പ്രണയമഴ-2💜: ഭാഗം 22

pranayamazha thasal

എഴുത്തുകാരി: THASAL

കൃഷ്ണയെ ഒന്ന് പുതപ്പിച്ചു കൊണ്ട് അവളുടെ ബെഡിലേക്ക് ഒന്ന് കയറി ഇരുന്നു,,, ഒരിക്കൽ കൂടി മെൻസ് ഹോസ്റ്റലിലേക്ക് കണ്ണുകൾ പായിച്ചു,,, ആദിയുടെ റൂമിന്റെ ജനാല അടഞ്ഞു കിടപ്പുണ്ടായിരുന്നു,,, അവൾ മെല്ലെ ബെഡിലേക്ക് കിടന്ന് കൊണ്ട് ജനാലകമ്പിയിൽ പിടി മുറുക്കി കൊണ്ട് കണ്ണടച്ച് കിടന്നതും പെട്ടെന്ന് എന്തോ ഒന്ന് കയ്യിൽ പിടിച്ചത് പോലെ തോന്നിയതും ഞെട്ടി കൊണ്ട് കണ്ണ് തുറന്നതും ജനാലക്കപ്പുറം നിൽക്കുന്ന ആളെ കണ്ട് അവളൊന്നു ഞെട്ടി,,, കണ്ണുകൾ മിഴിഞ്ഞു വന്നു,,,,, വർധിച്ച ഹൃദയമിഡിപ്പും കാരണം ശ്വാസം തിങ്ങും പോലെ,,, അവൾ പെട്ടെന്ന് തന്നെ കൈകൾ വേർപ്പെടുത്തി കൊണ്ട് അല്പം പിന്നിലേക്ക് നീങ്ങി ഇരുന്നു,,, കണ്ടത് വിശ്വസിക്കാൻ കഴിയാതെ ഒന്ന് കൂടെ കണ്ണ് തിരുമ്മി നോക്കി,, കണ്ണുകൾ വിടർത്തിയതും കണ്ടു,,, പുറത്തെ മഴയിൽ നനഞൊലിച്ചു നിൽക്കുക ആദിയെ,,, "എന്റെ ദേവി....." അവൾ വിളിച്ചു പോയി,, അവൻ ആണെങ്കിൽ അബദ്ധം പറ്റിയ കണക്കെ തലയിൽ കൈ വെച്ചു,,,

"ഡീീ,,, മെല്ലെ പറയടി,,,, " അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞപ്പോഴാണ് അവൾക്കും ശബ്ദത്തെ പറ്റി ബോധം വന്നത്,, അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു കൊണ്ട് പാതി മൂടിയ കൃഷ്ണയുടെ പുതപ്പു തല വഴി മൂടി കൊടുത്തു കൊണ്ട് പെട്ടെന്ന് തന്നെ കട്ടിലിൽ കയറി അവന് അഭിമുഗമായി ഇരുന്നു,,, അവളുടെ കളി കണ്ട് അവന് ചിരി പൊട്ടിയിരുന്നു,,, "ഇയാളെന്താ ഇവിടെ,,,," ശബ്ദം താഴ്ത്തി ഒന്ന് കൂടെ ജനാലക്കരികിലേക്ക് ചേർന്ന് ഇരുന്ന് കമ്പിയിൽ കൈ ചേർത്ത് കൊണ്ട് ചോദിച്ചതും അവന്റെ കണ്ണ് മുഴുവൻ അവളുടെ വിരലുകളിൽ ആയിരുന്നു,,, അവൻ മെല്ലെ കൈക്ക് മേലെ കൈ ചേർത്ത് വെച്ച് കൊണ്ട് അവളെ ഒന്ന് നോക്കിയതും അവളുടെ മുഖം പോലും വിറക്കും പോലെ തോന്നി അവന്,,,, അവന്റെ കയ്യിന്റെ തണുപ്പ് അവളുടെ ഹൃദയത്തെ പൊതിഞ്ഞ പോലെ,,, "കാണാൻ തോന്നി...."

