പ്രണയമഴ-2💜: ഭാഗം 10

pranayamazha thasal

എഴുത്തുകാരി: THASAL

"ആദി,,,,," ഗ്രൗണ്ടിൽ ബുള്ളറ്റും ചാരി സിഗരറ്റ് വലിച്ചു നിൽക്കുന്ന ആദിയെ കണ്ടതും അവൾ നല്ലോണം ഒന്ന് ചിരിച്ചു കൊണ്ട് വിളിച്ചതും അവൻ ഒന്ന് തിരിഞ്ഞു നോക്കി,, ആ കണ്ണുകൾ എന്ത് കൊണ്ടോ ചുവന്നിരുന്നു,,, അവൻ അവൾക്ക് ഒരു നോട്ടം പോലും നൽകാതെ തിരിഞ്ഞു,,പക്ഷെ അവൾ അതൊന്നും മൈന്റ് ചെയ്യാതെ അവന്റെ അടുത്തേക്ക് പോയി,, "ഞാൻ എവിടെ ഒക്കെ അന്വേഷിച്ചു എന്നറിയോ,,,, " അവൾ ഒരു പരാതി കണക്കെ പറഞ്ഞതും അവൻ ഒന്ന് കണ്ണ് കൂർപ്പിച്ചു കൊണ്ട് അവളെ നോക്കി,,, "എന്തിന്,,?!,," അവൾ വളരെ അലസമായി എങ്കിൽ അല്പം ദേഷ്യത്തിൽ ചോദിച്ചു,,, ആ സ്വരം കേട്ടാൽ തന്നെ മനസ്സിലാകുമായിരുന്നു അവൻ അത്ര നല്ല മൂഡിൽ അല്ല എന്ന്,, എങ്കിലും അവൾ ഒന്ന് ചിരിച്ചു,, "എനിക്ക് സംസാരിക്കാൻ,,, അല്ലാതെ എന്തിനാ,,, " അവൾ വളരെ കൂൾ ആയി തന്നെ പറഞ്ഞു,, അവന്റെ കടുപ്പിച്ചുള്ള നോട്ടം അവൾ നന്നേ അവഗണിച്ചു,,, "എനിക്ക് സംസാരിക്കാൻ താല്പര്യമില്ല,,,നീ ഒന്ന് പോയെ,,, " അവൻ താല്പര്യമില്ലാത്ത മട്ടെ പറഞ്ഞതും അവൾ അതൊന്നും കാര്യമാക്കാതെ അവിടെ തന്നെ നിന്നു,,, "എനിക്ക് താല്പര്യമുണ്ടല്ലോ,,, സത്യം പറയട്ടെ,,, എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങളെ,,, !!!!" അവളുടെ സംസാരം കേട്ട് അവൻ ഒരു സംശയത്തോടെ അവളെ നോക്കി,,

"നിങ്ങള് സംസാരം കുറവാ എങ്കിലും ചിരിക്കില്ല എങ്കിലും നിങ്ങള് നല്ല ആളാണെന്നു എനിക്കറിയാലോ,,, " അവൾ ആവേശത്തോടെ പറയുന്നത് കേട്ടു അവന് അത്ഭുതമാണ് തോന്നിയത്,,, അവൻ കയ്യിലെ സിഗരറ്റ് നോക്കി പുച്ഛിച്ചു,, "സിഗരറ്റും കള്ളുമായി നടക്കുന്ന ഞാൻ നല്ല ആള്,,,ഒന്ന് പോയെ നീ,, മനുഷ്യനെ വട്ടാക്കാൻ വേണ്ടി,,, " അവൻ അവളെ മൈന്റ് ചെയ്യാതെ ഇരുന്നതും അവളുടെ ചുണ്ട് കൂർത്തു,,, ഏതോ ഒരു നിമിഷത്തിലേ തോന്നലിൽ അവൾ അവന്റെ കയ്യിലുള്ള സിഗരറ്റ് തട്ടി എറിഞ്ഞു,,, "അതിനെന്താ,,,സിഗരറ്റ് വലിക്കുണോര് ആരും നല്ലവർ അല്ലേ,,, എനിക്ക് തോന്നിയിട്ടില്ല,,, നിങ്ങൾ അതൊക്കെ ചെയ്യും എങ്കിലും പെൺകുട്ടികളോട് ചീത്ത രീതിയിൽ ഒന്നും പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ,,, " അവളുടെ ആക്ഷൻ വിത്ത്‌ ഡയലോഗ് ആയതോടെ അവൻ ഒരു ദേഷ്യത്തോടെ നിലത്ത് കിടക്കുന്ന സിഗരറ്റും അവളെയും മാറി മാറി നോക്കി,,, ഒരു നിമിഷം അവന്റെ നിയന്ത്രണങ്ങൾ എല്ലാം നഷ്ടമായ പോലെ,,, അവൻ അടിക്കാനായി കൈ ഉയർത്തിയതും അത് മുൻകൂട്ടി കണ്ട പോലെ തത്ത രണ്ട് കവിളിലും കൈ വെച്ചു കൊണ്ട് കണ്ണ് ഇറുകെ അടച്ചു,,, "തല്ലല്ലേ,,,,,പ്ലീസ്,,, എനിക്ക് വേദനിക്കും,,,ഞാൻ അറിയാതെ തട്ടിയതാ,,,,, "

