പ്രണയമഴ-2💜: ഭാഗം 23

pranayamazha thasal

എഴുത്തുകാരി: THASAL

"i.... i dont know......" അവളുടെ വാക്കുകളിൽ ചെറുതിലെ വിറയൽ കലർന്നു,,, അവൾ അവനെ ഒന്ന് നോക്കിയതും എന്ത് കൊണ്ടോ വന്ന ദേഷ്യം പല്ലിൽ കടിച്ചമർത്തുകയായിരുന്നു അവൻ,,, "bad....bad.... bad..... " അവൻ സ്വയമെ പറഞ്ഞു കൊണ്ട് മണൽ പരപ്പിൽ നിന്നും ദേഷ്യത്തോടെ എഴുന്നേൽക്കാൻ നിന്നപ്പോൾ തന്നെ തത്ത വളരെ ശാന്തമായി അവന്റെ കയ്യിൽ പിടിച്ചു വെച്ചു,, അവന് ദേഷ്യം ഏറി വന്നതേയൊള്ളു,,, "എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത് ആദി,,, " അവൾ പോക്കറ്റിൽ എന്തിനോ വേണ്ടി പരതുന്ന ആദിയുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചതും അവൻ അവളെ കണ്ണുരുട്ടി നോക്കി,, "ഞാൻ ചോദിച്ച ചോദിച്ച ചോദ്യത്തിന് രണ്ട് ഓപ്ഷൻ മാത്രമേ ഞാൻ നൽകിയിട്ടൊള്ളൂ,,,,

yes or No.....അല്ലാതെ മറ്റേടത്തെ വർത്താനം പറയാൻ നിൽക്കരുത്,,, " അവളുടെ കൈ തട്ടി മാറ്റി കൊണ്ടുള്ള അവന്റെ സംസാരം കേട്ടു അവൾ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,,,, അവൾ അവനോട് ഒന്ന് കൂടെ ചേർന്നു ഇരുന്നു,,, അവൻ കണ്ണുരുട്ടി നോക്കിയതും അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അവന്റെ കൈ പിടിച്ചു ഉയർത്തി കൊണ്ട് തന്റെ തോളിലൂടെ ഇട്ടു കൊണ്ട് അവന്റെ നെഞ്ചോടു ചേർന്നു ഇരുന്നു,,, അങ്ങനെ ഒരു പ്രവർത്തി അവളിൽ നിന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൻ ഒരു അമ്പരപ്പിൽ അവളെ നോക്കി,, അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് ഇരുന്നു,,, പക്ഷെ എന്ത് കൊണ്ടോ അവൻ അവളെ തന്നോട് ചേർത്ത് പിടിച്ചില്ല,,,,കൈകൾ ബലമില്ലാതെ താഴ്ത്തി വെച്ചു,,, "ആദി....." അവളുടെ വിളി കേട്ടു അവൻ ഒന്ന് തല താഴ്ത്തി നോക്കിയപ്പോൾ അവൾ കടലിലേക്ക് നോട്ടം തെറ്റിച്ച് ഇരിക്കുകയായിരുന്നു,, ചൂണ്ട് വിരൽ കൊണ്ട് അവന്റെ ഷർട്ടിന്റെ ബട്ടൺസിൽ തട്ടി കളിക്കുന്നുണ്ടായിരുന്നു,, "മ്മ്മ്,,,,"