അവന്റെ വാക്കുകളിൽ പ്രണയം കലർന്നുവോ...അവളുടെ ചൊടികളിൽ ചെറു പുഞ്ചിരി വിടർന്നു എങ്കിലും അവൾ അത് മറച്ചു പിടിച്ചു,, "എന്നെ എന്തിനാ കാണുന്നേ...." അവൾ ചോദിച്ചതും അവന്റെ കൈകളുടെ മുറുക്കം കൂടി,,, "ആൻസർ സിമ്പിൾ ആണ്...becouse.......I LOVE YOU......." അവന്റെ ചുണ്ടിൽ ഒരു കുറുമ്പ് നിറഞ്ഞു നിന്നു,, അവളുടെ ഉള്ളം ഒന്ന് വിറച്ചു,,, കൈകളിലേക്ക് ആ വിറയൽ പടർന്നതും അവൻ മെല്ലെ കൈകളിൽ താളം പിടിച്ചു,,, "hey.... Cool....ഞാൻ നിന്നോട് ഒന്നും ചോദിച്ചില്ലല്ലോ,,, പിന്നെ എന്തിനാ ഇങ്ങനെ വിയർക്കുന്നത്,,,, " ചെന്നിയിലൂടെ ചാലിട്ടൊഴുകുന്ന വിയർപ്പു കണങ്ങളെ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ അത് തുടച്ചു മാറ്റി,,, "ഇത് ഇന്ന് പറഞ്ഞില്ലെങ്കിൽ ഒരു സമാധാനം ലഭിക്കില്ല,,, അത് കൊണ്ട് വന്നതാണ്,,,, ഇതിനൊരു ആൻസർ എനിക്ക് വേണം,,, " "അത്..." "നിന്റെ വീടിനെയോ വീട്ടുകാരെയോ പറ്റിയല്ല ചോദിച്ചത്,,, നിന്റെ ആൻസർ,,, അത് മാത്രം,,,

, അതിൽ എങ്ങാനും നിന്റെ അപ്പ കടന്നു വന്നാൽ ചവിട്ടി കൂട്ടി കളയും,,,,, " അവൻ പറഞ്ഞു കഴിഞ്ഞതും ശബ്ദം അല്പം ഉയർന്നിരുന്നു,, അവളുടെ കണ്ണുകൾ മിഴിഞ്ഞു,, പെട്ടെന്ന് കൃഷ്ണ ഒന്ന് മുരണ്ടതും അവൾ ഞെട്ടി കൊണ്ട് എന്തോ പറയാൻ വന്ന ആദിയുടെ ചുണ്ടുകളെ കൈ വെച്ച് തടഞ്ഞു,,, മെല്ലെ കൃഷ്ണ തിരിഞ്ഞു കിടക്കുന്നത് കണ്ടതും അവൾ ശ്വാസം ഒന്ന് വലിച്ചു വിട്ടു,,,, പെട്ടെന്ന് കൈകളിൽ ഇക്കിളി വന്നതും അവൾ ആദിയെ നോക്കിയതും അവൻ അവളുടെ കൈ വെള്ളയിൽ ചുണ്ടമർത്തി നിൽക്കുകയായിരുന്നു,, എന്ത് കൊണ്ടോ ഒരു തരിപ്പ് ശരീരം മൊത്തം വ്യാപിച്ചതും അവൾ വേഗം തന്നെ കൈകൾ പിൻവലിച്ചു,,, അവൻ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,,,, "ഇനി നിൽക്കണ്ട പൊക്കോ,,,, ആരെങ്കിലും കാണും,,, " അവൾ അല്പം പേടിയോടെ പറഞ്ഞു,, അവൻ അതൊന്നും കാര്യമാക്കാതെ അവളെ നോക്കി നിൽക്കുകയായിരുന്നു,,,

