പ്രണയമഴ-2💜: ഭാഗം 13

pranayamazha thasal

എഴുത്തുകാരി: THASAL

"ഇവിടെ വെച്ചാണ് ഞാൻ അവളെ ആദ്യമായി കിസ്സ് ചെയ്തത്,,,, " ഒരു കൂസലും കൂടാതെ അവൻ പറയുന്നത് കേട്ടു ഒരു നിമിഷം അവൾ അന്തം വിട്ട് നിന്നു എങ്കിലും എന്തോ ചമ്മൽ വന്നപ്പോൾ ആ കടൽ കാറ്റിൽ മുന്നിലേക്ക് പാറി വീഴുന്ന മുടി ഇഴകളെ മാടി ഒതുക്കാൻ എന്ന വ്യാജേനെ മുഖം അവനിൽ നിന്നും തിരിച്ചു,,, "അതിന് ഇയാള് എന്തിനാ അത് എന്നോട് പറയുന്നേ,," കേട്ടതിന്റെ ചമ്മലും എന്തോ ഉള്ളിൽ തട്ടിയ ഫീലും വെച്ച് അവൾ മെല്ലെ ആത്മഗതിച്ചു,,,,, "why are you shame...." അവളിലേക്ക് ഒരു നോട്ടം പോലും പാറി വീഴുന്നില്ല എങ്കിലും അവൻ ചോദിച്ചതും ഒരു നിമിഷം അവൾ ഒന്ന് അവനെ നോക്കി,,, "അത് shame ചെയ്യേണ്ട കാര്യം അല്ല തത്തേ,,, that was a promis...ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകും എന്ന വാക്ക്,,, ഹൃദയത്തെ ഹൃദയം തൊടുന്നത് ചുംബനം,,,,ഞാൻ ഹൃദയം കൊണ്ട് നൽകിയത് അവൾ ശരീരം കൊണ്ട് സ്വീകരിച്ചു അതാണ്‌ ഞാൻ ചെയ്ത തെറ്റ്,,, എനിക്ക് അത് മനസിലായില്ല,,,, ഇന്ന് അവൾവേറെ ഒരാളുടെ ഭാര്യയാണ്,,, " "do you still love her,,,, " "NO,,,, i just hate her.....ലൈഫിനെ ഒരു വിലയും നൽകാത്ത ഒരാളെ ഞാൻ എങ്ങനെ ഇഷ്ടപ്പെടാനാ,,," യാതൊരു വിത ആലോചനയും ഇല്ലാതെയായിരുന്നു അവന്റെ ഉത്തരം,,, അത് അവളിൽ എന്തോ ആശ്വാസം പകർന്ന പോലെ,,,

"പിന്നെ എന്തിനാ ജീവിതം ഇങ്ങനെ,,,, " "that's my decision,,,, അതിൽ ആരും ഇടപെടെണ്ടാ,,,,,Thats non of your business ediot..." അവൻ പെട്ടെന്നുള്ള ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു,,, തത്ത ചുണ്ട് ഇന്ന് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി ശേഷം മുഖം തിരിച്ചു,,, അത് കണ്ടപ്പോൾ ആണ് അവനും താൻ എന്തിനാ ഇപ്പോൾ ചൂടായത് എന്ന ബോധം വന്നത്,, അവൻ ഒന്ന് കണ്ണടച്ചു കൊണ്ട് സ്വയം നിയന്ത്രിച്ചു,,, "i am sorry...!!!!" അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും അവൾ അത്ഭുതത്തിൽ അവനെ നോക്കി,,, ഇന്ന് വരെ അവന്റെ വായയിൽ നിന്നും വീഴാത്ത വാക്കുകൾ,,, അവളുടെ കണ്ണുകൾ മിഴിഞ്ഞു,,പിന്നീട് അതൊരു പുഞ്ചിരിയായി മാറി,, "its ok...." "thats not ok....