പ്രണയമഴ-2💜: ഭാഗം 28

pranayamazha thasal

എഴുത്തുകാരി: THASAL

"ആദി........ " യാത്രക്കിടയിലും അവളുടെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു,,, ഉള്ള് നീറുമ്പോഴും അത് പുറമെ പ്രകടിപ്പിക്കാൻ അവൾക്ക് ആകുമായിരുന്നില്ല,,, അവളുടെ കണ്ണുകൾ ചെറു പേടിയോടെയാണ് അപ്പയെ ഉറ്റു നോക്കിയത്,,, ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഒരിക്കൽ പോലും അയാളുടെ കണ്ണുകൾ അവളിൽ പതിഞ്ഞില്ല,,,, അവൾ കണ്ണുകൾ അയാളിൽ നിന്നും പിൻവലിക്കാതെ നിന്നതും അയാൾ കാർ ഒന്ന് സൈഡ് ആക്കി കൊണ്ട് കാറിന്റെ ഡാഷിൽ നിന്നും ഒരു ബോട്ടിൽ എടുത്തു അവൾക്ക് നേരെ നീട്ടി,,,, അവൾ ഒന്നും മിണ്ടാതെ അത് വാങ്ങി കുടിച്ചു,, അയാൾ അവളെ തന്നെ ഉറ്റു നോക്കുകയായിരുന്നു,,,, "കോളേജിൽ എന്തായിരുന്നു,,,, " അയാൾ അത് മാത്രമാണ് ചോദിച്ചത്,, ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി അവൾ മെല്ലെ തല വെട്ടിച്ചു കാണിച്ചു,,,

"മ്മ്മ്.... എല്ലാവരും നല്ലതാണ് എന്ന് കരുതണ്ട,,,ഇടക്ക് ഇത് പോലെ ഓരോന്ന് കിട്ടി കൊണ്ടിരിക്കും,,, സ്വയം സംരക്ഷിച്ചാൽ നിനക്ക് കൊള്ളാം,,, അല്ലേൽ അമ്മയെ പോലെ വീട്ടിൽ ഇരിക്കേണ്ടി വരും.... " ദേഷ്യം നിറഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു നിർത്തിയതും അവളിൽ ഒരു ആശ്വാസം ആണ് തോന്നിയത്,,,, ഒരു തവണയെങ്കിലും സംസാരിച്ചല്ലോ എന്ന ആശ്വാസം,,,അയാൾ കാർ മുന്നോട്ട് എടുത്തതും അവൾ മെല്ലെ തല ചെരിച്ചു പുറത്തേക്ക് നോക്കി നിന്നു,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "താരാ...." ഉള്ളിലുള്ള സങ്കടവും ദേഷ്യവും ഒരുപോലെ പുറത്തേക്ക് എടുത്തു കൊണ്ട് ടേബിളിൽ ഇരുന്നിരുന്ന സാധനങ്ങൾ മുഴുവനും അവൻ തട്ടി തെറിപ്പിച്ചു,,,, "ആദി... " വീണ്ടും ചെയറിലേക്ക് ആഞ്ഞു ചവിട്ടാൻ നിന്നപ്പോൾ ആണ് അർജുന്റെ ശാസനയോടുള്ള വിളി അവന്റെ കാതുകളിൽ പതിഞ്ഞത്,,,

