പ്രണയമഴ-2💜: ഭാഗം 21

pranayamazha thasal

എഴുത്തുകാരി: THASAL

"തത്തെ,,,, " കൃഷ്ണയുടെ വിളി കേട്ടാണ് തത്ത ഉറക്കത്തിൽ നിന്നും ഉണർന്നത്,,,,കിടക്കാൻ വൈകിയത് കാരണം തലയിൽ എന്തോ പെരുപ്പ് അനുഭവപ്പെട്ടിരുന്നു,,, അവൾ മെല്ലെ എഴുന്നേറ്റു ബെഡിൽ ചാരി ഇരുന്നു,,, കണ്ണുകൾ അനുസരണയില്ലാതെ മെൻസ് ഹോസ്റ്റലിലേക്ക് പാളി വീണു,,, "വന്നിട്ടില്ല,,, ഞാൻ അജുവേട്ടന് വിളിച്ചായിരുന്നു,,,,, " കൃഷ്ണയുടെ വാക്കുകൾ അവളിൽ ഒരു നിരാശ നിറച്ചു,,, അവൾ താല്പര്യമില്ലാത്ത മട്ടെ മുടി മുകളിലേക്ക് വാരി ചുറ്റി,, "നീ പോയി ഫ്രഷ് ആയി വാ,,,, ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കണ്ടെ,,,, ആ അന്നമ്മ ഏടത്തി നേരം വൈകിയാൽ ഒന്നും തരില്ല,,, വേഗം ചെല്ല്,, " അവളുടെ മടിയിലേക്ക് ടവ്വൽ വലിച്ചെറിഞ്ഞു കൊടുത്തു കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണെഴുതി കൊണ്ട് കൃഷ്ണ പറഞ്ഞതും അവൾ ഒരു ഉഷാറില്ലാത്ത രീതിയിൽ ഒന്ന് മൂളി കൊണ്ട് കയ്യിൽ കിട്ടിയ ഡ്രസ്സ്‌ എടുത്തു വാഷ് റൂമിലേക്ക് നടന്നു,,,, ഫ്രഷ് ആയി വന്നു ഫുഡ്‌ കഴിക്കുമ്പോഴും അവൾക്ക് അത്ര ഉഷാറില്ലായിരുന്നു,,, റൂമിൽ ചടഞ്ഞു കൂടി ഇരിക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ പലപ്പോഴായി അവന്റെ റൂമിലേക്ക് പാളി വീണു,,, ഫോണിൽ അർജുനോട് സംസാരിക്കുന്നതിനിടയിൽ കൃഷ്ണ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു,,,, "ഏട്ടാ,,,, ഇവിടെ ആൾക്ക് സീരിയസ് ആണ്,,, ആകെ മൂഡ് ഓഫ് ആയി ഇരിക്കുകയാണ്,,,

" ഒരു കള്ള ചിരിയോടെ തത്തയെ നോക്കി കൊണ്ട് കൃഷ്ണ പറഞ്ഞതും മറുപുറത്ത് നിന്നും അർജുന്റെ പൊട്ടിച്ചിരി കേട്ടു,,,, അതിന് പുറമെ ആദിയുടെ കണ്ണ് പൊട്ടുന്ന ചീത്തയും,,, "ഇവിടെയും അത് തന്നെയാണ് അവസ്ഥ,,, ഇന്നും കൂടി ഇവിടെ നിൽക്കാം എന്ന് പറഞ്ഞതിനാ ഇപ്പൊ കേട്ട നല്ല ഭാഷ,,,, " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു,,, കൃഷ്ണക്കും ചിരി വന്നിരുന്നു,,, "പിന്നെ എന്തിനാ ഏട്ടാ രണ്ട് പേരും മസില് പിടിക്കുന്നെ,,,, അങ്ങ് പറയരുതോ,,, " "അതൊക്കെ അവര് പറഞ്ഞോളും,,, നീ ആയിട്ട് പറഞ്ഞു ഇതിന്റെ ത്രില്ല് നശിപ്പിക്കേണ്ട,,,, എന്ന ശരി നീ ഫോൺ വെക്ക്,,, അധികം കേൾക്കും മുന്നേ അവിടെ എത്തണം,,,, ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ രണ്ട് പാക്കറ്റ് സിഗരറ്റ ആ പന്നൻ തീർത്തത്,,,, ഞാൻ വന്നിട്ട് വിളിക്കാം,,, " "ശരി,," അവൻ പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ ഫോൺ വെച്ചു,, അവളുടെ കണ്ണുകൾ തത്തയിൽ ചെന്ന് പതിഞ്ഞതും അവൾ അപ്പോഴും ആ ഇരുത്തം തന്നെ,,, കൃഷ്ണ മെല്ലെ അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു,,, "തത്തെ,,,, " അവളുടെ വിളിയിൽ ഒന്ന് ഞെട്ടി കൊണ്ട് തത്ത അവൾക്ക് നേരെ മുഖം തിരുച്ചു,, "നിനക്ക്‌ എന്താടി പറ്റിയെ,,, രാവിലെ മുതൽ ഒരു മൂഡ് ഇല്ലല്ലോ,,, "

"എനിക്കെന്ത്‌ പറ്റാൻ,,, ഒന്നും പറ്റിയിട്ടില്ല,,, നീ ഏട്ടനോട് സംസാരിക്കുമ്പോൾ ഞാൻ എന്ത് ചെയ്യാനാ,,, അതാ ഇങ്ങനെ ഇരുന്നേ,, അല്ലാതെ എനിക്ക് ആരെയും മിസ്സ്‌ ചെയ്യുന്നൊന്നും ഇല്ല,,, " അവൾ നോൺ സ്റ്റോപ്പ്‌ ആയി സംസാരിക്കുന്നത് കേട്ടു കൃഷ്ണ ഒന്ന് ചിരിച്ചു,,, "അതിന് ഞാൻ ചോദിച്ചോ,,, ആരെയെങ്കിലും മിസ്സ്‌ ചെയ്യുന്നുണ്ടോ എന്ന്,,, " കൃഷ്ണ ഒരു കള്ള ചിരിയോടെ ചോദിച്ചതും തത്ത അബദ്ധം പറ്റിയ കണക്കെ കീഴ്ചുണ്ട് കടിച്ചു പിടിച്ചു കണ്ണ് അടച്ചു കൊണ്ട് ജനാലക്കരികിലോട്ട് ചെരിഞ്ഞു ഇരുന്നതും കൃഷണ ചെറു പുഞ്ചിരിയോടെ അവളെ തിരിച്ചു ഇരുത്തി,,കൃഷ്ണയുടെ ചോദ്യം കേൾക്കാൻ കഴിയാതെ അവൾ പെട്ടെന്ന് തന്നെ ചെവി പൊത്തി പിടിച്ചതും കൃഷ്ണ അവളുടെ കൈ ബലത്തിൽ എടുത്തു മാറ്റി,,, "എന്ത് പറ്റി തത്തമ്മയുടെ ഹൃദയം എവിടെ എങ്കിലും കളഞ്ഞു പോയോ....." ചുണ്ടിൽ ഊറി വന്ന പുഞ്ചിരി അത് പാതി അടക്കി വെച്ച് കൊണ്ട് കൃഷ്ണ ചോദിച്ചതും തത്ത ചുണ്ട് ഒന്ന് കൂർപ്പിച്ചു കൊണ്ട് തല വെട്ടിച്ചു,,, "ഇല്ല എന്നോ,,, അതോ അറിയില്ല എന്നോ,,, " താടയിൽ കൈ വെച്ച് കൊഞ്ചിച്ചു കൊണ്ട് ചോദിച്ചതും തത്ത അവളുടെ കൈ എടുത്തു ഉള്ളം കയ്യോട് ചേർത്ത് വെച്ച് കൊണ്ട് കയ്യിലെക്ക് മിഴിയൂന്നി,,, "അറിയില്ല...." അവൾ മെല്ലെ പറഞ്ഞു,,, കൃഷ്ണയുടെ ഉള്ളിൽ എന്തോ സന്തോഷം നിറഞ്ഞു നിന്നിരുന്നു,,, കൃഷ്ണ താടയിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി,,, "കളി കാര്യമായോ മോളെ,,, " "ആയീന്നാ തോന്നുന്നേ,,, ഇനി എന്താ ചെയ്യാ,,,"

