പ്രണയമഴ-2💜: ഭാഗം 18

pranayamazha thasal

എഴുത്തുകാരി: THASAL

"വട്ട്,,, " ആദി മെല്ലെ പറഞ്ഞു കൊണ്ട് കയ്യിലെ സിഗരറ്റ് ചുണ്ടോട് ചേർത്തു,,, ആ നിമിഷം അവന്റെ ഉള്ളിൽ വേദനയുടെ തരി കണിക പോലും ഉണ്ടായിരുന്നില്ല,,, എന്തോ ഉള്ളിൽ നിറഞ്ഞ സന്തോഷം,,, "ആദി,,,, നീ ഹാപ്പിയാണോ,,, " അവന്റെ തോളിൽ തട്ടിയുള്ള സച്ചുവിന്റെ ചോദ്യത്തിനുള്ള ഉത്തരം ആദിയുടെ മുഖത്ത് തന്നെ ഉണ്ടായിരുന്നു,,, "ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം,,, " "ഞാൻ നുണ പറഞ്ഞതായി ഇത് വരെ തോന്നിയിട്ടുണ്ടോ,,, " സ്പോർട്ടിൽ തന്നെയുള്ള അവന്റെ ചോദ്യം കേട്ടു സച്ചിൻ ഒന്ന് ചിരിച്ചു,,, "do you love thaara....." ഒരു പതർച്ചയും കൂടാതെയുള്ള സച്ചുവിന്റെ ചോദ്യത്തിന് അവന്റെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല,,, അവൻ തല താഴ്ത്തി ഇരിക്കുകയായിരുന്നു,,, ചിന്ത പലപ്പോഴായി പ്രിയയിൽ എത്തി നിന്നു,,, Adhi.... i Love you....എന്ന പ്രിയയുടെ വാക്കുകൾ അവന്റെ കാതിൽ വീണ്ടും അലയടിച്ചു,,,

ഒരു നിമിഷം സ്വയം നഷ്ടപെടും പോലെ,,, കണ്ണുകൾ വലിച്ചടച്ചു,,, "ആദി..... " സച്ചിൻ അവന്റെ ഷോൾഡറിൽ ഒന്ന് പിടി മുറുക്കി കൊണ്ട് വിളിച്ചതും ആദി അവന്റെ കൈ ഒരു ഊക്കോടെ തട്ടി എറിഞ്ഞു,,, അവനിൽ നിന്നും പെട്ടെന്ന് ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവർ ഒന്ന് ഞെട്ടി,,, അവൻ തല ഉയർത്തിയതും ആ ചുവന്ന കണ്ണുകൾ അവരെ പേടിപ്പിക്കാൻ പാകത്തിന് ഉള്ളതായിരുന്നു,,, "what's the f*** you talking.....Bloody.... " ബാക്കി പറയാൻ കഴിയാതെ ദേഷ്യം കൊണ്ട് വിറച്ചു ചുണ്ടിലെ സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട് നിലത്തിട്ട് ചവിട്ടി മെതിച്ച് എഴുന്നേറ്റു പോകുന്ന ആദിയെ നോക്കി അവർ നിരാശയോടെ നിന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ആ അമ്മാ,,,, കാണാൻ കൊതിയാവുന്നുണ്ട്,,,, ഒന്ന് വരാവോ എന്നെ കാണാൻ,,, " അത് പറയുമ്പോൾ എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു,, അവൾ അത് ധൃതിപ്പെട്ടു കൊണ്ട് തുടച്ചു നീക്കി കൊണ്ട് വീണ്ടും ഫോൺ ചെവിയോടെ ചേർത്തു,,, "എന്റെ കുട്ടി കരയാ,,,,"