അവൻ വർധിച്ച ദേഷ്യത്തോടെ അവനെ നോക്കി ചെയറിൽ ഒന്ന് ചവിട്ടി കൊണ്ട് കട്ടിലിൽ കയറി ഇരുന്നു,,,,, കൂടെ ചുണ്ടിൽ എരിയുന്ന ഒരു സിഗരറ്റും ഉണ്ടായിരുന്നു,,,, "ഡാാ... " റൂമിലേക്ക്‌ കയറി വന്നു അർജുൻ ആദിയെ ഒന്ന് തട്ടി വിളിച്ചതും അവൻ അർജുന്റെ കൈ തട്ടി മാറ്റി,,, "ഡാാ,,,, എന്തിനാടാ ഈ ദേഷ്യം,,, " സച്ചിൻ ആയിരുന്നു അത് ചോദിച്ചത്,,, "ഞാൻ ഇങ്ങനെയാ,,,,, എന്നെ സഹിക്കാൻ കഴിയാത്തവർക്ക് പോകാം,,, ഇന്ന് ഒരുത്തി പോയില്ലേ,,,അത് പോലെ,,, ആരെയും ഈ ആദിത്യക്ക് വേണ്ടാ,,,,, ആരും ഇല്ലെങ്കിലും ജീവിക്കാൻ എനിക്ക് അറിയാം,,,,, " അവന്റെ സ്വരം കടുത്തിരുന്നു,,, അർജുൻ ചെറു ചിരിയോടെ അവന്റെ തോളിൽ ഒന്ന് തട്ടി,,,, "നീ അവളുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചു നോക്കിയെ,,,,

ഒരു നിമിഷം നിന്നെ ആ പഴയ കോലത്തിൽ കണ്ടപ്പോൾ ആ പാവത്തിന്റെ നെഞ്ചു പൊടിഞ്ഞു കാണില്ലേ,,,, " അർജുൻ വളരെ സൗമ്യമായി ആണ് സംസാരിച്ചത്,,,ആദി അതൊന്നും കേൾക്കാൻ താല്പര്യം ഇല്ലാത്ത മട്ടെ സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ടിരുന്നു,,,, "just get lost.... " അവൻ ഒന്ന് അലറി,,,, "ഓക്കേ..... ഈ സമയം എന്ത് പറഞ്ഞാലും നിന്റെ ചെവിയിൽ കയറില്ല,,,,,എന്നാലും പറയുകയാ,, ആ പാവം നിന്നെ ഉപേക്ഷിച്ചു പോകും എന്ന് ചിന്തിക്കാൻ മാത്രം ഒള്ളൂ നിന്റെ ഉള്ളിലെ സ്നേഹം,,, അത് നിന്നെ സ്നേഹിക്കുന്നതിന്റെ ഒരു അംശം പോലും നിനക്ക് അവളോട്‌ സ്നേഹം ഇല്ല,,, നിന്റേത് വെറും അഭിനയം മാത്രമാണ്,,,,,,,,,, അത് കൊണ്ടാണ് നിനക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞത്,,,,,, shame of you aadhi.... " അർജുൻ പറഞ്ഞു നിർത്തിയതും അവന്റെ കോളറിൽ ആദിയുടെ പിടി വീണതും ഒരുമിച്ചായിരുന്നു,,,,, ആദിയുടെ കണ്ണുകൾ ചുവന്നു വന്നിരുന്നു,,,, അടങ്ങാത്ത ദേഷ്യത്തോടെ ആദി അർജുനെ ഉറ്റു നോക്കി കൊണ്ടിരുന്നു,,,,

"ഇനി ഒരു അക്ഷരം തെറ്റായി പറഞ്ഞാൽ കൊന്ന് കളയും ഞാൻ....... എന്റെ തത്തയോട് എനിക്ക് സ്നേഹം ഇല്ല എന്ന് പറഞ്ഞാൽ അത് ഞാൻ ക്ഷമിച്ചു എന്ന് വരില്ല,,,, ഈ ലോകത്ത് ആരെക്കാളും ഞാൻ സ്നേഹിക്കുന്നത് അവളെയാണ്,,,, ഇന്ന് അവൾക്ക് വേണ്ടിയാണ് എനിക്ക് പഴയ ആദിയാകേണ്ടി വന്നത്,,,,,,, " അവന്റെ കോളറിൽ ഒന്ന് പിടിച്ചുലച്ചു അവനെ പിറകിലേക്ക് തള്ളി മാറ്റി കൊണ്ട് ആദി പറഞ്ഞതും അവരിൽ വല്ലാത്തൊരു ഞെട്ടൽ ആണ് ഉണ്ടായത്,,, "ആദി...." "അവളെ പറ്റി ആരെങ്കിലും മോശം പറഞ്ഞാൽ അത് ഞാൻ കെട്ടു നിൽക്കണമായിരുന്നൊ,,,,,, നീ ഒന്നും പറഞ്ഞു തന്നില്ല എങ്കിലും എനിക്കറിയാം അവൾക്ക് എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ല എന്ന്,,, ഈ ആദിയില്ലാതെ അവൾക്ക് ജീവിക്കാൻ കഴിയില്ല എന്ന്,,,,നീ ഒക്കെ കരുതും പോലെ സ്നേഹത്തിന്റെ വില അറിയാത്തവൻ അല്ല ഈ ആദിത്യ,,,,

ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത എന്റെ സ്നേഹം ആണ് അവൾ,,,,, എന്റെ താരാ..." അവൻ പറഞ്ഞു നിർത്തുമ്പോൾ കൺകോണിൽ കണ്ണുനീർ ഉരുണ്ടു കൂടിയിരുന്നു,,, അർജുൻ അവന്റെ അടുത്ത് ഇരുന്നു കൊണ്ട് അവന്റെ തോളിൽ ഒന്ന് തട്ടി,,,, അവൻ എന്തിനോ ഉള്ള ദേഷ്യത്തിൽ സിഗരറ്റ് ആഞ്ഞു വലിക്കുന്നുണ്ടായിരുന്നു,,, "അവളെ എനിക്ക് കാണണം..... " ആരോടെന്നില്ലാതെ ഒരു ഭ്രാന്തനെ പോലെ അവൻ ഉരുവിട്ടു,,, അർജുന്റെ മുഖത്ത് നിരാശ പടർന്നിരുന്നു,,,, "അവള് പോയടാ,,, " അർജുന്റെ വാക്കുകൾ അവനിൽ ഒരു കൂരമ്പ് തറച്ചത് പോലെയാണ് തോന്നിയത്,, അവൻ ഒരു ഞെട്ടലോടെ തല ഉയർത്തി അർജുനെ നോക്കി,, "അവളുടെ അപ്പ അവളെ കൊണ്ട് പോകാൻ വന്നതാണ്,,,,,, നിന്നോട് പറയണം എന്ന് കൃഷ്ണയെ ഏൽപ്പിച്ചു ആണ് പോയത്,,,,," അവൻ പറഞ്ഞു നിർത്തി,, ആദിയുടെ ഉള്ളിൽ എന്തോ വേദന നിറഞ്ഞു വന്നിരുന്നു,, ഒരു തരം ശ്വാസം മുട്ടൽ,,,, "ആദി ഡാാ,,, "

"നീ പൊയ്ക്കോ അർജു,,,എനിക്ക് ഒന്ന് തനിച്ചു ഇരിക്കണം,,,, " അവൻ അർജുന്റെ കൈ തട്ടി മാറ്റി കൊണ്ട് വളരെ നേർത്ത ശബ്ദത്തിൽ പറഞ്ഞു,,,അർജുൻ മെല്ലെ അവന്റെ തോളിൽ ഒന്ന് തട്ടി,,പിന്നീട് എല്ലാവരും റൂമിൽ നിന്നും ഇറങ്ങി പോയതും ആദിയുടെ ഉള്ളിൽ തത്ത മാത്രം ആയിരുന്നു,,, അവളുടെ നിറഞ്ഞ കണ്ണുകളും,,,,തന്നെ അടിക്കാൻ ഒരുങ്ങിയവന്റെ കാലിൽ വീണു കരയുന്ന തത്തയുടെ രൂപം കണ്ണിൽ തെളിഞ്ഞു വന്നതും അവന്റെ ഉള്ളം ചുട്ടു പൊള്ളുകയായിരുന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ കാർ അഗ്രഹാരത്തിന്റെ ഉള്ളിലെ ചെറു റോഡ് കടന്നപ്പോൾ ആണ് അവൾ ഉറക്കത്തിൽ നിന്നും ഉണർന്നത്,,,,കണ്ണുകൾ വലിച്ചു തുറന്ന് ചുറ്റും ഒന്ന് നോക്കുമ്പോൾ അവളുടെ ഉള്ളം പേടി കൊണ്ട് വിറച്ചു,,,അവൾ മെല്ലെ അപ്പയെ നോക്കിയപ്പോൾ അയാളിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല,,,,