"ഞാൻ ഒരിടത്തു വായിച്ച വാക്കുകൾ പറഞ്ഞു തരട്ടെ...." അവൾ മുന്നിൽ നിന്നും നോട്ടം മായ്ക്കാതെ ചോദിച്ചതും അവൻ കയ്യുയർത്തി അവളുടെ മുടിയിലൂടെ തലോടി,, ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, "മ്മ്മ്...." "അങ്ങനെയല്ല,,,,വാ തുറന്ന് പറയണം...." അവൻ കുറുമ്പോടെ പറയുന്നത് കേട്ടു അവന് അവളോട്‌ എന്തെന്നില്ലാത്ത വാത്സല്യം തോന്നിയിരുന്നു,,, "എന്ന പറ തത്തമ്മേ,,,, " അവൻ ഒരു ഫ്ലോയിൽ പറയുന്നത് കേട്ടു അവൾ ഒന്ന് ചിരിച്ചു,,, "*പ്രണയിച്ചു ഉപേക്ഷിക്കരുത്........ഉപേക്ഷിക്കപ്പെട്ട മനുഷ്യനെ പ്രണയിക്കരുത്.... *" പറഞ്ഞു തീരും മുന്നേ അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്ന അവന്റെ കൈ നിശ്ചലമായി,,, ഉള്ളിൽ ഒരു സങ്കടം ഉടലെടുക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു,, അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിക്കുന്ന അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ പോലും അവന് ആയില്ല,,,അവൾ കുസൃതിയോടെ അവന്റെ നെഞ്ചിൽ ഒന്ന് തൊണ്ടി വിളിച്ചു,,,

"എന്താണെന്ന് ചോദിക്ക്...." അവൾ കൊഞ്ചലോടെ പറയുമ്പോഴും അവന് അതൊന്നും ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, താനും ആരൊക്കെയാലോ ഉപേക്ഷിക്കപ്പെട്ടൻ ആണല്ലോ എന്ന ബോധം അവനെ പിടി കൂടിയിരുന്നു,,, അവന് ഭയം ആയിരുന്നു അവളുടെ നാവിൽ നിന്നും തുറന്നടിച്ച പോലുള്ള ഉത്തരം ലഭിക്കുമോ എന്ന ഭയം,,, "ഒന്ന് ചോദിക്ക് ആദി,,, " അവൻ വീണ്ടും വീണ്ടും നെഞ്ചിൽ തൊണ്ടി വിളിച്ചപ്പോൾ ആണ് അവൻ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്,,, അവൻ ഒന്ന് ഞെട്ടി,,, "ആഹാ,, ആള് ഇവിടെ ഒന്നും അല്ലേ,,, ചോദിക്ക്,, " "താരാ,,,,വേണ്ടാ,,, താൻ ഒന്ന് മിണ്ടാതിരുന്നെ,,, " അവൻ അല്പം മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞതും അവളുടെ മുഖം വാടി ചുണ്ടുകൾ കൂർത്തു,, "പറ്റില്ല എനിക്ക് പറയണം,,,, ഒന്ന് ചോദിക്ക് ആദി,,, പ്ലീസ്,,,, " അവളുടെ കെഞ്ചി കൊണ്ടുള്ള സംസാരം കേട്ടു അവന് പിന്നെ മിണ്ടാതിരിക്കാൻ തോന്നിയില്ല,, "ശരി ചോദിച്ചു,,,"

അവളുടെ സന്തോഷത്തിന് വേണ്ടി ചോദിക്കുമ്പോഴും ഉള്ളിൽ ഭയം നിറഞ്ഞു നിന്നിരുന്നു,,, അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി,, അവൾക്കും കാണാൻ കഴിയുന്നുണ്ടായിരുന്നു അവന്റെ ഉള്ളിലെ ഭയം,,, "കാരണം.....ഒന്നാമത്തേതിൽ നിങ്ങൾ സൃഷ്ടിക്കുന്ന വേദനയും,,, രണ്ടാമത്തെതിൽ നിങ്ങൾ അനുഭവിക്കേണ്ടി വരുന്ന സ്നേഹത്തിന്റെ തീക്ഷ്ണതയും തീവ്രമായിരിക്കും...." അവളുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു ഞെട്ടൽ ഉണ്ടാക്കിയതും അവൻ നെഞ്ചിൽ കിടക്കുന്ന തത്തയെ ഒന്ന് നോക്കി,, അവൾ അവനെ നോക്കി ചിരിക്കുകയായിരുന്നു,, അവന്റെ ചുണ്ടിലും ആ പുഞ്ചിരി വ്യാപിച്ചു,, അവന്റെ കൈ അവളിൽ മുറുകിയതും വേറൊന്നും ആലോചിക്കാൻ നിൽക്കാതെ അവൾ രണ്ട് കൈ കൊണ്ടും അവനെ വട്ടം പിടിച്ചു,,, "അങ്ങനെ ഭ്രാന്തമായി നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയോ ആദി....!????" കണ്ണുകളിൽ നോക്കിയുള്ള അവളുടെ ചോദ്യത്തിന് മുന്നിൽ അവനൊരു ഉത്തരം ഇല്ലായിരുന്നു,,,

