പ്രണയമഴ: ഭാഗം 5

pranayamazha thamara

രചന: താമര

ദിവസങ്ങൾ ആർക് വേണ്ടിയും കാത്തുനിന്നില്ല... ഒരാഴ്ച പെട്ടന്ന് തന്നെ കടന്നു പോയി... ഫസ്റ്റ് അവർ ക്ലാസ്സ്‌ കെമിസ്ട്രി ആയിരുന്നു.... "ഓഹ് രാവിലെ തന്നെ വെറുപ്പിക്കും ഈ കെമിസ്ട്രി"....ഷാനു പറഞ്ഞു... "ഓഹ് ടീച്ചർ നോക്കും മിണ്ടാതിരികെഡി"....മൃദു ശാസിച്ചു... "ഓഹ് ശെരി മാഡം "... തമാശ പോലെ ഷാനു അത് പറഞ്ഞപ്പോ. മുന്നിലിരിക്കുന്ന ലക്ഷ്മി ഒന്ന് തിരിഞ്ഞു നോക്കി... "എന്തുവാടി നോക്കണേ"...ഷാനു പറഞ്ഞു... മറുപടി പറയാതെ ലക്ഷ്മി തിരിഞ്ഞു....

"ഓഹ് ഇവളുടെ കാര്യം "....മൃദു അതും പറഞ്ഞു ഷാനുവിന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു..... ഷാനു ചുണ്ട് കോട്ടിയിട്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി.... " may i coming miss"..... പുറത്ത് നിന്ന് ആരുടെയോ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട് നോക്കി ഒരു പയ്യനാണ്.... വെളുത്ത,രാംചരന്റെ ഹെയർ സ്റ്റൈലും, നെഞ്ചുവിരിച്ച നിൽക്കുന്ന കണ്ടാൽ +1ലെ പയ്യനാണ് പറയില്ല.. അവനെ കണ്ടതും എല്ലാ പെമ്പിള്ളേരുടേം ബോധം പോയി.. ആമ്പിള്ളേർക് അസൂയയും കേറി.. "Yes".... ലില്ലി മിസ്സ്‌ പറഞ്ഞു.. "ന്യൂ ആണോ? ".... "യെസ് മിസ്സ്‌ ".. . "ആഹ് ok introduce yourself to everyone".... "Ok miss.... Hai friends, iam jeevan from mumbai.. My father is a malayali and now we in kerala.. And my ambition to become a pilot, And i love bike riding a lot"...thank you.."

പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു നിർത്തി... "Ok go to seat"...ലിലി മിസ്സ്‌ പറഞ്ഞു പെണ്പിള്ളേരെല്ലാം കണ്ണെടുക്കാതെ അവനെ തന്നെ നോക്കി ഇരുന്നു... "ഏതാടി ഈ മസിൽമാൻ...നമ്മുടെ പെണ്പിള്ളേരെല്ലാം അവന്റെ മേല്‌ന്നു കണ്ണെടുക്കുന്നില്ലല്ലോ...ഇവൻ ആമ്പിള്ളേരെടുടെ എല്ലാ പ്രതീക്ഷകളും തകർക്കുംന്നാണ്" തോന്നണേ..."..ചിരിച്ചു കൊണ്ട് ഷാനു പതിയെ മൃദുവിനോടെ പറഞ്ഞു.... മൃദുവും ചിരിച്ചു..... ജീവൻ വരുന്ന കണ്ടപ്പോ രോഹൻ കുറച്ചു നീങ്ങികൊടുത്തു... ജീവൻ അവിടിരുന്നു... "ഹെലോ രോഹൻ"... ജീവന് നേരെ കൈ നീട്ടികൊണ്ട് രോഹൻ പറഞ്ഞു... "ഹായ് "...ആ കയ്യിൽ പിടിച്ചുകൊണ്ടു ജീവൻ പറഞ്ഞു... എന്നിട്ട് രണ്ടുപേരും മുന്നോട്ട് നോക്കി...മിസ്സ്‌ ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു അപ്പോഴും............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story