പ്രണയമഴ-2💜: ഭാഗം 20

pranayamazha thasal

എഴുത്തുകാരി: THASAL

*""അവൾ കൂടെ ഉള്ള നിമിഷം എനിക്ക് പഴയത് ഒന്നും ഓർക്കാൻ കഴിയുന്നില്ല,,,ഒരു വിഷമവും എന്നെ അലട്ടുന്നില്ല,,,, ആരുടേയും ഓർമ എന്നിൽ ഇല്ല,,, ഒരുപാട് സന്തോഷം തോന്നുന്നു,,, ചിരിക്കാൻ കഴിയുന്നു,,, ജീവിതകാലം മുഴുവൻ ഈ സന്തോഷം കൂടെ വേണം എന്ന് തോന്നുന്നു,,,, അതാണോ പ്രണയം,,,,, ??????....ആണെങ്കിൽ ഞാൻ അവളെ പ്രണയിക്കുന്നു,,,,, madly loves her..... And ഇതായിരുന്നു എന്റെ ഫസ്റ്റ് ലൗ...... ""* അവൻ ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു,, അവന്റെ വാക്കുകൾക്ക് മുന്നിൽ തറഞ്ഞു നിൽക്കുകയായിരുന്നു അർജുൻ,,,ഒരു നിമിഷം ചുറ്റും ശൂന്യത നിറഞ്ഞു,,, പെട്ടെന്നുള്ള ബോധത്തിൽ അർജുൻ അത്ഭുതത്തോടെ ചിരിച്ചു,,,, "ടാ കള്ള കാമുക,,,,," അവനൊന്നു നീട്ടി വലിച്ചു കീഴ്ചുണ്ട് കടിച്ചു ആദിയെ അടിമുടി ഒന്ന് നോക്കി,,, ആദി എന്ത് കൊണ്ടോ അതൊന്നും ശ്രദ്ധിക്കാതെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടോട് ചേർത്തു,,,, "നീ ഇത് എന്ന അവളോട്‌ പറയാൻ പോകുന്നത്,,, "

അവൻ സംശയത്തോടെ ചോദിച്ചതും ആദി ഒരു തെളിച്ചമില്ലാത്ത പുഞ്ചിരി സമ്മാനിച്ചു,,, "അതിന് സമയവും കാലവും ഒന്നും വേണ്ടല്ലോ,,, പറഞ്ഞു,,,,but that's like a fun.....ഹ്മ്മ്,,, " അവൻ ഒന്ന് നിശ്വസിച്ചു,, അർജുൻ അവന്റെ തോളിൽ പിടിച്ചു കൊണ്ട് അവനോട് ചേർന്ന് നിന്നു,,, "എന്താ നിന്റെ പ്ലാൻ,,, അതൊരു fun ആയി നിനക്ക് തോന്നുന്നുണ്ടോ,,, നിന്റെ ലൈഫിൽ ഇപ്പോഴുള്ള ഇത് പോലുള്ള ഫണ്ണിന്റെ കൂട്ടത്തിൽ അവളെയും ഉൾപ്പടുത്താൻ ആണ് ഭാവം എങ്കിൽ ഞാൻ അതിന് കൂട്ട് നിൽക്കില്ല,,, " അർജുൻ അവന്റെ കയ്യിലെ സിഗരറ്റ് ചൂണ്ടി കൊണ്ട് പറഞ്ഞതും അവന്റെ കൈ അർജുന്റെ കോളറിൽ പതിഞ്ഞതും ഒരുമിച്ച് ആയിരുന്നു,, ആദിയുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു,,, അവൻ അർജുനെ തനിക്കടുത്തേക്ക് അടുപ്പിച്ചു,,,, "ആദിത്യക്ക് എല്ലാം തമാശയാ,,, ഈ ജീവിതം ഉൾപ്പടെ,,,,,

