പ്രണയമഴ: ഭാഗം 49

pranayamazha thamara

രചന: താമര

ഷാനുവും ജീവനൊപ്പം കാറിന്റെ അടുത്ത് വരെ പോയി... "താനിന്ന് പോണില്ലേ?...ജീവൻ ഷാനുവിനോട് ചോദിച്ചു..... "കുറച്ചു ദിവസായിട്ട് ലീവാ...." "എന്തിനാ വെറുതെ ഇരിക്കുന്നെ നാളെ മുതൽ പോയിത്തുടങ്ങിക്കോ "... "മ്മ് ".... ഷാനു മൂളി... ജീവൻ കാർ എടുത്ത് പോയി... ജീവൻ വന്നാപ്പോ തന്നെ ലേറ്റ് ആയിരുന്നു... ഡോർ തുറന്നു കയറുമ്പോ ഷാനു അവിടെ തന്നെ കാത്തിരിക്കുവായിരുന്നു... "താനുറങ്ങീലെ? "... "ഇല്ല... കഴിച്ചോ? "... ഷാനു ചോദിച്ചു... "ഇല്ല..... താൻ കഴിച്ചോ? ".... "മ്മ്..മ്മ്..."ഇല്ല എന്ന അർഥത്തിൽ ഷാനു മൂളി. ജീവൻ ഫ്രഷ് ആയി വന്നു... രണ്ടാളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു... ശേഷം റൂമിലെത്തി "അതേ താൻ നാളെ രാവിലെ റെഡി ആവണം..... നമുക്ക് ഒരിടം വരെ പോണം... കുറച്ചുദിവസത്തേക്കുള്ള ആവശ്യസാധനങ്ങളും ബാഗിൽ കരുതിക്കോ?" "എവിടെക്കാ? ".... ഷാനു സംശയത്തോടെ ചോദിച്ചു... "മലേഷ്യ..... " ഷാനുവിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.... "സത്യാണോ? ".... "മ്മ് സത്യം കുറച്ചുദിവസം ലീവ് പറഞ്ഞിട്ടുണ്ട്...." ഷാനു സന്തോഷം കൊണ്ട് ജീവനെ കെട്ടിപിടിച്ചു.... പെട്ടന്ന് എന്തോ ഓർത്തുപോലെ നാണം കൊണ്ട് അവൾ അകന്നു മാറി.... ജീവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു... അവൾ പിന്നിലേക്ക് നീങ്ങിക്കൊണ്ടിരുന്നു..

പെട്ടന്നവൾ ചുവരിൽ ഇടിച്ചു നിന്നു... അവൻ രണ്ടുകൈകളും അവളുടെ രണ്ടുസൈഡിലും ചുവരിൽ വെച്ചു... പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു... അവർ രണ്ടാളും അങ്ങോട്ടേക്ക് നോക്കി അവന്റെ കൈകൾ അയഞ്ഞു... അവൾ ഓടിച്ചെന്നു എടുത്തു... ഇക്ബാൽ ആയിരുന്നു... "ആഹ് ബാപ്പ...." അവൾ ബാപ്പയോട് സംസാരിക്കാൻ തുടങ്ങി... ഇക്ബാൽ റിസപ്ഷൻ കഴിഞ്ഞ ഉടനെ തന്നെ വിദേശത്തേക്ക് പോയിരുന്നു.... അതിനു ശേഷം ജോലിത്തിരക്കുകാരണം ഇന്നാണ് ഷാനുവിനെ വിളിക്കുന്നത്.... കുറച്ചുനേരം ഇക്ബാലിനോട് സംസാരിച്ച ശേഷം ഷാനു മുറിയിലേക്ക് വന്നപ്പോൾ ജീവൻ ഉറങ്ങിപോയിരുന്നു.... "പാവം ക്ഷീണം കൊണ്ട് ഉറങ്ങി പോയിട്ടുണ്ടാവും...." എന്നവൾ മനസ്സിൽ വിചാരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു.... അവന്റെ മുടിയിൽ തലോടി....നെറ്റിയിൽ ചുംബിച്ച ശേഷം അവന്റെ അടുത്തായി ചേർന്ന് കിടന്നു.... ****** രാവിലെ തന്നെ രണ്ടാളും റെഡി ആയി ദേവനോടും ലീനയോടും യാത്ര പറഞ്ഞു മലേഷ്യക്ക് യാത്ര തിരിച്ചു.... കാറിലായിരുന്നു അവർ യാത്ര തിരിച്ചത്..

