പ്രണയമഴ-2💜: ഭാഗം 30

pranayamazha thasal

എഴുത്തുകാരി: THASAL

"*ആദി.... *" വാക്കുകൾ ഒന്ന് വിറച്ചു.... അവൾക്ക് കണ്ടത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,,, സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൾ കണ്ടു ചുണ്ടിൽ ചെറു പുഞ്ചിരി നിറച്ചു കൊണ്ട് ബുള്ളറ്റിൽ ചാരി നിൽക്കുന്ന ആദിയെ,,, അവളുടെ കൈകൾ ജനൽ കമ്പിയിൽ പിടി മുറുക്കി,,,, "നീ,,,, നീ എന്താ... " അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല,,, അവൻ ചെറു പുഞ്ചിരിയോടെ ഫോൺ കാതോട് അടുപ്പിച്ചു,,, "നീ ഇറങ്ങി വാ തത്തമ്മേ,,,, " "ആരെങ്കിലും കണ്ടാൽ,,, എനിക്ക് പേടിയാ.. " വാക്കുകളിൽ ആധി നിറഞ്ഞിരുന്നു,, "ആരും കാണില്ല,,, ഇങ്ങ് വാ,,, നിന്നെ കാണാൻ വേണ്ടിയാ ഞാൻ ഇത്രയും ദൂരം വന്നത്,,, വാ തത്തെ,,, " അവൻ അവളെ ഒരിക്കൽ കൂടി വിളിച്ചു,,, അവൾ അല്പം പേടിയിൽ ആണെങ്കിലും അവനെ നോക്കി ഒന്ന് തല കുലുക്കി കൊണ്ട് മെല്ലെ റൂമിൽ നിന്നും പുറത്ത് ഇറങ്ങി,,,

ഹാളിൽ ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് വീടിനു പുറത്തേക്ക് നടന്നു ഡോർ ഒന്ന് ക്ലോസ് ചെയ്തു കൊണ്ട് പിന്നെ ഒരു ഓട്ടം ആയിരുന്നു റോഡിലേക്ക്,,, അവൾക്ക് അവനെ കാണാൻ വല്ലാതെ തിടുക്കം തോന്നിയിരുന്നു,,, ഗേറ്റ് കടന്ന് പുറത്തേക്ക് ഓടി അവൾക്ക് വേണ്ടി നീട്ടിപിടിച്ച ആ കൈ വലയത്തിൽ കിതച്ചു കൊണ്ട് ഓടി കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു,,, അവൻ ചെറു പുഞ്ചിരിയോടെ അവളെ തന്നോട് ചേർത്ത് പിടിച്ചു,,,, ആ മുടി ഇഴകളിൽ ഒന്ന് തലോടി,,,, എത്ര സമയം എന്നറിയില്ല അവർ അങ്ങനെ നിന്നു,,, മെല്ലെ അവളുടെ കിതപ്പ് കുറയുന്നതിനനുസരിച്ച് ആ ഹൃദയങ്ങൾ ഒരുമിച്ച് മിഡിക്കാൻ തുടങ്ങിയിരുന്നു,,,, "miss u lot aadhi.... " അവൾ അവനെ ഒന്ന് കൂടെ പറ്റിചേർന്ന് കൊണ്ട് പറഞ്ഞതും അവൻ അവളുടെ നെറ്റിയുടെ സൈഡിൽ ഒന്ന് ചുണ്ടമർത്തി,,,, അവൾ മെല്ലെ അവനിൽ നിന്നും വിട്ട് മാറി ചുറ്റും ഒന്ന് നോക്കി,,, ആരും കാണുന്നില്ല എന്ന് കണ്ടതും അവനെ പിടിച്ചു റോഡിൽ സൈഡിൽ ഉള്ള നീണ്ട പാതയിൽ ഇരുന്നു,,,

