പ്രണയമഴ-2💜: ഭാഗം 3

pranayamazha thasal

എഴുത്തുകാരി: THASAL

അവന്റെ വാക്കുകൾ അവളിൽ ആനന്ദം നിറച്ചു,, ആ കണ്ണുകൾ നിറയുമ്പോഴും അവൾ അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി,,, "അത്രക്ക് ഇഷ്ടാണോ എന്നെ,,, " അവളുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു മാറ്റം തന്നെയായിരുന്നു സൃഷ്ടിച്ചത്,,,അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്ത് കൊണ്ട് നെറ്റിയിലും കവിളിലും ആയി മാറി മാറി ചുംബിച്ചു,,, "എനിക്ക് അറിയില്ലഡി,,, ഇതിനെ സ്നേഹം എന്നാണോ,, പ്രേമം എന്നാണോ,,, അതോ ഭ്രാന്ത് എന്നാണോ വിളിക്കേണ്ടത് എന്ന്,,, അത്രമാത്രം ഇഷ്ടമാണ്,,," അവനിൽ നിറഞ്ഞു നിന്ന ഭാവം അവളിൽ സന്തോഷത്തിന്റെ പുതു നാമ്പുകളെ ഉണർത്തി,, അവളും ചെറു ചിരിയോടെ അവനിൽ നിന്നും മാറി നിന്നു,,അവളിൽ പണ്ടെന്നൊ അവൻ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു,,, "ഈ ലോകത്ത് ഒരുത്തിയെയും വിശ്വസിക്കാൻ കഴിയില്ലഡി,,,,എനിക്ക് ഞാൻ മാത്രമേ ഒള്ളൂ,,,അത് പോലെയാണ് എല്ലാവരുടെയും അവസ്ഥ,,, അല്ലാതെ ആർക്കെങ്കിലും വേണ്ടി ജീവിക്കുക എന്ന് പറഞ്ഞാൽ,, That was stupid,,,, i dont beleave any relation,,," വീണ്ടും വീണ്ടും അവളുടെ കാതുകളിലെക്ക് കടന്നു വന്നു,,,,അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ചിരിച്ചു,, ആ സമയം അവൻ എങ്ങോട്ടോ നോക്കി ഇരിക്കുകയായിരുന്നു,,

അവന്റെ ചുണ്ടിൽ ചെറുതായി തത്തി കളിച്ച പുഞ്ചിരി കണ്ട് അവൾക്ക് എന്ത് കൊണ്ടോ സന്തോഷം നിറഞ്ഞു വന്നു,, അവളുടെ കണ്ണുകളിൽ താടിയും മുടിയും വളർന്നു ചുണ്ടിൽ എപ്പോഴും എരിയുന്ന സിഗരറ്റുമായി കോളേജിലെ തണൽ മര ചുവട്ടിൽ ഇരിക്കുന്ന ആദിത്യയെ ഓർമ വന്നു,, അവളുടെ വിരലുകൾ അവന്റെ മുടിയിൽ ഒന്ന് തലോടി,, അവൻ മുഖം ഉയർത്തി എന്തെ എന്ന ഭാവത്തിൽ അവളെ നോക്കിയതും അവളിൽ ഒരു കുസൃതിയായിരുന്നു,, "മുടി വല്ലാതെ വളർന്നോ ആദി,,, നമുക്ക് വേട്ടണ്ടെ,,, " അവളുടെ ചോദ്യം കേട്ടു അവൻ സ്വയം ഒന്ന് മുടിയിൽ തലോടി,,അവന്റെ ചുണ്ടിൽ ചെറു ചിരി