പ്രണയമഴ-2💜: ഭാഗം 17

pranayamazha thasal

എഴുത്തുകാരി: THASAL

"എന്റെ പൊന്നു മോനെ ആ വിധ കാര്യങ്ങളിൽ എന്നേക്കാൾ താല്പര്യം ഇല്ലാത്തവർ നാട്ടിൽ ഇരിപ്പുണ്ട്,,, പറയാൻ ആണേൽ ഒരുപാട് ഉണ്ട്,,ടൈം ഇല്ല,, താൻ ഇപ്പോൾ ചെല്ല്,,,, " അവൾ തമാശ കലർന്ന സ്വരത്തിൽ പറഞ്ഞു,, അവൻ അത്ര സുഖമില്ലാത്ത ചിരിയോടെ എഴുന്നേറ്റു നടക്കുമ്പോൾ അവൻ ഒരു മിന്നായം പോലെ കണ്ടു അവനെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകളെ,,,,,, "എന്റെ ആദി,,,, വെറുതെ നടക്കുന്ന ഞങ്ങളെ വിളിച്ചോണ്ട് വന്നത് ഇങ്ങനെ നോക്കി ഇരിക്കാൻ ആണോ,,,,, എന്തെങ്കിലും വാങ്ങി താടാ,,, " ആദിയുടെ കണ്ണുകൾ കാർത്തിക്കിൽ നിന്നും പല വഴി ചലിച്ചു,,,മനു പറയുന്നതൊന്നും അവന്റെ ചെവിയിൽ കയറുന്നുണ്ടായിരുന്നില്ല,,, അവൻ ദേഷ്യത്തോടെ കസേരയിൽ നിന്നും ചാടി എഴുന്നേൽക്കുന്നത് കണ്ടു ചുറ്റും ഇരുന്നവർ ഒരു അന്ധാളിപ്പിൽ അവനെ നോക്കി,,, കയ്യിന്റെ മുഷ്ടി ചുരുട്ടി മുന്നോട്ട് പോകുന്ന ആദിയെ കണ്ട് കാര്യം മനസ്സിലാകാതെ ഇരിക്കുകയായിരുന്നു ബാക്കിയുള്ളവർ,,, അവൻ തത്ത ഇരുന്ന ടേബിൾ മറി കടന്ന് മുന്നോട്ട് പോയി അതിന് കുറച്ച് അപ്പുറം ഒരു പെൺകുട്ടിയോട് സംസാരിച്ചു ഇരിക്കുന്ന ഒരുത്തന്റെ ചെയർ ലക്ഷ്യമാക്കി ചവിട്ടി,,, ചവിട്ട് കൊണ്ട് സൈഡിലേക്ക് തെറിച്ചു വീണ അവന് എന്താണ് സംഭവിച്ചത് എന്ന് പോലും ഓർക്കാൻ ഉള്ള സമയം കൊടുക്കാതെ ആദി അവനെ ചെയറിൽ നിന്നും വലിച്ചെടുത്ത് ആകുന്നതും പെരുമാറി,,,,

അത് കണ്ട് ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു ബാക്കിയുള്ളവർ,,,, ശബ്ദം കേട്ടു ഞെട്ടി എഴുന്നേറ്റ തത്ത കാണുന്നത് തനിക്ക് മുന്നിൽ അസുര ഭാവം പൂണ്ട ആദിയെയാണ്,,, ഒരു നിമിഷം അവളുടെ ശ്വാസം നെഞ്ചിൽ തിങ്ങി പോയി,,, ആദിയുടെ നോട്ടം മുന്നിൽ നിൽക്കുന്ന പെൺകുട്ടിയിൽ ആയി,,,അപ്പോഴേക്കും പേടി കൊണ്ട് അവൾ കരയാൻ തുടങ്ങിയിരുന്നു,, അവൻ ദേഷ്യം കൊണ്ട് ഒന്ന് വിറച്ചു,,,അവൾ കരച്ചിൽ അടക്കി കൊണ്ട് അവനെ പേടിയോടെ നോക്കി,,, താഴെ കിടന്ന ആ പയ്യന്റെ മൊബൈൽ എടുത്തു കൊണ്ട് അവൾക്ക് മുന്നിൽ ടേബിളിൽ ആയി എറിഞ്ഞു,,,, "പെൺകുട്ടികൾ ആയാൽ ചുറ്റും കണ്ണ് വേണം,,, കണ്ണിൽ നോക്കി സംസാരിക്കുന്നവന്റെ കൈ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാക്കണം,,,,അല്ലാതെ ലോകം ഇല്ലാതെ ഇരിക്കുകയല്ല ചെയ്യേണ്ടത്,,,,അവന്റെ കണ്ണ് നിന്റെ മുഖത്ത് ആയിരുന്നു എങ്കിലും വേറൊരു കണ്ണ് ടേബിളിന് താഴെ പ്രവർത്തിക്കുന്നുണ്ടായിരുന്നു,,,,അതൊന്നും കാണാൻ ഉള്ള സമയം അവൾക്ക് ഇല്ലല്ലോ,,,,നോക്കിയും കണ്ടും നടന്നില്ലേൽ പലതും അനുഭവിക്കേണ്ടി വരും,, ആരായാലും,,,, " അവളോട്‌ അത് പറഞ്ഞു കൊണ്ട് അവന്റെ നോട്ടം ചെറുതിലെ തത്തയെ തേടി പോയി,,

അല്പം പേടിയിൽ നിന്നിരുന്ന തത്തയുടെ ചുണ്ടിൽ എന്തോ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,എത്ര ദേഷ്യത്തിൽ ആയിരുന്നെങ്കിലും നന്മ അവനിൽ അവശേഷിക്കുന്നു എന്നതിന്റെ സന്തോഷം,,, അവൻ ഒരിക്കൽ കൂടി താഴെ കിടക്കുന്നവനെ ഒന്ന് നോക്കി,,,, "ആണായാൽ മാത്രം പോരടാ,,,,ജനിപ്പിച്ചത് പെണ്ണാണ് എന്ന ബോധം കൂടി വേണം,,,എല്ലാ പെണ്ണിലും അമ്മയെ കാണാൻ കഴിയണം,, അവന്റെ ഒരു മൊബൈൽ,,,, ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും കണ്ടാൽ പുന്നാര മോനെ,,,,,,,, " ആദി ദേഷ്യം സഹിക്കാൻ കഴിയാതെ അവന്റെ വയർ ലക്ഷ്യമാക്കി ഒന്ന് ചവിട്ടി,,, താഴെ കിടന്ന് നില വിളിക്കുന്ന അവനെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ചുണ്ടിൽ ഒരു സിഗരറ്റും വെച്ച് ദേഷ്യത്തോടെ ഇറങ്ങി പോകുന്ന ആദിയെ കണ്ട് എല്ലാവരും മുന്നിൽ നിന്നും നീങ്ങി കൊടുത്തിരുന്നു,,, തത്തയുടെ കണ്ണുകൾ അവനെ ആരാധനയോടെ നോക്കി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഒരു ഡാഷ് മോൻ,,,,, " ആദിക്ക് തന്നെ അറിയില്ലായിരുന്നു അവന് ആരോടാണ് ദേഷ്യം എന്ന്,,, തത്തയോടെ സംസാരിച്ച് ഇരിക്കുന്ന കാർത്തിക്കിനെ കണ്ട് ദേഷ്യം തോന്നി എങ്കലും അത് പുറമെ പ്രകടിപ്പിക്കാൻ കഴിയാതെ വന്ന സമയത്ത് ആണ് കറക്റ്റ് ആയി ഇന്ന് നടന്ന സംഭവം കണ്മുന്നിൽ കണ്ടത്,,,

