പ്രണയമഴ-2💜: ഭാഗം 19

pranayamazha thasal

എഴുത്തുകാരി: THASAL

"ദേവി,,,,എനിക്കറിയില്ല ആരെയാണ് വിശ്വസിക്കേണ്ടത് എന്ന്,,, ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ ഉണ്ട്,,, ഒരു വഴി കാണിച്ചു തരണേ,,,, " ഉള്ള് ഉരുകി കൊണ്ട് തന്നെ തൊഴു കയ്യോടെ അവൾ പ്രാർത്ഥിച്ചു,,, കണ്ണുകൾ തുറക്കുമ്പോൾ അവ നിറഞ്ഞു തൂവിയിരുന്നു,,, അവൾ മെല്ലെ തനിക്കടുത്ത് തൊഴുതു നിൽക്കുന്ന കൃഷ്ണയെ ഒന്ന് നോക്കി അവൾ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും കണ്ണുകൾ തുടച്ചു നീക്കി,,,തിരുമേനി ഇല ചീന്തിൽ കൊടുത്ത പ്രസാദവുമായി അവൾ അവിടെ നിന്ന് നടന്നു നീങ്ങുമ്പോൾ കൂടെ കൃഷ്ണയും ഉണ്ടായിരുന്നു,,, "നീ ഇന്നലെ കരഞ്ഞിരുന്നൊ,,, മുഖത്തൊരു തെളിച്ചം പോരല്ലോ,,, " ഇലചീന്തിൽ നിന്നും ചന്ദനം എടുത്തു അത് തൊടുവിരലാൽ നെറ്റിയിൽ നീട്ടി വരച്ചു കൊണ്ട് കൃഷ്ണ ചോദിച്ചത് അവൾ ഇല്ല എന്ന് തലയാട്ടി കൊണ്ട് സ്വയം ചന്ദനം തൊട്ടു,,, "നിനക്ക് തോന്നുന്നതാ,,,ഇന്നലത്തെ ഉറക്കക്ഷീണം കാണും നിനക്ക്,,,, പതിനൊന്നു മണി വരെ ഫോണിൽ ആയിരുന്നല്ലോ,,, "

അവൾ ഒരു കളിയാക്കി ചിരിയോടെ പറഞ്ഞതും കൃഷ്ണയുടെ മുഖത്ത് നാണം കുമിഞ്ഞു കൂടി,,, "അയ്യ,,,നാണിക്കല്ലേ,,,, ഞാനൊന്നും കേട്ടിട്ടില്ല,,, ഞാൻ ചെവി പൊത്തിയാ കിടന്നേ,,, " അവൾ കൊഞ്ചി കൊണ്ട് പറയുന്നത് കേട്ടു കൃഷണ കള്ള ഗൗരവം നിറച്ചു അവളുടെ കയ്യിൽ ഒന്ന് തട്ടി,,, തത്ത ഒന്ന് ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു,,, "ഇന്ന് നേരത്തെ പോയിട്ട് വലിയ കാര്യം ഒന്നും ഇല്ലല്ലോ,, കുറച്ച് നേരം ഇവിടെ ഇരിക്കാം,,, " ആൽതറയിൽ ഒന്ന് ചാടി ഇരുന്ന് കൊണ്ട് തത്ത പറഞ്ഞതും കൃഷ്ണയും അവൾക്കൊപ്പം ഇരുന്നു,,, "കൃഷ്ണേ,,, ഞാൻ ഒരു കാര്യം ചോദിച്ചാൽ പോക്കിരിത്തരം ആവോ,,, " ഒരു സംശയത്തോടെ അവൾ ചോദിക്കുന്നത് കണ്ട് കൃഷ്ണ ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി,,, "എന്താ മോളെ ഒരു കള്ളത്തരം,,, " "മ്മ്ഹ്ഹ്,,,,ഞാനെ,,,, അല്ല നിനക്കെ,,, " കൃഷ്ണയുടെ കയ്യിലെ വളയിൽ തൊട്ടും തലോടിയും ഉള്ള അവളുടെ ഇരുത്തം കണ്ട് കൃഷ്ണ അവളുടെ കയ്യിൽ ഒന്ന് തട്ടി,