അവൾ കെഞ്ചി കൊണ്ട് പറയുന്നത് കേട്ടു ഒരു നിമിഷം അവൻ സ്വയം നിയന്ത്രിക്കാൻ എന്ന പോലെ ശ്വാസം വലിച്ചു വിട്ടു,,, കൈ മെല്ലെ താഴ്ത്തി പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് കൂടി എടുത്ത് കത്തിച്ചു ചുണ്ടോട് ചേർത്തു,,, ഇത് വരെ തല്ല് ഒന്നും കിട്ടാതെ വന്നതോടെ തത്ത ഒരു കണ്ണ് മാത്രം തുറന്നു കൊണ്ട് നോക്കിയതും തനിക്ക് മുന്നിൽ പുകച്ചു കൊണ്ട് നിൽക്കുന്ന ആദിയെ കണ്ടതും ഒരു നിമിഷം ചൂളി പോയി,,, അപ്പോൾ തന്നെ കവിളിൽ നിന്നും കൈ എടുത്തു നെഞ്ചിൽ ഒന്ന് കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു,,, "ഇയാൾ എന്ത് പറഞ്ഞാലും അടിക്കോ,,, !!!!" അവൾ ആകാംക്ഷയോടെ ചോദിക്കുന്നത് കേട്ടു അവൻ അവളെ ആദ്യം ഒന്ന് തറപ്പിച്ചു നോക്കി,,, "എനിക്ക് ഇഷ്ടല്ലാത്തത് പറഞ്ഞാൽ,,, " അവൻ ആരോടെന്നില്ലാതെ പറഞ്ഞു,,, അവൾ ഒന്ന് ചുണ്ട് വളച്ചു അവനെ നോക്കി,,, "ഞാൻ അനാവശ്യം ഒന്നും പറഞ്ഞില്ലല്ലോ,,, നല്ല ആളാന്നല്ലേ പറഞ്ഞെ,,, അത് നല്ല കാര്യം ആണല്ലോ,,, " അവൾ വീണ്ടും അവനെ ചൊറിഞ്ഞു കൊണ്ട് പറഞ്ഞു,, അവൻ ആകെ ദേഷ്യം പിടിച്ച അവസ്ഥയിൽ ആയിരുന്നു,, ഒരു വശത്ത് ഓർമയിൽ വീണ്ടും പ്രിയ കടന്നു വന്നു,,, അവളോടുള്ള ദേഷ്യം തത്തയോട് കാണിക്കുക എന്ന് വെച്ചാൽ മനസ്സ് അനുവദിക്കാത്തത് പോലെ,,,