അവന്റെ കൈകളിൽ വട്ടം പിടിച്ചു കൊണ്ട് അവന്റെ തോളിൽ തല വെച്ച് കിടന്നു,,, അവൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല,,, അവനോട് ചേർന്ന് ഇരിക്കുമ്പോൾ തന്നെ ഒരു ആശ്വാസം അവളെ വന്നു മൂടുന്നുണ്ടായിരുന്നു,,,, "why are you silent aadhi... " അവൾ മെല്ലെ തല ഉയർത്തി കൊണ്ട് അവനോട് ചോദിച്ചതും ആ ചൊടികളെ ഇണയാൽ ബന്ധിപ്പിക്കാൻ അവന് അധിക സമയം വേണ്ടി വന്നിരുന്നില്ല,,,, അവന് പറയേണ്ട സങ്കടങ്ങളും പരിഭവങ്ങളും സന്തോഷങ്ങളും എല്ലാം അതിൽ ഉണ്ടായിരുന്നു,,, ആദ്യം ഒന്ന് ഞെട്ടി തത്തയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു എങ്കിലും അത് മെല്ലെ കൂമ്പി അടഞ്ഞു,,, അത് വരെ അവന്റെ കയ് വലയം ചെയ്തിരുന്ന കൈകൾ അവന്റെ നെഞ്ചിൽ ഉള്ള ഷർട്ടിനെ ചുളിച്ചു,,,,അവന്റെ കൈകൾ അവളുടെ മുടി ഇഴകളിൽ ആയിരുന്നു,,, അവളിൽ നിന്നും ചുണ്ടുകൾ വേർപ്പെടുത്തുമ്പോൾ അവനിൽ ഒരു കള്ള ചിരിയായിരുന്നു,,,അവളിൽ ചെറു നാണം മൊട്ടിട്ടു,,,

അവനെ ഫേസ് ചെയ്യാൻ കഴിയാതെ അവൾ താഴെ റോഡിൽ കണ്ണുകൾ പതിപ്പിച്ചു,,, അവൻ ഒന്നും മിണ്ടാതെ അവളുടെ തോളിലൂടെ കയ്യിട്ട് മുറുക്കി അവനോട് ചേർത്ത് ഇരുത്തി,,, "i am really sorry.... " അവന്റെ വാക്കുകൾ കേട്ടു അവൾ ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് അവനെ നോക്കി,,, "ഫസ്റ്റ് ലിപ് ലോക്കിന് മുന്നേ നിന്നോട് മുൻകൂട്ടി ഇൻഫോം ചെയ്യാൻ കഴിഞ്ഞില്ലല്ലോ,,,, " അവൻ മെല്ലെ കാതോരം പറഞ്ഞതും അവൾ ചെറു ചിരിയോടെ അവനെ ഒന്ന് തള്ളി മാറ്റി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റതും അവനും കൂടെ എഴുന്നേറ്റു,, അവൾ പേടിയോടെ ചുറ്റും നിരീക്ഷിക്കുന്നത് കണ്ടതും അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് ബുള്ളറ്റിൽ കയറി ഇരുന്നു,,,അവളുടെ മുഖത്ത് ഒരു സങ്കടം ഉണ്ടായിരുന്നു,,, "പോവാണോ,,, " "മ്മ്മ്,,,, നിന്നെ ഒന്ന് കാണണം എന്നുണ്ടായിരുന്നു,,, അതാ വന്നത്,,,

ഇനിയും പോയില്ലേൽ ഇവിടെ ഒരാൾക്ക് അറ്റാക്ക് വരും,,, പോട്ടെടി,,, " അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ പരിഭവത്തോടെ ചുണ്ട് കൂർപ്പിച്ചു തലയാട്ടി,,, "എങ്ങോട്ടാ,,, " "കേരളത്തിലേക്ക്,,, അല്ലാതെ എങ്ങോട്ടാ,,, " അവൻ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു,,, "അപ്പൊ വീട്ടിൽ പോകുന്നില്ലേ,,, !???" അവളുടെ വാക്കുകൾ അവനിൽ വല്ലാത്തൊരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്,, അവളോട്‌ ദേഷ്യം കാണിക്കാൻ കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ അവൻ മെല്ലെ തല ചെരിച്ചു എങ്ങോട്ടോ നോക്കി നിന്നതെയൊള്ളു,,, അവൾ ഒരു ചിരിയോടെ അവന്റെ മുഖം തനിക്ക് അഭിമുഗമായി തിരിച്ചു പിടിച്ചു,,, "ഈ വെക്കേഷൻ എങ്കിലും ആ അമ്മയുടെ കൂടെ ആയ്ക്കോട്ടെ,,,, പിന്നെ അത് എന്റെയും ഒരു ആഗ്രഹം ആണെന്ന് കൂട്ടിയാൽ മതി,,,,