"കാര്യം പറ പെണ്ണെ,,, ഇങ്ങനെ ഞാനെ നിനക്കെ എന്നൊക്കെ പറഞ്ഞാൽ എനിക്കെന്തെങ്കിലും മനസ്സിലാകൊ,,," കൃഷ്ണയുടെ ചോദ്യം കേട്ടു അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു,,, "എന്ന നിക്ക് പറഞ്ഞു തരോ എങ്ങനെയാ പ്രണയിക്കുക എന്ന്,,,, " "ഏഹ്,,,," തത്തയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടു കണ്ണും തള്ളി ഒരു ഞെട്ടലോടെ കൃഷ്ണ അവളെ നോക്കി,,, അവളുടെ മുഖത്ത് പേരറിയാത്ത എന്തോ ഒരു ഭാവം ആയിരുന്നു,,,, "എന്താ നീ പറഞ്ഞെ,,, " "ഞാൻ പറഞ്ഞത് നീ കേട്ടില്ലേ,,, പിന്നെ എന്താ,,, ഒന്ന് പറഞ്ഞു താ,,," അവളുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് തത്ത കെഞ്ചി,, അവളുടെ മട്ടും ഭാവവും കണ്ട് കൃഷ്ണക്ക് ചിരി പൊട്ടിയിരുന്നു,,, "അതെന്താ തത്ത പെണ്ണെ ഇപ്പൊ അങ്ങനെ ഒരു ചോദ്യം,,,ആരുടെയെങ്കിലും നോട്ടത്തിൽ വീണു പോയോ,,, " കൃഷ്ണയുടെ ചോദ്യത്തിൽ തത്തയുടെ മനസ്സിൽ ആദ്യം ഓടി വന്ന മുഖം ആദിയുടെതായിരുന്നു,, അവൾ ഒരു ഞെട്ടലോടെ ചിന്തയെ വേറെ എവിടേക്കോ തിരിച്ചു വിട്ടു,,,

"എന്താ നിക്ക് ചോദിക്കാനും പാടില്ലേ,,, അറിയതോണ്ടല്ലേ,,, പറയാൻ പറ്റുമെങ്കിൽ പറഞ്ഞു താ,,,അല്ലേൽ ഞാൻ അജുവേട്ടനോട് ചോദിച്ചോളാം,,, " ഇത്തിരി കുറുമ്പോടെ അവൾ പറഞ്ഞതും കൃഷ്ണക്ക് ചിരി ഒതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, "പ്രണയം അതങ്ങനെ പറയാൻ കഴിയുന്ന ഒന്നല്ലല്ലോ എന്റെ തത്തമ്മപെണ്ണെ,,, അത് അനുഭവിക്കണം,,, എങ്ങനെയാണ് പ്രണയിക്കുക എന്ന് ചോദിച്ചാൽ ഓരോരുത്തരുടെയും പ്രണയം വ്യത്യസ്തമല്ലേ,,, നമ്മുടെ ഹൃദയം വേറൊരു ഹൃദയവുമായി ദൈവം കോർത്തു വെച്ചിട്ടുണ്ടാകും,,,അവരുടെ ഉള്ളം ഒന്ന് വിറച്ചാൽ നമുക്ക് കേൾക്കാൻ കഴിയും,,, ഹൃദയമിഡിപ്പ് നമുക്ക് മനസിലാക്കാം,,പ്രണയം പടരുമ്പോൾ സ്വയം ചിരിക്കാൻ തോന്നും,, ഇങ്ങനെ കണ്ണൊന്നു അടച്ചാൽ അവരുടെ സാമിപ്യം നമുക്ക് അറിയാം,,, " പറയുന്നതിനോടൊപ്പം കൃഷ്ണ കണ്ണുകൾ മുറുകെ അടച്ചു,,, പെട്ടെന്ന് നെഞ്ചിൽ ഒരു പിടപ്പ്,,,അവളുടെ ചുണ്ടിൽ എന്ത് കൊണ്ടോ ഒരു പുഞ്ചിരി വിരിഞ്ഞു,,,അതെല്ലാം തത്തക്ക് പുതിയ അനുഭവം ആയിരുന്നു,,,

അവൾ കണ്ണ് ചുമ്മാതെ കൃഷ്ണയുടെ ഭാവങ്ങൾ ഒപ്പി എടുത്തു,,, അവൾ മെല്ലെ കണ്ണുകൾ തുറന്ന് ചുറ്റും ഒന്ന് നിരീക്ഷിച്ചപ്പോൾ കണ്ടു അമ്പലത്തിൽ പ്രതിക്ഷിണം വെക്കുന്ന അർജുനെ,,,, അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു,,, തത്ത ഒന്നും മനസ്സിലാകാതെ കൃഷ്ണയുടെ കണ്ണുകൾക്ക് പുറകെ സഞ്ചരിച്ചതും കണ്ടു ഒരിക്കൽ കൂടി ഒന്ന് തൊഴുത് ഷർട്ട് ഒന്ന് നേരെ ഇട്ടു കൊണ്ട് അമ്മയുടെ കഴുത്തിലൂടെ കയ്യിട്ട് ചിരിച്ചു നടക്കുന്ന അർജുനെ,,, "അജുവേട്ടോയ്,,,,,,,," അവൾ പരിസരം മറന്നു ഉറക്കെ വിളിച്ചു,,, തത്തയുടെ ശബ്ദം കേട്ടതും അവൻ ഒന്ന് ചുറ്റും നോക്കി,,,കണ്ണുകൾ തത്തയിൽ ചെന്ന് പതിച്ചതും അവൾ കൈ വീശി കാണിച്ചു,, അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കൈ വീശി,,, അമ്മയുടെ കയ്യും പിടിച്ചു അവളുടെ അടുത്തേക്ക് വരുമ്പോൾ കണ്ടു തന്നെ പ്രണയപൂർവ്വം നോക്കി ഇരിക്കുന്ന കൃഷ്ണയെ,, അവന്റെ ചുണ്ടിലും വശ്യമാർന്ന ഒരു പുഞ്ചിരി വിരിഞ്ഞു,,,

