പ്രണയമഴ-2💜: ഭാഗം 12

pranayamazha thasal

എഴുത്തുകാരി: THASAL

"തത്തമ്മോ,,, കഴിക്കാൻ എന്താ വേണ്ടേ,,, " ടേബിളിൽ അവളുടെ അടുത്ത് ഇരുന്നു കൊണ്ട് അർജുൻ ചോദിച്ചു,, അപ്പോഴും തത്തയുടെ കണ്ണുകൾ സിഗരറ്റ് ചുണ്ടിൽ വെച്ച് ഫോണിൽ എന്തോ നോക്കി ഓപ്പോസിറ്റ് ഇരിക്കുന്ന ആദിയിൽ ആയിരുന്നു,,, കണ്ട നാളിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ അവന് സംഭവിച്ചിരുന്നു,, അപ്പോഴേക്കും അർജുൻ അവളുടെ തലയിൽ ഒന്ന് തട്ടി,,, അവൾ ഒന്ന് ഞെട്ടി കൊണ്ട് ബോധത്തിലേക്ക് വന്നപ്പോൾ താൻ നോക്കുന്നത് അർജുൻ കണ്ടല്ലോ എന്ന ചടപ്പിൽ തത്ത ഒന്ന് ഇളിച്ചു,,, "നീ ഇത് ഏതു ലോകത്താ,,,, എന്താ കഴിക്കാൻ വേണ്ടത് എന്ന്,, " "അലവിക്കാ,,,, ആറ് മസാല ദോശ,,, " അപ്പോഴേക്കും ആദി വിളിച്ചു പറഞ്ഞു,,, തത്ത ഒരു ഞെട്ടലിൽ ആദ്യം ആദിയെ നോക്കി,,, പിന്നെ അർജുനെ നോക്കി മെല്ലെ വിരൽ കൊണ്ട് വിളിച്ചു,, അർജുൻ ഒരു സംശയത്തിൽ അവളുടെ അടുത്തേക്ക് താണ് കൊടുത്തതും അവൾ അവന്റെ ചെവിയോടെ ചുണ്ട് ചേർത്തു,,, "ഞാനും പറയാൻ പോയത് അതാ,, " വലിയ രഹസ്യം എന്ന പോലുള്ള അവളുടെ സംസാരം കേട്ടു അവൻ ഒന്ന് ചിരിച്ചു,,, അപ്പോഴേക്കും മസാല ദോശ അവർക്ക് മുന്നിൽ നിരത്തി വെച്ചിരുന്നു,,, അവൾ ആരെയും ശ്രദ്ധിക്കാതെ ആദ്യം തന്നെ കഴിക്കൽ തുടങ്ങി,,, അത് കണ്ട് ചെറു ചിരിയിൽ ബാക്കിയുള്ളവരും,,

