പ്രണയമഴ-2💜: ഭാഗം 1

pranayamazha thasal

എഴുത്തുകാരി: THASAL

"താരാ,,,,, !!!!!!!" ദേഷ്യം കൊണ്ട് വിറച്ചുള്ള അവന്റെ വിളി വന്നതും അവൾ ഒരു തരിപ്പോടെ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി,,,അവളുടെ രണ്ട് ചെറിയച്ഛൻമാർ ചേർന്ന് പിടിച്ചു വെച്ച അവൻ കൈകളുടെ മുഷ്ടി ചുരുട്ടി പിടിച്ചു അവരെ തള്ളി മാറ്റുന്നത് കണ്ടതും അവൾ കണ്ണുനീർ തടുക്കാൻ കഴിയാതെ അപ്പയുടെ കൈകളിൽ നിന്നും പിടഞ്ഞു മാറി അവന്റെ അടുത്തേക്ക് ഓടാൻ നിന്നു എങ്കിലും അപ്പയുടെ പിടി അവളിൽ വീണിരുന്നു,,,, "അപ്പാ,,, " "എങ്ങോട്ടാഡി പോകുന്നത്,,, " അവളെ മുന്നിലേക്ക് വലിച്ചിട്ടു കവിളിൽ ആഞ്ഞടിച്ചു കൊണ്ട് അയാൾ പറഞ്ഞതും കിട്ടിയ അടിയുടെ ആഘാതത്തിൽ അവൾ തറയിലേക്ക് തെറിച്ചു വീണു,,, അത് കണ്ട് അവളുടെ അമ്മ കരഞ്ഞു കൊണ്ട് അടുത്തേക്ക് ഓടി വരാൻ നിന്നെങ്കിലും അവരെ നോക്കുന്ന ദേഷ്യം നിറഞ്ഞ കണ്ണുകൾ കണ്ട് അവർ സങ്കടത്തേ പിടിച്ചു നിർത്തി,,,

"ടാ,,, !!!!" പരിസരം മറന്നുള്ള അവന്റെ അലർച്ച കേട്ടു നീറി പുകയുന്ന കവിളിൽ കൈ വെച്ച് താനേ അടഞ്ഞു പോകുന്ന കണ്ണുകളെ ഒന്ന് വലിച്ചു തുറക്കാൻ ശ്രമിച്ചു കൊണ്ട് അവൾ നിരങ്ങി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും പിടിച്ചു വെച്ചവരെ തള്ളി മാറ്റി കൊണ്ട് അവന്റെ പിടി അയാളുടെ കോളറിൽ പതിഞ്ഞു,,, ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളും വിറക്കുന്ന മുഖവുമായി അവൻ അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി,,,, അയാളിൽ അറിയാതെ തന്നെ ഒരു പരിഭ്രമം ഉടലെടുത്തു,,, അപ്പോഴേക്കും ചെറിയച്ഛൻ അവനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു,,, "ആദി,,,,,,വേണ്ടാ,,,പ്ലീസ്,, " അവൾ നിലത്ത് നിന്നും പാട് പെട്ടു എഴുന്നേറ്റു കൊണ്ട് അവന്റെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി കൊണ്ട് കൈകൾ മെല്ലെ അയച്ചു,,,അവനെ പിടിച്ചവരെ ഒന്ന് കുടഞ്ഞു എറിഞ്ഞു കൊണ്ട് അവൻ അവർക്ക് നേരെ വിരൽ ചൂണ്ടി,, "ഏയ്‌,,, ഞാൻ പിന്നെയും പറയുകയാണ്,,, എനിക്ക് ഇവളെ ഇഷ്ടമാണ്,,, ഇവൾക്ക് എന്നെയും,,, ഈ ലോകത്തു ആര് എതിർത്താലും ഞങ്ങൾ ഒരുമിച്ച് ജീവിക്കും,,,,

