പ്രണയമഴ-2💜: ഭാഗം 16

pranayamazha thasal

എഴുത്തുകാരി: THASAL

"നീ ആദിയെട്ടനോട് സംസാരിച്ചില്ലേ,,,, " കൃഷ്ണയുടെ ചോദ്യം കേട്ടു തത്ത പുസ്തകത്തിൽ നിന്ന് കണ്ണ് എടുത്തു അവളെ ഒന്ന് നോക്കി,, എന്ത് കൊണ്ടോ പതിവ് ചിരി അവളിൽ രൂപം കൊണ്ടില്ല,,, "മ്മ്മ്ച്ചും,,,,, " അവൾ ഒന്ന് കണ്ണ് ചിമ്മി തുറന്ന് കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തല കുലുക്കി,,,കൃഷ്ണ അവളുടെ മാറ്റം കണ്ട് ചുഴിഞ്ഞു നോക്കുകയായിരുന്നു,, സാധാരണ ആര് എന്ത് പറഞ്ഞാലും ചെറു ചിരിയുമായി നിൽക്കുന്ന അവൾക്ക് ഇന്ന് എന്ത് കൊണ്ടോ അതിന് സാധിക്കുന്നില്ല,,, "തത്തേ,,,,നിനക്ക് ആദിയെട്ടൻ പറഞ്ഞത് ഫീൽ ആയോ,,, " മുഖത്തെ വിശാദം അറിഞ്ഞു കൊണ്ട് കൃഷ്ണ ചോദിച്ചു,,,തത്ത മറുപടി ഒന്നും നൽകിയില്ല,,, കയ്യിലെ പുസ്തകത്തിൽ തല താഴ്ത്തി നോക്കി കൊണ്ടിരുന്നു,, കണ്ണുനീർ പുസ്തകത്തെ നനക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,, കൃഷ്ണ പിന്നെ എന്ത് കൊണ്ടോ വേറൊന്നും ചോദിക്കാൻ നിന്നില്ല,,, കയ്യിൽ ഫോണും പിടിച്ചു കൊണ്ട് റൂമിന് വെളിയിലേക്ക് ഇറങ്ങി,,,

തത്തക്കും അറിയുന്നില്ല താൻ എന്തിനാണ് അതിനെ ഓർത്ത് ഇത്രയും സങ്കടപ്പെടുന്നത് എന്ന്,,, എല്ലാം പുഞ്ചിരി കൊണ്ട് ഒളിപ്പിക്കുന്ന തനിക്ക് ഈ നിമിഷം അതിന് സാധിക്കുന്നില്ല,,, ഒരു പക്ഷെ അവനിൽ നിന്നും ഇതിൽ കൂടുതൽ പരിഗണന താൻ ആഗ്രഹിക്കുന്നുണ്ടൊ,,, അത് കൊണ്ടാണോ ചെറിയ അവഗണന പോലും വലിയ വേദനയിൽ കൊണ്ട് ചെന്ന് എത്തിക്കുന്നത്,,, അവളുടെ ഉള്ളിൽ വലിയ സങ്കർഷം തന്നെ ഉണ്ടായി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ തുറന്നിട്ട ജനാലയിലൂടെ തത്തയുടെ റൂമിലേക്ക് നോക്കി നിൽക്കുകയായിരുന്നു ആദി,,, അവൾ വന്നതിന് ശേഷം അടക്കാത്ത ആ ജനാല ഇന്ന് അവന് മുന്നിൽ കൊട്ടി അടക്കപ്പെട്ടു,,,,മനസ്സിൽ ഒരായിരം വട്ടം അവളോട്‌ മാപ്പ് പറഞ്ഞു എങ്കിലും ഒരിക്കൽ പോലും അത് നേരിട്ട് പറയാൻ അനുവദിക്കാതെ പോയ അവളെ ഓർക്കുമ്പോൾ സങ്കടവും ദേഷ്യവും തീക്കട്ടിയായി വരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു,,, കട്ടിലിന്റെ അടിയിൽ നിന്നും ആൽകഹോൾ ബോട്ടിൽ എടുത്തു

