പ്രണയമഴ-2💜: ഭാഗം 27

pranayamazha thasal

എഴുത്തുകാരി: THASAL

"ചിരിക്ക് വോൾട്ടെജ് പോരല്ലോ,,, നല്ലോണം ഒന്ന് ചിരിച്ചു കൊണ്ട് ഒരു ഉമ്മ തന്നെ,,,, " അവൾ ഒരു കുലുങ്ങി ചിരിയോടെ പറഞ്ഞു,, അവന്റെ ഉള്ളവും ഒന്ന് തണുത്തിരുന്നു,,, അവൻ നിറഞ്ഞ ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു കൊണ്ട് അവളുടെ കവിളിൽ ആയി തന്നെ തന്റെ അധരങ്ങൾ പതിപ്പിച്ചു,,അവളിലും ആ പുഞ്ചിരി ഉണ്ടായിരുന്നു,, അവനോട് ചേർന്ന് ഇരിക്കുമ്പോൾ ഉള്ളം മുഴുവൻ സന്തോഷം ആയിരുന്നു....... "ടി പൊട്ടി... " കുറച്ച് ദൂരെ നിന്നും ഉള്ള കൃഷ്ണയുടെ വിളി കേട്ടു രണ്ട് പേരും ഒരുപോലെ തിരിഞ്ഞു നോക്കി,,, കൃഷ്ണ അവളെ കൈ മാടി വിളിക്കുന്നുണ്ടായിരുന്നു,,,, "നാളെയും എക്സാം ഇല്ലേ ഹോസ്റ്റലിൽ പോയി പഠിക്കാൻ നോക്ക്,,,, " ആദി അവളുടെ നെറ്റിയിൽ വിരൽ വെച്ച് തട്ടി കൊണ്ട് പറഞ്ഞു,, അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവന്റെ അടുത്ത് നിന്ന് എഴുന്നേറ്റു,,, "ഞാൻ പഠിച്ചോളാം,,, " "മ്മ്മ്,,,നിന്റെ പഠിപ്പൊക്കെ എനിക്ക് അറിയാവുന്നതാണല്ലോ,,,

ഇന്ന് രാത്രി എങ്ങാനും എന്നെ വിളിച്ചാൽ,,, " "ഞാൻ വിളിക്കും,,,,,,, എന്നെ പേടിപ്പിച്ചാൽ ഒന്നും വെക്കത്തില്ല,,,, എനിക്ക് ഇഷ്ടമുള്ള അത്രയും വിളിക്കും,,,, " അവൾ വാശിയോടെ പറഞ്ഞു കൊണ്ട് അവന്റെ അടുത്ത് നിന്നും ഓടി,,,അവൻ ചിരിയോടെ അത് കണ്ടു നിൽക്കുകയായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ആ ഞാൻ നാളെ നാട്ടിൽ പോകും,,, ബസിൽ വരാനാ അപ്പ പറഞ്ഞത്.... " അവസാന എക്സാമും കഴിഞ്ഞു വരാന്തയിൽ നിന്ന് കർത്തികിനോട് സംസാരിക്കുകയായിരുന്നു തത്ത,,, "തത്തെ.... " ആധിയിൽ കലർന്ന കൃഷ്ണയുടെ വിളി കേട്ടു അവൾ നീണ്ടു കിടക്കുന്ന വരാന്തയിലേക്ക് കണ്ണ് മാറ്റിയതും കണ്ടു കിതച്ചു കൊണ്ട് ഓടി വരുന്ന കൃഷ്ണയെ,,, കൃഷ്ണ അവളുടെ മുന്നിൽ എത്തിയതും നെഞ്ചിൽ കൈ വെച്ച് കിതപ്പടക്കാൻ കഷ്ടപ്പെട്ടു,,, അവളുടെ മുഖത്തെ വെപ്രാളം കണ്ട് തത്തക്ക് എന്തോ പേടി തോന്നിയിരുന്നു,,, "എന്താടി,,," അവൾ കൃഷ്ണയുടെ കയ്യിൽ പിടിച്ചു കൊണ്ട് ആകുലതയോടെ ചോദിച്ചു,,, "ആദിയേട്ടൻ,,,,,,,,, " പറഞ്ഞത് മുഴുവൻ ആക്കാതെ അവൾ കിതക്കുകയായിരുന്നു,,,