ഞാൻ ഇവിടെയും നീ കേരളത്തിലും അത് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു ആദി,,,, നീ ഇവിടെ ഉണ്ടെങ്കിൽ എനിക്ക് ആശ്വസിക്കാലോ,,,,കുറച്ച് അകലെയാണെങ്കിലും നീ ഉണ്ടെന്ന്,,,, " അവൾ അവന്റെ മുഖം കൈ കുമ്പിളിൽ കോരി എടുത്തു കൊണ്ട് പറഞ്ഞതും അവനും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,,,അവൾ അവനെ സംശയത്തോടെ നോക്കി,,, "പോകില്ലേ ആദി,,,, മ്മ്മ്,,, " അവൾ ഒന്ന് ചോദിച്ചതും അവൻ മെല്ലെ തലയാട്ടി,,, "മ്മ്മ്,,,,, നിനക്ക് വേണ്ടി,,, മാത്രം,,, " അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു ഗൗരവം ഉണ്ടായിരുന്നു,, എങ്കിലും എന്തോ വിശ്വാസത്തിൽ എന്ന പോലെ അവൾ പുഞ്ചിരിച്ചു,,, എല്ലാം നേരെയാകും എന്ന പ്രതീക്ഷ അവളിൽ ഉണ്ടായിരുന്നു,,, "എനിക്ക് വേണ്ടിയെങ്കിൽ അങ്ങനെ,,,,,പോകണം,,,,, കേട്ടല്ലോ,,, " അവന്റെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്ത് കൊണ്ട് അവൾ പറഞ്ഞതും അവൻ ചെറു പുഞ്ചിരിയോടെ തന്റെ കവിളിനെ പൊതിഞ്ഞു പിടിച്ച അവളുടെ കൈകൾ ഒന്ന് കോരി എടുത്തു അതിൽ ഒന്ന് ചുംബിച്ചു,,,

അവൾ കുസൃതിയോടെ ഒന്ന് ചിരിച്ചു,,, "ആരെങ്കിലും കാണും മുന്നേ നീ അകത്തേക്ക് പൊയ്ക്കോ,,,," അവൻ പറഞ്ഞു,,, "നീ ആദ്യം പോ,,, എന്തിനാ ഞാൻ പോയിട്ട്,,, " അവൾ പരിഭവത്തോടെ ചുണ്ട് കൂർപ്പിച്ചു,,, "ഉള്ളിലേക്ക് പോകാൻ നോക്കടി നോൺസ്റ്റോപ്പെ,,,," അവൻ ശബ്ദം താഴ്ത്തി ഒരിക്കൽ കൂടി പറഞ്ഞതും അവൾ അവനെ നോക്കി കോഷ്ട്ടി കാണിച്ചു കൊണ്ട് ഉള്ളിലേക്ക് തിരിഞ്ഞു നടന്നു,,, "തത്തെ,,, " "എന്തോ,,, " ഈ വിളി അവൾ പ്രതീക്ഷിച്ചത് കൊണ്ട് തന്നെ ചുണ്ടിൽ ചെറു പുഞ്ചിരി ഉടലെടുത്തു,, അവൾ അത് മറച്ചു പിടിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ഈണത്തിൽ വിളി കെട്ടു,, "പോടീ നോൺസ്റ്റോപ്പെ,,,," അവളുടെ സംസാരം കേട്ടു പറയാൻ ഉള്ളത് വിഴുങ്ങി കൊണ്ട് ചെറു ചിരിയോടെ അവൻ പറഞ്ഞതും മറച്ചു വെച്ച പുഞ്ചിരി അവളിലും ഉടലെടുത്തു,,, അവൾ അവനെ നോക്കി കൊണ്ട് പെട്ടെന്ന് തന്നെ ഉള്ളിലേക്ക് ഓടി കയറി,,,,

