പ്രണയമഴ-2💜: ഭാഗം 25

pranayamazha thasal

എഴുത്തുകാരി: THASAL

"ശ്ശ്,,,,, നീ അതിന് ഇവിടെ നിന്ന് എങ്ങോട്ടും പോകുന്നില്ലല്ലോ,,,,,,,,,,, " അവളുടെ ചുണ്ടുകൾക്ക് കുറുകെയായി ചൂണ്ട് വിരൽ ചേർത്ത് വെച്ചവൻ പറഞ്ഞതും അവളുടെ കണ്ണുകളിൽ കണ്ണുനീരിന്റെ തിളക്കം ഉണ്ടായിരുന്നു,,, കൂടെ ചുണ്ടിൽ ഒരു പുഞ്ചിരിയും,,, "പോകും ആദി,,,പോകണം,,,,, എന്റെ അപ്പ അമ്മ അവർക്ക് വേണ്ടി ഞാൻ പോകണ്ടേ,,, " മനസ്സിൽ പല വട്ടം അവൾ ചോദിക്കുമ്പോഴും അത് പറയാൻ അവളുടെ നാവ് ഇളകിയില്ല,, കാരണം,,,അറിയാമായിരുന്നു ആദിയുടെ ദേഷ്യവും ഫാമിലി എന്ന ഒരു ഫീലിംഗ്സ് അവനിൽ നിന്നും ഏറെ അകലെയാണെന്ന്,,, അവൻ ചെറു പുഞ്ചിരിയോടെ അവളുടെ ചുണ്ടിൽ നിന്നും വിരൽ മാറ്റി കവിളിൽ മൃദുവായി തലോടി,,, "ഡേയ്,,,മതി,,, മതി,,ഇങ്ങനെ സംസാരിച്ചാലെ നാളേക്ക് പറയാൻ വിഷയം ഇല്ലാതായി പോകും,,, " സച്ചുവിന്റെ ശബ്ദം കേട്ടു രണ്ട് പേരും ഒന്ന് തിരിഞ്ഞു നോക്കിയതും കൂട്ടത്തിൽ എല്ലാവരുടെയും നോട്ടം അവരിൽ ആയിരുന്നു,, ആദിയും തത്തയും ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു അവരുടെ അരികിലേക്ക് നടന്നു,,, "ഇവൾക്കാണോ വിഷയത്തിന് പഞ്ഞം ടെക്സ്റ്റൈൽസിൽ പോയി ഡ്രസ്സ്‌ ഉണ്ടോ എന്ന് ചോദിക്കും പോലെയല്ലേ ഈ ചോദ്യം,,, " ആദി ഒരു കളിയാക്കി ചിരിയോടെ അതും പറഞ്ഞു കൊണ്ട് അവരുടെ ഇടയിലേക്ക് നടന്നതും നാവ് പുറത്ത് കാട്ടി കോഷ്ട്ടി കാണിച്ചു കൊണ്ട് തത്തയും പിറകെ നടന്നു,,, "ഇനി രണ്ടും ക്ലാസിൽ പൊയ്ക്കോ,,,, ബെൽ അടിക്കാൻ ആയി,,,,"

കൃഷ്ണയുടെ തലയിൽ ഒന്ന് തട്ടി കൊണ്ട് അർജുൻ പറഞ്ഞു,, കൃഷ്ണ അവനെ നോക്കി കണ്ണുരുട്ടി തല ഉഴിഞ്ഞു കൊണ്ട് തത്തയുടെ കയ്യും പിടിച്ചു നടന്നു,,, ഇടക്ക് തത്ത തിരിഞ്ഞു നോക്കി അവർക്ക് നേരെ കൈ വീശി കാണിക്കുന്നുണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ടി,,, തത്തെ,,, അങ്ങോട്ട്‌ പോകല്ലേ മഴക്കാറുണ്ട്,, " എല്ലാവരും മഴക്കാറ് കണ്ട് വരാന്തയിലേക്ക് ഓടി കയറുമ്പോൾ ക്യാന്റീനിലേക്ക് ഓടുന്ന തത്തയെ കണ്ട് കൃഷ്ണ വിളിച്ചു പറഞ്ഞതും അവൾ ഗ്രൗണ്ടിൽ നിന്നും ഒന്ന് തിരിഞ്ഞു നോക്കി,,, "ഇപ്പൊ വരാം,,, " അവൾ അതും പറഞ്ഞു മുന്നോട്ട് നടന്നതും