"ഏട്ടൻ ഇവിടെ ഉള്ളത് നിനക്ക് ശരിക്കും ഫീൽ ചെയ്തോ,,, " അടുത്തേക്ക് വരുന്ന അർജുനെ നോക്കി കൊണ്ട് തത്ത ചോദിച്ചു,,,കൃഷ്ണയുടെ കണ്ണുകൾ അവനിൽ തറഞ്ഞു നിന്നിരുന്നു,, അവൾ ചെറു പുഞ്ചിരിയോടെ തലയാട്ടി,,, തത്ത ആകെ അന്തം വിട്ട് നോക്കി ഇരിക്കുകയായിരുന്നു,,, അവരുടെ അരികിൽ അർജുനും അമ്മയും എത്തിയതും രണ്ട് പേരും ആൽതറയിൽ നിന്നും എഴുന്നേറ്റു,,, "അല്ല ഇതാരാ,,, " തത്ത ഒരു ഈണത്തിൽ ചോദിച്ചതും അർജുൻ ഒന്ന് പല്ലിളിച്ചു,,, "അമ്മക്ക് ഇതാരാന്ന് മനസ്സിലായോ,,, " "പിന്നെ,,, എനിക്ക് ജനിക്കാതെ പോയ മോളല്ലേ,,, തത്തമ്മ,,,, " അവളുടെ താടയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അവർ പറഞ്ഞതും അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു,,, "ഹൈ,,, എന്നെ അറിയോ,,, " "അറിയാലോ,,,,വായാടി തത്തമ്മയെയും മിണ്ടാപ്പൂച്ച കൃഷ്ണ മോളെയും എല്ലാരേം അറിയാം,,

ഇവൻ പറഞ്ഞും പിന്നെ പറയാൻ വേറെ മക്കളും എനിക്കുണ്ടല്ലോ,,, " അമ്മ പറയുന്നത് കേട്ടു അർജുൻ അവരെ നോക്കി ഒന്ന് തല ചൊറിഞ്ഞു,, "നിന്റെ ഏട്ടൻമാരെ പറ്റി തന്നെയാ പറയുന്നേ,, " ഒന്നും മിണ്ടാതെ നിൽക്കുന്ന തത്തയെ നോക്കി അവൻ പറഞ്ഞതും അവളുടെ മുഖം ഒന്നൂടെ വിടർന്നു,, "ആണോ,,, എന്നെ പറ്റിയൊക്കെ ഇവര് പറയോ,,," അവളുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു,, അമ്മ ഒരു സന്തോഷത്തോടെ അവളുടെ മുടിയിൽ തലോടി കൊണ്ട് തലയാട്ടി,,, ഒരുപാട് കാലത്തിനു ശേഷം അമ്മയുടെ ചൂട് അറിയും പോലെ അവൾ ഒന്ന് കണ്ണടച്ച് അത് ആസ്വദിച്ചു,,, "അല്ല നിങ്ങള് നാട്ടിൽ ഒന്നും പോയില്ലേ,,, മൂന്ന് ദിവസം ലീവ് അല്ലേ,,," അത് കേട്ടതും അവളുടെ മുഖം മാറി,, എന്ത് കൊണ്ടോ ഒരു വേദന,, അത് മനസ്സിലാക്കിയ പോലെ കൃഷ്ണ അവളുടെ തോളിൽ ഒന്ന് പിടിച്ചു കൊണ്ട് അവളോട് ചേർന്നു നിന്നു,,,

