പ്രണയമഴ: ഭാഗം 7

pranayamazha thamara

രചന: താമര

"അമൽ "... അവൾ പതിയെ മന്ത്രിച്ചു... "എന്താടി അന്തംവിട്ട് നോക്കുന്നെ...എന്നെ നീ ആദ്യായിട്ടാണോ കാണുന്നെ..."പരിഹാസം കലർന്ന ചിരിയോടെ അവൻ പറഞ്ഞു... "അമൽ... നീ എന്തിനാ ഡോർ ലോക്ക് ചെയ്തത്.. ഡോർ തുറക്ക് എനിക്ക് പോണം"... "വിടാം... അതിനു മുൻപ് കുറച്ചു കാര്യങ്ങൾ ഉണ്ട്.. മോൾ എണീച്ചാട്ടെ.. " മൃദുവിന് നേരെ തന്റെ കൈനീട്ടി കൊണ്ട് അമൽ പറഞ്ഞു എന്താണ് സംഭവിക്കുന്നതെന്നറിയാതെ മൃദുവിന്റെ നെഞ്ച് ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി.. അവൾക്ക് നേരെ നീട്ടിയ അവന്റെ കൈകളെ അവഗണിച്ചുകൊണ്ട് അവൾ അടുത്തിരുന്ന ഡെസ്കിൽ പിടിച്ചെണീച്ചു... എന്നിട്ട് അവനെ ഒന്ന് നോക്കിയിട്ട് ഡോറിനടുത്തേക്ക് ഓടി പെട്ടന്ന് അവൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കറക്കിയെടുത് ചുവരിനോട് ചേർത്തുനിർത്തി....

"ഇത്രേം കഷ്ടപ്പെട്ട് നിന്നെ ഇവിടെ എത്തിച്ചിട്ട് നീ ഓടിപോവുമ്പോ ഞാൻ നോക്കി നിൽക്കുമെന്ന് വിചാരിച്ചോ നീ..."ഗൂഢമായ ചിരിയോടെ അവൻ പറഞ്ഞു നിർത്തി.... "അമൽ നിനക്ക് എന്താ വേണ്ടത്? എന്തിനാ എന്നോട് ഇങ്ങനെ കാണിക്കുന്നെ? ".... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി... "ആ അതാണ്‌.... അങ്ങനെ ചോദിക്ക് മോളെ... ചേട്ടന് എന്താ വേണ്ടത് എന്ന്.. സിമ്പിൾ...വേറൊന്നുമല്ല ഒരു കിസ്സ് അതും നിന്റെയീ ചുവന്ന ചുണ്ടുകൾ കൊണ്ട് എന്റെ ചുണ്ടിൽ... മോൾ വെറുതെ ഒന്ന് നിന്ന് തന്നാ മതി ബാക്കി കാര്യം ചേട്ടൻ ഏറ്റു... അത്രേം കഴിഞ്ഞ മോൾക് പോവാം ആരും അറിയാൻ പോണില്ല, നമ്മൾ രണ്ടുപേരുമല്ലാതെ...." അവളുടെ മുഖത്തിനടുത് അവന്റെ മുഖം അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു... "അമൽ പ്ലീസ്‌..എന്നെ വെറുതെ വിട്...