പുറത്ത് പെയ്യുന്ന മഴയിൽ അവന്റെ ദേഹം നനഞ്ഞു കുളിച്ചിരുന്നു,,,,അവൻ മെല്ലെ അവളുടെ കൈ പിടിച്ചുയർത്തി തന്റെ കൈ വെള്ളയിൽ ഭദ്രമാക്കി വെച്ചു,,, അവൾ ആകെ ഒരു പിടപ്പോടെ അവനെ നോക്കുകയായിരുന്നു,,, "നിനക്ക് എന്നെ ഇഷ്ടമല്ലേ തത്തെ,,, " അവന്റെ ശബ്ദം താഴ്ന്നിരുന്നു,, അവൾക്ക് ജീവൻ പോകുന്നത് പോലെയാണ് തോന്നിയത്,,, ഒരുപാട് ഇഷ്ടമാണ് എന്ന് പറയാൻ ഹൃദയം കൊതിച്ചു എങ്കിലും നാവ് എന്ത് കൊണ്ടോ അതിന് സമ്മതിച്ചില്ല,,,,, അവളുടെ കൈകൾ അവന്റെ കൈ വെള്ളയിൽ നിന്നും അടർത്തി എടുക്കുമ്പോൾ അവൻ പ്രതീക്ഷ അസ്തമിക്കും പോലെ അവളെ നോക്കി,,, ഒട്ടും പ്രതീക്ഷിക്കാതെ അവൾ അവന്റെ താടി രോമം നിറഞ്ഞ കവിളിൽ ഒന്ന് കൈ വെച്ചു,,,, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു,,, "ഇതൊക്കെ ഒന്ന് വെട്ടി ഒതുക്കേണ്ടെ നമുക്ക്,,, " അവൾ പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു ചോദിച്ചത്,,,അവൻ ഒന്നും മിണ്ടാത്തെ നിന്നതെയൊള്ളു,,,,

അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു,,, പ്രതീക്ഷയുടെ തിരി നാളം പോലെ,,,, "അപ്പൊ ഇതൊക്കെ അങ്ങ് വെട്ടി ഒതുക്കി നാളെ രാവിലെ എന്നെ കൂട്ടാൻ വാ,,, നമുക്ക് ആലോചിക്കാന്നെ,,,, " അവൾ മെല്ലെ പറഞ്ഞു,, അവൻ കയ്യെത്തിച്ച് അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ഒന്ന് കുനിഞ്ഞു കൊണ്ട് സൺസൈഡിലൂടെ മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും തത്ത പതിഞ്ഞ സ്വരത്തിൽ ഒരിക്കൽ കൂടി അവനെ വിളിച്ചു,, അവൻ ഒന്ന് തല ഉയർത്തിയതും കയ്യിലെ ഷാൾ അവൾ ജനാല വഴി പുറത്തേക്ക് ഇട്ടു കൊടുത്തു,,, "തലയിൽ നന്നായി കെട്ടിക്കോ,,, ഇനിയും മഴ കൊള്ളേണ്ട,,, " അവളുടെ വാക്കുകൾ കേട്ടു ചുണ്ടിൽ ഊറി വന്ന ചിരി പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് അവൻ വേഗം തന്നെ ഷാൾ കൊണ്ട് തല ആദ്യം ഒന്ന് തുടച്ചു കൊണ്ട് അത് തലയിൽ ഒന്ന് കെട്ടി കൊണ്ട് മെല്ലെ സൺസൈഡ് വഴി താഴേക്ക് ഇറങ്ങി,,, അവൻ ഹോസ്റ്റലിൽ എത്തി റൂമിൽ ജനാലക്ക് അരികിൽ വരും വരെ അവൾ നോക്കി നിന്നു,,,