ആദി ഇടയ്ക്കിടെ തല ഉയർത്തി അവളെ നോക്കുന്നുണ്ടായിരുന്നു,,, ഓരോ പീസ് എടുത്തു വായിൽ വെക്കുമ്പോഴും വേദന കൊണ്ട് ചുളിയുന്ന മുഖവും എങ്കിലും അത് ആസ്വദിച്ചു കഴിക്കാൻ കഷ്ടപ്പെടുന്ന തത്തയെ കണ്ട് അവൻ ഒരു നിമിഷം നോക്കി നിന്ന് പോയി,,, "എത്ര ദിവസം ആയെന്നോ മസാല ദോശ കഴിച്ചിട്ട്,,, അവസാനം വീട്ടിൽ നിന്ന കഴിച്ചത്,,, ഇവിടെ ഹോസ്റ്റലിൽ വന്ന ശേഷം എന്നും ഉണ്ടാകും അപ്പം,,, അതിന് ഒരു കടലാക്രമണവും,,,, മടുത്തു പോയി,,, എന്നിട്ട് കഴിക്കാൻ ഇരുന്നാലോ,,, ആ അന്നമ്മ ചേടത്തി ഭയങ്കര ജാഡയും,,, വലിയ ഷെഫ് ആണെന്ന വിചാരം,,, " ഓരോന്ന് പറഞ്ഞു കൊണ്ട് നുള്ളി പെറുക്കി തിന്നുന്ന അവളെ കണ്ട് എല്ലാവരും ഒരുപോലെ ചിരിച്ചു,,, "എന്ന നിനക്ക് ക്യാന്റീനിൽ നിന്ന് കഴിച്ചൂടെ,,, " "മ്മ്മ്,, നല്ല ചേലായി,,, വെറുതെ പൈസ കളയുന്നുന്ന് അപ്പ അറിഞ്ഞാലെ,,,അപ്പയുടെ കയ്യിന്റെ ചൂട് ശരിക്കും അറിയും,,, " അവൾ അതും പറഞ്ഞു കൊണ്ട് കഴിക്കൽ തുടർന്നു,,, ആദി അവളെ ഒന്ന് നോക്കിയ ശേഷം ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്തു,, "നീ എന്താടി ഇങ്ങനെ കൊത്തി പെറുക്കി തിന്നുന്നത്,,, നേരം പോലെ കഴിക്കടി,,, " വിരലുകൾ തമ്മിൽ തമ്മിൽ അകത്തി കൊണ്ടുള്ള തത്തയുടെ കഴിക്കൽ കണ്ട് അർജുൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും അത് ശ്രദ്ധിക്കുന്നത്,,,അവൾ ഒന്ന് കൈ ഭക്ഷണത്തിൽ നേരെ കുത്തിയതും അവൾ വേദന കൊണ്ട് മുഖം ചുളിഞ്ഞു പോയി,,, അത് ആര് കണ്ടില്ല എങ്കിലും ആദി ശ്രദ്ധിച്ചിരുന്നു,,,

"ഡി,,നിന്റെ കൈ ഒന്ന് കാണിച്ചേ,,, " അവൻ അവളോടായി പറഞ്ഞു,, അവൾ എന്തോ കള്ളം പിടിക്കപ്പെട്ട മട്ടെ ഞെട്ടി കൊണ്ട് ചുണ്ട് കടിച്ചു അവനെ നോക്കി,,,അവൾ പെട്ടെന്ന് തന്നെ കൈ മടക്കി കൊണ്ട് താഴ്ത്തി,,, "നിന്നോടാ പറയുന്നേ കൈ കാണിക്കഡി,,, " ഇപ്രാവശ്യം അവൻ ഒന്ന് അലറി,,, ടേബിളിന് ചുറ്റും ഇരുന്നിരുന്ന എല്ലാവരും ഒരുപോലെ ഞെട്ടി പോയി,,, കുടിച്ചിരുന്ന ചായ ഗ്ലാസിൽ നിന്നും തൂവി സച്ചിന്റെ ഷർട്ട് നനഞ്ഞു,,,തത്ത ശ്വാസം പോലും എടുക്കാൻ കഴിയാതെ ഉമിനീർ ഇറക്കി കൊണ്ട് അവനെ നോക്കി,,, ആ കണ്ണുകളിൽ പരിഭ്രമം നിറഞ്ഞു വന്നു,, അവൾക്ക് എന്തോ പേടി കൊണ്ട് ഉള്ളിൽ വേദന വന്നിരുന്നു,,, അവൾ വിതുമ്പുന്ന ചുണ്ടുകളെ പരമാവധി മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട് മെല്ലെ അവന് നേരെ കൈ നീട്ടി,,, അവൻ കൈ പിടിച്ചു ഒന്ന് കൂടെ അടുപ്പിച്ചതും എല്ലാവരുടെയും കണ്ണിലേക്ക് ചൂണ്ട് വിരൽ മുതൽ കയ്യിന്റെ ഉള്ളനഡി വരെ വരഞ്ഞ മുറിവ് കണ്ട് അവൻ ആദ്യം കണ്ണുരുട്ടി നോക്കിയത് തത്തയെയാണ്,,, അവൾ ഇപ്പൊ പൊട്ടും എന്ന രീതിയിൽ ചുണ്ട് കൂർപ്പിച്ചു വെച്ചിട്ടുണ്ട്,,, "ഇത് എന്ത് പറ്റിയതാഡി,,, " അടുത്ത് ഇരുന്ന അർജുൻ അവളോട്‌ ചോദിച്ചു,,അവൾ മെല്ലെ ഒന്ന് തലയാട്ടി,,, "ഡി കേട്ടില്ലേ എന്താഡി പറ്റിയത് എന്ന്,, " ആദി ഇപ്രാവശ്യവും അലറിയതോടെ അവൾ പേടിയോടെ മറു കൈ കൊണ്ട് അർജുന്റെ കയ്യിൽ ഒന്ന് പിടിച്ചു,, "എന്റെ പൊന്നു ആദി,, ഇങ്ങനെ ചൂടാവല്ലേ,, അവള് പറഞ്ഞോളും,,,