മുകളിലെ ബാൽകണിയിൽ ചെന്ന് കൊണ്ട് അവനെ നോക്കി ഒന്ന് കൈ വീശി കാണിച്ചപ്പോൾ ആണ് അവൻ വണ്ടി മുന്നോട്ട് എടുത്തത്,,, അവളുടെ ചുണ്ടിലും ചെറു പുഞ്ചിരി മൊട്ടിട്ടു,,, നൂറ് നൂറ് സ്വപ്നങ്ങൾ പൂവണിഞ്ഞ പോലെ,,, അവൾ അവൻ ചുംബിച്ച ആ അധരങ്ങൾ ഒന്ന് തലോടി കൊണ്ട് റൂമിലേക്ക് നടന്നു,,, "ഡി,,, നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്,,,, നിന്റെ ഈ അസുഗത്തിന് ഞാൻ കൂട്ട് നിൽക്കില്ല എന്ന്,,,,, " പെട്ടെന്ന് ആകാശിന്റെ ശബ്ദം കേട്ട് അവൾ ഒന്ന് ഞെട്ടി,,, അവൾ അവരുടെ റൂമിനരികിലേക്ക് നോക്കിയപ്പോൾ അത് അടഞ്ഞു കിടപ്പുണ്ടായിരുന്നു,,, ഉള്ളിൽ നിന്നും ചേച്ചിയുടെ മുറുമുറുപ്പുകൾ കേൾക്കുന്നുണ്ട്,,, "എന്റെ ഈശ്വരാ ഇവർ ഉറങ്ങിയില്ലേ,,, !!" അവൾ നെഞ്ചിൽ കൈ വെച്ച് പോയി,,, "ഞാൻ എന്ത് പറഞ്ഞാലും നിങ്ങൾക്ക് കുഴപ്പം ആണ്,,, " "അല്ലാതെ ഇതിനൊക്കെ എന്താ പറയേണ്ടത്,,, നിന്റെ ഉള്ള് മുഴുവൻ ഈഗോയാണ്,,,, ആരും നല്ല രീതിയിൽ ജീവിക്കുന്നത് കാണാൻ നിനക്ക് കഴിയില്ല,,,

ആരോടെങ്കിലും ദേഷ്യം തോന്നിയാൽ അത് മതി,,,, അവളുടെ ഒരു,,,, നിനക്ക് എന്തിന്റെ കേടാഡി,,, നിന്റെ അനിയത്തിയല്ലെ തത്ത,,, എന്നിട്ട് അവളുടെ ഒരു ക്വാളിറ്റി പോലും നിനക്ക് ഇല്ലല്ലോ,,,, നിന്നെ ഒക്കെ എന്താ വേണ്ടത് എന്നറിയോ,,, " ആകാശിന്റെ ശബ്ദം പതിവില്ലാതെ ഉയർന്നു,, "അല്ലെങ്കിലും നിങ്ങൾക്ക് ഇഷ്ടം അവളെ ആണല്ലോ,,, എന്നാൽ എന്നെ എന്തിനാ കെട്ടിയത്,, അവളെ തന്നെ അങ്ങ് കല്യാണം കഴിച്ചൂടായിരുന്നോ,,,, " നേർത്ത കരച്ചിലോടു കൂടിയായിരുന്നു അവരുടെ മറുപടി,,, "അത് തന്നെയായിരുന്നു നല്ലത്,,, നിന്നെ പോലെ ഉള്ളിൽ വിഷം ഇല്ല അതിന്,,,, സ്വന്തം കൂടപിറപ്പ് ആയിരുന്നു സ്നേഹിച്ചത് കൊണ്ട് മാത്രം എനിക്ക് നഷ്ടപ്പെട്ടത് നല്ലൊരു ജീവിതം ആണെന്ന് ഇന്ന് എനിക്ക് അറിയാം,, അല്ലാതെ ഉറക്കം ഇല്ലാതെ ഇങ്ങനെ നരകിക്കേണ്ട അവസ്ഥ വരില്ല,,,, "

