പ്രണയമഴ-2💜: ഭാഗം 11

pranayamazha thasal

എഴുത്തുകാരി: THASAL

"വെറുതെയല്ല ആ ഏട്ടൻ ഇങ്ങനെ ബിഹെവ് ചെയ്യുന്നേ,,, കിട്ടിയത് ഒന്നൊന്നര തേപ്പല്ലേ,,, ഫാമിലി പാക്ക്,,, " കൃഷ്ണ അല്പം സീരിയസ് ആയി എങ്കിലും സംസാരത്തിൽ ഒരു നർമം കലർത്തി കൊണ്ട് പറഞ്ഞു,,,അത് വരെ ആദിയെ പറ്റി വാ തോരാതെ സംസാരിച്ചിരുന്ന തത്ത വളരെ സൈലന്റ് ആയിരുന്നു,,, അവളുടെ ചിന്തയിൽ അപ്പയെ പറ്റി അവൻ പറഞ്ഞ ഓരോ കാര്യങ്ങളും തെളിഞ്ഞു വന്നു,,, മനസ്സ് കൈ വിട്ട് പോകും പോലെ,, "എന്താടി ഇങ്ങനെ സൈലന്റ് ആയി ഇരിക്കുന്നെ,,, ?!" അവളുടെ ചുമലിൽ ഒന്ന് തട്ടി കൊണ്ട് കൃഷ്ണ ചോദിച്ചതും അവൾ ആദ്യം ഒന്ന് ഞെട്ടി ബോധത്തിലേക്ക് വന്നു,, മെല്ലെ ചുമല് കൂച്ചി ഒന്നുമില്ല എന്ന് കാണിച്ചു,,, "നീ വന്നേ ഫുഡ്‌ കഴിക്കാൻ സമയം ആയി,,, സമയത്തിന് ചെന്നില്ലേൽ ആ അന്നമ്മ ചേടത്തിക്ക് ട്രമ്പിന്റെ സ്വഭാവ,,,ഒരു ദയയും കാണത്തില്ല,,,, " അതും പറഞ്ഞു കൊണ്ട് അവൾ തത്തയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി,,, തത്ത നടക്കുന്നതിനിടയിൽ ഒന്ന് താഴേക്ക് നോക്കിയതും താഴെ സീനിയഴ്സിന്റെ വക കസർത്ത് നടക്കുന്നുണ്ട്,,, കോളേജ് തുടങ്ങിയപ്പോൾ തുടങ്ങിയ റാഗിങ്ങ് ആണ്,,, കോളേജിൽ വെച്ച് ചെയ്യാൻ കഴിയാത്തത് ഹോസ്റ്റലിൽ,,, അവർ ഒന്ന് താഴേക്ക് നടന്നു,,,

മെസ്സിലേക്ക് പോകാൻ ആ വഴിയേ ഒള്ളൂ,,, ഉള്ളിൽ എന്ത് കൊണ്ടോ പേടിയൊന്നും ഉണ്ടായില്ല,,, തത്ത ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കാതെ മെസ്സിലേക്ക് നടന്നു,,, "എങ്ങോട്ടാഡി പോകുന്നെ ചേച്ചിമാര് ഇവിടെ നിൽക്കുന്നത് കാണുന്നില്ലേ,,, " ആരുടെയോ ശബ്ദം കേട്ടതും അവർ രണ്ട് പേരും ഒന്ന് സ്റ്റെക്ക് ആയി,,, പേടി കൊണ്ട് കൃഷ്ണയുടെ കൈ തണുത്തിരുന്നു,,, തത്ത അവളുടെ കയ്യിൽ ഒന്ന് പിടിച്ചു കൊണ്ട് തിരിഞ്ഞു,,, അവിടെ പിജി സെക്ഷനിലേ ചില ചേച്ചിമാർ നിൽക്കുന്നത് കണ്ട് അവൾ ആദ്യം ഒന്ന് പുഞ്ചിരിച്ചു,,,, "എന്താടി ഇളിക്കാൻ വേണ്ടി മാത്രം ഞങ്ങൾ എന്തെങ്കിലും പറഞ്ഞോ,,, " "ഇല്ല ചേച്ചി,,, ഞാൻ എപ്പോഴും ചിരിക്കാറുള്ളതാ,,, അതിന് പ്രത്യേകിച്ച് എന്തെങ്കിലും പറയണം എന്നില്ല,,, " അവൾ നിഷ്കു ഭാവത്തിൽ പറഞ്ഞു,, പക്ഷെ അവർക്ക് അതങ്ങു ഇഷ്ടപ്പെട്ടില്ല,,, "ഡി,,,, അതികം ഓവർ സ്മാർട്ട്‌ ആകല്ലേ,,,, !!!!.... എന്താടി നിന്റെ പേര്,,, " "താര,,, ഇത് കൃഷ്ണ,,, " "അതെന്താ ഇവൾക്ക് നാവില്ലേ,,, " "ഉണ്ടല്ലോ,,, " തത്ത വളരെ കൂൾ ആയി തന്നെ പറഞ്ഞു,,, അതൊന്നും അവർക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല,,,, "കൃഷ്ണ,,, കൊള്ളാലോ,,, നാടൻ ലുക്ക്‌,,, ദാവണി ഒക്കെ എടുത്ത് നീ എന്താടി ഇവിടെ മിസ്സ്‌ കേരളക്ക് വന്നതോ,,, " അതിലൊരുത്തി കൃഷ്ണയുടെ ദാവണി ശീലയിൽ പിടിച്ചു കൊണ്ട് ചോദിച്ചു,,,