"ഇല്ല അജുവേട്ടാ,,, ഇവള് കന്യാകുമാരി എത്തുമ്പോഴേക്കും ഒരു ദിവസം കഴിയും പിന്നെ തിരിച്ചു വരേണ്ടേ,,,ഇവള് പോകുന്നില്ല എന്ന് പറഞ്ഞു,,, പിന്നെ ഞാനും പോയില്ല,,,," കൃഷ്ണ പറയുന്നത് കേട്ടു അമ്മയും അവനും ഒന്ന് തലയാട്ടി,,, നുണ പറഞ്ഞത് എന്തിനാണ് എന്ന മട്ടിൽ തത്ത തല ചെരിച്ചു അവളെ ഒന്ന് നോക്കി,,, അവൾ ഒന്ന് കണ്ണടച്ച് കാണിച്ചു,,, "എന്ന നിങ്ങള് ഇന്ന് അമ്മയുടെ കൂടെ പോര്,,,ഊണ് എല്ലാം കഴിച്ചു ഹോസ്റ്റലിൽ കയറാൻ സമയം ആകുമ്പോൾ ഇവൻ അവിടെ ആക്കി തരും,,, " അമ്മയുടെ വാക്കുകൾ അവരിൽ ഒരു പുതുമഴ പോലെയാണ് സ്പർശിച്ചത്,,,, ഹോസ്റ്റൽ അവർ അത്രമേൽ മടുത്തിരുന്നു,,, "ഇന്നാണെങ്കിൽ അവിടെ നിന്റെ ഏട്ടന്മാർ എല്ലാം വന്നിട്ടുണ്ട്,,, നിന്നെ കാണിച്ചു ഒരു സർപ്രൈസ് കൊടുക്കണം,,,, " അർജുൻ ആവേശത്തോടെ പറഞ്ഞു,,, തത്തയുടെ കണ്ണുകളും ഒന്ന് വിടർന്നു,,, "ആണോ, എന്ന ഞങ്ങള് വരാം,,,ഞാനും അവരെ കാണാൻ കാത്തു നിൽക്കുകയായിരുന്നു,,,,"

അവളും ആവേശം തെല്ലു കുറക്കാതെ പറഞ്ഞു,,അർജുൻ ഇടം കണ്ണിട്ട് കൃഷ്ണയെ നോക്കിയപ്പോൾ അവളിൽ തെല്ലു പരിഭ്രമം ഉടലെടുത്തിരുന്നു,,, അത് അറിഞ്ഞ പോലെ അവൻ ഒന്ന് അവളുടെ കയ്യിൽ തട്ടി കണ്ണിറുക്കി,,, അതിനിടയിൽ എന്തൊക്കെയോ സംസാരിച്ചു കുറച്ച് മുന്നിൽ എത്തിയിരുന്നു അമ്മയും തത്തയും,,, "എന്റെ അമ്മ പാവാ,,,,എന്നെ വലിയ ഇഷ്ട്ട,,,,,നന്ദിനിന്നാ പേര്,,," അവൾ സന്തോഷത്തോടെ പറയുന്ന ഓരോ കാര്യങ്ങളും ആ സന്തോഷവും അമ്മയിലേക്കും വ്യാപിക്കുന്നുണ്ടായിരുന്നു,,, അമ്മ വാത്സല്യത്തോടെ അവളെ നോക്കി,,, കാറിൽ പിസീറ്റിൽ കൃഷ്ണയോടൊപ്പം ഇരിക്കുമ്പോഴും അവളും അമ്മയും സംസാരത്തിൽ ആയിരുന്നു,,,കോളജ് മുതൽ വീട് വരെ അതിൽ ഉൾപ്പെട്ടു,,,, ഇടക്ക് കൃഷ്ണയും അവരുടെ കൂടെ കൂടി,,,, സംസാരം നന്നേ കുറവ് ആയിരുന്നു എങ്കിലും കൃഷ്ണയും ആ അമ്മ മനസ്സിൽ നല്ലൊരു സ്ഥാനം നേടി,,,

വീടിനു മുന്നിൽ വണ്ടി നിർത്തിയതും തത്ത ചാടി ഇറങ്ങി,,,, "ഇതാണോ ഏട്ടന്റെ വീട്,,, " വീടിന്റെ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് തത്ത ചോദിച്ചതും അവൻ ഒന്ന് തലയാട്ടി ചിരിച്ചു,,, "അകത്തേക്ക് വാ,, അവന്മാര് എല്ലാം ഉള്ളിൽ ഉണ്ട്,,, " അതും പറഞ്ഞു കൊണ്ട് അവൻ ഉള്ളിലേക്ക് നടന്നു,,, പിന്നാലെയായി അമ്മയും കൃഷ്ണയും പോയി എങ്കിലും അവൾക്ക് എന്തോ ഉള്ളിലേക്ക് പോകാൻ ഒരു ബുദ്ധിമുട്ട്,,, ഹൃദയം പതിവില്ലാത്ത ഒരു മിടിപ്പ്,,,, വലതു കണ്ണ് തുള്ളുന്നു,,, അവൾ ഒന്ന് കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു,,, "നീ എന്താടി അവിടെ നിന്ന് കഥകളി കാണിക്കുന്നത്,,, കയറി വാടി ഭ്രാന്തി,,, !!!" അവളുടെ കാട്ടിക്കൂട്ടൽ കണ്ട് വാതിൽക്കൽ നിന്ന് കൊണ്ട് അർജുൻ വിളിച്ചു പറഞ്ഞതും ഉയർന്ന ഹൃദയമിഡിപ്പ് നിയന്ത്രിക്കാൻ കഴിയാതെ അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു,,,