"അത് പറയാൻ കഴിയില്ല തത്തേ,,, സ്നേഹിച്ചു തന്നെ കാണിക്കണം,,, " അവന്റെ വാക്കുകൾ ആർദ്രമായി,, അവൻ അവളെ ഒന്ന് നോക്കിയപ്പോൾ അവൾ പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിക്കുകയായിരുന്നു,, അവൻ അവളെ ഒന്ന് അടർത്തി മാറ്റി,,, "ഇപ്പോഴും ഇഷ്ടമാണ് എന്ന് പറഞ്ഞില്ല,,,, " അവൻ കുസൃതിയോടെ പറഞ്ഞതും അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനോട് ഒന്ന് കൂടെ ചേർന്ന് ഇരുന്നു,,, "എനിക്ക് ഇങ്ങനെ പറയാനേ അറിയൂ,,, അല്ലാതെ നിന്നെ പോലെ പരിഷ്കാരത്തിൽ പറയാൻ ഒന്നും അറിയില്ല,,," അവളുടെ വാക്കുകൾ കേട്ടു അവന് ചിരി വന്നിരുന്നു,,, അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് സംശയം നിറഞ്ഞ നോട്ടം അവളിലേക്ക് ചലിപ്പിച്ചു,,, "അപ്പൊ നീ പറഞ്ഞു വരുന്നത് ഇഷ്ടമല്ല എന്നാണോ,,, " അവൻ കുസൃതിയോടെ ചോദിച്ചതും അവൾ അവന്റെ കയ്യിൽ ഒന്ന് അമർത്തി കടിച്ചു,, അവൻ ഒന്ന് എരിവ് വലിച്ചപ്പോൾ തന്നെ കടി വിട്ടു,, "ദുഷ്ട,,, എന്നെ കളിയാക്കുകയാണല്ലേ,,, നിക്കറിയാം,,,

മനസ്സിലായിട്ട് തന്നെ എന്നെ കളിപ്പിക്കുകയാ,,,, " അവളുടെ ചുണ്ട് ഒന്ന് കൂർത്ത് വന്നു,, അവൻ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,,, "നിന്റെ നാവ് കൊണ്ട് കേൾക്കാൻ ഉള്ള കൊതി കൊണ്ടല്ലേ എന്റെ തത്തമ്മേ,,, ഒരു തവണ പറ,,, " അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി,,, അവളുടെ ആ പ്രവർത്തി അവനെ അത്ഭുതത്തിൽ ആഴ്ത്തി എങ്കിലും അത് പുഞ്ചിരിയിൽ പരിണമിച്ചു,,,, അവൻ അവളുടെ മുടിയിലൂടെ ഒന്ന് തലോടി,,, "വേണ്ടാ പറയണ്ട....... നിനക്ക് എപ്പോ എന്നോട് ഒരുപാട് സ്നേഹം തോന്നുന്നോ....എന്റെ സ്നേഹം അത്രയും ഭ്രാന്തമാണ് എന്ന് തോന്നുന്നോ അന്ന് പറഞ്ഞാൽ മതി.... its ok..." അവന്റെ വാക്കുകൾ കേട്ടു അവൾ ഒന്ന് തല ഉയർത്തി അവനെ നോക്കി,, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, "എന്താടി,,, ഇങ്ങനെ നോക്കുന്നത്,,,, ???"