ഉടലെടുത്തു,, "അതെന്തേ കണ്ടിട്ട് ആ പഴയ ആദിത്യയെ ഓർമ വന്നോ,,, " അവന്റെ ചോദ്യത്തിന് അവൾ ഒന്ന് തല കുലുക്കി കൊണ്ട് അവനോട് ചേർന്ന് ഇരുന്നു,, "ആദിത്യ,,,,അവൻ ഇങ്ങനെ മതി,,, പഴയത് പോലെ ആയാൽ എനിക്കറിയില്ല ആദി എനിക്ക് പേടിയാ,,, " അവൾ അത് പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ആയി മുഖം അമർത്തിയതും അവനും അവളെ ഒന്ന് ചേർത്തു പിടിച്ചു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

അടുക്കളയിൽ നിന്നും ശബ്ദം കേട്ടതും തത്ത വാതിൽക്കൽ നിന്നും പാതി തലയിട്ട് കൊണ്ട് ഉള്ളിലേക്ക് നോക്കി,, അവിടെ എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ,, അവൾ ആദ്യം ഒന്ന് മടിച്ചു നിന്നു എങ്കിലും മെല്ലെ മെല്ലെ ഉള്ളിലേക്ക് കയറി,,, ആരുടെയോ സാനിധ്യം അറിഞ്ഞത് പോലെ അമ്മ ഒന്ന് തല ചെരിച്ചു നോക്കിയതും ചുരിദാറിൽ പിടിച്ചു മടിച്ചു മടിച്ചു വരുന്ന തത്തയെ കണ്ടതും അവർ ഒന്ന് പുഞ്ചിരിച്ചു,,, "നീ എന്താ ഇങ്ങനെ നിൽക്കുന്നെ,,, ഇങ് വാ തത്ത പെണ്ണെ,,, " അവർ പറഞ്ഞതും അവളുടെ ചിന്തയിൽ ആദ്യം വന്നത് തന്റെ അമ്മയെ ആയിരുന്നു,, അവൾക്ക് എന്ത് കൊണ്ടോ സങ്കടം തീക്കട്ടിയായി വരുന്നത് പോലെ തോന്നി,,, അത് മറച്ചു പിടിച്ചു അവരെ നോക്കി ചിരിക്കുമ്പോഴും അവളുടെ നെഞ്ചിൽ എന്തോ എരിയും പോലെ തോന്നിയിരുന്നു,, അതിന്റെ ഫലം എന്നോണം കണ്ണുകൾ നിറഞ്ഞു,, അവൾ വേഗം അത് തുടച്ചു മാറ്റി അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു എങ്കിലും അവളിലെ മാറ്റം അവർക്കും മനസ്സിലായിരുന്നു,, അവൾ മെല്ലെ അവരുടെ അടുത്തേക്ക് ചെന്ന് അവർ ഉണ്ടാക്കുന്ന ഓരോ കാര്യങ്ങളും നോക്കി,, "ഹൈ,,, സാമ്പാർ,,," അവൾ മുഖം ഒന്ന് വിടർത്തി കൊണ്ട് പറയുന്നത് കേട്ടതും അവർ കൈലിൽ ലേശം എടുത്ത് അവൾക്ക് ടേസ്റ്റ് ചെയ്യാൻ കൊടുത്തു,,

