പ്രണയമഴ-2💜: ഭാഗം 24

pranayamazha thasal

എഴുത്തുകാരി: THASAL

'എന്റെ നാണം കൊള്ളില്ലേ,,,, " അവളുടെ ചോദ്യത്തിനുള്ള അവന്റെ ഉത്തരം ഒരു പൊട്ടിച്ചിരിയായിരുന്നു,,,, "ന്നെ കളിയാക്കാ,,," അവൻ ചിണുങ്ങി കൊണ്ട് ചോദിച്ചതും അവന്റെ ചിരി മെല്ലെ നേർത്തു വന്നു,, അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി,,,, "ഒട്ടും കൊള്ളില്ലടി നോൺസ്റ്റോപ്പെ.....നീ ഇങ്ങനെ വല്ല പൊട്ടത്തരവും പറഞ്ഞും ചിരിച്ചും നടന്നാൽ മതി,,,, മനസ്സിലായോ,,,, മ്മ്മ്..." അവന്റെ സംസാരം കേട്ടു അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി നിന്നു,,, "മ്മ്മ്,,,,,നിക്ക് മനസ്സിലായി,,,,നാണം വന്നാൽ ഞാൻ സംസാരിക്കില്ല എന്ന് കരുതിയിട്ടല്ലേ,,,,എനിക്കറിയാം,,,,," അവൾ മുഖത്തു പല ഭാവങ്ങളും ഇട്ടു കൊണ്ട് പറയുമ്പോൾ അവൻ അറിഞ്ഞു തലയാട്ടുകയായിരുന്നു,,, "എന്ന ഞാൻ വെക്കുവാണെ,,,,,പിന്നെ വിളിക്കാവേ,,,,ടീ കുടിക്കാൻ സമയമായി,,, " റൂമിന് വെളിയിലൂടെ പോകുന്ന പിള്ളേരെ നോക്കി കൊണ്ട് തത്ത പറഞ്ഞു,,, "വെക്കുന്നതിന് മുന്നേ എന്തെങ്കിലും പറയണം എന്ന് നിന്റെ കൃഷ്ണ പറഞ്ഞിട്ടുണ്ടോ,,, " അവന്റെ ശബ്ദത്തിൽ കുസൃതി നിറഞ്ഞു,, തത്ത ഒന്ന് ചിന്തിച്ചു,,, "മ്മ്മ്ഹും,,, ഇല്ലല്ലോ,,,, ഞാൻ ചോദിച്ചിട്ട് വിളിക്കാവേ,,, " ഒരു ആവേശത്തോടെ അവൾ പറയുന്നത് കേട്ടു അവൻ തലയിൽ കൈ വെച്ച് പോയി,,,