ഞാൻ പറയുന്ന വാക്കുകൾ ചിലപ്പോൾ എങ്കിലും നിന്നെ വേദനിപ്പിക്കും,,, ഞാൻ ഇങ്ങനെയാ,,,, അതിനെ ആർക്ക് വേണ്ടിയും അട്ജെസ്റ്റ് ചെയ്യാൻ കഴിയില്ല,,,, " അവന്റെ വാക്കുകളിൽ നിരാശ നിറഞ്ഞു വന്നു,, ഇത് വരെ വലിയ വായയിൽ ചീത്ത പറഞ്ഞ ആളെ അല്ലായിരുന്നു അത്,, "എനിക്ക് ഈ ചീത്തയൊക്കെ ശീല,,,ആരെയെങ്കിലും ചീത്ത പറയാൻ തോന്നിയാൽ എന്റെ അടുത്ത് വന്നാൽ മതി,,, ഞാൻ കേട്ടോളാം,,, " അവൾ ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞതും അവളുടെ മുൻപിൽ ആദ്യമായി അവൻ ഒന്ന് പുഞ്ചിരിച്ചു,,,

അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നിരുന്നു,, അവൻ അവളുടെ നെറ്റിയിൽ ഒന്ന് വിരൽ വെച്ച് തട്ടി,,, "ലൂസ്,,, " അവൻ മെല്ലെ മൊഴിഞ്ഞു,, മുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിൽക്കുകയായിരുന്നു തത്ത,, അവൻ കണ്ണ് ഒന്ന് തിരുമ്മി നോക്കി,,, അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ട്,, അവൾ മെല്ലെ കൈ ഉയർത്തി അവന്റെ ചുണ്ടിന് താഴെ ഒന്ന് തൊട്ട് നോക്കി,, അവളുടെ ഭാവപ്രകടനങ്ങൾ കണ്ട് അവൻ ഒന്ന് മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി,,, "ഹൈ,, അപ്പൊ ശരിക്കും ചിരിച്ചല്ലേ,,,, " അവൾക്ക് വല്ലാത്തൊരു ആവേശം ആയിരുന്നു,, അവൻ ഭാവ വ്യത്യാസം ഒന്നും ഇല്ലത്തെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു നടന്നു,, അവന് പിന്നാലെ എന്തൊക്കെയോ സംസാരിച്ചു കലപില കൂട്ടി കൊണ്ട് തത്തയും,,,, അവൻ പാറക്കെട്ടിന് മുകളിൽ കയറിയതും അവൾ കയറാൻ ഒന്ന് മടിച്ചു കൊണ്ട് താഴെ തന്നെ നിന്നു,,,അവൻ അവളെ ഒന്ന് തിരിഞ്ഞു നോക്കിയതും പുറത്തേക്ക് ഉന്തിയ ചുണ്ടുകളുമായി നിൽക്കുന്ന തത്തയെ കണ്ട് ചെറു ചിരി വിരിയിച്ചു കൊണ്ട് അവൾക്ക് നേരെ കൈ നീട്ടി,,, അവളുടെ ചുണ്ടിലും ഞൊഡി ഇടയിൽ പുഞ്ചിരി വിരിഞ്ഞു,, അവൾ പാട് പെട്ടു കൊണ്ട് അവനോടൊപ്പം കയറി,,, ദൂരെ ഒരു അന്ത്യം ഇല്ലാത്ത കടലിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അവർ,,,

അവൾക്കും എന്ത് കൊണ്ടോ ഒന്നും മിണ്ടാൻ തോന്നിയില്ല,,അവന്റെ ചുണ്ടിൽ അപ്പോഴും കത്തുന്ന ഒരു സിഗരറ്റ് ഉണ്ടായിരുന്നു,,, "ഹേയ്,,,, why are you silent....????" ആദി തത്തയെ നോക്കി ചോദിച്ചു,, അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു,, "എനിക്ക് വല്ലാത്ത ഇറിറ്റെഷൻ തോന്നുന്നു,,,, " അവളുടെ പെട്ടെന്നുള്ള വാക്കുകൾ കേട്ടു അവൻ ഒന്ന് മുഖം ചുളിച്ചു,,, "ഈ സിഗരറ്റ്,,, " അവൾ മെല്ലെ പറഞ്ഞു,, "ഓഹ്,,, sorry..... But i cant stop it..