പ്രണയമഴ-2💜: ഭാഗം 2

pranayamazha thasal

എഴുത്തുകാരി: THASAL

"ആദി,,, നമ്മൾ എങ്ങോട്ടാ പോകുന്നെ,,, " ബുള്ളറ്റിൽ അവനോടു ചേർന്ന് ഇരിക്കുമ്പോൾ അവൾ ചോദിച്ചതും അവൻ അവൾ തന്നെ വലയം ചെയ്ത കൈകളിൽ ഒന്ന് കോർത്തു പിടിച്ചു മിററിലൂടെ അവളെ ചെറു ചിരിയോടെ നോക്കി,,,അവന്റെ ഒരു പുഞ്ചിരിയുടെയും അർത്ഥം മനസ്സിലാക്കുന്ന പോലെ അവൾ അവന്റെ തോളിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് അവനോട് കൂടുതൽ ചേർന്ന് ഇരുന്നു,,, അവൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല,,, ഒന്ന് പുഞ്ചിരിക്കാൻ പോലും മറന്നു പോയ,,,ഒരു ആദിത്യ ഉണ്ടായിരുന്നു,,, അവനിൽ നിന്നും ഇങ്ങനെ ഒരു മാറ്റം,,, അത് അവളുടെ പ്രണയത്തിന്റെ ശക്തി തന്നെയായിരുന്നു,,,അവനിലെ അസുരനിൽ നിന്നും ദേവനെ പ്രണയം കൊണ്ട് വേർപ്പെടുത്തി എടുത്ത അവളുടെ ശക്തി,,, അന്തരീക്ഷം മൂടി കെട്ടി,,,,

ആകാശത്ത് കാർമേഖങ്ങൾ ഉരുണ്ടു കൂടി,,, കാതുകളിൽ മുഴക്കം സൃഷ്ടിച്ചു കൊണ്ട് ഇടി വെട്ടിയതും അവൾ ഒന്ന് ഞെട്ടി കൊണ്ട് അവന്റെ തോളിലേക്ക് മുഖം അമർത്തി വെച്ചു,,,,അവന്റെ കൈകൾ അവളുടെ കൈകളിൽ അമർന്നു കിടന്നു,,, പതിയെ മഴ ഒരു കുളിരായ് ഭൂമിയിലേക്ക് പെയ്തിറങ്ങിയതും അവൾ ഭയത്തെ മാറ്റി നിർത്തി കൊണ്ട് മുഖം മുകളിലേക്ക് ഉയർത്തി,,, ആദ്യ തുള്ളി തനിക്ക് വേണം എന്ന വാശിയോടെ ഭൂമി അവളോട്‌ മത്സരിക്കുന്നതായി അവൾക്ക് തോന്നി,,, മഴ അതിന്റെ കുളിര് ഭൂമിയിലെക്ക് പകർന്നു കൊണ്ട് പെയ്തിറങ്ങി,,, അവളും ആ കുളിരിൽ അവനിലേക്ക് ഒതുങ്ങി കൂടി,,, അവൻ വണ്ടി നിർത്തിയിരുന്നില്ല,,, കാരണം അത് അവർക്ക് വെറും മഴയല്ലായിരുന്നു,,, തന്നിലെ അസുരനെ തളച്ച പ്രണയമഴയായിരുന്നു,,