"എന്റെ പൊന്നു നോൺസ്റ്റോപ്പെ,,,നാണം കെടുത്തല്ലേ,,,അതങ്ങനെ ചോദിക്കാൻ ഒന്നും പാടില്ല,,, " "അതെന്താ ചോദിച്ചാൽ,,, " അവൾ വലിയ ചിന്തയിൽ ആണ്,,, "എന്റെ പൊന്നോ നമിച്ചു,,,,നീ ഫോൺ വെച്ച് പോയി ടീ കേറ്റാൻ നോക്ക്,,,അതാ നിനക്ക് നല്ലത്,,, ചെല്ലാൻ നോക്ക്,,, " അവന് ചിരി വരുന്നുണ്ടായിരുന്നു,, അവളുടെ ചുണ്ട് കൂർത്തു,,, "പിണങ്ങി പോവാണോ,,, " അവളുടെ സ്വരം സങ്കടത്തിലെക്ക് വഴി മാറുന്നത് കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി,,, "അല്ലടി പൊട്ടാസെ,,,,എനിക്കും ടീ ടൈം ഒക്കെയുണ്ട്,,, മോള് പോകാൻ നോക്ക്,,, പിന്നെ ടീ കിട്ടിയില്ല എന്ന് പറഞ്ഞു എന്നോട് വഴക്ക് കൂടാൻ അല്ലേ,,, ചെല്ല്,,,, " അവൻ പറഞ്ഞതും അവളുടെ മുഖം ഒന്ന് തെളിഞ്ഞു,,, "അപ്പൊ ഞാൻ പോയെ,,,,നാളെ രാവിലെ,,,, അയ്യോ,,, സോറി കൃഷ്ണ പറഞ്ഞല്ലോ രാത്രി വിളിക്കുംന്ന്,,,, എന്ന രാത്രി വിളിക്കാവേ,,,, ബൈ,,,,, " "വെച്ചിട്ട് പോടീ ലൂസ്,,,, ബൈ,,, " അവളുടെ സംസാരം കേട്ടു അവന് ചിരി ഒതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവൻ ചുണ്ട് ഒന്ന് കൂർപ്പിച്ച് അവനെ നോക്കി കോഷ്ട്ടി കാണിച്ചു കൊണ്ട് ഉള്ളിലേക്ക് പോകുന്നത് കണ്ട് കൊണ്ട് അവൻ ബെഡിലേക്ക് മറിഞ്ഞു,,, അവന്റെ ചിന്തയിൽ നിറഞ്ഞു നിന്നിരുന്ന ഒരൊറ്റ ആളെ ഉണ്ടായിരുന്നൊള്ളു,,, തത്ത,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"എന്നിട്ട് എന്താ ഞാൻ മുഴുവൻ കഴിച്ചിട്ടാ എഴുന്നേറ്റത്,,, അവര് എന്തെങ്കിലും പറഞ്ഞോട്ടെന്ന് വെച്ചു,,,,, എന്റെ ചേച്ചിയും അങ്ങനെയാ പലതും വിളിച്ചു പറയും,, ചീത്ത പറയും,,, അപ്പൊ അമ്മ പറയും അരപിരി ലൂസാണ് എന്ന്,,, " അടക്കി പിടിച്ച ചിരിയുമായി തത്ത പറയുന്നത് കേട്ടു ആദിയും ഒന്ന് ചിരിച്ചു,,,, "എന്നിട്ട്...." "അല്ല ഇയാൾക്ക് എന്നിട്ട് എന്നിട്ട് എന്ന് മാത്രം ചോദിക്കാൻ അറിയൂ,,, എന്തെങ്കിലും എന്നോടും പറഞ്ഞൂടെ,,, " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു,,, "എനിക്ക് നീ സംസാരിക്കുന്നത് കേൾക്കാനാ ഇഷ്ടം,,,, അതോണ്ടല്ലേടി നോൺസ്റ്റോപ്പെ,,,നീ പറ,,, " "ഞാൻ പറയത്തില്ല,,,, എനിക്കറിയാം കളിയാക്കാനല്ലേ,,,, " അവൾ ഒന്ന് കൂടെ പുതപ്പിലേക്ക് ചുരുണ്ടു കൂടി കിടന്ന് കൊണ്ട് ചോദിച്ചു,,, "ഞാനോ,, കളിയാക്കേ,,,, നീ പറയടി,,, " "അങ്ങനെയാണെങ്കിൽ പറയാം,,, എന്നിട്ട് ഞാൻ ഇങ് പോന്നു,,,പിന്നെ കൃഷ്ണ പറയാ,,, " "എന്റെ പോന്നു തത്തെ എന്നെ വെറുതെ വിടടി,,,, " അപ്പുറത്ത് കിടക്കുന്ന കൃഷ്ണ സ്പോർട്ടിൽ തന്നെ പറഞ്ഞതും തത്ത തലയിലൂടെ ഇട്ട പുതപ്പു നീക്കി കൊണ്ട് ഒന്ന് എഴുന്നേറ്റിരുന്നു,,, "നീ ഉറങ്ങിയില്ലേ,,,,, " "നീ ഇങ്ങനെ അലറിയാൽ ആർക്കെങ്കിലും ഉറങ്ങാൻ പറ്റോ,,, " അതും പറഞ്ഞു കൊണ്ട് കൃഷ്ണ തലയിലൂടെ പുതപ്പു ഇട്ടു,,, മറു പുറത്ത് നിന്നും ആദിയുടെ ചിരി കേൾക്കുന്നുണ്ട്,,, "എന്ന കൃഷ്ണ വേണ്ടാ,,, വേറെ എന്താ,,,,,,,," "നിനക്കണോ സംസാരിക്കാൻ വിഷയം ഇല്ലാത്തത്,,,," അവൻ ഒരു കളിയിൽ പറഞ്ഞു,,, അവൾ എന്തൊക്കെയോ ആലോചിച്ചു കൂട്ടി സംസാരിക്കുന്നുണ്ട്,,,