ആരെതിർത്താലും,,, " അവൻ ഒരു വാണിംഗ് രൂപത്തിൽഎല്ലാവരെയും നോക്കി വിരൽ കുടഞ്ഞു പറഞ്ഞതും അവന്റെ കണ്ണിൽ എരിയുന്ന തീ കണ്ട് അവർ രണ്ടടി പിറകിലേക്ക് വെച്ചു,,,,തത്ത കരഞ്ഞു കൊണ്ട് അവന്റെ കൈകളിൽ പിടിച്ചിരുന്നു,, "അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ,,, അതിന് ഞങ്ങളുടെ സമ്മതം കൂടി വേണം,,, " ഉള്ളിൽ നിറ വയർ താങ്ങി പിടിച്ചു കൊണ്ട് നിൽക്കുന്ന തത്തയുടെ ചേച്ചി ലക്ഷ്മി അത് പറഞ്ഞതും അവൻ ചുറ്റും ഒന്ന് പരതി കൊണ്ട് കയ്യിൽ കിട്ടിയ ഫ്ലവർ വെയിസ് അവൾക്ക് നേരെ എറിയാൻ നിന്നതും തത്ത അവന്റെ കയ്യിൽ പിടിച്ചു വെച്ചു,,,അവനെ പിടിച്ചു നിർത്താൻ അവൾ പണിപ്പെടുന്നുണ്ടായിരുന്നു,,, അമ്മ ലക്ഷ്മിയെ ബലമായി പിടിച്ചു ഉള്ളിലേക്ക് കൊണ്ട് പോയതും അവൻ ഫ്ലവർ വേസ് നിലത്തേക്ക് ശക്തമായി എറിഞ്ഞു,,, അവന്റെ കണ്ണുകൾ കരഞ്ഞു ചീർത്ത അവളുടെ കണ്ണുകളിലും അടി കൊണ്ട് മുറിഞ്ഞ ചുണ്ടിലും എത്തി നിന്നു,,,അവൻ അവിടെ ഒന്ന് തലോടി,,, അപ്പോഴേക്കും അപ്പ അവനെ പിടിച്ചു തള്ളി കൊണ്ട് അവളെ പിടിച്ചു വലിച്ചു അയാളുടെ കൂടെ നിർത്തി,,, "അപ്പാ,,,, " അവൾ പരിതി വിട്ട് കരഞ്ഞു കൊണ്ട് ആദിക്ക് നേരെ കൈ നീട്ടി,,,

അയാൾ ഒരു അലിവും കൂടാതെ അവളെ പിടിച്ചു വെച്ചു,,, "ഇറങ്ങി പോടാ റാസ്കൽ,,,, " അയാൾ അലറുകയായിരുന്നു,,, "ടാ,,, !!!!!" രണ്ടടി പിറകിലേക്ക് വെച്ച് പോയ അവൻ അലറി വിളിച്ചു കൊണ്ട് അയാൾക്ക്‌ നേരെ വന്നതും തത്ത അവരുടെ ഇടയിൽ കയറി നിന്നു,,,ബാക്കിയുള്ളവർ അവനെ പിടിച്ചു പുറത്തേക്ക് തള്ളാൻ ശ്രമിക്കുമ്പോഴും അവൻ അവരെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് അയാളുടെ അടുത്തേക്ക് കുതിച്ചു,,, "ആദി വേണ്ടാ,,,അപ്പയാ,,,, " ഹൃദയം നുറുങ്ങുന്ന നേരവും ആരെയും തള്ളി പറയാതെയുള്ള അവളുടെ സംസാരം കേട്ടു അവനും ദേഷ്യം വന്നിരുന്നു,, അവൻ രണ്ട് കയ്യിന്റെയും മുഷ്ടി അമർത്തി പിടിച്ചു,,, ദേഷ്യം കൊണ്ട് അവന്റെ ഞരമ്പുകൾ തടിച്ചു പൊങ്ങിയിരുന്നു,,, അവളെ ഒന്ന് പിറകിലേക്ക് തള്ളി മാറ്റി കൊണ്ട് അയാളെ പിടിച്ചു ഒന്ന് പിന്നിലേക്ക് തള്ളി,,, അവന്റെ തള്ളലിൽ ഒന്ന് പിറകിലേക്ക് വെച്ച് പോയ അയാളെ തത്ത ഒന്ന് താങ്ങി നിർത്തി,,, "ആദി പ്ലീസ്,, വേണ്ടാ,,, നീ ഇപ്പൊ പോ,,,,നമുക്ക് പിന്നെ സംസാരിക്കാം,,, എനിക്ക് വയ്യ ഇതൊന്നും കാണാൻ,,," "അയ്യോ നീ ഒന്നും കാണണ്ട,,,,

ഈ ജീവിതത്തിൽ ഒരിക്കൽ പോലും നീ എന്നെ കാണുകയും വേണ്ടാ,, പിന്നെ സംസാരിക്കാനും ഞാൻ വരില്ല,,, നീ പോടീ,,, നിന്റെ അപ്പയെയും കെട്ടിപിടിച്ചു നിന്നോ,,, പോടീ,,, " അവൻ അവളെ ഒന്ന് ഉന്തി മാറ്റി കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവൾ അവനെ ഒന്ന് കരഞ്ഞു കൊണ്ട് പിടിച്ചു,, ആ കണ്ണുകളിലെ ദയനീയ ഭാവം കണ്ടപ്പോൾ തന്നെ അവന് കണ്ട്രോൾ ചെയ്യാൻ സാധിക്കുമായിരുന്നില്ല,,, "നിനക്ക് അയാളെ വേണോ അതോ എന്നെയോ,,, " അവൻ വല്ലാത്തൊരു ദേഷ്യത്തിൽ ചോദിക്കുന്നത് കേട്ടു അവൾ അപ്പയെ ഒന്ന് നോക്കി,,, "അത് എന്റെ അപ്പയാ ആദി,,, " അവൾ അവനെ ഒന്ന് പിടിച്ചു മാറ്റി കൊണ്ട് കൈ കൂപ്പി പറഞ്ഞതും അവൻ ദേഷ്യത്തേ ഒരിക്കലും കണ്ട്രോൾ ചെയ്യാൻ കഴിയാതെ നിലത്തേക്ക് ആഞ്ഞു ചവിട്ടി,,, "oh,,, really,,,,അപ്പോൾ ഞാൻ ആരാ,,, പറയടി,,, ഞാൻ ആരാഡി,,,, വീട്ടിലേക്ക് വിളിച്ചു വരുത്തിയത് അപമാനിച്ചു വിടാൻ ആണോ,,,,നിനക്ക് വലുത് ഈ അപ്പയാണെങ്കിൽ എന്തിനാടി എന്നെ വിളിച്ചത്,,, പറയടി പന്ന മോളെ,,,,