അവന്റെ ചുണ്ടിൽ ചെറു ചിരി തത്തി കളിച്ചു,,,അപ്പോഴേക്കും അവന്റെ ഓർമ്മകളിൽ പുസ്തകം കുടയാക്കി മാറ്റി കോളേജ് ഗ്രൗണ്ടിലൂടെ ഓടി വരുന്ന തത്ത കടന്നു വന്നു,, മഴയും ആസ്വദിച്ചു കൊണ്ട് നനഞ്ഞ മുടി ചെറു പുഞ്ചിരിയോടെ തുടച്ചു മാറ്റുന്ന തത്തയിൽ അവന്റെ ഉള്ളം കുടുങ്ങി കിടന്നു,,, "ആദി,,, ഒന്ന് സൈഡ് ആക്ക്,,,, " അവളുടെ വിളി വന്നതോടെ അവൻ അവളെ മിററിലൂടെ നോക്കി കൊണ്ട് ബുള്ളറ്റ് റോഡ് സൈഡിൽ വളർന്നു നിക്കുന്ന ആൽമരത്തിന്റെ ചുവട്ടിലേക്ക് നിർത്തി,,, അവൾ ചാടി ഇറങ്ങി കൊണ്ട് തന്റെ തോളിൽ ഇട്ട ഷാൾ ഒന്ന് പിഴിഞ്ഞ് വെള്ളം കളഞ്ഞു കൊണ്ട് അവന്റെ തല ഒന്ന് തുടച്ചു കൊടുത്തു,,, അവൻ അവളെ നോക്കി ഇരിക്കുകയായിരുന്നു,,, "നല്ലോണം പനിക്കുന്നുണ്ട്,,, എന്നിട്ടാണോ മഴ നനയുന്നത്,,,"

തല തുവർത്തുന്നതിനിടയിൽ അവൾ ചോദിച്ചു അവൻ ചുറ്റും ഒന്ന് നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, അവന്റെ പിടിയിൽ അവൾ ഒന്ന് ഞെട്ടി പോയി,,, "നനയണം,,, ഈ പ്രണയമഴ,,,," അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു,, അവളുടെ മുഖം നാണം കൊണ്ട് ചുവന്നു,, അവൾ മെല്ലെ അവന്റെ നെഞ്ചിൽ ആയി കൈ വെച്ചു,,, "നിനക്ക് എന്നോട് ഒരു ദേഷ്യവും തോന്നുന്നില്ലേടി തത്തമ്മേ,,, " അവന്റെ ചോദ്യം കേട്ടു അവൾ ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി,,, "എന്റെ ബിഹേവിയർ,,,, അതൊരിക്കലും ആർക്കും ആക്സെപ്റ്റ് ചെയ്യാൻ പറ്റുന്ന ഒന്നല്ല,,, അത് കൊണ്ട് തന്നെയാണ് ഞാൻ സ്നേഹിച്ച പലരും എന്നെ വിട്ട് പോയതും,,, ബട്ട്‌ നീ,,,, നീ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് വിശ്വസിക്കുന്നത്,,,പറയാൻ പോലും നല്ലൊരു ക്വാളിറ്റി എന്നിൽ ഇല്ല,,,,

പിന്നെ എന്ത് വിശ്വസിച്ചു ആണെടി ഞാൻ വിളിച്ച ഉടൻ എന്റെ കൂടെ ഇറങ്ങി വന്നത്,,, " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് കുസൃതിയോടെ ചിരിച്ചു കൊണ്ട് നെറ്റിയിലേക്ക് വീണു കിടന്ന അവന്റെ മുടി ഇഴകൾ ഒന്ന് വകഞ്ഞു പിന്നിലേക്ക് ആക്കി,, "എന്ത് വിശ്വാസത്തിൽ ആണ് നീ എന്നെ വിളിച്ചത്,,, ഇറക്കി കൊണ്ട് വന്നത്,,, " "ബികോസ് എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ കഴിയില്ല,,, നീ ഇല്ലാത്ത ഓരോ സെക്കന്റും എനിക്ക് ഭ്രാന്ത് എടുക്കും പോലെ തോന്നുന്നു,,, " "അതെ ഉത്തരമെ എനിക്കും നൽകാൻ ഒള്ളൂ,, നീ ഇല്ലാതെ ഞാൻ എങ്ങനെയാ,,,, എനിക്കറിയാം എന്റെ അപ്പ അമ്മ എന്നെ ഈ കാലം മുഴുവൻ നോക്കിയത് അവരാ,,, അവർക്ക് മുന്നിൽ ഞാൻ ചെയ്തത് തെറ്റാകും,, പക്ഷെ എനിക്ക് നിന്നെ വിശ്വാസം ഉണ്ട് ആദി,,,