ഗ്രൗണ്ടിന്റെ ഒത്ത നടുക്ക് വെച്ച് മഴ പെയ്തതും ഒത്തായിരുന്നു,, അവൾ ഒരു നിമിഷം പകച്ചു നിന്ന് പോയി,,, ചുറ്റും സ്റ്റുഡന്റ്സ് എല്ലാവരും ക്യാന്റീനിലും വരാന്തയിലും ആയി കയറി നിൽക്കുന്നുണ്ടായിരുന്നു,,, മഴ ദേഹത്തേക്ക് അരിച്ചു ഇറങ്ങുന്നത് അറിഞ്ഞതും അവൾ കയ്യിലെ പുസ്തകം കുടയാക്കി മാറ്റി കൊണ്ട് ചുറ്റും ഒന്ന് നോക്കി,,,, ക്യാന്റീനിലേക്കും വരാന്തയിലേക്കും ഒരേ ദൂരമായി അവൾക്ക് തോന്നി,, അവൾ വേഗം തന്നെ വരാന്ത ലക്ഷ്യമാക്കി ഓടി,,, വരാന്തയിൽ അണച്ചു കൊണ്ട് കയറി നിൽക്കുമ്പോൾ അവൾ ഇടം കണ്ണിട്ട് കാണുന്നുണ്ടായിരുന്നു കണ്ണുരുട്ടി തന്നെ നോക്കുന്ന കൃഷ്ണയെ,, അവൾ ഒന്നും കാണാത്ത മട്ടെ,,,, കയ്യിലെ പുസ്തകം തട്ടി വെളളം കളഞ്ഞു കൊണ്ട് പിന്നിയിട്ട മുടി ഒന്ന് അഴിച്ചു കൃഷ്ണയുടെ ഷാൾ കൊണ്ട് തല തുടക്കുമ്പോൾ തന്നെ കൃഷ്ണ അവളുടെ തലയിൽ ഒന്ന് മേടി,,,

"ഹൌ.... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് കൃഷ്ണയെ നോക്കി,,, "നോക്കി പേടിപ്പിക്കേണ്ട,,,,, നിന്നോട് ഞാൻ പറഞ്ഞതല്ലേ പോകണ്ട എന്ന്,,,ഇപ്പോൾ കണ്ടില്ലേ നനഞ്ഞു ഊറ്റി വന്നു നിൽക്കുന്നത്,,, " പറയുന്നതിനോടൊപ്പം അവൾ ഷാൾ കൊണ്ട് തത്തയുടെ മുടി ഇഴകൾ തുടച്ചു കൊടുത്തു,,, തത്തയുടെ ചുണ്ടിൽ ചെറു പുഞ്ചിരി തെളിഞ്ഞു,, അവൾ അതെല്ലാം ആസ്വദിച്ചു കൊണ്ട് മഴയിലേക്ക് കണ്ണും നട്ടു നിന്നു,,, "കൃഷ്ണേ,,, " അർജുന്റെ ശബ്ദം കേട്ടു രണ്ട് പേരും ഒരുപോലെ തിരിഞ്ഞു നോക്കിയതും കണ്ടു അല്പം മാറി നിൽക്കുന്ന അർജുനെ,, അവളുടെ നോട്ടം തനിക്കടുത്താണ് എന്നറിഞ്ഞതും അർജുൻ അവളെ ഒന്ന് കൈ മാടി വിളിച്ചു,, കൃഷ്ണയുടെ നോട്ടം നേരെ ചെന്ന് നിന്നത് തത്തയുടെ അരികിൽ ആയിരുന്നു,, അവൾ ചുണ്ടിലെ ചിരി ഒളിപ്പിച്ചു വെച്ച് കൊണ്ട് മഴയിലേക്ക് നോക്കി നിൽക്കുകയായിരുന്നു,, കൃഷ്ണ അവളുടെ പുറകിൽ ഒന്ന് തട്ടിയതും അത് അറിഞ്ഞ പോലെ അവൾ ഒന്ന് പുഞ്ചിരിച്ചു,,, കൃഷ്ണയുടെ മുഖത്ത് ചമ്മൽ വ്യക്തമായിരുന്നു,,, അവൾ അവിടെ നിന്നും പോയതും പെട്ടെന്ന് തന്നെ തത്തയുടെ കൈ വെള്ളയിൽ ആരുടെയോ പിടി വീണു കഴിഞ്ഞിരുന്നു,,,,, പക്ഷെ അത് അറിഞ്ഞിട്ടും തത്തയിൽ ഒരു ഞെട്ടലും ഉണ്ടായില്ല,,, കൂടെ ചുണ്ടിൽ വശ്യമായ ചെറു പുഞ്ചിരി വിരിഞ്ഞു,,