ദിവസങ്ങളോളം ആ ഇരുട്ട് മുറിയിൽ നിന്നെ പൂട്ടി ഇട്ടപ്പോൾ എവിടെ ആയിരുന്നടി നിന്റെ അപ്പ,,,,ഏതൊരു നായക്കും പറയാൻ ഇതിലും നല്ല പരെന്റ് ഉണ്ടാകും,,,,ജാതിയും മതവും നോക്കി മകളെ വളർത്തുന്ന ബ്ലഡി #&@%%@,,," അവന്റെ ദേഷ്യം ഉച്ചിയിൽ എത്തിയിരുന്നു,,,അവൻ അവൾ പിടിച്ച കൈ ഒന്ന് തട്ടി എറിഞ്ഞു,,,, ആരുടെ കൂടെ നിൽക്കണം എന്ന് അവൾക്കും അറിയില്ലായിരുന്നു,, ഇങ്ങനെ ഒരു സീൻ ഒരിക്കലും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ കരഞ്ഞു പോയി,,, "ആദി,,,, " അവൾ ഒരു താക്കീതോടെ വിളിച്ചു,,, അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ തന്നെ അവൻ സ്വയം ഒന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് നെറ്റിയിൽ വിരൽ വെച്ച് ഉഴിഞ്ഞു,,, " വീട്ടിൽ കയറി വന്നു പോക്കിരിതരം പറയുന്നോടാ,,,,ഇറങ്ങി പോടാ,, " അതിലൊരാൾ അവനെ നോക്കി അലറി,,, "ചെറിയച്ചാ,,,,,!!!!! " അവളുടെ കണ്ണുകൾ നിറയുമ്പോഴും അവനെ സംരക്ഷിക്കാൻ എന്ന പോലെ അയാളെ അല്പം ദേഷ്യം നിറച്ചു കൊണ്ട് അവൾ വിളിച്ചു,, അതോടെ അപ്പയുടെ പിടി അവളുടെ മുടി കുത്തിൽ പതിഞ്ഞു,,, "എന്താടി നിനക്ക് പൊള്ളുന്നുണ്ടോടി,,,,ഇന്നലെ കണ്ട അവനെതിരെ സംസാരിക്കുമ്പോൾ നിനക്ക് പൊള്ളുന്നുണ്ടോടി,,,,

അതിനും മാത്രം അവൻ നിന്റെ ആരാടി,,,,പറയടി,,,, അവൻ നിന്റെ ആരാടി,,, " അയാൾ അലറുകയായിരുന്നു,,, അവൾ വേദന കൊണ്ട് ഒന്ന് പുളഞ്ഞു കൊണ്ട് കണ്ണീരോടെ അയാളെ നോക്കി,, അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു,,, "എ,,,എന്റെ,,, ആ,,ആദിയാ,,, " വേദനക്കിടയിലും അവളുടെ ചുണ്ടുകൾ മന്ത്രിച്ചു,,, "പ്രേമിക്കാൻ നിനക്ക് ഇവനെ മാത്രമേ കിട്ടിയൊള്ളൂ ഡി,,,, " അയാൾ ദേഷ്യം സഹിക്കാൻ വയ്യാതെ അവളുടെ മുടി കുത്തിൽ ഒന്ന് കൂടി പിടി മുറുക്കി കൊണ്ട് സർവ ശക്തിയും എടുത്ത് മുന്നോട്ട് തള്ളിയതും അവൾ തറയിൽ വേച്ചു വീണു പോയി,,,വീണ വീഴ്ച്ചയിൽ അവളുടെ കൈ മുട്ട് പൊട്ടി ചോര ഒലിച്ചതും അവൾ വേദന കൊണ്ട് ഒന്ന് നിരങ്ങി കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും ആദി ഒരു അലർച്ചയോടെ ചുറ്റും നിന്നവരെ നിഷ്പ്രയാസം തള്ളി മാറ്റി കൊണ്ട് അവളുടെ അടുത്തേക്ക് വന്നിരുന്നു,,, മുട്ട് കുത്തി നിന്ന് അവളെ ഒന്ന് താങ്ങി നിർത്തിയതും അവൾ പൊട്ടിയ മുട്ടിൽ കൈ ഊന്നി കൊണ്ട് ഒന്ന് വിതുമ്പി കൊണ്ട് അപ്പയെ നോക്കി,,,