വലിയ വീടിനു മുന്നിൽ വണ്ടി നിർത്തിയതും അവൾ അല്പം ഒന്ന് മടിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങി,,,, പിന്നിലെ സീറ്റിൽ നിന്നും ബാഗ് എടുത്തു അവൾ അപ്പയെ നോക്കിയപ്പോൾ അയാൾ ആദ്യം തന്നെ നടക്കുന്നുണ്ട്,, അവൾ അയാൾക്ക്‌ പിറകെയായി വീടിനുള്ളിലേക്ക് കടന്നു,,,,, സോഫയിൽ ഇരിക്കുന്ന പാട്ടിയെ കണ്ടതും അങ്ങോട്ട്‌ ഓടി ചെല്ലാൻ തോന്നി എങ്കിലും കൂടെ ഇരിക്കുന്ന ചെറിയച്ഛൻമാരെ കണ്ട് ചെറു ചിരി മാത്രം സമ്മാനിച്ചു കൊണ്ട് നേരെ അടുക്കളയിലേക്ക് പോയി,,,,, ചുറ്റും ഒന്ന് നോക്കി അടുക്കള ഡോർ ഒന്ന് അടച്ചു കൊണ്ട് അവൾ സ്വയം ഒന്ന് നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ടു,,,,,,നേരെ ചെന്ന് ബാഗ് ഒന്ന് താഴെ ഇട്ടു കൊണ്ട് അടുക്കളയിൽ തിരിഞ്ഞു നിന്ന് ജോലി ചെയ്യുന്ന അമ്മയുടെ പിറകിലൂടെ ഒന്ന് കെട്ടിപിടിച്ചു,,,,, ഒരു നിമിഷം ആ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന സ്പൂൺ താഴെ വീണിരുന്നു,,,, "മോളെ,,, " കണ്ണീരിൽ കുതിർന്നതായിരുന്നു ആ വിളി,,,

"അമ്മാ..... " അവരുടെ തോളിൽ മുഖം അമർത്തി കൊണ്ട് അവൾ വിളിച്ചതും അതോടൊപ്പം കണ്ണീരിന്റെ നനവ് അവരെ സ്പർശിച്ചു,,,അവർ ധൃതിപ്പെട്ടു കൊണ്ട് ഒന്ന് തിരിഞ്ഞു നിന്നതും കണ്ടു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന തത്തയെ,,, അവർ ഒന്ന് വിതുമ്പി കൊണ്ട് അവളുടെ മുഖം കയ്യിൽ എടുത്തു നെറ്റിയിൽ ചുണ്ട് ചേർത്തു,,, "എന്തിനാ മോളെ വന്നത്,,,, അവിടെ തന്നെ നിന്നൂടായിരുന്നൊ,,,, " ഒരു അമ്മയിൽ നിന്നും പ്രതീക്ഷിക്കാത്ത ചോദ്യം ആയിരുന്നു അവരുടേത്,,,അവൾ അതിന് കണ്ണീരിൽ കുതിർന്ന പുഞ്ചിരി നൽകി,,, "അയ്യോ എന്താ നെറ്റിയിൽ,,,, " ബാന്റെജ് ഒട്ടിച്ച നെറ്റിയിൽ വിരൽ ചേർത്ത് കൊണ്ട് ഒരു ആദിയോടെ അവർ ചോദിക്കുമ്പോൾ അവളുടെ ഉള്ളം ഒരിക്കൽ കൂടി ആദിയിൽ എത്തി നിന്നു,,, ചുണ്ടിൽ ചെറു പുഞ്ചിരി വെച്ചാണ് അവൾ അവനെ ഓർത്തത്,,, അമ്മയോട് പറയാൻ കഴിയില്ലല്ലോ പ്രിയപ്പെട്ടവൻ നൽകിയ സമ്മാനം ആണ് ഇതെന്ന്,,,,