വൈകാതെ തന്നെ അവരെ എനിക്ക് മുന്നിൽ നീ എത്തിച്ചു തരും എന്ന വിശ്വാസം,,, " അവൾ മെല്ലെ പറഞ്ഞു നിർത്തി,,, അവളുടെ കണ്ണുകൾ എന്ത് കൊണ്ടോ നിറഞ്ഞു തൂവിയിരുന്നു,,,അവനെ നോക്കി പ്രയാസപ്പെട്ടു കൊണ്ട് ചിരിക്കാൻ ശ്രമിച്ച അവൻ അവൻ ഒന്ന് മാറോടു ചേർത്ത് പിടിച്ചു,,, അവന്റെ പനി ചൂട് പോലും അവൾക്ക് ഒരു ആശ്വാസമായി തോന്നി,,,,,, മഴ ഒന്ന് തോർന്നതും അവർ വീണ്ടും യാത്ര തുടർന്നു,,, ബുള്ളറ്റ് തമിഴ്നാട് അതിർത്തി കടന്നു ഉള്ളിലേക്ക് പോയി,,, ഒരു വില്ലക്ക് ഉള്ളിലേക്ക് ആയി കടന്ന ബുള്ളറ്റ് അതിൽ ഒരു വീടിന് മുന്നിൽ വന്നു നിന്നതും അവൾ ഒരു മടിയോടെ ബുള്ളറ്റിൽ നിന്നും ഇറങ്ങി,,, അവളുടെ നിർത്തം കണ്ട് കാര്യം മനസ്സിലാക്കിയ മട്ടെ അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, "ആദി...!!!!!!" "എന്റെ വീട് തന്നെ,,, ഇവിടെ നിന്നെ സ്വീകരിക്കാൻ ഒരു അമ്മയുണ്ട്,,, അത് പോരെ,, " അവൻ അവളുടെ നെറ്റിയുടെ സൈഡിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് ചോദിച്ചു,,

അവളുടെ കണ്ണിൽ ഒരു തരം ഭയം നിറഞ്ഞു നിന്നു എങ്കിലും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,, ,അവൾ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആ വീടിന്റെ ഉമ്മറത്തേക്ക് കടന്നു,,, അവൻ ബെൽ അടിച്ചു കുറച്ച് കഴിഞ്ഞതും ഡോർ തുറന്നു വരുന്നത് കണ്ട് അവൾ എന്ത് കൊണ്ടോ അവന്റെ പിറകിൽ ഒതുങ്ങി അവന്റെ ഷിർട്ടിൽ പിടിച്ചു കൊണ്ട് പാതി തലയിട്ട് നോക്കി,,, അവിടെ ഐശ്വര്യം തുളുമ്പുന്ന ഒരു മാതൃഭാവം നിറഞ്ഞു നിൽക്കുന്ന അമ്മയെ കണ്ടതും അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു,,, അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു,, "നീ എവിടെ പോയതായിരുന്നടാ,, ഇന്നലെ ഇറങ്ങിയിട്ട് കയറി വരുന്നത് ഇപ്പോഴാ,,, നിനക്കൊന്ന് വിളിച്ചു പറഞ്ഞൂടെ,,, എങ്ങനെയാ ഇവിടെ ഇങ്ങനെ ഒരാളുണ്ട് എന്ന വല്ല വിചാരവും ഉണ്ടോ,,, മനുഷ്യനെ പേടിപ്പിക്കാൻ,, "