അവൻ പുഞ്ചിരിയോടെ അവളുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു,,, "അതെ എനിക്കൊരു ഡൌട്ട്,,,, ഇവിടെ ഇങ്ങനെ ഒരു വീട് ഉണ്ടായിട്ടും എന്തിനാ ഏട്ടൻ ഹോസ്റ്റലിൽ നിൽക്കുന്നെ,,,, " "ഹൌ ഇപ്പോഴെങ്കിലും ചോദിച്ചല്ലോ സമാധാനം,,, " അവൻ കളിയാലെ പറഞ്ഞു,, "അത് ആദിക്ക് വേണ്ടിയാ,,,അവനെ ഒറ്റക്ക് ആക്കാൻ കഴിയില്ല,,,ആരും അവനുമായി റൂം ഷെയർ ചെയ്യാനും സമ്മതിക്കില്ല,,, അതാണല്ലോ അവന്റെ സ്വഭാവം,,, ഇവിടെ വന്നു നിൽക്കാൻ പറഞ്ഞാൽ അവന്റെ അഭിമാനം സമ്മതിക്കില്ല,, അപ്പൊ അമ്മയാണ് പറഞ്ഞത് ഹോസ്റ്റലിൽ നിൽക്കാൻ,,,, ഇടക്ക് ഇങ്ങനെ വന്നു കൂടും,,,, ആദിക്ക് വലിയ താല്പര്യം ഒന്നും ഇല്ല,,,,, എന്നാലും അമ്മ പറഞ്ഞാൽ അവനും വരും,,,, കുറച്ച് നേരം ഇരുന്ന് റിലാക്സ് അയാൾ ഒരു ചോദ്യം പറച്ചിലും ഇല്ലാതെ പോവുകയും ചെയ്യും,,,,,," അവൻ ചെറു ചിരിയോടെ പറഞ്ഞു,,, എന്ത് കൊണ്ടോ അവളും ഒന്ന് പുഞ്ചിരിച്ചു,,, അകത്തു കടന്നതും കണ്ടു സോഫയിൽ ഇരുന്ന് മൊബൈലിൽ കുത്തുന്ന ഏട്ടൻമാരെ,,,

അടുത്ത് ഇരുന്ന് സിഗരറ്റ് വലിക്കുന്ന ആദിയെയും,, ആരുടെയും ശ്രദ്ധ അവളിൽ വീണില്ല,,,, "ഹെലോ,,,, " അർജുന്റെ കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട് തത്ത ഒന്ന് നീട്ടി വിളിച്ചതും എല്ലാവരും ഒരു അത്ഭുതത്തോടെ തല ഉയർത്തി നോക്കി,,,, അവളെ കണ്ടതോടെ അവരൊന്നു പുഞ്ചിരിച്ചു,,, ആദി എന്ത് കൊണ്ടോ അവളെ നോക്കിയില്ല,,, "ഇതാര്,,,,,,നീ എന്താടി വലിഞ്ഞു കയറി വന്നതാണോ,,,, " "ഒന്ന് പോ ഏട്ടാ,,,, ഞാനെ എന്റെ ഏട്ടൻ വിളിച്ചിട്ട് വന്നതാ,,, " അവൾ വീറോടെ അർജുന്റെ കയ്യിൽ ഒന്ന് ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു,, അർജുൻ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,,, "മ്മ്മ്,,, വിശ്വസിച്ചു,,,, നീ അല്ലേ ആള്,,,, വിളിക്കുന്നതിന്‌ മുന്നേ ചാടി കയറി വന്നിട്ടുണ്ടാകും,,, " അശ്വിൻ നോട്ടം ഫോണിലേക്ക് തന്നെ മാറ്റി കൊണ്ട് പറഞ്ഞതും അവളുടെ ചുണ്ട് കൂർത്ത് വന്നു,,,, ഒരു സഹായം എന്ന പോലെ അർജുനെ നോക്കിയപ്പോൾ അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് തല തിരിച്ചു,,, "ടാ ചെക്കാ എന്റെ മോളെ പറഞ്ഞാൽ ഉണ്ടല്ലോ,,