നാട്ടിലെ പൂച്ച മുതൽ എല്ലാം സംസാരത്തിൽ നിറഞ്ഞു നിന്നു,,, ഇടയ്ക്കിടെയുള്ള അവന്റെ പൊട്ടിച്ചിരി അവളിൽ പരിഭവം നിറച്ചു എങ്കിലും പിന്നീടുള്ള ചെറു വാക്കുകളിൽ ആ പരിഭവം അലിഞ്ഞു ഇല്ലാതായി പോകുന്നുണ്ടായിരുന്നു,,,അവരുടെതായ പുതിയൊരു ലോകം കെട്ടി പടുക്കുമ്പോൾ അത് അവർ പോലും അറിയാതെ ആസ്വദിക്കുന്ന രണ്ട് പേർ അവരുടെ ഇടയിൽ ഉണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "കൃഷ്ണ ഉള്ളോണ്ടല്ലേ,,, എന്നെ എപ്പോഴും വിളിച്ചു ഇവിടെ ഇരുത്തുന്നെ,,, " സച്ചിൻ കൊടുത്ത ചോക്ലേറ്റ് ഒന്ന് തൊലിച്ചു നുണഞ്ഞു കൊണ്ട് അർജുനെ നോക്കി കൊണ്ട് തത്ത ചോദിച്ചു,,, അർജുൻ അവനെ നോക്കി പല്ല് കടിച്ചു,,, "ആടി,,,,,നീ ആദി ഉള്ളോണ്ടല്ലേ ഇവിടെ വന്നിരിക്കുന്നത്,,,, " അവൻ തിരികെ അതെ നാണയത്തിൽ ചോദിച്ചതും അത് വരെ ചോക്ലേറ്റ് നുണഞ്ഞു കൊണ്ടിരുന്ന തത്ത പരിഭവത്തോടെ അവനെ നോക്കി,,, അവൻ മൈന്റ് ചെയ്യുന്നില്ല എന്ന് കണ്ടതും ആദിയെ നോക്കിയപ്പോൾ ചോദിച്ചു വാങ്ങിയാതല്ലേ എന്ന ഭാവത്തിൽ അവൻ ഒന്ന് ചിരിച്ചു,,, "എല്ലാം ദുഷ്ടൻമാരാ,,,, ഞാൻ പോവാ,,, " മുഖവും കൂർപ്പിച്ചു കൊണ്ട് തത്ത എഴുന്നേറ്റു,, "എന്ന ചോക്ലേറ്റ് ഇവിടെ വെച്ചിട്ട് പൊയ്ക്കോ,, " അർജുൻ പറഞ്ഞതോടെ അവൾ മുഖവും വീർപ്പിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നു,,, കൃഷ്ണ അർജുനെ നോക്കി ഒന്ന് കണ്ണുരുട്ടി,, "ഞാൻ തരൂല,,, " തത്ത അത് നുണഞ്ഞു കൊണ്ട് പറഞ്ഞതും അർജുനും ചിരി പൊട്ടിയിരുന്നു,,, "തരേണ്ടടി പൊട്ടി,,,, അല്ല നിങ്ങൾക്ക് എന്ന എക്സാം തുടങ്ങുന്നത്,,, "