അവൾ അത് ഞൊട്ടി നുണഞ്ഞു,, "നല്ല ടേസ്റ്റ് ഉണ്ട് അമ്മാ,,, എന്റെ അമ്മയും ഇങ്ങനെയാ,,,, നല്ല കൈപുണ്യമാ,,," അവൾ പറഞ്ഞു നിർത്തിയതും അവർ ചെറു പുഞ്ചിരിയോടെ അവളെ നോക്കി,, "മോൾക്ക്‌ നല്ല സങ്കടം ഉണ്ടല്ലേ,, " അവരുടെ ചോദ്യം കേട്ടു അവൾ ഒന്ന് ഞെട്ടി,,, പിന്നീട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു,, "പ്രയാസപ്പെട്ടു കൊണ്ട് ചിരിക്കണ്ട മോളെ,,, വേദന കൂടത്തേ ഒള്ളൂ,,,എനിക്കറിയാം,,, അപ്പയെയും അമ്മയെയും വിട്ട് പോന്നതിൽ നല്ലോണം സങ്കടം ഉണ്ടെന്ന്,,, ഞാൻ അവനോട് പറയാം,,,, അവൻ വീട്ടിൽ വന്നു സംസാരിച്ചോളും,,,, " അവർ പറഞ്ഞതും അവൾക്ക് ഓർമ വന്നത് വീട്ടിൽ വെച്ച് നടന്ന സംഭവങ്ങൾ ആയിരുന്നു,, അവൾ വേണ്ട എന്ന രീതിയിൽ ഒന്ന് തലയാട്ടി,, ആ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു,, "വേണ്ടാ അമ്മാ,,,,സങ്കടം ഒക്കെയുണ്ട്,,, പക്ഷെ ഞാൻ വന്നത് ആദിയോടൊപ്പം ജീവിക്കാൻ അല്ലെ,, അപ്പയുടെയും അമ്മയുടെയും മുന്നിൽ ഒരു തെറ്റ് കാരിയായല്ല,,, ഞാൻ ചെയ്തതിൽ തെറ്റില്ല എന്ന് തെളിയിച്ചു നിൽക്കാൻ ആണ് എനിക്കിഷ്ടം,,,അമ്മയെ ഓർക്കുമ്പോഴാ,,,എന്നോടുള്ള ദേഷ്യം ആ പാവത്തിൽ തീർക്കോ എന്നാ പേടി,,, " അവളുടെ ചുണ്ടുകൾ വിതുമ്പി,, അമ്മ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് അവളെ സമാധാനിപ്പിച്ചു,, മെല്ലെ അവളുടെ സങ്കടം കെട്ടടങ്ങി എന്ന് തോന്നിയപ്പോൾ അവൾ തന്നെ അവരിൽ നിന്നും മാറി നിന്നു,,,

"അമ്മയെ ഒരുപാട് ഇഷ്ടമാണല്ലെ,, " "അമ്മയെ മാത്രമല്ല,,, അപ്പയെയും ചേച്ചിയെയും എല്ലാം,,, അമ്മ പാവാ,, സ്നേഹിക്കാൻ മത്രേം അറിയുള്ളു,, എനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അപ്പയോട് പറയുന്നത് അമ്മയാ,, എപ്പോഴും എന്റെ കൂടെ ഉണ്ടാകും,, അപ്പയും ചേച്ചിയും ഒരുപോലെയാ,, മനസ്സിൽ ഒരുപാട് സ്നേഹം ഉണ്ടെങ്കിലും പ്രകടിപ്പിക്കാൻ അറിയില്ല,,,,പക്ഷെ എന്നെ ഒരുപാട് ഇഷ്ടാ,,,," അവൾ ചെറു ചിരിയോടെ പറയുന്നത് കേട്ടു അമ്മയുടെ ഉള്ളിൽ ഒരു അതിശയം ആയിരുന്നു,,, ഇത്രയും ഉപദ്രവിച്ചിട്ടും അവളുടെ ഉള്ളിൽ അവർക്കുള്ള സ്ഥാനം കണ്ട്,,, ഒരു ദേഷ്യത്തിന്റെ കണിക പോലും അവളിൽ ഇല്ലല്ലോ എന്നോർത്ത്,,, "അമ്മാ,,, അമ്മ എന്താ ഞാൻ വന്നപ്പോൾ എന്നെ വീട്ടിലേക്ക് കയറ്റിയെ,,,ഞാൻ കരുതിയെ കയറ്റില്ല എന്നാ,,, " ഒരു