അവളെ ഞാൻ വിളിച്ചിട്ട് വന്നതാ,,,, " അടുക്കളയിൽ നിന്നും ട്രെയിൽ പായസ കപ്പ് വെച്ച് വരുന്ന അമ്മ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു അശ്വിനെ നോക്കി കൊഞ്ഞനം കുത്തി അർജുന്റെ കയ്യിൽ ഒന്ന് ഇടിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് പോയി ആ കവിളിൽ ഒന്ന് അമർത്തി ചുംബിച്ചു,,, "അമ്മ മുത്താണ്,,,, " അവളുടെ കാട്ടിക്കൂട്ടൽ കണ്ട് എല്ലാവരും ഒരുപോലെ ചിരിക്കുകയായിരുന്നു,,, ആദി അമ്മയെ കണ്ടതും ധൃതിപ്പെട്ടു കൊണ്ട് ചുണ്ടിലെ സിഗരറ്റ് എടുത്തു കൊണ്ട് പുക കൈ കൊണ്ട് തട്ടി മാറ്റി,,, അത് കണ്ട് അമ്മ അവനെ ഒന്ന് അമർത്തി നോക്കി,,, പായസകപ്പ് എടുത്തു കൊണ്ട് തത്ത ആദിക്ക് അരികെയായി ചെന്നിരുന്നു,,,,കൃഷ്ണ അമ്മയുടെ കൂടെയും,,, പായസം കുടിക്കുമ്പോഴും ഇടയ്ക്കിടെ അവളുടെ നോട്ടം ആദിയിൽ എത്തി നിന്നു,,, "why are you look like this...."

അവളുടെ നോട്ടം കണ്ട് അവൻ അവൾക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ ചോദിച്ചതും അവൾ ഒന്ന് ചുമല് കൂച്ചി കൊണ്ട് വീണ്ടും പായസത്തിൽ ശ്രദ്ധ നൽകി,,, അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പായസം കുടിക്കുന്നത് കണ്ട് അമ്മ അവരെ ഒന്ന് നോക്കി,,, എന്തോ മനസ്സിലായ കണക്കെ ഒന്ന് തലയാട്ടി നോട്ടം ബാക്കിയുള്ളവരിലേക്ക് തെറ്റിച്ചു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ആദി,,,,,, " ഫുഡ്‌ എല്ലാം കഴിച്ചു ബാൽകണിയിൽ ഇരിക്കുമ്പോഴാണ് തത്തയുടെ വിളി വന്നത്,, അവൻ സിഗരറ്റ് ഒന്ന് പുകച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കിയതും ഡോറും ചാരി നിൽക്കുന്ന തത്തയെ കണ്ട് അവൻ ഒരു സംശയം നിറഞ്ഞ നോട്ടം പായിച്ചു,,, "ആഹാ,,, ഇവിടെ ഇരുന്ന് പുകക്കുകയായിരുന്നല്ലേ,,,, എല്ലാരും താഴെ ഇരുന്ന് സംസാരിക്കുമ്പോൾ ഒരാളെ മാത്രം കാണാതെ വന്നപ്പോൾ വന്നു നോക്കിയതാ,,,,"

അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ബാൽകണിയിൽ കൈ വരിയിൽ ചാരി നിന്നു,,, അവനും ഒരു കൈ കൈ വരിയിൽ വെച്ച് ഒരു കൈ കൊണ്ട് സിഗരറ്റ് പിടിച്ചു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,, "i am not intrested...." അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു,,, അവളും ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,,, "പിന്നെ എന്തിലാ ഇന്ട്രെസ്റ്റ് ഉള്ളത് ഈ സിഗരറ്റിലോ,,,, അതോ ആൽക്കഹോളിലോ,,,, ???????" അവൾ കണ്ണ് വിടർത്തി കൊണ്ട് ചോദിക്കുന്നത് കേട്ടു അവൻ ഒന്ന് നെറ്റി ചുളിച്ചു അവളെ നോക്കി ശേഷം സിഗരറ്റിലേക്കും,,, പിന്നെ എന്തോ ഒരു പ്രേരണയിൽ സിഗരറ്റ് ഒന്ന് തട്ടി എറിഞ്ഞു,,, "what you mean.....?????" "താൻ പറയുന്നു താൻ addicted ആണ് എന്ന്,,, എന്നാൽ അല്ല,,, അല്ലെങ്കിൽ ഞാൻ പറഞ്ഞപ്പോഴേക്കും ഇത് ഉപേക്ഷിക്കാൻ നിനക്ക് ആകില്ലല്ലോ,,,, "