അത് ഗ്ലാസിലേക്ക് പകർത്തുമ്പോൾ ആണ് അർജുൻ കയറി വന്നത്,,,, "ആദി ഒരു ഫോൺ ഉണ്ട്,,, " പിന്നിൽ നിന്നും അർജുന്റെ വാക്കുകൾ കേട്ടു അവൻ ഒരു സംശയത്തിൽ തിരിഞ്ഞു നോക്കി,,,അർജുൻ അവന്റെ നേരെ ഫോൺ നീട്ടി ഒന്ന് പുഞ്ചിരിച്ചതും അവൻ അത് വാങ്ങി മെല്ലെ ചെവിയോട് ചേർത്തു,,, "ഏട്ടാ,, ഞാൻ കൃഷ്ണയാ,,,,, " മറുപുറത്ത് നിന്നും വാക്കുകൾ ഉയർന്നതോടെ അവൻ ഒരു സംശയത്തിൽ അർജുന് നേരെ നോട്ടം പായിച്ചു,,, അതിനോട് കൂടെ തന്നെ എന്തോ ടെൻഷൻ അവനെ പൊതിഞ്ഞു കൂടിയിരുന്നു,,, "എന്താ,,, എന്തെങ്കിലും പ്രശ്നം,,,,,, " അവൻ പറഞ്ഞവസാനിപ്പിച്ചു,, "പ്രശ്നം ഒന്നും ഇല്ല ഏട്ടാ,, ഞാൻ തത്തയുടെ കാര്യം പറയാൻ വിളിച്ചതാ,,," "അവൾക്ക്,,, അവൾക്ക് എന്ത് പറ്റി,,, " ചോദിക്കുമ്പോൾ അവനിൽ വല്ലാത്തൊരു വെപ്രാളം കാണാൻ കഴിഞ്ഞു,, അത് അറിഞ്ഞു കൊണ്ട് അർജുന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, "അവള് വന്നതിന് ശേഷം ശരിക്ക് ഒന്ന് മിണ്ടുന്നില്ല,,,, ഭക്ഷണം കഴിക്കാൻ വരുന്നില്ല,,,

ഇടക്ക് കരയുന്നുമുണ്ട്,,, എനിക്ക് എന്തോ പേടി ആകുന്നുണ്ട് ഏട്ടാ,,,, അവൾക്ക് നല്ലോണം സങ്കടം ആയെന്ന് തോന്നുന്നു,,,, ഒന്ന് സംസാരിക്കോ അവളോട്‌,,,,, " കൃഷ്ണയുടെ വാക്കുകളിൽ സങ്കടം നിറഞ്ഞു നിന്നു,,,, അവൾ പറഞ്ഞത് ചെന്ന് കൊണ്ടത് ആദിയുടെ ഹൃദയത്തിൽ തന്നെയായിരുന്നു,,, അവന് ഈ നിമിഷം തത്തയെ കാണാൻ ഉള്ളം തുടി കൊട്ടി,,, "മ്മ്മ്,,, നീ അവൾക്ക് ഒന്ന് ഫോൺ കൊടുത്തെ,,,, " ആദി അല്പം ഗൗരവത്തിൽ പറഞ്ഞതും കൃഷ്ണ കയ്യിലെ ഫോണുമായി ഹോസ്റ്റൽ റൂമിലേക്ക് കടന്നു,,, ജനാലയോട് ചേർന്ന് കിടക്കുകയായിരുന്നു തത്ത,,, "തത്തെ,,, " അവളുടെ വിളി വന്നതും തത്ത ഒന്ന് തല ഉയർത്തി നോക്കി,,, "മ്മ്മ്,,, " കൃഷ്ണ കയ്യിലെ ഫോൺ അവൾക്ക് നേരെ നീട്ടി,,, അവൾ സംശയത്തോടെ കൃഷ്ണയെ നോക്കി,,, "വാങ്ങി സംസാരിക്ക്,,,, " "ആരാ,,, " "ആരാന്ന് അറിഞ്ഞാലെ വാങ്ങൂ,,, " കൃഷ്ണയുടെ വാക്കുകൾ കേട്ടതും തത്ത വേറൊന്നും പറയാൻ നിൽക്കാതെ ഫോൺ വാങ്ങി ചെവിയോട് ചേർത്തു,,,