അവൾ ഒരു പിടച്ചിലോടെ ചോദിച്ചതും കൃഷ്ണ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു,, "എന്ത് ചെയ്യാൻ പോയി പറയണം,,, " "അത് നടക്കില്ല കൃഷ്ണേ,,,അല്ലെങ്കിൽ തന്നെ ആള് ഈ ലോകത്ത് ഒന്നും അല്ല,, ചിന്തയിൽ ഇപ്പോഴും പഴയ കാലം ആണ്,,, അതിന്റെ കൂടെ ഇതും,,, " "നീ പറഞ്ഞു നോക്ക്,,, " "മ്മ്മ്ച്ചും,,,, നിനക്ക് തന്നെ അറിയുന്നതല്ലേ,,,എന്റെ ജീവിതം കുറച്ച് കുഴപ്പം പിടിച്ചതാ,,,അതിലേക്കു ആളെ കൂടി വലിച്ചിട്ടാൽ,,, അത് ശരിയാകും എന്ന് തോന്നുന്നില്ല,,,,ഇനി ഞാനും കൂടെ ആദിയെ വിഷമിപ്പിക്കാൻ ബാക്കിയുള്ളൂ,,, നീ ആയിട്ട് ആരോടും പറയേണ്ടട്ടോ,,, അത് മോശം ആകും,, " ഒരു വിഷമത്തോടെ കൃഷ്‌ണയുടെ കയ്യിൽ പിടിച്ചു കൊണ്ട് തത്ത പറഞ്ഞതും കൃഷ്ണ അവളെ നോക്കി പേടിപ്പിച്ചു,,, "നിനക്കെപ്പോഴും അത് മാത്രം പറയാനൊല്ലോ,,, നിന്നെ അവിടെ നിന്ന് രക്ഷിക്കാൻ ആദിയേട്ടനെ പോലെ ഒരാൾക്കേ സാധിക്കൂ,,, നീ അതൊന്നു ആലോചിച്ചു നോക്കിയേ,,, " "കൃഷ്ണ,, പ്ലീസ്,,, നീ ആയിട്ട് ഒന്നും പറയരുത്,, നിന്നോട് നുണ പറയാൻ പറ്റാത്തത് കൊണ്ട് പറഞ്ഞതാ,,, ഞാൻ ഒന്ന് ആലോചിക്കട്ടെ,,," അത് മാത്രം പറഞ്ഞു കൊണ്ട് തത്ത തിരിഞ്ഞിരുന്നതും കൃഷ്ണ അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് പുറത്തേക്ക് പോയി,,, തത്തയുടെ ഉള്ളം ആകെ കലങ്ങി മറിയുകയായിരുന്നു,,

അവന്റെ സാനിധ്യം അവളിൽ സന്തോഷം പടർത്തുന്നതും,,, എത്ര മോശം അവസ്ഥയിൽ കണ്ട് മുട്ടിയതാണ് എങ്കിലും ഒരിക്കൽ പോലും അവനെ വെറുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല,, പുറത്തേക്ക് ഇറങ്ങിയ കൃഷ്ണ എന്തൊക്കെയോ ആലോചിച്ചു താഴേക്ക് നോക്കി നിൽക്കുമ്പോൾ ആണ് ഫോണിലേക്ക് കാൾ വന്നത്,, അത് ആരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൾ വേഗം അറ്റന്റ് ചെയ്തു,,, "എത്തിയോ ഏട്ടാ,,, " "മ്മ്മ്,,,, ഹോസ്റ്റലിൽ കയറിയതെയൊള്ളു,,, എന്താ ശബ്ദത്തിന് ഒരു മാറ്റം,,,മ്മ്മ്,,, " "ഒന്നും ഇല്ല,,,, " "കാര്യം പറയടി,,, " "തത്ത,,അവള് അങ്ങ് അടുക്കുന്നില്ല,,, ഇഷ്ടം ആണെന്ന് സമ്മതിച്ചു പക്ഷെ അത് നടക്കില്ല എന്ന പറയുന്നത്,,," "കാരണം എന്തെങ്കിലും പറഞ്ഞോ,, " "മ്മ്മ്,, അത് തന്നെ ഫാമിലി,,,, അത് പ്രശ്നം ആണ്,,,അവളുടെ അപ്പ,,, ആളൊരു danger ആണ്,,,, അതും കൂടാതെ അവരുടെ അഗ്രഹാരത്തിൽ പെട്ട ആരെയെങ്കിലും മാത്രമേ അവൾക്ക് വിവാഹം കഴിക്കാൻ പാടൂ,, അല്ലേൽ ബ്രഷ്ട്ട് ആണത്രേ,,,, ഇനി അവളും കൂടെ ആദിയെട്ടനെ വിഷമിപ്പിക്കാൻ ബാക്കിയൊള്ളു എന്ന പറയുന്നേ,," "അത്രയേ ഒള്ളൂ,,,, മ്മ്മ്,, എല്ലാം