അവളുടെ നോട്ടം പന്തിയല്ല എന്ന് കണ്ടതും അവൻ ഒന്ന് ചോദിച്ചു,,അവൻ അവന്റെ നെഞ്ചിൽ ഒന്ന് ചിത്രം വരച്ചു,,, "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,,, " അവൾ അല്പം മടിയിൽ ചോദിക്കുന്നത് കേട്ടു അവൻ ഒന്ന് നെറ്റി ചുളിച്ചു,,, "വല്ല ഉടായിപ്പ് ചോദ്യം ആണെങ്കിൽ വേണ്ടാ,,, മൂഡ് പോകും,,, " "അല്ലാന്നെ ഞാൻ സീരിയസ് ആയിട്ടാ,,,, " "ആണോ എന്ന ചോദിക്ക്,,, ഞാൻ ഒന്ന് കേൾക്കട്ടെ,,,, " "അതെ,,,,,ഇവിടെ വെച്ചല്ലേ,,,പ്രിയെച്ചിയെ ആദ്യമായി കിസ്സ് ചെയ്തത്,,,, " അവൾ അല്പം മടിയിൽ ചോദിച്ചു കൊണ്ട് അവന്റെ ഷർട്ടിന്റെ ബട്ടൺ വിരൽ വെച്ച് തട്ടിയതും അവൻ അവളുടെ വിരൽ ഒന്ന് പിടിച്ചു,,, അവൾ പറഞ്ഞത് അബദ്ധമായോ എന്ന പോലെ അവനെ തല ഉയർത്തി നോക്കിയതും അവൻ അവളെ സംശയത്തിൽ നോക്കുകയായിരുന്നു,,, "so whaat....!!???"

പ്രിയയുടെ പേര് കേട്ടത് കൊണ്ട് തന്നെ അവൻ അല്പം ദേഷ്യത്തിൽ ആയിരുന്നു,,, തത്തയാണെങ്കിൽ ഇനി എന്ത് ചെയ്യും എന്നറിയാതെ അവനെ തന്നെ നോക്കി നിന്നു,,,, പെട്ടെന്നുള്ള പ്രേരണയിൽ അവന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി,,, "അപ്പോൾ എന്റെ ഫസ്റ്റ് കിസ്സ് ഇവിടെ നിന്ന് ആകാന്ന് കരുതി ചോദിച്ചതാ,,,,ഇവിടുള്ള കടലും കരയും പാറകെട്ടുകളും ഈ വാനം പോലും അറിയണം,,, ഈ ആദി തത്തയുടെ മാത്രമാണെന്ന്,,,,, " പറയുന്നതിനോടൊപ്പം അവൾ അവനെ മുറുകെ പിടിച്ചിരുന്നു,,അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു,,, നെഞ്ചോട് ചേർന്ന് കിടക്കുന്ന തത്തയുടെ നെറുകയിൽ ഒന്ന് ചുംബിച്ചു,,,,തന്റെ പ്രാണന് നൽകുന്ന സ്നേഹ സമ്മാനം പോലെ,,, തത്ത കണ്ണുകൾ അടച്ചു അത് സ്വീകരിച്ചു,,,, "പക്ഷെ ഞാൻ കൊടുത്തത് കവിളത്ത് അല്ലാട്ടോ,,,, " അവൻ ഒരു കുസൃതിയോടെ പറഞ്ഞു,, അവൾ അവന്റെ നെഞ്ചത്ത് തന്നെ പല്ലുകൾ ആഴ്ത്തി,, "അതെനിക്ക് അറിയാലോ,,,,