അയാൾ ദേഷ്യം കൊണ്ട് വിറക്കുന്നത് കണ്ട് അവൾ അവൾ ഒന്ന് കൈ കൂപ്പി പോയി,, "അപ്പാ,,, ഒന്ന് മനസ്സിലാക്കപ്പാ,,,,ഇനിയും വേദനിപ്പിക്കല്ലെ,,, " അവളുടെ കൈ അയാളിൽ ഒന്ന് പതിഞ്ഞതും അയാൾ അത് ഒന്ന് തട്ടി എറിഞ്ഞതും അവൾ ഊർന്നു കൊണ്ട് അയാളുടെ കാലിൽ വീണു പോയി,,, അവളുടെ പ്രവർത്തി കണ്ട് ദേഷ്യം തലയിൽ കയറിയ അവസ്ഥയിൽ അവൻ അവളുടെ അടുത്തേക്ക് ചെല്ലാൻ നിന്നതും ചെറിയച്ചൻ അവനെ പിടിച്ചു പുറത്തേക്ക് തള്ളാൻ ഒരുങ്ങി,,, "ഏയ്‌,,, " കത്തുന്ന കണ്ണുകളോടെ അവൻ അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി,,, മുന്നിലേക്ക് വീണ മുടി അവന്റെ കണ്ണുകളെ പാതി മറച്ചിരുന്നു,,, ആ കണ്ണുകളിൽ വല്ലാത്തൊരു വന്യത നിറഞ്ഞു നിന്നു,,,അവന്റെ അലർച്ച കേട്ടു അവൾ ഒന്ന് തല ഉയർത്തി നോക്കിയതും ആ കണ്ണുകളിൽ ചുവപ്പ് രാശി പടർന്നത് കണ്ട് അവളുടെ ഉള്ളം ഭയത്താൽ വിറച്ചു,,,ഉള്ളിൽ ആ പഴയ ആദിയെ ഓർത്തു പോയി,,, "താര,,,,!!!!!,,,,,ഞാൻ അവസാനമായി വിളിക്കുകയാണ്,,, നിനക്ക് എന്റെ കൂടെ വരാൻ കഴിയുമോ,,, ഇല്ലയോ,,," "അവൾ വരില്ലടാ,,, " ദേഷ്യത്തോടെ അവന്റെ ചോദ്യത്തിന് അപ്പ മറുപടി കൊടുത്തതും അവൻ അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി,,, "ഞാൻ ചോദിച്ചത് തന്നോടല്ല,,, ഇവളോടാ,,, "

അവൻ പറയുന്നത് കേട്ടു അവൾ ഒന്ന് തല താഴ്ത്തി നിന്നു,,,അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു അവന്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങി,,, അല്ലെങ്കിൽ ഇവിടെ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു "തത്തേ,,,, നീ ഇന്ന് ഇവിടെ നിന്ന് ഇറങ്ങിയാൽ,,, പിന്നെ ഈ വീടുമായി നിനക്ക് യാതൊരു ബന്ധവും ഉണ്ടാകില്ല,,,, നിനക്ക് ഇവിടെ ഇങ്ങനെ ഒരു അപ്പയും അമ്മയും ചേച്ചിയും ഉള്ളതായി പറഞ്ഞു നീ ഇങ്ങോട്ട് വരരുത്,,,, നീ ഇവിടെ നിന്നും ഇറങ്ങി കഴിഞ്ഞാൽ പിന്നെ,,, താര ശ്രീനിവാസൻഅല്ല നീ,,, വെറും താരയായിരിക്കും,,,മനസ്സിൽ ഉറപ്പിച്ചോ,,, " അയാൾ ഒരു താക്കീതോടെ പറഞ്ഞതും അവളുടെ കാലുകൾ നിശ്ചലമായി,,, അവളുടെ കണ്ണുകൾ വറ്റി,,, അവൾ ദയനീയമായി അവനെ ഒന്ന് നോക്കി,,അവന്റെ കണ്ണുകളിൽ പടർന്ന ദേഷ്യം ഒരു പക്ഷെ അവന്റെ യുക്തിയെ മറച്ചുവോ,,,,അവൻ അവൾക്ക് നേരെ കൈ നീട്ടി കൊണ്ട് മുഖം തിരിച്ചു,,, അവൾ അപ്പയെ ഒന്ന് നോക്കിയതും ആയാൾ കൈ കെട്ടി നോക്കി നിൽക്കുകയായിരുന്നു,,, അവൾക്ക് എന്ത് ചെയ്യണം എന്ന ഒരു പിടിയും ഉണ്ടായിരുന്നില്ല,,, ഒന്ന് തിരഞ്ഞെടുത്താൽ നഷ്ടപ്പെടാൻ പോകുന്നത് ജീവനോളം സ്നേഹിച്ച ഒന്നാകും,,

