പ്രണയമഴ-2💜: ഭാഗം 29

pranayamazha thasal

എഴുത്തുകാരി: THASAL

"yes.... She was with me.....That was magic of thaaraa...." ഹൃദയം മെല്ലെ മന്ത്രിച്ചു,,, ചുണ്ടിൽ ഉടലെടുത്ത പുഞ്ചിരിക്ക് പതിൻ മടങ്ങ് വശ്യതയുണ്ടായിരുന്നു..... അവൻ ആ പുഞ്ചിരിയോടെ തന്നെ കണ്ണുകൾ തുറന്നു,,, വലതു കൈ കൊണ്ട് മുഖം ഒന്ന് അമർത്തി തുടച്ചു,,, അവന്റെ ഫോൺ ഒരിക്കൽ കൂടി ശബ്ദിച്ചു,, അത് ആരാണെന്ന് അവന് നോക്കാതെ തന്നെ അറിയാമായിരുന്നു,,, "അർജു,,,,,ഞാൻ വരാം,,,, " ഫോൺ എടുത്ത പാടെ അവൻ പറഞ്ഞതും മറുപുറത്ത് നിന്നും ഒരു മൂളൽ മാത്രമാണ് മറുപടി നൽകിയത്,,, അവൻ ഒരിക്കൽ കൂടി താരയുടെ റൂമിനരികിലേക്ക് നോക്കി മെല്ലെ ജനാല അടച്ചു,,, അപ്പോഴും അവളുടെ സാനിധ്യം അവനിൽ തോന്നിയിരുന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "തത്തെ.... !!" ഒരിക്കൽ കൂടി അയാളുടെ ശബ്ദം ഉയർന്നതും അവൾ ഓടി കിതച്ചു കൊണ്ട് താഴെ എത്തിയിരുന്നു,,, അവൾ സൈഡിൽ ആയി ഇട്ടിരുന്ന ഷാൾ ഇരു സൈഡിലേക്കും ആക്കി കൊണ്ട് ടേബിളിൽ ഇരിക്കുന്ന അപ്പയെയും ചെറിയച്ഛൻമാരെയും മാറി മാറി നോക്കി,,,

"നീ എവിടെ ആയിരുന്നു,,, " "ഒന്ന് ഫ്രഷ് ആകാൻ,,, " അവൾ മെല്ലെ മുകളിലേക്ക് ചൂണ്ടി കൊണ്ട് പാതി പറഞ്ഞു നിർത്തി,,, "മ്മ്മ്...ബ്രേക്ക്‌ ഫാസ്റ്റിനുള്ള സമയം ആണ്,,, കഴിച്ചിട്ട് പോ..." അയാൾ അത് മാത്രമായിരുന്നു പറഞ്ഞത്,,, സാധാരണ ഇവിടെ ഇങ്ങനെ തന്നെയായിരുന്നു,, വാക്കുകൾക്ക് മേലെ പ്രവർത്തിയാണ് ഉണ്ടാവുക,,,അവൾ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് വാഷ് ബേസിൽ നിന്നും കൈ കഴുകി പാട്ടിയുടെ അടുത്ത് ചെന്നിരുന്നു,,, പാട്ടി ഇടക്ക് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചതും അവളും നിറഞ്ഞ പുഞ്ചിരി അവർക്ക് സമ്മാനിച്ചു കൊണ്ട് ഭക്ഷണത്തിൽ കൈ കുത്തിയതും ആദ്യം നോക്കിയത് അടുക്കള ഭാഗത്തേക്ക് ആണ്,,,, "നന്ദിനി.... " അയാളുടെ അലർച്ച കേട്ടതും അടുക്കളയിൽ നിന്നും വെപ്രാളപ്പെട്ടു കൊണ്ട് ഓടി വരുന്ന അമ്മയെ കണ്ടു,, അവരും ടേബിളിൽ ഇരുന്നതോടെ എല്ലാവരും ഭക്ഷണം കഴിക്കാൻ ആരംഭിച്ചു,,,