തന്നിൽ നിന്നും കൃഷ്ണയിലേക്ക് അവരുടെ നോട്ടം പോയതോടെ ഒരു ഞെട്ടലോടെ നോക്കി നിൽക്കുകയായിരുന്നു തത്ത,,, അവൾ വേഗം തന്നെ അവരുടെ അടുത്തേക്ക് പോയി,,, കൃഷ്ണ പേടി കൊണ്ട് തല താഴ്ത്തി നിൽക്കുകയായിരുന്നു,,, "എന്താടി നിനക്ക് മിണ്ടാൻ വയ്യേ,,, ഇനി ഈ കോലത്തിൽ നിന്നെ ഇവിടെ കാണരുത്,,, അല്ലെങ്കിൽ വേണ്ടാ ചേച്ചി തന്നെ ഇതങ്ങു മാറ്റി തരാം,,, " അവൾ കൃഷ്ണയുടെ ദാവണി ശീലയിൽ പിടി മുറുക്കിയതും കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി,,,,അവൾ അവളിൽ നിന്നും പരമാവധി വിടിവിക്കാൻ നോക്കുന്നുണ്ടായിരുന്നു,,, "ഏയ്‌,,, എന്താ ഈ കാണിക്കുന്നേ,,, അവളെ വിട്ടേക്ക്,,, " തത്ത അവരുടെ ഇടയിൽ കയറി കൊണ്ട് പറഞ്ഞു,,, "മാറി നിൽക്കഡി അങ്ങോട്ട്‌,,, " അവൾ തത്തയെ ഒന്ന് തട്ടി മാറ്റി എങ്കിലും അവൾ ഒന്ന് പിറകിലെക്ക് വെച്ചു കൊണ്ട് വേഗം തന്നെ മുന്നോട്ട് വന്നു,,, മുന്നിൽ നിൽക്കുന്നവളെ ഒന്ന് തള്ളി മാറ്റി,,, മാറിടത്ത് നിന്നും അഴിഞ്ഞു പോകാൻ പാകത്തിനുള്ള ദാവണി ശീല ഒന്ന് നേരെ പിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ട് നിൽക്കുകയായിരുന്നു കൃഷ്ണ,,, "ഡി,,, " അത് കണ്ടതും അത് വരെ ചുറ്റും കൂടി നിന്നവർ അവളുടെ അടുത്തേക്ക് ഓടി വന്നു,,, ഓരോരുത്തർ വന്നു അടിക്കുമ്പോഴും അവളെ തള്ളി മാറ്റുമ്പോഴും കൃഷ്ണ കരച്ചിലോടെ അവരെ പിടിച്ചു മാറ്റുന്നുണ്ടായിരുന്നു,,,