"താരാ,,,,എന്റെ മൂഡ് ശരിയല്ല,,, നീ പോ,,, അല്ലേൽ ഞാൻ നിന്നെ തല്ലിയെന്ന് വരും,,, " അവൻ നെറ്റിയിൽ വിരൽ വെച്ച് ഉഴിഞ്ഞു കൊണ്ട് പറഞ്ഞതും അവൾ അതൊന്നും കാര്യമല്ലാത്ത രീതിയിൽ ഒന്ന് പുഞ്ചിരിച്ചു,,, "ആയിക്കോട്ടെ,,, എനിക്ക് പ്രശ്നമൊന്നും ഇല്ലാ,,, എന്റെ അപ്പ തല്ലാറുള്ളതാണല്ലോ,,,, എന്റെ ചേച്ചി തല്ലും,,പിന്നെ എനിക്കെന്താ,,, " ആദ്യം ആദ്യം ചെറു ചിരിയിൽ പറയുന്ന അവളുടെ മുഖം എന്ത് കൊണ്ടോ വാടിയിരുന്നു,, അവൻ അത് ശ്രദ്ധിച്ചു,,, "അവർ തല്ലും പോലെ ആകില്ല ഞാൻ തല്ലിയാൽ,,, അത് നിനക്ക് നല്ലോണം വിഷമം ആകും,,, " "അതിനാരാ പറഞ്ഞെ അവർ തല്ലിയാൽ എനിക്ക് വിഷമം ആകില്ലാന്ന്,,, എനിക്ക് നല്ലോണം വിഷമം ആകുമല്ലോ,,, ഒന്നും പറയാൻ പറ്റാത്തോണ്ട് മിണ്ടില്ല എന്നൊള്ളൂ,,,ഞാൻ എന്തെങ്കിലും പറഞ്ഞാലേ അപ്പക്ക് ദേഷ്യം ആകും,,, എന്നെ വഴക്ക് പറയും,,, അതോണ്ട് ഞാൻ മിണ്ടാതെ റൂമിൽ ഇരിക്കും,,, " അവൾ വലിയ രഹസ്യം പറയും മട്ടെ പറഞ്ഞതും അവനും അവളെ ഒന്ന് ശ്രദ്ധിക്കാൻ തുടങ്ങി,,, ഇത് വരെ തന്നോട് കളിച്ചു ചിരിച്ചു നിന്ന തത്തയല്ലായിരുന്നു അത്,, അവൻ ഒന്ന് കണ്ണ് ചുളിച്ചു,,, "പിന്നെ ആരോടും പറയത്തില്ലേൽ ഒരു കാര്യം കൂടി പറയാം,,, എന്റെ അമ്മ പറഞ്ഞതാ,,, എന്നോട് എങ്ങോട്ടെങ്കിലും ഓടി പോകാൻ,,

ഞാൻ പോയില്ല,,,ഞാൻ പോയാൽ എന്റെ അമ്മക്കും പാട്ടിക്കും ആരാ ഉള്ളെ,,,വഴക്ക് പറയും എങ്കിലും അപ്പക്ക് എന്നെ വലിയ ഇഷ്ടമൊക്കെയാ,,,ചേച്ചിക്കും ഇഷ്ടാ,,, പക്ഷെ അവര് രണ്ട് പേരും ചീത്ത പറയും,, അമ്മക്ക് പേടിയാ,,, അവരെ,,, അതോണ്ട ഞാൻ ഇങ്ങോട്ട് പഠിക്കാൻ വന്നേ,,, ഞാൻ ഇങ്ങോട്ട് വരുമ്പോഴെ അപ്പ ഒരുപാട് വഴക്ക് പറഞ്ഞു,, വിടില്ല എന്നൊക്കെ പറഞ്ഞു,,, പാട്ടിയും അമ്മയും എന്റെ ഭാഗം പറഞ്ഞോണ്ടാ ഇവിടെ ചേർത്തേ,,, " വളരെ പതുങ്ങിയ ശബ്ദത്തിൽ അവൾ പറഞ്ഞു നിർത്തി കൊണ്ട് കയ്യിലെ ബാഗിൽ നിന്നും പുളി മിട്ടായി എടുത്ത് തൊലിച്ചു വായിൽ ആക്കി,,, അവന്റെ നോട്ടം അവളിൽ ആണ് എന്ന് കണ്ടതും അവൾ അവന് നേരെ ഒന്ന് നീട്ടിയതും അവൻ വാങ്ങാൻ മടിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞിരുന്നു,,, "ഒന്ന് വാങ്ങ് മാഷേ,,, " അവൾ കൊഞ്ചി ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ ബലമായി വെച്ച് കൊടുത്തതും അവൻ അതിലേക്കു ഒന്ന് നോക്കി കൊണ്ട് അതിന്റെ കവറിൽ പിടുത്തം ഇട്ടു കൊണ്ട് എന്തോ ആലോചിച്ചു കൊണ്ട് ഇരുന്നു,,, അവൾ വായ പൂട്ടാതെ എന്തൊക്കെയോ പറയുന്നുണ്ട്,,, "അപ്പ നിന്നെ അടിക്കുമ്പോൾ ദേഷ്യം തോന്നാറില്ലേ,,, !!"

പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ടു അവൾ ഒന്ന് ഞെട്ടി,, ചോദിച്ചത് അവൻ ആണോ എന്ന് ഉറപ്പിക്കാൻ വേണ്ടി അവനെ കണ്ണ് പല വട്ടം ചിമ്മി തുറന്നു കൊണ്ട് നോക്കി,, "ഉത്തരം ഇല്ലേ,,, " അവന്റെ ചോദ്യം കേട്ടപ്പോൾ ആണ് അവൾ പരിസരബോധത്തിലേക്ക് എത്തിയത്,, അവൾ ഒന്ന് പുഞ്ചിരിച്ചു,,, "എനിക്കെന്തിനാ ദേഷ്യം അത് എന്റെ അപ്പയല്ലേ,,, എന്നോട് സ്നേഹം ഉള്ളോണ്ടല്ലേ വഴക്ക് പറയുന്നതും അടിക്കുന്നതും,, " അവൾ പറഞ്ഞു നിർത്തിയതും അവന്റെ ചുണ്ടിൽ പുച്ഛം ആയിരുന്നു,, "വേസ്റ്റ്,,, " അവൻ മെല്ലെ പറഞ്ഞു,, അവൾ കണ്ണ് മിഴിച്ചു കൊണ്ട് അവനെ നോക്കി,,, "എന്തെ,, ഞാൻ പറഞ്ഞത് ശരിയല്ലേ,,, " "നോ,,,,സ്നേഹം ഉള്ള മാതാപിതാക്കൾ മക്കളോട് കമ്മ്യൂണികേറ്റ് ചെയ്യാനാണ് ശ്രമിക്കുക,,, മക്കളുടെ തെറ്റിനോടൊപ്പം തങ്ങളുടെ തെറ്റുകൾ കൂടി തിരുത്താൻ ശ്രമിക്കും,,, നീ പറഞ്ഞത് കേട്ടപ്പോൾ ഇതൊരുമാതിരി പഴയ ഹിറ്റ്ലറിനെ പോലെ,, " അവൻ പറഞ്ഞു നിർത്തിയതും അവളുടെ മുഖം ഒന്ന് ചുവന്നു,,, "എന്റെ അപ്പയെ പറഞ്ഞാൽ ഉണ്ടല്ലോ,,, " അവളുടെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ അതിശയിച്ചിരിക്കുകയായിരുന്നു അവൻ,,, അതിൽ നിന്ന് തന്നെ അവന് വ്യക്തമായി അവൾ എത്രമാത്രം അപ്പയെ സ്നേഹിക്കുന്നുണ്ട് എന്ന്,,,