പക്ഷെ തത്ത അവളെ ഒരു തമാശയായി ഇന്ന് വരെ കണ്ടിട്ടില്ല,,,, ആർക്കും മനസ്സിലാകില്ല ഈ ആദിത്യയെ,,,, നീ അടക്കം എല്ലാവരും ചോദിക്കുന്ന ചോദ്യമ നിനക്ക് എന്താടാ എന്ന്,,,, പക്ഷെ അവൾ ഒരിക്കൽ പോലും ചോദിച്ചിട്ടില്ല,,,, ഉത്തരം നൽകിയിട്ടെയൊള്ളു,,,, ആ അവളെ ഞാൻ തമാശയായി കാണുക,,,, ഹും,,,,," അവൻ ദേഷ്യത്തോടെ തന്നെ അർജുനെ നോക്കിയതും അത് വരെ ഒരു ഞെട്ടലോടെ നിന്നിരുന്ന അർജുന്റെ ചുണ്ടിൽ ചെറു പുഞ്ചിരി നിറഞ്ഞു,,, അത് കണ്ടതും ആദി ഒരു ഊക്കോടെ അവന്റെ കോളറിൽ നിന്നും കൈ എടുത്തു കൈ വരിയിൽ ചാരി നിന്ന് സിഗരറ്റ് ആഞ്ഞു വലിച്ചു,,, "ഒന്ന് മെല്ലെ വലിയടാ,,,,ഇപ്പൊ എന്താ നിന്റെ പ്രശ്നം,,,," "i dont know.....I feel something....പേടിയാകുന്നു,,,,,, അവൾക്ക് മുന്നിൽ ഞാനൊരു കോമാളി മാത്രമാകൊ എന്ന പേടി,,,"

"അതെന്താടാ,,," അർജുന്റെ ചോദ്യത്തിൽ ഒരു ആവലാതി നിറഞ്ഞു,,, "ബികോസ്,,,,,പ്രിയ......എനിക്ക് മുന്നിൽ അവൾ ഒരു തടസം തന്നെയാണ്,,,,, തത്തക്ക് അറിയാം ഞങ്ങളുടെ റിലേഷൻ എങ്ങനെയായിരുന്നു എന്ന്,,,so...." അവൻ പകുതിയിൽ പറഞ്ഞു നിർത്തി കൊണ്ട് കൈ വരിയിൽ ചാരി നിന്ന് കൊണ്ട് താഴേക്ക് കണ്ണുകൾ പായിച്ചു,,, അർജുൻ അവന്റെ തോളിൽ തട്ടി കൊണ്ട് അവന്റെ കണ്ണുകൾക്ക് പിറകെ സഞ്ചരിച്ചതും ഗാർഡനിൽ എല്ലാവരോടുമൊപ്പം ചിരിച്ചു സംസാരിച്ചു ഇരിക്കുന്ന തത്തയെ കണ്ട് അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, "ആദി......" അവൻ തോളിൽ ഒന്ന് തട്ടി വിളിച്ചതും ആദി അവനെ സംശയഭാവത്തിൽ ഒന്ന് തിരിഞ്ഞു നോക്കി,, അവൻ ആദിയുടെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അതിൽ ഒരു മെമ്മറി കാർഡ് ഇട്ടു കൊണ്ട് അത് ഓപ്പൺ ആക്കി,,,

അതിലെ ഗാലറിയിൽ പ്രിയക്കൊപ്പം എടുത്ത ആദിയുടെ ഒരുപാട് ഫോട്ടോസ് ഉണ്ടായിരുന്നു,,, ആദി അത് കണ്ട് അല്പം ദേഷ്യത്തോടെ അവനെ നോക്കിയതും അവൻ ഒരു പുഞ്ചിരി ആദിക്ക് സമ്മാനിച്ചു,,, "ആദി,,, നീയാണ് ഡിസൈഡ് ചെയ്യേണ്ടത്,,,, നിന്നെ ഒരുപാട് കരയിച്ച പ്രിയയുടെ ഓർമകളിൽ സ്വയം നശിക്കണോ അതോ തത്തയുടെ കൂടെ ജീവിതം ഹാപ്പിയാക്കണോ എന്ന്,,,, ആൻഡ് അത് നിനക്ക് മാത്രം ആകില്ല,,, തത്തക്കും ഒരുപാട് ആശ്വാസം ആകും,,, സന്തോഷം ആകും,,, beleave you.... നല്ലൊരു തീരുമാനം എടുക്കും എന്ന്,,, അവൾക്ക് നിന്റെ പാസ്ററ് ഒന്നും ഒരു പ്രശ്നമെ ആകില്ല,,, i am sure.... " അവന്റെ തോളിൽ ഒന്ന് തട്ടി അവിടെ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ അർജുൻ ആദിയെ ഒരിക്കൽ കൂടി നോക്കി,,,

ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,, കൂടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരാൾ,,,, തത്ത.... ആദി കയ്യിലെ മൊബൈലിൽ പ്രിയക്കൊപ്പം ഉള്ള ഫോട്ടോസ് എല്ലാം ഒന്ന് സ്ക്രോൾ ചെയ്തു,, അവന്റെ മനസ്സിൽ സന്തോഷങ്ങളും സങ്കടങ്ങളും ദേഷ്യവും ഒരുപോലെ നിറഞ്ഞു,,, അവൻ അത് മുഴുവൻ സെലക്ട്‌ ചെയ്തു ഡിലീറ്റ് ചെയ്യുമ്പോൾ ഉള്ളം തണുക്കുന്നുണ്ടായിരുന്നു,,,,, അവസാന ഫോട്ടോയും ഡിലീറ്റ് ആയതോടെ അവൻ നോട്ടം തത്തയിലേക്ക് പായിച്ചു,,,, സ്വയം മറന്നു പുഞ്ചിരിക്കാൻ അവന് സാധിക്കുന്നുണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "എന്ന ഞങ്ങൾ ഇറങ്ങട്ടെ അമ്മേ,,,, " പുറത്തേക്ക് ഇറങ്ങി ഒരിക്കൽ കൂടി അമ്മയെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് തത്ത ചോദിച്ചു,,, "കുറച്ച് കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ മക്കളെ,,, " "ഹോസ്റ്റലിൽ അഞ്ച് മണിക്ക് മുന്നേ കയറണം,,, അത് കൊണ്ട,,, ഞങ്ങളെ ലീവ് കിട്ടുമ്പോൾ ഒക്കെ അമ്മയെ കാണാൻ വരവേ,,,, "

തത്ത അവരുടെ കവിളിൽ ഒന്ന് ഉമ്മ വെച്ചു,,, അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, കൃഷ്ണയും അവരെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് മാറി നിന്നു,,, അവർ അവളുടെ മുടിയിലൂടെ ഒന്ന് തലോടി,,, "വരാം എന്നല്ല വരണം,,,, ഞാൻ കാത്തിരിക്കും ട്ടോ,,, " "വരാം എന്റെ അമ്മകുട്ട്യേ,,,, " തത്ത അവരുടെ വയറിലൂടെ വട്ടം പിടിച്ചു കൊണ്ട് പറഞ്ഞതും അവർ അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്തു,,,, "പോയിട്ട് വാ,,,,, " അവരുടെ ആർദ്രമായ ശബ്ദം അവളുടെ ഉള്ളിൽ ഒരു അമ്മയോടുള്ള സ്നേഹം നിറച്ചു,, അവൾ ഒരു പുഞ്ചിരിയോടെ അവരെ വിട്ട് മാറി,, കാറിൽ നിന്നും ഹോൺ കേട്ടു അവർ അങ്ങോട്ട്‌ ശ്രദ്ധ കൊടുത്തു,,, "മക്കള് ചെല്ല്,,, " അമ്മ അവരുടെ കവിളിൽ മെല്ലെ തട്ടി,,, അവിടെ നിന്നും ഇറങ്ങുമ്പോൾ തത്തയുടെ കണ്ണുകൾ ആദിയെ തേടി പോയി,,,ആദി സിറ്റ് ഔട്ടിൽ ഇരുന്ന് കൊണ്ട് അവരെ നോക്കുകയായിരുന്നു,,

അവൾ ആവേശത്തോടെ ഒന്ന് പുഞ്ചിരിച്ചു കൈ വീശി കാണിച്ചു,, അവനും ചെറു പുഞ്ചിരി അവൾക്ക് നൽകിയതും അവൾ തിരിഞ്ഞു നടന്നു,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "എന്ന ശരി ഏട്ടാ,,,, ഞങ്ങള് പോയി,,,,നിങ്ങളെല്ലാം അടിച്ചു പൊളിക്ക്,,,, " കാറിൽ നിന്നും ഇറങ്ങി അർജുന് നേരെ തിരിഞ്ഞു നിന്ന് കൊണ്ട് തത്ത പറഞ്ഞു,,, ഇടക്ക് കൃഷ്ണയെ നോക്കുന്ന അർജുനെ കണ്ടതും അവൾ നന്നായി ഒന്ന് തലയാട്ടി,, "മ്മ്മ്,, നടക്കട്ടെ,,,, കയറാൻ ഇനിയും സമയം ഉണ്ടല്ലോ,, ഒന്ന് ചുറ്റിയിട്ട് പോരെ,,, " കൃഷ്ണയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് തത്ത പറഞ്ഞതും കൃഷ്ണ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി,,, "പോടീ പെണ്ണെ,, ജാട കാണിച്ചു നിന്നാലേ ഏട്ടൻ അങ്ങ് പോകും,,, ഏട്ടാ കൊണ്ട് പൊയ്ക്കോ,,, എനിക്ക് മനസ്സിലാകുന്നുണ്ട്,,, "