നീയി കാണിക്കുന്നത് ദ്രോഹമാണ്....പ്ലീസ് അമൽ " കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു... അവൻ ഒന്ന് പൊട്ടിച്ചിരിച്ചു.... "പേടിക്കുമ്പോ നിന്നെ കാണാൻ എന്ത് ഭംഗിയാടി....ശെരിക്കും ഒരു പൂച്ചകുട്ടിയെപോലെയുണ്ട്".. അതും പറഞ്ഞു അവൻ അവളുടെ മുഖത്തോടു അവന്റെ മുഖം അടുപ്പിച്ചു പെട്ടന്ന് എന്തോ സൗണ്ട് കേട്ട് അവൻ തിരിഞ്ഞു നോക്കി . ഡോർ തള്ളി തുറന്ന് കൊണ്ട് ധാ മുന്നിൽ നിൽക്കുന്നു ജീവൻ.... "നിനക്കെന്താടാ ഇവിടെ കാര്യം"..... അമൽ ദേഷ്യത്തോടെ ചോദിച്ചു... "ആഹ് അതുകൊള്ളാം... .ഫ്രീയായിട്ട് ഒരു കിസ്സ് സീൻ കാണാമെന്നു വെച്ചു വന്നപ്പോൾ.. എനിക്കെന്താ ഇവിടെ കാര്യമെന്നോ? .. ഇത് നല്ല കൂത്ത്.. " "എന്താ കിസ്സ് ചെയ്യുന്നില്ലേ... ചെയ്യടാ.." അമൽ എന്തുചെയ്യണമെന്നറിയാതെ മിണ്ടാതെ നിന്നു.... മൃദു കരഞ്ഞു തളർന്നിട്ടുണ്ടായിരുന്നു ജീവൻ മൃദുവിനെ നോക്കി പേടിക്കണ്ട എന്നുള്ള രീതിയിൽ കണ്ണടച്ചു കാണിച്ചു...

അപ്പോഴും ചെറിയ ഒരാശ്വാസം അവളിൽ ഉണ്ടായത് പോലെ തോന്നിയവൾക് ( സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഒരു ഒഴിഞ്ഞ ഏരിയ ആയത്കൊണ്ട് പെട്ടന്ന് ആരും അവിടേക്കു എത്തില്ല) "ഡാ ചെയ്യടാ "...അവൻ അലറി.... അതുകേട്ടു അമൽ അടിമുടി നിന്ന് വിറച്ചു. ജീവൻ പതിയെ നടന്നു അവന്റെ മുന്നിൽ വന്നു.... അവന്റെ ഷർട്ടിൽ തൂക്കിയെടുത്തു മുട്ടുകാൽ കേറ്റി അവന്റെ അടിവയറ്റിൽ ഒരു തൊഴി കൊടുത്തു... "ആ ആ ആ "....അമൽ വേദന കൊണ്ട് പുളഞ്ഞു... "ഇനി മേലിൽ നിന്റെ കണ്ണ് ഇവളുടെ മേൽ പതിഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ പിന്നെ ഇതായിരിക്കില്ല മോന്റെ അവസ്ഥ...മനസ്സിലായല്ലോ"... അതുപറഞ്ഞു പുച്ഛത്തോടെ നോക്കി ചിരിച്ചു കൊണ്ട് അവൻ മൃദുവിന്റെ അടുത്തു ചെന്ന് ആകെ പേടിച്ചരണ്ട് നിൽക്കുന്ന മൃദുലയെ കണ്ടപ്പോ അവനു ചിരി വന്നു "മൃദുല... കണ്ണൊക്കെ തുടക്ക് ഇവിടെ നടന്നത് വേറാരും അറിയണ്ട.. അത് ഇവനെ ഓർത്തിട്ടല്ല..

നിന്റെ ഇമേജിനേയും അത് ബാധിക്കും".... അവൻ പറഞ്ഞത് കേട്ട് അവൾ കണ്ണുകൾ തുടച്ചു..... അവൻ അവളുടെ കൈകളിൽ പിടിച്ചു... പെട്ടന്നുള്ള അവന്റെ പ്രതികരണത്തിൽ അവൾ ഞെട്ടി അവന്റെ മുഖത്തു നോക്കി. അവൻ അതൊന്നും ശ്രെദ്ധിക്കാതെ അവളുടെ കൈയിൽ പിടിച്ചുകൊണ്ടു മുന്നോട്ട് നടന്നു.. മുൻപിലൂടെ നടക്കുമ്പോഴും അവൾ അവനെ തന്നെ നോക്കി... പെട്ടന്ന് പ്രണയത്തിന്റെ കാറ്റ് അവളെ തഴുകി കടന്നു പോയി...അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തളിർത്തു... അവൻ സ്റ്റെപ്പിന് മുന്നിൽ വന്നു നിന്നപ്പോഴും അവൾ ഒന്നും അറിയാതെ അവനെ തന്നെ നോക്കിനിന്നു... "നീ പൊക്കോ ഞാൻ പിന്നാലെ വന്നേക്കാം....ആർക്കും ഡൌട്ട് തോന്നേണ്ട." അവൾ അവനെ തന്നെ നോക്കി നിന്നു... "മൃദുല "..അവൻ ഉച്ചത്തിൽ വിളിച്ചപ്പോ അവൾ ഞെട്ടി സ്വപ്നത്തിൽ നിന്നെന്ന പോലെ ഉണർന്നു. ..