എത്രയൊക്കെ ആചാരങ്ങൾ കൊണ്ട് മതിൽ തീർക്കുമ്പോഴും ഒരു ചെറു വെട്ടം പോലെയായിരുന്നു ഈ പ്രവർത്തി,,, കാരണം അവിടെ ആരും ചെയ്യുന്ന കാര്യം അല്ല അത്,,,, എന്നും സ്ത്രീകളെ അടിച്ചമർത്താൻ ശ്രമിക്കുന്നിടത്തു അവരുടെ വീട്ടിൽ മാത്രം കണ്ട് വരുന്ന കാര്യം ആണ് ഒരുമിച്ച് ഇരുന്നുള്ള ഭക്ഷണം കഴിക്കൽ,,,, "കോളേജ് എങ്ങനെയുണ്ട്,,,, " തൊട്ടടുത്ത് ഇരുന്ന ചെറിയച്ഛൻ ആയിരുന്നു,, കൂട്ടത്തിൽ ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന് മാത്രം ആണ്,,ചിട്ടകൾ ഒന്നും മുടക്കം വരുത്തില്ല എങ്കിലും എപ്പോഴെങ്കിലും മനസ്സിൽ തൊടുന്ന കുറച്ച് ചോദ്യങ്ങൾ ഉപദേശങ്ങൾ തനിക്ക് നേരെ നീളുന്ന വാത്സല്യത്തോടെയുള്ള നോട്ടങ്ങൾ എല്ലാം ഈ ചെറിയച്ചന്റെത് ആയിരുന്നു,,, അവൾക്കും അത് മതിയായിരുന്നു,, അവൾ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു,,, "കുഴപ്പം ഇല്ല,,, " "ക്ലാസ്സ്‌ ഒക്കെ,,, " "മ്മ്മ്,,, നല്ല ടീച്ചഴ്സാ,,," അവൾ വാക്കുകളിൽ പിശുക്ക് കാണിച്ചു,,

അദ്ദേഹം ഒന്ന് തലയാട്ടി കൊണ്ട് വീണ്ടും ഭക്ഷണത്തിലേക്ക് നോട്ടം പായിച്ചു,,, "ഹോസ്റ്റലിൽ വന്നവൻ ഏതാ,,, " പെട്ടെന്ന് ആയിരുന്നു അപ്പയുടെ ചോദ്യം,, അവൾ ഒന്ന് ഞെട്ടി,, ടേബിളിനടിയിൽ ഉള്ള കയ്യിന്റെ വിരലുകൾ ഒന്ന് അമർത്തി പിടിച്ചു,, "അത്....അത് എന്റെ,,,, " "ഫ്രണ്ടാ..." മറുപടി പറഞ്ഞത് അമ്മയായിരുന്നു,, അപ്പ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി,,, "എന്നോട് പറഞ്ഞായിരുന്നു,,, " അവർ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു,, അവൾ അമ്മയെ ഒന്ന് ദയനീയമായി നോക്കി,,, "മ്മ്മ്,,,, ആരാണെങ്കിലും ആ ബന്ധം അത്ര നല്ലതല്ല,,,,അത് വേണ്ടാ,,, മനസ്സിലായോ,, " അവൾക്ക് എന്ത് കൊണ്ടോ നുണ പറയാൻ മനസ്സ് വന്നില്ല,,, കൂടെ സത്യവും,,,അവൾ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി കൊണ്ട് വേഗം എഴുന്നേറ്റു പോയി,,, അവൾ പോയ വഴിയേ അദ്ദേഹവും കണ്ണുകൾ ചലിപ്പിച്ചു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"ഡാാ,,, നീ ഒന്നും കഴിച്ചില്ലല്ലോ,,,, " അർജുന്റെ വീട്ടിൽ ബാൽകണിയിൽ നിന്ന് സിഗരറ്റ് വലിക്കുന്ന ആദിയെ കണ്ട് അർജുൻ ചോദിച്ചു,,, അപ്പോഴും ആദിയുടെ കണ്ണുകൾ ആകാശത്ത് തെളിഞ്ഞു നിൽക്കുന്ന ചന്ദ്രനിലും നക്ഷത്രങ്ങളിലും ആയിരുന്നു,,,,, അർജുൻ അവന്റെ പുറത്ത് ഒന്ന് തട്ടി കൊണ്ട് അവനോട് ചേർന്ന് കൈ വരിയിൽ കൈ വെച്ച് നിന്നു,,,, "എന്താടാ പറ്റിയെ,,,, " "ഒരു രാത്രി കൂടി കടന്ന് പോകുന്നു,,,, " അവൻ അത് മാത്രമായിരുന്നു പറഞ്ഞത്,, അർജുൻ ചെറു പുഞ്ചിരിയോടെ അവനെ നോക്കി,,, "മിസ്സ്‌ ചെയ്യുന്നുണ്ടോ,,,, " "മ്മ്മ്ഹും.... അവൾ എപ്പോഴും എന്റെ കൂടെ ഉണ്ടല്ലോ,,,, ഒരേ ആകാശത്തിന് കീഴിൽ,,,,പക്ഷെ അവളുടെ ചിരി നന്നായി മിസ്സ്‌ ചെയ്തു,,, ആ വരണ്ട ചുണ്ടുകളിൽ ചെറു പുഞ്ചിരി പോലും നിറക്കാൻ കഴിയാതെയാണല്ലോ അവൾ പോയത്,,, " അവൻ വേറെ എന്തോ ആലോചിച്ചു കൊണ്ടായിരുന്നു പറഞ്ഞത്,,, അർജുൻ ഒന്ന് ചിരിച്ചതെയൊള്ളു,,, "നീ എന്ത് കൊണ്ട അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കാത്തത്,,, " "i am scared Arju.... അവൾക്ക് എന്നോട് ദേഷ്യം ആണെങ്കിലോ,,,,