അവൾ ഒറ്റ പിരികം പൊക്കി പറഞ്ഞതും അവൻ ഒന്ന് ഇരുത്തി ചിന്തിച്ചു കൊണ്ട് എന്തോ പെട്ടെന്ന് ഒന്ന് തലയാട്ടി,,,, "why are you silent...." "i feel that.....എനിക്കറിയുന്നുണ്ട്,,, എല്ലാം,,, ലൈഫിൽ വന്ന മാറ്റങ്ങൾ എല്ലാം,,,,but ഞാൻ അത് ഇഷ്ടപ്പെടുന്നില്ല,,,,എനിക്ക് പഴയത് പോലെ മാറാൻ സാധിക്കുന്നില്ല,,, ഡ്രഗ്,,, സിഗരറ്റ് ഒന്നും ഇല്ലാതെ ആദിത്യയില്ല,,, " അവൻ ചെറു ചിരിയോടെയാണ് പറഞ്ഞു നിർത്തിയത്,, അവൾക്കും അറിയാമായിരുന്നു അവന്റെ മാനസികാവസ്ഥ,,,, "ഞാൻ മാറ്റട്ടെ തന്നെ,,,, !!!!" അവളിൽ നിന്നും പെട്ടെന്നായിരുന്നു ചോദ്യം,,,അവൻ കണ്ണ് വിടർത്തി അവളെ നോക്കിയപ്പോൾ അവൾ പഴയ പുഞ്ചിരി തന്നെ,,, "താനോ,,,, അത് നടക്കുന്ന കാര്യം അല്ല,,, " "നടത്തി കാണിച്ചു തന്നാലോ,,,,ചിരിപ്പിക്കാൻ,,, ഇങ്ങനെ സംസാരിപ്പിക്കാൻ എനിക്കായില്ലേ,,, ഇതിനും ആകും,,, i Will try.... " അവൾ പറഞ്ഞത് കേട്ടു അവന്റെ ഉള്ളിൽ അത്ഭുതം ആയിരുന്നു,,,

തനിക്ക് വന്ന ഓരോ മാറ്റത്തിനും കാരണം അവൾ ആണ് എന്ന് സ്വയം മനസിലാക്കുകയായിരുന്നു,,, "ok തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ,,,, but ഞാൻ പറയുന്ന കാര്യങ്ങൾ താൻ മനസ്സിലാക്കും എന്ന് കരുതുന്നു,,, " അവൻ ഒരു മുഖവുരയോടെ സംസാരിച്ചു തുടങ്ങിയതും അവൾ ഒരു സംശയത്തോടെ അവനെ നോക്കി,,, "i am telling about your life..... ജീവിതം ആർക്ക് വേണ്ടിയും കുരുതി കൊടുക്കരുത്,,, നീ നിനക്ക് വേണ്ടി ജീവിക്ക്,,,, അപ്പയാണെങ്കിലും ആരാണെങ്കിലും ഇഷ്ടമല്ലെങ്കിൽ നോ എന്ന് തന്നെ പറയാൻ ശീലിക്ക്,,,," അത് അവളിൽ തെല്ലൊരു സങ്കടം ഉണ്ടാക്കി,, എങ്കിലും അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,,, "ആദി,,,,എന്റെ ലൈഫ് അത് ആർക്കും ഇമ്പോര്ടന്റ്റ്‌ അല്ല,,,, നീ വിചാരിക്കും പോലെ ഞാൻ ഒരാൾ കരുതിയാൽ എന്റെ ജീവിതം സേഫ് ആക്കാം,,,, but എന്റെ അമ്മ,,, പാട്ടി,,അവരെ എങ്ങനെ,,,, അത് മാത്രം അല്ല,,,,

ഇതിനൊന്നും ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല,, കാരണം അത് ഞങ്ങളുടെ ജീവിതത്തിന്റെ രീതിയാണ്,,,,, ലൈഫ് സ്റ്റൈൽ,,,, ഈ കാണുന്ന തത്ത അവിടെയില്ല,,,, നിനക്ക് അറിയോ,,, സന്തോഷിക്കാൻ വേണ്ടി വന്നതാ ഞാൻ,,,, ഒരുപാട് സന്തോഷം ലഭിക്കുന്നുമുണ്ട്,,,, കൃഷ്ണ,,, ഏട്ടൻമാർ,,,,, and you,,,,,,,,, i enjoy every moment.....പോകുമ്പോൾ എനിക്ക് ആ മെമ്മറീസ് മതി,,,, And its ok...." അവളുടെ ഓരോ വാക്കുകളും അവനിൽ വല്ലാത്തൊരു രീതിയിൽ സ്പർശിച്ചിരുന്നു,, അവൻ മെല്ലെ അവളുടെ തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് നിർത്തി,,,, അത് അവളിൽ വലിയ ഞെട്ടൽ തന്നെ ഉണ്ടാക്കി,,, തോളിൽ തട്ടുന്ന അവന്റെ വിരലുകൾ കൊണ്ട് തന്നെ മനസ്സിലായി അവൻ തന്നെ സമാധാനിപ്പിക്കുകയാണെന്ന്,, അവളുടെ ഉള്ളം ചെറുതിലെ ഒന്ന് തണുത്തു,,,, അവളോട്‌ ചേർന്ന് നിൽക്കുമ്പോൾ അവനും അറിയുന്നുണ്ടായിരുന്നു വേറെ എന്തോ ഒരു വികാരം തന്നെ മൂടുന്നത്,,,,