ലൈഫിൽ ശീലമായി പോയ ഒന്നാണ്,,,എന്ത് കൊണ്ടോ ഉപേക്ഷിക്കാൻ കഴിയുന്നില്ല,,, " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് ചുണ്ടിൽ വെച്ച സിഗരറ്റ് ഒന്ന് കൂടെ വലിച്ചു വിട്ടു,,, അവൾ അത് നോക്കി ഒന്ന് ചുണ്ട് കൂർപ്പിച്ചു വെച്ചു,,, "അതെ ശരീരത്തിന് അത്ര നല്ലതല്ലാട്ടോ,,, " "that's ok....I feel better.... " അവൻ ഒരു കൂസലും കൂടാതെ പറഞ്ഞതും അവൾ അവന്റെ അരികിലേക്ക് ഇരുന്നു കൊണ്ട് അവന്റെ ചുണ്ടിൽ വെച്ച സിഗരറ്റ് ഒന്ന് തട്ടി എറിഞ്ഞു,, അവളുടെ ആ പ്രവർത്തി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ആദ്യം അവനൊന്നു ഞെട്ടി എങ്കിലും പിന്നെ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി,,, അവളും അവനെ ഒന്ന് കണ്ണുരുട്ടി നോക്കി,,, "എനിക്ക് ഇഷ്ടല്ല,,, എന്റെ മുന്നിൽ വെച്ച് വലിച്ചാൽ ഇനിയും ഞാൻ തട്ടും,,, " അവൾ വീറോടെ പറയുന്നത് കേട്ടതും അവൻ അതൊന്നും മൈന്റ് ചെയ്യാതെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടോട് ചേർത്തു,,, അവന്റെ ആ മുഖവും അവൾക്ക് പുതുതായിരുന്നു,,, "ഇയാളെന്താ എന്നെ അടിക്കാത്തേ,,, "

അവൾ ആരോടെന്നില്ലാതെ ചോദിച്ചു,,, അവളുടെ ഭാവം കണ്ട് ചുണ്ടിൽ ഊറി വന്ന ചിരി അടക്കി നിർത്തിയിരിക്കുകയാണ് അവൻ,, "ഞാൻ അടിച്ചാൽ നിനക്ക് വേദനിക്കും,,, നീ കരഞ്ഞാൽ അത് എന്റെ കൂടെ നിൽക്കുന്നവർക്കും വേദനയാകും,,, " അവൻ അത് മാത്രം പറഞ്ഞു,, അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, "അത് ശരിയാ,,,എന്റെ ഏട്ടൻമാർക്ക് വേദനിക്കും,,,, എങ്ങനെയാ ഈ മൊരടന് അത് പോലെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഫ്രണ്ട്‌സിനെ കിട്ടിയേ,,," അവൾ വളരെ ആകാംക്ഷയോടെയാണ് ചോദിച്ചത്,, അവന്റെ ചുണ്ടിൽ ചെറു പുച്ഛം ആയിരുന്നു,, "മൊരടൻ,,,, കൊള്ളാലോ പേര്,,, " അവൻ അത് പറഞ്ഞപ്പോൾ ആണ് അവളും എന്താ വിളിച്ചത് എന്ന് ബോധം വന്നത് അവൾ ചെറിയ പേടിയോടെ നാക്ക് കടിച്ചു കൊണ്ട് അവനെ നോക്കി,,, "its ok.... ഞാൻ ഇതിനും വലിയ പേരുകൾ കേട്ടിട്ടുണ്ട്,,,, രാക്ഷസൻ,,,,, അസുരൻ,,,, but ഇന്ന് ഞാൻ ആ പേരുകളെ പോലും ഇഷ്ടപ്പെടുന്നു,,, അതിൽ ചേർക്കാം ഈ മൊരടനും,,, " അവൻ തമാശ രീതിയിൽ ആയിരുന്നു പറഞ്ഞത്,, അവൾ പതിവിലും വിപരീതമായി ഒരു കേൾവിക്കാരിയായി മാറിയിരുന്നു,,, "നിന്റെ ഏട്ടൻമാരുടെ അത്ര ഇല്ലെങ്കിലും കുറച്ച് സ്നേഹമുള്ള കൂട്ടത്തിൽ ആടോ ഞാനും,,,