അവൻ വലിയ കാര്യം ഒന്നും ഇല്ലാത്ത രീതിയിൽ അവളെ നോക്കി,,, "ഞാൻ ആരുടെയും അപ്പയെ പറഞ്ഞതല്ല,,,, ബട്ട്‌ യു,,, ആ സ്നേഹത്തിൽ അന്ധയാണ്,,, നിന്റെ വാക്കുകളിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി,,,, നിന്നെ എങ്ങനെയാണ് നിന്റെ അപ്പ ട്രീറ്റ് ചെയ്യുന്നത് എന്ന്,,,നിനക്ക് പേടിയാണ്,,, നീ എപ്പോഴെങ്കിലും നിന്റെ അപ്പയോട് ഇഷ്ടപ്പെട്ട എന്തെങ്കിലും കാര്യം ആവശ്യപ്പെട്ടിട്ടുണ്ടോ,,, " അവന്റെ ചോദ്യത്തിൽ അവൾ ഒന്ന് പതറി,, അവളുടെ ചിന്തയിലേക്ക് അപ്പയെ പേടിച്ചു അമ്മയുടെ മറവിൽ നിൽക്കുന്ന തന്റെ രൂപം തെളിഞ്ഞു വന്നു,,, ഇന്ന് വരെ തന്റെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ ഒന്നും അദ്ദേഹത്തെ അറിയിച്ചിരുന്നില്ല,, അദ്ദേഹം വാങ്ങി തരുന്നത് എന്തായാലും ഇഷ്ടമല്ലെങ്കിൽ കൂടി മനസ്സില്ല മനസ്സോടെ വാങ്ങി വെക്കൽ ആണ് പതിവ്,,, ഒരു വാക്ക് കൊണ്ട് പോലും എതിർത്തിട്ടില്ല,,, അവൾ എന്തോ ആലോചിച്ച പോലെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,, "നിന്റെ ആഗ്രഹങ്ങൾ കുഴിച്ചു മൂടി,,, ആവശ്യങ്ങൾ പറയാതെ ഇങ്ങനെ ജീവിക്കുന്നതിലും നല്ലത്,,,, മരണമാ,,,നീ വെറും അടിമയല്ലേ,,, " അവൻ ഒന്ന് പുച്ഛിച്ചു കൊണ്ട് വീണ്ടും സിഗരറ്റ് ചുണ്ടോട് ചേർത്തു,, അവൾ ഒരു നിമിഷം ചിന്തിച്ചു പോയി,, പറഞ്ഞത് മുഴുവൻ അക്ഷരാർത്ഥത്തിൽ ശരിയാണ്,,,

ഈ കളിയും ചിരിയും ഉണ്ടെങ്കിലും ഉള്ളിൽ അപ്പ എന്ന് പറഞ്ഞാൽ ഒരു പേടി തന്നെയാണ്,,, അവളുടെ മുഖത്ത് നിഴലിച്ചു നിൽക്കുന്ന സങ്കടം നോക്കി കാണുകയായിരുന്നു ആദി,, അവൾ പെട്ടെന്ന് തന്നെ തന്റെ സങ്കടത്തേ ഉള്ളിൽ ഒതുക്കി കൊണ്ട് ഒന്ന് പുഞ്ചിരിച്ചു,,, അത് അവന് ഒരു അതിശയം തന്നെയായിരുന്നു,,, "അടിമയല്ല ആദി മകളാ,,,അവരെ അനുസരിക്കാൻ നമ്മൾ അല്ലാതെ വേറെ ആരാ ഉള്ളത്,,, i respect him,,, and i love that relation,,,, എനിക്ക് വേണ്ടി ജീവിക്കുന്നത് അവർ അല്ലേ,,,i beleave him,,, " "that was stupid think *THAARA,,,ഈ ലോകത്ത് ഒരാളെയും വിശ്വസിക്കാൻ കഴിയില്ല,, എല്ലാവരും ജീവിക്കുന്നത് അവനവന് വേണ്ടിയാണ്,,,എനിക്ക് ഞാൻ മാത്രമേ ഒള്ളൂ,,, അത് പോലെയാണ് ഓരോരുത്തരുടെയും അവസ്ഥ,,,അല്ലാതെ ആർക്കെങ്കിലും വേണ്ടി ജീവിക്കുക എന്ന് പറഞ്ഞാൽ,,, that was a stupid think,,, and i dont beleave any relation,,, "* അവൻ എന്ത് കൊണ്ടോ അല്പം ശബ്ദത്തിൽ തന്നെയായിരുന്നു പറഞ്ഞത്,,, അവന്റെ ചിന്തകൾ ഇപ്പോഴും പഴയ കാര്യങ്ങളിൽ ആണെന്ന് വേദനയോടെ അവൾ മനസ്സിലാക്കി,, എങ്കിലും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,, "ആ ചിന്തയെല്ലാം മാറും ആദി,,, നോക്കിക്കോ,,, നിന്നെ കൊണ്ട് തന്നെ പറയിക്കും,,,