ചിരി പാസാക്കി കൊണ്ട് അവൾ ചോദിക്കുന്നത് കേട്ടു അമ്മയും ചിരിച്ചു,, "എനിക്ക് മോളെ അറിയാം,,, ആദി പറഞ്ഞിട്ടുണ്ടായിരുന്നു,,,,മോളെ പറ്റിയും ഇഷ്ടത്തെ പറ്റിയും,,,എന്റെ മോനെ ജീവിതത്തിലെക്ക് തിരിച്ചു കൊണ്ട് വന്ന മോളല്ലേ,, ഞാൻ എങ്ങനെയാ ഇറക്കി വിടാ,,," അവർ വാൽസല്യത്തോടെ അവളുടെ മുടിയിൽ ഒന്ന് തലോടി,, അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി ഉടലെടുത്തു,,, അവൾ അവരുടെ കൈ പിടിച്ചു കൊണ്ട് ഉള്ളനടിയിൽ ഒന്ന് ചുംബിച്ചു,,

അവർ അത്ഭുതത്തോടെ അവളെ നോക്കുകയായിരുന്നു,, "ന്റെ അമ്മയും ഇങ്ങനെയാ,,,," അവളുടെ കുഞ്ഞ് മുഖം വിടർന്നു വരുന്നത് കണ്ട് അവരുടെ ചുണ്ടിൽ ചെറു ചിരി സ്ഥാനം പിടിച്ചു,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ടേബിളിൽ ഭക്ഷണം എടുത്ത് വെക്കാൻ അവളും അമ്മയെ സഹായിച്ചു,, എല്ലാം എടുത്ത് വെച്ചപ്പോഴേക്കും ആദി സ്റ്റയർ ഇറങ്ങി കയ്യിന്റെ സ്ലീവ് ഒന്ന് മടക്കി വെച്ച് കൊണ്ട് താഴേക്ക് ഇറങ്ങി വന്നിരുന്നു,,, അവളെ കണ്ടതും അവൻ ഒരു കുസൃതി ചിരിയുമായി വന്നു,,,അമ്മക്ക് ഓപ്പോസിറ്റ് ആയി കയറി ഇരുന്നു,, അമ്മയായിരുന്നു രണ്ട് പേർക്കും വിളമ്പി കൊടുത്തത്,,, ഭക്ഷണം കഴിക്കുന്നതിനിടയിലും അവളിലേക്ക് ഇടയ്ക്കിടെ പാറി വീഴുന്ന അവന്റെ നോട്ടം കണ്ട് അവൾ അമ്മയെ കാണിച്ചു കൊടുത്തു,, അവൻ അതൊന്നും സാരമല്ല എന്ന കണക്കെ ടേബിളിന് ചുവട്ടിൽ വെച്ച അവളുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു,,, "ആദി,,, " ഭക്ഷണത്തിൽ നിന്നും കണ്ണ് എടുക്കാതെയുള്ള അമ്മയുടെ വിളി കേട്ടു അവൻ ഒന്ന് തല ഉയർത്തി നോക്കി,, "നാളെ കോവിലിൽ വെച്ച് ഒരു താലി കെട്ട്,,, അത് പോരെ,,, " അവരുടെ ചോദ്യത്തിൽ അവൾ അവനെ ഒന്ന് നോക്കി,, അവനും അവരെ നോക്കുന്നുണ്ടായിരുന്നു,, "മ്മ്മ്,,, മതി,,, " അവൻ വാക്കുകളിൽ മിതത്വം പാലിച്ചു,,,