ബട്ട്‌ ഇന്നും എനിക്ക് പ്രകടിപ്പിക്കാൻ അറിയുന്നില്ല,,,ലൈഫിൽ പലതും നേടിയത് അവരോടൊപ്പം ചേർന്നത് മുതൽ ആണ്,,,,പല തരം എക്സ്പീരിയൻസസ്,,, ഈ എയ്ജിനുള്ളിൽ എന്തൊക്കെ അനുഭവിക്കണോ അതൊക്കെ അനുഭവിച്ചു,,, ഫ്രണ്ട്ഷിപ്പ്,,,,,, the magic of love.....At last തേപ്പ്,,,ഒറ്റപ്പെടൽ,,, ബട്ട്‌ അതൊക്കെ ഓരോ ഫീലിംഗ്സ് അല്ലേ...... " അവൻ ഒന്ന് പൊട്ടിച്ചിരിച്ചു,,,, അവൾ കൗതുകത്തോടെ അവളെ നോക്കുകയായിരുന്നു,,, "താര,,, താൻ പ്രണയിച്ചിട്ടുണ്ടോ,,,, " പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ടു അവളുടെ മനസ്സ് കടിഞ്ഞാൺ ഇല്ലാതെ വേറെ പല ഇടങ്ങളിലും അലഞ്ഞു നടന്നു,,, "നോ,,, " അവൾ എന്തോ ഓർത്ത് കൊണ്ട് പറഞ്ഞു,, "യു ലയ്യിങ്ങ്,,, " അവൻ ഒരു ഭാവവ്യത്യാസവും കൂടാതെ പറഞ്ഞു,, അവൾ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,, "your eyes tell me.... You have a losted love.... I am correct.... " അവൻ മെല്ലെ മൃദുവായി ചെറു ചിരിയോടെ അവളുടെ കാതിനടുത്തായി ചെന്ന് ചോദിച്ചതും അവന്റെ നിശ്വാസം കൊണ്ട് അവളൊന്നു പൊള്ളി പിടഞ്ഞു,,,മുന്നിലേക്ക് വീണ മുടി ഇഴകളെ ഒന്ന് ചെവിക്കരികിലാക്കി കൊണ്ട് അവൾ ഒന്ന് മാറി ഇരുന്നു,,, "Yes..... എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു,,,, ബട്ട്‌ അത് താൻ പറഞ്ഞ പോലെ ഒരുപാട് പ്രണയിച്ചു കിട്ടാതെ പോയതല്ല,,,,ഇഷ്ടമായിരുന്നു,,, പറഞ്ഞില്ല,,

today he was my brother in law....എന്റെ ചേച്ചിയുടെ ഭർത്താവ...." അവൾ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞതും അവൻ ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി,,, "why are you look like this.... ഞാൻ പറയുന്നത് സത്യം ആണ്,,, അവരുടെ പ്രണയം അറിയാതെ മനസ്സിലിട്ട് നടന്നു,,, അത് അറിഞ്ഞപ്പോൾ,,, നോ,,,,ബട്ട്‌ അത് കൊണ്ട് തന്നെ ഞാൻ ഹാപ്പിയാ,,, കാരണം എന്റെ ചേച്ചി നന്നായി ജീവിക്കുന്നുണ്ട്,, today he is my brother.....