അതോണ്ടല്ലേ അവിടെ തരാഞ്ഞത്,,,," "എവിടെ...." അവന്റെ വാക്കുകളിൽ കുറുമ്പ് നിറഞ്ഞു,, "നെറ്റിയിൽ,,,,,എനിക്കറിയാം,,, പ്രിയേച്ചിയുടെ നെറ്റിയിൽ അല്ലേ ഉമ്മ വെച്ചേ,,, ദേ ഇവിടെ ആയിട്ട്,,, " പിരികക്കൊടികളുടെ നടുവിൽ ആയി കൈ ചേർത്ത് വെച്ച് കൊണ്ട് അവൾ പറയുന്നത് കേട്ടു അവൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കി,, "നിനക്കത് എങ്ങനെ അറിയാം,,, " അവൻ ചോദിച്ചപ്പോൾ ആണ് അവൾക്ക് പറഞ്ഞ അബദ്ധം മനസ്സിലായത്,, അവൾ കള്ളം പിടിക്കപ്പെട്ട കുട്ടികളെ പോലെ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അവനെ നോക്കി,,, "അത്,,, ഞാൻ വെറുതെ,,, " "നുണ പറയുന്നത് എനിക്ക് ഇഷ്ട്ടമല്ല,,," അവൻ അതെ പറഞൊള്ളൂ,, അവൾ ചുണ്ട് ഒന്ന് സങ്കടത്തോടെ കൂർത്തു,,, "എന്നോട് സച്ചുവേട്ടൻ പറഞ്ഞതാ,,,,ഏട്ടനോട് ചോദിക്കല്ലേ,,, നിന്നോട് പറഞ്ഞു എന്നറിഞ്ഞാൽ എന്നോട് മിണ്ടില്ല,,, ആരോടും പറയരുത് എന്ന് പറഞ്ഞു പറഞ്ഞതാ,,, പറയല്ലേ പ്ലീസ്,,, "

അവളുടെ വാക്കുകൾ കേട്ടു അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി അമർത്തി തലയാട്ടി,,, "പിന്നെ എന്തൊക്കെ പറഞ്ഞു നിന്റെ ഏട്ടൻമാര്,,," "പിന്നെ.....ആ....പ്രിയേച്ചിയെ പ്രൊപ്പോസ് ചെയ്തത് പറഞ്ഞു,,,,, അടിച്ചത് പറഞ്ഞു,,,,," പിന്നെയും അവൾ എണ്ണിയെണ്ണി ഓരോന്ന് പറയുന്നുണ്ടായിരുന്നു,,,അത് മെല്ലെ തങ്ങളുടെ ഓർമ്മകളിലേക്ക് തിരിഞ്ഞു,,, ആദ്യമായി കണ്ടതും അടിച്ചത് മുതൽ എല്ലാം അവൾ ഒരു പരിഭവത്തോടെ പറയുമ്പോൾ അവന് അന്ന് ആദ്യമായി ലോകം തന്നെ വെട്ടിപിടിച്ച സന്തോഷം ആയിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ആഹാ,,, കോളേജിലും വരാതെ ഇവിടെ ഫോണിലും കുത്തി ഇരിക്കുകയായിരുന്നല്ലേ,,, " ബെഡിൽ കിടന്ന് ഫോണിൽ കളിക്കുന്ന തത്തയെ കണ്ട് കയറി വന്ന പാടെയുള്ള കൃഷ്ണയുടെ ചോദ്യം കേട്ടു അവൾ ഒന്ന് തല ഉയർത്തി കൃഷ്ണയെ നോക്കി,,, "ഞാൻ ഇപ്പൊ വന്നതേയൊള്ളു,,, അതോണ്ട വരാതിരുന്നെ,,, " അവൾ അതും പറഞ്ഞു കൊണ്ട് എഴുന്നേറ്റിരുന്നതും കൃഷ്ണ ആകാംഷയോടെ ബാഗ് ബെഡിലേക്ക് ഇട്ടു കൊണ്ട് തത്തയുടെ അടുത്തേക്ക് കയറി ഇരുന്നു