ഞാൻ അവളുടെ അപ്പയോടും മോശമായി ആണ് പെരുമാറിയത്,,, എത്ര ദ്രോഹങ്ങൾ ചെയ്തവൻ ആണെങ്കിലും അവൾക്ക് അയാൾ അപ്പയാണ്,,, ദൈവതുല്യൻ,,,, " അവൻ പറഞ്ഞു നിർത്തി.... അവൻ ചുണ്ടിലെ സിഗരറ്റ് എങ്ങോട്ട് എന്നില്ലാതെ വലിച്ചെറിഞ്ഞു,, "കൃഷ്ണേ,,,,,, പോവാ ട്ടൊ,,,,,,നീ ഒന്ന് ആദിയോടെ പറയണേ പോയീന്ന്,,,,, അവിടെന്ന് ചിലപ്പോൾ വിളിക്കാൻ ഒന്നും പറ്റില്ല,,,, അവനെ കാണാതെ ഒരു ദിവസം പോലും നിൽക്കാൻ എനിക്ക് പറ്റില്ല,,,, ഒന്ന് പറയാവോ,,,, എന്നെ ഒന്ന് വിളിക്കാൻ,,, അത്രയും സങ്കടം വന്നോണ്ടാ കാണേണ്ട എന്ന് പറഞ്ഞത് എന്ന് പറഞ്ഞാൽ മതി,,,, അല്ലാതെ അവനെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ലല്ലോ,,, ഒന്ന് പറയാവോ,,," പെട്ടെന്ന് തത്തയുടെ ശബ്ദം കേട്ടു അവൻ ഒന്ന് ഞെട്ടി കൊണ്ട് അർജുന് നേരെ തിരിഞ്ഞു നിന്നു,,, അർജുന്റെ ചുണ്ടിൽ അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു,, അവൻ മെല്ലെ ഫോൺ ഓഫ് ചെയ്തു കൊണ്ട് ആദിയെ നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു,,,

"തത്തക്ക് നിന്നോട് ദേഷ്യം തോന്നും എന്ന് നീ കരുതുന്നുണ്ടോ,,, ഈ ജന്മം അങ്ങനെ ഒന്ന് ഉണ്ടാകില്ല ആദി,,, നിന്റെ ഒരു വിളി കാത്തു നിൽക്കുന്നുണ്ടാകും ആ പാവം,,, ഒരിക്കൽ എങ്കിലും നിന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്നുണ്ടാകും,,, ഇങ്ങനെ ഒരു അവസരത്തിൽ നീ തന്നെയാണ് അവൾക്ക് വലിയ ആശ്വാസവും,,,,, ഇനി നീ തന്നെ തീരുമാനിക്ക്,,,,,,,, " ആദിയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് അർജുൻ നടന്നകന്നതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,,മരുഭൂമിയിലെ മഴ പോലെ,,, അവൻ വേറെ ഒന്നും ആലോചിക്കാതെ ഫോൺ എടുത്തു തത്തയുടെ നമ്പറിലേക്ക് കാൾ ചെയ്തു,,, ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു തത്ത,,, തല ഒന്ന് ചെരിച്ചു ഫോണിൽ ആദിയുടെ ഫോട്ടോയിലേക്ക് കണ്ണുകൾ നട്ടു,,,,ആ തവിട്ടു നിറമുള്ള കണ്ണുകളിൽ കണ്ണുകൾ കുടുങ്ങി കിടന്നു,,, ആ കണ്ണുകൾ പോലും പുഞ്ചിരിക്കും പോലെ,,, "എന്താ ആദി വിളിക്കാത്തെ,,, അത്രമാത്രം വെറുത്തോ നീ എന്നെ,,,, "