"ഒന്ന് വീണതാ അമ്മാ,,,,, വേദന ഒന്നും ഇല്ല,,, " ഉള്ളം നീറുമ്പോഴും പുഞ്ചിരിയുടെ അകമ്പടിയോടെ അവൾ പറഞ്ഞു നിർത്തി,,, "വിശക്കുന്നുണ്ടോ,,,, ചായ എടുക്കട്ടെ,,, " "വേണ്ടാ അമ്മാ,,, ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരട്ടെ,,, ഇന്നലെ തുടങ്ങിയ യാത്രയല്ലേ,,,, വല്ലാത്ത ക്ഷീണം തോന്നുന്നുണ്ട്,,, അല്ല,,, അമ്മാ,,, ചെറിയച്ഛൻ ഒക്കെ എന്തിനാ വന്നത്,,, കയറി വരുമ്പോൾ തന്നെ കണ്ടു മുഖം വീർപ്പിച്ചു ഇരിക്കുന്നത്,,,, " അവൾ ശബ്ദം താഴ്ത്തി കൊണ്ട് ചോദിച്ചു,,, "അതോ,,,, രവിമാമയില്ലേ,,,, അവിടുത്തെ സ്വാതി ഇന്നലെ ഏതോ ചെറുക്കന്റെ കൂടെ ഇറങ്ങി പോയി,,,,, ആ കുട്ടി രക്ഷപ്പെട്ടത് അറിഞ്ഞു തുള്ളി വന്നതാ,,,,,," അമ്മ പറയുന്നത് കേട്ടു അവളുടെ ഉള്ളം ഒന്ന് കിടുങ്ങി,,, "സ്വാതിയേച്ചിയോ.... !???" "മ്മ്മ്,,,, അതിനും മടുത്തു കാണും,,,, പോയി രക്ഷപ്പെടട്ടെ,,, എല്ലാരും കൂടി അതിനെ പിടിച്ച് കൊണ്ട് വരാൻ ഒരു ശ്രമം നടത്തി,,, അവര് പോലീസിൽ പരാതി കൊടുത്തു എന്ന കേട്ടേ,,, നീ അവരുടെ അടുത്തേക്ക് ഒന്നും പോകണ്ട ട്ടൊ,,, ആ ദേഷ്യവും നിന്നോട് തീർക്കും,,,, "

അമ്മ അല്പം പേടിയിൽ ആണ് പറഞ്ഞവസാനിപ്പിച്ചത്,,,അവൾ യാന്ത്രികമായി തലയാട്ടി കൊണ്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ട് നിലത്ത് കിടന്ന ബാഗ് എടുത്തു കൊണ്ട് മുകളിലെക്ക് നടന്നു,,, അവളുടെ പോക്ക് കണ്ട് അവളെയും നോക്കി നിൽക്കുകയായിരുന്നു അമ്മ,,,, "ഈ കുട്ടിക്ക് എന്താ പറ്റിയെ,,,, " സ്വയം ചോദിച്ചു കൊണ്ട് അവർ പണിയിലേക്ക് തിരിഞ്ഞു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഇല്ല,,,, ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല,,, ജീവനോടെ അല്ലെങ്കിൽ കൊന്നിട്ട് ആണെങ്കിലും അവളെ ഇവിടെ എത്തിക്കണം,,,, " റൂമിലേക്ക്‌ കയറുന്നതിനിടയിൽ തൊട്ടടുത്ത വീട്ടിൽ നിന്നും രവിമാമയുടെ ശബ്ദം ഉയർന്നു കേട്ടു,,, അവൾ മെല്ലെ തിരിഞ്ഞു നടന്നു മുകളിലെ ഹാളിലെ ജനാല വഴി പുറത്തേക്ക് നോക്കി,,, അവരുടെ വീട്ടിൽ ദേഷ്യത്തോടെ ഫോണിൽ സംസാരിക്കുകയായിരുന്നു രവിമാമ,,, അവൾ ഒരു നിമിഷം അവരെ നോക്കി നിന്ന് പോയി,,,

