പ്രണയമഴ: ഭാഗം 9

pranayamazha thamara

രചന: താമര

ഉച്ചഭക്ഷണം റെസ്റ്ററന്റിൽ കയറി കഴിച്ച ശേഷം അവർ വൃന്ദാവൻ ഗാർഡനിലേക്ക് ആണ് പോയത്.. അവിടെ ചെന്നു ഓരോ സ്ഥലങ്ങളും അവർ നടന്നു കണ്ടു അതിനുള്ളിലെ കോഫി ഷോപ്പിൽ നിന്നും എല്ലാവരും കോഫി കുടിച്ചു.. ഷാനു മൃദുവിനും അവൾക്കും വേണ്ടി രണ്ടു കയ്യിലും കോഫി വാങ്ങിക്കൊണ്ടു തിരിഞ്ഞതും ജീവൻ വന്നു കേറിയതും ഒരുമിച്ചായിരുന്നു.. കയ്യിലിരുന്ന കോഫി ജീവന്റെ ടീ ഷർട്ടിൽ വീണു.. പെട്ടന്ന് ജീവൻ ദേഷ്യത്തോടെ ഷാനുവിന്റെ മുഖത്തേക്ക് നോക്കിയതും... "അയ്യോ സോറിട്ടോ...." പേടിച്ചു ഷാനു പറഞ്ഞു.... പേടിച്ചുനിൽകുന്ന അവളുടെ മുഖം കണ്ടതും അവന്റെ ദേഷ്യം കെട്ടടങ്ങുന്ന പോലെ തോന്നി അവന് കണ്മഷിയിട്ട അവളുടെ ഉണ്ടക്കണ്ണുകൾ, ഓറഞ്ച് പോലത്തെ ചുണ്ടുകൾ, ചുവന്ന തുടുത്ത കവിളുകൾ..

അവളുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനെന്നോണം മൂക്കിൽ ഇട്ടിരിക്കുന്ന വെള്ളക്കല് പതിപ്പിച്ച ഡയമണ്ട് മൂക്കുത്തി.. അവളെ ഇത്രേം അടുത്ത അവൻ ഇതുവരെ കണ്ടിട്ടില്ലാ അവൻ അവളെ കണ്ടപ്പോ അവന്റെ ബോധം പോവുന്ന പോലെ തോന്നി... അവൻ കണ്ണെടുക്കാതെ അവളെ തന്നേ നോക്കിനിന്നു.... "ഹെലോ ".. അവൾ വിളിച്ചിട്ടും അവൻ അറിഞ്ഞില്ല.. തൊട്ട് പിറകിൽ നിന്ന രോഹൻ ജീവനെ തന്റെ തോള് കൊണ്ട് ഒന്ന് തട്ടി... അപ്പോഴാണ് അവനു സ്ഥലകാല ബോധം വന്നത്... പെട്ടന്ന് അവനു ചമ്മിയ പോലെ തോന്നി.. "അയ്യേ..എന്താടോ ഈ കാട്ടിയേ? .. .. ഡ്രസ്സ്‌ മുഴുവൻ കറയായല്ലോ... ഇനിപ്പോ എന്താ ചെയ്യാ? ".. ദേഷ്യത്തോടെ അവൻ പറഞ്ഞു...