തത്തേ പറഞ്ഞെ,, എന്താ പറ്റിയത്,,, " സച്ചു അല്പം മയത്തിൽ തന്നെ ചോദിച്ചു,, അപ്പോഴേക്കും ആദിയോടുള്ള പേടി കാരണം തത്തയുടെ കണ്ണ് നിറഞ്ഞു വന്നിരുന്നു,, "ഇന്നലത്തെ റാഗിങ്ങിൽ എങ്ങനെയോ പറ്റിയതാ,,,ഇന്ന് ഡ്രെസ്സ് ചെയ്യിപ്പിച്ചു,,, പക്ഷെ എന്തോ നോട്ട് എഴുതി കൊടുക്കണം എന്ന് പറഞ്ഞു നീതു ചേച്ചി വന്നപ്പോൾ അഴിക്കേണ്ടി വന്നതാ,,, " അവൾ കണ്ണുനീർ തുടച്ചു കളഞ്ഞു കൊണ്ട് പറഞ്ഞതും ആദി അല്പം ദേഷ്യത്തോടെ അവളെ നോക്കി,,, "അല്പം ബുദ്ധി,,, " എന്തോ പറയാൻ ആഞ്ഞു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് മുഖം ചെരിച്ചതും ചുറ്റും ഉള്ളവരുടെ നോട്ടം തങ്ങളിൽ ആണ് എന്ന് കണ്ടതും അവൻ സ്വയം ഒന്ന് അടങ്ങി,,, "അല്പം ബുദ്ധിപോലും നിനക്ക് ഇല്ലെടി,,, കൈ വയ്യാത്ത സമയത്ത് ആണോടി നോട്ട് എഴുതി കൊടുക്കൽ,,, അതിന് വേണ്ടി അവൾ കെട്ട് അഴിച്ചു കളഞ്ഞേക്കുന്നു,,അടി കിട്ടേണ്ടത് നിനക്ക,,,എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ നിൽക്കണ്ട,,, അടിച്ചു കൊല്ലി തിരിക്കും,,, " "അവര് മാത്രം അല്ലല്ലോ,,, നീയും എന്നെ കൊണ്ട് ഈ കൈ വെച്ചല്ലേ അവരെ അടിപ്പിച്ചത്,," ഇപ്രാവശ്യം അവളുടെ സ്വരം ഉയർന്നു,,, ആദി രണ്ട് കൈ കൊണ്ടും ടേബിളിൽ ഒന്ന് അടിച്ചതും അവൾ പേടി കൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു,,, "നിന്റെ കൈക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ നീ പറയണം,, അല്ലാതെ എനിക്ക് ദിവ്യ ദൃഷ്ടി ഒന്നും ഇല്ല,,, അവൾക്ക് എല്ലാത്തിനും ഓരോ ന്യായങ്ങളാ,,,, " "എനിക്ക് മാത്രം അല്ലല്ലോ,, ഇയാളും ന്യായം പറയുകയല്ലേ,,,

