പ്രണയമഴ: ഭാഗം 8

pranayamazha thamara

രചന: താമര

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു..മൃദു ജീവനറിയാതെ ജീവനെ പ്രണയിച്ചുകൊണ്ടേ ഇരുന്നു.. ഷാനു പലതവണ ജീവനെ ഇതറിയിക്കാൻ ശ്രെമിച്ചെങ്കിലും മൃദു തടഞ്ഞു. കാരണം അവൻ ഇഷ്ടമല്ല എന്നാണ് പറയുന്നതെങ്കിൽ അവൾക് അത് താങ്ങാൻ കഴിയില്ലായിരുന്നു.. അങ്ങനെ എക്സാം അടുത്തു.. മൃദു പഠനത്തിൽ കൂടുതൽ ശ്രെദ്ധിക്കാതീരുന്നില്ല.. അവർ നന്നായി പഠിച്ചു എക്സാം എഴുതി.... അങ്ങനെ അവസാനത്തെ എക്സാമും കഴിയുന്ന ദിവസം "ഷാനു... ഇനി ഒരു മാസം കഴിഞ്ഞേ അവനെ കാണാൻ പറ്റുള്ളൂ...അവന്റെ നമ്പർ എങ്ങനേലും ഒന്ന് ഒപ്പിച്ചു താടി ".. "ഏഹ്.. നിനക്കെന്താ വട്ടാണോ? എനിക്കെങ്ങും വയ്യ അവനോട് പോയി നമ്പർ ചോദിക്കാൻ "... ഷാനു എതിർത്തു. "ടി പ്ലീസ് ടി.. അവന്റെ ഫ്രണ്ട് റോഹനോട് ചോദിച്ചാൽ മതി... പ്ലീസ് എന്റെ പൊന്നല്ലേ "....

ഷാനുവിന്റെ താടിക്ക് പിടിച്ചു കൊഞ്ചിക്കൊണ്ട് അപേക്ഷിച്ചു.. "ഈ പെണ്ണിന്റെ കാര്യം കൊണ്ട് തോറ്റു "... എന്ന് പറഞ്ഞുകൊണ്ട് ഷാനു പോവാൻ തുനിഞ്ഞു.. "ടി എനികാണെന്ന് പറയല്ലേ"... മൃദു പറഞ്ഞു "ഓഹ് ശെരി ശെരി "... എന്റെ റബ്ബേ ഇനി എങ്ങനെ ആഹ് മസിൽമാന്റെ നമ്പർ ചോദിക്കും ".. . ആലോചിച്ചുകൊണ്ട് ഷാനു രോഹന്റെ അടുത്തേക്ക് പോയി "ഏയ്‌... രോഹൻ ". .. ഷാനു വിളിച്ചത് കേട്ടു രോഹൻ നിന്നു.. "ഹായ് ".. ഷാനു പറഞ്ഞു.. "ഹായ്... ഷഹാന "... രോഹൻ എന്തിനാ വിളിച്ചതെന്നുള്ള അർത്ഥത്തിൽ നോക്കി.. "ആഹ് എക്സാം എങ്ങനുണ്ടായിരുന്നു? "... ഷാനു ചോദിച്ചു "കുഴപ്പമില്ലായിരുന്നു.... ജയിക്കാനുള്ള വക കിട്ടുമായിരിക്കും ".. അതുകേട്ടു ഷാനു ചിരിച്ചു ഒപ്പം രോഹനും.. "നിനക്കെങ്ങനെ ഉണ്ടായിരുന്നു? "..രോഹൻ തിരിച്ചു ചോദിച്ചു "Same "..