അവർ ഡോർ തുറന്ന പാടെ അവനെ ഒന്ന് ശരിക്ക് നോക്കുക പോലും ചെയ്യാതെ പറഞ്ഞതും അവൾ മെല്ലെ കണ്ണ് മിഴിച്ചു കൊണ്ട് അവനെ നോക്കി,,, അവൻ ചിരിക്കുന്നുണ്ടായിരുന്നു,,, "അമ്മാ,,, " അവൻ ഒന്ന് വിളിച്ചു,,അവർ അപ്പോഴാണ് അവനെ ഒന്ന് നേരെ നോക്കിയത്,,,അവന് പിന്നിൽ പാതി മറഞ്ഞു നിൽക്കുന്ന തത്തയെ കണ്ടതും അവർ സംശയത്തിൽ ഒന്ന് നോക്കി,,, അവരുടെ ഭാവം പെട്ടെന്ന് മാറുന്നത് കണ്ട് വിരൽ കടിച്ചു നിൽക്കുകയായിരുന്നു അവൾ,, "മോനെ,,, ഇത്,,, " "അമ്മ ഞങ്ങൾ ഒന്ന് അകത്തേക്ക് വന്നോട്ടെ,,, എന്നിട്ട് പറയാം,,, " അവൻ അവരുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞു,,, അപ്പോഴും അവന്റെ ഒരു കൈ തത്തയുടെ കയ്യിൽ പിടി മുറുക്കിയിരുന്നു,,,ഉള്ളിലേക്ക് കടന്നു സോഫയിൽ ഒന്ന് ചാരി ഇരുന്നു കൊണ്ട് അവൻ അമ്മയെ നോക്കി,, അമ്മയുടെ കണ്ണുകൾ അപ്പോഴും തത്തയിൽ ആയിരുന്നു,,

അവൾ ആണെങ്കിൽ ചിരിക്കണോ വേണ്ടയോ എന്ന ആലോചനയിൽ ആണ്,, "അമ്മ ഇങ്ങനെ നോക്കണ്ട,,, ഇത് അമ്മേടെ മരുമകൾ തന്നെയാണ്,,, " ഒരു കൂസലും കൂടാതെയുള്ള അവന്റെ സംസാരം കേട്ടു ആദ്യം ഞെട്ടിയത് തത്ത തന്നെയായിരുന്നു,,, അവൾ കണ്ണ് വിടർത്തി കൊണ്ട് അവനെ നോക്കി,, ശേഷം അമ്മയിലേക്കും അവരുടെ ഭാവത്തിൽ വലിയ വ്യത്യാസം ഒന്നും ഇല്ല,,,, "എനിക്ക് തോന്നി,,, അല്ലടാ രണ്ടിന്റെയും മുഖത്തും കയ്യിലും ഒക്കെ നല്ലോണം മുറിവ് ഉണ്ടല്ലോ,, മതില് ചാടിയതാണോ,,, " അമ്മയുടെ സംസാരം കേട്ടു അവൾ ഒന്ന് ഉമിനീർ ഇറക്കി കൊണ്ട് അവനെ നോക്കി,,, അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ ഒന്ന് കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു,, "അല്ല,,, പിടിച്ചോണ്ട് വന്നതാ,,, " അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു,,ശേഷം തൊട്ടടുത്ത് ഇരിക്കുന്ന അമ്മയെയും മറു കൈ കൊണ്ട് ചേർത്ത് പിടിച്ചു,,

"ഇതാണ് എന്റെ ഗ്രേറ്റ്‌ മദർ വസുകി രവീന്ദ്രൻ,,, ഒറ്റ ഡയലോഗ് കൊണ്ട് മനസ്സിലായില്ലേ ആളെ,,, നിന്റെ അമ്മയുടെ അത്ര പാവം അല്ല,,, ഒന്ന് സൂക്ഷിച്ചോ,,, " അവൻ ഒരു തമാശ രൂപേണ പറഞ്ഞതും അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു,,, പക്ഷെ അമ്മയെ പറ്റി പറഞ്ഞത് കൊണ്ടാകാം ആ ചിരിക്ക് ഒരു തെളിച്ചം ഇല്ലായിരുന്നു,,, അവനത് കണ്ടു എങ്കിലും അത് കണ്ടതായി ഭാവിച്ചില്ല,,, "നീ ഓരോന്ന് പറഞ്ഞു അതിനെ പേടിപ്പിക്കല്ലേ,,, ഞാൻ അത്ര ദുഷ്ട ഒന്നും അല്ലാട്ടോ മോളെ,,, എനിക്കറിയാം മോളെ,,, ഇവൻ കാണിച്ചു തന്നിട്ടുണ്ട്,,, " അവർ അവന്റെ കവിളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു,, അവനും ഒന്ന് ചിരിച്ചു,,, "നിങ്ങൾ ഇവിടെ ഇരിക്ക്,,, ഞാനെ എന്തെങ്കിലും കുടിക്കാൻ എടുക്കട്ടെ,,, ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലെ,,,