കണ്ണുകൾ നിറഞ്ഞു,,എങ്കിലും അവളുടെ കണ്ണുകൾ അവനിൽ ആയിരുന്നു,,, അവൾ മെല്ലെ ആ ഫോട്ടോയിലേക്ക് ഒന്ന് ചുണ്ട് ചേർത്തതും ഫോൺ വൈബ്രേറ്റ് ചെയ്തതും ഒത്തായിരുന്നു,,, അവൾ ഒരു ഞെട്ടലോടെ അതിലേക്കു നോക്കിയതും സ്ക്രീനിൽ തെളിഞ്ഞു വന്ന ആദിയുടെ പേരും ഫോട്ടോയും കണ്ട് കണ്ണുകളിലെ കണ്ണുനീർ കൂടി,,, കൂടെ ചുണ്ടിലെ പുഞ്ചിരിയും,,, അവൾ പിടഞ്ഞു കൊണ്ട് ബെഡിൽ നിന്നും ചാടി എഴുന്നേറ്റു,,,, കാൾ അറ്റൻഡ് ചെയ്തു ജനാലക്കരികിൽ നിൽക്കുമ്പോൾ ഇരു പുറവും നിശബ്ദമായിരുന്നു,,, ഹൃദയങ്ങൾ തമ്മിൽ കഥകൾ കൈ മാറും പോൽ,,,,, രണ്ട് പേരുടെയും ശ്വാസഗതി കേൾക്കാൻ പാകത്തിന് ഉള്ളതായിരുന്നു,,,, തത്തയുടെ കണ്ണുകൾ നിറഞ്ഞു വന്നു,, അവൾ കണ്ണീരോടെ ആകാശത്തേക്ക് നോക്കി നിന്നു,,,, "തത്തെ...... " ഒരു നിമിഷം,,,,, അവളുടെ ഹൃദയമിഡിപ്പ് കൂടി,,, കണ്ണുകൾ മുറുകെ അടച്ചു,,, ഹൃദയം പല തവണ വിളി കേൾക്കുമ്പോഴും നാവ് ഒന്ന് ചലിച്ചു പോലും ചെയ്തില്ല,,,,

"എന്നോട്,,,, വെറു...." "വേണ്ടാ ആദി...... എനിക്ക് സങ്കടം വന്നോണ്ടാ ഞാൻ അങ്ങനെ,,,,, എനിക്ക് അത്രയും ഇഷ്ടം ആയോണ്ടാ,,,,, " അവനെ മുഴുവൻ ചോദിക്കാൻ അനുവദിക്കാതെ നിറഞ്ഞ കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു കളഞ്ഞു കൊണ്ട് അവൾ പറഞ്ഞതും അവനും അത് ഒരു ആശ്വാസം ആയിരുന്നു,,,, "ആണോ,,, പിന്നെ എന്തിനാ കരയുന്നെ,,,, " അവൻ ഒരു കുസൃതിയോടെ ചോദിച്ചു,, അവൾ കരച്ചിലിനിടയിലും ഒന്ന് പുഞ്ചിരിച്ചു,,, "നിക്ക് തോന്നിയിട്ട്,,,,, കാണാൻ കഴിയുന്നില്ലല്ലോ,,,,, എനിക്ക് ഇവിടെ നിൽക്കാൻ കഴിയുന്നില്ല ആദി,,,,, " അവൾ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു,,, അതിൽ നിന്ന് തന്നെ അവൾ എത്രമാത്രം ശ്വാസം മുട്ടിയാണ് അവിടെ നിൽക്കുന്നത് എന്ന് അവനും മനസ്സിലായിരുന്നു,,,, അത് അവനിൽ വല്ലാത്തൊരു നോവുണർത്തി,,,,, "എനിക്ക് നിന്നെ കാണണം ആദി.... "

കണ്ണീരോടെയായിരുന്നു അവളുടെ വാക്കുകൾ,, അത് അവന്റെ ഹൃദയത്തിൽ തന്നെ പതിക്കും പോലെ,, അവന് ഒന്നും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല,,,,, "LOVE YOU...... " അവന്റെ വാക്കുകൾ അവളിൽ പുതു ജീവൻ നൽകി,, കണ്ണുകൾ അടച്ചു കൊണ്ട് അത് സ്വീകരിച്ചു,, ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അവൻ വേഗം തന്നെ ഫോൺ ഓഫ് ചെയ്തു,,,, ഫോൺ കട്ട്‌ ആയത് അറിഞ്ഞിട്ടും ഇപ്രാവശ്യം അവളിൽ സങ്കടം മുള പൊട്ടിയില്ല,,,, ഹൃദയത്തിൽ മുഴുവൻ സന്തോഷം ആയിരുന്നു,,, തന്റെ പ്രണയത്തെ ഓർത്തുളള സന്തോഷം... ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "നീ ഇത് എങ്ങോട്ടാ ഈ രാത്രിയിൽ.... " എന്തൊക്കെയോ വാരി കൂട്ടി ബാഗിൽ നിറക്കുന്ന ആദിയെ നോക്കി അർജുൻ ചോദിച്ചതും ആദി ചെറു പുഞ്ചിരിയോടെ ടീഷർട് തല വഴി ഇട്ടു കൊണ്ട് ബെഡിലേക്ക് അവന്റെ ഫോൺ ഇട്ടു കൊടുത്തു,,, അർജുൻ ഒരു സംശയത്തോടെ അതിലേക്കു നോക്കിയതും അതിൽ മാപ്പിൽ കാണുന്ന സ്ഥലം കണ്ട് അവൻ ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി,,,