അവൾക്ക് അറിയാമായിരുന്നു തന്റെ പ്രാണന്റെ ചെറു സാനിധ്യം പോലും,, അവൾ മെല്ലെ തല ചെരിച്ചു അവനെ നോക്കിയതും അവനും ചെറു ചിരിയോടെ മഴയിലേക്ക് നോക്കി നിൽക്കുകയായിരുന്നു,,,, ഒന്ന് ചിരിക്കാൻ പോലും മറന്ന ആദി ഇന്ന് അവനിൽ നിന്ന് ഒരുപാട് ദൂരം ആയി അവൾക്ക് തോന്നി,,, അവൾ അവനെ ഇമ ചിമ്മാതെ നോക്കി നിന്നു,,,,അവൻ മെല്ലെ ഒന്ന് തല ചെരിച്ചു അവളെ നോക്കി,, അവൾക്ക് യാതൊരു വിധ ചമ്മലും ഉണ്ടായിരുന്നില്ല,,, ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു,, അവൻ മെല്ലെ പിരികം പൊക്കി എന്തെ എന്ന് കാണിച്ചതും അവൾ ഒന്ന് ചുമലു കൂച്ചിയതെയൊള്ളു,,, അവളുടെ പുഞ്ചിരി കണ്ടതോടെ അവനും ചെറു പുഞ്ചിരി മൊട്ടിട്ടു,,,, അവളുടെ കയ്യിൽ ഉള്ള അവന്റെ പിടുത്തവും മുറുകി,,,, ഇനി ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്ന് പറയുന്ന പോലെ,,,, കണ്ണുകൾ മഴയിൽ തളഞ്ഞു നിൽക്കുമ്പോഴും ചുണ്ടുകൾക്ക് വിലങ്ങു വെക്കുമ്പോഴും ഹൃദയം പരസ്പരം വാചാലമായി,,,, ചെറു പ്രണയമഴഹൃദയത്തിൽ പെയ്തിറങ്ങും പോലെ..... അവളുടെ ഹൃദയം വല്ലാതെ മിഡിക്കുന്നുണ്ടായിരുന്നു,,, പുറമെ മഴ ആസ്വദിച്ചു നിൽക്കുന്ന അവന്റെ കയ്യിൽ ഒന്ന് വട്ടം പിടിച്ചു കൊണ്ട് അവൾ അവനോട് ചേർന്ന് നിന്നു,,, "മഴ ഇഷ്ടാണോ,,, " അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു,, അവൻ ചെറു പുഞ്ചിരിയോടെ മഴയിലേക്ക് തന്നെ നോട്ടം മാറ്റി,,, "നോ.... " അവൻ അത് മാത്രം പറഞ്ഞതെയൊള്ളു,, അവൾ സംശയത്തോടെ അവനെ നോക്കി,,, "അതെന്താ,,, എനിക്ക് ഇഷ്ടാണല്ലോ,,, " "പക്ഷെ എനിക്കെന്തോ ഇഷ്ടപ്പെടാൻ കഴിയുന്നില്ല,,,,

അതിനേക്കാൾ തണുപ്പ് ഏറിയ കുളിര് നിറഞ്ഞ ഒരു പ്രണയമഴ എന്നിൽ നിർത്താതെ പെയ്യുമ്പോൾ പിന്നെ എങ്ങനെയാ മഴയെ സ്നേഹിക്കാൻ കഴിയുക..... " അവൻ ചെറു ചിരിയോടെ പിരികം പൊക്കി കൊണ്ട് പറയുന്നത് കേട്ടതും അവളുടെ മുഖം എന്ത് കൊണ്ടോ ചുവന്നു,, അവനെ നോക്കാൻ ഒരു ബുദ്ധിമുട്ട് പോലെ,,, അവനും അത് കണ്ട് ചിരി വന്നു,,, തന്നെ നോക്കാതെ സൺസൈടിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെളളം കൈ കുമ്പിളിൽ സ്വീകരിക്കുന്ന തത്തയെ അവൻ പ്രേമപൂർവ്വം നോക്കി,,, ശേഷം അവളുടെ കൈകൾക്ക് താഴെ കൈ വെച്ച് കൊണ്ട് അവളുടെ കൈ വെള്ളയിൽ നിന്നും ഊർന്നു വീഴുന്ന വെളളം അവൻ സ്വീകരിച്ചു,,, അവൾ മെല്ലെ അവനെ ഒന്ന് നോക്കി വേഗം തന്നെ നോട്ടം തെറ്റിച്ചു,,, അവൻ മെല്ലെ അവളോട്‌ ചേർന്ന് നിന്നു,,, "ഇതാണ് ട്ടൊ നാണം.... " അവൻ കാതോരം ചെന്ന് പറഞ്ഞതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി,,, അവൻ ചുറ്റും ഒന്ന് നോക്കി കൊണ്ട് മെല്ലെ അവളുടെ കവിളിൽ ഒരു ചുംബനവും നൽകി കൊണ്ട് മാറി നിൽക്കുമ്പോൾ അവൾ ആദ്യം ഒന്ന് ഞെട്ടിയിരുന്നു,, ശേഷം ചുറ്റും ഒന്ന് നോക്കിയതും എല്ലാവരും അവരുടേതായ ലോകത്ത് ചിരിച്ചും കളിച്ചും നിൽക്കുകയാണ്,, അവൾ മെല്ലെ അവനെ ഒന്ന് നോക്കിയതും ഇപ്രാവശ്യം അവൻ മഴയിലേക്ക് കണ്ണും നട്ടു നിൽക്കുകയായിരുന്നു,, എന്ത് കൊണ്ടോ അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി നിറഞ്ഞു,,, കൈകൾ ഉയർത്തി അവൻ ചുംബിച്ച കവിളിൽ ഒന്ന് തലോടി,,, അവിടം അപ്പോഴും അവന്റെ അധരങ്ങളിലെ ചൂടിൽ ആയിരുന്നു,,,

അവളുടെ മുഖത്ത് നാണത്തിൻ ചുവപ്പ് രാശി പകർന്നു,,, അപ്പോഴേക്കും അവന്റെ വലതു കൈ അവളുടെ ഇടതു കരത്തെ കവർന്നിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഹെലോ അമ്മാ,,,,, " ബെഡിലേക്ക് ഒന്ന് ചാരി ഇരുന്ന് കൊണ്ട് അവൾ വിളിച്ചു,,, "മോളെ സുഖമല്ലേടി,,, " "മ്മ്മ്,,, കുഴപ്പം ഇല്ല അമ്മാ,,, അമ്മയെന്താ ഇന്നലെ വിളിക്കാഞെ,,,ഞാൻ ഒരുപാട് നേരം വെയിറ്റ് ചെയ്തു,,, " പറയുമ്പോൾ പരിഭവം കൊണ്ട് അവളുടെ മുഖം വീർക്കുന്നത് കൃഷ്ണ കാണുന്നുണ്ടായിരുന്നു,, അവൾ ഷെൽഫിൽ നിന്നും പുസ്തകം എടുത്തു തത്തയുടെ കവിളിൽ ഒന്ന് കുത്തി കൊണ്ട് ചെറു ചിരിയോടെ ബെഡിൽ കയറി ഇരുന്നു,,, "ഇന്നലെ അപ്പയുണ്ടായിരുന്നു,,,,,നിന്റെ അപ്പക്ക് എന്തോ സംശയം തോന്നിയിട്ടുണ്ട്,,,, എപ്പോഴും വന്നു നോക്കും,,, പിന്നെ വിളിക്കാൻ ഒന്നും കഴിഞ്ഞില്ല,,,, " "മ്മ്മ്,,, ഞാൻ കരുതി അമ്മയും..... " പറഞ്ഞത് പൂർത്തിയാക്കാതെ അവൾ വിഷമത്തോടെ മുഖം താഴ്ത്തി,,, "ഏയ്‌,,, എന്റെ കുട്ടിയെ അമ്മ മറക്കുവോടാ,,, നീ ഒന്ന് കൊണ്ടും പേടിക്കേണ്ടട്ടോ,,, എന്റെ കുട്ടി നന്നായി പഠിച്ചാൽ മാത്രം മതി,,, ഇവിടെ ഉള്ള പ്രശ്നം ഒക്കെ അമ്മ തീർത്തോളാം,,," അമ്മയുടെ വാക്കുകൾക്ക് അവൾ നൽകിയ ഉത്തരം വെറും മൂളൽ മാത്രമായിരുന്നു,,, "എന്ത് പറ്റി എന്റെ കുട്ടിക്ക്,,,, " മറു വശത്ത് നിന്നും കേട്ട ശബ്ദം പാട്ടിയുടെതായിരുന്നു,,,