നിന്റെ ചിന്ത തെറ്റായിരുന്നു എന്ന്,,, " അവൾ ആവേശത്തോടെ പറഞ്ഞു,, അവൻ അവളെ ഒന്ന് നോക്കിയതെയൊള്ളു,,, "we beleave universe,,,എല്ലാം നമുക്കായി കരുതി വെച്ചതാ,,, സങ്കടങ്ങൾ ആണെങ്കിലും സന്തോഷം ആണെങ്കിലും,,, അത് നമ്മൾ സ്വീകരിക്കണം,,, എല്ലാത്തിന്റെയും മറു പുറം നമ്മൾ മനസ്സിലാക്കണം,,, അപ്പോൾ എപ്പോഴും ചിരിക്കാൻ സാധിക്കും,, " അവൾ പറഞ്ഞു നിർത്തിയതും അവൻ അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് എഴുന്നേറ്റു പോകാൻ ഒരുങ്ങിയതും അവൾ അവന്റെ കയ്യിൽ ഒന്ന് പിടിച്ചു,, അവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അല്പം ദേഷ്യത്തോടെ അവളെ നോക്കിയപ്പോൾ ആണ് അവൾക്കും ചെയ്ത അബദ്ധത്തേ കുറിച്ച് ധാരണയുണ്ടായത്,,,അവൾ വേഗം തന്നെ കൈ എടുത്ത് മാറ്റി,, "താൻ ഇവിടെ ഇരുന്നോ,,, ഞാൻ പൊയ്ക്കോളാം,,, " അതും പറഞ്ഞു അവൾ തിരിഞ്ഞു നടക്കുന്നത് കണ്ട് അവൻ ഒരു ഭാവവും കൂടാതെ അവിടെ തന്നെ ഇരുന്നു,,, അവന്റെ മനസ്സിൽ അവൾ പറഞ്ഞ ഓരോ കാര്യങ്ങളും വന്നു തുടങ്ങിയിരുന്നു,, അവൻ സിഗരറ്റ് ആഞ്ഞു വലിച്ചു,,, പെട്ടെന്ന് ആരോ സിഗരറ്റിൽ തട്ടിയതും അത് നിലത്തേക്ക് വീണു,, അവൻ ദേഷ്യത്തോടെ ഒന്ന് മുന്നോട്ട് നോക്കിയപ്പോഴേക്കും അല്പം മാറി അവനെ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് വീണ്ടും ഓടുന്ന തത്തയെയാണ് കാണാൻ കഴിഞ്ഞത്,, "ഡി,,,, " അവൻ അലറി വിളിച്ചു,,,