ആദിയുടെ പേര് കേട്ടതും അവളിൽ ഒരു പേടി ഉടലെടുത്തു,,, "എന്താ,,, പറ്റിയെ,,, കൃഷ്ണ,,, പറ,,, ആദി,,, " അവളുടെ വാക്കുകൾ വിറച്ചു,,, "അവിടെ..... " കൃഷ്ണക്ക് പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല,,,, ചൂണ്ട് വിരൽ ഗ്രൗണ്ടിലേക്ക് ചൂണ്ടി കൊണ്ടുള്ള കൃഷ്ണയുടെ നിൽപ്പ് കണ്ടപ്പോഴേ തത്ത വേറൊന്നും ചോദിക്കാൻ നിൽക്കാതെ വരാന്തയിലൂടെ മുന്നോട്ട് ഓടി,,, അവൾ വേഗത്തിൽ തന്നെ സ്റ്റയർ ഇറങ്ങുമ്പോൾ പല തവണയായി കാലിടറുന്നുണ്ടായിരുന്നു,,, എങ്കിലും അവൾ കഴിയുന്ന രീതിയിൽ സ്റ്റയർ ഇറങ്ങി മുന്നോട്ട് കുതിച്ചതും കണ്ടു ഗ്രൗണ്ടിൽ കൂട്ടം കൂടി നിൽക്കുന്ന സ്റ്റുഡന്റ്സിനെ,,,, ആദ്യം ഒന്ന് സ്റ്റെക്ക് ആയി എങ്കിലും ഉള്ളിലെ ഭയം നിറഞ്ഞു വരുന്നത് അറിഞ്ഞു കൊണ്ട് അവൾ വേഗം തന്നെ അവരുടെ ഇടയിലേക്ക് കയറി,,, കൂട്ടം കൂടി നിന്നവരെ തള്ളി മാറ്റി കൊണ്ട് മുന്നിൽ എത്തിയതും കണ്ടു ഒരുത്തനോട് മണ്ണിൽ കിടന്ന് ഉരുണ്ടു അടിയുണ്ടാക്കുന്ന ആദിയെ,,,,,,,

ഒരു നിമിഷം അവളുടെ തലയിൽ ഒരു പെരുപ്പം തന്നെ അനുഭവപ്പെട്ടു,,,,,,, അർജുനും സച്ചുവും പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴും അവരെ എല്ലാം തട്ടി എറിഞ്ഞു കൊണ്ട് വിട്ടു കൊടുക്കാതെ അടിയുണ്ടാക്കുകയാണ് രണ്ട് പേരും,,, അടി കൊണ്ട് ആദിയുടെ നെറ്റിയിലും ചുണ്ടിലും എല്ലാം മുറിവ് പറ്റിയിരുന്നു,,,, "ആദി..... " അവളുടെ ശബ്ദം ഉയർന്നു,,,, പക്ഷെ അതൊന്നും ആദിയുടെ കാതുകളിൽ എത്താൻ പാകത്തിന് ഉള്ളതല്ലായിരുന്നു,,, ദേഷ്യത്തിന്റെ ഉന്നതിയിൽ അവൻ പഴയ ആദിയായി മാറിയിരുന്നു,,,, അവന്റെ അവസ്ഥ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി,,,, "ആദി.... " ഒരു തേങ്ങലോടെ ആ ശബ്ദം പുറത്തേക്ക് വന്നു,,, അവൾ വേറൊന്നും ആലോചിക്കാതെ അവന്റെ അടുത്തേക്ക് ഓടി,, അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു,, അവളുടെ പ്രവർത്തിയിൽ ആകെ ഷോക്ക് ആയി നിൽക്കുകയായിരുന്നു കോളേജ് മുഴുവനും,,,, "വേണ്ടാ ആദി,,,,,,"