പെട്ടെന്ന് അതിലൊരുത്തിയുടെ കൈ കൃഷ്ണയിലും പതിഞ്ഞു,, അവൾ വേദനയോടെ നിലത്ത് വീണു പോയി,,, അവൾ നിരങ്ങി നീങ്ങി തത്തയുടെ അടുത്തേക്ക് ചെന്ന് നിലത്ത് ഇരുന്നു കൊണ്ട് തന്നെ കരച്ചിലോടെ അവരെ നോക്കി കൈ കൂപ്പി,,, അവർ വാണിംഗ് രൂപത്തിൽ വിരൽ വീശി കൊണ്ട് പോയതും ചുറ്റും അത് വരെ കാഴ്ച കണ്ട് നിന്നവർ ഓടി അവരുടെ ചുറ്റും കൂടി,,, കൃഷ്ണ കരച്ചിലോടെ തത്തയെ നോക്കിയപ്പോൾ അവൾ ഒന്ന് എഴുന്നേറ്റു ഇരുന്നു കൊണ്ട് ചുണ്ടിലെ രക്തം ഒന്ന് തുടച്ചു കളഞ്ഞു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി കണ്ണിറുക്കി,,, "എന്തിനാടി,,, അവര് എന്താച്ചാൽ ചെയ്തോട്ടെന്ന് വിചാരിച്ചൂടായിരുന്നില്ലേ,,, " "അപ്പോൾ നീ കരയില്ലേഡി,,, സാരല്യ,, വേദന ഒന്നും ഇല്ലാട്ടൊ,,,, " അവൾ മെല്ലെ പറഞ്ഞു,,, അവൾ ഒന്ന് എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും കുറച്ച് പിള്ളേര് ചേർന്ന് അവളെ താങ്ങി നിർത്തി,,, ദൂരെ നിന്നും വാർഡന്റെ ശബ്ദം കേൾക്കുന്നുണ്ട് എന്ന് കണ്ടതും പിള്ളേര് എല്ലാം റൂമിലേക്ക്‌ വലിഞ്ഞു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഇന്ന് എന്താടാ വായാടിയെ കാണാനില്ലല്ലോ,,, " കോളേജ് ഗേറ്റിലേക്ക് നോക്കി കൊണ്ടുള്ള അർജുന്റെ ചോദ്യം കേട്ടു എല്ലാവരും ഇരുത്തി ഒന്ന് മൂളി,,, "വായാടിയെയോ കൃഷ്ണയെയോ,,, "

"ഡേയ്,,, ഡേയ്,,, വേണ്ടാ,,, ഞാൻ ഉദ്ദേശിച്ചത് തത്തയെ തന്നെയാണ്,,, നേരം എട്ടാകും മുന്നേ ഏട്ടാ എന്നും വിളിച്ചു വരുന്ന ആളല്ലേ,,,ഇപ്പോൾ ബെൽ അടിക്കാനും സമയം ആയി,,," അവൻ കയ്യിലെ വാച്ചിലേക്ക് നോട്ടം തെറ്റിച്ചു കൊണ്ട് പറഞ്ഞതും അവരും ഒന്ന് സംശയത്തോടെ തലയാട്ടി,, അവരുടെ കൂടെ ഇരിക്കുമ്പോൾ ആദിയുടെ കണ്ണുകളും ഇടയ്ക്കിടെ ഗേറ്റിലേക്ക് പാറി വീണു,,, അവൻ അസ്വസ്ഥതയോടെ പാതി വളിച്ച സിഗരറ്റ് നിലത്ത് ഇട്ടു ഒന്ന് ചവിട്ടി മെതിച്ചു,,, ഇത് കാണുന്ന ഓരോ കണ്ണിലും അത്ഭുതം ആയിരുന്നു,,, അല്പം കഴിഞ്ഞതും കോളേജ് ഗേറ്റ് കടന്ന് വരുന്ന കൃഷ്ണ അവരുടെ കണ്ണിൽ ചെന്ന് പതിഞ്ഞു,,, തല താഴ്ത്തി,,, കയ്യിലെ ബാഗിൽ പിടി മുറുക്കി കൊണ്ട് മെല്ലെ നടന്നു വരുന്ന കൃഷ്ണയെ കണ്ട് അർജുന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉടലെടുത്തിരുന്നു,,, അവൾ എന്ത് കൊണ്ടോ അവരെ ഇടം കണ്ണിട്ട് നോക്കി ഒരു പരിഭ്രമത്തോടെ നടന്നു നീങ്ങി,, "ഏയ്‌ കൃഷ്ണ,,, " മാനവ് ഒന്ന് ഉറക്കെ വിളിച്ചു,,,, അപ്പോഴേക്കും അത് വരെ ഫോണിൽ മുഖം പൂഴ്ത്തി ഇരുന്നിരുന്ന ആദി ഒരു ആവേശത്തോടെ തല ഉയർത്തി നോക്കി,,, കൂടെ തത്തയെ കാണാതെ വന്നതോടെ അത് മെല്ലെ കെട്ടടങ്ങിയിരുന്നു,, മാനവിന്റെ വിളിയിൽ പെട്ടെന്നൊന്നു സ്റ്റെക്ക് ആയ കൃഷ്ണ വളരെ പ്രയാസപ്പെട്ടു കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി,,, അവളെ നോക്കി മാനവ് കൈ മാടി വിളിച്ചതും അവൾ ഉമിനീർ ഇറക്കി കൊണ്ട് അവരുടെ ഇടയിലേക്ക് നടന്നു,,, "ഇന്ന് എന്തെ തത്തയെ കണ്ടില്ലല്ലോ,,, "