. ഷാനു ചിരിച്ചുകൊണ്ട് പറഞ്ഞു.. "ആഹ് അത് ചുമ്മാ... താനൊക്കെ ബുജിയല്ലേ.. ഫുൾ മാർക്കും കാണും ".. രോഹൻ പറഞ്ഞു "ഏയ്‌ അങ്ങനൊന്നുമില്ല ...പിന്നെ വെക്കേഷന് എന്താ പ്ലാൻ? "... .ഷാനു ചോദിച്ചു "ആഹ് എന്ത് പ്ലാൻ?.. . ഇതുവരേം ഒന്നും പ്ലാൻ ചെയ്തില്ല "... അല്ല താനോ? ഫാമിലി ടൂർ ഒന്നും പോണില്ലേ? ".. "ആഹ് പോണം... വാപ്പ വന്നിട്ട് "... ചിരിച്ചു കൊണ്ട് പറഞ്ഞു... എന്നിട്ട് അവൾ മൃദുവിനെ ഒന്ന് നോക്കി അവൾ അവിടെ ക്ഷമ കെട്ട് നിൽക്കുന്ന കണ്ടപ്പോ അവൾക് ചിരി വന്നു "ആഹ് നിന്റെ നമ്പർ ഒന്ന് തന്നേ... ഇനി ഒരു മാസം കഴിഞ്ഞല്ലേ കാണുള്ളൂ ഇടക്കൊക്കെ വിളിക്കാം "... അവൻ അത്ഭുതത്തോടെ നോക്കി "നോക്കണ്ട മാഷേ ... ഇയാളുടെ മാത്രമല്ല എല്ലാരുടേം വാങ്ങുന്നുണ്ട്..." രോഹൻ തന്റെ നമ്പർ അവളുടെ കൈയിൽ നിന്ന് ബുക്ക്‌ വാങ്ങി എഴുതി.. "ആഹ് പിന്നെ നിന്റെ ഫ്രണ്ട് ഇല്ലേ ജീവൻ അവന്റെ കൂടി എഴുതിക്കോ "...

അവൻ അവളുടെ മുഖത്തു ഒന്ന് നോക്കിയ ശേഷം അവന്റെ നമ്പർ എഴുതിക്കൊടുത്തു.... "താങ്ക്സ് "...എന്ന് പറഞ്ഞു അവൾ ബുക്ക്‌ വാങ്ങി... അപ്പോഴേക്കും ജീവൻ അവിടെ എത്തിയിരുന്നു... അവനെ നോക്കി ഒരു ചിരി പാസാക്കിയ ശേഷം അവൾ റോഹനോട് ബൈ പറഞ്ഞു തിരിച്ചു പോയി... "എന്താടാ? ".... ജീവൻ ചോദിച്ചു ഒന്നുല്ലടാ അവൾ നമ്പർ വാങ്ങാൻ വന്നതാ... "ആരുടെ നിന്റെയോ? "അതും പറഞ്ഞു ജീവൻ വയറു പൊത്തി ചിരിച്ചു... " എന്റെ മാത്രമല്ല നിന്റെയും "... പുച്ഛഭാവത്തോടെ അവൻ പറഞ്ഞു. അതുപറഞ്ഞതും ജീവൻ ചിരി നിർത്തി "വാ പോവാം "രോഹൻ പറഞ്ഞു "മ്മ് "... ജീവൻ അങ്ങനെ മൂളിയതും രണ്ടുപേരും നടക്കാൻ തുടങ്ങി "I think it's a phsycological movement ".. .. രോഹൻ കള്ളച്ചിരിയോടെ പറഞ്ഞു... "എന്തിന് "...