അവൾ കരഞ്ഞു കൊണ്ട് അവന്റെ കയ്യിൽ പിടി മുറുക്കി,,, അപ്പോഴേക്കും മറ്റവൻ ആദിയുടെ മുഖത്തേക്ക് ആയി മുഷ്ടി ചുരുട്ടി അടിച്ചു കഴിഞ്ഞിരുന്നു,,, ആ വേദനയിൽ ആദി പിന്നിലേക്ക് ഒന്ന് ചാഞ്ഞതും അവൻ വീണ്ടും അടിക്കാൻ ഒരുങ്ങിയതും തത്ത കരച്ചിലോടെ അവന്റെ കൈ പിടിച്ചു വെച്ചു,,,, "വേണ്ടാ,,, പ്ലീസ്,,, " അവന്റെ കാൽക്കൽ ആയി വീണു കൊണ്ട് കാലിൽ പിടിച്ചു കൊണ്ട് തത്ത പറഞ്ഞതും അവൻ കാൽ തട്ടി എറിഞ്ഞതും തത്ത പിന്നിലേക്ക് മറിഞ്ഞു വീണിരുന്നു,,,, "ഡാാ.... " ആദിയുടെ ശബ്ദം അവിടെ മുഴങ്ങി കെട്ടു,,, അവന് എന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ ആദിയുടെ അടി അവന്റെ മുഖത്ത് തന്നെ പതിഞ്ഞിരുന്നു,,, അവൻ അടി കൊണ്ട് നിലത്ത് വീണു,,,, ആദി അവന്റെ നെഞ്ചിൽ നോക്കി തന്നെ ചവിട്ടി,,,, വേദന കൊണ്ട് അവൻ പിടയുന്നുണ്ടായിരുന്നു,,,

പിന്നിലേക്ക് മറിഞ്ഞു വീണ തത്തയെ ആരൊക്കെയോ ചേർന്ന് പിടിച്ചു എഴുന്നേൽപ്പിച്ചതും അവൾ കരഞ്ഞു കൊണ്ട് ആദിയുടെ അടുത്തേക്ക് ഓടി,,, അവളെ പിടിച്ചു വെക്കാൻ ശ്രമിച്ച എല്ലാർക്കും പരാജയം തന്നെയായിരുന്നു ഫലം,,,, "ആദി..... " അവന്റെ കൈകൾ കവർന്നു പിന്നിലേക്ക് വലിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ വിളിച്ചു,, അവൻ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിയത് കൊണ്ട് തന്നെ ചുറ്റും ഉള്ളത് ഒന്നും അവന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവൾ പിടിച്ച കൈ തട്ടി എറിഞ്ഞു,,, അവൾ ഒരു ഊക്കോടെ നിലത്തേക്ക് പതിച്ചു,,, നെറ്റി അവിടെ ഉള്ള കല്ലിൽ ഇടിച്ചു രക്തം കിനിഞ്ഞു,,,, അവൾക്ക് ചുറ്റും കറങ്ങും പോലെ തോന്നിയിരുന്നു,,, ഒരു നിമിഷം എല്ലാം നിശബ്ദം,,,,, അകലെ നിന്ന് എന്ന പോലെ ആരുടെയൊക്കെയോ,,,

വിളിയും കരച്ചിലും കേൾക്കുന്നുണ്ട്,,, അവൾ നെറ്റിയിൽ കൈ വെച്ച് കൊണ്ട് എഴുന്നേറ്റിരുന്നു,,, "തത്തെ...... " ഒരു നിമിഷത്തെ അർജുന്റെ വിളിയിൽ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്,,, ശരീരത്തേക്കാൾ മനസ്സ് നുറുങ്ങുന്ന വേദന അവൾ അനുഭവിക്കുന്നുണ്ടായിരുന്നു,,, അർജുൻ അവളെ താങ്ങി പിടിച്ചതും അവൾ എഴുന്നേൽക്കുമ്പോഴും അവളുടെ കണ്ണുകൾ അതൊന്നും അറിയാതെ നിലത്ത് കിടക്കുന്നവനെ പെരുമാറുന്ന ആദിയിൽ ആയിരുന്നു,,, ഒന്ന് എഴുന്നേറ്റു നിൽക്കാൻ ശ്രമിച്ച അവളുടെ കാലുകൾ ഇടറി,,, അവൾ ഒന്ന് വിതുമ്പി കൊണ്ട് വീഴാൻ പോയതും അർജുൻ അവളെ താങ്ങി പിടിച്ചിരുന്നു,,,, അവൾ ഒന്നും കാണാൻ വയ്യ എന്ന പോലെ കരഞ്ഞു കൊണ്ട് അർജുന്റെ കയ്യിൽ പിടി മുറുക്കി,,, അർജുന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു,,, "ആദി...... " ഒരിക്കൽ കൂടിയുള്ള അർജുന്റെ വിളി കേട്ടാണ് അവൻ സ്വബോധത്തിലേക്ക് വന്നത്,,