"ചേച്ചി,,, ചേച്ചി വിളിച്ചിരുന്നു,,,, എ,,,എന്നെ ഒരുപാട് വഴക്ക് പറഞ്ഞു,,, എ,,,എന്റെ പഠിപ്പൊക്കെ നിർത്തും എന്നൊക്കെ..... എനിക്ക് ശരിക്കും പേടി ആകുന്നുണ്ട് ട്ടോ,,,, ചേട്ടനോട് ഒന്ന് പറയോ ചേച്ചിയെ പറഞ്ഞു മനസ്സിലാക്കാൻ,,,, " അവളുടെ ഉള്ളിലെ സങ്കടം കാരണം വാക്കുകൾ മുറിയുന്നുണ്ടായിരുന്നു,,, കണ്ണുകൾ നിറഞ്ഞില്ല എങ്കിലും തൊണ്ട കുഴിയിൽ ഒരു വേദന അവൾ അറിഞ്ഞു,,, "എന്റെ കുട്ടി വിഷമിക്കണ്ട,,,,ഞാൻ പറഞ്ഞോളാം മോനോട്,,,അവൻ പറഞ്ഞാൽ അവള് കേൾക്കും,,, പേടിക്കേണ്ട,,, ഈ പാട്ടി ഉള്ള കാലത്തോളം എന്റെ കുട്ടിയുടെ പഠിപ്പൊന്നും ആരും മുടക്കില്ല,,, അങ്ങനെ ചെയ്യാൻ ധൈര്യം ഉള്ളത് മോനായാലും മോന്റെ മോള് ആയാലും എന്റെ വീട്ടിൽ പിന്നെ അവര് ഉണ്ടാകില്ല,,, പേടിക്കേണ്ട മോളെ,,,, പിന്നെ അവിടം ഒക്കെ നിനക്ക് ഇഷ്ടപ്പെട്ടില്ലേ,,, " ചോദ്യം വന്നതും അവൾ ഉഷാറായി,, അവളുടെ വാക്കുകളിൽ കോളേജു മുതൽ ഏട്ടൻമാരും,,, കൃഷ്ണയും എല്ലാം കടന്നു വന്നു,, അവളുടെ വാക്കുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അവൾ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് ഇവിടം എന്ന്,,,, "ആണോ,,, എന്നിട്ട്,,,, എല്ലാവർക്കും നിന്നെ ഇഷ്ടമല്ലേ,,, നീ കുറുമ്പ് ഒന്നും കാണിക്കുന്നില്ലല്ലോ,,, " അവരുടെ ചോദ്യത്തിന് ഉത്തരം എന്ന പോലെ കൃഷ്ണ ഒന്ന് പൊട്ടിച്ചിരിച്ചു,, തത്ത അവളെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് ചുണ്ട് കൂർപ്പിച്ചു,,, "ഞാൻ കുറുമ്പ് ഒന്നും കാണിക്കുന്നില്ല,,,," അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,,, "ആണോ,,," അവർ ചിരിക്കുകയായിരുന്നു,,