ജീവൻ സംശയത്തോടെ അവനെ നോക്കി "നിന്റെ നമ്പർ ഒപ്പിക്കാൻ.... അല്ലാണ്ടെന്തിന്? "...ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു "എനിക്ക് തോന്നുന്നു അവൾക് നിന്നോട് പ്രേമമാണെന്ന്... ഇതുവരെ ഇവിടെ പഠിച്ചിട്ടുള്ള എത്രപേരാണെന്നറിയോ അവളുടെ പിറകെ നടന്നിട്ടുള്ളത് ആർക്കും പിടി കൊടുത്തിട്ടില്ല അവൾ ... ഈ സ്കൂളിലെ തന്നേ ഏറ്റവും സുന്ദരിയല്ലേ അവൾ "...ചിരിച്ചുകൊണ്ട് രോഹൻ പറഞ്ഞു നിർത്തി അതുപറഞ്ഞതും ജീവൻ അവളെയൊന്നു തിരിഞ്ഞു നോക്കി.. ** "ടി നമ്പർ കിട്ടിയോ ?"... മൃദു ആകാംക്ഷയോടെ ചോദിച്ചു.... "മ്മ്....ഒപ്പിച്ചിട്ടുണ്ട്.. ഇനി എന്നെ ഒന്നിനും വിളിക്കരുത് കേട്ടല്ലോ.. " "അവളുടെ പ്രേമം കാരണം ബാക്കിയുള്ളോർക്കാ സമാധാനം ഇല്ലാത്തെ "... ഷാനു പറഞ്ഞു. "നീയെന്റെ ചക്കരയല്ലെടി ".. .

. ഷാനുവിന്റെ രണ്ടു കവിളിലും നുള്ളികൊണ്ട് മൃദു പറഞ്ഞു.. "ആഹ് വിട് പെണ്ണെ നോവുന്നുണ്ടെനിക് ".. ... "ആണോ സോറിട്ടോ "... മൃദു കൊഞ്ചിക്കൊണ്ട് പറഞ്ഞു.. "മ്മ്.."വാ പോവാം.. " ഒന്ന് ഇരുത്തിമൂളിയ ശേഷം ഷാനു പറഞ്ഞു... ഒരു മാസം വെക്കേഷന് മൃദു എങ്ങനെ കഴിച്ചുകൂട്ടിയെന്ന്‌ അറിയില്ല വിളിക്കാനുള്ള ധൈര്യമില്ലാത്തതിനാൽ അവൾ വിളിച്ചതും ഇല്ലാ.... +2 ക്ലാസ്സ്‌ തുടങ്ങി....പിന്നെയും മൃദുവിന്റെ oneway പ്രേമം കൂടിക്കൊണ്ടേയിരുന്നു... അങ്ങനെയിരിക്കെ +2 ബാച്ചിന് ടൂർ പോകാനൊരവസരം വന്നുചേർന്നു മിക്കവാറും ഉള്ള എല്ലാരും ടൂർ പോകാൻ ഉണ്ടായിരുന്നു. .. കൂടെ നമ്മുടെ മൃദുവും, ഷാനുവും,ജീവനും രോഹനും, പിന്നെ അമലും ബാച്ച്ചും ... അങ്ങനെ ടൂർ പോണ ദിവസം വന്നു ചേർന്ന്...

എല്ലാരും ബസിൽ ഡാൻസ് ഉം പാട്ടും ഒക്കെയായി അടിച്ചുപൊളിച്ചു.... ടൂർ പോകാൻ കൂടെ ഉണ്ടായിരുന്നത് ബാലു സർ ആയിരുന്നു സർ എല്ലാരോടും നല്ല ഫ്രണ്ട്‌ലി ആയിരുന്നു... വൈകിട്ട് യാത്ര തിരിച്ചത് കൊണ്ട് രാവിലെ 7, 8 മണിക്ക് അവർ മൈസൂർ എത്തി... മൈസൂരിൽ ഒരു ഹോട്ടലിൽ റൂം എടുത്ത് അവർ ഫ്രഷ് ആയി...അവിടുന്ന് തന്നേ ഫുഡും കഴിച്ചോ ഇറങ്ങി. . ആദ്യം പോയത് മൈസൂർ പാലസിൽ ആണ് .. .. അവിടെയുള്ള ഓരോ കാര്യങ്ങളും ഷാനു അത്ഭുതത്തോടെ നോക്കി കണ്ടു.. .പക്ഷെ അപ്പോഴും മൃദുവിന്റെ കണ്ണ് ജീവന്റെ പിന്നാലെ ആയിരുന്നു. .. പാലസ് കണ്ടിറങ്ങിയപ്പോ തന്നെ ഉച്ചയായി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story