"ഞാൻ കരഞ്ഞിട്ടില്ല അമ്മ,,,, തത്ത സ്ട്രോങ്ങ്‌ അല്ലേ,,,അല്ല പാട്ടിയില്ലേ അവിടെ,,, " "ദാ ഇവിടുണ്ട് ഞാൻ കൊടുക്കാം,,, " "മോളെ,, " ആ വൃദ്ധയുടെ സ്വരം കേട്ടതും അവളുടെ നെഞ്ച് ഒന്ന് പിടച്ചു,,,അവളുടെ കണ്ണുകൾ നിറഞ്ഞു,,,ശബ്ദം ഉള്ളിൽ കുടുങ്ങി കിടക്കും പോലെ,,, "എന്താടി വായാടി മിണ്ടാട്ടം ഒന്നും ഇല്ലേ,,, " അവരും മറുപുറത്ത് കരയുകയായിരുന്നു,,, "മിണ്ടാട്ടം ഒക്കെയുണ്ട്,, ഞാൻ പാട്ടിയോടെ മിണ്ടില്ല,,, പോയിട്ട് മൂന്ന് മാസം ആയി അതിനിടയിൽ ഒരിക്കലെങ്കിലും എന്നെ വിളിക്കാൻ തോന്നിയില്ലല്ലോ,,, അവിടെ ഉണ്ടായിരുന്ന കാലത്ത് എന്തായിരുന്നു,,, തേനേ,,, പാലെ,,,മ്മ്മ്,, മനസ്സിലായി,,, " "ഒന്ന് പോടീ പെണ്ണെ,,, നിന്റെ തന്തയുണ്ടല്ലോ,,, എന്റെ ശകുനം കെട്ട മോൻ,,, അവനും അവന്റെ പുന്നാര മോളും കണ്ടാൽ അത് മതി,,, എന്റെ മോളുടെ പഠിപ്പ് അതോടെ നിൽക്കും,,,, " "പാട്ടി,,,, " അവൾ ഒരു ശാസനയോടെ വിളിച്ചു,,,

"അപ്പയെയും ചേച്ചിയെയും പറഞ്ഞത് ഇഷ്ടപ്പെട്ടു കാണില്ല,,, നീ എന്ന ഇതൊക്കെ മനസിലാക്കുക,,, അവന് സ്നേഹിക്കാൻ അറിയില്ലടി,,, വെറുതെ ഇതിനിടയിൽ കിടന്ന് കഷ്ടപ്പെടെണ്ടാ എങ്കിൽ നല്ലൊരു ചെക്കനെ അവിടെ തന്നെ കണ്ട് വെച്ച് കെട്ടിക്കോ,,, ഇങ്ങോട്ട് വന്നാൽ നിന്റെ വേളി നടത്താനാ പ്ലാൻ,,,,, " പാട്ടി പറയുന്ന ഓരോ കാര്യങ്ങളും അവളുടെ ഹൃദയത്തിൽ മുറിവ് പറ്റാൻ പാകത്തിന് ആയിരുന്നു,, അവൾ ഒന്നും മിണ്ടിയില്ല,,, പക്ഷെ മനസ്സ് കൊണ്ട് അവൾ അതെല്ലാം തെറ്റാണ് എന്ന് ആശ്വസിക്കുകയായിരുന്നു,,, "അതെല്ലാം തോന്നൽ അല്ലേ പാട്ടി,,,, അപ്പക്ക് ഒരുപാട് പ്രശ്നം ഉള്ളതല്ലേ,, അതിന്റെ ഡിപ്രഷൻ കാരണമാ,,,അല്ലാതെ തത്തമ്മയെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല,,, പിന്നെ ചേച്ചി,, അത് നോക്കണ്ടാന്നെ,,, അവള് എന്തെങ്കിലും പറഞ്ഞോട്ടെ,, ചെയ്തോട്ടെ,,, പണ്ട് നമ്മൾ എങ്ങനെയാണോ അവൾക്ക് മുന്നിൽ നിന്നത് അത് പോലെ അങ്ങ് നിന്നാൽ മതി,,, പ്രോബ്ലം സോൾവ്,,,