"കന്യാകുമാരിക്കോ,,,,, തത്തയുടെ അടുത്തേക്ക് ആണോ,,, " അതിന് അവൻ ഒന്ന് തലയാട്ടിയാതെയൊള്ളു,, "are you mad....അവിടെ ചെന്ന് എന്ത് പറഞ്ഞു നീ അവളെ കാണും,,,,, അതും അല്ല,,, നിനക്ക്‌ അവളുടെ വീട് അറിയാമോ,,,അവിടെ എവിടെ പോയി അന്വേഷിക്കും,,, " "The great business man *sreenivas Ayyer *രുടെ വീട് തമിഴ്നാട്ടിൽ പോയി കണ്ടു പിടിക്കാൻ ആണോ പാട്,,, അതും അവിടെ ജനിച്ചു വളർന്ന എനിക്ക്,,,,, പിന്നെ അവളെ കാണാൻ എനിക്ക് ഒരുത്തന്റെയും സമ്മതം ആവശ്യം ഇല്ല,,,,,, എന്ത് വന്നാലും എനിക്ക് അതൊരു പ്രശ്നം അല്ല,,,, " "ഡാാ,,, നീ അബദ്ധം കാണിക്കല്ലേ,,, അത് അവൾക്ക് വലിയ പ്രശ്നം ആയി മാറും,,, നല്ല പോലെ ചിന്തിച്ചു പ്രവർത്തിക്ക്,,, ഈ സാഹചര്യത്തിന് അതാണ്‌ നല്ലത്,,,, " "അറിയാം,,,, ഞാൻ നോക്കിക്കോളാം,,,, " അത്ര മാത്രമേ ആദി പറഞൊള്ളൂ,,,

അർജുൻ പിന്നെ അവനെ തടയാൻ നിന്നില്ല,,, വിചാരിച്ച എന്തും ചെയ്തേ ശീലം ഒള്ളൂ,, അർജുൻ ഒന്ന് തലയാട്ടി ചെറു പുഞ്ചിരിയോടെ നിന്നതും ആദി ബാഗുമായി പുറത്തേക്ക് നടന്നു,,,, "അമ്മയോട് നീ പറയണം,,, അല്ലെങ്കിൽ ആ വിഷമം കൂടി ഞാൻ കാണേണ്ടി വരും,,, ബാക്കിയുള്ളവരോടും പറയണം,,,, " ബുള്ളറ്റിൽ കയറി ഇരുന്നു ഒരിക്കൽ കൂടി അവൻ ഓർമിപ്പിച്ചു,, അർജുൻ ഒന്ന് തലയാട്ടിയാതെയൊള്ളു,,, അവനറിയാമായിരുന്നു ആ ഉള്ള് മുഴുവൻ തത്തയെ കാണാനുളള തിടുക്കം ആണെന്ന്,,,, അവന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് കണ്ണിൽ നിന്നും മായും വരെ അർജുൻ നോക്കി നിന്നു,,, പ്രണയത്തിൻ മറുപുറം മനസ്സിലാക്കി കൊണ്ട്,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "അമ്മാ.... " രാവിലെ തന്നെ അടുക്കളയിൽ ചെന്ന് അമ്മയുടെ പിറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് തത്ത വിളിച്ചതും അപ്പം ചുടുന്നതിനിടയിൽ അവർ സൈഡിലെക്ക് തല ചെരിച്ചു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,,