"ശബ്ദം ഉയർത്തണ്ടാ,,, അപ്പയുണ്ട്,,, അല്ലെങ്കിലും ഞാനല്ലേ നിങ്ങളെ ഇഷ്ട്ടപ്പെട്ടത്,,,പിന്നാലെ നടന്നത്,,,, എനിക്ക് ഇത് തന്നെ വേണം,,, " "നിനക്ക് അല്ലടി,,, എനിക്കാണ് വേണ്ടത്,,,, എനിക്ക് രണ്ട് തല്ലു കിട്ടാത്തതിന്റെ കേടു ഉണ്ടായിരുന്നു,,,, അത് കൊണ്ടാണല്ലോ നിന്നെ അങ്ങ് കെട്ടി അത് പരിഹരിച്ചത്,,,,,ഇനി മിണ്ടാതെ കിടന്നില്ലെങ്കിൽ പൊന്നു മോളെ അടിച്ചു ഷേപ്പ് മറ്റും,,, എനിക്ക് നിന്റെ അപ്പയെയോ ഒരുത്തനെയും പേടിയില്ല,,, " അവന്റെ ശബ്ദം ഉയർന്നു,,, "എന്ന എനിക്ക് ഡിവോഴ്സ് വേണം,,, " "നീ കൊതിപ്പിക്കല്ലേ,,,ഈ പാതിരാത്രി വേണോ,,, വാ ഞാൻ തരാം... എങ്ങനേലും രക്ഷപ്പെട്ടാൽ മതി എന്നായി,,, അല്ലെങ്കിലും നിനക്ക് അല്ല എനിക്കാ അടിയുടെ കുറവ്,,,നിന്നെ പോലെ ഓരോ മാരണങ്ങളെ തലയിൽ എടുത്തു വെക്കുന്നുണ്ടല്ലോ,,,,, ഒരു നിലക്കും സൗര്യം തരാത്തത്,,,, ഇനിയും എന്തെങ്കിലും മിണ്ടിയാൽ നിന്റെ അപ്പ നിനക്ക് തരാത്തത് ഞാൻ ആയി തന്നെ തരേണ്ടി വരും,,,

, അവളുടെ കോപ്പിലെ വർത്തമാനം,,, ഏത് നേരത്താണോ ഇതിനെ പ്രേമിക്കാൻ തോന്നിയത്,,, സ്വന്തമായി സെലക്ട് ചെയ്തതായത് കൊണ്ട് വീട്ടിലും പറയാൻ പറ്റില്ല,,, ഇനിയും ഇമ്മാതിരി വർത്തമാനം പറഞ്ഞു വന്നാൽ ഇത് വരെ ക്ഷമിച്ചത് പോലെയാകില്ല,,,, കൈ വീശി ഒന്ന് അങ്ങ് തരും,,, " "അല്ലെങ്കിലും നിങ്ങൾ ഇങ്ങനെയാ,,,,, " "ആടി,, ഞാൻ ഇങ്ങനെ തന്നെയാ,,,,ലക്ഷ്മി,,, ക്ഷമക്കും ഒരു അതിര് ഉണ്ടാകും,,,, ഈ രണ്ട് കൊല്ലത്തിനിടയിൽ നീ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ,, നിനക്ക് വേണ്ടത് നിന്റെ ഭ്രാന്തിനൊപ്പം ചാടുന്ന ഒരാളെയാണ്,,, ഞാൻ സീരിയസ് ആയി പറയുകയാ,,, എനിക്ക് വയ്യ അതിന്,,,,എന്നെ വെറുതെ വിട്ടേക്ക്,,, " "അല്ലെങ്കിലും നിങ്ങൾക്ക് എന്നെ ആവശ്യം ഇല്ലല്ലോ,,, " പിന്നെ കേട്ടത് ഒരു അടിയുടെ ശബ്ദം ആയിരുന്നു,,, കൂടെ ചേച്ചിയുടെ എന്തൊക്കെയോ പെറുക്കി പറഞ്ഞുള്ള കരച്ചിലും,,, പത്താം ക്ലാസ്സ്‌ മുതൽ ഉള്ള പ്രണയം,,,,, എല്ലാം മനസ്സിലാക്കി കൊണ്ടുള്ള വിവാഹം,,,,

പക്ഷെ ദാമ്പത്യം അത് അത്ര സുഖം ഉള്ളതല്ല,, ചേച്ചിയുടെ വാശി,,,, ഈഗോ,,, അത് തകർക്കാൻ പോകുന്നത് ചേട്ടന്റെ ജീവിതം കൂടിയാണ്,,,പലപ്പോഴും ക്ഷമിക്കുമ്പോഴും പല നിലയിൽ പല പേരും പറഞ്ഞു തല്ലുണ്ടാക്കാനെ ചേച്ചി ശ്രമിച്ചിട്ടൊള്ളൂ,,, അതിൽ ഒരു പേര് തന്റെത് തന്നെയാണ് ആണെന്ന് അവൾ വേദനയോടെ ഓർത്തു,,, അവൾക്ക് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല,,, വേഗം തന്നെ റൂമിലേക്ക്‌ കടന്നു,,, ഡോർ ലോക്ക് ചെയ്തു ബെഡിലേക്ക് വീഴുമ്പോൾ അവൾ എല്ലാം മറന്നു കഴിഞ്ഞിരുന്നു,,,,,, ഉള്ളം മുഴുവൻ ആദി മാത്രമായിരുന്നു,,, ലോകം അവനിൽ ചുരുങ്ങി,,,,അവന്റെ മധുരമായ ഓർമ്മകൾ മനസ്സിൽ താലോലിച്ചു,,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