"ദേ പാട്ടി,,,കളിയാക്കല്ലേട്ടോ,,, ഞാൻ സത്യാവാ പറഞ്ഞെ,,, സംശയം ഉണ്ടോ,,, " "ഇല്ല എന്റെ തത്ത പെണ്ണെ,,, നീ എന്തെങ്കിലും കഴിച്ചോ,,, " "ആ കഴിച്ചല്ലോ,,, നല്ല ചപ്പാത്തി കഴിച്ചു,,, പിന്നെ കടല കറിയും,,, " അവളുടെ വാക്കുകൾ കേട്ടു അവർക്ക് എന്തോ സങ്കടം നിറഞ്ഞു,,, "മോൾക്ക്‌ ഇഷ്ടപ്പെടുന്നില്ലേ,, " "പിന്നെ നല്ലോണം ഇഷ്ടപ്പെടുന്നുണ്ട്,,, എന്നെ ആലോചിച്ചു വിഷമിക്കണ്ടട്ടോ,,, എനിക്കു ഇവിടെ സന്തോഷവാ,,,, നിങ്ങള് രണ്ട് പേരും നന്നായി ശരീരം ശ്രദ്ധിക്കണം,,, കേട്ടോ,,, " "മ്മ്മ്,,, ഞങ്ങൾ ശ്രദ്ധിച്ചോളാം,, അയ്യോ മോളെ ഫോൺ വെക്കുവാട്ടോ,,, " ആദ്യം മെല്ലെ ആണെങ്കിൽ അവസാനം വെപ്രാളം പിടിച്ചു കൊണ്ടുള്ള അവരുടെ വാക്കുകൾ കേട്ടതും ഫോൺ ഓഫ് ആയതും ഒരുമിച്ച് ആയിരുന്നു,, അവൾ നെറ്റി ചുളിച്ചു കൊണ്ട് ഫോണിലേക്ക് നോക്കി,,അവൾക്ക് അറിയാമായിരുന്നു ആരെങ്കിലും കണ്ട് കാണും എന്ന്,,, അവൾ മെല്ലെ ബെഡിലേക്ക് ചാഞ്ഞു കിടന്നു,,, ഒരുപാട് സ്നേഹം ആണ് പാട്ടിക്കും അമ്മക്കും,,, ജീവനേക്കാൾ ഏറെ തന്നെ സ്നേഹിക്കുന്നുണ്ട്,,,,, ജനിച്ച നാൾ മുതൽ കർക്കശക്കാരൻ ആയ അപ്പയോടെ തനിക്ക് വേണ്ടി വാദിച്ചിരുന്നതും ഇവർ രണ്ട് പേരും ആയിരുന്നു,,,ചെറുപ്പം തൊട്ടേ കണ്ടു വളർന്നത് ചേച്ചി അപ്പയോടെ ചേർന്ന് ഇരിക്കുന്നതാണ്,,,, ആദ്യം തനിക്കും അവിടെ ഒരു സ്ഥാനം ഉണ്ടായിരുന്നു എങ്കിലും ചേച്ചിയെ പേടിച്ചു അപ്പയിൽ നിന്നും ഒഴിഞ്ഞു മാറി,,,,പതിയെ അപ്പയും അകലുന്നത് അറിയുന്നുണ്ടായിരുന്നു,,,

വിശ്വാസങ്ങളിൽ അന്ധനായ അപ്പ വളരും തോറും ചേച്ചിയെയും തന്നെയും അകറ്റാനെ നോക്കിയിട്ടൊള്ളൂ,, പക്ഷെ ചേച്ചി അകന്നില്ല,,, താൻ ആണെങ്കിൽ പേടി കാരണം ഒതുങ്ങി കൂടി,,,, അകമേ ഒരുപാട് ഇഷ്ടപ്പെടുമ്പോഴും വിശ്വാസങ്ങൾ അത് പുറമെ പ്രകടിപ്പിക്കാൻ അനുവദിക്കുന്നില്ല,,,കൂടുതൽ അടുത്താൽ പിരിയുമ്പോൾ വിഷമം തോന്നും എന്ന് കരുതിയിട്ടൊ,,,, അതോ അന്ധവിശ്വാസം എന്ന വിഷം അകമേ തീണ്ടിയിട്ടൊ,,, അപ്പ ഒരിക്കൽ പോലും തന്നെ സ്നേഹിച്ചിട്ടില്ല എന്ന് പറയാൻ തനിക്ക് ആകില്ല,,,, അനുഭവിച്ചിട്ടുണ്ട് ആ സ്നേഹം,,, എത്ര ചീത്ത പറഞ്ഞാലും രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ തനിക്കടുത്ത് ഇരുന്ന് വാത്സല്യത്തോടെ തലോടുന്ന അപ്പയുടെ സ്നേഹം താൻ അനുഭവിച്ചിട്ടുണ്ട്,,, തന്റെ ആവശ്യങ്ങൾ അനുവദിക്കില്ല എന്ന മട്ടെ നിൽക്കുമ്പോഴും കണ്ണിൽ കരുണ നിറച്ച് നിൽക്കുന്ന