"എഴുന്നേറ്റോ നീ,,,,, ചായ എടുക്കട്ടെ,,, " "വേണ്ടാ അമ്മാ,,, " അവൾ അതും പറഞ്ഞു കൊണ്ട് അവരോട് ഒന്ന് കൂടെ ചേർന്ന് നിന്നതും അവർ ഒരു സംശയത്തോടെ ഒന്ന് തിരിഞ്ഞു നിന്നു,,, "എന്താ എന്റെ കുട്ടിക്ക് പറ്റിയത് വന്നപ്പോൾ തൊട്ടു നനഞ്ഞ കോഴിയെ പോലെ ഒരു മൂലയിൽ ഇരിപ്പാണല്ലോ,,,, എന്ത് ചോദിച്ചാലും വേണ്ട,,, എന്താ കാര്യം അമ്മയോട് പറ,,, " അവർ അവളുടെ താടയിൽ പിടിച്ചുയർത്തി കൊണ്ട് ചോദിച്ചതും ഒരുനിമിഷം അവൾക്ക് എല്ലാം തുറന്ന് പറയണം എന്ന് തോന്നി,,, പക്ഷെ എന്തോ ഒന്ന് ഉള്ളിൽ തടയും പോലെ,, അവൾ അവരെ ബോധ്യപ്പെടുത്താൻ എന്ന പോലെ ഒന്ന് ചിരിച്ചു,,, "എന്ത് അമ്മ,,, ഒന്നും ഇല്ല,,, അവിടുന്ന് പോന്നപ്പോൾ ഒരു വിഷമം,,,,അത് മാത്രം ഒള്ളൂ,,, " അവൾ പറഞ്ഞു ഒപ്പിച്ചു,,, അമ്മ അവളെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു,, "മ്മ്മ്,,,, എന്ന നീ ഈ ചായ അമ്മക്ക് കൊണ്ട് കൊടുത്തേ,,, പുറത്ത് ഇരിപ്പുണ്ട്,,,, "

അവർ അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നതും അവൾ സ്ലാബിൽ നിന്നും ഒരു കപ്പ്‌ ചായ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി,,, ഹാളിൽ അപ്പ ഇരിപ്പുണ്ടായിരുന്നു,,, അവൾ അദ്ദേഹത്തെ ഒന്ന് നോക്കി പെട്ടെന്ന് തന്നെ കണ്ണുകൾ താഴ്ത്തി കൊണ്ട് പുറത്തേക്ക് ഇറങ്ങി,,, പുറത്തെ ഗാർഡനിൽ ഒരുക്കിയിരിക്കുന്ന സിമെന്റ് ബെഞ്ചിൽ പത്രവും വായിച്ചു ഇരിപ്പാണ് പാട്ടി,,,ഇടയ്ക്കിടെ കണ്ണ് തെളിയാത്ത മട്ടെ കണ്ണട കയറ്റി വെക്കുന്നുണ്ട്,,, ഇത് കണ്ട് കൊണ്ടാണ് തത്ത അങ്ങോട്ട്‌ ചെന്നത്,,,, അവൾ പിന്നിൽ നിന്നും കപ്പ്‌ അവരുടെ മുന്നിലേക്ക് നീട്ടിയതും അവർ ആ കൈകളിലൂടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി,,, പിന്നെ ഒന്ന് മുഖം കോട്ടി കൊണ്ട് വീണ്ടും കണ്ണുകൾ പത്രത്തിലേക്ക് മാറ്റി,,, "എന്ത് പറ്റി,,, ആള് ഭയങ്കര ഗൗരവത്തിൽ ആണല്ലോ,,, " "നീ എന്നോട് മിണ്ടണ്ട,,, വന്നിട്ട് ഒരു ദിവസം കഴിഞ്ഞു എന്നോടൊന്ന് സംസാരിക്കാൻ പോലും തോന്നിയില്ലല്ലോ,,, "

അവർ പരാതി പോലെ പറയുന്നത് കേട്ടു അവൾക്ക് ചിരിയാണ് വന്നത്,, അവൾ കയ്യിലെ കപ്പ്‌ അവരുടെ അടുത്ത് വെച്ച് കൊണ്ട് മുന്നിൽ മുട്ടുകാലിൽ ഇരുന്നു കൊണ്ട് അവരുടെ കയ്യിൽ പിടിച്ചു,,,, "വിഷമായോ പാട്ടിക്ക്,,,, വരാൻ കഴിയാഞ്ഞത് കൊണ്ടല്ലേ,, അല്ലെങ്കിൽ ഓടി വന്നു ഈ സുന്ദരി കോതയുടെ രണ്ട് കവിളിലും ഓരോ ഉമ്മ വീതം തന്നേനെ,,, " അവരുടെ ഇരു കവിളിലും മാറി മാറി ചുംബിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടു അത് വരെ ഗൗരവത്തിൽ നിന്നിരുന്ന അവരിൽ ചെറു പുഞ്ചിരി ഉടലെടുത്തു,,, അവർ അവളുടെ കവിളിൽ ഒന്ന് തലോടി,,, "എന്റെ കുട്ടിയെ എനിക്കറിഞ്ഞൂടെ,,,, പിന്നെ ഇന്ന് റൂമിൽ തന്നെ ഇരുന്നോ അധികം പുറത്ത് ഇറങ്ങേണ്ട,,,, നിന്റെ ചേച്ചിയും ചേട്ടനും വരുന്നുണ്ട്,,,, " പാട്ടി പറഞ്ഞതും അത് വരെ ചിരി ഉണ്ടായിരുന്ന തത്തയുടെ മുഖഭാവം മെല്ലെ മാറി,,, അപ്പോഴേക്കും ഗേറ്റ് കടന്ന് ഒരു വണ്ടി ഉള്ളിലേക്ക് കടന്നിരുന്നു,,