"നീയെന്ത പകൽ കിനാവ് കാണുന്നോ".. "മ്മ്...മ്മ് " അല്ല എന്നുള്ള അർത്ഥത്തിൽ അവൾ മൂളി "നീ പൊക്കോ"...ഞാൻ വന്നോളാം. "മ്മ് ".. .. ഒന്ന് മൂളിയ ശേഷം അവൾ സ്റ്റെപ്പുകളിറങ്ങി .. കുറച്ചു സ്റ്റെപ്പുകൾ ഇറങ്ങിയ ശേഷം അവൾ തിരിഞ്ഞു നോക്കി. അപ്പൊ അവൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് വീക്ഷിക്കുവായിരുന്നു. . "ജീവൻ "... ജീവൻ എന്താണെന്നുള്ള അർത്ഥത്തിൽ അവളെ നോക്കി. "താങ്ക്സ് "....അവൾ മൃദുലമായി പറഞ്ഞു "മ്മ്... എപ്പോഴും കെയർ ഫുൾ ആയിരിക്കണം.. എപ്പോഴും തന്നെ രക്ഷിക്കാൻ ഇങ്ങനെ ആരെങ്കിലും ഉണ്ടാവണമെന്നില്ല". .. ഒന്ന് ചിരിച്ച ശേഷം അവൾ സ്റ്റെപ്പുകളിറങ്ങി താഴേക്ക് പോയി.... മൃദു താഴേക്ക് വന്നപ്പോൾ തന്നെ കാണാതെ ആധിപിടിച്ചലയുന്ന ഷാനുവിനെയാണ് അവൾ കണ്ടത്.. മൃദുവിനെ കണ്ടതും അവൾ ഓടി അടുത്ത വന്നു ഷാനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

"നീയെവിടെയായിരുന്നു ഇത്രേം നേരം മനുഷ്യന് നിന്നെ കാണാതെ പേടിച്ചിട്ട് കാലും കയും വിറക്കുന്നുണ്ടായിരുന്നു... എവിടെയെല്ലാം നോക്കിയെന്നറിയുവോ നിന്നെ ഞാൻ"... കരഞ്ഞുകൊണ്ട് ഷാനു പറഞ്ഞു.... "എല്ലാം പറയാം നീ വാ ".. മൃദു ഷാനുവിനേം കൂട്ടി നേരെ ലൈബ്രറിയിലേക്ക് പോയി അവിടിരുന്നു മൃദു സംഭവിച്ചതെല്ല്ലാം ഷാനുവിനോട് പറഞ്ഞു.... എല്ലാം കേട്ടുകഴിഞ്ഞപ്പോ ഷാനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ഷാനു അമലിനോട് പ്രേശ്നമുണ്ടാക്കാൻ പോവാൻ തുനിഞ്ഞപ്പോ മൃദു അവളെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു അവസാനം ഷാനുവിന് അവളുടെ മുമ്പിൽ തോൽക്കേണ്ടി വന്നു.. **** രാത്രി പഠിക്കാനായി ബുക്ക്‌ തുറന്നു വെച്ചു അതിനു മുന്നിൽ ഇരുന്നപ്പോ മൃദുവിന്റെ മനസ്സിൽ ഇന്ന് സംഭവിച്ച കാര്യങ്ങൾ ഓരോന്നും ഓടിയെത്തി. ജീവൻ തന്റെ കൈയിൽ പിടിച്ചുകൊണ്ടു പോയത് ഓർത്തപ്പോ അവളുടെ മനസ്സിൽ എന്തോ കുളിരു കോരുന്ന പോലെ തോന്നി..