എല്ലാ ദേഷ്യവും അവനിൽ തീർത്തു,,, ആദിക്ക് ആകെ കൈ വിട്ട് പോകും പോലെ തോന്നിയിരുന്നു,,, പല വട്ടം ചിന്തിച്ചു തത്ത തനിക്ക് ആരാണെന്ന് അവളോട്‌ ആരെങ്കിലും സംസാരിക്കുമ്പോൾ തനിക്ക് എന്തിനാണ് ദേഷ്യം വരുന്നത് എന്ന്,,, എങ്കിലും ഒരു ഉത്തരത്തിൽ എത്തി നിൽക്കാൻ അവന് സാധിച്ചില്ല,,,, അവൻ സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട് സിമന്റ് ബെഞ്ചിൽ ചാരി കണ്ണടച്ച് ഇരുന്നു,,, ദേഷ്യത്തിൽ ഉപരി ഒരു സങ്കടം അവന്റെ ഉള്ളിൽ ഉരുണ്ടു കൂടി,,, ഇനി അവൾക്ക് അവനെ ഇഷ്ടമായിരിക്കോ,,,, തൊട്ടടുത്ത് ആരോ വന്നിരിക്കുന്നത് അറിഞ്ഞു അവൻ ഒന്ന് കണ്ണ് തുറന്നതും കണ്ടു നിറഞ്ഞ പുഞ്ചിരിയുമായി ഇരിക്കുന്ന തത്തയെ,,, ഒരു നിമിഷം അവളോട്‌ പലതും ചോദിക്കാൻ ഉള്ളം വെമ്പി,,, എന്ത് കൊണ്ടൊ ആ പുഞ്ചിരി എല്ലാത്തിനെയും തടയുന്നത് പോലെ,, ഗൗരവത്തിന്റെ മുഖം മൂടി പോലും അവൾക്ക് മുന്നിൽ അഴിഞ്ഞു വീണു,, അവനറിയാതെ തന്നെ ചുണ്ടിൽ ചെറു ചിരി ഉടലെടുത്തു,,, "ഹൈ അപ്പൊ ദേഷ്യത്തിൽ അല്ലേ,,, " ആകാംഷയോടെ കണ്ണുകൾ വിടർത്തി കൊണ്ടുള്ള അവളുടെ ചോദ്യത്തിന് അവൻ ഒന്ന് ചിരിച്ചതെയൊള്ളു,,, "എന്തിന്,,,, " "ആ ഏട്ടനെ അടിച്ചില്ലേ,,, അത് ദേഷ്യം കൊണ്ടല്ലേ,,, " "അതിന് എപ്പോഴും ദേഷ്യം ആകണം എന്നില്ലല്ലോ,,, "

"സച്ചുവേട്ടൻ പറഞ്ഞല്ലോ,, ദേഷ്യം പിടിച്ചാൽ അന്ന് മുഴുവൻ അതിന്റെ എഫെക്റ്റ് ഉണ്ടാകുംന്ന്,,, " എന്തോ ആലോചനയിൽ ഊന്നി കൊണ്ട് അവൾ പറയുന്നത് കേട്ടു അവന്റെ ചുണ്ടിൽ പുഞ്ചിരി ഊർന്നു വീണു,,, അത് അധി വിധക്തമായി അവൻ മറച്ചു പിടിച്ചു,,, "എന്നിട്ട് എല്ലാം അറിഞ്ഞു കൊണ്ട് എന്തിനാ ഇങ്ങോട്ട് വന്നത്,,, " ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ അവനെ നോക്കി ഒന്ന് ചുണ്ട് കൂർപ്പിച്ചു,, "ദേഷ്യം ആണെങ്കിൽ ഒന്ന് ചിരിപ്പിക്കാനാണന്നെ,,,,, " അവളുടെ വാക്കുകൾ കേട്ടു അവനിൽ ഒരു കുസൃതി നിറഞ്ഞു,, "ആണോ,, എന്ന ഒന്ന് ചിരിപ്പിച്ചെ,,, " കണ്ണുകളിൽ കുസൃതി നിറഞ്ഞു നിന്നു,, അവൾക്ക് എന്ത് കൊണ്ടോ അവനെ നോക്കാൻ ഒരു മടി,, ഇന്ന് വരെ അവൾ കണ്ട ഭാവമല്ലായിരുന്നു അവനിൽ,, "അതങ്ങനെ ഒന്നും പറ്റില്ല,,, ദേഷ്യം പിടിച്ച നേരത്തെ പറ്റൂ,,, " "നീ ചിരിപ്പിച്ചിട്ട് പോയാൽ മതി,,, " അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു കൊണ്ട് അവളോട്‌ ചേർന്ന് ഇരുന്നതും അവൾ ഇരുന്നിടത്ത് നിന്ന് അല്പം മാറി ഇരിക്കാൻ ഒരുങ്ങിയതും അവൻ അവളെ തോളിൽ പിടിച്ചു തന്നോട് അടുപ്പിച്ചു,, അവൾ ആകെ ഞെട്ടി പോയിരുന്നു,,,,അവളിൽ എന്ത് കൊണ്ടോ ഒരു വെപ്രാളം നിറഞ്ഞു,,, "അയ്യേ എന്താ ഈ കാണിക്കുന്നേ,,,, "