,ഒരാളെ കണ്ടാൽ അറിയില്ലേ അയാൾക്ക്‌ എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന്,, എങ്ങനെ മനസ്സിലാകാനാ,,,,ചിരിക്കാൻ പോലും അറിയാത്ത മൊരടൻ,,,, " അവൾക്കും എന്ത് കൊണ്ടോ ദേഷ്യം വന്നിരുന്നു,,, അവൾ വിളിച്ചു പറഞ്ഞതും ഇപ്രാവശ്യം അവൻ പല്ലിൽ കടിച്ചമർത്തി കൊണ്ട് ചെയറിൽ ചാരി ഇരുന്നു,,, "മൊരടൻ നിന്റെ അപ്പൻ ശ്രീനിവാസനെ പോയി വിളിക്കടി,,, അവളുടെ ഒരു,,,,, " അവൻ എന്തൊക്കെയോ പറഞ്ഞു കൂട്ടി,,, "എന്റെ അപ്പയെ പറഞ്ഞാൽ ഉണ്ടല്ലോ,,, " "നീ എന്താടി ചെയ്യാ,,,മൂക്കിൽ വലിച്ചു കയറ്റോ,,, കയറ്റഡി,, സത്യം പറഞ്ഞാൽ എനിക്കിപ്പോ നിനക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നുന്നുണ്ട്,, വേണ്ടാ എന്ന് വെച്ച് നിൽക്കുന്നത,,," അവൻ ദേഷ്യം കൊണ്ട് വിറച്ചു കൊണ്ട് പറഞ്ഞു അവസാനിപ്പിച്ചു നോക്കിയതും ബാക്കി നാല് പേരും അവനെ അത്ഭുതത്തിൽ നോക്കുന്നതാണ്,,, അവന്റെ കണ്ണുകൾ തത്തയിൽ പതിഞ്ഞതും അവളുടെ ചുണ്ടിലും പതിവ് ചിരി ഉണ്ടായിരുന്നു,,, "ബെറ്റ് വെച്ച ഐസ് ക്രീം വാങ്ങി താ,,,മൊരടൻ,,, സോറി ആദി എന്നോട് സംസാരിച്ചല്ലോ,,, ഇപ്പൊ കേട്ടില്ലേ വാങ്ങി താ,,," അർജുന്റെ കയ്യിൽ തൂങ്ങി കൊണ്ട് അവൾ പറഞ്ഞതും അർജുൻ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അവനെ നോക്കി,,,

അവൻ ഇങ്ങനെ ഒന്ന് സംസാരിക്കുന്നത് കാണാൻ കാത്തു നിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി,,, അവരുടെ ഭാവം കണ്ടപ്പോൾ ആണ് അവനും താൻ എന്തൊക്കെയാ പറഞ്ഞത് എന്ന ബോധം വന്നത്,,, ഒരു പക്ഷെ സംസാരിക്കാൻ കൊതിക്കുന്ന സമയങ്ങളിൽ പോലും മൗനം കൂട്ട് പിടിച്ച തനിക്ക് ഇപ്പോൾ കുറച്ച് കാലങ്ങളിൽ ആയി സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അവന്റെ മനസ്സിലെക്ക് വന്നു,,, എന്ത് കൊണ്ടോ എത്ര അകറ്റിയിട്ടും ചെറു പുഞ്ചിരിയുമായി വരുന്ന തത്ത തന്നിൽ മാറ്റങ്ങൾ ഉണ്ടാക്കും പോലെ,,, അവൻ ഒന്ന് കണ്ണടച്ച് പിടിച്ചു കൊണ്ട് വേഗം അവിടെ നിന്നും എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി,,, കൈ കഴുകി തിരികെ വരുമ്പോൾ കാണുന്നത് തത്തക്ക് വാരി കൊടുക്കുന്ന അശ്വിനെയാണ്,, ചുറ്റും ഉള്ള ടേബിളിൽ ഉള്ളവർ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്,,ആദിയെ കണ്ടതും അവർ പെട്ടെന്ന് തന്നെ നോട്ടം മാറ്റി,,, ആദി അവരുടെ അടുത്തേക്ക് പോയി ഇരുന്നു,,, "അജുവേട്ടാ,,, എന്നെ ഒന്ന് ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കി തരണേ,,,,കൃഷ്ണ വരുമ്പോഴേക്കും ലേറ്റ് ആകും അതാ,,, " "ശരി,,, ശരി,,, നീ ആദ്യം അത് കഴിക്കാൻ നോക്ക്,,, ആ ചെറുക്കൻ സ്വന്തം പെങ്ങളെ പോലും ഇങ്ങനെ ഊട്ടിയിട്ടുണ്ടാവില്ല,,, " "ടാ,,,വേണ്ടാ,,ഇതും നമ്മുടെ സ്വന്തം പെങ്ങൾ അല്ലേടാ,,, "