അവൾ അവൻ പിടിച്ച കയ്യിൽ ഒന്ന് മുറുക്കം കൂട്ടി,, അവൻ അവളെ നോക്കിയതും അവൾ ദയനീയമായി ഒന്ന് നോക്കി,, അവൻ കസേര വലിച്ചു അവളുടെ അടുക്കലേക്ക് ഒന്ന് കൂടി ചേർന്നിരുന്നു,, "അമ്മക്ക് ഒന്നും താമസിപ്പിക്കുന്നത് ഇഷ്ടമല്ല തത്തമ്മേ,,, അതങ്ങു നടത്തിയാൽ നിന്റെ അപ്പയുടെ അടുത്തേക്ക് എനിക്ക് ധൈര്യമായി പോകാലോ,,, എന്റെ ഭാര്യയാണ് എന്ന് പറഞ്ഞ്,,, " അവന്റെ വാക്കുകളിൽ കുസൃതി നിറഞ്ഞു,, അവളും ഒന്ന് പുഞ്ചിരിച്ചു,, ഭക്ഷണം കഴിക്കുന്ന അമ്മ ഒന്ന് ചുമച്ചപ്പോൾ ആണ് രണ്ട് പേരും തമ്മിലുള്ള നോട്ടം മാറ്റിയത്,,,അമ്മ അവനെ നോക്കി എന്താടാ എന്നർത്ഥത്തിൽ തലയാട്ടുന്നുണ്ട്,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഇന്ന് മോള് എന്റെ കൂടെ കിടന്നോ,,,മേലെ ആദിയല്ലെ,,, പിന്നെ മറ്റേ റൂമിൽ പഴയ സാധനങ്ങൾ ഒക്കെ പൂട്ടി ഇട്ടേക്കുവാ,,, " അമ്മ പറയുന്നത് കേട്ടു അവൾ ഒന്ന് തലയാട്ടി സമ്മതിച്ചു കൊണ്ട് തനിക്കൊപ്പം നിൽക്കുന്ന ആദിയെ ഒന്ന് നോക്കി,,, അവൻ അവളോട്‌ സമ്മതം അറിയിച്ചു കൊണ്ട് ചെല്ലാൻ പറഞ്ഞതും അവൾ അവന്റെ കൈ വിട്ട് കൊണ്ട് അമ്മയുടെ കൂടെ ചെന്നു,, റൂമിലേക്ക്‌ കയറും മുന്നേ അവൾ ഒരിക്കൽ കൂടി ആദിയെ നോക്കി,,, അവൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉമ്മ വെക്കും പോലെ കാണിച്ചതും അവൾ ചിരി അടക്കി നിർത്തി ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് വാതിൽ അടച്ചു,,, അവളുടെ കാട്ടികൂട്ടൽ കണ്ട് അവൻ ചെറു ചിരിയോടെ സോഫയിലേക്ക് ചാഞ്ഞു,, "അമ്മാ,,,, "

അമ്മയെ ചുറ്റി പിടിച്ചു കിടക്കുന്നതിനിടയിൽ അവൾ ഒന്ന് വിളിച്ചു,, അമ്മ അവളുടെ വിളി കേട്ടു ഒന്ന് തല താഴ്ത്തി അവളെ നോക്കി,, "നീ ഇത് വരെ ഉറങ്ങിയില്ലേ,,,മോളെ,, " "മ്മ്മ്ഹും,,, എനിക്ക് ആദിയെ പറ്റി പറഞ്ഞ് തരാവോ,,, " അവളുടെ ചോദ്യം കേട്ടു അമ്മ ഒരു സംശയത്തിൽ അവളെ നോക്കി,, "നിനക്കറിയാത്ത എന്ത് കാര്യമാ അവനുള്ളത്,,," അമ്മയുടെ ചോദ്യം കേട്ടു അവൾ ഒന്ന് ചുണ്ട് കൂർപ്പിച്ചു,, "എനിക്ക് അങ്ങനെ എല്ലാം അറിയില്ല അമ്മാ,,, അമ്മ ഒന്ന് പറഞ്ഞ് താ,,,അവനോട് ചോദിച്ചാൽ ചീത്ത പറയും,,, അതോണ്ട,,,," കുഞ്ഞ് കുഞ്ഞിനെ പോലെ അവരുടെ മാറിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞതും അവരും അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് നെറുകയിൽ തലോടി,, "എന്റെ നല്ല വയസ്സില്,,,,തമിഴ്നാട്ടിൽ നിന്നും വന്നൊരു ആലോചനയായിരുന്നു ആദിയുടെ അപ്പയുടെത്,,,കുടുംബം മുഴുവൻ ഇവിടെ സെറ്റിൽ ആയിരുന്നു,,, അതോടെ എന്റെ പഠിപ്പും മുടക്കി എന്നെ ഇങ്ങോട്ട് കല്യാണം കഴിച്ചു കൊടുത്തു,, ആകെ കൂടി മലയാളം അറിയാവുന്നത് അദ്ദേഹത്തിന് മാത്രമായിരുന്നു,,,, അങ്ങനെ എന്റെ ഇരുപത്തി രണ്ടാം വയസ്സിൽ ഞങ്ങൾക്ക് പിറന്ന നിധി,, ദൈവം തന്ന സമ്മാനം,,, അതാണ് എന്റെ മോൻ ആദിത്യ,,,ചെറുപ്പം തൊട്ടേ പാട്ടും ഡാൻസും എന്ന് വേണ്ടാ എല്ലാത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്,,,

എന്നേക്കാൾ പ്രിയം അവന് അവന്റെ അപ്പയോട് തന്നെയായിരുന്നു,, അദ്ദേഹത്തിനും ജീവൻ ആയിരുന്നു,,, വലുതാകും തോറും അവൻ എന്ന ലോകത്ത് ഞങ്ങൾ കുടുങ്ങി കിടന്നു,,, അങ്ങനെ ഒരു ദിവസം എന്റെ മോന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി,,, അറിയാതെയാണെങ്കിലും അവന്റെ അപ്പക്ക് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു,,, അവൾ പ്രിയയെ,,,,,,,, " പറഞ്ഞ് തീരും മുന്നേ അമ്മ ഒന്ന് തത്തയെ നോക്കി,,, തത്ത ഉറങ്ങിയിരുന്നു,,, അവർ കണ്ണുകൾ തുടച്ചു കൊണ്ട് അവളെ ഒന്ന് ഒന്നൂടെ മുറുകെ പുണർന്നു കൊണ്ട് കിടന്നു,, പക്ഷെ മെല്ലെ തത്തയുടെ കണ്ണിൽ നിന്നും നീരുറവ അവരെ സ്പർഷിച്ചു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ കോവിലിൽ ചെന്ന് അവർ രണ്ട് പേരും ഒരുപോലെ കൈ കൂപ്പി നിന്നു,,,മുഹൂർത്തം അടുത്തപ്പോൾ ഒരു ആലില താലി അവളിൽ ചാർത്തി കൊണ്ട് അവൻ അവളെ സ്വന്തമാക്കി,,, കാലങ്ങളുടെ കാത്തിരിപ്പ് അവസാനിച്ച കണക്കെ അവൾ കണ്ണുകൾ അടച്ചു പിടിച്ചു,,, താലിയിൽ ഒന്ന് പിടി മുറുക്കി,,, ഒരുപക്ഷെ ഈ നിമിഷങ്ങൾ ദൂരെ മനസ്സിൽ കണ്ട് കൊണ്ട് കഴിയുന്ന രണ്ട് ജന്മങ്ങൾ ഉണ്ടായിരുന്നു,,,അവളുടെ അമ്മയും പാട്ടിയും,, വിവാഹം ആണ് എന്ന് വിളിച്ചറിയിച്ചു കരഞ്ഞ മകളെ മനസ്സ് കൊണ്ട് അനുഗ്രഹിച്ച ആ അമ്മയുടെ കണ്ണുകൾ ഇത് വരെ തോർന്നിരുന്നില്ല,,,