ശരിയാവും,,,, ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ട് അല്ലേ,, അല്ലാതെ പതിനാറ് ഒന്നും അല്ലല്ലോ,,, ബ്രഷ്ട്ട്,,, പോയി പണി നോക്കാൻ പറ,,,, നീ അവളോടൊന്നും പറയേണ്ട,, ആദി പറഞ്ഞോളും,,, മ്മ്മ്,, മനസ്സിലായോ,,, " അർജുൻ കൃഷ്ണയോടെ കടുപ്പത്തിൽ പറഞ്ഞതും അവൾ ഒന്ന് മൂളി,, പിന്നെയും എന്തൊക്കെയോ സംസാരിച്ചു,,, അതിനിടയിൽ അവളുടെ കണ്ണുകൾ തത്തയിൽ എത്തി നിന്നു,,,അവൾ ഈ ലോകത്ത് ഒന്നും അല്ല എന്ന രീതിയിൽ ഇരിക്കുകയാണ്,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"അർജു..." പിന്നിൽ നിന്നും ആദിയുടെ വിളി കേട്ടു അവൻ ഒന്ന് തിരിഞ്ഞു നിന്നു,,, കണ്ണ് കൊണ്ട് ഫോൺ കാണിച്ചു കൊണ്ട് ഒന്ന് കണ്ണിറുക്കിയതും ആദി ഒന്ന് ചിരിച്ചു കൊണ്ട് റൂമിലേക്ക്‌ കയറി,,, ആദ്യം തന്നെ അടച്ചിട്ട ജനാല ഒന്ന് തുറന്നതും കണ്ടു ബെഡിൽ ഇരുന്ന് അങ്ങോട്ട്‌ നോക്കുന്ന തത്തയെ,,,,, അവളെ കണ്ടതും അവന്റെ കണ്ണ് വിടർന്നു,,, പെട്ടെന്ന് പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ടാകാം അവളിൽ തെല്ലൊരു സന്തോഷം ഉടലെടുത്തു എങ്കിലും പെട്ടെന്നുള്ള ചമ്മലിൽ കണ്ണുകൾ ചുറ്റും പരതി,,, അവളിൽ അങ്ങനെ ഒരു ഭാവം അവന് അപരിചിതമായിരുന്നു,, അവൻ കൈ ഒന്ന് വീശി കാണിച്ചതും അവൾ ചമ്മൽ അടക്കി വെച്ച് കൊണ്ട് നിറഞ്ഞ പുഞ്ചിരിയോടെ കൈ വീശി കാണിച്ചു,,, അവൻ കയ്യിൽ ഫോൺ എടുത്തു ചെവിയിൽ വെച്ചതും അവളുടെ ഫോൺ റിങ് ചെയ്തു,, അവൾ ആവേശത്തോടെ ഫോൺ എടുത്തു,,, "ഹെലോ,, " മറു വശത്ത് നിന്നും അവന്റെ ശബ്ദം കേട്ടതും അവൾ കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു,,, ഉള്ളിൽ സുഖമുള്ള ഒരു അനുപൂതി പൊതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,,, അവൾ മെല്ലെ കണ്ണ് തുറന്നതും കണ്ടു ചുണ്ടിൽ ഒരു സിഗരറ്റ് വെച്ച് തന്നെ ഉറ്റു നോക്കുന്ന ആദിയെ,,,, "why are you silents...." "i dont know..... ഇന്നലെ മിസ്സ്‌ ചെയ്തു,,, "

അവൾ പറഞ്ഞു അവസാനിപ്പിച്ചതും മറു വശത്ത് നിന്നും പൊട്ടിച്ചിരി കേട്ടു,, അവൾ ഫോൺ ചെവിയിൽ നിന്നും എടുത്തു അവനെ കൂർപ്പിച്ചു നോക്കിയതും അവൻ ചിരി ഒന്ന് ഒതുക്കി കൊണ്ട് കയ്യിലെ ഫോണിലേക്ക് നോക്കിയതും അവൾ അത് കാതോട് ചേർത്തു,,, "ശരിക്കും..." "ഞാൻ നുണയൊന്നും പറയത്തില്ല,,, സത്യായിട്ടും മിസ്സ്‌ ചെയ്തു,,, അതോണ്ട ഇന്നലെ വിളിച്ചത്,,, " അവൾ ഒന്ന് ചിണുങ്ങി കൊണ്ട് പറയുന്നത് കേട്ടു അവന് ചിരിയാണ് വന്നത്,,അവൻ അവളെ നോക്കി കൊണ്ട് സിഗരറ്റ് ചുണ്ടോട് ചേർത്തതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ഫോൺ വെക്കാൻ പോയതും അവൻ വേണ്ടാ എന്ന് കാണിച്ചു കൊണ്ട് സിഗരറ്റ് ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു,,, "ഇപ്പൊ ഓക്കേയല്ലെ,,, " അവൻ ചോദിക്കുന്നത് കേട്ടു അവൾ ഒന്ന് ചിരിച്ചു,,, "ഡബിൾ ഓക്കേ,,, എന്തിനാ വെറുതെ ശരീരം കേടു വരുത്തുന്നെ,, അതങ്ങു നിർത്തരുതോ,,,," "ആഗ്രഹം ഉണ്ട്,, നടക്കുന്നില്ല,,,!!" അവൻ ഒരു ഫ്ലോയിൽ പറഞ്ഞു,,,, "നടത്തി തരാലോ,,, " അവളും അത് പോലെ തന്നെ പറഞ്ഞതും അവൻ ഒന്ന് തലയാട്ടി,,,പിന്നെയും അവൾക്ക് പറയാൻ പല വിശേഷങ്ങളും ഉണ്ടായിരുന്നു,, അത് നാട് കടന്ന് അമ്മയിലും,,, തിരികെ കോളേജ് മുതൽ ഹോസ്റ്റലിൽ വരെ എത്തി നിന്നു,, അവൻ അതെല്ലാം ചെറു പുഞ്ചിരിയോടെ കേട്ടു നിൽക്കുകയായിരുന്നു,,,,

"പിന്നെ എന്നിട്ട് ഞാൻ അവനോട് പറഞ്ഞു എന്റെ വീട്ടുകാർക്ക്......." "do you love me thaara....." എന്തോ പറഞ്ഞു കൊണ്ടിരുന്ന സമയം പെട്ടെന്ന് അവന്റെ വാക്കുകൾ അവളുടെ കാതുകളിൽ ശരിക്ക് കയറിയില്ല,,, "what....???..!!!!!!" അവളുടെ ശബ്ദം അല്പം ഒന്ന് ഉയർന്നു,,, കൂടെ ശ്വാസഗതിയും,,, അവൻ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,,, "Do...You.....Love.....Me....Ediot...." അവൻ പതുക്കെ നിർത്തി നിർത്തി വളരെ ശബ്ദം താഴ്ത്തി ആർദ്രമായി ചോദിച്ചു,, അവന്റെ നിശ്വാസം കാതുകളിൽ തട്ടുന്നതായി അവൾക്ക് തോന്നിയിരുന്നു,, ഹൃദയമിഡിപ്പ് കൂടിയതോടെ അവൾ കിതക്കാൻ തുടങ്ങിയിരുന്നു,,, മേൽ ചുണ്ടിന് മേൽ വിയർപ്പ് പൊടിഞ്ഞു,,,, അവൾ അത് അമർത്തി തുടച്ചു കൊണ്ട് അവനെ നോക്കിയതും ചുണ്ടിൽ ഒരു കള്ള ചിരിയുമായി നിൽക്കുന്ന അവനെ കണ്ട് അവൾക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു,,,, "തത്തെ,,, മെസ്സ് ഓപ്പൺ ആയി,,,വാ,,, " പുറത്ത് നിന്നും കൃഷ്ണയുടെ വാക്കുകൾ അവൾക്ക് നൽകിയ ആശ്വാസം ചെറുതൊന്നും അല്ലായിരുന്നു,, അവൾ വേഗം വിയർപ്പു പൊടിഞ്ഞ മേൽ ചുണ്ട് തുടച്ചു കളഞ്ഞു കൊണ്ട് അവനെ നോക്കി,, "മെസ്സ്,,,,സോറി,,, ഫുഡ്‌ കഴിക്കാൻ,,,, " പിന്നിലേക്ക് ചൂണ്ടി കൊണ്ടുള്ള അവളുടെ സംസാരത്തിൽ അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സമ്മതം എന്നോണം ഒന്ന് തലയാട്ടി,,,