ജനാലക്കരികിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആദിയെ കണ്ടപ്പോൾ ആണ് അവൾ ഒരു സമാധാനത്തോടെ ബെഡിലേക്ക് ചാഞ്ഞത്,,കണ്ണുകൾ അപ്പോഴും ആദിയിൽ ആയിരുന്നു,,, അവളുടെ കണ്ണുകളെ ഉറക്കം തഴുകി അടക്കുന്നത് അവൻ അത്ഭുതത്തോടെ നോക്കി കണ്ടു,,,,,, എന്തോ അവന് ഇത് ഉറക്കമില്ലാത്ത രാത്രിയായിരുന്നു,,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ടാ കോപ്പേ രാവിലെ തന്നെ ഈ പുരാണം പറയാൻ വിളിച്ചതാണോടാ,,,, നിന്റെ കുഞ്ഞമ്മ പെറ്റു,,, അവന്റെ ഒരു പ്രൊജക്റ്റ്‌,,, വെച്ചിട്ട് പോടാ,,,, മനുഷ്യന്റെ മൂഡ് രാവിലെ തന്നെ കളഞ്ഞു,,,, " കണ്ണ് പോലും തുറക്കാതെ പുതപ്പിനുള്ളിൽ കിടന്നു സച്ചുവിനോടുള്ള കലിപ്പ്‌ തീർക്കുകയാണ് അർജുൻ,,, "എന്റെ പൊന്നു മോനെ അത്ര ധൃതി ആണെങ്കിൽ നീ തീർത്തോ,,, ടാ,,, ടാ,,, കോപ്പേ,,, നീ ഒക്കെ എന്നാടാ പഠിക്കാൻ തുടങ്ങിയത്,,,,എന്റെ പേപ്പർ നോക്കി കോപ്പിയടിച്ച് എഴുതിയ ഡിഗ്രി കൊണ്ടല്ലേടാ നീ പിജിക്ക് ചേർന്നത്,, എന്നിട്ട് എന്നെ ഉപദേശിക്കുന്നോ,,, ബ്ലഡി ഫൂൾ,,, "

അവൻ ആവേശത്തോടെ പുതപ്പു ദേഹത്തു നിന്നും തട്ടി എറിഞ്ഞു കൊണ്ട് എഴുന്നേറ്റു,,, "നീ പോടാ നീ ഒക്കെ പാസ്സ് ആകണമെങ്കിൽ ആദി മുടി വെട്ടണം,,,,,,നടക്കില്ല,,,,,നടക്കാത്ത കാര്യത്തെ പറ്റി......." പറഞ്ഞു തീരും മുന്നേ അവന്റെ കണ്ണുകൾ മുന്നിൽ നിൽക്കുന്ന ആദിയിൽ ചെന്ന് പതിഞ്ഞു,,, കണ്ണുകൾ മിഴിഞ്ഞു വന്നു,,, "ഞാൻ കാണുന്നത് സത്യമാണോ,,, " അവൻ വീണ്ടും വീണ്ടും കണ്ണ് തിരുമ്മി നോക്കി,, മുടിയെല്ലാം വെട്ടി ഒതുക്കി,,, താടി ഒന്ന് drim ചെയ്തു മീശ പിരിച്ചു വെച്ച് നിൽക്കുന്ന ആദി,, അവൻ വീണ്ടും ആദിയെ മിഴിച്ചു നോക്കി,,, "നീ പാസ്സ് ആകുമടാ,,,,, !!!!" ഏതോ ലോകത്ത് എന്ന പോലെ പറയലും ഫോൺ ഓഫ്‌ ആക്കലും ഒരുമിച്ച് ആയിരുന്നു,, അവൻ ഇരുന്നിടത്ത് നിന്ന് ഇളകിയില്ല,,, ആദിയാണെങ്കിൽ ഒരുമാതിരി ഇളി ഇളിച്ചു രണ്ട് കൈ കൊണ്ട് മുഖം ഒന്ന് തടവി കൊണ്ട് ടവ്വൽ കയ്യിൽ എടുത്തു ബാത്‌റൂമിലേക്ക് കയറി,, അവൻ ഇറങ്ങുന്നത് വരെ അർജുൻ അതെ ഇരുപ്പ് തുടർന്നു,,

