പ്രണയമഴ: ഭാഗം 6

pranayamazha thamara

രചന: താമര

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു..അതിനിടയിൽ ജീവനും രോഹനും നല്ല സുഹൃത്തുക്കൾ ആയി. പല പെൺകുട്ടികളും പ്രണയാഭ്യര്ഥനയുമായി വന്നപ്പോഴും ജീവൻ അതൊക്കെ നിരസിച്ചു..ക്ലാസ്സിലെ മിക്ക കുട്ടികൾക്കും ജീവനെ വല്യ കാര്യമായി..കുറേപേർക്കൊഴികെ . അമലിനും ബാച്ചിനും..സ്കൂളിലെ തന്നെ അലമ്പ് ബാച്ച് ആണ് അവരുടെ.. "ടി ഷാനു...ഇവിടത്തെ എല്ലാരുടേം സംസാരവിഷയം ആ ജീവനെ കുറിച്ചാണാല്ലോ"...ലഞ്ച് കഴിച് ക്ലാസ്സിലേക്ക് വരുമ്പോൾ മൃദു പറഞ്ഞു.... "എങ്ങനെ പറയാതിരിക്കും മോളെ അവന്റെ ഗ്ലാമർ കണ്ടിട്ട് പെണ്പിള്ളേരെല്ലാം കിളി പോയിരികുവല്ലേ"... ചിരിച്ചു കൊണ്ട് ഷാനു പറഞ്ഞു... "അല്ല എടി എനിക്ക് തോന്നീട്ടുണ്ട് നിങ്ങൾ തമ്മിൽ നല്ല മാച്ചാ... ഒരു കൈ നോക്കുന്നോ"... ഒരു കണ്ണടച്ച്കൊണ്ട് കള്ളച്ചിരിയോടെ മൃദു പറഞ്ഞു.. അത് കേട്ടതും ഷാനുവിന് ദേഷ്യം വന്നു "ടി നിന്നെ ഞാൻ ".... എന്ന് പറഞ്ഞു ഷാനു അടിക്കാനോങ്ങിയതും മൃദു ചിരിച്ചുകൊണ്ട് ഓടി.. പുറകെ ഷാനുവും.... ഇടനാഴിയിലൂടെ മൃദു തിരിഞ്ഞുനോക്കി ഓടുമ്പോൾ എതിരെ വന്ന ജീവന്റെ പുറത്ത് തട്ടി വീഴാനാഞ്ഞു... പെട്ടന്ന് ജീവൻ തന്റെ വലത് കൈ കൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റി തനിക് നേരെ നിർത്തി... അവളുടെ കണ്ണുകൾ ജീവന്റെ കണ്ണുകളിൽ ഉടക്കി... "എന്താ മൃദുലേ... നോക്കീം കണ്ടുമൊക്കെ ഓടണ്ടേ ഇപ്പോ വീണു മുൻ വശത്തെ പല്ല് മുഴുവൻ പോയേനെ"... "സോറി "... ഒരു ചമ്മിയ ചിരിയോടെ മൃദു പറഞ്ഞു.. "മ്മ് ". ..

ചിരിച്ചു കൊണ്ട് ജീവൻ നടന്നു പോയി... അപ്പോഴേക്കും ഷാനു ഇതെല്ലാം കണ്ടുകൊണ്ട് മൃദുവിന്റെ അടുത്തെത്തി... "ഇതെന്തുവാടി കോളേജ് റൊമാൻസോ..." ഷാനു കളിയാക്കി... "ഒന്നുപോയെടി ഇവിടെ മനുഷ്യന്റെ തൊലിയുരിഞ്ഞു...എല്ലാരും കണ്ടെന്നാ തോന്നണേ..." "മ്മ്....മ്മ്... എന്നെ കളിയാക്കിയിട്ട് ഓടിയിട്ട് എന്തായി ..... എന്നെക്കാളും മാച്ച് നിനക്കാ.." അതും പറഞ്ഞു ഷാനു വയറും പൊത്തി ചിരിക്കാൻ തുടങ്ങി.. "പോടീ തെണ്ടി "... ഷാനുവിന് മാത്രം കേൾക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞിട്ട് മൃദു നടന്നു പോയി.... "തെണ്ടി നിന്റെ കെട്ടിയോൻ ".... .ഷാനുവും വിട്ടുകൊടുത്തില്ല.. കുറച്ചപ്പുറത് അമലും ബാച്ച്ചും നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു.. ലാസ്റ്റ് ഇന്റെർവെല്ലിനു ജീവനും രോഹനും സ്കൂളിന് മുമ്പിലത്തെ ബേക്കറിയിൽ ഇരുന്നു ജ്യൂസ് കുടിക്കുവായിരുന്നു...അപ്പോഴാണ് അമലും ബാച്ച്ചും തന്റെ പുറകിൽ നിന്ന് പറയ്യുന്നത് അവൻ കേട്ടത്.. അവർ ജീവനെ കണ്ടില്ലായിരുന്നു... "ഡാ ആ നമ്മുടെ ക്ലാസ്സിലെ ആ സുന്ദരികുട്ടികളുണ്ടല്ലോ എന്താ അവളുമാരാ പേര്.....? "ഓർത്തുകൊണ്ട് അമൽ ചോദിച്ചു.. "ഏത് ഷഹാനയും ,മൃദുലയുമോ..? "അർജുൻ ചോദിച്ചു... "ആ അതുതന്നെ ".. ചിരിച്ചുകൊണ്ട് അമൽ പറഞ്ഞു.. "എന്റെ പൊന്ന് അമലേ ആ ഷഹാനയുടെ പിറകെന്നും നീ പോവല്ലേ...