ചോദിച്ചത് അർജുൻ ആയിരുന്നു,, അത് വരെ ചോക്ലേറ്റ് കഴിച്ചിരുന്ന തത്ത ഒന്ന് ഞെട്ടി കൊണ്ട് തല ഉയർത്തി നോക്കി,,, "എക്സാമോ,,,,??!!" അവളുടെ ചോദ്യം കേട്ടു കൃഷ്ണ ഒന്ന് അറിഞ്ഞു തലയാട്ടി,,, "മ്മ്മ്,,, അടുത്ത ആഴ്ച തുടങ്ങും,,,, ഇതൊക്കെ അറിയണമെങ്കിൽ ക്ലാസിൽ കയറണ്ടേ,,," അവളുടെ തലയിൽ ഒന്ന് തട്ടി കൊണ്ട് കൃഷ്ണ പറഞ്ഞു,,, "ഹൌ,,, നൊന്തു,,,,,ഞാൻ ഇന്നലെ വന്നില്ലല്ലോ അതോണ്ടല്ലേ,,, " "മ്മ്മ്,,, അതിനെ ഇങ്ങനെ അടിക്കാതെടി,,,അല്ല തത്തമ്മേ,,, ജയിക്കൂലെ,,, " ആദ്യം പറഞ്ഞത് കൃഷ്ണയോടെ ആയിരുന്നു എങ്കിൽ പിന്നീട് തത്തയോടായി അർജുൻ ചോദിച്ചതും കഷ്ടപ്പെട്ടു ചോക്ലേറ്റ് കഴിക്കുന്നതിനിടയിൽ അവൾ തലയാട്ടി കാണിക്കുന്നുണ്ട്,,, "ഈ പോക്ക് പോയാൽ എട്ട് നിലയിൽ പൊട്ടും,,, " പറഞ്ഞത് സച്ചുവായിരുന്നു,,, "ഇവളോ,,,എന്റെ പൊന്നു ഏട്ടാ,,, ആളെ കണ്ട പോലെ ഒന്നും അല്ല,,, ഭയങ്കര പഠിപ്പിസ്റ്റ,,,,ഇന്റെർണൽ ഒന്നും പഠിക്കാതെ വന്നു എഴുതിയിട്ട് ക്ലാസിൽ top ഇവള,,,," "അതിപ്പോ ഞാനും അങ്ങനെയായിരുന്നു,,,നമ്മൾ പഠിക്കണം എന്നില്ല,,, മുന്നിലും പിന്നിലും സൈഡിലും പഠിക്കുന്ന കുറച്ചെണ്ണം ഇരുന്നാൽ പോരെ,,, " അശ്വിൻ കോളർ പൊക്കി കൊണ്ട് പറയുന്നത് കേട്ടു എല്ലാവരും എന്തൂട്ട് ചളി എന്ന കണക്കെ അവനെ നോക്കി,,, അവൻ ആണെങ്കിൽ കൊള്ളില്ലേ എന്ന കണക്കെ മുഖം ചുളിച്ചു,,,

"ഞാൻ കോപ്പിയൊന്നും അടിക്കാറില്ലട്ടൊ,,, എനിക്കെ ഞാൻ എഴുതിയ മാർക്ക്‌ തന്നെയാ,,," ഒരു വാശിയോടെ അവൾ പറഞ്ഞു,,, അവർ അറിയാതെ തന്നെ ചിരിച്ചു പോയി,, അവളുടെ കുറുമ്പും വാശിയോടുള്ള സംസാരവും എല്ലാം ആസ്വദിച്ചു ഇരിക്കുകയായിരുന്നു ആദി,, പെട്ടെന്ന് അവളുടെ കയ്യിലെ ഫോൺ റിങ് ചെയ്തതും അവൾ ഒരു നിമിഷം അതിലേക്കു നോട്ടം മാറ്റി,,, പെട്ടെന്ന് പുഞ്ചിരിയോടെ നിൽക്കുന്ന അവളുടെ ഭാവം മാറി വരുന്നത് അവൻ കാണുന്നുണ്ടായിരുന്നു,, അവളുടെ മുഖത്ത് എന്തോ പേടി നിറഞ്ഞു,, അവൾ എല്ലാവരെയും ഒന്ന് പാളി നോക്കി കൊണ്ട് പെട്ടെന്ന് തന്നെ പാതി കഴിച്ച ചോക്ലേറ്റ് പൊതിഞ്ഞു ബാഗിൽ വെച്ച് കൊണ്ട് ഫോണുമായി എഴുന്നേറ്റു മാറി നിന്നു,,,, ഇതെല്ലാം കണ്ട് ഒരു സംശയത്തിൽ ഉറ്റു നോക്കുകയായിരുന്നു ആദി,,, "ഹെലോ ചേച്ചി,,,, " അല്പം മാറി നിന്ന് ഫോൺ എടുത്ത പാടെ അവൾ പറഞ്ഞതും കയ്യിലെ ഫോൺ ആരോ തട്ടി പറിച്ചു വാങ്ങിയതും ഒത്തായിരുന്നു,,, അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും ഫോൺ പിടിച്ചു നിൽക്കുന്ന ആദിയെ കണ്ട് അവൾ ഒരു നിമിഷം പതറി,, അവൾ എന്തോ പറയാൻ ഒരുങ്ങിയതും അവൻ ചൂണ്ട് വിരൽ ചുണ്ടോട് ചേർത്ത് വേണ്ടാ എന്ന് കാണിച്ചു കൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ട് ഫോൺ ലൗടിൽ വെച്ചു,,, തത്ത ആലില പോലെ വിറക്കുന്നുണ്ടായിരുന്നു,,,