അത് പ്രണയം ആണോ,,,,ചിന്തകൾ മനസ്സിനെ മൂടി,,, പലതും പറയാൻ ഉള്ളം വെമ്പി,,, ഇനിയും പറഞ്ഞില്ലേൽ ഹൃദയം പൊട്ടും എന്ന് തോന്നിയതും അവൻ മെല്ലെ അവളിലേക്ക് കുനിഞ്ഞു,,,, "are you ready to love.... " അവൻ ചെറുതിലെ അവളുടെ കാതോരം ചേർന്ന് ചോദിച്ചു,,, അവൾ ഒന്ന് വിറച്ചു,,, അവന്റെ നിശ്വാസം ഏറ്റു ചെറു രോമങ്ങൾ പോലും തരിച്ചു നിന്നു,,, "are you ready..." അവൻ ഒരിക്കൽ കൂടി ചോദിച്ചു,, അവൾ അവനെ നോക്കാതെ പിടഞ്ഞു മാറി,, ആദ്യമായി അവന്റെ കൂടെ നിൽക്കുമ്പോൾ ഉള്ളം വിറ കൊള്ളുന്നത് അവൾ അറിഞ്ഞു,,,ഒന്നും പറയാൻ നാവ് പൊന്തിയില്ല,,, ചുണ്ടുകൾ വിറ കൊണ്ടു,,, അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ തിരിഞ്ഞു ഓടുന്നത് കണ്ട് അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, ആ പുഞ്ചിരി അവളിലേക്കും വ്യാപിച്ചിരുന്നൊ,,,, അവൻ എന്തോ ആലോചിച്ച പോലെ കൈ വരിയിൽ ചാരി നിന്നു,,അവളുടെ സാമിപ്യത്തിൽ ഉള്ളം വല്ലാതെ പിടഞ്ഞത് അവൻ അറിഞ്ഞിരുന്നു,,,

തത്ത പോയി നിമിഷ നേരം കൊണ്ട് ഉള്ളിലേക്ക് കയറി വന്ന അർജുൻ അവന്റെ മാറ്റം കണ്ട് വല്ലാതെ അന്ധാളിച്ചു,,,, അവൻ ഒരു കുസൃതി ചിരിയോടെ അർജുന്റെ മേലേക്ക് ചാഞ്ഞു,,,അർജുനും ഒന്ന് ചിരിച്ചു,,, "AADI.... Onece again i told.... Are you love her..... " അവന്റെ ചോദ്യത്തിൽ ആദി ഒന്ന് പിടഞ്ഞു,, അവന്റെ ഹൃദയമിഡിപ്പ് ചെറുതിലെ ഉയർന്നു,,, പക്ഷെ ചുണ്ടിൽ ആദ്യത്തെ പുഞ്ചിരി ഉണ്ടായിരുന്നു,,, ആ കണ്ണുകളിലെ തിളക്കം അർജുന് ശരിക്കും കാണാൻ കഴിഞ്ഞിരുന്നു,,, *""അവൾ കൂടെ ഉള്ള നിമിഷം എനിക്ക് പഴയത് ഒന്നും ഓർക്കാൻ കഴിയുന്നില്ല,,,ഒരു വിഷമവും എന്നെ അലട്ടുന്നില്ല,,,, ആരുടേയും ഓർമ എന്നിൽ ഇല്ല,,, ഒരുപാട് സന്തോഷം തോന്നുന്നു,,, ചിരിക്കാൻ കഴിയുന്നു,,, ജീവിതകാലം മുഴുവൻ ഈ സന്തോഷം കൂടെ വേണം എന്ന് തോന്നുന്നു,,,, അതാണോ പ്രണയം,,,,, ??????....ആണെങ്കിൽ ഞാൻ അവളെ പ്രണയിക്കുന്നു,,,,, madly loves her..... And ഇതായിരുന്നു എന്റെ ഫസ്റ്റ് ലൗ...... ""* ........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story