പ്രണയമഴ-2💜: ഭാഗം 14

pranayamazha thasal

എഴുത്തുകാരി: THASAL

"കൃഷ്ണ,,,, " ദയനീയമായ തത്തയുടെ വിളി കേട്ടു അവൾ ഒന്ന് തിരിഞ്ഞു നോക്കിയതും സ്ലിങ്ങ് പൗച്ച് വലതു കയ്യിലും പിടിച്ചു പരമാവധി ഇടാൻ ശ്രമിക്കുന്ന തത്തയെയാണ് കാണാൻ കഴിഞ്ഞത്,,, എത്ര ഇട്ടിട്ടും നേരെ നിൽക്കാതെ വന്നതോടെ അവളുടെ മുഖം വീർത്തിട്ടുണ്ട്,, "ഇങ് താ ഞാൻ ഇട്ടു തരാം,,, " കൃഷ്ണ തത്തയുടെ അടുത്തേക്ക് പോയി അവളുടെ തലയിലെ കെട്ടിൽ കൊള്ളാത്ത വിധം അത് കഴുത്തിലൂടെ ഇട്ടു കൊണ്ട് ഇടതു കൈ അതിൽ ഒതുക്കി വെച്ചു,,, "ഇപ്പൊ ഓക്കേയായില്ലേ,,," "അതൊക്കെ ഓക്കേ,,, ഈ മുടി കൂടി,,, " പല്ലിളിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടു കൃഷ്ണ ചെറു കുറുമ്പോടെ അവളെ നോക്കി കൊണ്ട് അവളുടെ മുടി മെല്ലെ മാടി ഒതുക്കി കൊടുത്തു,,, "ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ദേഷ്യപ്പെഡോ,,,, " തത്ത ഒരു ആമുഖത്തോട് കൂടെ ചോദിക്കുന്നത് കേട്ടു കൃഷ്ണ കണ്ണാടിയിലൂടെ അവളെ നോക്കി മുടി ഒന്ന് ചീകി കൊടുത്തു,, "ദേഷ്യപ്പെടാനോ നീ കാര്യം പറ എന്നിട്ട് തീരുമാനിക്കാം,,, " "നിനക്ക് അജുവേട്ടനെ പറ്റിയെന്താ അഭിപ്രായം,,, " തത്തയുടെ ചോദ്യം കേട്ടു അവൾ ആദ്യം ഒന്ന് തറഞ്ഞു നിന്നു,,, പിന്നെ എന്തോ ഓർത്ത പോലെ വെപ്രാളത്തോടെ അവളിൽ നിന്നും നോട്ടം മാറ്റി,, "പറഞ്ഞില്ല,,, " തത്ത അവളോട്‌ ഒന്ന് കൂടെ ചാഞ്ഞു കൊണ്ട് ചോദിച്ചു,,, തത്ത കാണുന്നുണ്ടായിരുന്നു അവളുടെ പിടച്ചിൽ,,, "അഭിപ്രായം,,, എനിക്ക് അറിയില്ല,,, " "അതെന്നതാഡി ഉവ്വെയ് അറിയാൻ മേലാത്തത്,,, ഒന്ന് പറയടോ,,,

അവിടെ ഒരാളുടെ ഹൃദയം കളഞ്ഞു പോയിട്ട് ദിവസം ഒരുപാടായേ,,, ഇവിടെ കിട്ടിയോ എന്നറിയാനാ,,, " തത്ത ഒരു കള്ള ചിരിയോടെ പറഞ്ഞു,, കൃഷ്ണക്ക് വല്ലാത്ത പരവേഷം തോന്നി തുടങ്ങിയിരുന്നു,, അവൾ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടെ കയ്യിൽ കിട്ടിയ പുസ്തകം ബാഗിൽ ആക്കി കൊണ്ട് റൂമിൽ നിന്നും ഇറങ്ങി,,, "ഇപ്പൊ മുങ്ങിക്കോ,,, അവര് നിന്നെ എടുത്തോളും,,, " പിന്നാലെ നടക്കുന്നതിനിടയിൽ തത്ത വിളിച്ചു പറയുന്നുണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "തത്തമ്മോയ്,,,,," കോളേജ് ഗേറ്റ് കടന്നതും വിളി വന്നതോടെ തത്ത തണൽ മരത്തിന്റെ ചുവട്ടിലേക്ക് നോക്കി,, അവിടെ ഇരിക്കുന്ന ടീമിനെ കണ്ട് ഒരു പുഞ്ചിരിയോടെ കൈ വീശി കാണിച്ചു,, അവൾ അങ്ങോട്ട്‌ നടക്കാൻ ഒരുങ്ങിയതും കൂടെയുള്ള കൃഷ്ണ അവളെ ഒന്ന് തടഞ്ഞു,, "ഡി ബെൽ അടിക്കാറായി,,, ചാടി തുള്ളി പോയിട്ട് അവസാനം ക്ലാസിൽ കയറാൻ പറ്റില്ല,, " അവൾ പറയുന്നത് കേട്ടതും തത്ത ഒരു വിഷമത്തോടെ അവരെ നോക്കി,,, പിന്നീട് ഒന്ന് ഒന്ന് പുഞ്ചിരിച്ചു,,, "ഞാൻ പിന്നെ വരാവേ,,, " അവൾ പറയുന്നത് കേട്ടു അവരും ഒന്ന് പുഞ്ചിരിച്ചു,,, കൃഷ്ണയുടെ കണ്ണുകൾ അതിനിടയിൽ അർജുനിൽ പതിഞ്ഞു,,,

അവന്റെ നോട്ടം തന്നിൽ ആണ് എന്ന് തിരിച്ചറിഞ്ഞതോടെ ഒരു പിടച്ചിലോടെ നോട്ടം മാറ്റി തത്തയെയും വലിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു,,, അവളുടെ പോക്ക് കണ്ട് അവൻ ചിരിയോടെ ഇരുന്നു,,, "അതിനെ ഇങ്ങനെ രക്തം ഊറ്റി കുടിക്കല്ലടാ,,, പ്രേമം ആണെങ്കിൽ ധൈര്യമായി പോയി മുഖത്ത് നോക്കി പറയണം,, അല്ലാതെ ഇങ്ങനെ ഇരുന്ന്,,,മോശം മോശം,,, " അർജുനെ നോക്കി കളിയാക്കി കൊണ്ട് മാനവ് ആദിയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് കൈ നീട്ടിയതും ആദി പാതി വലിച്ച സിഗരറ്റ് അവന് നേരെ നീട്ടി,,, മാനവ് ആകെ അന്ധാളിച്ചു നിന്ന് പോയി,, എപ്പോഴും കൈ നീട്ടി ഇരിക്കും എങ്കിലും അവന്റെ വായയിൽ നിന്നും തെറി മാത്രമാണ് കേൾക്കൽ,,, മാനവ് തല ചെരിച്ചു ആദിയെ നോക്കിയപ്പോൾ അവൻ ചെറു ചിരിയോടെ കണ്ണ് കൊണ്ട് സിഗരറ്റ് കാണിച്ചു കൊടുത്തതും ഏതോ ലോകത്ത് എന്ന പോലെ അവൻ അത് ചുണ്ടോട് ചേർത്തു,,, ഇനി വല്ല കഞ്ചാവും,,,, ഏയ്‌,,,, തോന്നുന്നില്ല,,, ആകെ കിളി പാറിയ പോലെയായിരുന്നു അവന്റെ ഇരുത്തം,,, "അത് അങ്ങനെ പെട്ടെന്ന് പറയാൻ ഒന്നും സാധിക്കില്ലടാ,,, ഒന്നാമതെ അവൾ സാധാരണ പെൺകുട്ടികളെ പോലെയല്ല,,, ആരോടും അത്ര വലിയ കമ്പനിയില്ല,,, സംസാരം കുറവാ,,, അതും കൂടാതെ ഭയങ്കര പേടിയും,,,