അവൾ കണ്ണുകൾ നിറച്ചു കൊണ്ട് രണ്ട് പേർക്കും ഇടയിൽ തലയിൽ കൈ വെച്ച് ഇരുന്നു പോയി,,, "എനിക്ക് ആരെയും നഷ്ടപ്പെടുത്താൻ വയ്യ,,, നിങ്ങൾ എന്നെ ഒന്ന് മനസ്സിലാക്ക്,,,, ആദി,,, അപ്പാ,,, ചെറിയച്ചാ,,, എനിക്ക് വയ്യ ആരെയും തിരഞ്ഞെടുക്കാൻ,,,, എനിക്ക് വയ്യ,,, എനിക്ക് എല്ലാരേം വേണം,,, ഒന്ന് പറ ആദി,,, അപ്പയോട് ഒന്ന് പറ,,, അപ്പ,,,പ്ലീസ്,,, ചെറിയച്ചൻ എങ്കിലും എന്നെ ഒന്ന് മനസ്സിലാക്ക്,,, പ്ലീസ്,,, " അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു,,,അവൾ പ്രതീക്ഷയോടെ നിറഞ്ഞ കണ്ണുകളോടെ എല്ലാവരെയും മാറി മാറി നോക്കി എങ്കിലും എല്ലാവരുടെയും കണ്ണുകളിലും വാശി നിറഞ്ഞു നിന്നു,,,അയാൾ മുഖം വെട്ടി തിരിച്ചു,,, "താര,, നിനക്ക് തീരുമാനിക്കാം,,, പക്ഷെ ഇത്രയൊക്കെ ആയ സ്ഥിതിക്ക് രണ്ട് പേരെയും ഒരുമിച്ച് നിനക്ക് ലഭിക്കില്ല,,, ആരായാലും നിന്നെ വേദനിപ്പിക്കുന്നത് കാണാൻ ഞാൻ തയ്യാറല്ല,, നീ പറഞ്ഞാൽ ഞാൻ പോകാം,,, പക്ഷെ ഒരിക്കലും നിനക്ക് വേണ്ടി ഞാൻ ഈ വീടിന്റെ പടി കയറില്ല,,,,ഇത് ആദിത്യയുടെ വാക്കാ,,," അവന്റെ സ്വരം കടുത്തിരുന്നു,,, അവൾക്ക് മുന്നിൽ രണ്ട് അവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നൊള്ളൂ,,, ഒന്നുകിൽ തന്റെ ആദിക്ക് വേണ്ടി ഈ വീടിനെയും വീട്ടുകാരെയും നഷ്ടപ്പെടുത്തുക,,,

അല്ലെങ്കിൽ ഈ വീട്ടുകാർക്ക് വേണ്ടി തന്റെ ആദിയെ മുഴു ഭ്രാന്തനാക്കി മാറ്റുക,,, അവളുടെ കണ്മുന്നിൽ ആദിയോടൊപ്പം ചിലവഴിച്ച ഓരോ നിമിഷവും കടന്നു വന്നു,,, കൂടെ അവളുടെ അപ്പയുടെ സ്നേഹവും,,,വീട്ടിൽ നിറഞ്ഞു നിന്ന സന്തോഷവും,, അവളുടെ കണ്ണുകൾ മെല്ലെ പുറകിലേക്ക് നീണ്ടു,,, അവിടെ വീൽ ചെയറിൽ ഇരിക്കുന്ന പാട്ടിയിൽ ചെന്ന് നിന്നു,,,,അവർ ഒന്ന് വിതുമ്പി കൊണ്ട് അവൾക്ക് ആദിയെ കാണിച്ചു കൊടുത്തു കൊണ്ട് രണ്ട് കൈകളും ഉയർത്തി അനുഗ്രഹം കൊടുത്തു,,, അവളുടെ ചുണ്ടുകളിലും വിതുമ്പൽ രൂപം കൊണ്ടു,,, അത് വരെ ക്ഷമ നശിച്ച ആദി ദേഷ്യത്തോടെ പുറത്തേക്ക് പോകാൻ നിന്നപ്പോൾ ആണ് തത്തയുടെ പിടി അവനിൽ പതിഞ്ഞത്,,,, അവൻ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കിയതും തത്ത അവനെ നോക്കി മെല്ലെ തലയാട്ടി കൊണ്ട് അവനോടു ചേർന്ന് നിന്നതും അവൻ അല്പം ദേഷ്യത്തോടെ അപ്പയെ നോക്കി,,, അയാളുടെ കണ്ണുകളിൽ ദേഷ്യം തളം കെട്ടി നിന്നിരുന്നു,,, കൂടെ കണ്ണുനീരും,,,, "സോറി അപ്പാ,,,, എനിക്ക് കഴിയില്ല,,, അതോണ്ട,,, അപ്പ പറഞ്ഞിട്ടില്ലേ,,,, പ്രണയിക്കുന്നത് തെറ്റല്ല എന്ന്,,, ഈ മോളും ഇഷ്ടപ്പെട്ടു പോയി,,, പിരിയാൻ കഴിയില്ല അപ്പാ,,, അത്രക്ക് ഇഷ്ടപ്പെട്ടു പോയി,,,