, "നീ എന്താടാ ഇങ്ങനെ നോക്കുന്നത്,,,, " തല തോർത്തുന്നതിനിടയിൽ ആദി ചോദിച്ചു,, "ആരാ....!!???.." "നിന്റെ അപ്പൻ ഭാസ്കരൻ.... നിനക്കെന്താടാ തലക്ക് സുഖം ഇല്ലേ,,,, " ആദി അല്പം ശബ്ദം ഉയർത്തി പറഞ്ഞതും അർജുന്റെ മുഖത്ത് അമ്പരപ്പിൽ കലർന്ന ഒരു ചിരി വിരിഞ്ഞു,,,, "അപ്പനെ പറഞ്ഞപ്പോൾ ഇളിക്കുന്നോടാ,,,, " ആദി ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും അർജുൻ ചിരിയോടെ അവനെ കെട്ടിപിടിച്ചു,, "എന്റെ ദൈവമെ,,,,എത്ര കാലമായടാ ഇങ്ങനെ ഒന്ന് കണ്ടിട്ട്,,,, എന്ത് തോന്നി,,,, എല്ലാം വെട്ടി തെളിക്കാൻ,,, " അവൻ ആദിയുടെ കയ്യിൽ ഒന്ന് അടിച്ചു കൊണ്ട് ചോദിച്ചതും ആദി ഒരു ചിരിയോടെ ഹാങ്കറിൽ കൊളുത്തിയ ഷർട്ട് എടുത്തു ഇട്ടു,,, "നീ ഒക്കെ പറയും പോലെ തത്ത എഫക്ട് ആണെന്ന് കൂട്ടിയാൽ മതി,,,,പിന്നെ നീ കോളേജിൽ പോകുമ്പോൾ കൃഷ്ണയെയും കൂട്ടിക്കോ,,, തത്ത എന്റെ കൂടെയാ,,, "

"ടാ,,, കള്ള കാമുക,,,," "ടാ,,, ടാ,,, നിനക്ക് കൂടി ഒരു അവസരം തന്നപ്പോൾ എന്നെ കളിയാക്കുന്നൊ,,, " "മ്മ്മ്,,, മ്മ്മ്,,, നടക്കട്ടെ,,, പോകാൻ നോക്കടാ,,, അല്ലേൽ അത് ജനൽ കമ്പിയിൽ തൂങ്ങി ജീവിതം കഴിക്കേണ്ടി വരും,,, " ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ട് അർജുൻ പറഞ്ഞതും ആദി ഒന്ന് ചിരിച്ചു,,, "അവിടെയുണ്ടോ,,, " "മ്മ്മ്,,, കമ്പിയിൽ മുഖം അമർത്തി നിൽക്കുന്നുണ്ട്,,,, " അതും പറഞ്ഞു കൊണ്ട് അർജുൻ ജനാലക്കരികിൽ പോയപ്പോൾ തന്നെ അവൾ ഒന്ന് ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു,,, "ഏട്ടാ,,, ആദി എവിടെ,,,, " "അവനല്ലേ നിന്റെ അടുത്തേക്ക് എന്ന് പറഞ്ഞു ഇറങ്ങിയത്,,, " ആദിയെ ഇടം കണ്ണിട്ട് നോക്കി കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞതും തത്തയുടെ മുഖം വിടർന്നു,,, "ആണോ,,, എന്ന ഞാൻ പോയെ,,,, " പറഞ്ഞു തീർന്നതും അവൾ ഫോൺ കയ്യിൽ എടുത്തു കൊണ്ട് പുറത്തേക്ക് ഓടി,,