അശ്വിൻ പറയുന്നത് കേട്ടു അവൻ കൊടുത്ത ദോഷ കഴിക്കുന്നതിനിടയിലും തത്തയുടെ കണ്ണുകൾ പാതി നിറഞ്ഞു,, അവൾ അത് ആരും കാണാതിരിക്കാൻ വേണ്ടി പെട്ടെന്ന് തന്നെ തുടച്ചു കൊണ്ട് ചുണ്ടിൽ പതിവ് പുഞ്ചിരി ഫിറ്റ്‌ ചെയ്തു,,, കഴിപ്പ് എല്ലാം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ കാണുന്നത് ബുള്ളറ്റുമായി വരുന്ന ആദിയെയാണ്,, അവൾ അർജുനെ ഒന്ന് നോക്കിയതും അവൻ ചെല്ല് എന്നർത്ഥത്തിൽ കണ്ണ് കൊണ്ട് കാണിച്ചു,,, "ഞാൻ എങ്ങും പോകത്തില്ല,,, പോകും വഴി എന്നെ എവിടേലും കളയാൻ ആകും,,, " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു,, "ഡി,,,, വന്നു കയറടി,,,, " ഇടി വെട്ട് പോലുള്ള അവന്റെ അലർച്ച കേട്ടതും വേറൊന്നും ശ്രദ്ധ നൽകാൻ കഴിയാതെ അവൾ ഓടി കയറി,,, എല്ലാരും ചിരിക്കുന്നുണ്ടായിരുന്നു,,,അവൾ അവനോട് പരമാവധി വിട്ട് ഇരുന്നു,,, ബുള്ളറ്റ് കോളേജ് ഗേറ്റ് കടന്നു മുന്നോട്ട് കുതിച്ചു,,,, ചെന്ന് നിന്നത് ഹോസ്പിറ്റലിൽ ആണ്,,, എന്തെങ്കിലും ചോദിച്ചാൽ അലറും എന്ന അറിയാവുന്നത് കൊണ്ട് തന്നെ അവൾ ഒന്നും ചോദിക്കാനും പോയില്ല,,, മുറിവ് ഡ്രസ്സ്‌ ചെയ്യുമ്പോൾ അവൻ അതൊന്നും ശ്രദ്ധിക്കാതെ ചുറ്റും നോക്കി നിൽക്കുന്നുണ്ട്,,, "അതെ,,, എന്നെ ഹോസ്റ്റലിൽ കൊണ്ട് വിടാൻ പോവാ,,, " ബുള്ളറ്റിൽ കയറിയതും പരിഭവം നിറഞ്ഞ അവളുടെ ചോദ്യം കേട്ടു അവൻ ഒരു സംശയത്തിൽ കലർന്ന ദേഷ്യത്തോടെ അവളെ നോക്കി,,, "പിന്നെ നിന്നെ എവിടെയാ കൊണ്ട് വിടേണ്ടത്,,,

മിണ്ടാത്തെ ഇരുന്നോണം പിന്നിൽ,,, ഇത് തന്നെ അർജു പറഞ്ഞത് കൊണ്ട് മാത്രം ആണ്,,, " അവൻ ഒരു താക്കീതോടെ പറഞ്ഞു,, അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു,, "ദുഷ്ടനാ,,,നോക്കിക്കോ,, ഞാനിനി മിണ്ടില്ല,, എനിക്കും കാണില്ലേ കടല് കാണാൻ മോഹം,, ഞാൻ ആരോട് പറയാനാ,,, " അവൾ അല്പം സ്വരം താഴ്ത്തി ആരോടെന്നില്ലാതെ പറഞ്ഞു,, അവൻ മിററിലൂടെ അവളെ കലിപ്പിച്ച് നോക്കുന്നുണ്ടായിരുന്നു,,, ബുള്ളറ്റ് ചെറു റോഡിലൂടെ കടന്ന് മണൽ പരപ്പ് നിറഞ്ഞ കടൽ തീരത്ത് വന്നു നിന്നപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു,,, "ഹൈ,,, !!" അവൾ പരിസരം മറന്നു പറഞ്ഞു,, അവൾ കടലിലേക്ക് ഓടി ഇറങ്ങുന്നത് കണ്ട് അവൻ അല്പം മാറി അതിര് കെട്ടിയ പാറ കൂട്ടത്തിൽ ചെന്ന് ഇരുന്നു,,, പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് തപ്പി എടുത്തു ചുണ്ടോട് ചേർത്ത് വലിച്ചു,,, കടലിൽ അധികം ദൂരെക്ക് ഒന്നും പോകാതെ കാലു നനക്കുന്ന തത്തയിൽ അവന്റെ നോട്ടം എത്തി നിന്നു,,,അവളിൽ എന്തൊക്കെയോ സ്പെശ്യാലിറ്റി ഉള്ളത് പോലെ,, അവൻ എന്ത് കൊണ്ടോ മുഖം ചെരിച്ചു ദൂരെ കണ്ണ് എത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലിൽ എത്തി നിന്നു,,,,പല ഓർമ്മകളും അവന്റെ മനസ്സിലെക്ക് തിര അടിച്ചു,, പക്ഷെ അവനിൽ വല്ലാത്തൊരു പുച്ഛ ഭാവം ആയിരുന്നു,,

തന്റെ സ്നേഹചുംബനം ഏറ്റു വാങ്ങുന്ന പ്രിയയിൽ അത് എത്തി നിന്നു,,അപ്പോഴും അവൾ മനസ്സ് കൊണ്ട് അവനെ ശല്യമായി കണ്ടിട്ടുണ്ടാകില്ലേ എന്ന ചിന്തയായിരുന്നു അവന്,,, അവനുള്ളിൽ വീണ്ടും ദേഷ്യത്തിന്റെ വിത്ത് പാകി,,,അവൻ സിഗരറ്റ് പല വട്ടം സിഗരറ്റ് ആഞ്ഞു വലിച്ചു,, അവന്റെ നോട്ടം ദൂരെ നിന്നും അവന്റെ അരികിലേക്ക് ഓടി വരുന്ന തത്തയിൽ എത്തി നിന്നതും ആ പുഞ്ചിരിയിൽ ഉള്ളം ശാന്തമാകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു,, പതിയെ സിഗരറ്റ് വലിക്കുന്നതിന്റെ വേഗത കുറഞ്ഞു വന്നു,,, തത്ത ഓടി വന്നു കൊണ്ട് അവന്റെ അടുത്ത് തന്നെ ഇരുന്നു,,, അവളുടെ കണ്ണുകളിൽ വല്ലാത്തൊരു സന്തോഷം ആയിരുന്നു,,, "താങ്ക്യൂ ആദി,,,, " അവൾ അത് മാത്രം പറഞ്ഞു കൊണ്ട് കടലിലേക്ക് കണ്ണും നട്ട് ഇരിക്കുന്നത് കണ്ട് അവന് അത്ഭുതം ആയിരുന്നു,, ഒരു വേള വായ പൂട്ടാത്ത തത്ത തന്നെയാണോ അത് എന്ന് അവൻ ചിന്തിച്ചു പോയി,, "ഒരുപാട് കാലം ആയി ഇങ്ങനെ ഒക്കെ ഇറങ്ങിയിട്ട്,,, വീട്ടിൽ ആയിരിക്കുമ്പോൾ ഒന്ന് നടക്കാൻ ഉള്ള ദൂരമെ ഒള്ളൂ ബീച്ചിലേക്ക് പക്ഷെ,, പോകില്ല,,,എനിക്ക് കൊതി വരുമ്പോൾ അമ്മ പറയും ഫോൺ എടുത്തു ഫോട്ടോ നോക്കാൻ,,, അപ്പയോട് പറയാൻ പറ്റില്ലല്ലോ,, " അവൾ അല്പം തമാശ കലർന്ന രീതിയിൽ ആണ് പറഞ്ഞത് എങ്കിലും അവന് മനസ്സിലായിരുന്നു ആ വീട്ടിൽ അവൾ കഴിഞ്ഞ അവസ്ഥ,,, "എന്തിനാ എപ്പോഴും ഈ മുഖം കയറ്റി വെച്ചേക്കുന്നെ,,, ഇയാള് ഇങ്ങനെ ഇരിക്കുന്നത് കാണാൻ ഒരു ചേലും ഇല്ല,, ഒന്ന് ചിരിച്ചൂടെ,,, "