അവരുടെ തൊട്ടടുത്തായി കരഞ്ഞു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഏഴ് വയസ്സ്കാരി മകൾ,, അദ്ദേഹം അവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല,,, ആ കണ്ണുകളിൽ ദേഷ്യം മാത്രം,,, എത്ര പെട്ടെന്നാണ് സ്വാതിയേച്ചി വെറുക്കപ്പെട്ടവളായി മാറിയത്,,,, ഒന്ന് തല പോലും ഉയർത്താതെ എപ്പോഴും ചുണ്ടിൽ ചെറു പുഞ്ചിരി മാത്രം വെച്ച് ഒന്നിനെയും എതിർക്കാതെ ഒതുങ്ങി കൂടി നടക്കുന്ന സ്വാതി എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു,,, എവിടെയാണ് അവൾക്ക് പിഴച്ചത്,,,,,,പ്രണയം..... അതാണ്‌ എല്ലാവർക്കും വെറുക്കപ്പെട്ട വികാരം ആയി മാറിയത്,,,,,,,,, തനിക്കും സംഭവിക്കാൻ പോകുന്നത് അതാണ്‌ എന്ന് അവൾക്ക് ഉറച്ച ബോധ്യം ഉണ്ടായിരുന്നു,,തന്റെ പ്രണയം ഒരിക്കലും വീട്ടുകാർ അംഗീകരിക്കില്ല,,,, ചേച്ചിയുടെയും ചേട്ടന്റെയും പ്രണയ വിവാഹം ആയിരുന്നു,,, പക്ഷെ അഗ്രഹാരത്തിന് ഉള്ളിൽ നടന്ന പ്രണയം ആയത് കൊണ്ട് ഇരു വീട്ടുകാരും സമ്മതം അറിയിച്ചു,,,

പക്ഷെ തന്റെത്,,,,തന്റെ ആദിക്ക് വേണ്ടി ഇവിടം ഉപേക്ഷിക്കേണ്ടി വരും,,,,വേറൊരു സ്വാതി ഈ അഗ്രഹാരത്തിൽ തന്റെ പ്രാണന് വേണ്ടി രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്,,,, അതും ഈ ദുഷിച്ച ആചാരങ്ങൾ കാരണം,,, അഗ്രഹാരം കഴിഞ്ഞാൽ ഉള്ള മനുഷ്യൻ എന്ത് കൊണ്ട് അശുദ്ധിയുടെ പാത്രങ്ങൾ ആയി ഇവർ കാണുന്നു,,,, !???ഇവരെക്കാൾ നല്ല മനുഷ്യർ ഇതിന് പുറത്തും ഉണ്ടെന്ന് ഇവർ ചിന്തിക്കാത്തത് എന്താണ്,,,, !!???? അവളുടെ ചിന്തകൾ വീണ്ടും പലതിലൂടെയും കടന്നു പോയി,, പക്ഷെ വില്ലൻ ഈ ആചാരങ്ങൾ മാത്രമായിരുന്നു,,, ഉള്ളിൽ നിറഞ്ഞ പുച്ഛം ചുണ്ടിൽ ചാലിച്ചു കൊണ്ട് അവൾ റൂമിലേക്ക്‌ കടന്നു,,, എല്ലാം അടുക്കി വൃത്തിയായി വെച്ചിരിക്കുന്ന റൂം,,, റൂമിൽ പല തരത്തിലും ഉള്ള തത്തയുടെ ഫോട്ടോസ് നിറഞ്ഞു നിന്നിരുന്നു,,,