"അതിനല്ലേ സോറി പറഞ്ഞെ.."... കൂടുതൽ ഒന്നും അവന്റെ വായിന്നു കേൾക്കാതിരിക്കാൻ അവൾ അതും പറഞ്ഞു പതിയെ മുങ്ങി ഷാനു പോകുന്ന കണ്ടപ്പോ ജീവന്റെ ചുണ്ടിൽ ഒരു ചിരി മിന്നി രോഹൻ ജീവനെ നോക്കി കള്ളച്ചുമ ചുമച്ചു "എന്താടാ "... "ഞാൻ എല്ലാം കാണുന്നുണ്ട് "മാനത്തേക്ക് നോക്കി കളിയാക്കികൊണ്ട് രോഹൻ പറഞ്ഞു.. "എന്ത് കാണുന്നുണ്ടെന്ന് ".... ജീവൻ രോഹനെ നോക്കി നെറ്റിചുളിച്ചു കൊണ്ട് ചോദിച്ചു. "കൂടുതൽ ആക്ടിങ് ഒന്നും വേണ്ട മോനെ അവളെ തന്നേ കണ്ണെടുക്കാതെ നോക്കുന്നത് ഞാൻ കണ്ടു... ". രോഹൻ പറഞ്ഞു "ഓഹോ....നി കോഫീ വേണോങ്കിൽ വാങ്ങിക്ക് "...എന്ന് പറഞ്ഞു ജീവൻ ഒഴിഞ്ഞുമാറി.... മൃദു ഓരോ കാഴ്ചകൾ കണ്ടോണ്ടിരിക്കെയാണ് ഷാനു വന്നത്. 'നി കോഫി വാങ്ങാൻ പോയിട്ട് കോഫി എവിടെ? "

ഷാനുവിന്റെ കയ്യിൽ നോക്കികൊണ്ട് മൃദു ചോദിച്ചു... "കോഫി വാങ്ങിയതാ അത് ആഹ് മസില്മാന്റെ ദേഹത്തു തട്ടി വീണു ".. "ഏഹ് "... മൃദു മനസിലാവാതെ നോക്കി "അയ്യോ സോറി ജീവന്റെ "... പുച്ഛത്തോടെ ഷാനു പറഞ്ഞു "ആഹ്ഹ എന്നിട്ട് ".... മൃദു ആകാക്ഷയോടെ ചോദിച്ചു "എന്നിട്ടെന്താ അവന്റെ ഷർട് മുഴുവൻ കറയായി.... എന്ത് മുരടനാടി അവൻ.... അവന്റെ ഒരു ദേഷ്യം കാണണമായിരുന്നു.... ഞാൻ മനഃപൂർവം ദേഹത്തേക് ഒഴിച്ച പോലായിരുന്നു പെരുമാറ്റം... രാക്ഷസൻ "..... ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു... അതുകേട്ടതും മൃദു വയർ പൊത്തി ചിരിക്കാൻ തുടങ്ങി... ഇത് കണ്ടതും ഷാനുവിന് ദേഷ്യം കൂടി "നി.... ചിരിക്കണ്ട... ഇവന്റെ കൂടെ ജീവിച്ചാൽ നിന്റെ കട്ടപൊകയാ മോളെ ".... പുച്ഛത്തോടെ അവൾ പറഞ്ഞു...

"ഓഹ് ഞാൻ അങ്ങ് സഹിച്ചു "... മൃദു ചിരിച്ചുകൊണ്ട് പറഞ്ഞു "അല്ലാതെന്ത് വഴി ....നീ തന്നെ സഹിക്കണം ".... ഷാനു കളിയാക്കി... അപ്പോഴാണ് ബാലു സർ വാട്ടർ ഡാൻസ് കാണാനായി എല്ലാവരെയും വിളിച്ചത് എല്ലാരും അങ്ങോട്ടേക്ക് പോയി വാട്ടർഡാൻസ് കണ്ടുകൊണ്ടിരിക്കുമ്പോൾ ഷാനുവിന്റെ കണ്ണുകൾ വിടർന്നു... ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. അവൾ അതിന്റെ ഭംഗി ആസ്വദിച്ചു കണ്ടു... മൃദുവും.. വാട്ടർ ഡാൻസ് കണ്ടുകൊണ്ടിരിക്കെ ജീവന്റെ കണ്ണുകൾ ഷാനുവിൽ ഉടക്കി അവളുടെ ചിരി കണ്ടതും അവന്റെ ചുണ്ടിലും പുഞ്ചിരി തെളിഞ്ഞു... ചുറ്റിലും ഇരുട്ട് പരക്കാൻ തുടങ്ങിയിട്ടും നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങി.. രോഹൻ നോക്കുമ്പോ ഷാനുവിനെ തന്നെ നോക്കുന്ന ജീവനെയാണ് കണ്ടത് "എന്റെ ജീവാ നിനക്കവളെ ഇഷ്ടമാണെങ്കിൽ സമ്മതിച്ചു തന്നൂടെ "...