അതിനോട് എങ്ങനെ പറയാനാ,,, എന്നെ കണ്ടാൽ തന്നെ പിടച്ചിൽ ആണ്,,, " "that was love...." അവൻ പറഞ്ഞു അവസാനിപ്പിച്ചതും നിമിഷ നേരം കൊണ്ടുള്ള ആദിയുടെ സംസാരം കേട്ടു എല്ലാവരും ഒരുപോലെ അവനെ നോക്കി,, അവൻ മാനവിന് നേരെ കൈ നീട്ടിയതും വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് അവനെ ഏൽപ്പിച്ചു,, അവൻ അത് ചുണ്ടോട് ചേർത്ത് എന്തോ ആലോചിച്ച മട്ടെ ഇരുന്നു,, "ആ പിടച്ചിൽ അതിലും ഒരു പ്രണയം ഉണ്ട്,, ബട്ട്‌ ഇപ്പോൾ അവൾക്ക് നിന്നെ പേടിയാണ്,,, കാരണം നീ അവൾക്ക് മുന്നിൽ വെറും ഒരു സീനിയർ മാത്രമാണ്,,,,നീ അടുപ്പം കാണിക്കുന്തോറും സംസാരിക്കുന്തോറും അവളും മനസ്സിലാക്കും പ്രണയത്തെ,,, " അവൻ പറഞ്ഞു നിർത്തി,,, "അല്ല മോൻ ഏതു ബ്രാന്റാ ഇന്നലെ കയറ്റിയെ,,, ആകെ കിളി പോയ മട്ട് ഉണ്ടല്ലോ,,, " ആദിയെ ഒന്ന് തട്ടി കൊണ്ട് സച്ചു ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു നടന്നു,,, അവന്റെ പോക്ക് കണ്ട് നോക്കി ഇരിക്കുകയായിരുന്നു എല്ലാവരും,, "അവനെന്താ പറ്റിയെ,,, " "അത് ഇന്നലത്തേ തത്ത എഫക്ട് ആണ്,,, പതിയെ പ്രിയയെ മനസ്സിൽ നിന്നും അവൻ ഇറക്കി വിട്ട് തുടങ്ങി എന്ന സിംബൽ,,, " അർജുൻ പറയുന്നത് കേട്ടു എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"താര കൈക്ക് എന്ത് പറ്റി,,, " "നീ കൈ മാത്രം കണ്ടൊള്ളൂ,,, തലക്കും മുറിവ് ഉണ്ട്,,, നോക്കിയേ,,, " ബാന്റാജ് ചുറ്റിയ തലയിൽ കൈ വെച്ച് കൊണ്ട് താര ചോദിക്കുന്നത് കേട്ടു ക്ലാസ്സ്‌മേറ്റ്‌ കാർത്തിക് ഒന്ന് ചിരിച്ചു,,, "അതെ വീണതാ,,, നല്ല രസല്യേ കാണാൻ,,, " കയ്യും കാലും എല്ലാം നീട്ടി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു,,, അടുത്ത് ഇരുന്ന കൃഷ്ണയും അവളുടെ കളി കണ്ട് ചിരിക്കുന്നുണ്ട്,,, "എന്റെ പൊന്നു താരെ താൻ ഇതും ഒരു ആഘോഷം ആക്കോ,,, " "അതിനെന്താ,,, നമ്മുടെ ലൈഫ് തന്നെ ഒരു സെലിബ്രേഷൻ അല്ലേ,,,അപ്പൊ ലൈഫിൽ സംഭവിക്കുന്ന ഏതു കാര്യവും സെലിബ്രേറ്റ് ചെയ്യണം,,, എനിക്ക് ഇഷ്ടാ അത്,,, " അവൾ വലിയ വായയിൽ സംസാരിച്ചു,,, കാർത്തിക്കിന്റെ ഉള്ളിൽ അവളോടുള്ള പ്രത്യേക സ്നേഹം ഉടലെടുത്തിരുന്നു,,, "താൻ ആള് അടിപൊളിയാ,,,,എന്തോ നന്നായി ബോധിച്ചു,,, " "എനിക്ക് അറിയാലോ ഞാൻ അടിപൊളിയാണെന്ന്,,," അവളും അത് പറഞ്ഞു കൊണ്ട് ബാഗിൽ നിന്നും പുളി മിട്ടായി എടുത്തു തൊലിച്ചു വായിലെക്ക് ഇട്ടു,,, വാ തോരാതെ എന്തൊക്കെയോ കാർത്തിക്കിനോട് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ആദി അവളുടെ ക്ലാസിന് മുന്നിലൂടെ കടന്നു പോകുന്നത്,,, അവന്റെ കണ്ണുകൾ ജനാല വഴി കാർത്തിക്കിനോട് സംസാരിച്ചു ഇരിക്കുന്ന തത്തയിൽ എത്തി നിന്നു,,

സംസാരിക്കുമ്പോൾ വിടരുകയും ചുരുങ്ങുകയും ചെയ്യുന്ന ആ കുഞ്ഞ് കണ്ണുകൾ അവൻ അത്ഭുതത്തോടെ നോക്കി നിന്നു,,അവളുടെ ചുണ്ടുകളിലെ ചെറു പുഞ്ചിരി അവനിലേക്കും വ്യാപിച്ചത് പോലെ,,,, അവൻ ആ പുഞ്ചിരി ചുണ്ടിൽ നിന്നും മായ്ക്കാതെ മുന്നോട്ട് നടന്നു,,, അപ്പോഴും എരിയുന്ന സിഗരറ്റ് മാത്രം സ്ഥാനം പിടിച്ചിരുന്ന ചുണ്ടിൽ ഇന്ന് ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, തത്ത നൽകിയ സമ്മാനം....... ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഏട്ടാ,, ചോക്ലേറ്റ്,,, " കൃഷ്ണയുടെ കയ്യും പിടിച്ചു ഓടി വരുന്നതിനിടയിൽ തത്ത വിളിച്ചു പറയുന്നുണ്ടായിരുന്നു,,,അർജുൻ പോക്കറ്റിൽ നിന്നും ഒരു ചോക്ലേറ്റ് എടുത്തു അവൾക്ക് നേരെ നീട്ടിയതും അവളും അവനോടൊപ്പം കയറു ഇരുന്നു കൊണ്ട് അത് വാങ്ങി പല്ല് കൊണ്ട് കടിച്ചു പൊട്ടിച്ചു കഴിക്കാൻ തുടങ്ങി,,, അതിനിടയിൽ അവളുടെ കണ്ണുകൾ അർജുനിലേക്ക് പോയപ്പോൾ ആണ് അവന്റെ നോട്ടം കൃഷ്ണയിൽ ആണെന്ന് മനസ്സിലായത്,, തത്ത മെല്ലെ തല ചെരിച്ചു കൃഷ്ണയെ നോക്കിയപ്പോൾ അവൾ നിന്ന് പിടക്കുന്നത് കാണാമായിരുന്നു,,, തത്തയുടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു,, "ഏട്ടാ,,, ഞാൻ ഇപ്പൊ വരാവേ,,, " പറഞ്ഞു തീരും മുന്നേ അവൾ ഓടിയിരുന്നു,,അല്പം മുന്നിലേക്ക് ഓടി ഒന്ന് തിരിഞ്ഞു നോക്കി തത്ത അർജുനെ നോക്കി ഒന്ന് ചിരിച്ചു തലയാട്ടി,,,