പെട്ടന്ന് അന്ന് വീഴാനാഞ്ഞപ്പോ ജീവൻ അവളെ ഇടുപ്പിൽ ചുറ്റിപിടിച്ചു നേരെ നിർത്തിയത് മനസിലൂടെ കടന്നുപോയി അന്നേരം അവളുടെ മുഖം നാണത്താൽ ചുവന്ന തുടുത്തു.. കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൾ ഫോൺ എടുത്ത് ഷാനുവിനെ വിളിച്ചു.. ഷാനു പേടിച്ചോണ്ടിരിക്കുമ്പോ ആണ് ഫോണിൽ മൃദു പേര് തെളിഞ്ഞു വന്നത്... "ഇവളെന്താ ഈ രാത്രി വിളിക്കുന്നെ"... എന്റെ പറഞ്ഞുകൊണ്ട് അവൾ ആൻസർ ബട്ടൺ swipe ചെയ്തു "ഹെലോ ".....എന്തുവാടി നിനക്ക് ഉറക്കൊന്നും ഇല്ലേ...? ഷാനു ചോദിച്ചു.. "പഠിക്കാനിരുന്നിട്ട് കോണ്സെന്ട്രേറ്റ് ചെയ്യാൻ പറ്റണില്ല ടി ".....മൃദു പറഞ്ഞു "ആഹ് ഇന്നത്തെ സംഭവം ഓർത്തിട്ടാവും".."എന്ന പോയി കിടന്നുറങ്ങിക്കൂടെ "..... ഷാനു പറഞ്ഞു "ഉറക്കോം വരുന്നില്ല ടി..."മൃദു പറഞ്ഞു "ആഹഹാ.... എന്ന പിന്നെ ഇങ്ങു വാ നമുക്ക് ദംശിറാസ്‌ കളിക്കാം "... കളിയാക്കുന്ന സ്വരത്തിൽ ഷാനു പറഞ്ഞു.. "ഒന്ന് പോയെടി .. നിന്നെ വിളിച്ച എന്നെ വേണം അടിക്കാൻ"കൃത്രിമ ദേഷ്യം കാണിച്ചുകൊണ്ട് മൃദു ഫോൺ കട്ട്‌ ചെയ്തു. ..

"മൃദു"... വിളിച്ചു പൂർത്തിയാകുന്നതിനു മുന്നേ മൃദു ഫോൺ കട്ട്‌ ചെയ്തിരുന്നു.. "ഈ പെണ്ണിന്റെ ഒരു കാര്യം" ചിരിച്ചുകൊണ്ട് ഷാനു ഫോൺ മേശമേൽ വെച്ചു.. മൃദു ഫോൺ കട്ട്‌ ആകിയശേഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു അവൾ കട്ടിലിലേക്ക് മറിഞ്ഞു വീണു... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക് ഉറക്കം വന്നില്ലാ.... പിന്നെ എപ്പോഴോ നിദ്ര അവളെ പിടികൂടി.... രാവിലെ സ്കൂളിൽ എത്തിയപ്പോഴും മൃദുവിന്റെ കണ്ണുകൾ ആരെയോ തിരയുന്നത് ഷാനു ശ്രെദ്ധിച്ചു.. അന്ന് ജീവൻ ലേറ്റ് ആയിയാണ് വന്നത്... അവനെ കണ്ടതും മൃദുവിന്റെ കണ്ണിലെ തിളക്കം അവൾ ശ്രെദ്ധിച്ചു. "എന്താ മോൾടെ ഉദ്ദേശം "..ഷാനു മൃദുവിനോട് ചോദിച്ചു. "എന്ത് ഉദ്ദേശം."... ഒന്നും അറിയാത്ത പോലെ മൃദു ഒഴിഞ്ഞുമാറി "അല്ല വില്ലൻ നായികയെ ഉപദ്രവിക്കാൻ ശ്രേമിക്കുന്നു, നായകൻ നായികയെ രക്ഷിക്കുന്നു, നായികക്ക് നായകനോട് പ്രേമം തോന്നുന്നു"... മ്മ്? ഷാനു കള്ളച്ചിരിയോടെ മൃദുവിനെ നോക്കി.. "ഒന്നുപോടി "...മൃദു നാണം കൊണ്ട് മുന്നേ പോയി "ഏഹ് "... .ചിരിച്ചുകൊണ്ട് പിറകെ നടന്നു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story