ഇന്ന് ഞാൻ ഈ തീരുമാനം എടുത്തില്ലേൽ എനിക്ക് പിന്നെ ജീവൻ ഉണ്ടാകില്ല അപ്പാ,,,,ഞാൻ കാരണം ജീവിക്കാൻ തീരുമാനിച്ചവനാ,,,,എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല,,,,,എന്നോട് ക്ഷമിക്ക് അപ്പാ,,, " അവളുടെ വാക്കുകളിൽ വിറച്ചു,,, അവൾ അയാൾക്ക്‌ മുന്നിൽ കൈ കൂപ്പി,,,അയാൾ എല്ലാം പല്ലിൽ കടിച്ചമർത്തി കൊണ്ട് അവൾക്ക് നേരെ വന്നു കൊണ്ട് അവളുടെ കവിളിൽ ഒരിക്കൽ കൂടി ആഞ്ഞടിച്ചു,,, ഒരുപക്ഷെ അത് താൻ അർഹിച്ചത് ആണെന്ന് അറിയാവുന്നത് കൊണ്ടാകണം,,,കണ്ണുനീർ ഒഴുകുമ്പോഴും അവൾ ഒന്ന് തല പോലും ഉയർത്തിയില്ല,,, ആദി അവളെ പിറകിലേക്ക് പിടിച്ചു മാറ്റി കൊണ്ട് അയാൾക്ക്‌ മുന്നിൽ കത്തുന്ന കണ്ണുകളോടെ നിന്നതും അവൾ അവന്റെ പുറത്ത് ഷർട്ടിൽ ശക്തമായി പിടിച്ചു കൊണ്ട് അതിൽ തല വെച്ചു,,, "ആ,,,,ആദി,,,, " സങ്കടവും ദേഷ്യവും എല്ലാം കലർന്ന ആ വിളി കേട്ടപ്പോൾ തന്നെ അവൻ അയാളെ ഒന്ന് നോക്കി കൊണ്ട് അവളെ തന്റെ കൈക്കുള്ളിൽ ആക്കി പിടിച്ചു കൊണ്ട് അയാളെ രൂക്ഷമായി നോക്കി,,,, "ഇറങ്ങി പോടാ,,,,,,

ഇനി ഈവീടിന്റെ പടി കടന്ന് വന്നാൽ,,,കൊന്നു കളയും,,, " "താൻ ഒന്ന് പോടോ,,,, പേടിക്കാൻ ഈ ആദിത്യയെ കിട്ടില്ല,,,, ഇവളോ ഞാനോ ഈ വീടിന്റെ പടി കടന്നു വരുകയോ ഇല്ല,,, മക്കളെ വളർത്തിയാൽ മാത്രം പോരാ,, അവരുടെ മനസ്സറിയാനും ശ്രമിക്കുന്നത് നല്ലതായിരിക്കും,,,അവൾക്ക് തന്നെ പേടി ആയിരുന്നഡോ,,, ആ പേടി കാരണം ഇന്ന് വരെ അവൾ അവളുടെ ഇഷ്ടങ്ങളെ വേണ്ടെന്നു വെച്ചു,,,ഇന്ന് ആദ്യമായി അവൾ സ്വന്തം ഇഷ്ടപ്രകാരം നേടി എടുത്തത് എന്നെ ആണെങ്കിൽ,,,, ഈ ആദിത്യ ഇവളുടെ കൂടെ നിൽക്കും,,,,,പൊന്നു പോലെ നോക്കും,,, ജീവിതകാലം മുഴുവനും,,, അവളുടെ ഇഷ്ടത്തിനുള്ള ജീവിതം അവൾക്ക് നൽകും,,,, " അവൻ അത് പറഞ്ഞു കൊണ്ട് പിറകിൽ ദേഷ്യത്തോടെ നോക്കുന്ന ചെറിയച്ചൻമാരെ ഒന്ന് തള്ളി മാറ്റി അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആ വീടിന്റെ ചുറ്റും ഉള്ള വീടുകളിൽ ഉള്ളവർ ആ മുറ്റത്ത്‌ എത്തിയിരുന്നു,,,,അവരെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അവൻ അവളെ പൊതിഞ്ഞു പിടിച്ചു അവർക്കിടയിലൂടെ മുറ്റത്ത്‌ നിർത്തിയിട്ട ബുള്ളറ്റിൽ കയറി ഇരുന്നതും അവൾ ഒന്ന് കൂടി ആ വീട്ടിലേക്ക് നോക്കി,,, താൻ ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞ ആ ഓർമ്മകൾ അവളിൽ വന്നു ചേർന്നു,,,