"പോയിട്ട് എന്തായടി,,,, പറഞ്ഞോ നീ,,, " ആ ചോദ്യം കേട്ടതും തത്തയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു,,, അവനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളുടെ ഓർമ്മകൾ ഹൃദയത്തിൽ ഒരു സുഖം നിറച്ചു,,, "മ്മ്മ്....." അവൾ മെല്ലെ മൂളിയതും കൃഷ്ണയുടെ കണ്ണുകൾ വിടർന്നു,,, "ഏഹ്,,,, അയ്യോ,,, എന്നിട്ട്,,, പറ,, പറ,,," "എന്നിട്ട് ഒന്നും ഇല്ല,,,,സംസാരിച്ചു,,,, പിന്നെ ഞാനെ ആദിയുടെ കവിളിൽ കിസ്സ് ചെയ്തു,,, " അവൾ ഒരു കൂസലും കൂടാതെ പറയുന്നത് കേട്ടു കൃഷ്ണയുടെ വിടർന്ന കണ്ണുകൾ ഇപ്രാവശ്യം മിഴിഞ്ഞു,,, "എന്തൂട്ട്,,,, കിസോ,,,, നീയോ,,," "ഞാൻ മാത്രം അല്ലല്ലോ,,, ആദിയും കിസ്സ് ചെയ്തല്ലോ,,, എന്തെങ്കിലും പ്രശ്നം ഉണ്ടോ,, " ഒരു പേടിയിൽ ഉള്ള തത്തയുടെ ചോദ്യം കേട്ടു അവൾ ഒന്ന് സ്വയം തലക്കടിച്ചു,,, "കിസ്സ് ചെയ്യുമ്പോൾ നിനക്ക് നാണം വന്നോ,,, " "മ്മ്മ്ച്ചും,,,, " തത്ത തല ഒന്ന് വെട്ടിച്ചു കൊണ്ട് പറയുന്നത് കേട്ടു കൃഷ്ണ തലക്ക് കൈ കൊടുത്തു പോയി,, "ടി പൊട്ടാസെ,,,,കിസ്സ് ചെയ്യുമ്പോൾ നാണം വരണം,,,

നാണത്തോടെ പുഞ്ചിരി തൂവണം കേട്ടോ,,,, " തത്തയുടെ നെറ്റിയിൽ ഒന്ന് തട്ടി കൊണ്ട് കൃഷ്ണ പറഞ്ഞതും തത്ത അപ്പോഴും ആലോചനയിൽ ആണ്,, "നാണമോ,,അതെങ്ങനെയാ,,, " അറിയാതെ തന്നെ തത്ത ചോദിച്ചു പോയി,, "എന്റെ പെണ്ണെ,,,,,എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്,,,, അവൾക്ക് നാണം അറിയില്ല,, " "അറിയതോണ്ടല്ലേ ഒന്ന് പറഞ്ഞു താ,,," "ഓക്കേ,,, ഓക്കേ,,, ദേ കണ്ടോ,, ഇനി സംസാരിക്കുമ്പോൾ കുറച്ച് നാണത്തോടെ ഒക്കെ നിൽക്കണം,,, " അതും പറഞ്ഞു കൊണ്ട് കൃഷ്ണ ഇല്ലാത്ത നാണം മുഖത്ത് വിരിയിച്ചു കൊണ്ട് തത്തയെ നോക്കിയതും തത്ത എല്ലാം ഒപ്പി എടുക്കുന്ന തിരക്കിൽ ആണ്,,, "ഇത്രയേ ഒള്ളൂ,,, ഇത് എനിക്ക് അറിയാം,,, " വളരെ ഉത്സാഹത്തോടെ തത്ത പറഞ്ഞതും കൃഷ്ണ ഒരു ചിരിയോടെ ബെഡിൽ നിന്നും എഴുന്നേറ്റു,,,, കൃഷ്ണ മെടഞ്ഞിട്ട മുടി കണ്ണാടിയിൽ നോക്കി അഴിക്കുമ്പോൾ തത്ത ആരെയോ ഫോൺ ചെയ്യുന്നുണ്ട്,,,