"നീ എന്താടി മിണ്ടാത്തെ,,,, എന്താ അവിടെ പോയപ്പോൾ നിന്റെ നാക്ക് അങ്ങ് ഇറങ്ങി പോയോ,,, " മറുവശത്ത് നിന്നും ആദ്യം തന്നെ കേട്ടത് ഒരു അലർച്ചയായിരുന്നു,, തത്തയുടെ കണ്ണുകൾ പേടി കൊണ്ട് നിറഞ്ഞു,, അവൾ ആദിയെ നോക്കി വേണ്ടാ എന്ന് കാണിക്കുന്നുണ്ടായിരുന്നു,,, "ചേച്ചി,,, എന്തിനാ വിളിച്ചേ,,, " "എന്തെ രാജകുമാരിക്ക് ബുദ്ധിമുട്ടായോ,,, നീ കരുതുന്നുണ്ടാകും അവിടെ സുഖമായി കഴിയാം എന്ന്,,, നിന്നെ ഇവിടെ എങ്ങനെ എത്തിക്കണം എന്ന് എനിക്കറിയാം,,, അതികം സന്തോഷം ഒന്നും വേണ്ടടി,,, " അവളുടെ വാക്കുകളിൽ എന്തോ ദേഷ്യം കൂടി കലർന്നിരുന്നു,, ആദിയുടെ മുഖം വലിഞ്ഞു മുറുകി,, അവൻ എന്തോ പറയാൻ പോയപ്പോൾ തന്നെ തത്ത ദയനീയമായി ആദിയെ നോക്കി കൊണ്ട് അവന്റെ കയ്യിൽ മുറുകെ പിടിച്ചു,,, വേണ്ടാ എന്ന് പറയും പോലെ,,, "ഞാൻ,,, ഞാൻ അങ്ങനെയൊന്നും,,, ചേച്ചിയോട് ഞാൻ എന്ത് ചെയ്തിട്ടാ,,, എന്നോടിങ്ങനെ,,, " അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു,, "എനിക്ക് കിട്ടാത്ത ഒരു സന്തോഷവും നിനക്കും വേണ്ടടി,,," അവരുടെ വാക്കുകളിൽ നിന്ന് തന്നെ അവളോടുള്ള വെറുപ്പ് വ്യക്തമായിരുന്നു,, അടുത്ത് ഇരിക്കുന്ന ആദിയുടെ ശരീരം വലിഞ്ഞു മുറുകുന്നത് കണ്ട് തത്തക്ക് വല്ലാതെ പേടി തോന്നി,,, "ചേച്ചി,,, ഫോൺ വെക്ക്,,,എനിക്ക് ക്ലാസിൽ കയറാൻ സമയം ആയി,,,,"

പിന്നെയും മറുവശത്ത് നിന്ന് എന്തൊക്കെയോ കേൾക്കുന്നുണ്ട്,,, ഇനിയും സംസാരിച്ചാൽ ആദിയുടെ വായയിൽ നിന്നും എന്തെങ്കിലും കേൾക്കേണ്ടി വരും എന്ന് വ്യക്തമായി കൊണ്ട് തത്ത വേഗം തന്നെ ഫോൺ ഓഫ് ചെയ്തു,, അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു,, അവൾക്ക് എന്ത് കൊണ്ടോ ആദിയെ ഫേസ് ചെയ്യാൻ സാധിച്ചില്ല,,, പലപ്പോഴും നുണ പറയേണ്ടി വന്നിട്ടുണ്ട്,,, തന്റെ ജീവിതം സന്തോഷം ആണെന്ന്,,, അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ട് കുറച്ച് ദൂരം മാറി ഇരുന്ന് സംസാരിക്കുന്ന ഏട്ടൻമാരുടെ അടുത്തേക്ക് പോകാൻ നിന്നതും ആദിയുടെ പിടി അവളുടെ കയ്യിൽ തന്നെ വീണിരുന്നു,,, അവൾക്ക് എന്ത് കൊണ്ടോ അവനെ നോക്കാൻ ഒരു മടി വന്നു,,,, "തത്തെ,,, എന്നെ നോക്ക്,,, " വേറെ എങ്ങോ നോക്കി നിൽക്കുന്ന തത്തയോടായി അവൻ പറഞ്ഞതും അവൾ കഷ്ടപ്പെട്ടു കൊണ്ട് അവനെ നോക്കി,, കണ്ണുനീരിനാൽ അവളുടെ കണ്ണുകൾ മൂടിയിരുന്നു,, അവൻ അവളെ പിടിച്ചു അരികെ ഇരുത്തിയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി,,,, "what happend...." അവൻ രണ്ട് കൈകൾ കൊണ്ടും അവളുടെ മുഖം പിടിച്ചുയർത്തി കണ്ണുകളിലേക്കു നോക്കി ചോദിച്ചതും അവൾ പരിസരം പോലും മറന്നു കൊണ്ട് അവനെ കെട്ടിപിടിച്ചു കരഞ്ഞു പോയി,,,