ഒരു സത്യം പറയട്ടെ,,, എന്റെ ചേച്ചിയെക്കാൾ എന്നെ സ്നേഹിക്കുന്നതും ഒരു ബ്രദർ എന്ന സ്ഥാനത്തു നിന്ന് എല്ലാത്തിനും സപ്പോർട്ട് ചെയ്യുന്നതും ഏട്ടൻ ആണ്,,,, അതാണ്‌ പറയുന്നത് ചില പ്രണയങ്ങൾ നഷ്ടപ്പെടുന്നത് നല്ലത് ആകും എന്ന്,,, അത് കൊണ്ടല്ലേ,,, അങ്ങനെ ഒരു ഏട്ടനെ എനിക്ക് കിട്ടിയത്,,, " അവൾക്ക് യാതൊരു വിഷമവും ഉണ്ടായിരുന്നില്ല,,, അവൾ പറഞ്ഞു നിർത്തി കൊണ്ട് ദൂരെക്ക് നോക്കി ഇരുന്നു,,, ചുണ്ടിൽ ചെറു കുസൃതി ചിരി അപ്പോഴും അവൾ നില നിർത്തിയിരുന്നു,, അവൻ അത് അത്ഭുതത്തോടെ നോക്കി,,, "ചില സമയങ്ങളിൽ തോന്നും താൻ ഒട്ടും മെച്ചോർ അല്ല എന്ന്,, ബട്ട്‌ ദിസ്‌ ടൈം... " അവന്റെ നോട്ടത്തിന് അർത്ഥം മനസ്സിലാക്കിയ മട്ടെ അവളൊന്നു പുഞ്ചിരിച്ചു,,, "അതങ്ങനെയല്ലെ,,, തന്നെ കണ്ടാൽ ജാഡയാണെന്ന് തോന്നുമല്ലോ,,,, ഇപ്പോൾ താൻ എന്നോട് മിണ്ടുന്നില്ലേ,,, അത് പോലെ,,, "

അവളും വിട്ട് കൊടുക്കാതെ പറഞ്ഞു,, അവനും പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല,, അവന്റെ ചിന്തയിൽ തനിക്ക് വന്ന മാറ്റം വ്യക്തമായി വന്നു,,,, ഇത് പോലെ സംസാരിക്കാൻ ഒരാളെ കിട്ടാത്തത് ആയിരുന്നു തന്റെ പ്രശ്നം എന്ന് അവന് മനസ്സിലായിരുന്നു,,,,, "വാ പോകാം,,,, " അത് മാത്രം പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു,, അവന്റെ കൈ പിടിച്ചു അവളും,,, എന്ത് കൊണ്ടോ വേറെ ആരിൽ നിന്നും ലഭിക്കാത്ത സുരക്ഷിതം അവൾക്ക് അവനിൽ ഫീൽ ചെയ്യാൻ തുടങ്ങിയിരുന്നു,,, ഹോസ്റ്റലിന് മുന്നിൽ വണ്ടി നിർത്തിയതും അവൾ ഇറങ്ങി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,, "താങ്ക്യൂ ഒന്നും പറയില്ലാട്ടോ,, കാരണം ഇപ്പോൾ നമ്മൾ ഫ്രണ്ട്‌സ് അല്ലേ,,, " അവൾ ആവേശത്തോടെ പറഞ്ഞതും അവൻ ചുണ്ടിലെ പുഞ്ചിരിയെ ഒന്ന് ഒളിപ്പിച്ചു വെച്ചു,, "എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിച്ചാൽ മതി,,, !!!!" അവൻ ഒന്ന് ഉള്ളിലേക്ക് തലയിട്ട് നോക്കി കൊണ്ട് പറഞ്ഞതും തത്തയും ഒന്ന് തിരിഞ്ഞു നോക്കി,,, തങ്ങളെയും നോക്കി നിക്കുന്ന വാർഡനെ കണ്ടതും അവൾ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് പുഞ്ചിരിച്ചു തലയാട്ടി,,, "മ്മ്മ്,,, അല്ലേലും വിളിക്കാലോ,,,, പിന്നെ എന്നോട് മാത്രം അല്ല എല്ലാരോടും ചിരിക്കണം ട്ടോ,,,, " അവൾ പറഞ്ഞു തീരും മുന്നേ അവൻ വണ്ടി മുന്നോട്ട് എടുത്തിരുന്നു,,, അവൾ ഒന്ന് ചുണ്ട് കോട്ടി അവൻ പോകുന്നതും നോക്കി നിന്നു,,, "ഇയാള് എന്താ അന്യന് പടിക്കെണോ,,, പല നേരത്ത് പല സ്വഭാവം ആണ്,,, ഇടക്ക് അമ്പി,,,ഇടക്ക് അന്യൻ,,, റെമോ ഇത് വരെ കയറിയിട്ടില്ല,,,,,, "