പിന്നീട് അത് സാധിച്ചു തരുന്ന അപ്പയുടെ സ്നേഹം തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്,,,,,,,കണ്ടിട്ടുണ്ട് അമ്മയോടും പാട്ടിയോടും വാ തോരാതെ സംസാരിക്കുന്ന തന്നെ വാത്സല്യത്തോടെ നോക്കുന്ന അപ്പയെ,,,, പക്ഷെ പുറമെ അപ്പ കർകശക്കാരൻ മാത്രമാണ്,,, സ്വന്തം മോളോട് സ്നേഹം ഇല്ലാത്ത അപ്പൻ,,,, പക്ഷെ തനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല,,, തന്നോട് കാണിക്കുന്ന അകൽച്ച പോലും സ്നേഹത്തിന്റെ പുറത്താണ്,,,,,, ഒരുപക്ഷെ ഒരുപാട് സ്നേഹം കാണിച്ചാൽ മകൾ കൈ വിട്ട് പോകും എന്ന് തോന്നിയത് കൊണ്ടാകാം,,,,

അവളുടെ മനസ്സിൽ പലതും കടന്നു വന്നു,,, ഉള്ളിലെ നീറ്റൽ കുറക്കാൻ പാകപ്പെട്ടതായിരുന്നു ഓരോ ഓർമ്മകളും,,, "തത്തെ,,, " കണ്ണടച്ചു ബെഡിലേക്ക് ചാരി ഇരിക്കുമ്പോൾ ആയിരുന്നു കൃഷ്ണയുടെ വിളി,, അവൾ മെല്ലെ കണ്ണുകൾ തുറന്ന് അവളെ സംശയത്തോടെ നോക്കി,,, "നീ എല്ലാം അമ്മയോട് പറഞ്ഞു,,, പിന്നെ എന്താ ആദിയേട്ടന്റെ കാര്യം മറച്ചു വെച്ചത്,,, " അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചത് കൊണ്ട് തന്നെ അവൾ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,,, "എത്ര അടുപ്പം ഉണ്ട് എന്ന് പറഞ്ഞാലും അത് എന്റെ അമ്മയും പാട്ടിയും ആണ്,,, ഞാൻ ആദിയെ വിശ്വസിക്കും പോലെ അവർക്ക് അവനെ വിശ്വസിക്കാൻ പറ്റണം എന്നില്ല,,, എനിക്കറിയാം അവൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്,,, അത് പോലെ ഞാനും,,, പക്ഷെ ഇപ്പൊ അത് അവരോട് പറയാൻ നിവർത്തിയില്ല,,, കുറച്ച് കഴിയട്ടെ പറയണം,,, " അവൾ ചെറു ചിരിയോടെ പറഞ്ഞു നിർത്തി,, കൃഷ്ണ അവളെ അത്ഭുതത്തോടെ നോക്കുകയായിരുന്നു,,,, "ചില സമയത്ത് നിനക്ക് അല്പം പോലും പക്വതയില്ല,, ചില സമയത്ത് നിന്റെ അത്ര പക്വതയുള്ള ആരും ഇല്ലാന്ന് തോന്നും,,,, " അതിനൊരു മറുപടി തത്തയുടെ അടുത്ത് ഇല്ലായിരുന്നു,, അവൾ മെല്ലെ ബെഡിലേക്ക് ചാഞ്ഞു,,, കണ്ണുകൾ മെല്ലെ മെൻസ് ഹോസ്റ്റലിലേക്ക് പാഞ്ഞതും പ്രതീക്ഷ പോലെ തന്നെ അവിടെ തന്നെ ഉറ്റു നോക്കുന്ന കണ്ണുകൾ ഇന്നും സ്ഥാനം ഉറപ്പിച്ചിരുന്നു,,,,.....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story