അവൻ വർധിച്ച ദേഷ്യത്തോടെ ഒന്ന് തിരിഞ്ഞു നോക്കിയതും കണ്ടു അർജുനോട് ചേർന്ന് നെറ്റിയിലെ മുറിവിൽ നിന്നും ചോര ഒലിപ്പിച്ച് നിൽക്കുന്ന തത്തയെ,,,,, ആ കരഞ്ഞു കലങ്ങിയ കണ്ണുകളും,,,,,ഇന്ന് വരെ കുസൃതി ചിരി മാത്രം നിറഞ്ഞു നിന്നിരുന്ന ആ ചുണ്ടുകൾ ഇന്ന് പേടി കൊണ്ട് വിറക്കുന്നത് കണ്ടപ്പോൾ ആണ് അവന് ചെയ്ത കാര്യങ്ങളെ പറ്റി ബോധം ഉണ്ടായത്,,,,അവൻ സ്വയം മുടി പിടിച്ചു വലിച്ചു കൊണ്ട് വേഗം തന്നെ അവളുടെ അടുത്തേക്ക് ഓടി ചെന്നു,,, അവളെ ഒന്ന് തന്നോട് ചേർക്കാൻ ഒരുങ്ങിയതും അവൾ ഒരു പേടിയോടെ അർജുന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു,,,, "ഏട്ടാ,,,, എനിക്ക് കാണണ്ട,,, പോകാൻ പറ.... " അവളുടെ സ്വരം വിറച്ചു,,, അവൻ അത് ഒരു തരിപ്പിൽ ആണ് കേട്ടു നിന്നത്,,, "തത്തെ.... " "വേണ്ടാ ആദിത്യ,,,,എനിക്ക് കാണേണ്ട ഇങ്ങനെ ഒരാളെ,,,,, എനിക്ക് കാണേണ്ട,,, എത്രയൊക്കെ മാറ്റാൻ ശ്രമിക്കുന്തോറും നീ എന്നെ തോല്പ്പിക്കുകയാണല്ലോ,,,,,

എനിക്ക്,,, വയ്യ,,,,എനിക്ക് വേണ്ടാ,,,, പോ......" അവൾക്ക് നേരെ നീട്ടിയ കൈ അവൾ തട്ടി എറിഞ്ഞു,,,, അത് എല്ലാവരും ഒരു ഞെട്ടലോടെയാണ് കണ്ടു നിന്നത്,,, "തത്തെ പ്ലീസ്,,, ഒന്ന്,,,, " "വേണ്ടാ..... എനിക്ക് ഒന്നും അറിയേണ്ട,,,, എനിക്ക് വേദനിക്കുന്നുണ്ട് ആദി..... നീ ഇങ്ങനെ,,,,, എനിക്ക് കഴിയുന്നില്ല കാണാൻ,,,,നീ മാറുന്നില്ലല്ലോ ആദി..... " അവളുടെ വാക്കുകൾക്ക് പുറമെ തേങ്ങലും അവിടെ പ്രധിധ്വനിച്ചു,,,, "തത്തെ.... " ആ വിളിയിൽ ദൈന്യത നിറഞ്ഞിരുന്നു,, ആ സമയം അവന് മുന്നിൽ തത്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ,,, തന്നെ അത്ഭുതത്തോടെ നോക്കുന്ന സ്റ്റുഡന്റ്സിനെയോ,,,, ദയനീയമായി നോക്കുന്ന ഫ്രണ്ട്‌സിനെയും അവൻ കണ്ടിരുന്നില്ല,,, നിറഞ്ഞു തൂവി നിൽക്കുന്ന തത്തയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അവൻ മെല്ലെ അവളുടെ കവിളിൽ ഒന്ന് കൈ വെച്ചതും അവൾ ആ നിമിഷം തന്നെ അത് തട്ടി എറിഞ്ഞു,,,അവന് നേരെ ഒന്ന് വിരൽ ചൂണ്ടി,,,