"അതികം വലിച്ചാലേ,,, ശ്വാസകോശം കല്ല് പോലെയാകും,,, " ഓടുന്നതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു,, അവൻ ദേഷ്യം കൊണ്ട് വിറച്ചു,, പോക്കറ്റിൽ പരതി ഒരു സിഗരറ്റ് എടുത്ത് ചുണ്ടോട് ചേർത്ത് കത്തിക്കാൻ തുടങ്ങിയപ്പോൾ എന്തോ അവനെ തടഞ്ഞു വെക്കും പോലെ,, അവൻ എന്ത് കൊണ്ടോ സിഗരറ്റ് എടുത്ത് പുറത്തേക്ക് എറിഞ്ഞു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "തത്തമ്മേ ക്ലാസിൽ കയറുന്നില്ലേ,,, " ഏട്ടൻമാരോട് കത്തി വെക്കുന്നതിനിടയിൽ ശബ്ദം കേട്ടതും അവൾ ഒന്ന് തിരിഞ്ഞു നോക്കി,,അവിടെ ബാഗും പിടിച്ചു നിൽക്കുന്ന കൃഷ്ണയെ കണ്ടതും അവൾ ആദ്യം നോക്കിയത് അർജുനെയാണ്,, അവൾ ഒന്ന് ആക്കി ചുമച്ചതും അർജുൻ അവളെ നോക്കി നാറ്റിക്കല്ലേ എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി,, അവൾ ഒന്ന് ഇരുത്തി തലയാട്ടി,, "ഞാനെങ്ങും ഇല്ല,,, ഈ പിരീടും ആ ലീന ടീച്ചർ തന്നെയല്ലേ,,, എന്നെ പുറത്താക്കിയ ക്ലാസിൽ ഞാൻ കയറില്ല,,, " തത്ത ഒരു വാശിയോടെ പറഞ്ഞു,,, "അല്ല നീ കയറുന്നില്ലേ,,, " "നീ ഇല്ലാതെ ഇരുന്നിട്ട് ഒരു സുഖം ഇല്ല,,, ഞാനും ഇങ് ഇറങ്ങി പോന്നു,,, " അവൾ കൂൾ ആയി പറഞ്ഞു,, അത് കേട്ടതും തത്ത ഒന്ന് ചിരിച്ചു,,, "നീ ഇങ്ങോട്ട് വന്നേ,, ഇവിടെ ഇരിക്കാം,,," അവൾ കുറച്ച് മാറി ഇരുന്നു കൊണ്ട് പറഞ്ഞതും അവളുടെ കണ്ണുകൾ ഏട്ടൻമാരിൽ മാറി മാറി വന്നു,, എന്തോ ഇരിക്കാൻ പറ്റാത്തത് പോലെ,, "ഞാൻ അവിടെ ഇരുന്നോളാം,,,, നീ പോകുമ്പോൾ എന്നെ വിളിച്ചാൽ മതി,, "

അവൾ ഒഴിവ് പറയും പോലെ പറഞ്ഞു കൊണ്ട് അല്പം മാറി ഇരിക്കാൻ ഒരുങ്ങിയതും തത്ത അവളെ പിടിച്ചു അവിടെ തന്നെ ഇരുത്തി,, "ഇവര് പാവങ്ങളാ,,,, ചീത്തയൊന്നും പറയത്തില്ല,,, ഇവിടെ ഇരുന്നാൽ മതി,,, " അവൾ നിർബന്ധിച്ചു കൊണ്ട് പറഞ്ഞതും കൃഷ്ണ മനസ്സില്ലാമനസ്സോടെ അവിടെ തന്നെ ഇരുന്നു,,, തത്ത എന്തൊക്കെയോ പറയുന്നുണ്ട്,, അതിനുള്ള ഉത്തരവും തമാശയുമായി ബാക്കിയുള്ളവർ പറയുമ്പോഴും അർജുന്റെ കണ്ണുകൾ കൃഷ്ണയിൽ പതിഞ്ഞു കിടന്നു,,,അവന്റെ നോട്ടത്തിൽ കരക്ക് പിടിച്ചിട്ട മീനിനെ പോലെ പിടക്കുന്ന കൃഷ്ണയെ കണ്ട് അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു,,, "അല്ലടി തത്തമ്മേ,,, നീ നാഴികക്ക് നാല്പതു വട്ടം പറയുന്നുണ്ട്,, നീ കന്യാകുമാരിയിൽ നിന്ന് വരുകയാണെന്ന്,,, കേരള ബോർഡർ കഴിഞ്ഞിട്ടും എന്താടി നിനക്ക് തമിഴ് ചുവ ഇല്ലാത്തത്,,,പറയുന്നതാണെങ്കിൽ ശുദ്ധ മലയാളവും,,, " അശ്വിൻ ചോദിച്ചു,,, "അത് വലിയ കഥയാ ഏട്ടാ,,, സത്യത്തിൽ ഞങ്ങൾ തമിഴൻസ് അല്ല,,, തമിഴ്നാടുമായി ഒരു ബന്ധവും ഇല്ല,,,ഞാനൊക്കെ ജനിച്ചത്,,, കേരളത്തിൽ ആയിരുന്നു,,, പാലക്കാട്,,,അപ്പക്ക് ബിസിനസ്‌ ആയിരുന്നു,,, ഞാൻ ജനിച്ചതോടെ ബിസിനസ്‌ അങ്ങ് പൊട്ടി,,, " "സ്വാഭാവികം,,, "