അവൾ മെല്ലെ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു,,, അപ്പോഴേക്കും കണ്ടു കാറിൽ നിന്നും ഇറങ്ങി വരുന്ന ലക്ഷ്മിയെ കൂടെ ലക്ഷ്മിയുടെ ഭർത്താവ് ആകാഷും,,, അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും അപ്പോഴേക്കും ലക്ഷ്മി അവളെ നോക്കാതെ ഗൗരവത്തോടെ ഉള്ളിലേക്ക് പോയി,,, പിന്നാലെ വന്ന ചേട്ടൻ തത്തയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഇപ്പൊ വരാം എന്ന ആക്ഷൻ ഇട്ടു കൊണ്ട് ഉള്ളിലേക്ക് പോയതും തത്തയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, "ഏത് ഗതികെട്ട നേരത്ത് ആണാവോ ആ പാവം ചെക്കന്റെ തലയിൽ അങ്ങനെ ഒരു സാധനത്തിനെ കെട്ടി വെക്കാൻ തോന്നിയത്,,, " പാട്ടി ഉറക്കെ പറഞ്ഞതും തത്ത പേടിയോടെ അവരുടെ വാ പൊത്തി പിടിച്ചു,,, "പൊന്നു പാട്ടി,,,, ആ പോയ സാധനം കേട്ടാൽ ഇന്ന് ഇവിടെ യുദ്ധം ആയിരിക്കും,,,, നാവ് അടക്കി നിന്നാൽ അത് വന്ന പോലെ നാളെയോ മാറ്റന്നാളോ ആയി പോകും അല്ലെങ്കിൽ അറിയാലോ,,,, "

അവൾ മെല്ലെ കൈ വേർപ്പെടുത്തി കൊണ്ട് പറഞ്ഞു,,, "അവൾ എന്തെങ്കിലും പറയും മുന്നേ നീ റൂമിലേക്ക്‌ പൊയ്ക്കോ,,, ഇനി അതിന്റെ പേരിൽ ഒരു യുദ്ധം വേണ്ടാ,,, ചെല്ല്,,, " പാട്ടി അവളെ ഉന്തി വിട്ടതും അവൾ ഉള്ളിലേക്ക് കയറി,, ഹാളിൽ എത്തിയതും കണ്ടു അപ്പയുടെ കൂടെ ഇരിക്കുന്ന ലക്ഷ്മിയെയും ആകാശിനെയും,,, അവൾ ഒന്നും മിണ്ടാതെ സ്റ്റയർ കയറി,,,, "ഡി.... " പിന്നിൽ നിന്നും ലക്ഷ്മിയുടെ കാതടപ്പിക്കും വിധമുള്ള ശബ്ദം കേട്ടതും അവൾ ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു,, അവളുടെ കണ്ണുകൾ ആകാശിൽ എത്തിയതും അവൻ മുകളിലെക്ക് പോകാൻ കാണിക്കുന്നുണ്ട്,,, ദേഷ്യത്തോടെ നോക്കുന്ന ചേച്ചിയിൽ നിന്നും കണ്ണുകൾ അപ്പയെ തേടി പോയി,,, "തത്തെ,,, നീ പോയി എന്തെങ്കിലും എടുത്ത് വെച്ച് പഠിക്കാൻ നോക്ക്,,,,," എന്തോ ഫയൽ നോക്കുന്നതിനിടയിൽ അദ്ദേഹം അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പറഞ്ഞതും തത്തയുടെ ഉള്ളിൽ ആശ്വാസം ആയിരുന്നു,,