" അധികം പരിജയം ഇല്ലാത്തതു കൊണ്ട് തന്നെ അവൾക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു,, അവൾ ഒന്ന് തലയാട്ടുക മാത്രം ചെയ്തു,, അവർ പോയതും അവൾ ആദിയെ ഒന്ന് നോക്കിയതും ആദി എല്ലാം അറിയാവുന്നത് പോലെ അവളെ ഒന്നൂടെ അവനിലേക്ക് ചേർത്തു,,, "എന്ത് പറ്റി തത്തമ്മക്ക്,,,, പൊതുവെ വായ പൂട്ടുന്ന സ്വഭാവം ഇല്ലാത്തതാണല്ലോ,,, " "എനിക്ക് അറിയില്ല ആദി,,, എനിക്കെന്തോ ടെൻഷൻ,,, " "അമ്മയെ ഓർത്തിട്ടാണെങ്കിൽ വേണ്ടാ,,, അമ്മയെ നീയും കണ്ടതല്ലേ,,," "അതൊന്നും അല്ല ആദി,,, അമ്മ സ്വീകരിച്ചത് പോലെ നിന്റെ അപ്പ എന്നെ സ്വീകരിക്കും എന്ന ഉറപ്പ് നിനക്കുണ്ടോ,,, " അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ ഒന്ന് കോട്ടി ചിരിച്ചു,, അവന്റെ കണ്ണുകൾ ചുമരിലേക്ക് നീളുന്നത് കണ്ടതും അവളുടെ കണ്ണുകളും അവന് പിറകെ സഞ്ചരിച്ചു,,, അത് ചുമരിൽ തൂക്കി മാലയിട്ട ഒരു ഫോട്ടോയിൽ ചെന്ന് പതിച്ചു,,,

"ഇതാണ് നീ പറഞ്ഞ ആള്,,, ദ ഗ്രേറ്റ്‌ ബിസിനസ്‌ മാൻ,,,, രവീന്ദ്ര ശേഖർ,,, എല്ലാത്തിലും ബെസ്റ്റ് ആയിരുന്നു,,,ബട്ട്‌ ഒന്നിൽ മാത്രം പരാജയപ്പെട്ടു,,, മകനെ വളർത്താൻ,,, നീ ആദ്യമായി കണ്ട അവസ്ഥയിൽ എന്നെ കൊണ്ട് എത്തിച്ചത് ആരാണെന്ന് അറിയോ,,, അത് അവൾ മാത്രം അല്ല,,,,അതിൽ ഇയാൾക്കും പങ്ക് ഉണ്ടായിരുന്നു,,,,അതിൽ കുടുങ്ങി മകൻ നശിക്കുന്നത് കണ്ടാണ് ജീവൻ നിലച്ചത്,,,എനിക്ക് എന്തോ സങ്കടം ഒന്നും ഇല്ല,,, ബട്ട്‌ അമ്മ,,, അമ്മ ഒരാളെ ഓർത്ത് മാത്രം ആണ് ഈ ഫോട്ടോ പോലും ഈ വീട്ടിൽ തൂങ്ങുന്നത്,,,അല്ലെങ്കിൽ അയാളോടുള്ള കലി ഈ ഫോട്ടോയിൽ തീർത്തേനെ,,,, ബ്ലഡി,,,........,," അവന്റെ ദേഷ്യം അതിര് കവിയുന്നു എന്ന് തോന്നിയതും അവൾ പേടിച്ചു കൊണ്ട് മെല്ലെ അവന്റെ തോളിൽ ഒന്ന് പിടിച്ചു,, അവൻ അതൊന്നും കാര്യമല്ലാത്ത രീതിയിൽ അവളെ നോക്കി ഒന്ന് ചിരിച്ചു,,, "പേടിക്കണ്ട,,,,ഓവർ ആകില്ല,,,, "