" ഒരു പൊട്ടിച്ചിരിയോടെ തത്ത പറയുന്നത് കേൾക്കുമ്പോഴും അവർക്ക് അറിയാമായിരുന്നു അവളുടെ ഉള്ളം നിലവിളിക്കുന്നത്,,, "മോളെ,,,, സ്നേഹം കൊണ്ട് പറയുന്നതാ,, നീ ഇങ്ങോട്ട് വരണ്ട,,,,നീ എങ്ങനെയെങ്കിലും എന്തെങ്കിലും ജോലി ഒക്കെ ചെയ്തു അവിടെ തന്നെ ജീവിച്ചോ,,, നിന്നെ ഈ അഗ്രഹാരത്തിൽ ഏതെങ്കിലും ഷണ്ടന്റെ ഭാര്യയായി കാണാൻ കഴിയാത്തത് കൊണ്ട് പറയുന്നതാ,,,, " അവരുടെ കരച്ചിൽ അവൾക്ക് കേൾക്കാൻ പാകത്തിന് ആയിരുന്നു,, അവളുടെ കണ്ണുകളും അനുസരണയില്ലാതെ ഒഴുകി,,,അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു,,, എപ്പോഴും കേൾക്കുന്ന വാക്കുകൾ,,,, പോയി രക്ഷപ്പെടു മോളെ,,,,, അപ്പോഴും അവളുടെ കാതുകളിൽ അലയടിച്ചു,, അവൾ പെട്ടെന്ന് തന്നെ ഫോൺ വെച്ചു,,,,മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു,, സ്വയം രക്ഷപ്പെടാൻ അറിയാഞ്ഞിട്ടല്ല,,, പക്ഷെ അമ്മ,,, പാട്ടി,,,അവരുടെ കാര്യം ആലോചിക്കുമ്പോൾ വേണ്ടാ ഒന്നും,,,, അവളുടെ കണ്ണുകൾ ഉറങ്ങി കിടക്കുന്ന കൃഷ്ണയിൽ എത്തി,, കരച്ചിൽ പരിതി വിടുന്നുണ്ടായിരുന്നു,,,

ഒന്ന് ഉറക്കെ പൊട്ടി കരയാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു,,, ഷാളിന്റെ തല കടിച്ചു പിടിച്ചു കൊണ്ട് ശബ്ദം പുറത്തേക്ക് വരാത്ത രീതിയിൽ കരഞ്ഞു,, സങ്കടങ്ങളെ വേറെ ആരും അറിയരുത് എന്ന് അവൾക്ക് നിർബന്ധം ഉണ്ടായിരുന്നു,,, പെട്ടെന്ന് ഒരു വിസിൽ ശബ്ദം കേട്ടു അവൾ ഒന്ന് ഞെട്ടി കണ്ണുകൾ തുടച്ചു കൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി,,, കണ്ണുകൾ മെൻസ് ഹോസ്റ്റലിൽ എത്തി നിന്നതും കണ്ടു ജനാലക്കടുത്ത് തന്നെ നോക്കി നിൽക്കുന്ന ആദിയെ,,, അവൾ ഒന്ന് പരുങ്ങി കൊണ്ട് രണ്ട് കൈ കൊണ്ടും ഒഴുകി ഇറങ്ങിയ കണ്ണുകൾ വീണ്ടും തുടച്ചു,,,ഒന്ന് ചിരിക്കാൻ ശ്രമിച്ചു എങ്കിലും അത് വിഫലം ആയിരുന്നു,,, ആ സമയം അവളുടെ ഫോൺ ബെൽ അടിച്ചതും അവൾ അത് കയ്യിൽ എടുത്തു കൊണ്ട് അവനെ നോക്കിയതും അവൻ ചെവിയോട് ഫോൺ വെച്ച് എടുക്ക് എന്ന് കാണിച്ചതും അവൾ ആദ്യം ഒന്ന് മടിച്ചു എങ്കിലും കൃഷ്ണ ഉണരണ്ട എന്ന് കരുതി ഫോൺ എടുത്തു,,, "why are you crying...."

എടുത്ത ഉടനെ ആവലാതിയിൽ കലർന്ന അവന്റെ ചോദ്യം അവളുടെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു,,, പക്ഷെ തന്നെ ഉറ്റു നോക്കുന്ന അവന്റെ കണ്ണുകൾ തനിക്കടുത്ത് ഉണ്ട് എന്ന ബോധത്തിൽ അവൾ കണ്ണുനീർ പിടിച്ചു വെച്ച് കൊണ്ട് ഒന്ന് പുഞ്ചിരിച്ചു,,, "ഞാനോ,,, ഞാൻ കരഞ്ഞില്ലല്ലോ,,, " "നുണ,,,, " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് ചെറു ചിരിയോടെ അവളെ നോക്കി,,, അവളുടെ ഭാവം മാറി വരുന്നുണ്ടായിരുന്നു,,, ചുണ്ടിലെ ചിരി മാഞ്ഞു പോയി,, കണ്ണുകൾ നിറഞ്ഞു,,, പിന്നെ എന്തോ ഒരു ബോധത്തിൽ അവൾ ചിരിക്കാൻ ശ്രമിച്ചു എങ്കിലും കണ്ണുനീർ അതിനെ തടഞ്ഞു,, "ശ്രമിക്കണ്ട,,,നടക്കില്ല,,, സങ്കടം ഉള്ളിൽ വെച്ച് എത്ര പുഞ്ചിരിച്ചാലും അതിന് വലിയ ആയുസ്സ് ഒന്നും ഉണ്ടാകില്ല,,," അവൻ പറയുന്നത് കേട്ടു അവൾ കരഞ്ഞു പോയി,,,, അവളുടെ ആ ഭാവം ആദ്യമായി കാണുന്നത് കൊണ്ട് തന്നെ അവന്റെ നെഞ്ച് ഒന്ന് വിങ്ങി,,, "ഏയ്‌,,, are you ok now...."

കുറച്ച് സമയം മിണ്ടാതെ നിന്ന ശേഷം അവൻ ഒന്ന് ചോദിച്ചതും അവൾ കരച്ചിൽ ഒന്നടക്കി കൊണ്ട് തലയാട്ടി,,, "i am ok...അമ്മ,,,അമ്മ വിളിച്ചിരുന്നു,,, പലതും സംസാരിച്ചപ്പോൾ സങ്കടം തോന്നി,,,, അതാ,,, സോറി,,,, " "അതിന് താൻ എന്തിനാ എന്നോട് സോറി പറയുന്നത്,,, താനല്ലേ കരഞ്ഞത്,,, " അവൻ തമാശ രൂപത്തിൽ പറഞ്ഞു,, അവളും ഒന്ന് ചിരിച്ചു,,, "ഞാൻ കരയുന്നതും എല്ലാവരെയും ബുദ്ധിമുട്ടിക്കും ആദി,,,അതിനാ ഈ സോറി,,," "ഓഹോ,,,, ഷെയർ യുവർ പ്രോബ്ലംസ്,,,അപ്പോൾ എല്ലാ സങ്കടങ്ങളും പോകും,,, എന്ന് എന്തോ ഒരു,,, " "താര ശ്രീനിവാസൻ പറഞ്ഞിട്ടുണ്ടല്ലേ,, " അവൾ ഒരു കുലുങ്ങി ചിരിയോടെ ചോദിച്ചതും അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,, "ഞാൻ തന്നെ വലിയ പ്രോബ്ലം ആണ് ആദി,,,, ലൈഫിൽ ഒരുപാട് സങ്കടങ്ങൾ ഉണ്ട്,,, പക്ഷെ എനിക്കറിയില്ല എങ്ങനെ പറയണം എന്ന്,,, അപ്പ,,,, ചേച്ചി,,, ഇവർക്കൊന്നും എന്നോട് സ്നേഹം ഇല്ലാന്നാ എല്ലാരും പറയുന്നേ,,, എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്,,, പക്ഷെ അല്ല എന്നെ സ്നേഹിക്കുന്നുണ്ട്,,,,

എല്ലാം എനിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നം പോലെയാണ്,,,അറിയില്ല,,,,,, ഇവിടുന്ന് പോയാൽ ഞാൻ ആ അഗ്രഹാരത്തിൽ ഏതെങ്കിലും ഒരുത്തന്റെ കൂടെ അവന്റെ കുട്ടികളെ പ്രസവിച്ചും അവന്റെ വിരിപ്പലക്കിയും കഴിയേണ്ടി വരും,,, അവിടെ എന്റെ ഇഷ്ടങ്ങൾ ഇല്ല,,, ആഗ്രഹങ്ങൾ ഇല്ല,, സമ്മതം പോലും ആവശ്യം ഇല്ല,,,, " അവൾക്ക് അവളോട്‌ തന്നെ പരിഹാസം തോന്നിയിരുന്നു,,,, അവളുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്,,,, "*ഞാൻ നിന്നെ വിവാഹം ചെയ്തോട്ടെ തത്തെ,,,, *" എന്തോ ഒരു ചിന്തയിൽ അവൻ ചോദിച്ചതും അവൾ ആദ്യം ഒന്ന് ഞെട്ടി,,, ഒരു നിമിഷം നിന്നു എങ്കിലും അവൾ ഒന്ന് പൊട്ടിച്ചിരിച്ചു,,, "തമാശ പറയാതെ ഉറങ്ങാൻ നോക്ക്,,,, " അതും പറഞ്ഞു ഇനി ഒരു ഉത്തരത്തിന് കാത്തു നിൽക്കാതെ അവൾ ഫോൺ കട്ട്‌ ചെയ്തു കിടന്നു,,, അവളുടെ ഓരോ മാറ്റങ്ങളും അവൻ അറിയുന്നുണ്ടായിരുന്നു,,,