"വേദനിക്കുന്നു ആ,,,,ആദി,,,,, എ,,,എനിക്ക്,,, അറിയുന്നില്ല,,,,, ഞാ,,,ഞാൻ ഒറ്റയ്ക്ക് ആണെന്ന് തോന്നുവാ,,, " അവളുടെ കണ്ണുനീർ വീണ നെഞ്ചിൽ ഒരു വേദന അവനും അറിയുന്നുണ്ടായിരുന്നു,, അവൻ മെല്ലെ അവളുടെ മുഖം പിടിച്ചുയർത്തി,, ആ നിറഞ്ഞ കണ്ണുകൾ കാണും തോറും ഉള്ളിൽ ഒരു പിടച്ചിൽ,, അവൻ മെല്ലെ തള്ള വിരലിനാൽ കണ്ണുനീർ തുടച്ചു മാറ്റി,,, "ഹേയ്,,, അപ്പൊ ഞാൻ ആരാ,,, ഞാൻ ഉള്ളപ്പോൾ നീ എങ്ങനെയാ ഒറ്റക്കാവുക,, അങ്ങോട്ട്‌ നോക്കിയേ നിന്റെ ഏട്ടൻമാരെ,,, കൃഷ്ണയെ,,,അവരൊക്കെയില്ലേ,,,, പിന്നെ നിന്റെ ചേച്ചി പറഞ്ഞ കാര്യം,,, അത് നീ എപ്പോഴും പറയും പോലെ ഒഴിവാക്ക്,,, അവർക്ക് അരപിരി ലൂസാണ് എന്ന് കരുതിയാൽ മതി,,,, മനസ്സിലായോ,,, " അപ്പോഴും അവളുടെ മുഖത്തിന് ഒരു തെളിച്ചം പോരായിരുന്നു,, അവൾ അവനോട് ചേർന്ന് ഇരുന്നതും അവന്റെ വിരലുകൾ അവളുടെ വിരലുകളിൽ ചേർത്ത് പിടിച്ചു,,,

"ആദി,,, സങ്കടം തോന്നും ആദി,,, അത് എന്റെ സ്വന്തം ചേച്ചിയല്ലേ,,,,, ചേച്ചി ആദ്യം മുതലേ ഇങ്ങനെയാ,,,, ആരോടും സ്നേഹം ഇല്ലാതെ,,, അമ്മയോട് പോലും,,, പക്ഷെ അപ്പയോട് വലിയ സ്നേഹവാ,,,, അപ്പ പറഞ്ഞതെ ചെയ്യൂ,,, എന്നോട് ഇത്തിരി പോലും സ്നേഹം ഇല്ലാത്തതിന് കാരണം ഞാൻ തന്നെയാ,,,,എനിക്ക് ഏട്ടനോട് തോന്നിയ ഇഷ്ടം കാരണം,,,എങ്ങനെയോ ചേച്ചി അറിഞ്ഞു,,,, അതിൽ പിന്നെ എനിക്ക് ഇഷ്ടം ഉള്ളതെല്ലാം നേടിയെടുക്കാൻ വാശിയാ,,, എന്നാലും പാവമാ,,,,,എന്നെ സങ്കടപ്പെടുത്തുമ്പോൾ ഉള്ളിൽ അവളും കരയുന്നുണ്ടാകും,,,,സങ്കടം പുറമെ കാണിക്കില്ല ചേച്ചി,,, അത് എന്തൊക്കെയാണെങ്കിലും,,,, ഞാൻ ചിരിക്കുകയാണെങ്കിൽ അവളുടെ സ്ഥായി ഭാവം ദേഷ്യം ആണ്,,,, എനിക്കറിയില്ല ഇവിടെ നിന്ന് പോയാൽ ഞാൻ,,,, " പറഞ്ഞു തീരും മുന്നേ അവൻ അവളുടെ ചുണ്ടിൽ വിരൽ ചേർത്ത് വെച്ചു,,, "ശ്ശ്,,,,, നീ അതിന് ഇവിടെ നിന്ന് എങ്ങോട്ടും പോകുന്നില്ലല്ലോ,,,,,,,,,,, " ......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story