അവിടെയെത്തിയപ്പോ രാത്രിയായതിനാൽ അന്ന് പിന്നെ അവർ എങ്ങും പോയില്ല... അവിടെ ഒരു ഹോട്ടലിൽ റൂം നേരത്തെ ബുക്ക്‌ ചെയ്തിരുന്നു.... അവർ ആഹ് ഹോട്ടലിലേക്ക് പോയി... അവിടെല്ലാവരും ജീവനോടെ വളരെ ബഹുമാനത്തോടെ പെരുമാറുന്നുണ്ടായിരുന്നു... റൂം തുറന്ന് കയറിയ ഷാനു ഞെട്ടിപ്പോയി. .. അവളുടെ കണ്ണുകൾ വിടർന്നു.... ജീവൻ വിളിച്ചു പറഞ്ഞതനുസരിച് ആ റൂം വളരെ മനോഹരമായി ഡെക്കറേറ്റ് ചെയ്തിരുന്നു.... "എന്താടോ?...ഇഷ്ടായില്ലേ? ".....ജീവൻ ഷാനുവിനോട് ചോദിച്ചു.... "ഭയങ്കര ഇഷ്ടായി..." "എന്ന താൻ പോയി ഫ്രഷ് ആയിട്ട് വാ"...ജീവൻ ഷാനുവിനോട് പറഞ്ഞു.... ഷാനു പുഞ്ചിരിയോടെ ബാത്റൂമിലേക് കയറിപ്പോയി.... അവൾ ഫ്രഷ് ആയ ശേഷം ജീവനും പോയി ഫ്രഷ് ആയി വന്നു.... ജീവൻ വന്നപ്പോൾ ഷാനു കണ്ണാടിക്ക് മുന്നിൽ നിന്ന്‌ മുടി ചീകുവായിരുന്നു.... ജീവൻ അവളെ പിന്നിൽ നിന്നു കെട്ടിപിടിച്ചു..... എന്നിട്ട് അവളെ തന്റെ നേർക് തിരിച്ചു നിർത്തി.... "ഇന്ന് നിന്നെ ഞാൻ എല്ലാ അർഥത്തിലും എന്റെ ഭാര്യ ആക്കാൻ പോവുവാ....." അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു...

അവൾ അവളുടെ മുഖം താഴ്ത്തി... അവൻ അവളുടെ മുഖം അവന്റെ കൈകളിൽ കോരിയെടുത്തു... അവളുടെ അധരങ്ങളെ ലക്ഷ്യമാക്കികൊണ്ട് അവൻ അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.... മെല്ലെ അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി.... കുറച്ചുനേരത്തിനു ശേഷം അവൻ അവയെ സ്വതന്ത്രമാക്കി....... അവൻ അവളെ അവന്റെ കൈകളിൽ കോരിയെടുത്തു. . ബെഡിൽ കൊണ്ട് കിടത്തി... . അവൾക്കു മുകളിലൂടെ അവനു വീണു.... അവളുടെ മുഖത്തുനിന്നും കഴുത്തിലേക്കും അവിടെനിന്നും താഴേക്കും അവന്റെ അധരങ്ങൾ പരതികൊണ്ടിരുന്നു..... അവന്റെ പ്രവർത്തികളിൽ അവൾ പിടഞ്ഞുകൊണ്ടിരുന്നു...... ഏതോ ഒരു നിമിഷത്തിൽ അവൻ അവളിലേക് അലിഞ്ഞുചേർന്നത് അവൾ അറിഞ്ഞു.. .... അവർ രണ്ടാളും ഒന്നായി..... വിയർത്തൊട്ടിയ അവന്റെ മാറിലേക് തലചായ്ച്ചു അവൾ ഉറങ്ങി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story