"അവള് ലീവ് ആണ്,, " കൃഷ്ണ വാക്കുകളെ പരമാവധി കുറച്ചു,,, "എന്ത് പറ്റി,,പനി വല്ലതും ആണോ,,, " മാനവ് വിടാൻ ഉദ്ദേശം ഇല്ലാതെ ചോദിക്കുമ്പോഴും അർജുന്റെ കണ്ണുകൾ പരിഭ്രമം കാരണം ആരിക്കും നിൽക്കാതെ പിടയുന്ന കൃഷ്ണയുടെ കണ്ണുകളിലും മുഖത്ത് കാണുന്ന കൈ അടയാളത്തിലും പൊട്ടിയ ചുണ്ടിലും ആയിരുന്നു,,, "അല്ല,, അവൾക്ക്,,,, എന്തോ വരുന്നില്ലാന്ന്,,,, " കള്ളം പറയാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു,,, "എന്താടോ,,, നിന്റെ മുഖത്ത്,,, ആരോ അടിച്ച പോലെയുണ്ടല്ലോ,,, " ഇടയിൽ കയറി കൊണ്ട് അർജുൻ ചോദിച്ചതും അവളിൽ വല്ലാത്തൊരു പിടപ്പ് വന്നു,,, അവൾ ധൃതിപ്പെട്ടു കൊണ്ട് കവിളിൽ ഒന്ന് കൈ വെച്ചു,,, അവളുടെ പെട്ടെന്നുള്ള മാറ്റം കണ്ട് അന്തം വിട്ട് ഇരിക്കുകയായിരുന്നു ബാക്കിയുള്ളവർ,,, "അത്,,, അതൊന്നും ഇല്ല,,, " "പ്രയാസപ്പെട്ടു നുണ പറയണം എന്നില്ല,,, " അർജുൻ ഒരിക്കൽ കൂടി പറഞ്ഞതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു,, അത് കണ്ട് ഒരു വെപ്രാളത്തോടെ എല്ലാവരും എഴുന്നേറ്റപ്പോഴേക്കും അവൾ അവരിൽ നിന്നും ഓടി പോയിരുന്നു,,, ആദി ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി,,, "അനീറ്റാ,,,, " അപ്പോഴാണ് അത് വഴി പോകുന്ന ഫസ്റ്റ് ഇയഴ്സിലെ അനീറ്റയെ കണ്ട് സച്ചു വിളിച്ചത്,,,അവന്റെ വിളി വന്നതും അവൾ അവരുടെ അടുത്തേക്ക് വന്നു,,,

"എന്താ ഏട്ടാ,,, " "ജേർണലിസത്തിൽ പഠിക്കുന്ന താര ശ്രീനിവാസൻ ഹോസ്റ്റലിൽ ഉണ്ടോ,,,," ആ ചോദ്യം വന്നതോടെ അവളുടെ മുഖത്തും ഒരു പരിഭ്രമം വന്നു,, അത് എല്ലാവരിലും അത്ഭുതം നിറച്ചു,, അവൾ പറയാൻ പേടി കാരണം ഒന്ന് വിയർത്തു,,, "അനീറ്റ,,, സത്യം പറ,,, എന്താണ് നടന്നത്,,, " "അത് ഏട്ടാ,,, അത് അവർ അറിഞ്ഞാൽ എനിക്ക് ഹോസ്റ്റലിൽ കയറാൻ പറ്റില്ല,,, " അവൾ ഒരു മടിയോടെയാണ് പറഞ്ഞത്,,,അത് കേട്ടതും എല്ലാവരുടെയും മുഖത്ത് ഒരു പേടി നിഴലിച്ചു,,, അത് വരെ സൈഡിൽ ഇരുന്നിരുന്ന ആദി ചുണ്ടിൽ ഒരു സിഗരറ്റും വെച്ച് അവർക്കിടയിലൂടെ മുന്നോട്ട് വന്നു,,, "പറഞ്ഞില്ലേൽ നീ കോളേജിൽ കയറില്ല,,, പറയടി,,, " അതിൽ വല്ലാത്തൊരു ഭീഷണി മുഴങ്ങിയിരുന്നു,,, അവൾ ഒരു പേടിയോടെ ആദിയെയും ചുറ്റും നിൽക്കുന്നവരെയും നോക്കി,,, "നിനക്ക് യാതൊരു വിധ പ്രശ്നവും ഉണ്ടാകില്ല,,, പറ,,, " സച്ചു അല്പം മയപ്പെടുത്തി കൊണ്ട് പറഞ്ഞു,, "അത് ഏട്ടാ,,, ഹോസ്റ്റലിൽ ഇപ്പോഴും റാഗിങ്ങ് ഉണ്ട്,,,,അവർ പറയുന്നത് അനുസരിച്ചില്ലേൽ റൂട് ആയി പെരുമാറും,,, ഇന്നലെ ജേർണലിസത്തിൽ പഠിക്കുന്ന കൃഷ്ണയോട് അല്പം മോശമായ രീതിയിൽ തന്നെ പെരുമാറി,,,അത് തടയാൻ ചെന്ന താരയെ നല്ലോണം ഉപദ്രവിച്ചു,,,,വാർഡനോട് കംപ്ലയിന്റ് കൊടുത്തപ്പോൾ അതൊക്കെ സാധാരണയാണ് എന്ന പറയുന്നേ,,, ഇന്ന് രാവിലെ കോളജിൽ വരും മുന്നേയാ അവളെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയത്,,, ഇടതു കൈക്ക് ഫ്രാക്ച്ചർ ഉണ്ട്,,, പിന്നെ നെറ്റിയിൽ മുറിവും,,, "