പിന്നെയും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന ആദിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ആ കോളേജിൽ നിന്നും തിരിഞ്ഞു നടന്നു,,,, കൃഷ്ണക്കൊപ്പം കോളേജ് ഗേറ്റ് കടക്കുമ്പോഴും ബസിൽ കയറുമ്പോഴും അവൻ പിറകിൽ നിന്നും അലറി വിളിക്കുന്നുണ്ടായിരുന്നു,,, നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ കൃഷ്ണയെ ഒന്ന് കെട്ടിപിടിച്ചു,,,,, കൃഷ്ണക്കും മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ സങ്കടം,,കൃഷ്ണ അവളുടെ മുടിയിലൂടെ ഒന്ന് തലോടി,,, "എന്നെ മനസിലാക്കുന്നില്ലല്ലോ.... " അവളുടെ വാക്കുകളെ മറച്ചു കൊണ്ട് കരച്ചിൽ സ്ഥാനം പിടിച്ചു,,, കൃഷ്ണ ഒന്നും മിണ്ടാതെ അവളുടെ മുടിയിലൂടെ തലോടിയാതെയൊള്ളു,,, ഹോസ്റ്റലിന് മുന്നിൽ ബസ് നിർത്തിയതും അവർ ഇറങ്ങുമ്പോഴും അവളുടെ കണ്ണുകൾ ചതിക്കുന്നുണ്ടായിരുന്നു,,,

കണ്ണുകൾ ഒരു വാശിയോടെ തുടച്ചു കൊണ്ട് ഹോസ്റ്റലിലേക്ക് കടക്കുമ്പോൾ ഗെസ്റ്റ് റൂമിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഞെട്ടി കൊണ്ട് കൃഷ്ണയുടെ കയ്യിൽ പിടി മുറുക്കി,,, പെട്ടെന്ന് തത്ത നിന്നതും അവളുടെ ഞെട്ടലും കണ്ട് അവൾക്ക് പിറകെയായി കൃഷ്ണയുടെ കണ്ണുകൾ സഞ്ചാരിച്ചതും മുന്നിലെ സീറ്റിൽ ഇരിക്കുന്ന അൻപതു വയസ്സ് തോന്നിക്കുന്ന ഒരാളെ കണ്ട് കൃഷ്ണ ഒന്ന് നെറ്റി ചുളിച്ചു,,,, "അപ്പാ.... !!!" അറിയാതെ തന്നെ തത്തയുടെ വാക്കുകൾ പുറത്തേക്ക് വന്നിരുന്നു,,, കൃഷ്ണ ഒന്ന് ഞെട്ടി കൊണ്ട് അയാളെ നോക്കി,,, തത്തയെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു,,, അത് വരെ അടക്കി വെച്ച വാത്സല്യം പുറമെ വരും എന്ന് തോന്നിച്ച നിമിഷത്തിൽ തന്നെ അയാൾ ഗൗരവത്തിന്റെ മുഖം മൂടി അണിഞ്ഞു,,,അയാൾ അവളുടെ അടുത്തേക്ക് വന്നു,,, "എന്താ നെറ്റിയിൽ.... " ആദ്യത്തെ ചോദ്യം തന്നെ അതായിരുന്നു,,, തത്ത ഒന്ന് ഞെട്ടി കൊണ്ട് അയാളെ നോക്കി,,