കൂടെ ചെറുപ്പത്തിൽ ചേച്ചിയോടൊപ്പവും അപ്പയുടെ കൂടെ ഉള്ളതും ആയ ഫോട്ടോസ്,,, അവൾ എല്ലാം ഒന്ന് കണ്ണുഴിഞ്ഞു കൊണ്ട് ബെഡിലേക്ക് കയറി കിടന്നു,,,, തൂവെള്ള നിറത്തിൽ ഉള്ള ബെഡ് ഷീറ്റ് ഒന്ന് ചുളിഞ്ഞു,,, അവൾ കൈകൾ രണ്ടും മുഖത്തോട് അടുപ്പിച്ചു കൊണ്ട് തലയണയിൽ മുഖം പൂഴ്ത്തി കൊണ്ട് കിടന്നു,,, ഉള്ളിൽ ഒരു സാഗരം തന്നെ ഉണ്ടായിരുന്നു,,,, അവളുടെ ചിന്തയിൽ നിറഞ്ഞു നിന്നിരുന്ന ഒരേ ഒരാൾ ആദി,,,, അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി,, അവൾ വേഗം തന്നെ ഫോൺ എടുത്തു നോക്കി,, അവന്റെ ഒരു മെസേജോ ഫോൺ കോളോ ഇല്ലാന്ന് കണ്ടതോടെ നിരാശയോടെ wtsp ൽ ഉള്ള അവന്റെ dp നോക്കി കിടന്നു,,, ഇടയ്ക്കിടെ അവന്റെ ഫോട്ടോയിലൂടെ ഒന്ന് തലോടി വിട്ടു,,,, നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിലും ആ തവിട്ട് നിറമുള്ള കണ്ണുകളിലും അവളുടെ കൈകൾ സഞ്ചരിച്ചു,,,,

"നീ എന്താ എന്നെ വിളിക്കാത്തെ,,, ഞാൻ പറഞ്ഞത് അത്രക്കും സങ്കടം ആയോ ആദി,,, ഒരുപാട് വിഷമം തോന്നിയത് കൊണ്ട് പറഞ്ഞതല്ലേ,,, എന്നോട് ക്ഷമിക്ക് ആദി,,, എനിക്ക് പറ്റുന്നില്ല,,, നീ ഇല്ലതെ,,,,,എനിക്ക് കാണണം ആദി,,,, ശബ്ദം എങ്കിലും കേൾക്കണം,,, " അവൾ മൗനമായി പറഞ്ഞു,,, പിന്നെ എന്തോ ഓർത്ത പോലെ കയ്യിലെ ഫോണിൽ അവന്റെ ഫോണിലേക്ക് വിളിക്കാൻ നിന്നു,,, "തത്തെ..... " പെട്ടെന്ന് താഴെ നിന്നും അപ്പയുടെ വിളി കേട്ടതും അവൾ ഒന്ന് ഞെട്ടി തരിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു,, പെട്ടെന്ന് തന്നെ ബെഡിൽ നിന്നും എഴുന്നേറ്റു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ചുണ്ടിൽ സിഗരറ്റ് വെച്ച് പുകച്ചു തത്തയുടെ റൂമിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ആദി,,, ഉള്ളിൽ മുഴുവൻ തത്ത മാത്രം ആയിരുന്നു,,,അവന്റെ ഫോൺ പെട്ടെന്ന് റിങ് ചെയ്തതും അവൻ അതിലേക്കു ഒന്ന് നോക്കി,,, അർജുൻ ആണ്,,, അവൻ മെല്ലെ അറ്റൻഡ് ചെയ്തു,,,