അപ്പോൾ തന്നെ കൃഷ്ണ റൂം വിട്ട് പുറത്തേക്ക് നിന്നു,,, ഒരു നിമിഷം രണ്ട് പേരും ഒന്നും മിണ്ടാത്തെ നിന്നു,,, "ഹെലോ,,,, " മറുവശത്ത് നിന്നും ആരുടേയും ശബ്ദം ഒന്നും കേൾക്കാതെ വന്നതോടെ അവൾ ഒന്ന് പറഞ്ഞതും ആ സ്വരത്തിലെ അവശത അറിഞ്ഞു കൊണ്ട് ആദിയുടെ ഉള്ളം ഒന്ന് നീറി,,, അവൻ ഒന്ന് കണ്ണടച്ച് നിന്നു,,,, "തത്തെ,,,,, " അത്രയും ആർദ്രമായിരുന്നു അവന്റെ ശബ്ദം,,, ഒരു നിമിഷം അവൾ ഒന്ന് വിറച്ചു,,, ഹൃദയം പതിവില്ലാത്ത വേഗതയിൽ മിഡിച്ചു,,, എങ്കിലും ആ കണ്ണുകൾ നിറഞ്ഞു,,, തൊണ്ട കുഴിയിലെ വേദന കാരണം ശബ്ദം പുറത്തേക്ക് വരാത്തത് പോലെ,,,അവനും ആ നിമിഷം നിശബ്ദത പാലിച്ചു,,, അവനറിയാമായിരുന്നു മറു വശത്തെ അവളുടെ അവസ്ഥ,,,, അർജുൻ അവന്റെ പുറത്ത് ഒന്ന് തട്ടി കൊണ്ട് റൂം വിട്ട് വെളിയിലേക്ക് നടന്നു,,, "ആർ യു ദേർ...... " "മ്മ്മ്,,,, " അവന്റെ ചോദ്യത്തിന് ഒരു മൂളലിൽ അവൾ ഉത്തരം നൽകി,,, "why are you silent.... " "i dont know..... വേദനിക്കുന്നു,,,, "

അവൾ അത് മാത്രം ആയിരുന്നു പറഞ്ഞത്,, "എനിക്ക് നിന്നെ കാണണം,,,, " "നോ,,, " അവന്റെ വാക്കുകൾക്ക് അവൾ വരമ്പ് തീർത്തു,,,, "തത്തെ,,, പ്ലീസ്,,, " "വേണ്ടാ ആദി,,,,ഇനിയും ഈ സൗഹൃദം തുടർന്നാൽ അത് നിനക്ക് ഒരു ഭാരമായി മാറും,,, എനിക്ക് ഇഷ്ടം അല്ല,, ആരും എന്നെ കൊണ്ട് വേദനിക്കുന്നത്,,,എന്ത് കൊണ്ടോ നെഞ്ചിൽ ഒരു പാറകല്ല് കയറ്റി വെച്ച പോലെ,,,,നമുക്ക് ഇനി കാണണ്ട,,, അതായിരിക്കും നല്ലത്,,,, സോറി,,,, " "നീ എന്തൊക്കെയാ ഈ പറയുന്നേ,,,,നീ ആദ്യം ആ വിൻഡോ ഒന്ന് തുറക്ക്,,,എനിക്ക് നിന്നെ കാണണം,,, " അവളുടെ വാക്കുകൾ അവനെ വല്ലാത്തൊരു ദേഷ്യവും സങ്കടവും നിറഞ്ഞ അവസ്ഥയിൽ എത്തിച്ചു,,, അതിന് പുറമെ അവളെ ഒന്ന് കാണണം എന്ന് മനസ്സ് വല്ലാതെ കൊതിച്ചു,,, "വേണ്ട ആദി,,," "ഡി,,, തുറക്കഡി,,, അല്ലേൽ ഞാൻ രാത്രിയാണോ പകലാണോ എന്നൊന്നും നോക്കില്ല,, ഹോസ്റ്റലിലേക്ക് കയറി വരും,,, എന്നെ അറിയാലോ,,,, " അവന്റെ ശബ്ദം ഉയർന്നു,, ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി,,,