രാവിലെ തന്നെ ബെൽ അടിക്കുന്ന ശബ്ദം കേട്ടു രവീന്ദ്രൻ ഭക്ഷണം കഴിക്കുന്നത് നോക്കി ഇരുന്ന വസുകി അവിടെ നിന്നും എഴുന്നേറ്റു,,, അവർ ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് വിശ്വാസം വരാതെ കണ്ണുകൾ നിറഞ്ഞു തൂവി,,,,,, "മോനെ,,, !!" അവർ ഒരു നിമിഷം വിളിച്ചു പോയി,,, അവരുടെ ശബ്ദം കേട്ടു രവീന്ദ്രൻ ഒന്ന് സ്റ്റെക്ക് ആയി കൊണ്ട് ചെയറിൽ നിന്നും എഴുന്നേറ്റു,,, എന്നാൽ ആദിക്ക് വലിയ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല,,,, തോളിലെ ബാഗ് ഒന്ന് കൂടെ കയറ്റി ഇട്ടു കൊണ്ട് ഒന്നും മിണ്ടാതെ പതിവ് ഗൗരവത്തോടെ അവൻ ഉള്ളിലേക്ക് കയറി പോയി,,,, "ആദി..... " അപ്പയുടെ വിളി അവിടെ മുഴങ്ങി കേട്ടു,,, അവൻ അയാളെ ഒരിക്കൽ കൂടി തറപ്പിച്ചു നോക്കി കൊണ്ട് സ്റ്റയർ കയറുന്നത് കണ്ട് അമ്മ സാരി തലപ്പ് കൊണ്ട് വിതുമ്പുന്ന ചുണ്ടുകളെ മറച്ചു പിടിച്ചു,,,, അപ്പയുടെ മുഖത്ത് കുറ്റബോധം ആവോളം ഉണ്ടായിരുന്നു,,, അയാൾ തലക്ക് കൈ കൊടുത്തു കൊണ്ട് അവിടെ തന്നെ ഇരുന്നു പോയി,,,,,

റൂമിൽ എത്തിയതും ആദി ദേഷ്യത്തോടെ ബാഗ് ബെഡിലെക്ക് എറിഞ്ഞു,,,ഉള്ളിൽ മുഴുവൻ ദേഷ്യം ആയിരുന്നു,,, ഒരിക്കൽ കൂടി ഇങ്ങോട്ട് വരില്ല എന്ന് മനസ്സിൽ ഉറപ്പിച്ചതായിരുന്നു,,,, അവൻ മെല്ലെ ബെഡിലേക്ക് കമിഴ്ന്നു കിടന്നു,,, മുഖം ബെഡിൽ അമർത്തി വെക്കുമ്പോൾ അവന്റെ ചിന്തയിൽ ഇത് തത്തക്ക് വേണ്ടി മാത്രം ആണ് എന്ന ചിന്തയായിരുന്നു,,,, പക്ഷെ ഇടയ്ക്കിടെ കയറി വരുന്ന അമ്മയുടെ ഓർമ്മകൾ അവന്റെ മനസ്സിനെ കുലിശിതമാക്കി,,,, അവന് എന്തോ ഉള്ളിൽ നിറഞ്ഞു വന്നത് ഒരു വേദനയായിരുന്നു,, അവൻ ബെഡിൽ നിന്നും എഴുന്നേറ്റു,,,, റൂം മുഴുവൻ അവന്റെ കണ്ണുകൾ ഉഴിഞ്ഞു,,, ഒരു വർഷം മുന്നേ അവൻ പോകുമ്പോൾ എങ്ങനെയായിരുന്നൊ അതിൽ നിന്നും ഒരു മാറ്റം പോലും അവന് അവിടെ കാണാൻ കഴിഞ്ഞില്ല,,,,അവന്റെ കണ്ണുകൾ അവിടെ പാഞ്ഞു നടക്കുന്നതിനിടയിൽ ഒരു മൂലയിൽ ചാരി വെച്ച ഗിറ്റാറിൽ എത്തി നിന്നു,,,,