"ഡാാ,,, ആദി,,, നിന്നെ ഇനി പ്രത്യേകം ക്ഷണിക്കണോ,,,, ഇന്ന് ഉച്ച ആകുമ്പോഴേക്കും ഇങ് വന്നോണം,,, വെക്കേഷനും നീ ഹോസ്റ്റലിൽ എന്ത് ചെയ്യുകയാണ്,,,, " മറു പുറത്ത് നിന്നും അർജുന്റെ അമ്മയുടെ വാക്കുകൾ കേട്ടു അറിയാതെ തന്നെ ചുണ്ടിൽ വെച്ച് സിഗരറ്റ് എടുത്തു അവൾ പുറത്തേക്ക് എറിഞ്ഞു,,, "അമ്മ,, ഞാൻ,,, " "ഒന്നും പറയണ്ട,,, വരണം,,, എല്ലാരും നിനക്ക് വേണ്ടിയാ കാത്തു നിൽക്കുന്നത്,,, " അവനെ ഒന്ന് പറയാൻ പോലും അനുവദിക്കാതെ അമ്മ ഫോൺ കട്ട്‌ ചെയ്തതും അവൻ ഒന്ന് കണ്ണടച്ച് പിടിച്ചു സ്വയം നിയന്ത്രിച്ചു,,,, "ആദി.... " "എന്താടി നോൺ സ്റ്റോപ്പെ..." "ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിച്ചു പോവില്ലാട്ടൊ,,, " അവനോട് ഒന്ന് കൂടെ ഒട്ടി ഇരുന്നു കൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് ചേർത്തു പിടിച്ചു കൊണ്ട് കണ്ണുകളിൽ സംശയത്തോടെ നോക്കി,, അവൾ ചെറു പുഞ്ചിരിയോടെ അവനെ നോക്കുകയായിരുന്നു,, "എന്താ ഇപ്പോൾ അങ്ങനെ ഒരു സംസാരം,,, "

എനിക്കെ ഒരുപാട് ഇഷ്ടാ നിന്നെ,,, ഞാൻ നിന്റെ കണ്മുന്നിൽ ഇല്ല എങ്കിലും നീ കരുതരുത് ഞാൻ നിന്നെ ഉപേക്ഷിച്ചു പോയതാണ് എന്ന്,,,,ഞാൻ ഒരു ദിവസം വരും,,, നിന്നെ കാണാതെ എനിക്ക് പറ്റില്ലഡാാ,,," അവളുടെ സംസാരം അവനെ പുഞ്ചിരിയിൽ ആഴ്ത്തി,,,, "ശരിക്കും,,, നീ ഇവിടെ ഇല്ലാത്ത സമയം എനിക്ക് നിന്നെ മിസ്സ്‌ ചെയ്താലോ,,,, " "അപ്പൊ,,,, അപ്പൊ കണ്ണുകൾ അടച്ചു പിടിച്ചു കൈ രണ്ടും നെഞ്ചോടു ചേർത്ത് വെച്ച് വെറുതെ എന്നെ ഓർത്താൽ മതി,,,, that time u realized i am always with you..... " അവന്റെ ചിന്തയിൽ അവളോടൊപ്പം ചിലവാഴിച്ച നിമിഷങ്ങൾ കടന്നു വന്നു,, അവൻ മെല്ലെ കൈ രണ്ടും നെഞ്ചിൽ അമർത്തി വെച്ചു,,,, ചിന്തകൾ മുഴുവൻ തത്തയായിരുന്നു,,, ഹൃദയമിഡിപ്പ് ഉയർന്ന പോലെ,,,, അവന്റെ മനസ്സിൽ തത്തയോടുള്ള പ്രണയം ഒരു നിമിഷം കൂടി വന്നു,,, കൂടെ ചുണ്ടിൽ ചെറു പുഞ്ചിരിയും,,, അവൻ മെല്ലെ കണ്ണുകൾ തുറക്കുമ്പോൾ അവൻ കണ്ടു ഒരു മായ പോലെ ഹോസ്റ്റൽ ജനലിൽ മുഖം ചേർത്ത് തനിക്ക് നേരെ കൈ വീശി കാണിക്കുന്ന തത്തയെ,,,,,,,,,,,, "yes.... She was with me.....That was magic of thaaraa...." ഹൃദയം മെല്ലെ മന്ത്രിച്ചു,,, ചുണ്ടിൽ ഉടലെടുത്ത പുഞ്ചിരിക്ക് പതിൻ മടങ്ങ് വശ്യതയുണ്ടായിരുന്നു...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story