. ഞങ്ങൾക്കും കൂടി അടികിട്ടും അവളുടെ ആങ്ങളമാരെന്ന്... "അർജുൻ മുന്നറിയിപ്പ് എന്നോണം പറഞ്ഞു... അമൽ സംശയത്തോടെ അവനെ നോക്കി... "എടാ ഒരു കൊല്ലം മുൻപ് ഇവൾ ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന വഴിക്ക് ഇവിടെ തന്നെ +2 വിനു പഠിക്കുന്ന ഒരു പയ്യൻ ഇഷ്ടമാണെന്നു എന്തോ പറഞ്ഞു... ഇവൾ പോടാ എന്നോ മറ്റോ പറഞ്ഞു... അവൻ വന്നു ഇവളുടെ കയ്യിന്മേലൊന്നു പിടിച്ചു..അവൾ അവന്റെ കവിളിൽ ഒരു അടി കൊടുത്ത്.. .എന്നിട്ട് കരഞ്ഞുകൊണ്ട് വീട്ടിൽ ചെന്നു പറഞ്ഞു..." പിന്നെ അവളുടെ ഇക്കാക്കമാര് വന്നു അവനെ സ്വർഗ്ഗം കാണിച്ചൂന്ന പറയണേ... "ജിജോ പറഞ്ഞു... "അതിനു ശേഷം ഈ സ്കൂളിലെ ആരും അവളെ പ്രൊപ്പോസ് ചെയ്യാൻ പോയിട്ടില്ല.... സുന്ദരിയൊക്കെ തന്നെ, പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.. ".. .. നെടുവീർപ്പോടെ അർജുൻ പറഞ്ഞു... "ഡാ അല്ലെങ്കിലും അവളോട്‌ ഒരു കളിയും നടക്കില്ല. .. അവളെ വിളഞ്ഞ വിത്താ.... ഞാൻ ഉദ്ദേശിക്കുന്നത് ആ മൃദുലയെയാ അവളാവുമ്പോ പറ്റിക്കാൻ എളുപ്പാ...."അതും പറഞ്ഞു അമൽ ഗൂഢമായി ചിരിച്ചു. .. ഇതെല്ലാം കേട്ടുനിന്ന ജീവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... മൃദുവും ഷാനുവും സ്റ്റെപ് ഇറങ്ങി വരുവായിരുന്നു.. "ഷഹാന നിന്നെ രമ മിസ്സ്‌ വിളിക്കുന്നുണ്ട്...."പിറകിൽ നിന്നും ശില്പ വിളിച്ചു പറഞ്ഞു. ..

അതും പറഞ്ഞിട്ട് ശില്പ നടന്നു പോയി.. "മിസ്സ്‌ എന്തിനാണാവോ എന്നെ വിളിപ്പിക്കുന്നേ? ".. .. സംശയത്തോടെ ഷാനു പറഞ്ഞു.. "എന്തായാലും നീ നോക്കിയിട്ട് വാ ....ഞാൻ ക്ലാസ്സിൽ കാണും." ഷാനു പോകുന്നത് നോക്കി ശില്പ ഗൂഢമായൊന്ന് ചിരിച്ചു...എന്നട്ട് അമലിനെ നോക്കി തംബ്സ് അപ്പ്‌ കാണിച്ചു മൃദുല നടന്നു വരുമ്പോ അർജുൻ പുറകിൽ വന്നു വിളിച്ചു... "മൃദുലാ...ഒരു ഹെല്പ് ചെയ്‌യോ ? " "എന്താ അർജുൻ ?" "നമ്മുടെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമില്ലേ അവിടേക്ക് നമ്മുടെ ക്ലാസ്സിലെ ഗേൾസ് പോയിട്ടുണ്ട്.. നീയെവിടെ പോയിട്ട് നമ്മുടെ ലെക്ഷ്മിയോട് ഒന്ന് വരാൻ പറയുവോ? അവിടെ മുഴുവൻ ഗേൾസ് അല്ലേ.... എനിക്ക് പോവാനൊരു മടി.. " "ആണോ... ഞാൻ പറഞ്ഞേക്കാം ".... .. എന്നും പറഞ്ഞു മൃദുല സ്മാർട്ട്‌ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു.. സ്മാർട്ട്‌ ക്ലാസ്സിൽ എത്തിയതും അവിടെയെങ്ങും ആരേം കാണാത്തതുകൊണ്ട് മൃദു ക്ലാസ്സിനുള്ളിലേക് കയറി. .. അപ്പൊ ആരോ തന്റെ കൈയിൽ പിടിച്ചു വലിച്ചു ഉള്ളിലേക്ക് ഇട്ടു ഡോർ ലോക്ക് ചെയ്തു... അവൾ ഡെസ്കിൽ കാൽ തട്ടി താഴെ വീണു. എണീക്കാൻ ശ്രെമിക്കുമ്പോ ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്ക് വരുന്ന ആളെ കണ്ടു മൃദു ഞെട്ടി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story