കണ്ണുകളിൽ പരിഭ്രമം നിറഞ്ഞു വന്നിരുന്നു,, "അത്.... ഒന്ന് വീണു.... " "പോയി വേണ്ടത് എടുത്തു കൊണ്ട് വാ,,, പോകണം... " അയാൾ ഉള്ളിലെ പിടച്ചിൽ മനഃപൂർവം അടക്കി നിർത്തി കൊണ്ട് പറഞ്ഞു,, തത്ത ഒന്ന് മൂളിയാതെയൊള്ളു,,,അവൾ തല താഴ്ത്തി കൊണ്ട് ഉള്ളിലേക്ക് കയറി പോയതും പിന്നാലെ തന്നെ അയാളെ ഒരിക്കൽ കൂടി നോക്കി കൊണ്ട് കൃഷ്ണയും നടന്നു,,, റൂമിൽ എത്തിയതും ഉള്ളിൽ അത് വരെ നിറഞ്ഞ സങ്കടത്തെ കരച്ചിൽ രൂപത്തിൽ പുറം തള്ളിയിരുന്നു തത്ത,,, അവൾ വേഗം തന്നെ വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു,,, അപ്പോഴും നെറ്റിയിലേ മുറിവിൽ ചോര പൊടിയുന്നുണ്ടായിരുന്നു,,,ഒപ്പം മനസ്സിലെ മുറിവിലും,,,, കയ്യിൽ കിട്ടിയ ഡ്രെസ്സ് എല്ലാം ബാഗിൽ കുത്തി നിറക്കുന്നതിനിടയിൽ അവൾ തന്നെ സങ്കടത്തോടെ നോക്കി നിൽക്കുന്ന കൃഷ്ണയെ കാണുന്നുണ്ടായിരുന്നു,, അവൾ ചുണ്ടിൽ ഒരു പുഞ്ചിരി നിറക്കാൻ ശ്രമിച്ചു എങ്കിലും അത് ഒരു വിഫലം ആയിരുന്നു,,,,

കൃഷ്ണ അവളെ പിടിച്ചു ഇരുത്തി മുറിവ് ഒന്ന് ഡ്രെസ്സ് ചെയ്യുമ്പോഴും അവളുടെ കണ്ണുകൾ തോർന്നിരുന്നില്ല,,,, കൃഷ്ണ ഒരു പിടച്ചിലടെ അവളെ നോക്കി,,, "വേദനിക്കുന്നുണ്ടോ.... " "മ്മ്മ്,,, പക്ഷെ ശരീരം അല്ല,, മനസ്സ്,,,, നന്നായി നോവുന്നുണ്ട്,,,, " അവളിൽ നിന്നും നേർത്ത തേങ്ങലുകൾ ഉയർന്നു,,,, "താരാ........" പെട്ടെന്ന് ഹോസ്റ്റൽ മൊത്തം കുലുങ്ങും വിധമുള്ള ആദിയുടെ ശബ്ദം കേട്ടു അവൾ ഒന്ന് ഞെട്ടി വിറച്ചു,,,, കൃഷ്ണയുടെ കയ്യിൽ കൈ മുറുക്കി കൊണ്ട് അവിടെ തന്നെ ഇരുന്നു പോയി,,, *"thaaraa..... എനിക്ക് നിന്നോട് സംസാരിക്കണം താരാ,,,,,,ഇറങ്ങി വാടി,,,, " അവൻ അലറുകയായിരുന്നു,,, "ആദി,,, വേണ്ടാ പോകാം,,, നീ വന്നേ,,, " അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടുള്ള സച്ചുവിന്റെ പ്രവർത്തിയിൽ അവൻ സച്ചുവിൽ നിന്നും കുതറി മാറി,,,, "ഇന്ന് ഞാൻ സംസാരിച്ചെ വരുന്നുള്ളു,,,,ടീ താര ശ്രീനിവാസാഇറങ്ങി വാടി,,,, "