അത് മനസ്സിലായ പോലെ അവന്റെ ചുണ്ടിലും ചെറു ചിരി ഉടലെടുത്തു,,, തത്ത പോയതിന് പിന്നാലെ എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞു നിൽക്കുകയായിരുന്നു കൃഷണ,,, "താൻ എന്താടോ പിടക്കുന്നെ,,, ഇവിടെ ഇരിക്കഡോ,,, " അവൻ സൗമ്യമായി പറഞ്ഞു,, അവൾ വേണ്ടാ എന്ന രീതിയിൽ തലയാട്ടിയതെയൊള്ളു,,, "ഞാൻ പിടിച്ചു തിന്നുകയൊന്നും ഇല്ല,,,ഇങ് ഇരി,,,, " അവൻ വീണ്ടും പറഞ്ഞതോടെ അവൾക്ക് എന്തോ എതിർക്കാൻ തോന്നിയില്ല,, അവനോട് കുറച്ച് വിട്ട് ആയി അവളും ഇരുന്നു,,, "തന്നോട് എന്തെങ്കിലും തത്ത പറഞ്ഞായിരുന്നോ,,, " അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി,, അവൻ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,,, "ഞെട്ടണ്ട എനിക്കറിയാം,,, അതിന്റെ വായക്ക് ലൈസെൻസ് ഇല്ലാത്തത് ആണല്ലോ,,, കൂടാതെ തന്റെ ഈ പരിഭ്രമവും കണ്ടാൽ എനിക്ക് മനസ്സിലാകും,,, " "ഞാൻ അങ്ങനെയൊന്നും,,, " അവൾ എന്ത് പറയണം എന്നറിയാതെ ഇരുന്നു,,, "ഏയ്‌,,, പേടിക്കണ്ടാ,,,തനിക്ക് കൃത്യമായ ഒരു ഉത്തരം ലഭിക്കുന്നത് വരെ ഞാൻ കാത്തിരുന്നോളാം,,, എന്നെങ്കിലും ഒരു ആൻസർ എനിക്ക് തരണം,,, അത്രയേ ഒള്ളൂ,,, പിന്നെ ഇത് തമാശയായി കാണരുത്,,, " അവൻ പറയുന്നത് കേട്ടു എന്ത് പറയണം എന്ന് അറിയാതെ തരിച്ചു ഇരിക്കുകയായിരുന്നു അവളും,,, അവന്റെ മുഖത്തെ പുഞ്ചിരിയും ഇടക്ക് തന്നിലെക്ക് പാറി വീഴുന്ന നോട്ടവും അവളിൽ എന്തോ പരവേഷം ഉണ്ടാക്കി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ 🎶

ലാ ലാ ലാ..... ലാ ലാ ലാ.... പാട്ടും പാടി തണൽ മരത്തിന് മറുവശം ഇരുന്നു ചോക്ലേറ്റ് തിന്നുകയായിരുന്നു തത്ത,,, ദൂരെ ഫുട്ബോൾ കളിക്കുന്നവരിൽ ആയിരുന്നു അവളുടെ കണ്ണുകൾ,,, "ഏട്ടാ അടിക്ക്..... " ഇടക്ക് അവളിൽ നിന്നും വരുന്ന വാക്കുകൾ കേട്ടു അവർ എല്ലാവരും അവളെ ഒന്ന് തിരിഞ്ഞു നോക്കും,, അപ്പോഴും അവൾ ചിരി തന്നെ,,, കളിയിൽ മുഴുകി പാട്ടും പാടി ഇരിക്കുന്നതിനിടയിൽ ആദി തനിക്ക് അടുത്ത് വന്നിരുന്നതും അവൾ ഒന്ന് തല ചെരിച്ചു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,, തനിക്കും പുഞ്ചിരി കിട്ടിയതോടെ അവൾ വീണ്ടും