അവളുടെ ഹൃദയം വീണ്ടും ഉച്ചത്തിൽ മിഡിച്ചു,,, "നീ തുറക്കുന്നൊ,,, ഞാൻ അങ്ങോട്ട്‌ വരണോ,,, " ഇപ്രാവശ്യം ഭീഷണിയായിരുന്നു,,, അവൾക്ക് നന്നായി അവന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് തന്നെ കണ്ണുകൾ അമർത്തി തുടച്ചു,, "മ്മ്മ്,,, തുറക്കാം,,, " അവൾ കരച്ചിൽ അടക്കി പിടിച്ചു മൂക്ക് വലിച്ചു കൊണ്ട് സമ്മതം മൂളി,,, വീണ്ടും അനുസരണയില്ലാതെ ഒഴുകിയ കണ്ണുനീർ അമർത്തി തുടച്ചു,,, മെല്ലെ ജനാലയുടെ കൊളുത്ത് അഴിച്ചു,,,, അത് പുറത്തേക്ക് ഉന്തി തുറന്നപ്പോൾ കണ്ടു മെൻസ് ഹോസ്റ്റലിൽ ജനാലക്കരികിൽ സ്ഥാനം പിടിച്ച ആദിയെ,,,അവന്റെ കയ്യിൽ ഒരു ഗ്ലാസ്‌ ഉണ്ടായിരുന്നു,,, തുറന്ന മാത്രയിൽ അവളെ കണ്ടതോടെ അവന്റെ മുഖം ഒന്ന് പ്രകാശിച്ചു എങ്കിലും എന്നും കാണുന്ന പുഞ്ചിരി അവളിൽ നിന്നും അകന്നു പോയി എന്ന് കണ്ടതും അവന്റെ ഉള്ളിൽ ഒരു കുറ്റബോധം ഉടലെടുത്തു,,

അവൻ ഫോൺ ചെവിയിൽ വെക്കുന്നത് കണ്ടതും അവളും കാതോട് ഫോൺ ചേർത്ത് വെച്ചു,,, "സോറി,,,, " ആദ്യം തന്നെ കേട്ടത് ആ വാക്ക് ആയിരുന്നു,, അവൾ കണ്ണുകൾ ഒന്ന് അടച്ചു തുറന്നു,, അവനിലേക്ക് നോട്ടം തെറ്റിച്ചപ്പോൾ ആ ചുണ്ടുകളിൽ ആരെയും മായ്ക്കാൻ പാകത്തിന് ഉള്ള ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, അവൾക്ക് എന്ത് കൊണ്ടോ ഒന്നും പറയാൻ സാധിച്ചില്ല,,,, "ഒന്ന് ക്ഷമിക്കഡോ,,,, അറിയാതെ പറഞ്ഞു പോയതല്ലേ,,, " അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,,അവളുടെ സങ്കടം എല്ലാം അലിഞ്ഞു ഇല്ലാതാകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു പക്ഷെ ഒന്ന് പുഞ്ചിരിക്കാൻ അവൾക്ക് ആയില്ല,,,,, "അല്ല താൻ എന്താടോ ഒന്നും മിണ്ടാത്തത്,,,, എന്നോട് ഇപ്പോഴും ദേഷ്യം ആണോ,,, " "നിക്ക് ദേഷ്യം ഒന്നും ഇല്ല,,, സങ്കടം വന്നിട്ട,,,, " അവൾ കുറുമ്പോടെ പറഞ്ഞു,,, "ഓഹോ,,, ദേഷ്യം ഇല്ലാത്തോര് ഒക്കെ ചിരിക്കും എന്ന് ഏതോ ഒരു താര ശ്രീനിവാസൻ പറഞ്ഞ ഒരു ഓർമയുണ്ട്,,,

പക്ഷെ തത്തയുടെ മുഖത്ത് ചിരി ഒന്നും കണ്ടില്ലല്ലോ,,, അപ്പൊ ആ കുട്ടി നുണ പറഞ്ഞതാകുംലെ,,, " അവൻ ഒരു കുസൃതിയോടെ പറഞ്ഞു മുഴുവൻ ആക്കുമ്പോഴേക്കും അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു,,, "നുണയൊന്നും അല്ല,,, സത്യാ,,,കണ്ടില്ലേ ഞാൻ ചിരിക്കുന്നത്,,, എനിക്ക് ദേഷ്യം ഒന്നും ഇല്ലാത്തോണ്ടല്ലേ,,, " ഒരു ആവേശത്തോടെ അവൾ പറയുന്നത് കേട്ടു അവനും ഒന്ന് പുഞ്ചിരിച്ചു,,, റൂമിന് വെളിയിൽ നിന്ന് രണ്ട് പേരുടെയും സന്തോഷം കണ്ടു നിൽക്കുന്ന അർജുനിലും കൃഷ്ണയിലും ആ പുഞ്ചിരി വ്യാപിച്ചു,,, "ദേഷ്യം ഒന്നും ഇല്ലെങ്കിൽ സങ്കടം വന്നു കാണും,,, " "വന്നോന്നൊ,,, നെഞ്ചിൽ ഒക്കെ എരിവ് പറ്റിയ പോലെയായി,,, കരച്ചിൽ വന്നു,,, എനിക്ക് മരിക്കും പോലെ തോന്നി,,, " അവൾ പറഞ്ഞു അവസാനിപ്പിച്ചതും അവന്റെ ഉള്ളം ഒന്ന് നീറി,,, തന്റെ സങ്കടം അത് പാടെ അവളിലേക്ക് പകർന്നത് പോലെ തോന്നി അവന്,,, "സോറി,,, എന്തോ പെട്ടെന്ന് ഉണ്ടായ ദേഷ്യം,,എനിക്ക് എന്താണെന്ന് അറിയില്ല,,,