പെട്ടെന്ന് ആ വീടിന്റെ വാതിൽ അവൾക്ക് മുന്നിൽ കൊട്ടി അടക്കപ്പെട്ടതും നെഞ്ച് ഒന്ന് പിടഞ്ഞു,, അവൾ കണ്ണീരോടെ അവിടെ നിന്നും പടി ഇറങ്ങി,,, അവന്റെ ബുള്ളറ്റിന് പിന്നിൽ കയറി ഇരുന്നപ്പോൾ അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു,,, അവൾ മുഖം അവന്റെ പുറത്ത് വെച്ചമർത്തി,,, ഒരിക്കലും അവൾക്ക് കണ്ണുനീർ പിടിച്ചു നിർത്താൻ സാധിച്ചിരുന്നില്ല,,, "മോളെ,,,, " ഉള്ളിൽ നിന്നും അമ്മയുടെ നേർത്ത തേങ്ങലുകൾ ഉയർന്നു,,,പുറത്തേക്ക് ഓടാൻ നിന്ന അവരെ ഒന്ന് പിടിച്ചു വെച്ചു കൊണ്ട് പാട്ടി അവരെ നോക്കി വേണ്ട എന്ന രീതിയിൽ തലയാട്ടി,,, "അവൾ ചെയ്തതിൽ തെറ്റില്ല,,, അവൾ അവന്റെ കൂടെ സുരക്ഷിതമാകും ഒരുപക്ഷെ ഈ വീട്ടിൽ കഴിയുന്നതിനേക്കാൾ ഏറെ,,,ഇനിയെങ്കിലും അവൾ സന്തോഷത്തോടെ കഴിഞ്ഞോട്ടെ,,, " സോഫയിൽ തലയിൽ കയ്യൂന്നി ഇരിക്കുന്ന സ്വന്തം മകനെ നോക്കി നോക്കി കൊണ്ടുള്ള അവരുടെ വാക്കുകളിൽ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു,,, അത് കേട്ടതും അമ്മ വിതുമ്പുന്ന ചുണ്ടുകൾ സാരി തലയാൽ മൂടി പിടിച്ചു,, ◾◾◾◾◾◾◾

ബീച്ചിൽ പാറ കെട്ടിൽ കടലിലും നോക്കി ഇരിക്കുകയായിരുന്നു അവൻ,,, അവന്റെ ചുണ്ടിൽ എരിഞ്ഞു തീരുന്ന ഒരു സിഗരറ്റ് ഉണ്ട്,,,,അവൾ അവനോടു ചാരി ദൂരേക്ക് നോക്കി ഇരിക്കുന്നുണ്ട്,,, അവളുടെ കണ്ണുകൾ അപ്പോഴും തോർന്നിരുന്നില്ല,,, "ഡി,,,, ആര് ചത്തിട്ടാഡി ഇങ്ങനെ കിടന്നു മോങ്ങുന്നത്,,,, " അവന്റെ ശബ്ദം ഉയർന്നതും അവൾ ഒന്ന് ഞെട്ടി വിറച്ചു കൊണ്ട് കണ്ണുനീർ തുടച്ചു മാറ്റി,,, അവളുടെ പേടിച്ചരണ്ട ഭാവവും ചുവന്നു തുടുത്ത മുഖവും ഒരു നോക്ക് കണ്ടതും അവൻ ഒന്ന് കണ്ണടച്ച് നെറ്റിയിൽ ഒന്ന് വിരൽ വെച്ച് ഉഴിഞ്ഞു,,, ശേഷം ചുണ്ടിൽ എരിയുന്ന സിഗരറ്റ് ഒന്ന് എടുത്ത് കടലിലെക്ക് എറിഞ്ഞു,,, "വാ,,, " അവൻ രണ്ട് കയ്യും അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞതും അവളും അത് ആഗ്രഹിച്ച മട്ടെ ഒന്ന് വിതുമ്പി കൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു,,, അവളുടെ മുഖം നെഞ്ചിലേക്ക് അമർത്തി വെച്ചു,,, "ആ,, ആദി,,, ഇനിയും ദേഷ്യപ്പെടല്ലെ,,, എനിക്ക് ശരിക്കും പേടിയാ,,," അവളുടെ വാക്കുകൾ അങ്ങിങ്ങായി മുറിഞ്ഞിരുന്നു,,,അവൻ മെല്ലെ അവളുടെ മുടി ഇഴകളിലൂടെ തലോടി,,,,