അവൾ പറഞ്ഞു നിർത്തിയതും ആദിയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു,, കൂടെ നിൽക്കുന്നവരുടെ അവസ്ഥയും മറിച്ചല്ലായിരുന്നു,,, "ഇത്രയും ഉണ്ടായിട്ടും രാവിലെയാണോ ഹോസ്പിറ്റലിൽ കൊണ്ട് പോയത്,,, " അർജുന്റെ ചോദ്യത്തിൽ ഒരു പ്രതിഷേധം നിഴലിച്ചു,,, "സമ്മതിച്ചില്ല ഏട്ടാ,,, ആ ചേച്ചിമാര് ആരും,,,കൊണ്ട് പോയാൽ ഹോസ്റ്റലിൽ നിൽക്കാൻ കഴിയില്ല എന്ന പറഞ്ഞത്,,, " അവൾ അല്പം സങ്കടത്തോടെ പറഞ്ഞു,,, "ആരാ,,,, ???!!!!" ആദി ദേഷ്യം കൊണ്ട് വിറച്ചു,,, കൈകളുടെ മുഷ്ടി ചുരുട്ടി പിടിച്ചു,,, "Mcom സെക്കന്റ്‌ ഇയറിലെ നീതുചേച്ചിയും ടീമും ആണ്,,,പേടിച്ചിട്ടാ ഏട്ടാ,,, അവരെ കൊണ്ട് ഹോസ്റ്റലിൽ റൂമിൽ നിന്ന് പോലും ഇറങ്ങാൻ വയ്യ,,, " അവൾ പറഞ്ഞു നിർത്തി,,, ആദിയുടെ രൂപം കണ്ടപ്പോൾ തന്നെ മനു അവളോട്‌ പോകാൻ കൈ കൊണ്ട് കാണിച്ചതും അവൾ വേഗം തന്നെ നടന്നകന്നു,,, "ആദി,,, " "മ്മ്മ്,,, വാ പോകാം,,, " ആദി അത് മാത്രം പറഞ്ഞു കൊണ്ട് പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ബുള്ളറ്റിൽ കയറി ബുള്ളറ്റ് മുന്നോട്ട് എടുത്തതും പിറകെയായി ബാക്കിയുള്ളവരും ബുള്ളറ്റിൽ കയറി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"താരാ,,,," ഹോസ്റ്റൽ കുലുങ്ങും വിധമുള്ള ആദിയുടെ വിളി കേട്ടു ബെഡിൽ കിടക്കുകയായിരുന്ന തത്ത ഒരു ഞെട്ടലോടെ എഴുന്നേറ്റു,,,, "ആദി,,," അവളുടെ ചുണ്ടുകൾ മന്ത്രിച്ചു,,, അവൾ വേഗം തന്നെ വരാന്തയിലേക്ക് ഇറങ്ങിയതും കണ്ടു മുകളിലേക്ക് നോക്കി കൊണ്ട് അലറി വിളിക്കുന്ന ആദിയെ,,,കൂടെ നിൽക്കുന്ന ഏട്ടൻമാരെയും,,, അവൾ ഞെട്ടലോടെ അവരെ നോക്കി,,, ആദിയുടെ കണ്ണുകൾ തന്നെ നോക്കുന്ന തത്തയിൽ എത്തി നിന്നു,,,ചുണ്ടിൽ പുഞ്ചിരി ഇല്ലായിരുന്നു,,, ആ കുഞ്ഞ് മുഖം അടി കൊണ്ട് വീർത്തിരുന്നു,,, നെറ്റിയിൽ വലിയ കെട്ടും,,, ഒരു നിമിഷം നെഞ്ചിൽ ഒരു വിങ്ങൽ ഉണ്ടായി,,, "എന്താടോ ഇവിടെ കാണിക്കുന്നത്,,, ഇതൊരു ലേഡീസ് ഹോസ്റ്റൽ ആണ്,,, ഇങ്ങനെ അനുവാദം ഇല്ലാതെ കയറി വരാൻ സത്രം ഒന്നും അല്ല,, ഇറങ്ങി പോടോ,,, " വാർഡൻ അവരെ നോക്കി കുരച്ചു ചാടി,,, ആദി ദേഷ്യത്തോടെ ചുറ്റും പരതുന്നത് കണ്ടതും വാർഡന്റെ തല പോകും എന്നറിയാവുന്നത് കൊണ്ട് തന്നെ തത്ത വേഗം തന്നെ താഴേക്ക് ഓടി,,,അവളെ കണ്ടതും അവന്റെ നോട്ടം അവളിൽ ആയി,,,,അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, "നല്ല രീതിയിൽ പറഞ്ഞാൽ കേൾക്കില്ല,,, പോലീസിനെ വിളിക്കണം,,,, " അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഫോണിൽ കുത്താൻ തുടങ്ങി,,,