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു,, അപ്പോഴേക്കും രണ്ട് ഗ്ലാസിൽ കോഫിയുമായി വന്ന അമ്മ അത് അവർക്ക് നേരെ നീട്ടി,, തത്ത അത് വാങ്ങി കൊണ്ട് ഒരു ചിരിയോടെ അവരെ നോക്കി,, "മോളെന്താ ഒന്നും സംസാരിക്കാത്തത്,, " അവർ ചോദിച്ചതും കോഫി കുടിച്ചു കൊണ്ടിരുന്ന ആദി ഒന്ന് തരിപ്പൽ കയറി കൊണ്ട് ചുമച്ചു,,, "ഇവളോ,,,ഇനി പറഞ്ഞു പറഞ്ഞു സംസാരിപ്പിച്ചു ഒന്ന് നിർത്തോ എന്ന് ചോദിക്കേണ്ടി വരും,, " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു,, തത്ത അവനെ നോക്കി ഒന്ന് ചുണ്ട് കൂർപ്പിച്ചു,, "പോ ദുഷ്ട,,, അമ്മാ,,, ഇവൻ പറയും പോലെ ഒന്നും അല്ലാട്ടോ,,,വെറുതെ പറയുന്നതാ,,,ദുഷ്ടൻ,,, അമ്മക്ക് അറിയോ,, എപ്പോഴും എന്നോട് എന്തെങ്കിലും പറ,,, എന്തെങ്കിലും പറ,,, എന്ന് പറഞ്ഞു സംസാരിപ്പിച്ചിട്ട് എല്ലാരേം എടേൽ എന്നെ കളിയാക്കും,,, നോക്കിക്കേ അമ്മാ,,, ചിരിക്കുന്നു,,,ന്നെ കളിയാക്കാ,,, "

പരിസരം മറന്നുള്ള അവളുടെ സംസാരം കേട്ടു അവൻ ഒന്ന് വാ പൊത്തി ചിരിച്ചതും അവൾ ഒരു പരാതി കണക്കെ അമ്മയോട് അവനെ ചൂണ്ടി കാണിച്ചു ചുണ്ട് പിളർത്തിയതും അമ്മ അവന്റെ കയ്യിൽ ഒന്ന് തട്ടി,,, "എന്റെ കൊച്ചിനെ കളിയാക്കല്ലെടാ,,, എന്റെ കയ്യീന്ന് വാങ്ങും നീ,,, മോള് ഇങ് വാ,,, " അവളെ പിടിച്ചു അവരുടെ കൂടെ ഇരുത്തി കൊണ്ട് അവർ പറഞ്ഞു,, അവരോട് ഓരോന്ന് സംസാരിക്കുമ്പോൾ അവൾ അറിയുന്നുണ്ടായിരുന്നു തന്റെ സങ്കടം എന്ത് കൊണ്ടോ അകന്നു പോകുന്നത്,,, അവളുടെ ആ മാറ്റത്തേ ഒരു നേർത്ത പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു അവൻ,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"ഈ റൂമിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോഡി തത്തമ്മേ,,, " അവന്റെ ചോദ്യം കേട്ടു അത് വരെ ഗ്ലാസ്‌ ഡോർ വഴി പുറത്തേക്ക് നോക്കി ഇരുന്ന അവൾ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു,, ശേഷം ഒന്നും കണ്ടെത്താൻ പറ്റിയില്ല എന്ന പോലെ അവനെ ഒന്ന് നോക്കി,,, "ഈ റൂമിൽ വെച്ചാണ് നിന്നെ ഞാൻ ആദ്യമായി മിസ്സ്‌ ചെയ്തത്,,," അവന്റെ സംസാരം അവളെ കൂടുതൽ സംശയത്തിലേക്ക് തള്ളി വിടുകയായിരുന്നു,, അവൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു,,, "കേരളത്തിൽ നിന്നും വെക്കേഷന് വേണ്ടി ഇങ് പോന്നതിന് ശേഷം ഞാൻ നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു,,, കല പില കൂട്ടിയുള്ള നടത്തവും,,, എത്ര ചീത്ത പറഞ്ഞാലും എന്റെ പിറകെ ആദി,,, ആദി എന്ന് വിളിച്ചുള്ള വരവും,,,