"കാണിച്ചില്ലല്ലോ,,,നീ ചിരിപ്പിച്ചില്ലേൽ ഞാൻ ഇപ്പൊ കാണിക്കും,,, " അവൻ ഒരു കുസൃതിയോടെ പറഞ്ഞു,, അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു അവനെ നോക്കിയതും അത് വരെ അടക്കി നിന്ന ചിരി പതിയെ പുറത്തേക്ക് വന്നു,,,, അതോടെ അവൾ അവനെ ഒന്ന് തള്ളി മാറ്റി കൊണ്ട് വിട്ടിരുന്നു,, "ഇപ്പൊ ചിരിച്ചില്ലേ,,, അതാ ഈ തത്ത,,,, ഹും...." വലിയ വീറോടെ അവൾ വാദിച്ചു,,അവൻ ഒന്ന് തലയാട്ടിയതെയൊള്ളു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ടി നിന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നു,,, " ക്ലാസിൽ പുറത്തേക്ക് നോക്കി കിടക്കുന്ന തത്തയെ തോള് കൊണ്ട് ഒന്ന് തട്ടി വിളിച്ചു ക്ലാസ്സ്‌ എടുക്കുന്ന ടീച്ചറെ നോക്കി കൃഷ്ണ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,,, തത്തയും ഒന്ന് എഴുന്നേറ്റു കൊണ്ട് ടീച്ചറുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി കൊണ്ട് മെല്ലെ ബാഗിന്റെ സിബ് തുറന്നു,,,, പെട്ടെന്ന് എന്തോ കണ്ട മട്ടിൽ ടീച്ചർ ഒന്ന് കണ്ണുരുട്ടിയതും അവൾ ഒന്ന് ഇളിച്ചു കൊണ്ട് ബാഗ് അങ്ങനെ തന്നെ പൂട്ടി വെച്ചു,,, "എന്തൂട്ട് കണ്ണാ അതിന്,,,, തുറന്നപ്പോഴേക്കും കണ്ടു,,, " അനിഷ്ടത്തോടെ ചുണ്ട് ഒന്ന് വളച്ചു കൊണ്ട് തത്ത പറഞ്ഞതും കൃഷ്ണ ചിരി ഒതുക്കാൻ പാട് പെടുന്നുണ്ട്,,, "നീ ഒന്ന് ആ സാധനത്തിനെ നോക്കിയേക്കണേ,,, ഞാൻ ആരാ വിളിച്ചത് എന്ന് നോക്കട്ടെ,,, "

"എന്റെ തത്തെ,,, അതിന് പിറകിലും കണ്ണാ,,, പിടിച്ചാൽ പ്രശ്നം ആകും,,, " ബാഗിൽ പിടിക്കാൻ ആഞ്ഞ തത്തയുടെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് കൃഷ്ണ പറഞ്ഞതും തത്ത ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് ബാഗ് തുറന്നു,, "താരാ....." പെട്ടു....ടീച്ചറുടെ വിളി വന്നതും അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും നിഷ്കു ഭാവത്തിൽ എഴുന്നേറ്റു,,, "what you doing her.... എന്താണ് നിന്റെ ബാഗിൽ,,,, ഇടയ്ക്കിടെ തുറക്കുന്നത് കണ്ടല്ലോ,, വല്ല നിധിയും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ,,, " അവർ ദേഷ്യത്തിൽ പറഞ്ഞു തുടങ്ങിയത് പരിഹാസത്തിൽ നിർത്തിയതും തത്ത ഒന്ന് ചുണ്ട് കോട്ടി കൊണ്ട് കൃഷ്ണയെ നോക്കി ടീച്ചറെ കളിയാക്കി ചിരിച്ചു,, "നിധിയല്ല മാഡം,,,, പുളി മിട്ടായിയാ,,, " ബാഗ് തുറന്ന് കയ്യിൽ അഞ്ചാറ് പുളി മിട്ടായി പൊക്കി പിടിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടു ക്ലാസിൽ പൊട്ടിച്ചിരി ഉയർന്നു എങ്കിലും ടീച്ചർ അവളെ നോക്കി കണ്ണുരുട്ടി,,, "നീ എന്താ ചെറിയ കുട്ടിയാണോ,,,, മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ഇറങ്ങിക്കോളും,,,പുറത്താക്കിയിട്ടും കാര്യം ഇല്ലല്ലോ,,, തെണ്ടി തിരിഞ്ഞു നടക്കാൻ അല്ലേ,,, sit there.... " അവർ ഒറക്കെ അലറുമ്പോഴും അവിടെ ഒരാൾ അതൊന്നും അറിയാതെ പുളി മിട്ടായി വായിൽ ഇട്ടു നുണഞ്ഞു എല്ലാവരെയും നോക്കി ചിരിക്കുകയാണ്,,,