അടുത്ത നിമിഷം അവൾ ഫോൺ കട്ട്‌ ചെയ്തു ബെഡിൽ നിന്നും എഴുന്നേറ്റു ഓടി,,, പുറത്ത് എത്തിയതോടെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു,,, അവൾ ഒന്ന് നെഞ്ചിൽ കൈ വെച്ച് കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു,,, "അയ്യോ,,, ഇപ്പൊ പൊട്ടിയേനെ,,, " ഉയർന്ന ഹൃദയമിഡിപ്പ് ശ്രവിച്ചു കൊണ്ട് അവൾ സ്വയമെ പറഞ്ഞു,,,, അവളുടെ പോക്ക് കണ്ട് പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു ആദി,,, കയ്യിലെ ഫോൺ ഒന്ന് ചെവിയിൽ നിന്നും എടുത്തു കൊണ്ട് അതിലെക്കൊന്നു നോക്കി പുഞ്ചിരിച്ചു കൊണ്ട് ബെഡിൽ കയറി കിടന്നു,,,, അവന്റെ മനസ്സ് നിറയെ തത്ത മാത്രം ആയിരുന്നു,,, അവളുടെ കളിയും ചിരിയും ചുണ്ട് കൂർപ്പിച്ചുള്ള നിർത്തവും എന്തെങ്കിലും പറയുമ്പോൾ കൊഞ്ചി കൊണ്ടുള്ള പുഞ്ചിരിയും അവന്റെ ഉള്ളിൽ വല്ലാതെ അവളെ പടർത്തി,,, അവൻ മുകളിലേക്ക് നോക്കി വെറുതെ ചിരിച്ചു,,, "എന്താടാ സീരിയസ് ആയോ,,,, " അവന്റെ ഭാവം കണ്ട് റൂമിലേക്ക്‌ കയറി വന്ന അർജുൻ അവനരികിൽ കിടന്ന് കൊണ്ട് ചോദിച്ചതും ആദി ഒന്ന് തല ചെരിച്ചു അവനെ നോക്കി കൊണ്ട് കണ്ണടച്ച് കാണിച്ചു,,, "തലക്ക് പിടിച്ച പോലെ,,,, "

അവൻ അത് മാത്രമാണ് പറഞ്ഞത്,,, അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു,, പിന്നീട് അതൊരു പൊട്ടിച്ചിരിയായി മാറി,,, ആദി അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൻ മെല്ലെ അത് അടക്കി പിടിച്ചു,,, "എന്താടാ കോപ്പേ കിണിക്കുന്നെ,,,, " അവൻ അല്പം ദേഷ്യത്തിൽ ആണ് ചോദിച്ചത്,, "അല്ല,,,, ഇതിനു മുന്നേ ഇങ്ങനെയുള്ള വാക്കുകൾ ഒന്നും ഈ തിരുവാ തുറന്ന് പുറത്തേക്ക് വന്നിട്ടില്ലല്ലോ,,, അത് കൊണ്ട് ചിരിച്ചു പോയതാ,,, " അർജുൻ അല്പം തമാശ കലർന്ന സ്വരത്തിൽ പറഞ്ഞതും അവനിലേക്കും ആ പുഞ്ചിരി വ്യാപിച്ചു,,, "പിന്നെ കള്ള കാമുക,,,,കൃഷ്ണ വിളിച്ചിട്ടുണ്ടായിരുന്നു,,, ഇനിയും അടക്കി പിടിച്ചു നടക്കാൻ ആണ് ഭാവം എങ്കിൽ അവള് കൈ വിട്ട് പോകും,,, പറഞ്ഞു മനസ്സിലാക്കാനും പാട് പെടും,,,, " അർജുൻ പറഞ്ഞതും ആദി അല്പം സംശയത്തോടെ അവനെ നോക്കി,,, "അവളുടെ അഗ്രഹാരത്തിൽ ഉള്ളവരെ അവിടുള്ളവരെ മാത്രം കെട്ടാൻ പാടൂ എന്ന്,,, അതിന്റെ മനസ്സിൽ ഇപ്പോഴും