മുന്നിലേക്ക് നോട്ടം തെറ്റിച്ചു,,, "താൻ എന്താ ഒറ്റക്ക് ഇവിടെ വന്നിരിക്കുന്നത്,,,," "അതെ അജുവേട്ടന് കൃഷ്ണയോട് സംസാരിക്കേണ്ടെ,,, അപ്പൊ ഞാൻ മാറി നിൽക്കണ്ടെ,,, മനസ്സിലായോ,,, " അവളുടെ വാക്കുകൾ അവനിൽ പുഞ്ചിരി നിറച്ചു,,, "ഓഹോ,,,,ബ്രോക്കർ പണി,,,, " "അതേലോ,,, പ്രണയിക്കുന്നവരെ ഒന്ന് ഒന്നിപ്പിക്കുന്നത് ബ്രോക്കർ പണി ആണേൽ അത് തന്നെ,,, " അവൾ വീറോടെ വാദിച്ചു കൊണ്ട് അവന് നേരെ തിരിഞ്ഞു ഇരുന്നു,,, അവനും അത് മതിയായിരുന്നു,, അവൻ ചുണ്ടിൽ പടർന്ന പുഞ്ചിരിയെ മറച്ചു പിടിച്ചു കൊണ്ട് മുന്നിലേക്ക് നോക്കി ഇരുന്നു,,, "ഇയാൾക്ക് ഈ മുടി ഒന്ന് വെട്ടിക്കൂടെ,,, "

അവന്റെ മുടിയിൽ ഒന്ന് വലിച്ചു കൊണ്ട് അവൾ ചോദിച്ചതും അവനും മുടിയിൽ ഒന്ന് തൊട്ടു കൊണ്ട് ഇല്ല എന്ന രീതിയിൽ തലയാട്ടി,,, "അതെന്തിനാ,,, " "കാണാൻ മനുഷ്യകോലം വെക്കും,,, " അവൾ വാ പൊത്തി ചിരിച്ചതും അവന്റെ പിടി അവളുടെ ചെവിയിൽ പതിഞ്ഞു,,, "ഹയ്യോ,,,സോറി,,, വെറുതെ പറഞ്ഞതാ,,, വിട്,,,, എന്റെ തല വേദനിക്കുവേ,,, വിട്,,, " അവൾ നിന്ന് തുള്ളിയതും അവൻ ചിരിച്ചു കൊണ്ട് അവളുടെ ചെവിയിലെ പിടി വിട്ടു,, അവൾ അവിടം ഒന്ന് ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി,,, "ഇയാൾക്ക് വേദനിപ്പിക്കാനെ അറിയൂ,,," "സ്നേഹിക്കാനും അറിയാം,,, എന്തെ,,, " അവനിൽ നിന്നും അങ്ങനെ ഒരു വാക്ക് വന്നതോടെ അവൾ ഒന്ന് ഞെട്ടി,, അവനെ നോക്കി ചുമല് പൊക്കി കൊണ്ട് ഒന്നും ഇല്ല എന്ന് കാണിച്ചു,, അവന് ചിരി വരുന്നുണ്ടായിരുന്നു,, കുറെ കാലം ആയി അടക്കി വെച്ച സന്തോഷങ്ങൾ മുഴുവൻ തത്തയിൽ നിന്നും പിറവി എടുത്തതായി അവന് തോന്നിയിരുന്നു,,, "താങ്ക്യൂ,,, " അവൻ പതിഞ്ഞ സ്വരത്തിൽ അവളുടെ ചെവിയോരം ചെന്ന് പറഞ്ഞു,, അവളൊന്നു പൊള്ളി പിടഞ്ഞു,,, "എന്തിന്,,, ഞാൻ അതിന് ചോക്ലേറ്റ് ഒന്നും തന്നില്ലല്ലോ,,,," "ലൈഫിൽ സന്തോഷം നൽകിയതിന്,,,," അവൻ അത് മാത്രം ആയിരുന്നു പറഞ്ഞത്,,,