അവൾ എന്തൊക്കെയോ പറഞ്ഞു കൂട്ടി കൊണ്ട് ഉള്ളിലേക്ക് കടന്നു,,,തന്നെ നോക്കുന്ന വാർഡനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ ഉള്ളിലേക്ക് പോയി,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ടാ നീ ഇത് വരെ എവിടെ ആയിരുന്നു,,, " ഹോസ്റ്റലിൽ റൂമിൽ കയറിയതും അർജുന്റെ ചോദ്യം കേട്ടു അവൻ കട്ടിലിന്റെ അടിയിൽ നിന്നും ഒരു മദ്യകുപ്പി എടുത്തു അത് തുറന്നു മദ്യം ഗ്ലാസിലേക്ക് പകർത്തി കൊണ്ട് ജനാലക്കരികിൽ സ്ഥാനം പിടിച്ചു,,, "ബീച്ചിൽ,,,, " ചുണ്ടിൽ ഗ്ലാസ്‌ അടുപ്പിച്ചു കൊണ്ട് അവൻ പറയുന്നത് കേട്ടതും അർജുൻ അവനെ ഒന്ന് കനപ്പിച്ചു നോക്കി,,, "ഈ നേരം എങ്കിലും ഇതൊന്നു നിർത്തിക്കൂടെ ആദി,,, " "i will try.... " അവൻ വാക്കുകൾ നന്നേ കുറച്ചു,,, അവൻ എന്തൊക്കെയോ ആലോചനയിൽ ആയിരുന്നു,,,,,അവന്റെ കണ്ണുകൾ അനുവാദം ഇല്ലാതെ തത്തയുടെ റൂമിനടുത്തേക്ക് പാഞ്ഞു,,,അവളുടെ ഓരോ വാക്കുകളും കുസൃതി നിറഞ്ഞ ആ മുഖവും മനസ്സിലേക്ക് വന്നു,,, കൂടെ പ്രിയയെയും,, അവൻ ഒറ്റ വലിക്ക് അത് കുടിച്ചു തീർത്തു കൊണ്ട് വീണ്ടും ഒഴിക്കാൻ ഒരുങ്ങിയപ്പോൾ ആണ് കട്ടിലിൽ ഇരുന്നു കൈ വീശി കാണിക്കുന്ന തത്തയെ അവൻ കണ്ടത്,, അവൻ കയ്യിലെ ഗ്ലാസിലേക്കും അവളെയും മാറി മാറി നോക്കി,,, എന്തോ ഒരു ചിന്തയിൽ കുപ്പി അടച്ചു വെച്ച് ഗ്ലാസ്‌ ഒന്ന് നീക്കി കൊണ്ട് അവനും ഒന്ന് കൈ വീശി,,, അവന്റെ ഭാവമാറ്റം കണ്ട് ആകെ അന്ധാളിച്ചു നിൽക്കുകയാണ് അർജുൻ,,

തത്ത അവനെ നോക്കി കൊണ്ട് തന്നെ സന്തോഷത്തോടെ ബെഡിൽ കയറി നിന്നു,,,എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട് എങ്കിലും അവന് ഒന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവൾ മെല്ലെ വിരൽ താഴോട്ട് ചൂണ്ടി കാണിച്ചതും കണ്ടു തന്നെ തുറിച്ചു നോക്കി നിൽക്കുന്ന വാർഡനെ,,, അവൻ ഒന്ന് പുച്ഛിച്ചു കൊണ്ട് അവനും അവളിലേക്ക് നോട്ടം മാറ്റി,, അതിനിടയിൽ അർജുൻ വന്നു പിന്നിൽ നിൽക്കുന്നത് ഒന്നും അവൻ അറിഞ്ഞിരുന്നില്ല,,, "അജുവേട്ടാ,,,,, !!!" അവൾ ആവേശത്തോടെ വിളിക്കുന്നത് കേട്ടു ആദി ഒന്ന് തിരിഞ്ഞു നോക്കാൻ നിന്നപ്പോഴേക്കും അജു ചെറു പുഞ്ചിരിയോടെ അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു മുന്നിലേക്ക് നിന്നു,,, "എന്നതാഡി തത്ത പെണ്ണെ,,,, " "നാളെ കോളേജിൽ വരുമ്പോൾ ചോക്ലേറ്റ് വാങ്ങി തരണേ,,, " അവൾ പരിസരം മറന്നു വിളിച്ചു പറഞ്ഞു,,, അവർ കാണുന്നുണ്ടായിരുന്നു പല റൂമിൽ നിന്നും കുട്ടികൾ എത്തി നോക്കുന്നത്,, അവൾ അതൊന്നും ശ്രദ്ധിക്കാതെ വാ തോരാതെ എന്തൊക്കെയോ അർജുനോട് വിളിച്ചു പറയുന്നുണ്ട്,, എന്തോ ഓർത്ത് കൊണ്ട് ആദി അവളെയും നോക്കി നിന്നു,,, "നിനക്ക് ചിരിക്കാൻ തോന്നുന്നുണ്ടോ ആദി,,, " അർജുന്റെ ചോദ്യം കേട്ടു ആദ്യം അവൻ ഒന്ന് സംശയത്തിൽ അർജുനെ നോക്കി എങ്കിലും പിന്നീട് തത്തയിലേക്ക് നോട്ടം മാറ്റി മെല്ലെ ചിരിച്ചു കൊണ്ട് തലയാട്ടി,,, അവന്റെ മാറ്റം ഒരു അത്ഭുതത്തിൽ കടന്ന് ഒരു പുഞ്ചിരി അവനിലും സമ്മാനിച്ചിരുന്നു,,,

"that was magic of thaaraa......" അർജുൻ അവന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു,, അവനും അത് മനസ്സിലായിരുന്നു,,, "ദേഷ്യം തോന്നുമ്പോഴും അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയാൽ മതി,,, ആ നിഷ്കളങ്കമായ പുഞ്ചിരിയിൽ തീരും എല്ലാ ദേഷ്യവും,, " അർജുൻ അത് പറഞ്ഞു കൊണ്ട് ബെഡിൽ കയറി ഇരുന്നു,,, ആദി ചെയർ വലിച്ചിട്ടു കൊണ്ട് അവന്റെ അരികിൽ ആയി സ്ഥാനം പിടിച്ചു,,, "say about your love.... " ആദി അത് മാത്രം ആയിരുന്നു ചോദിച്ചത്,,,,അർജുൻ മെല്ലെ ഒന്ന് ചിരിച്ചു,,, "ഫസ്റ്റ് ഡേ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു,,,, പറയാൻ തോന്നിയില്ല,,, അതൊരു പാവം,,മിണ്ടാപൂച്ച,,, " "പറയുന്നില്ലേ,,, " "പറയണം,,," അവൻ അത് പറഞ്ഞു കൊണ്ട് ആദിയെ നോക്കിയപ്പോൾ ആദി ജനാലക്ക് പുറത്തേക്ക് ഉറ്റു നോക്കുകയായിരുന്നു,,, എന്ത് കൊണ്ടോ ഒരു പുഞ്ചിരി അവനിൽ അവശേഷിച്ചു,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഈ വയ്യാത്ത കയ്യും കൊണ്ടാണോ നീ നാളെ കോളേജിൽ വരാൻ പോകുന്നത്,,, നീ മര്യാദക്ക് നാട്ടിൽ പൊയ്ക്കോ,,, ഇതൊക്കെ ഒന്ന് മാറിയിട്ട് വന്നാൽ മതി,,, " "അയ്യടാ എന്നെ പറഞ്ഞു വിട്ടിട്ടു മോള് ഇവിടെ കിടന്ന് വിലസണ്ടാ,,, ഞാൻ പോവൂല,,, " തത്ത ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു,,, കൃഷ്ണ തലക്ക് കൈ വെച്ച് ഇരുന്നു പോയി,,, "ഈ കുട്ടി,,,, വയ്യാത്തതല്ലേ തത്തമ്മേ,,, നീ വീട്ടിലേക്ക് വിളിച്ചു പറ,,, " "വീട്ടിൽ അറിഞ്ഞാൽ എന്നെ പിന്നെ ഇങ്ങോട്ട് വിടില്ല,,, ഞാൻ പോവൂല,,, അപ്പ ചീത്ത പറയും,,, " തത്തയുടെ ചുണ്ടുകൾ വിതുമ്പി,,,, കൃഷ്ണ എഴുന്നേറ്റു പോയി അവളോട്‌ ചേർന്ന് ഇരുന്നു,,, "എന്താ നിന്റെ പ്രശ്നം,,, വയ്യാത്തോണ്ടല്ലേ പറയുന്നേ,,, " "നീ വിചാരിക്കും പോലെയല്ല കൃഷ്ണേ,, നിന്റെ അപ്പയെ പോലെയല്ല എന്റെ അപ്പ,,, അവരുടെ ചിന്താഗതി ഒക്കെ വ്യത്യസ്തമാണ്,,,, ഞാൻ പോയാൽ അത് ദോഷം ചെയ്യൽ എന്റെ അമ്മയെയാവും,,,, " അവൾ മെല്ലെ കരച്ചിൽ അടക്കി കൊണ്ട് പറഞ്ഞു,,,

കൃഷ്ണ ഒരു കേൾവിക്കാരി മാത്രം ആയിരുന്നു,,, "തത്തക്ക് പേടിയാണോ,,, " "പേടിക്കാൻ മാത്രം ഉണ്ട് കൃഷ്ണേ,,,ബ്രാമിണ സംസ്കാരത്തിൽ വളരുന്ന ഒരു അഗ്രഹാരം ആണ് ഞങ്ങളുടെത്,,,ജാതിയും മതവും എല്ലാം നോക്കുന്ന ഒരു കൂട്ടം മനുഷ്യർ,,, അമ്മ വേറെ ജാതിയാണ്,, അതിന്റെ എല്ലാ ദേഷ്യവും അവർക്ക് അമ്മയോട് ഉണ്ട്,,, അതും കൂടാതെ എന്നെ ഇങ്ങോട്ട് പറഞ്ഞയച്ച ദേഷ്യവും,, അമ്മയോട് മാത്രം അല്ല അപ്പയോടും,,, ഇനി ഞാനായിട്ട് ഈ ഒടിഞ്ഞ കയ്യും വെച്ച് കയറി ചെന്നാൽ അതിന്റെ പിഴവും കുറ്റവും മുഴുവൻ സഹിക്കേണ്ടത് അമ്മയാകും,,, ഇവിടെ ആകുമ്പോൾ ആരും അറിയത്തില്ലല്ലോ,,, " അവളുടെ വാക്കുകൾ കൃഷ്ണക്ക് ഒരു പുതിയ അനുഭവം ആയിരുന്നു,, "ഇപ്പോഴും ഇങ്ങനെയുള്ള മനുഷ്യർ ഉണ്ടോ,,, " "നീ എന്ത് അറിഞ്ഞിട്ടാ,,,, ഞാൻ കണ്ടു വളർന്നത് പോലും അതാ,,, ഞങ്ങളുടെ അഗ്രഹാരത്തിന് ചില നിബന്ധനകൾ ഉണ്ട്,, അവിടുത്തെ പെൺകുട്ടികൾ അതിനുള്ളിൽ പെട്ട ആളെ മാത്രമേ വിവാഹം ചെയ്യാൻ പാടൂ,,, എന്റെ ചേച്ചിയുടെ ഹസ്ബൻഡും അതിൽ പെട്ടതാ,,,, അത് പോലെ വിവാഹപ്രായം മുതൽ എല്ലാത്തിനും കർഷന നിയന്ത്രണം ആണ്,,, വീട്ടിലെ പെൺകുട്ടികളുടെ സൗണ്ട് പോലും പുറത്ത് കേൾക്കാൻ പാടില്ല,,,, അങ്ങനെ അങ്ങനെ,,, ഞാൻ ഒരു ദിവസം എന്തോ പറഞ്ഞു ചിരിച്ചതിന് അപ്പയെ നാണം കെടുത്തി വിട്ടു അവിടുള്ള സാധനങ്ങൾ,,, ഒന്ന് ശ്വാസം വിടാൻ വേണ്ടിയാ ഇങ് വന്നത്,,, ഞാൻ പോകുന്നില്ല അങ്ങോട്ട്‌,,, പ്ലീസ്,,,, " അവൾ കൊഞ്ചലോടെ പറയുന്നത് കേട്ടു കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു,,, എന്ത് കൊണ്ടോ ഉള്ളം വേദനിച്ചു,,,..തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story