടുത്ത് നേരെ കിടത്തിയിട്ട് അടുത്തായി അവനും കിടന്നു ലൈറ്റ് ഓഫ്‌ ചെയ്തു.... ജീവൻ രാവിലെ എഴുന്നേൽക്കുമ്പോ ഷാനു മുറിയിൽ ഇല്ലായിരുന്നു... ബാത്‌റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോ മനസ്സിലായി അവൾ കുളിക്കുവാണെന്ന്.... അവൾ കുളിച്ചിറങ്ങിയപ്പോ ബെഡിൽ ജീവൻ ഇല്ലായിരുന്നു.... അവൾ മുടിതോർത്തികൊണ്ട് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു... ജീവൻ അവളെ പിന്നിലൂടെ വന്നു കെട്ടിപിടിച്ചു.... "ടി വായാടി...ഇന്നലെ ഉറങ്ങിപോയത്കൊണ്ട് നീ രക്ഷപെട്ടു.... ഇന്ന് നിന്റെ കാര്യം പോക്കാ.." എന്ന് പറഞ്ഞിട്ട് അവളുടെ ചെവിയിൽ കടിച്ചിട്ട് അവൻ ബാത്റൂമിലേക്ക് കയറിപ്പോയി.... "ആഹ് നിമിഷം അവൾ പിടച്ചുപോയി".... അവളുടെ മുഖം നാണത്താൽ ചുവന്നു.... ******** ജീവൻ റെഡി ആയിട്ടാണ് താഴേക്ക് വന്നത്.... . പ്രാതൽ കഴിക്കാൻ എല്ലാവരും ഒരുമിച്ചാണ് ഇരുന്നത്... . "നീ ഇന്ന് പോവുന്നുണ്ടോ? "..... ദേവൻ ചോദിച്ചു.. "ആഹ് ലീവ് എടുക്കാൻ പറ്റില്ല...... ഒരുപാട് ജോലിയുണ്ട്..." "ആഹ് "..... എല്ലാവരോടും യാത്ര പറഞ്ഞത് ജീവൻ ഇറങ്ങി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story