അതാ,,, സംസാരിക്കാൻ നോക്ക്,,,,പറഞ്ഞു മനസ്സിലാക്കാൻ കുറച്ച് പാട് ഉണ്ടാകും എന്ന എന്റെ ഒരു തോന്നൽ,,,, " അവൻ പറഞ്ഞു അവസാനിപ്പിച്ചതും ആദിയിൽ തങ്ങി നിന്ന ഭാവം ആർക്കും മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നില്ല,,, "മ്മ്മ്,,,,,, എനിക്കറിയാം അത്,,,,അവള് തന്നെയാ പറഞ്ഞത്,,,

അത് അറിഞ്ഞു കൊണ്ട് തന്നെയാണ് മനസ്സിൽ കയറ്റിയത്,,,," അവൻ മെല്ലെ പറഞ്ഞു,,, അർജുൻ അവനെ ഒന്ന് നോക്കി കൊണ്ട് ഫോണിലേക്ക് നോട്ടം മാറ്റി,,,, ആദി അപ്പോഴും തന്റെതായ ലോകത്ത് ആയിരുന്നു,,, തത്തയിൽ കുടുങ്ങിയ ആ മായിക ലോകത്ത്,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "നീ ലൈറ്റ് ഓഫ് ചെയ്തു കിടന്നോ,,, " കയ്യിലെ ഫോണിൽ അമ്മയോട് സംസാരിക്കുന്നതിനിടയിൽ അവൾ കൃഷ്ണയോടെ പറഞ്ഞു,,, കൃഷ്ണ ഒന്ന് തലയാട്ടി കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു കിടന്നു,,, സമയം പിന്നെയും ഇഴഞ്ഞു നീങ്ങി,,, ഒരുപാട് നേരത്തെ വിശേഷം പറച്ചിലും സങ്കടം പറച്ചിലും എല്ലാം കഴിഞ്ഞു ഫോൺ വെക്കുമ്പോൾ തന്നെ രാത്രി ഒരുപാട് വൈകിയിരുന്നു,,, തത്ത എഴുന്നേറ്റു കൃഷ്ണയുടെ അരികിൽ ഒന്ന് ചെന്ന് നോക്കി,, അവൾ ഉറങ്ങിയിട്ടുണ്ട്,,, പെട്ടെന്ന് അവളുടെ കണ്ണുകളിൽ ഇപ്പോഴും ഓഫ് ചെയ്യാതെ കിടക്കുന്ന കൃഷ്ണയുടെ ഫോൺ കണ്ടു,, അതൊന്നു എടുത്തു നോക്കിയതും കണ്ടു അർജുന്റെ കാൾ ഇപ്പോഴും ഓഫ് ചെയ്തിരുന്നില്ല,,, അവൾ മെല്ലെ ചെവിയിൽ വെച്ചപ്പോൾ മറുവശത്ത് നിന്നും യാതൊരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ മനസ്സിലായി ആളും ഉറങ്ങിയിട്ടുണ്ട് എന്ന്,, അവൻ ചെറു പുഞ്ചിരിയോടെ ഫോൺ ഓഫ് ചെയ്തു ടേബിളിൽ വെച്ചു,,, കൃഷ്ണയെ ഒന്ന് പുതപ്പിച്ചു കൊണ്ട് അവളുടെ ബെഡിലേക്ക് ഒന്ന് കയറി ഇരുന്നു,,, ഒരിക്കൽ കൂടി മെൻസ് ഹോസ്റ്റലിലേക്ക് കണ്ണുകൾ പായിച്ചു,,, ആദിയുടെ റൂമിന്റെ ജനാല അടഞ്ഞു കിടപ്പുണ്ടായിരുന്നു,,, അവൾ മെല്ലെ ബെഡിലേക്ക് കിടന്ന് കൊണ്ട് ജനാലകമ്പിയിൽ പിടി മുറുക്കി കൊണ്ട് കണ്ണടച്ച് കിടന്നതും പെട്ടെന്ന് എന്തോ ഒന്ന് കയ്യിൽ പിടിച്ചത് പോലെ തോന്നിയതും ഞെട്ടി കൊണ്ട് കണ്ണ് തുറന്നതും ജനാലക്കപ്പുറം നിൽക്കുന്ന ആളെ കണ്ട് അവളൊന്നു ഞെട്ടി,,, കണ്ണുകൾ മിഴിഞ്ഞു വന്നു,,,,,..........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story