എല്ലാവരും പേടിയോടെ നോക്കുമ്പോഴും അത് വരെ മൈന്റ് പോലും ചെയ്യാതെ പത്രത്തിൽ നോക്കി ഇരുന്ന അപ്പ ഇപ്രാവശ്യത്തെ അവന്റെ സംസാരത്തിൽ ഒന്ന് തല ഉയർത്തി അവനെ നോക്കി,,,,, "നിന്നോട് ഞാൻ ഇറങ്ങി വരാനാണ് പറഞ്ഞത്,,, " അവൻ വീണ്ടും ശബ്ദം ഉണ്ടാക്കിയതും അദ്ദേഹം പത്രം ഒന്ന് മടക്കി വെച്ച് കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു,, അയാൾ മുന്നിൽ വന്നു നിൽക്കുമ്പോഴും അയാളിലേക്ക് ഒരു ശ്രദ്ധ പോലും അവൻ നൽകിയിരുന്നില്ല,,, "താരാ,,,," അവൻ അലറി വിളിക്കുകയായിരുന്നു,,, "എന്താ നിന്റെ പ്രശ്നം,,, " അപ്പ അവനെ നോക്കി കൊണ്ട് ചോദിച്ചതും അവൻ അയാളെ ദേഷ്യത്തോടെ ചോദിച്ചു,,, "അതിന് നീ ഏതാടോ പന്ന .........." ദേഷ്യം കൊണ്ട് വായിൽ തോന്നിയ തെറിയെല്ലാം അവൻ വിളിച്ചു പറഞ്ഞതും അയാളുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു,, അത് കണ്ട് എന്ന പോലെ സച്ചു അവനെ പിടിച്ചു വെച്ചു,,, "ശ്രീനിവാസ്.....താര ശ്രീനിവാസിന്റെ അപ്പൻ.... "

അയാളിൽ നിന്നും ഉതിർന്നു വീണ വാക്കുകൾ എല്ലാവരെയും ഞെട്ടിക്കാൻ പാകത്തിനുള്ളതായിരുന്നു,,, എല്ലാവരുടെയും മുഖം അത് വ്യക്തമാകുമ്പോഴും ആദിയുടെ മുഖത്ത് വെറുപ്പ് നിറഞ്ഞു വന്നു,,, "അപ്പൊ താൻ ആയിരുന്നല്ലേഡോ..............ഡോ,,, തന്നെ എന്നെങ്കിലും മുൻപിൽ കാണുമ്പോൾ തരാൻ വെച്ച ഒരു കടം ഉണ്ട്,,,, ഡോ,,,, വാങ്ങഡോ,,, " നിയന്ത്രണം വിട്ട് ആദി എന്തൊക്കെ പറയുകയും ചെയ്യുകയും ചെയ്യുമ്പോഴേക്കും എല്ലാവരും ചേർന്ന് അവനെ വലിച്ചു അവിടെ നിന്നും ഇറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു,, "സോറി അങ്കിൾ,,,, ഇന്ന് കോളേജിൽ ചെറിയ ഇഷ്യൂ നടന്നു അതിന്റെ ദേഷ്യത്തിൽ ആണ്,,,, ഒന്നും മനസ്സിൽ വെച്ചേക്കരുത്,,,,വൺസ് എഗൈൻ സോറി,,, താരയും ഞങ്ങളും നല്ല ഫ്രണ്ട്‌സ് ആണ്,,, അവിടെ വെച്ച് സംസാരിക്കാൻ കഴിയാതിരുന്നപ്പോൾ വന്നതാണ്,, " അർജുൻ താഴ്മയായി അപേക്ഷിച്ചു,,,