അവൻ മനപ്പൂർവം മറക്കാൻ ശ്രമിച്ച പാസ്റ്റിൽ എന്നും പ്രിയപ്പെട്ട ഒന്ന്,,,, അവന്റെ കണ്ണുകൾ അതിൽ ഉടക്കി നിന്നു,,, അവൻ ഇരുന്നിടത്ത് നിന്ന് മെല്ലെ എഴുന്നേറ്റു,,, അവന്റെ കാലുകൾ അറിയാതെ തന്നെ അങ്ങോട്ട്‌ സഞ്ചരിച്ചു,,, ഗിറ്റാർ കയ്യിൽ എടുക്കുമ്പോൾ കൈ എന്തിനെന്നില്ലാതെ വിറക്കുന്നുണ്ടായിരുന്നു,,, അവന്റെ ഉള്ളിൽ ഒരു സന്തോഷം വന്നു നിറഞ്ഞു,,, അവൻ അത് കയ്യിൽ ഒതുക്കി കൊണ്ട് റൂമിന് അടുത്തുള്ള ബാൽകണിയിലേക്ക് നടന്നു,,,, അവിടെ കൈ വരിയിൽ ചാരി നിന്ന് ഗിറ്റാറിന്റെ സ്പ്രിങ് ഒന്ന് ശരിയാക്കി അതിൽ കൈകൾ ചലിപ്പിക്കുമ്പോൾ കൈ വിറ കൊള്ളുന്നുണ്ടായിരുന്നു,,, കൂടെ ആ രാഗം അവിടെ മാറ്റൊലി കൊള്ളിക്കുമ്പോൾ അവന് കണ്ണുകൾ ചെറുതിലെ നിറഞ്ഞു,,, ശ്വാസം പോലും കുടുങ്ങുന്ന വേദന തൊണ്ട കുഴിയിൽ തടയും പോലെ തോന്നിയതും അവൻ ഗിറ്റാർ കയ്യിൽ നിന്നും ബീൻ ബാഗിലേക്ക് ഇടുമ്പോൾ അവന്റെ ഉള്ളിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല,,,

ഒരുപാട് വേദനകൾ നിറഞ്ഞ ഓർമ്മകൾ മാത്രം,,, അവൻ ഒന്ന് തിരിഞ്ഞ് നിന്ന് കൊണ്ട് കണ്ണുകൾ ദൂരെക്ക് അയച്ചു,,,,,മനസ്സ് ശാന്തം ആക്കാൻ അവന്റെ മുന്നിൽ വേറൊരു വഴി ഇല്ലായിരുന്നു,,, കണ്ണുകൾ ഒന്ന് മുറുകെ അടച്ചു,,, ദൂരെ നിന്നും കടലിന്റെ ഇരമ്പൽ കാതുകളിൽ അടിച്ചു കയറി,,,, അവന്റെ ഉള്ളിൽ അപ്പോഴേക്കും കടലിൽ കളിച്ചു കൊണ്ടിരിക്കുന്ന തത്തയുടെ മുഖം ഓടി വന്നു,,,വെള്ളത്തിൽ വീണു നനഞ്ഞതും തന്നെ അബദ്ധം പറ്റിയ പോലെ കണ്ണ് ചുളിച്ചു കൊണ്ട് നോക്കുന്ന തത്തയുടെ മുഖം മനസ്സിലേക്ക് വന്നതും അവൻ പുഞ്ചിരിച്ചു പോയി,,, അവളുടെ സാനിധ്യം അവനെ പൊതിഞ്ഞു,,, അവൻ തലേന്നത്തെ ഓർമ്മകളിലേക്ക് സഞ്ചരിച്ചു,,,, "miss you thaaraa.... " അവൻ അറിയാതെ തന്നെ മൊഴിഞ്ഞു പോയി,, അവൻ വേറൊന്നും ആലോചിക്കാതെ ആ പുഞ്ചിരിയുമായി റൂമിലേക്ക്‌ കടക്കുമ്പോൾ താഴെ ഗാർഡനിൽ മകനെ നോക്കി ഇരിക്കുന്ന അപ്പയുടെ നെഞ്ചിൽ ആ അമ്മ നിറ കണ്ണുകളോടെ കിടക്കുന്നുണ്ടായിരുന്നു,,,,......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story