ശരിക്കും തനിക്ക് അവളെ ഇഷ്ടമാണോ,,, അതോ എല്ലാം കേട്ടപ്പോൾ തോന്നിയ വെറും സഹതാപമോ,,,,അവന്റെ ചിന്ത എല്ലാ ഇടവും താണ്ടി,,,, അവന്റെ കണ്ണുകൾ പലപ്പോഴായി തത്തയുടെ റൂമിലേക്ക്‌ നീണ്ടു,,, അവൻ മെല്ലെ കട്ടിലിൽ കയറി കിടന്നു,,, അവന്റെ ആലോചനയിൽ എല്ലാം എത്തി നിന്നു,,, തനിക്ക് സംഭവിച്ച മാറ്റവും തത്ത എത്രമാത്രം തന്നെ ഇൻഫ്ളുവൻസ് ചെയ്യുന്നുണ്ട് എന്നുമൊക്കെ,, അവന് എന്ത് കൊണ്ടോ ഉറങ്ങാൻ കഴിഞ്ഞില്ല,,,, തിരിഞ്ഞും മറിഞ്ഞും കിടന്നു,,,, എന്ത് കൊണ്ടോ മനസ്സിൽ ഇന്ന് രാവിലെ സച്ചു ചോദിച്ച ചോദ്യം ഉയർന്നു,,, "Do you love thaara..." "ഞാൻ നിന്നെ വിവാഹം ചെയ്തോട്ടെ തത്തെ.." രണ്ട് ചോദ്യങ്ങളും അവന്റെ ഉള്ളിൽ വീണ്ടും വീണ്ടും പൊന്തി വന്നു,,, "ആദി,,, " പെട്ടെന്ന് അർജുന്റെ വിളി കേട്ടു അവൻ ഒന്ന് തല ഉയർത്തി നോക്കിയതും ഓപ്പോസിറ്റ് ബെഡിൽ കിടന്നു കൊണ്ട് അർജുൻ തല പൊക്കി അവനെ തന്നെ നോക്കി കിടക്കുകയാണ്,,, "നിനക്ക് തത്തയെ ഇഷ്ടമാണോ,,, " വീണ്ടും ആ ചോദ്യം തന്നെ വന്നതോടെ ആദി ഒന്നും മിണ്ടാതെ തലയണയിൽ മുഖം അമർത്തി കിടന്നു,,,,

എവിടെയും കേൾക്കുന്ന ചോദ്യം പക്ഷെ തന്റെ ഉള്ളിൽ ഒരു ഉത്തരം നൽകാൻ സാധിക്കുന്നില്ല,,,, അവന്റെ ഉള്ളം കലങ്ങി മറിയുകയായിരുന്നു,,, തത്തയുടെ അവസ്ഥയും മറിച്ചായിരുന്നില്ല,,, അവന്റെ ചോദ്യം കേട്ട മാത്രയിൽ ഉയർന്ന അവളുടെ നെഞ്ചിഡിപ്പ് ഇപ്പോഴും സാധാരണ രീതിയിൽ ആയിരുന്നില്ല,,, വീണ്ടും വീണ്ടും ഞെട്ടുന്ന പോലെ,,, മനസ്സിൽ എന്ത് കൊണ്ടോ ആ ചോദ്യം അനിഷ്ടം അല്ല ഉണ്ടാക്കിയത് എന്തോ വേദനയും പേടിയും,,, അതിനൊരു ഉത്തരം പോലും നൽകാൻ തനിക്ക് സാധിച്ചില്ലല്ലോ എന്ന വേദന,,, അവൻ തമാശ പറഞ്ഞതാകും,,,, അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും ഉള്ളിൽ ഒരു പിടപ്പ്,,, ഉള്ളത് ആണെങ്കിലോ,,, അവൾക്ക് ഉറക്കം കിട്ടുന്നുണ്ടായിരുന്നില്ല,,,കണ്ണടച്ചാൽ കാണുന്നത് ആദിയെ,,എന്നാൽ അവനോട് എന്ത് ഫീലാണ് തോന്നുന്നത് എന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല,,, അവൾ തലയണയിൽ മുഖം അമർത്തി കിടന്നു,,, ഒരു മതിലിനപ്പുറം ദൂരെയുള്ള രണ്ട് പേരുടെ ഹൃദയങ്ങൾ ഒരുമിച്ച് മിഡിച്ചു തുടങ്ങി,,,, ...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story