അവളെ ഉന്തി ഫ്രണ്ട് സീറ്റിൽ ഇരുത്തി കൊണ്ട് തത്ത പറയുന്നത് കേട്ടു അവൻ ഒന്ന് ചിരിക്കുക മാത്രം ആണ് ചെയ്തത്,,, "എന്ന നീ കൂടി പോരെ,, " ഡോർ തുറന്ന് ഇറങ്ങാൻ നിന്ന കൃഷ്ണയെ ഒന്ന് കണ്ണുരുട്ടി കൊണ്ട് അവൾ ഡോർ വലിച്ചടച്ചു,, "ഞാൻ എങ്ങും ഇല്ല,,, നിങ്ങള് പോയിട്ട് വാ,,,, ഞാൻ ആരെയെങ്കിലും ചൊറിയാൻ കിട്ടുമോ എന്നൊന്ന് നോക്കട്ടെ,,, " അവളെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് അർജുനെ നോക്കി ഒന്ന് കൈ വീശി കാണിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി പോകുന്ന തത്തയെ രണ്ട് പേരും ഒരുപോലെ നോക്കി ഇരുന്നു,,, റൂമിൽ കയറിയതും തത്ത ബെഡിലേക്ക് ഒരു മറിയൽ ആയിരുന്നു,,,,ആകെ കൂടി തലക്ക് കനം വെച്ച പോലെ,,,,അവളുടെ കണ്ണുകൾ തുറന്നിട്ട ജനാലയിലൂടെ ആദിയുടെ റൂമിലേക്ക് പതിഞ്ഞു,,,, എന്നും തുറന്ന് വെക്കാറുള്ള ജനാല ഇന്ന് അടഞ്ഞു കിടപ്പുണ്ടായിരുന്നു,,

അവളുടെ ചിന്തയിൽ അപ്പോഴും അവനോടൊപ്പം ചിലവഴിച്ച ആ കുറഞ്ഞ നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നൊള്ളൂ,,,,അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു,,,,ഉറക്കം കണ്ണുകളെ തലോടി,,, മെല്ലെ മയക്കത്തിലേക്ക് വീഴുമ്പോൾ അവളുടെ കാതിൽ വീണ്ടും വീണ്ടും കേട്ടിരുന്ന ശബ്ദം അവന്റെതായിരുന്നു,,,, "are you ready to LOVE" കാതിൽ വീണ്ടും ആ ശബ്ദം പല തവണ അലയടിച്ചപ്പോൾ ഉറക്കം ഞെട്ടി കൊണ്ട് അവൾ കണ്ണ് തുറന്നു,,,, ഹൃദയം വല്ലാതെ മിഡിക്കും പോലെ,,, നെഞ്ചിൽ കൈ വെച്ച് അങ്ങനെ തന്നെ കുറച്ച് നേരം കിടന്നു,,, മെല്ലെ എഴുന്നേറ്റതും പുസ്തകം മുഖത്തോട് ചേർത്ത് വെച്ച് ഉറങ്ങുന്ന കൃഷ്ണയെ കണ്ടു,, *ഇവൾ ഇതെപ്പോ വന്നു,,, * എന്തോ ഉറക്കത്തിൽ നിന്നും ഉണർന്നതിന്റെ മന്തപ്പിൽ കണ്ണ് ഒന്ന് കൂട്ടി തിരുമ്മി കൊണ്ട് ടേബിളിൽ വെച്ച ഫോൺ ഒന്ന് എടുത്തു നോക്കിയതും സമയം കണ്ട് അവൾ ഒന്ന് എരിവ് വലിച്ചു,,,