അവൾക്ക് കാര്യം ഒന്നും മനസ്സിലായില്ല എങ്കിലും ഒന്ന് തലയാട്ടി,,, "ഞാനോ,,, എപ്പോ,,, " അവൾ എന്തോ ആലോചിച്ചു കൊണ്ട് ചോദിച്ചതും അവൻ ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് മേടി,,, "നീ അറിയുന്നില്ല,,, your present that was happiness...." അവൻ ഒന്നും മറച്ചു വെക്കാതെ തന്നെ പറഞ്ഞു,, അവളുടെ കിളി ആകെ പാറിയ മട്ടെ ആയിരുന്നു,,, "ശരിക്കും,,, എന്ന എനിക്ക് ഒരു ചോക്ലേറ്റ് വാങ്ങി തരാവോ,,, " ഇളിച്ചു കൊണ്ട് അവൾ ചോദിച്ചതും അവനും പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,, "അവര് രണ്ട് പേരും സെറ്റ് ആകോ,,, " വേറെ എന്തോ ആലോചിച്ചു കൊണ്ട് തത്ത ചോദിക്കുന്നത് കേട്ടു അറിയില്ല എന്ന മട്ടെ ഒന്ന് തലയാട്ടി,,, "i dont know...... ബട്ട്‌ കൃഷ്ണ യെസ് പറഞ്ഞാൽ അർജുൻ ഒരുപാട് ഹാപ്പിയായിരിക്കും,,,," "ശരിക്കും,,, പ്രിയേച്ചി യെസ് പറഞ്ഞപ്പോൾ ആദി ഒരുപാട് സന്തോഷിച്ചിരുന്നോ,,, " "മ്മ്മ്,,,അന്ന് ഞാൻ ഉറങ്ങിയിട്ടില്ല,,,,ബട്ട്‌ that was past...... " അവൻ പറഞ്ഞവസാനിപ്പിച്ചു,, പഴയ പോലെ പ്രിയയുടെ കാര്യം പറയുമ്പോൾ അവനിൽ സങ്കടം കാണുന്നില്ല എന്ന് തത്ത പ്രത്യേകം ശ്രദ്ധിച്ചിരുന്നു,,,

അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു,,, "എന്നോട് സംസാരിക്കുന്നത് ഇഷ്ടാണോ,,, " അവൾ എന്ത് കൊണ്ടോ ചോദിച്ചു,, അവളുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കുകയായിരുന്നു അവൻ,,, "അതെന്താ അങ്ങനെ ഒരു ചോദ്യം,,,, " "ഒന്നൂല്യ,,,,, വെറുതെ,,, ഇയാളെ കൊണ്ട് സംസാരിപ്പിക്കാൻ വാശിയായിരുന്നു,,, പക്ഷെ അതിനിടയിൽ ഞാൻ ചോദിച്ചില്ലല്ലോ,, ഇയാൾക്ക് അത് ഇഷ്ടമാണോന്ന് അത് കൊണ്ട് ചോദിച്ചന്നെ ഒള്ളൂ,,, " "ഇഷ്ടല്ലാന്ന് പറഞ്ഞാൽ,,, " അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു,,, "പറഞ്ഞാൽ......പറഞ്ഞാൽ ഞാൻ പിന്നേം സംസാരിക്കും...ഇഷ്ടാകും വരെ സംസാരിക്കും......ആരും എന്നെ വെറുക്കുന്നത് നിക്ക് ഇഷ്ടല്ലാന്നെ,,, " അവൾ പറഞ്ഞു നിർത്തിയതും അവന്റെ ചുണ്ടിൽ ചെറു ചിരി ഉണ്ടായിരുന്നു,, അവൻ അവളുടെ തോളോട് ചേർന്ന് ഇരുന്നു,,, .തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story