ദേഷ്യം വന്നാൽ എന്തോ ചുറ്റും കാണാൻ കഴിയില്ല,,, ആരുടേയും സങ്കടം കാണില്ല,,, എല്ലാം അവ്യക്തമാണ്,,,, " "ദേഷ്യം കുറച്ചൊക്കെ പിടിച്ചു നിർത്തണ്ടെ " "പറ്റുന്നില്ല,,, ഞാൻ ആദ്യം മുതലേ ഇങ്ങനെയാണ്,,, മാറാൻ കഴിയില്ല,,, " അവൻ എന്തോ ദേഷ്യത്തിൽ പറഞ്ഞു നിർത്തി,, "closs your eyes..... " മറുപുറത്ത് നിന്നും ഒട്ടും പ്രതീക്ഷിക്കാതെയുള്ള വാക്കുകൾ കേട്ടു അവൻ ഒന്ന് കണ്ണ് ചുളിച്ചു,, "what....!!!??" "ഒന്ന് കണ്ണടക്ക് മാഷേ,,, " അവൾ കളിയിൽ പറഞ്ഞു,,, "are you sure...!!" "i am sure.... Closs your eyes... " അവൾ വീണ്ടും പറഞ്ഞതോടെ അവൻ ഒന്ന് കണ്ണടച്ചു,,, "think about your happy..... ഒരുദിവസം എങ്കിൽ ഒരു ദിവസം മനസ്സറിഞ്ഞു പുഞ്ചിരിച്ചിട്ടുണ്ടെങ്കിൽ അതൊന്നു ഓർത്ത് നോക്കിയേ,,,,, " അവന്റെ ചിന്തയിലൂടെ വലിയ ദുഃഖങ്ങൾക്ക് മുന്നേ നടന്ന ഒരുപാട് സന്തോഷങ്ങൾ മിന്നി മറഞ്ഞു,, അമ്മ,,, അപ്പൻ,, തത്ത,,, എല്ലാവരും അവന്റെ സന്തോഷത്തിന്റെ കൂട്ടത്തിൽ ഉൾപ്പെട്ടു,,,കണ്ണ് തുറക്കുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,

അവൻ മെല്ലെ തത്തയിലേക്ക് നോട്ടം മാറ്റിയപ്പോൾ അവിടെ കണ്ണടച്ചു ചുണ്ടിൽ ചെറു പുഞ്ചിരിയുമായി നിൽക്കുന്ന തത്തയെയാണ് കാണാൻ കഴിഞ്ഞത്,,,അവൾ എന്തായിരിക്കും ഓർത്തത്,,,,!!?? അവന് എന്ത് കൊണ്ടോ ഒരു അവളോട് ഒരു വാത്സല്യം തോന്നി പോയി,,, കൂടെ പല സങ്കടങ്ങൾക്കിടയിലും പുഞ്ചിരിക്കാൻ കഴിയുന്ന അവളോട്‌ അസൂയയും,,, "ഇപ്പൊ ഓക്കേ ആയില്ലേ,,, അത്രയേ ഒള്ളൂ എല്ലാം,,, സങ്കടപ്പെടുമ്പോഴും ദേഷ്യം വരുമ്പോഴും സന്തോഷമുള്ള കാര്യങ്ങൾ മനസ്സിൽ കരുതുക,, അപ്പോൾ എല്ലാം ശരിയാകും,,,,,അയ്യോ മെസ്സിന്റെ ടൈം ആയി ഞാൻ വെക്കട്ടെ,,,, വൈകുന്നേരം തന്നെ ഒന്നും കഴിച്ചില്ല,,,,ആ,,, പിന്നെ എന്റെ ചോക്ലേറ്റ് ഞാൻ അവിടെ വെച്ചു പോയില്ലേ,,, നാളെ വരുമ്പോൾ പുതിയത് വാങ്ങി തരണേ,,, ബൈ,,,, " അവന് പറയാൻ പോലും അവസരം നൽകാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവൾ ഫോൺ വെച്ച് ബെഡിൽ നിന്നും എഴുന്നേറ്റു ഓടുന്നത് കണ്ട് അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു,,,