അസ്ഥാനത്തു കയറിയുള്ള സച്ചിന്റെ ഡയലോഗ് കേട്ടു എല്ലാവരും ഒരുപോലെ അവനെ കണ്ണുരുട്ടി നോക്കി,,, അവൻ ആണെങ്കിൽ പറഞ്ഞത് അബദ്ധമായോ എന്ന രീതിയിൽ നോക്കുകയാണ്,,, "ഒരു ദുരന്തം പറയുമ്പോഴെങ്കിലും മിണ്ടാതിരിന്നൂടെ സച്ചു,,, നീ ബാക്കി പറ തത്തമ്മേ,,, " അർജുൻ ഇടപെട്ടു,,, "മ്മ്മ്,,, എന്നിട്ട് നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയായി,,, " "അടിപൊളി,,,, " സച്ചിൻ വീണ്ടും ഇടയിൽ കയറി,,, "ഏട്ടാ,,, !!!" തത്ത ഒന്ന് ചിണുങ്ങി,,, "ഞാൻ ഉദ്ദേശിച്ചത് അതല്ല,,, ഓർഡർ ചെയ്ത കട്ലേറ്റ് വന്നു,,, അതാ,, " കയ്യിൽ പ്ലേറ്റിൽ കട്ലേറ്റുമായി വരുന്ന സൈതാലിക്കയെ അവൻ നന്ദിയോടെ നോക്കി,, പ്ലേറ്റ് അവരുടെ അടുത്ത് വെച്ച് ചെറു ചിരി അവർക്ക് സമ്മാനിച്ചു കൊണ്ട് അയാൾ ഉള്ളിലേക്ക് പോയതും തത്ത ആദ്യം തന്നെ ഒന്നെടുത്തു കടിച്ചു,,, "ബാക്കി പറയടി,, " "എന്നിട്ട് ഒന്നും ഇല്ല,, ഞങ്ങൾ കന്യാകുമാരിക്ക് പോയി,, അവിടെ സെറ്റിൽ ആയി,,,പതിയെ പതിയെ എല്ലാം ശരിയായി,,, ബട്ട്‌ അപ്പക്ക് തിരിച്ചു ഇങ്ങോട്ട് പോരാൻ ഇഷ്ടം അല്ലായിരുന്നു,,,

അതോണ്ട് അവിടെ തന്നെ നിന്നു,,, പിന്നെ എന്റെ പാട്ടിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു ഇവിടെ ബട്ട്‌ ഇത് വരെ അവരെ ഇങ്ങോട്ട് കൊണ്ട് വന്നിട്ടില്ല,,, " "പാട്ടി,,," "യാ മുത്തശ്ശി,,ഞങ്ങള് ശരിക്കും ബ്രാമിൺസാ,,,അതാ അങ്ങനെ വിളിക്കുന്നെ,, " അവളുടെ ആ ഡയലോഗിൽ എല്ലാവരും ഒരുപോലെ ഞെട്ടി,, അവളുടെ കയ്യിലുള്ള ചിക്കൻ കട്ലേറ്റിലേക്ക് കണ്ണ് തെറ്റിച്ചു,, "എന്നിട്ടാണോഡി നീ ഇത് കയറ്റുന്നത്,,," "അതിനെന്താ,,, ഞാൻ എത്ര പ്രാവശ്യം കഴിച്ചിട്ടുണ്ട്,,,അമ്മ ബ്രാമിൺ ഒന്നും അല്ല,, അപ്പയും അമ്മയും പ്രണയിച്ചതാ,,ഞാനും അമ്മയും കഴിക്കും,, പാട്ടിക്കും അറിയാം,, പക്ഷെ അപ്പയോട് പറയില്ലാട്ടൊ,,, നല്ല തല്ലു കിട്ടും,,, " അവൾ ഒരു സ്വകാര്യം പോലെ പറഞ്ഞു കൊണ്ട് ബാക്കിയുള്ളതും കഴിക്കുന്നത് കണ്ട് എല്ലാവരും ഒരുപോലെ തലയാട്ടി,,,   .....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story