അതുകേട്ടപ്പോ ജീവൻ രോഹൻ നോക്കി ഒന്ന് ചിരിച്ചു "മ്മ് ... .അല്ല ഇന്ന് അടുത്ത് കണ്ട ഉടനെ നിനക്ക് പ്രേമം തോന്നിയോ "... അതുകേട്ടതും ജീവൻ ഒന്ന് ചിരിച്ചു "ആര് പറഞ്ഞു ഇന്നാണ് എനിക്ക് ഇഷ്ടം തോന്നിയത് എന്ന് "...ജീവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.... രോഹൻ മനസ്സിലാവാതെ ജീവനെ നോക്കി ഒരു കൊല്ലം കൊണ്ട് ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന പെണ്ണാ അവള് ജീവൻ അന്ന് മുതൽ അവളറിയാതെ അവളെ നോക്കുന്ന ഓരോ സന്ദര്ഭങ്ങളും പറഞ്ഞു കൊടുത്തു അന്ന് മൃദു വീഴാനാഞ്ഞപ്പോ..അവളെ നേരെ നിർതിയിട്ട് വരുംമ്പോ തനിക നേരെ വരുന്ന ഷാനുവിനെ അവൻ കണ്ണെടുക്കാതെ നോക്കി കൊണ്ട് പോയതും മൃദുവിനെ രക്ഷിച്ച ദിവസം അവർ ലൈബ്രറിയിൽ ഇരുന്നു സംസാരിക്കുമ്പോൾ ജനാലക്കരികിലൂടെ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പോയതും.. ക്ലാസ്സിലെ ഇന്റെർവെല്ലിൽ മൃദുവിനോപ്പം കളിച്ചും ചിരിച്ചും ഇരിക്കുന്ന ഷാനുവിനെ ഒരു പുഞ്ചിരിയോടെ നോക്കിയിരുന്നതും എല്ലാം അവന്റെ മനസ്സിലൂടെ കടന്നുപോയി...

രോഹൻ ഇതെല്ലാം കേട്ട് അന്തം വിട്ടിരിക്കുന്നുണ്ടായിരുന്നു "എന്നിട്ട് നീ എന്താ ഇതുവരെ അവളോട് ഇതുപറയാത്തത്? " രോഹൻ ചോദിച്ചു "അവളെ ഒന്ന് ഒറ്റക്ക് കിട്ടണ്ടേ....എപ്പോഴും അവളോടൊപ്പം മൃദുല കാണും ".... 'അതിനെന്താ? "....രോഹൻ വീണ്ടും ചോദിച്ചു അല്ലാ ഒരുപക്ഷെ അവൾ നോ പറഞ്ഞാൽ അത് മൃദുലയും അറിയില്ലേ.... പിന്നെ ഈ സ്കൂളിലെ എല്ലാരും അറിഞ്ഞാൽ എന്റെ ഈ schoolilulla ഇമേജിനെ അത് ബാധിക്കും "... "ഓഹ് ....അങ്ങനെയാണോ? .. ദേ... ഞാനൊരു കാര്യം പറഞ്ഞേക്കാം ഈ ടൂർ അവസാനിക്കുന്നതിനു മുൻപ് അവളോട് നിന്റെ ഇഷ്ടം തുറന്നു പറഞ്ഞോണം കേട്ടല്ലോ ?" കൃത്രിമ ദേഷ്യത്തിൽ രോഹൻ പറഞ്ഞു "ഓഹ് ശെരി രാജാവേ "...ജീവൻ അത് പറഞ്ഞതും രണ്ടുപേരും ചിരിച്ചു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story