അവരുടെ നോട്ടം തത്തയിൽ എത്തിയതും കൃഷണ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു സീറ്റിൽ ഇരുത്തി,,, ടീച്ചർ മുഖത്തെ കണ്ണട ഒന്ന് കൂടെ നേരെ ആക്കി കൊണ്ട് വീണ്ടും ക്ലാസ്സ്‌ എടുക്കാൻ ആരംഭിച്ചു,,, തത്ത ഇടക്ക് ശ്രദ്ധിക്കുന്നുണ്ട് എങ്കിലും അതിനിടയിൽ അവളുടെ കാര്യങ്ങൾ എല്ലാം തീർക്കുന്നുണ്ട്,,, അവളുടെ കളി കണ്ട് ചിരി ഒതുക്കി നിൽക്കുകയാണ് കൃഷ്ണ,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഇന്ന് നല്ല കാലത്തിന് രക്ഷപ്പെട്ടതാ,,,ഇവളെ തൂക്കി എടുത്തു പുറത്ത് ഇട്ടേനെ ആ ലീന ടീച്ചർ,,,," പരിപ്പുവട കഴിക്കുന്ന തത്തയുടെ തലയിൽ ഒന്ന് തട്ടി കൊണ്ട് കൃഷ്ണ പറഞ്ഞതും തത്ത അവളെ ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കി,, ചുറ്റും ഉള്ള എല്ലാം ചിരിയോടെ അവരെ നോക്കുന്നുണ്ടായിരുന്നു,,, "എന്റെ കൊച്ചിനെ തല്ലല്ലേടി,,, " അർജുൻ ഇടപെട്ടു,,, കൃഷ്ണക്ക് ചിരി വന്നു എങ്കിലും അത് പുറമെ കാണിക്കാതെ അവനെ നോക്കി കണ്ണുരുട്ടി,,, "എന്റെ ഏട്ടനാ,,,എനിക്കും ചോദിക്കാനും പറയാനും ആളൊക്കെയുണ്ട്,, " തത്ത വലിയ ഗമയിൽ പറഞ്ഞു കൊണ്ട് അർജുന്റെയും മനുവിന്റെയും ഇടയിലേക്ക് കയറി ഇരുന്നതും അവർ രണ്ട് പേരും ചിരിച്ചു കൊണ്ട് അവളുടെ കഴുത്തിലൂടെ വട്ടം പിടിച്ചു,, "അയ്യടാ വല്യ ഏട്ടൻമാര് വന്നേക്കുന്നു,,, എക്സാമിന് തോൽക്കുമ്പോഴേ ഇവരൊന്നും ഉണ്ടാകില്ല,,,

നിന്നെ പിടിച്ചു കൊണ്ട് പോകാൻ നാട്ടിൽ നിന്ന് ആളും വരും,,, " കൃഷ്ണ ഒരു തമാശ രീതിയിൽ ആണ് പറഞ്ഞത് എങ്കിലും തത്തയുടെ മുഖം എന്ത് കൊണ്ടോ വാടി,,, അത് അടുത്തിരുന്ന അർജുന് മനസ്സിലായതും അർജുൻ കൃഷ്ണയെ കണ്ണുരുട്ടി നോക്കി,, അപ്പോഴാണ് കൃഷ്ണക്കും പറഞ്ഞത് അബദ്ധം ആയി എന്ന് മനസ്സിലായത്,, "അതിന് നിന്നെ പോലെ മണ്ണുണ്ണിയല്ല എന്റെ പെങ്ങള്,,, നിനക്ക് അസൂയയ,,,അവള് പഠിച്ചില്ലേലും ജയിക്കും,, അല്ലേടി തത്തമ്മേ,,, ജയിക്കില്ലേ,, നാണം കെടുത്തോ,,, " ആദ്യം അല്പം ശബ്ദത്തിൽ ആയിരുന്നു എങ്കിലും അവസാനത്തെത് തത്തക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ അർജുൻ പറഞ്ഞതും തത്ത കുറുമ്പോടെ തലയാട്ടി,,, "ഞാൻ ജയിക്കും...." "നടന്നത് തന്നെ,,, " പെട്ടെന്ന് എങ്ങോട്ടോ നോക്കി ഇരുന്ന് സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന ആദി പറയുന്നത് കേട്ടു തത്തയുടെ മുഖം കൂർത്തു,,, "നടക്കും..." അവൾ വീറോടെ വാദിച്ചു,, "ഒന്ന് പോ പെണ്ണെ,,, " അവന്റെ ആ സംസാരം അവൾക്ക് ഇഷ്ടപ്പെട്ടില്ല,,, ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു അവന്റെ അടുത്തേക്ക് പോയി,, അവൻ അത് കണ്ടിട്ടും അവളെ നോക്കുക പോലും ചെയ്യാതെ ചുണ്ടിൽ ഊർന്നു വന്ന ചിരി കടിച്ചു പിടിച്ചു,,, അവൾ ദേഷ്യത്തോടെ അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അതിൽ പല്ല് ആഴ്ത്തി,,,