"എന്റെ ദേവി,,,, 8 കഴിഞ്ഞോ,,,," അവൾ വേഗം തന്നെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു,,,, കയ്യിൽ കിട്ടിയ ഡ്രസ്സ്‌ എടുത്തു വാഷ് റൂമിലെക്ക് പോയി,,, ഫ്രഷ് ആയി വന്നപ്പോഴും കൃഷ്ണ ഉറക്കം തന്നെ,,, "കൃഷ്ണ...." അവൾ കൃഷ്ണയെ ഒന്ന് തട്ടി വിളിച്ചു,,, അവൾ ഒന്ന് മുരണ്ടു കൊണ്ട് ചെരിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി ആള് ഉറക്കത്തിന്റെ മത്തിൽ ആണെന്ന്,,, അവൾ ഒന്ന് ചിരിച്ചു കൊണ്ട് മുഖം മറച്ചു കിടന്ന ബുക്ക്‌ എടുത്തു മാറ്റി കൊണ്ട് അവളെ ഒന്ന് കൂടെ പുതപ്പിച്ചു കൊണ്ട് ടേബിളിൽ നിന്നും ഒരു പുസ്തകം എടുത്തു ബെഡിൽ കയറി ഇരുന്നു,,, പക്ഷെ അവൾക്ക് എന്ത് കൊണ്ടോ ഒന്നിലും കോൺസ്ട്രക്ഷൻ നൽകാൻ സാധിച്ചിരുന്നില്ല,,, ഇപ്പോഴും മനസ്സിൽ അവൻ ചോദിച്ച ചോദ്യം മാത്രമായിരുന്നു,,, അവൾ കയ്യിലെ പുസ്തകം മടക്കി വെച്ച് കൊണ്ട് മെല്ലെ തല ചെരിച്ചു അവന്റെ റൂമിലേക്ക് കണ്ണ് നട്ടു ഇരുന്നു,,, ഇപ്പോഴും അവന്റെ സാനിധ്യം അവൾ അറിയുന്നുണ്ടായിരുന്നു,,,

ഹൃദയം പതിവില്ലാതെ മിഡിക്കും പോലെ,,,,, ആ ജനാലക്കടുത്ത് ചുണ്ടിൽ ഒരു സിഗരറ്റും വെച്ച് ചെറു പുഞ്ചിരിയോടെ ആദി നിൽക്കുന്നതായി അവൾക്ക് തോന്നി,,,അവളുടെ ഉള്ളം നിറയെ ആദിയായിരുന്നു,,, അവന്റെ സാനിധ്യം അവൾ എന്ത് കൊണ്ടോ കൊതിച്ചു,,,, അവനോട് തോന്നുന്ന ഫീലിംഗ് അതൊരിക്കലും അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല,,, മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ പാറി നടന്നു,,,, ഇനി ഒരു നിമിഷം അവന്റെ ശബ്ദം കേട്ടില്ലേൽ മരിച്ചു പോകും എന്ന് തോന്നിയപ്പോൾ അവൾ കയ്യിലെ ഫോണിൽ നിന്നും അവന്റെ നമ്പറിലേക്ക് കാൾ ചെയ്തു,,, റിങ് കേൾക്കുന്തോറും ഹൃദയമിഡിപ്പ് കൂടി,,അവൾ കിതച്ചു പോയി,, മറുപുറത്ത് കാൾ അറ്റന്റ് ചെയ്തതും അവളുടെ നിശ്വാസം പോലും ഉയർന്നു,,, ഹൃദയം പൊട്ടും പോലെ തോന്നി അവൾക്ക്,,, മനസ്സ് പലതും പറയാൻ വെമ്പുമ്പോഴും നാവ് ഉയർന്നില്ല,,,,

ഒരു നിമിഷം രണ്ട് പേരും നിശബ്ദമായി,,, "ഹെലോ,,,, തത്ത,,,,are you there.... " മറുപുറത്ത് നിന്ന് യാതൊരു നീക്കവും കാണാതെ വന്നതോടെ അവൻ തന്നെ ചോദിച്ചു,,, അതോടെ അവളുടെ നിശ്വാസം ഉയർന്നു അവന് കേൾക്കാൻ പാകത്തിന് ആയിരുന്നു,, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു,, അവൻ മെല്ലെ ബെഡിലേക്ക് ചാഞ്ഞു,,, അവളും ബെഡിൽ അവന്റെ റൂമിലേക്ക് നോക്കി കിടക്കുകയായിരുന്നു,, "really miss you.... " പറഞ്ഞു തീരും മുന്നേ അവൾ ഫോൺ കട്ട്‌ ചെയ്തിരുന്നു,,,, അവൻ ഫോണിലെക്ക് നോക്കി കൊണ്ട് ഫോൺ നെഞ്ചോട് ചേർത്ത് വെച്ചു,,, എന്തോ സുഖമുള്ള അനുപൂതി അവനെ വന്നു പൊതിഞ്ഞു,,, അവൻ അറിയുന്നുണ്ടായിരുന്നു ഒരിക്കൽ പോലും ഇറക്കി വിടാൻ കഴിയാത്ത വണ്ണം തത്ത അവനിൽ വേരിറങ്ങിയത്................തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story