"ടി പൊട്ടി ബാഗ് എടുക്കടി,,, " പുറത്തേക്ക് ഓടുന്ന തത്തയെ നോക്കി കൃഷ്ണ വിളിച്ചു പറഞ്ഞതും അവൾ സ്വയം ഒന്ന് തലക്കടിച്ചു കൊണ്ട് ഉള്ളിലേക്ക് വന്നു ബാഗ് കയ്യിൽ എടുത്തു കൊണ്ട് കൃഷ്ണയുടെ കവിളിൽ ഒന്ന് അമർത്തി ഉമ്മ വെച്ചു,,, "നീ ഇന്ന് പറയോടി,,, " കൃഷ്ണ കളിയാക്കി കൊണ്ട് ചോദിച്ചു,,,, "ആ നിക്കറിയൂലാ,,, " അവൾ പുറത്തേക്ക് ഓടുന്നതിനിടയിൽ വിളിച്ചു പറയുന്നുന്നത് കേട്ടു കൃഷ്ണ സ്വയമെ ഒന്ന് തലക്കടിച്ചു,,, "ലൂസ്....." ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "വന്നില്ലല്ലോ,,, ന്നെ പറ്റിച്ചതാണോ,,,, " റോഡ് സൈഡിൽ നിന്ന് നഖം കടിച്ചു കൊണ്ടുള്ള ആലോചനയിൽ ആണ് തത്ത,,, സീനിയർസ് എല്ലാം പോകാൻ വേണ്ടി ഓപ്പോസിറ്റ് ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ട്,, അവൾ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു,,, പലരും തിരികെ ചിരിക്കുന്നുണ്ട് എങ്കിലും നീതു അവളെ ഒന്ന് കണ്ണുരുട്ടി നോക്കി,,,

അവളും അത് പോലെ കണ്ണ് ഒന്ന് വിടർത്തി കൊണ്ട് നീതുവിനെ നോക്കി ശേഷം ഒന്ന് പുഞ്ചിരിച്ചു,,, അവളുടെ ഭാവങ്ങൾ ഒക്കെ എല്ലാവർക്കും പുതുമ നിറഞ്ഞതായിരുന്നു,,, മെല്ലെ മെല്ലെ നീതുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി തെളിഞ്ഞു,,,, അത് അവളിലും നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചപ്പോൾ ആണ് കാതടപ്പിക്കും വിധം ബുള്ളറ്റിന്റെ ശബ്ദം ഉയർന്നു കേട്ടത്,, അവൾ ഒരു ആവേശത്തോടെ അങ്ങോട്ട്‌ നോക്കിയതും ബുള്ളറ്റിൽ വരുന്ന ആദിയെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു,,,, മുടിയും താടിയും ഒതുക്കി പഴയ ഫോട്ടോകളിൽ കണ്ട ആദിയായിരുന്നു അവൾക്ക് മുന്നിൽ,,, എന്ത് കൊണ്ടോ അവളുടെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു,, അവൻ ബുള്ളറ്റ് അവൾക്ക് മുന്നിൽ നിർത്തിയതും അവൾ കണ്ണുകൾ വിടർത്തി അവനെ പുഞ്ചിരിയോടെ നോക്കി,,, അവളെ കണ്ടതും ആ കണ്ണുകളിൽ കുസൃതി നിറഞ്ഞിരുന്നു,,, "ഹൈ,,,, മുടി വെട്ടിയല്ലോ,,, ഇപ്പൊ കാണാൻ നല്ല ഭംഗിയുണ്ട്,,, "