അവൻ മെല്ലെ അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി,,, എന്ത് കൊണ്ടോ നിറഞ്ഞു വന്ന കണ്ണുകൾ ഒന്ന് തുറന്ന് കൊണ്ട് അവൾ അവനെ നോക്കി,, അവൻ മെല്ലെ കണ്ണുകൾ ഒന്ന് തുടച്ചു കൊടുത്തു,, "ഇനി കരയരുത്,,,എനിക്ക് കാണേണ്ടത് ചിരിക്കുന്ന എല്ലാവരോടും കളി പറഞ്ഞ് നടക്കുന്ന തത്തമ്മയെയാണ്,,, ഈ കണ്ണുകൾ നിറഞ്ഞാൽ അത് എനിക്ക് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല,,, " അവന്റെ വാക്കുകൾ അവളിൽ വല്ലാത്തൊരു സന്തോഷം നിറച്ചു,,, അവൾ അവനെ നോക്കി പുഞ്ചിരിച്ചു,,, കണ്ണുകൾ ഒഴുകുമ്പോളും ആധരം അതിനെ മറക്കും വിധം പുഞ്ചിരി നിറച്ചു നിന്നു,,, അമ്പലത്തിൽ നിന്നും വന്ന ശേഷം ചെറിയ രീതിയിൽ ഒരു സദ്യ അത് മാത്രമായിരുന്നു അവരുടെ ആഘോഷം,,, അവരുടെ സന്തോഷത്തിൽ പങ്ക് ചേരാൻ ആരും വന്നിരുന്നില്ല,,, "അമ്മാ,,, ഞങ്ങൾ ഒന്ന് കേരളത്തിലേക്ക് പോകുകയാ,,, " ഭക്ഷണം കഴിച്ചു സിറ്റ് ഔട്ടിൽ ചാരി ഇരുന്നു കൊണ്ട് അവൻ പറഞ്ഞു,,,, തത്ത അത്ഭുതത്തിൽ അവനെ നോക്കുന്നുണ്ടായിരുന്നു,,, അമ്മ അവനെ നോക്കി ഒന്ന് കണ്ണ് കൂർപ്പിച്ചു,,, "നിനക്ക് എന്താ ആദി,,, അവിടെ ആരുണ്ടായിട്ടാ നീ പോകുന്നത്,,, " അവരുടെ സ്വരം കടുത്തു,,, "പോകണം അമ്മാ,,, ആരും ഇല്ല എന്ന് പറയാൻ പറ്റില്ലല്ലോ,,, ഞങ്ങൾക്ക് എന്തിനും ഏതിനും കൂട്ട് നിന്ന കുറച്ച് പേർ ഉണ്ടല്ലോ,,,

അവരെ ഒന്ന് കാണണം,, രണ്ട് ദിവസം അതിനുള്ളിൽ തിരിച്ചു വരും,,, " അവൻ പറഞ്ഞു നിർത്തി,, തത്തയുടെ മുഖം വിടർന്നിരുന്നു,,, അവളുടെ നോട്ടം കണ്ട് അവൻ കണ്ണ് കൊണ്ട് എന്തോ ആക്ഷൻ കാണിച്ചതും അവൾ ആദ്യം നോക്കിയത് അമ്മയെയായിരുന്നു,, അമ്മയും സമ്മതം പോലെ ഒന്ന് പുഞ്ചിരിച്ചതും അവൾ ഉള്ളിലേക്ക് ഓടി,,, അവൻ വാങ്ങി കൊടുത്ത ഒരു ചുരിദാർ ഇട്ടു കയ്യിൽ കിട്ടിയ കുറച്ച് സാധനങ്ങൾ പാക്ക് ചെയ്തു കൊണ്ട് അവന്റെ അരികിലേക്ക് ചെന്നു,,, "അയ്യടാ പോകാം എന്ന് പറഞ്ഞപ്പോൾ എന്താ ആത്മാർത്ഥത,,,," "എനിക്ക് അവരെ കാണാൻ കൊതിയായിട്ടല്ലെ,,, " "അയ്യ,,,കൊതി,,, വാ,,, " അവൻ ഒരു കള്ള ചിരിയിൽ അവളെ നോക്കി