മുഖം കയറ്റി ഇരിക്കുന്ന ആദിയെ കണ്ട് പതിവ് മൂഡിൽ തത്ത ചോദിച്ചതും അവൻ അവളെ ഒന്ന് ഇമ ചിമ്മാതെ നോക്കി,,, പിന്നെ അവൻ മുഖത്തിന്‌ ഒരു അയവ് വരുത്തി എങ്കിലും ചിരിച്ചില്ല,,, "ഒന്ന് സംസാരിക്കഡോ എന്നോട്,,, !" അവൾ ദയനീയമായി പറഞ്ഞു,,, "എന്ത് സംസാരിക്കാൻ,,, " "ഓക്കേ,,, ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യം പിടിക്കാതെ പറഞ്ഞു തരാവോ,,," അവൾ ചോദിച്ചതും അവൻ അവളെ ഒന്ന് നെറ്റി ചുളിച്ചു നോക്കി കൊണ്ട് തലയാട്ടി,,, "എന്താ,, ???!" "അതിന് മുന്നേ,,, ഫ്രണ്ട്‌സ്,,,, " അവൾ അവനെ സംശയഭാവത്തിൽ നോക്കി അവന് നേരെ കൈ നീട്ടി,,, അവൾക്കും അറിയാമായിരുന്നു അവൻ ഒരിക്കലും കൈ ചേർക്കില്ല എന്ന്,, അവൻ അവളെ ഒന്ന് ദേശിച്ചു നോക്കിയതും അവൾ കീഴ് ചുണ്ട് ഉന്തി കൊണ്ട് അവനെ നോക്കി ചുണ്ടിളക്കി പ്ലീസ്എന്ന് പറഞ്ഞതും അവൻ എന്തോ ആലോചനയിൽ എന്ന പോലെ അവളുടെ കയ്യിൽ വേദന ഉണ്ടാക്കാതെ ഒന്ന് പിടിച്ചു,,,,, കയ്യിൽ നിന്നും ഹൃദയത്തിലേക്കുള്ള സഞ്ചാര പാത അവരിൽ പ്രകാശം പരന്നു,,,ഒരു നിമിഷം അവൾ ഒന്ന് പുഞ്ചിരിച്ചു പോയി,,,

"ഇനി ചോദിക്കട്ടെ,,, " അവൾ സംശയഭാവത്തിൽ ചോദിച്ചു,, അവൻ ഒന്ന് തലയാട്ടിയതെയൊള്ളു,,, "say about PRIYA" ദിവസങ്ങൾക്ക് മുന്നേ ചോദിച്ച ചോദ്യം അവൾ ഒരിക്കൽ കൂടി അവന് മുന്നിലേക്ക് വലിച്ചിട്ടു,,, അവൻ ഒരു നിമിഷം സ്റ്റെക്ക് ആയി,,,ആ മുഖത്ത് കാണുന്ന ദേഷ്യം അത് തന്നോടാണോ അതോ പ്രിയയോടുള്ളതാണോ എന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല,,, "PRIYA.....I dont know who is she..Becouse ഞാൻ മനസ്സിലാക്കിയതും സ്നേഹിച്ചതും ഒന്നും ശരിക്കും ഉള്ള പ്രിയയെ അല്ലായിരുന്നു,,, she is like a unreaded book...ഒന്നും വിട്ട് പറയില്ല,,, എനിക്കും മനസ്സിലാക്കാൻ കഴിഞ്ഞില്ല,,, വെറും ഒരു അട്രാക്ഷൻ ആയിരുന്നോ എന്ന് ചോദിച്ചാൽ i dont know,,, that was beleave,,, i beleave her lot,,, more thaan me.. ബട്ട്‌ അവൾ ചതിച്ചു,,, thats all,,,, ഈ ബീച്ചിന് പോലും ചില ഓർമ്മകൾ ഉണ്ട്,,, " ഇത്രയും പറഞ്ഞു കൊണ്ട് അവൻ തത്തയെ നോക്കിയതും അത് വരെ അവന്റെ സ്വരത്തിലേ കടുത്ത നിരാശ മനസ്സിലാക്കി അവൾ അവനെ ഇമ ചിമ്മാതെ നോക്കി നിൽക്കുകയായിരുന്നു,, "ഇവിടെ വെച്ചാണ് ഞാൻ അവളെ ആദ്യമായി കിസ്സ് ചെയ്തത്,,,, ".....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story