നീ വിളിക്കടി,,,റാഗിങ്ങ്,,, അതിന് കൂട്ട് നിന്ന നിനക്കെതിരെയും കേസ് വേണ്ടേ,,, " അവൻ പറയുന്നത് കേട്ടു അവർ ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി,,, അവന്റെ മുഖത്ത് വന്യത നിറഞ്ഞു വന്നു,,, "എന്തെ വിളിക്കുന്നില്ലേ,,, നീ വിളിക്കണ്ട,,, വിളിക്കാൻ ഞങ്ങൾക്ക് അറിയാം,,, ഒരു റാഗിങ്ങ് എന്നും പറഞ്ഞു ഒരു കുട്ടിയെ ഇവിടെ ഇത്രയും ഉപദ്രവിച്ചിട്ടും ഇതൊക്കെ ഇവിടെ സാധാരണയാണല്ലേ,,, ഈ കുട്ടിയെ രാവിലേ വരെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കാത്ത നിന്റെ പേരിലും കേസ് എടുക്കാം,,, ഇവിടെ എന്താ നടക്കുന്നത് ലേഡീസ് ഹോസ്റ്റലോ,,, അതോ ഗുണ്ട സാങ്കേതമോ,,എന്നിട്ട് അവളുടെ ഒരു അഹങ്കാരം,,,, ദേ നോക്ക്,,, ഇന്നലത്തെ റാഗിങ്ങിന്റെ വിക്ടിം ആണ്,,,," തത്തയെ അവർക്ക് മുന്നിൽ ആക്കി പിടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവർ ഒന്ന് തല താഴ്ത്തി പോയി,,, "നീ താഴ്ത്തി നിൽക്കണ്ട,,,, ഇപ്പൊ ഞങ്ങൾ പോവാണ്,,, നിനക്കുള്ള പരിപ്പുവടയും ചായയും പിറകെ വരും,,, ഇങ് വാടി തത്ത പെണ്ണേ,,,, " അവൻ അവളെ ഒന്ന് പിടിച്ചു വലിച്ചു പുറത്തേക്ക് ഇറങ്ങി,,, അവൻ ബുള്ളറ്റിൽ കയറി ഇരുന്നതും അവൾ എന്ത് ചെയ്യും എന്നറിയാതെ നിന്ന് പോയി,,, "കയറടി,,,,, !!!**" ഇടി വെട്ടും പോലുള്ള അവന്റെ അലർച്ച മതിയായിരുന്നു,,, അവൾ ഒന്ന് ഞെട്ടി വിറച്ചു കൊണ്ട് അവന്റെ പിന്നിലായി കയറി പോയി,,,

അവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു,,, എത്തി നിന്നത് കോളേജിൽ ആയിരുന്നു,,, അവൻ അവളുടെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് പിജി ബ്ലോക്കിലേക്ക് വേഗത്തിൽ കയറി,, അവൾക്ക് ഉള്ളിൽ എന്തോ ഭയം മൊട്ടിരുന്നു,,അവൾ അവന്റെ പിടി ഒന്ന് അയക്കാൻ ശ്രമിച്ചപ്പോൾ അവന്റെ കത്തുന്ന കണ്ണുകൾ അതിന് തടസം സൃഷ്ടിച്ചു,,,, അവളെയും കൊണ്ട് സെക്കന്റ്‌ ഇയർ Mcom ക്ലാസിൽ എത്തിയ അവൻ ഒരു അനുവാദവും കൂടാതെ ഉള്ളിലേക്ക് കടന്നു,,, അവളെ പിടിച്ചു മുന്നിലേക്ക് ഇട്ടു,,, പെട്ടെന്ന് അവരെ കണ്ട ഷോക്കിൽ നീതുവും ടീമും ഒന്ന് പതറിയിരുന്നു,,, "what the hell are you doing,,,,, " ഒരു മുന്നറിയിപ്പും കൂടാതെ ഉള്ളിലേക്ക് കയറിയതിനാൽ തന്നെ ക്ലാസിൽ ഉള്ള സർ അലറിയതും അവന്റെ നോട്ടം അയാളിൽ ചെന്ന് പതിഞ്ഞു,,, അയാൾ ഒന്ന് പതറി,,,, "സർ പോയിട്ട് ഒരു ചായ കുടിച്ചിട്ട് വാ,,, അപ്പോഴേക്കും തീർക്കാം,,, " അവന്റെ സംസാരം കേട്ടു അയാൾ അവനെ ഒന്ന് കൂടെ നോക്കി,,, "പോടോ,,,,!!! അവൻ ഒന്ന് അലറി,, അയാൾ വേഗം തന്നെ കയ്യിൽ ഉള്ള പുസ്തകം പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി,,, വാതിൽക്കൽ കൈ കെട്ടി നിൽക്കുന്ന ഏട്ടൻമാർ അയാൾക്ക്‌ പോകാൻ സ്ഥലം നൽകി,,, അയാൾ ഇറങ്ങിയതും ആദിയുടെ നോട്ടം നീതുവിൽ എത്തി നിന്നു,,,അവൾ പേടി കൊണ്ട് വിറച്ചു,,,

ആദി ഒന്നും മിണ്ടാതെ തത്തയുടെ കയ്യും പിടിച്ചു അവളുടെ അടുത്തേക്ക് നടന്നു,, അവന്റെ കാലടികൾ കേൾക്കുമ്പോൾ തന്നെ നെഞ്ചിൽ പെരുമ്പറ മുട്ടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,, വിയർപ്പ് ചാലിട്ട് ഒഴുകി,,, അവൻ അടുത്തെത്തി എന്ന് തോന്നിയതും അവൾ വേഗം എഴുന്നേറ്റു നിന്നു,,, "ടി തത്തമ്മേ,,, കൊടുക്കാൻ ഉള്ളത് എന്താണെന്നു വെച്ചാൽ കൊടുക്ക്,,, " അവൻ അത് മാത്രമായിരുന്നു പറഞ്ഞത്,, തത്ത കണ്ണ് മിഴിച്ചു കൊണ്ട് അവനെ നോക്കി,, "കണ്ണ് മിഴിച്ചു നിൽക്കാതെ അവളുടെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിക്കടി,,, നിന്റെ ഇടതു കയ്യിന് മാത്രമല്ലെ പ്രശ്നം ഒള്ളൂ,,,, കൊടുക്കടി,,, " അവൻ വീണ്ടും അലറി,, തത്ത ആദ്യം നോക്കിയത് ഏട്ടൻമാരെയാണ്,,അവരും കൊടുക്ക് എന്ന പോലെ ആക്ഷൻ കാണിച്ചതും അവൾ ഒന്ന് തിരിഞ്ഞു കൊണ്ട് നീതുവിനെ നോക്കി,,, അവളുടെ കണ്ണിൽ തത്തയോടുള്ള ദേഷ്യം കാണാമായിരുന്നു,,,തത്തക്ക് ഒരു നിമിഷം കൃഷ്ണയോട് പെരുമാറിയത് ആയിരുന്നു മനസ്സിൽ വന്നു,,,, അവൾ കൈ ആഞ്ഞു വീശി,,, അവളുടെ കവിളിൽ പതിഞ്ഞതും ശബ്ദം കേട്ടു എല്ലാവരും വാ പൊത്തിയിരുന്നു,,, ആദി തത്തയെ ഒന്ന് നോക്കി കൊണ്ട് തത്തയുടെ രണ്ട് കവിളും മാറി മാറി നോക്കി,,, "ഈ കവിളിലെ അടി നിന്റെ അപ്പൻ വന്നു കൊടുക്കോ,,, കൊടുക്കടി,,,