ആ മൂർദാവിൽ ഒന്ന് ചുണ്ടമർത്തി,,, "ഇല്ലടി,,,, നിന്റെ അപ്പ പെട്ടെന്ന് അങ്ങനെ ബിഹെവ് ചെയ്തപ്പോൾ എനിക്ക് എന്തോ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല,,, ഉള്ളിൽ ഉറങ്ങി കിടന്ന പഴയ സ്വഭാവം അറിയാതെ പുറത്ത് വന്നു പോയി,,, ആരായാലും നിന്നെ വേദനിപ്പിക്കുന്നത് കണ്ട് നിൽക്കാൻ എനിക്കാകില്ല,, " അവൻ പറഞ്ഞു,,, അവൾ മെല്ലെ അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് തന്നെ തല ഉയർത്തി അവനെ നോക്കി,,, അവളുടെ വിരലുകൾ അവന്റെ അനുസരണയില്ലാതെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഇഴകളിൽ എത്തി നിന്നു,,,അത് ഒന്ന് കൈ കൊണ്ട് നീക്കിയതും അവിടം മുറിഞ്ഞു ചോര കല്ലിച്ചു നിൽക്കുന്നത് കണ്ട് അവിടെ അവളൊന്ന് ചുണ്ട് ചേർത്തു,,, ശേഷം അധരങ്ങൾ കവിളിൽ കൂടി പതിപ്പിച്ചു,,,അവൻ അത് കണ്ണടച്ചു സ്വീകരിക്കുകയായിരുന്നു,, "വേണ്ടാ ആദി,,, ആ പഴയ സ്വഭാവം ഇനിയും വേണ്ടാ,,,എനിക്ക് പേടിയാ,,,ആ പഴയ ആദിയെ,,, ഇനിയും വയ്യ എനിക്ക് അവനിൽ നിന്നും നിന്നെ വേർപ്പെടുത്തി എടുക്കാൻ,,,നമുക്ക് ജീവിക്കണം ആദി,,,, അപ്പ അറിയണം അപ്പേടെ മോള് ഒരിക്കലും തെറ്റായ ഒരു തീരുമാനം അല്ല എടുത്തത് എന്ന്,,, " നിറഞ്ഞ കണ്ണുകളാലുള്ള അവളുടെ നോട്ടം കണ്ട് അവൻ ഒന്ന് കണ്ണടച്ചു തലയാട്ടി കൊണ്ട് അവളുടെ കൺകളിൽ ഒന്ന് ചുണ്ടമർത്തി,,,അത് അപ്പയുടെ അടി കൊണ്ട് വീർത്ത കവിളിൽ കൂടി ചേർന്നു,, "ജീവിക്കണം,,,," അവന്റെ ചുണ്ടുകളും മന്ത്രിച്ചു,,, തുടരും

ആദ്യം തന്നെ പറയാം,,, ഇത് ന്യൂ പ്രണയമഴ,,, ഒരുപാട് കൺഫ്യൂഷൻസ് ഉണ്ടാകും,,, ആദിയെന്ത അങ്ങനെ ബിഹാവ് ചെയ്യുന്നത് അവന് ഒരു പാസ്റ്റ് ഉണ്ടോ എന്നൊക്കെ,,, അതൊക്കെ നമുക്ക് വഴിക്ക് മനസ്സിലാകും,,,എല്ലാവരുടെയും സപ്പോർട്ട് കണ്ട് തുടങ്ങിയ പരിപാടിയാ,,, ചതിക്കരുത്,,,, അഭിപ്രായം കനത്തിൽ തന്നെ പോന്നോട്ടെ,,,,, പഴയ സപ്പോർട്ട് ഉണ്ട് എന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ എനിക്ക് നെക്സ്റ്റ് ഇടാൻ സാധിക്കൂ,,, കാരണം എല്ലാർക്കും വേണ്ടിയാ ഞാൻ എഴുതുന്നത്,,, അവർ കൂടെ ഇല്ലെങ്കിൽ പിന്നെ എഴുതിയിട്ട് കാര്യമുളളതായി എനിക്ക് തോന്നുന്നില്ല,,,എനിക്ക് ഒരുപാട് ലൈക്‌ വേണം എന്ന് പറയുന്നില്ല,,, ബട്ട്‌ എല്ലാവരും രണ്ട് വരി കുറിക്കണം നിങ്ങളുടെ സംശയങ്ങളും ഇഷ്ടപ്പെടുന്നുണ്ടോ എന്ന വിവരങ്ങളും എല്ലാം വായിക്കുമ്പോൾ തന്നെ ഒരു സന്തോഷം വരും,,, അത് കൊണ്ടാണ് പറയുന്നത്,,,വേണ്ടവർക്ക് നല്ല രീതിയിൽ വിമർശിക്കാം,,, മനസ്സിൽ തട്ടിയുള്ള ഒരു അഭിപ്രായത്തിന് എഴുതുന്നവന് ഒരുപാട് പ്രോജോതനം ചെയ്യാൻ സാധിക്കും,, പ്ലീസ് കമന്റ്‌,,, പിന്നെ തല്കാലം നമ്മൾ രശ്മികയെ മാറ്റുന്നില്ല,,, കാരണം ഒരു ക്യൂട്ട് ഫേസ് ആണ് നായികക്ക് വേണ്ടത്,, ഞാൻ എത്ര നോക്കിയിട്ടും രശ്മികയുടെ അത്ര ക്യൂട്ട് ആയി ആരെയും തോന്നുന്നില്ല,,, അത് കൊണ്ടാണ്,,, നായകൻ പിന്നെ ആദ്യമേ മാറ്റില്ല,,, ദ്രുവിനേ കണ്ട് തുടങ്ങിയ പരിപാടിയാണ്,, അപ്പോൾ ആളെ മാറ്റിയാൽ എനിക്ക് എഴുതാൻ മടിയാകും,,, വായിക്കുമ്പോൾ ആദിയുടെ ഡയലോഗ് ദ്രുവിന്റെ സൗണ്ട് മോടുലാഷൻ വെച്ച് വായിച്ചു നോക്കിയേ,,, അപ്പോൾ മനസ്സിലാകും,,,പിന്നെ നായകൻ ആദിത്യ(ആദി ),,,നായിക താര (തത്ത),,ചിലർക്ക് എങ്കിലും സംശയം വരും അതാ,,,

Share this story