അവൾ പെട്ടെന്ന് തന്നെ സ്റ്റയർ ഓടി കയറി,,, തൊട്ടടുത്ത് ഇരുന്നിരുന്ന ലക്ഷ്മി അദ്ദേഹത്തെ ദേഷ്യത്തോടെ ഒന്ന് നോക്കി കൊണ്ട് ഉള്ളിലേക്ക് പോയതും ആകാശ് ലക്ഷ്മിക്ക് കിട്ടിയത് ഇഷ്ടമായി എന്ന കണക്കെ ചിരിക്കുകയായിരുന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ഉറക്കത്തിൽ ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്,,, ആദ്യം തന്നെ കണ്ണുകൾ തൊട്ടടുത്ത വാച്ചിലേക്ക് നീങ്ങിയതും അതിൽ 12 മണി എന്ന് കണ്ടതും അവൾ സംശയത്തോടെ ഫോണിലേക്ക് ഒന്ന് നോക്കിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,, അവൾ ബെഡിൽ നിന്നും കെട്ടിപിടഞ്ഞു എഴുന്നേറ്റു കൊണ്ട് ഫോൺ എടുത്തു,,,, "ഹെലോ.... " അവളുടെ സ്വരത്തിൽ സന്തോഷം നിഴലിക്കുന്നുണ്ടായിരുന്നു,,, ബൈക്കിൽ ചാരി നിന്ന് കൊണ്ട് അവനും അത് കേട്ടു പുഞ്ചിരിച്ചു,,

"തത്തമ്മേ,,,, " അവന്റെ സ്വരത്തിൽ പ്രണയം കൂടി കലർന്നു,, "ഇതെന്താ ഈ പാതി രാത്രി ഒരു വിളി,,, " അവൾ കൊഞ്ചലോടെ ചോദിച്ചു,,, "നിന്നെ കാണാൻ തോന്നുന്നു,,, " "എനിക്കും കാണാൻ തോന്നുന്നുണ്ട് ആദി,,, എനിക്ക് ഇവിടെ നിന്ന് ഓടി വരാനാ തോന്നുന്നേ,,, എന്നിട്ട് നമ്മുടെ ഹോസ്റ്റലിന്റെ ജനാലയുടെ അടുത്ത് നിന്ന് ഒരുപാട് സംസാരിക്കണം,,, " അവൾ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് പറയുന്നത് കേട്ടു അവൻ ഒന്ന് ചിരിച്ചു,,, "നിനക്ക് എന്നെ കാണാൻ അത്രയും കൊതി തോന്നുന്നുണ്ടോ,,, " "മ്മ്മ്,,,, ഇപ്പൊ കണ്ടില്ലേൽ ശ്വാസം മുട്ടി മരിച്ചു പോകും എന്ന് തോന്നുന്നു,,,, " അവളുടെ സ്വരത്തിൽ ഒരു പരിഭവം നിറഞ്ഞു നിന്നിരുന്നു,,, "ആണോ,,, എന്ന മോള് ആ ജനാലയുടെ അടുത്തേക്ക് ചെന്നെ,,,, " അവൻ പറഞ്ഞതും അവൾ മെല്ലെ ജനാലയുടെ അടുത്തേക്ക് നീങ്ങി,,,

"എന്തിനാ,,, കാണാൻ ഒന്നും പറ്റില്ലല്ലോ,,,, " അവൾ ആകാശത്തെ ചന്ദ്രനെ നോക്കി ഒരു പരാതി കണക്കെ പറഞ്ഞതും അവനിൽ നിന്നും ഒരു പൊട്ടിച്ചിരിയാണ് ഉയർന്നത്,,, "ആകാശത്തേക്ക് നോക്കിയാൽ കാണാൻ കഴിയില്ല,,, ഭൂമിയിലേക്ക് നോക്ക് നോൺസ്റ്റോപ്പെ,,,," ആ ചിരിയോടെ തന്നെ അവൻ പറഞ്ഞതും അവൾ ഒന്ന് ഞെട്ടി കൊണ്ട് അവിടെ നിന്നും കാണാൻ പാകത്തിന് ഉള്ള റോഡിലേക്ക് നോക്കിയതും അവിടെ ബുള്ളറ്റും ചാരി നിൽക്കുന്ന ആദിയെ കണ്ട് ഞെട്ടലോടെ അവളുടെ കണ്ണുകൾ വികസിച്ചു,,,,,,, ദേഹം മുഴുവൻ ഒരു വിറയൽ അനുഭവപ്പെടുമ്പോഴും ഉള്ളിൽ സുഖമുള്ള അനുപൂതി നിറഞ്ഞു വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,, അവളുടെ കണ്ണുകൾ നിറഞ്ഞു,,, തനിക്ക് മുന്നിൽ നടക്കുന്നത് സ്വപ്നം ആണോ എന്ന് പോലും സംശയിച്ചു നിന്ന നിമിഷങ്ങൾ....... "*ആദി.... *" വാക്കുകൾ ഒന്ന് വിറച്ചു..........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story