അവന് അറിയാമായിരുന്നു ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ അത് ബാഡ് ആയി എഫക്ട് ചെയ്യുന്നത് തത്തയെയാണ് എന്ന്,,, അത് കണ്ടപ്പോൾ തന്നെ ആദി അയാളുടെ അടുത്തേക്ക് വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു,, അവന്റെ കണ്ണുകൾ പെട്ടെന്ന് രണ്ടാം നിലയിൽ നിൽക്കുന്ന തത്തയിൽ എത്തി നിന്നു,,, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,,, അവൾ കൈ കൂപ്പി അവനെ നോക്കിയതും അവന് പിന്നെ അവിടെ നിൽക്കാൻ മനസ്സനുവദിച്ചില്ല,,,,വർദ്ധിച്ച ദേഷ്യത്തോടെ തന്നെ തടഞ്ഞു വെച്ച കൈകൾ തട്ടി എറിഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് തീ കൊളുത്തി കൊണ്ട് അപ്പയെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി,,,, അവന്റെ പോക്ക് കണ്ട് ഒന്ന് പ്രതികരിക്കാൻ പോലും ആകാതെ കണ്ണുനീർ അടക്കി പിടിച്ചു നിൽക്കുകയായിരുന്നു തത്ത,,,, തന്റെ പ്രിയപ്പെട്ടവൻ ഇറങ്ങി പോകുന്നതും നോക്കി അവൾ അവിടെ തന്നെ നിന്നു,,,,

ബുള്ളറ്റിന്റെ ശബ്ദം നേർത്തു നേർത്തു വരുന്നത് അറിഞ്ഞതും അവൾക്ക് തോന്നിയത് തന്റെ സുരക്ഷിതത്വം നഷ്ടപ്പെടും പോലെയാണ്,,,, അവളുടെ കണ്ണുകൾ നിറഞ്ഞു,,, തോളിൽ ആരുടെയോ കരസ്പർശം ഏറ്റപ്പോൾ ആണ് അവൾ നിറ കണ്ണുകളാൽ ഒന്ന് തിരിഞ്ഞു നോക്കിയത്,,, മുന്നിൽ സങ്കടത്തോടെ നിൽക്കുന്ന കൃഷ്ണയെ കണ്ടതും അവൾ ഒന്ന് കെട്ടിപിടിച്ചു,,, തത്തയുടെ കണ്ണുനീർ അവളെ നനക്കുന്നുണ്ടായിരുന്നു,,, "കൃഷ്ണേ,,,,,, പോവാ ട്ടൊ,,,,,,നീ ഒന്ന് ആദിയോടെ പറയണേ പോയീന്ന്,,,,, അവിടെന്ന് ചിലപ്പോൾ വിളിക്കാൻ ഒന്നും പറ്റില്ല,,,, അവനെ കാണാതെ ഒരു ദിവസം പോലും നിൽക്കാൻ എനിക്ക് പറ്റില്ല,,,, ഒന്ന് പറയാവോ,,,, എന്നെ ഒന്ന് വിളിക്കാൻ,,, അത്രയും സങ്കടം വന്നോണ്ടാ കാണേണ്ട എന്ന് പറഞ്ഞത് എന്ന് പറഞ്ഞാൽ മതി,,,,

അല്ലാതെ അവനെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ലല്ലോ,,, ഒന്ന് പറയാവോ,,,,,," അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു,, അത് കണ്ട് സഹിക്കാൻ കഴിയാതെ കൃഷ്ണ അവളുടെ കണ്ണുകൾ ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് ചെറു പുഞ്ചിരി വിരിയിച്ചു കൊണ്ട് തലയാട്ടി,,, "ഞാൻ പറഞ്ഞോളാടി പൊട്ടി,,, നീ പോകുന്നത് അമേരിക്കയിലേക്ക് ഒന്നും അല്ലല്ലോ,,, ഒരു പത്ത് ദിവസം കഴിഞ്ഞാൽ നീ ഇങ്ങ് വരും,,, സൊ ഡോണ്ട് വറി,,,,, " അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് കൃഷ്ണ പറയുമ്പോഴും കൃഷ്ണയുടെ ഉള്ളം വിങ്ങുകയായിരുന്നു,,, " ചെല്ല്,,,, " അവൾ ഒരിക്കൽ കൂടി തത്തയെ ഉന്തി വിട്ടു,,, ബാഗുമായി കാറിൽ കയറുമ്പോഴും അവളുടെ കണ്ണുകൾ കൃഷ്ണയോട് പറയണേ എന്നർത്ഥത്തിൽ യാചിക്കുന്നുണ്ടായിരുന്നു,,,........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story