" ഇപ്രാവശ്യം ഒരു അലർച്ചയായിരുന്നു,,, തത്തയുടെ കൈ ഒരിക്കൽ കൂടി ഒരു ഊക്കോടെ ദേഷ്യത്തോടെ അവളുടെ കവിളിൽ പതിഞ്ഞു,,, അവൾ തല ഒന്ന് വെട്ടിച്ചു,,, ചുണ്ട് പൊട്ടി ചോര വന്നു,,, "മ്മ്മ്,,,, ഇത് മതി,,, ബാക്കി നമുക്ക് വഴിയേ കൊടുക്കാം,,, " അവൻ തത്തയെ തന്റെ സൈഡിലേക്ക് നീക്കി നിർത്തി,,, "ടി പന്ന മോളെ,,, നിന്റെ അധികാരവും ഹുങ്കുമൊന്നും ആരുടെയും അടുത്ത് ഇനിയും എടുക്കരുത്,,,പെണ്ണായത് കൊണ്ട് മാത്രം ആണ് കൈ വെക്കാത്തത്,,,ഇനി മേലാൽ,,,,,, വേണ്ടാ,,, അത് നിനക്ക് നല്ലതാകില്ല,,,, *പ്രത്യേകിച്ച് ഇവളോട്,,,, *.....ഇനി ഒരിക്കൽ പോലും ഇവൾ വേദനിച്ചു എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വന്നാൽ,,,,, എനിക്ക് പറഞ്ഞുള്ള ശീലം ഉണ്ടാകില്ല,,,, കേട്ടോടി,,, " അവൻ വാണിംഗ് രൂപത്തിൽ നീതുവിനെയും കൂടെയുള്ള ടീമിനെയും നോക്കി വിരൽ ചൂണ്ടി,, എല്ലാവരും പേടിയോടെ അവനെ നോക്കുന്നുണ്ടായിരുന്നു,,, അവൻ തത്തയെ ഒന്ന് ചേർത്തു പിടിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി,,, ബ്ലോക്ക്‌ കഴിഞ്ഞതോടെ അവൻ അവളെ ഒന്ന് തള്ളി മാറ്റിയതും അവന്റെ കൈ തട്ടി ഇടതു കൈ നന്നേ വേദനിച്ചിരുന്നു,,, അവൾ കയ്യിൽ പിടി മുറുക്കി കൊണ്ട് കണ്ണടച്ചു വേദന ഒതുക്കി,,, അവളുടെ അവസ്ഥ കണ്ട് താൻ എന്താണ് ചെയ്തത് എന്ന മട്ടിൽ അവൻ തലക്ക് കൈ കൊടുത്തു നിന്ന് പോയി,,,

അവളുടെ അടുത്തേക്ക് പോകാൻ നിന്നതും സച്ചുവും മാനവും അർജുനും അശ്വിനും അങ്ങോട്ട്‌ ഓടി വന്നിരുന്നു,,, "എന്ത് പറ്റി,,, വേദന എടുത്തോ,,, വെളളം വേണോ,,, " എല്ലാവരും അവളെ പൊതിഞ്ഞു കൊണ്ട് ചോദിച്ചു,,, ആദി അവിടെ തന്നെ നിന്ന് അവളെ ഒന്ന് വീക്ഷിച്ചു,, വേദന കൊണ്ട് കണ്ണ് നിറയുമ്പോഴും പുഞ്ചിരിക്കാൻ ശ്രമിക്കുന്ന അവളെ അത്ഭുതത്തോടെ അവൻ നോക്കി നിന്നു,,,കുസൃതി ഒളിപ്പിച്ച കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു,,, മുഖത്ത് അങ്ങിങ്ങായി മുറിവുകളും,,,,, കൈ കൊണ്ട പാടുകളും തെളിഞ്ഞു കണ്ടു,,,നെറ്റിയിലെ കെട്ടിൽ ചോരയുടെ നിറം ഉണ്ടായിരുന്നു,,, "ഞാൻ ഓക്കേയാ ഏട്ടാ,,, നിക്ക് വേദനയൊന്നും ഇല്ല,,, എന്നെ ഒന്ന് ഹോസ്റ്റലിൽ വിട്ടാൽ മതി,,, " അവൾ പറഞ്ഞു,,, ഇന്നലെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല എന്ന് കണ്ണുകൾ കണ്ടാൽ മനസ്സിലായിരുന്നു,,, "മ്മ്മ്,,, നീ എന്തെങ്കിലും കഴിച്ചോ,,," "മ്മ്മ്,,,, " അശ്വിന്റെ ചോദ്യത്തിന് അവൾ ഒന്ന് മൂളിയതെയൊള്ളു,,, "ഹോസ്റ്റലിലെ ഭക്ഷണം അല്ലേ,,, അർജു അവളെ കൂട്ടി കാന്റീനിലേക്ക് വാ,,, " അത് മാത്രം പറഞ്ഞു കൊണ്ട് ആദി മുന്നിൽ നടന്നു,,, എന്ത് കൊണ്ടോ അർജുൻ ഒന്ന് പുഞ്ചിരിച്ചു,, അവന് പിന്നാലെ അവളെയും കൂട്ടി നടന്നു,,,, .....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story