കൊണ്ട് പറഞ്ഞു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയതും അവൾ അമ്മയെ നോക്കി സമ്മതം വാങ്ങി,,, ആ കാലിൽ തൊട്ട് ഒന്ന് അനുഗ്രഹവും വാങ്ങി കൊണ്ട് അവന്റെ കൂടെ ഇറങ്ങി,,,,അവന്റെ കൂടെ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട് എങ്കിലും സ്വന്തം എന്ന അധികാരത്തോടെ അവനെയും ചുറ്റി പിടിച്ചുള്ള ഒരു യാത്ര അത് ആദ്യമായി ആയിരുന്നു,,, അവൾ ചുറ്റും എല്ലാം ആസ്വദിച്ചു കൊണ്ട് അവന്റെ തോളിൽ മുഖം അമർത്തി കൊണ്ട് കിടന്നു,,, കേരള ബോർഡർ അവർ കടക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു സന്തോഷം നിറഞ്ഞു നിന്നു,,,

ആദ്യമായി അപ്പയുടെ കൂടെ ഇവിടേക്ക് വന്ന ഓർമ അവളിൽ ചെന്ന് പതിഞ്ഞു,,, രാത്രിയോടടുത്ത് അവർ കണ്ണൂർ എത്തി ചേർന്നു,,, അവിടെ ഒരു ലോഡ്ജ് എടുത്ത് അവർ അന്ന് രാത്രി അവിടെ കഴിച്ചു കൂട്ടി,, അവന്റെ നെഞ്ചിൽ തല വെച്ച് കിടക്കുമ്പോഴും രണ്ട് പേരുടെയും മനസ്സിൽ നാളത്തെ ചിന്ത മാത്രമായിരുന്നു,,, തങ്ങളെ ഒരുമിപ്പിച്ചവരെ പറ്റി ഓർക്കുമ്പോൾ അവരുടെ ഉള്ളിൽ ഒരു സന്തോഷം വന്നണയുകയായിരുന്നു,,, പിറ്റേന്ന് അവർ രണ്ട് പേരും രാവിലെ തന്നെ യാത്ര തുടർന്നു,,, അവർ എത്തി ചേർന്നത് കണ്ണൂർ SM കോളേജിന്റെ മുൻപിൽ ആയിരുന്നു,,,, കുറെ കാലത്തിനു ശേഷം കാണുന്നത് കൊണ്ടാകാം അവളിൽ വല്ലാത്തൊരു സന്തോഷം പിറവി എടുത്തു,, അവൻ ബുള്ളറ്റ് ഉള്ളിലേക്ക് എടുത്തു,,, ഉള്ളിൽ വാക പൂക്കൾ ചതഞ്ഞരഞ്ഞ വഴികളിലൂടെബുള്ളറ്റ് മുന്നോട്ട് സഞ്ചരിച്ചു,, ഓരോ കാഴ്ചയും അവളുടെ ഉള്ളിൽ പഴയ ഓർമകളുടെ വിത്ത് മുളപ്പിച്ചു,,, പാർക്കിങ്ങിൽ വണ്ടി നിർത്തി,,, അവർ പതിവ് തണൽ മരത്തിന് ചുവട്ടിലേക്ക് കൈകൾ കോർത്തു പിടിച്ചു കൊണ്ട് നടന്നു,,, ഓരോ ചുവടുകൾ മുന്നോട്ട് വെക്കുമ്പോഴും അവിടെ തങ്ങളെയും കാത്തു ഇരിക്കുന്ന മുഖങ്ങളും അവയിലേ സന്തോഷവും കണ്ട് അറിയാതെ തന്നെ അവളുടെ ചിന്ത പഴയ കാലത്തേക്ക് എത്തി നിന്നു,,, വാകപ്പൂക്കൾ പെയ്തു വീഴുന്ന ആ പഴയ കോളേജ് വഴികളിൽ,,,....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story