അത് കണ്ട് കൊണ്ടാണ് അർജുൻ റൂമിലേക്ക്‌ കയറി വരുന്നത്,,, ആ പുഞ്ചിരിയോടെ തന്നെ അവൻ അർജുന്റെ കയ്യിൽ ഫോൺ വെച്ച് കൊടുത്തു,,, "ഭയങ്കര സന്തോഷത്തിൽ ആണല്ലോ,,, " "അവൾക്ക് എങ്ങനെയാണെടാ എപ്പോഴും ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയുന്നത്,,, !!!!" ഏതോ ലോകത്ത് എന്ന പോലെ ആദി ചോദിച്ചു,, ശേഷം ബെഡിലേക്ക് ഒന്ന് മലർന്നു കിടന്നു,,, അർജുൻ ചെറു പുഞ്ചിരിയോടെ അവനെ നോക്കി,, പെട്ടെന്ന് കണ്ണിൽ ഒഴിച്ചു വെച്ച് എന്നാൽ ഒരു സിപ് പോലും കുടിക്കാത്ത ആൽക്കഹോൾ കപ്പ്‌ കണ്ട് അവനെ ഒന്ന് നോക്കി,,, അവന്റെ ചുണ്ടിൽ അപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,തത്ത എന്ന ലഹരി അവനിൽ വരുത്തിയ മാറ്റം അർജുന് വിശ്വസിക്കാവുന്നതിലും കൂടുതൽ ആയിരുന്നു,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "നീ വർക്ക്‌ ഒക്കെ തീർത്തില്ലേ,,, " "മ്മ്മ്,,ഇന്നലെ തന്നെ തീർത്തു,,,

എനിക്ക് വയ്യ ഓടി കിതച്ചു എഴുതാൻ,,, " തത്ത അലസമായി പറഞ്ഞു,,, അവർ കോളേജിന് ഉള്ളിൽ കടന്നതും കണ്ടു പതിവ് പോലെ കാത്തു നിൽക്കുന്ന അർജുനെ,,, അത് തന്നെക്കാൾ ഏറെ കൃഷ്ണയെയാണ് എന്ന് മനസ്സിലാക്കി കൊണ്ട് അവളുടെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു,,, "കൃഷ്ണേ,,, നീ അജുവേട്ടന്റെ കൂടെ ഇരിക്ക് ട്ടോ,, ഞാനെ ക്യാന്റീനിൽ പോയിട്ട് വരാം,,, " അവൾ കൃഷ്ണയെ ഒഴിവാക്കാൻ എന്ന പോലെ പറഞ്ഞു,,, "ഞാനും വരാം,, " "അത് വേണ്ടാ,,, ഞാൻ പെട്ടെന്ന് വരാം,, നീ അങ്ങോട്ട്‌ ചെല്ല്,,, ഒറ്റക്ക് നിൽക്കണ്ട,,, " അവനെ തള്ളി വിട്ട് കൊണ്ട് തത്ത പറഞ്ഞു,,, കൃഷണക്കും കാര്യങ്ങൾ ഏകദേശം മനസ്സിലായിരുന്നു,,,അവൾക്കും സംസാരിക്കണം എന്ന തോന്നലിൽ അർജുനെ ലക്ഷ്യമാക്കി നടന്നു,,, തത്ത നേരെ കാന്റീനിൽ കടന്നു ചെന്ന് കൊണ്ട് അവിടെ ഒരു ടേബിളിൽ ഇരിപ്പുറപ്പിച്ചു കൊണ്ട് ബാഗിൽ നിന്നും പുളി മിട്ടായി എടുത്തു തൊലിച്ചു വായിൽ ആക്കി കൊണ്ട് ചുറ്റും നിരീക്ഷിച്ച് ഇരിക്കുകയാണ്,,