"ഹെലോ,,, ആദി,,,നീ ജനാലയുടെ അടുത്തേക്ക് വന്നേ,,,, വേഗം വാ,,, ഒരു സാധനം കാണിച്ചു തരാനാ,,,, " റൂമിൽ കിടക്കുമ്പോൾ ആണ് തത്തയുടെ ഫോൺ വരുന്നത്,,, എടുത്ത പാടെയുള്ള അവളുടെ സംസാരം കേട്ടു അവൻ ഒരു സംശയത്തോടെ ജനാലയുടെ അടുത്തേക്ക് പോയതും അവൾ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു,,, "എന്താടി നോൺ സ്റ്റോപ്പെ,,," അവൻ ചിരിയോടെ ചോദിച്ചതും അവൾ മുഖത്ത് പല കോഷ്ട്ടിയും കാണിച്ചു തുടങ്ങിയപ്പോൾ തന്നെ അവൻ സംശയത്തോടെ വാ തുറന്ന് അവളെ നോക്കി,,, അവൾ വീണ്ടും വീണ്ടും അതെ ചേഷ്ട്ടകൾ കാണിച്ചു തുടങ്ങിയപ്പോൾ അവൻ ഇതെന്തു ഭാവം എന്ന കണക്കെ അവളെ നോക്കുകയായിരുന്നു,, കൃഷ്ണയാണെങ്കിൽ ആകെ വല്ലാത്ത അവസ്ഥയിൽ അവളെ നോക്കി നിന്നു,,, "നീ എന്താടി മോന്ത കൊണ്ട് കാണിക്കുന്നത്,,, വല്ല കോച്ചി വാദവും പിടിച്ച പോലെ,,, "

അവൻ കെറുവിച്ചു കൊണ്ട് പറയുന്നത് കേട്ടു അവളുടെ ചുണ്ട് കൂർത്തു,, "ഇത് കോച്ചി വാദം അല്ല,,,, നാണവാ,,, " അവളുടെ സംസാരം കേട്ടു അവൻ ആകെ സ്തമ്പിച്ചു കൊണ്ട് നോക്കി പോയി,,, ഇതെന്തൂട്ടാ എന്ന പോലെ,,, "ഇതൊ,,,," അവൻ അറിയാതെ തന്നെ ചോദിച്ചു പോയി,,, "മ്മ്മ്,,,, എന്നോട് കൃഷ്ണ പറഞ്ഞല്ലോ,, നാണം വേണം എന്ന്,,, കൃഷ്ണ തന്നെ പഠിപ്പിച്ചു തന്നതാ,,,, നല്ല രസമില്ലേ,,, " നഖം കടിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടു അവൻ ചിരി വരുന്നുണ്ടായിരുന്നു,, അവൻ ഒന്ന് അറിഞ്ഞു കൊണ്ട് തലയാട്ടി,,, കൃഷ്ണ ആണെങ്കിൽ നാണം കെട്ടു എന്ന കണക്കെ തലക്ക് കൈ കൊടുത്തു കൊണ്ട് പുറത്തേക്ക് പോയി,,, "മ്മ്മ്,,,ഇതിനെയാണ് പറയുന്നത് നാണത്തെ നാണം കെടുത്തുക എന്ന്,,,, "

അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറയുന്നത് കേട്ടു അവൾ അവനെ സൂക്ഷിച്ച് ഒന്ന് നോക്കി,,, "ന്നെ കളിയാക്കുകയാണല്ലേ,,, " അവളുടെ ചുണ്ടുകൾ കൂർത്തു,,, "ന്റെ തത്ത തമ്പ്രാട്ടി,,, നമുക്കെ ഈ നാണം ഒന്നും വേണ്ടാട്ടൊ,,, മോന്തയിട്ട് ഇങ്ങനെ പിടപ്പിച്ചാൽ കാണാൻ വലിയ ചേലൊന്നും കാണില്ല,,,, ഇത് വരെ നീ എങ്ങനെയായിരുന്നൊ അത് പോലെ മതി,,, മനസ്സിലായോ,,, " അവൻ ജനൽ കമ്പിയിൽ മുഖം വെച്ച് കൊണ്ട് പറഞ്ഞതും അവളുടെ ചുണ്ടിൽ ചെറു ചിരി മൊട്ടിട്ടു,,, "എന്റെ നാണം കൊള്ളില്ലേ,,,, " അവളുടെ ചോദ്യത്തിനുള്ള അവന്റെ ഉത്തരം ഒരു പൊട്ടിച്ചിരിയായിരുന്നു,,,,

......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story