പറഞ്ഞു തീരും മുന്നേ അവൾ അവന്റെ കവിളിൽ ഒന്ന് തലോടിയതും ആ കുറ്റി രോമങ്ങൾ ആ മിനുസമാർന്ന കൈകളിൽ തട്ടി ഇക്കിളി എടുത്തു,,, "ഇങ്ങ് വന്നു കയറടി പെണ്ണെ,,, " അവൻ അവന്റെ കവിളിൽ വെച്ച അവളുടെ കൈക്ക് മേലെ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ ആവേശത്തോടെ അവന്റെ പിന്നിൽ കയറി ഇരുന്നു,,,, "പോകാവോ,,,, " "ഒരു മിനിട്ടെ,,,,, ബൈ ചേച്ചി...." ബസ് സ്റ്റോപ്പിൽ നിൽക്കുന്ന നീതുവിന് നേരെ കൈ വീശി പുഞ്ചിരിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടു നീതു ആദ്യം ഒന്ന് മടിച്ചു എങ്കിലും പിന്നീട് ഒന്ന് കൈ വീശി,, അവർക്ക് അത്ഭുതം ആദിയെ കണ്ടത് കൊണ്ടായിരുന്നു,,, ഇത് വരെ ഉള്ളതിൽ നിന്നുമുള്ള അവന്റെ മാറ്റം കണ്ട് എല്ലാവരും എന്തൊക്കെയോ അടക്കം പറയുന്നുണ്ട്,,,, ബുള്ളറ്റ് മുന്നോട്ട് എടുത്തപ്പോൾ ആണ് തത്ത കാണുന്നത് ഇടയ്ക്കിടെ തന്നെ തുറിച്ചു നോക്കുന്ന ആദിയെ,,,

പെട്ടെന്ന് കാര്യം മനസ്സിലായതോടെ അവൾ അബദ്ധം പറ്റിയ കണക്കെ മുഖം ഒന്ന് ചുളിച്ചു,,, "അത്,,, ചേച്ചി എന്നോട് ചിരിച്ചല്ലോ,,,, അത് കൊണ്ട,,, പാവം ആണ്..." മുഖം ചുളിച്ചുള്ള അവളുടെ സംസാരം കേട്ടു അവന് ചിരി പൊട്ടിയിരുന്നു,,, "അതിന് ഞാൻ എന്തെങ്കിലും ചോദിച്ചായിരുന്നൊ നോൺ സ്റ്റോപ്പെ,,,," അവൻ കളിയാക്കി കൊണ്ട് ചോദിച്ചതും അവളുടെ ചുണ്ട് കൂർത്ത് വന്നു,,, അവന്റെ ഷോൾഡറിൽ തന്നെ പല്ല് ആഴ്ത്തി,,, പെട്ടെന്നുള്ള പ്രവർത്തിയിൽ അവന്റെ പിടുത്തം പോകും എന്ന് കരുതി അവൻ ഹാൻഡിൽ മുറുകെ പിടിച്ചതും അവൾ അപ്പോഴേക്കും കടി വിട്ടിരുന്നു,,, അവന്റെ തുറിച്ചു നോട്ടം കണ്ട് കൊണ്ട് അവൾ ഒന്ന് ചുണ്ട് വളച്ചു,,, "ന്നെ കിളിയാക്കിയാൽ ഞാൻ ഇനിയും കടിക്കും,,, " ഒരു വാശിയോടെ അവൾ പറഞ്ഞു,,, അവൻ ഒന്ന് അറിഞ്ഞു തലയാട്ടിയതെയുള്ളൂ,,,

അവൻ ഇടയ്ക്കിടെ ഷോൾഡർ പോകുന്നത് കണ്ടപ്പോൾ തന്നെ പാവം തോന്നി അവൾ മെല്ലെ കടിച്ചിടം ഒന്ന് ഉഴിഞ്ഞു കൊടുത്തു,,, "സോറി,,, എന്നെ കളിയാക്കിയത് കൊണ്ടല്ലേ,,,വേദനിച്ചോ,,, " കണ്ണാടിയിലൂടെ അവന്റെ കാതോടു ചുണ്ട് അടുപ്പിച്ചു കൊണ്ട് ചോദിച്ചതും അവൻ ഒന്ന് കണ്ണുരുട്ടി നോക്കി,,, "ഒന്ന് ചിരിക്കഡോ,,, smile...." അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും അവന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല,, അവൻ ഒന്ന് പുഞ്ചിരിച്ചതും അവളുടെ മുഖം വിടർന്നു,,, പിന്നെ എന്തൊക്കെയോ അവൾ പറയുന്നുണ്ടായിരുന്നു,,,അവളുടെ വാക്കുകൾ കേട്ടു കൊണ്ട് അവൻ ഇരുന്നതെയെള്ളൂ,,, "കോളേജിലെക്ക് പോകണ്ട,,,,ബീച്ച് മതി,,, " കോളേജിലെക്ക് തിരിയുന്ന റോഡ് എത്തിയതും അവൾ വിളിച്ചു പറഞ്ഞു,,, അവളുടെ വാശി നിറഞ്ഞ സ്വരം കേട്ടപ്പോൾ തന്നെ അവൻ ബുള്ളറ്റ് ബീച്ചിലേക്ക് എടുത്തു,,, ബീച്ചിൽ എത്തിയതും ആ മണൽ പരപ്പിലൂടെ നടക്കുമ്പോൾ അവൻ ആവേശത്തോടെ അവന്റെ കയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു,,