ചുണ്ടിൽ സിഗരറ്റ് വെക്കുമ്പോൾ അത് അത് തട്ടി മാറ്റാൻ നീ അടുത്തുള്ളത് പോലെ തോന്നും,,,ആ മിസ്സിംഗ്‌ ആണ്,,, വെക്കേഷൻ കഴിഞ്ഞു ആദ്യമായി നിന്നെ കണ്ടപ്പോൾ പരിസരം മറന്നു ഹഗ് ചെയ്തത്,,," അവൻ പറഞ്ഞു നിർത്തിയതും അവൾ അവന്റെ കയ്യിൽ ഒന്ന് അടിച്ചു,, "എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ ദുഷ്ട,,," അവളുടെ പുറത്തേക്ക് ഉന്തിയ ചുണ്ട് കണ്ടപ്പോഴെ അവൻ അതിലൊന്നു തട്ടിയതും അവൾ എരിവ് വലിച്ചു കൊണ്ട് ചുണ്ട് ഉള്ളിലേക്കായി പിടിച്ചു,,, "നല്ലോണം നൊന്തുട്ടോ,,, " അവൻ അവളുടെ കയ്യിൽ ഒന്ന് പിടിച്ചു,, "സത്യം പറഞ്ഞാൽ ഞാൻ കരുതിയത് നീ ഇറങ്ങി വരില്ല എന്നാ,,, " അവളുടെ വിരലിലേക്ക് ഒന്ന് നോക്കി അവിടം തഴുകി കൊണ്ട് അവൻ പറയുന്നത് കേട്ടതും അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,, അവൾ അവന്റെ മുടിയിലൂടെ ഒന്ന് തലോടി,, "എനിക്ക് എല്ലാരേം വേദനിപ്പിക്കാൻ മാത്രമേ അറിയൂ,,,

ഞാൻ ആരോടെങ്കിലും നല്ല രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അത് അമ്മയോടും നിന്നോടും മാത്രമാകും,,, എനിക്കെന്തോ നിന്നെ നഷ്ടപ്പെടും എന്ന അവസ്ഥ വന്നപ്പോൾ മുന്നിൽ നിൽക്കുന്നത് ആരാണെന്നോ,,, എന്താണെന്നോ നോക്കാൻ കഴിഞ്ഞില്ല,,, അതിനേക്കാൾ ഉപരി,,, നിന്റെ ഈ മുഖം ഇങ്ങനെ വേദന കൊണ്ട് നിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ,,, അറിയില്ല,,,സോറി,,,,, " അവൻ ആ വിരലുകൾ ചുണ്ടോട് ചേർത്തു,,, അവൾ വാത്സല്യത്തോടെ അവനെ ഒന്ന് തലോടി,,, "അറിയാം,,, ആ ഒറ്റ നിമിഷം കൊണ്ട് എല്ലാം തീർന്നു എന്ന് എനിക്കും തോന്നി,,, നിന്റെ ദേഷ്യം,, അപ്പയുടെ വാശി,,,ഇതിനിടയിൽ കുടുങ്ങി കിടന്നത് ഞാനായിരുന്നു,,," അവൾ മെല്ലെ പറഞ്ഞു,, അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ ഇരുന്നു,, "വേദനിപ്പിച്ചു എന്നറിയാം,,, എങ്കിലും പൊന്നു പോലെ നോക്കിക്കോളാം,,, " അവന്റെ വാക്കുകൾ അവളിൽ ആനന്ദം നിറച്ചു,, ആ കണ്ണുകൾ നിറയുമ്പോഴും അവൾ അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി,,,.....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story