കാന്റീനിൽ പകുതിയിൽ ഏറെയും സീനിയർസ് ആണ്,,അതിൽ couples ഒരുപാടുണ്ട്,,, ചിലർ കൈ കോർത്തു പിടിച്ചു ഇരിക്കുന്നുണ്ട്,,, എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നവർ ഉണ്ട്,,,, അവൾ ഓരോന്നും ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് തലക്ക് പിന്നിൽ ഒരു കൊട്ട് കിട്ടിയത്,, അവൾ തിരിയുന്നതിന് മുന്നേ തന്നെ തന്റെ മുന്നിലെക്ക് വന്ന കാർത്തിക്കിനെ കണ്ട് അവൾ ഒന്ന് കണ്ണ് കൂർപ്പിച്ചു,,, "ബ്ലഡി ഫൂൾ,,,, പിന്നിൽ നിന്നും അടിക്കുന്നോട,,," അവൾ കാർത്തിക്കിനെ നോക്കി ചോദിച്ചതും അവൻ ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവൾക്ക് ഓപ്പോസിറ്റ് ഉള്ള കസേര വലിച്ചിട്ട് ഇരുന്നു,,, "താൻ എന്താ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ വന്നതാണോ,,, " "ഏയ്‌,,, അതൊക്കെ കാന്റീനിൽ നിന്ന് കിട്ടും,,, ഇപ്പൊ വെറുതെ ചുമ്മാ ഇരിക്കാൻ വന്നതാ,,, " "ഓഹോ,,ഞാൻ കണ്ടായിരുന്നു കൃഷ്ണ തണൽ മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്നത്,,,

കൂടെ ആ ഏട്ടനെയും,,, " "അതിനെന്താ,,,, അവര് ലൗവേഴ്സ് അല്ലേ എന്തൊക്കെ സംസാരിക്കാൻ ഉണ്ടാകും,,, അവര് സംസാരിക്കട്ടെന്നെ,,, " അവൾ ഒരു ഫ്ലോയിൽ പറഞ്ഞു നിർത്തി,, "എന്താ കഴിക്കാൻ വേണ്ടേ,,, ഇന്ന് ഞാൻ ഓഫർ ചെയ്യാം,,, " "ഇന്ന് വേണ്ടാ മോനെ,,നാളെ നമുക്ക് ആലോചിക്കാം,,, താൻ എന്താ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ കയറിയതാണോ,,, " "ഏയ്‌ അല്ല,, ഒരാളെ കാണാൻ കയറിയതാ,,, അപ്പോഴാണ് മാനവും നോക്കി ഒരാൾ ഇരിക്കുന്നത് കണ്ടത്,, ഞാൻ കരുതി വല്ല ലൈനും സെറ്റ് ആയിട്ട് വന്നിരിക്കുകയാണെന്ന്,,, " അവൻ തമാശ രൂപത്തിൽ പറഞ്ഞു,,, അവളും ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവനെ നോക്കി,, "മ്മ്മ് കാത്തിരുന്നൊ,,, ഇപ്പൊ സെറ്റാകും,,,," "അതെന്താ അങ്ങനെ,,, തനിക്ക് ആ വിധ ഫീലിംഗ്സ് ഒന്നും ഇല്ലേ,,, " അവന്റെ സ്വരത്തിൽ നിരാശ നിഴലിച്ചു,, "എന്റെ പൊന്നു മോനെ ആ വിധ കാര്യങ്ങളിൽ എന്നേക്കാൾ താല്പര്യം ഇല്ലാത്തവർ നാട്ടിൽ ഇരിപ്പുണ്ട്,,, പറയാൻ ആണേൽ ഒരുപാട് ഉണ്ട്,,ടൈം ഇല്ല,, താൻ ഇപ്പോൾ ചെല്ല്,,,, " അവൾ തമാശ കലർന്ന സ്വരത്തിൽ പറഞ്ഞു,, അവൻ അത്ര സുഖമില്ലാത്ത ചിരിയോടെ എഴുന്നേറ്റു നടക്കുമ്പോൾ അവൻ ഒരു മിന്നായം പോലെ കണ്ടു അവനെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകളെ,,,,,,  .തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story