അവനും അത് കണ്ട് ഒന്ന് പുഞ്ചിരിച്ചു,,, പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുടെ കെട്ട് തന്നെ അവൾക്ക് മുന്നിൽ ഉണ്ടായിരുന്നു,,, വാ തോരാതെ സംസാരിക്കുന്ന അവളെ അവൻ നോക്കി ഇരുന്നതെയുള്ളൂ,,, "ഇതിപ്പോ ഞാൻ മാത്രമാണല്ലോ സംസാരിക്കുന്നത്,,,, " അവൾ ഒരു കുറുമ്പോടെ ചോദിച്ചു,,, അവൻ ഒന്ന് ചിരിച്ചു കൊണ്ട് കയ്യിലെ സിഗരറ്റ് ഒന്ന് ചുണ്ടോട് ചേർത്തതും നിമിഷ നേരം കൊണ്ട് തന്നെ അവൾ അത് തട്ടി തെറിപ്പിച്ചു,,, അത് ആദ്യമേ പ്രതീക്ഷിച്ച മട്ടെ അവൻ കയ്യിലെ ലൈറ്ററും ഒന്ന് കടലിലേക്ക് എറിഞ്ഞു,,,, "നിന്റെ സംസാരം കേൾക്കാൻ നല്ല രസാ,, നീ പറ,,,, " അവൻ മെല്ലെ പറഞ്ഞതും അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു,,, "അത് പറ്റില്ല,,, എന്തെങ്കിലും പറ,,, " അവൾ ചിണുങ്ങി,,

അവൻ അവളോട്‌ ഒന്ന് ചേർന്ന് ഇരുന്ന് കൊണ്ട് അവളുടെ കൈ കയ്യിൽ എടുത്തു കൊണ്ട് ഒന്ന് തലോടി,, "i love you....." അവൻ പറയുന്നത് കേട്ടു അവൾക്ക് എന്തോ പരവേഷം തോന്നിയിരുന്നു,,, ചുണ്ടിൽ പുഞ്ചിരി വിരിയുമ്പോഴും എന്ത് പറയണം എന്നറിയാതെ ഉള്ളിൽ മുറവിളി കൂടി,,, "say some think..... do you love me.... " അവന്റെ ചോദ്യം അവളെ വല്ലാത്തൊരു അവസ്ഥയിൽ എത്തിക്കാൻ പാകത്തിന് ഉള്ളതായിരുന്നു,,,, "നിനക്ക് എന്ത് ആൻസർ വേണമെങ്കിലും പറയാം,,, ഇനി no എന്ന് ആണെങ്കിൽ പോലും its ok.....എനിക്ക് മനസ്സിലാകും...yes or no....." അവന്റെ കൈകൾ അവളുടെ കൈകളെ പൊതിഞ്ഞു പിടിച്ചു,, ചുണ്ടിൽ പുഞ്ചിരി നിറക്കുമ്പോഴും ഉള്ളിൽ എന്തോ ആവലാതി നിറഞ്ഞു,,, ഒരു ഉത്തരത്തിന് വേണ്ടി അവളെ ഉറ്റു നോക്കി,,,, "i.... i dont know......"........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story