ആ കാഴ്ച കണ്ടു നിന്ന എല്ലാവരും ഞെട്ടി,,,, "എന്റെ ദേവ്യെ,,,,,ഇന്ന് തീരും എല്ലാം,,, " കൃഷ്ണ തലയിൽ കൈ വെച്ചു പോയി,,, പ്രതീക്ഷിക്കാത്ത പ്രവർത്തി ആയതിനാൽ ആദ്യം ഒന്നും മനസ്സിലായില്ല എങ്കിലും മെല്ലെ മെല്ലെ വേദന ആഴ്ന്നു ഇറങ്ങിയാതോടെ അവൻ എരിവ് വലിച്ചു കൊണ്ട് അവളെ മാറ്റാൻ ശ്രമിച്ചു എങ്കിലും അവൾ അട്ട പിടിച്ച പോലെ ഒറ്റ പിടുത്തം ആയിരുന്നു,,, അവളുടെ ദേഷ്യം തീരും വരെ ആ നിർത്തം നിന്ന് ഒരു വേള പോലും ചിന്തിച്ചു നിൽക്കാതെ അവിടെ നിന്നും ഓടി,,, "ഡി....." ഓടി പോകുന്ന അവളെ നോക്കി ആദി ദേഷ്യത്തോടെ വിളിച്ചു,,, കൃഷ്ണ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ കിട്ടിയ ബാഗും എടുത്തു അവിടെ നിന്നും സ്കൂട്ടായി,,,, കുറച്ച് മുന്നോട്ട് ഓടിയതും തത്ത ഒരുവേള ഒന്ന് തിരിഞ്ഞു നോക്കി,, കത്തുന്ന കണ്ണുകളോടെ താൻ കടിച്ച കയ്യിലും പിടിച്ചു നിൽക്കുന്ന ആദിയെ കണ്ടതും അബദ്ധം ആയോ എന്ന് ഒരു നിമിഷം ചിന്തിച്ചു,, ശേഷം ഒന്ന് പുഞ്ചിരിച്ചു,,, "അതെ എന്നെ ദേഷ്യം പിടിപ്പിച്ചാൽ ഇനിയും കടിക്കും,,,, അതിന് ഇങ്ങനെ കണ്ണുരുട്ടിയിട്ടൊന്നും കാര്യമില്ലട്ടൊ,,, എനിക്കെ ഒരു പേടിയും ഇല്ല,,, " അതും പറഞ്ഞു കൊണ്ട് ഓടിയ തത്തയെ കണ്ട് ഒരു നിമിഷം ആദിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉടലെടുത്തു,,,അത് വരെ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു നിന്നിരുന്നവരുടെ ഹൃദയത്തിലേക്ക് വെളളം കോരി ഒഴിക്കാൻ പാകത്തിന് ഉള്ളതായിരുന്നു അത്,,, അവരും ഒന്ന് ചിരിച്ചു പോയി,,, "വട്ട്,,, " ആദി മെല്ലെ പറഞ്ഞു കൊണ്ട് കയ്യിലെ സിഗരറ്റ് ചുണ്ടോട് ചേർത്തു,,, ആ നിമിഷം അവന്റെ ഉള്ളിൽ വേദനയുടെ തരി കണിക പോലും ഉണ്ടായിരുന്നില്ല,,, എന്തോ ഉള്ളിൽ നിറഞ്ഞ സന്തോഷം,,,  .തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story