പ്രണയമഴ-2💜: ഭാഗം 31

pranayamazha thasal

എഴുത്തുകാരി: THASAL

"miss you thaaraa.... " അവൻ അറിയാതെ തന്നെ മൊഴിഞ്ഞു പോയി,, അവൻ വേറൊന്നും ആലോചിക്കാതെ ആ പുഞ്ചിരിയുമായി റൂമിലേക്ക്‌ കടക്കുമ്പോൾ താഴെ ഗാർഡനിൽ മകനെ നോക്കി ഇരിക്കുന്ന അപ്പയുടെ നെഞ്ചിൽ ആ അമ്മ നിറ കണ്ണുകളോടെ കിടക്കുന്നുണ്ടായിരുന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ രാവിലെ തന്നെ കുളിച്ചു തല തോർത്തിക്കൊണ്ടിരിക്കുമ്പോൾ ആണ് വാതിലിൽ കൊട്ട് വീണത്,,, തത്ത വേഗം തന്നെ തോർത്ത്‌ കസേരയിൽ വിരിച്ചു കൊണ്ട് ഡോർ തുറന്നതും രണ്ട് കോഫി കപ്പുമായി നിൽക്കുന്ന ആകാശിനെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു,, അവനും ചെറു ചിരിയോടെ കപ്പ്‌ അവൾക്ക് നേരെ നീട്ടിയതും അവൾ അത് വാങ്ങി,,, "ഗുഡ്മോർണിംഗ്,,,, " "മോർണിംഗ് ഏട്ടാ,,,, " അവൾ ചെറു പുഞ്ചിരിയോടെ തിരിച്ചും വിഷ് ചെയ്തു,,,അവൻ ഒന്നും മിണ്ടാത്തെ ബാൽകണിയിലേക്ക് പോകുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായിരുന്നു എന്തോ പറയാൻ ഉണ്ടെന്ന്,,,, അവളും അവനോടൊപ്പം ബാൽകണിയിലേക്ക് നടന്നു,,,

കൈ വരിയിൽ ചാരി നിന്ന് കോഫി കുടിക്കുകയായിരുന്നു അവൻ,, അവൾ അവനോടൊപ്പം പോയി നിൽക്കുമ്പോൾ ആണ് അവന്റെ കണ്ണുകൾ പതിഞ്ഞ ഇടം അവൾ കണ്ടത്,,, എന്തൊക്കെയോ ഫോണിൽ കുത്തി ഇരിക്കുന്ന ലക്ഷ്മിയെ,,, തത്തയുടെ ചുണ്ടിൽ ചെറു ചിരി ഉണ്ടായിരുന്നു,,, "എന്താ ഏട്ടാ,,, " അവൾ അത് മാത്രമേ ചോദിച്ചൊള്ളൂ,,, അവൻ അവളുടെ നേരെ തിരിഞ്ഞു നിന്നു,,, "എനിക്കറിയാം മോളെ,, അവൾ നിന്നെ ഒരുപാട് സങ്കടപ്പെടുത്തുന്നുണ്ട് എന്ന്,,,, അതിന് ഈ ഏട്ടൻ ക്ഷമ ചോദിക്കുന്നു,,, " "ഏയ്‌,, എന്താ ഏട്ടാ ഇത്,,, " അതിന് അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ലക്ഷ്മിയിലേക്ക് നോട്ടം മാറ്റി,,, "നിന്നെ പോലെ നിയന്ത്രണത്തിൽ വളർന്നതല്ല അവൾ,, അവൾക്ക് വേണ്ടതൊക്കെ അവൾ തന്നെ ചോദിച്ചു വാങ്ങും,,, അല്ലെങ്കിൽ വാശി പിടിച്ചു വാങ്ങും,,, നിനക്കും അറിയാമല്ലോ,,,ആ വാശി വളർന്നു വളർന്നു ആരും ശ്രദ്ധിക്കാതെ വന്നതോടെ ഒരു മെന്റൽ ഡിസോർടെർ ആയി മാറിയിരിക്കുന്നു,,,, "

അവൻ പറഞ്ഞു നിർത്തിയതും തത്ത ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി,,, "എന്തൊക്കെയാ ഏട്ടാ ഈ പറയുന്നത്,,, " "that was true.... She was mentaly weak....ആദ്യം എന്റെ ഒരു സംശയം ആയിരുന്നു,,, ഒരു സൈക്കോളജിസ്റ്റിനെ കാണിക്കുക എന്ന് പറഞ്ഞാൽ അത് അവളുടെ ഉള്ളിൽ വാശി നിറക്കുകയെ ഒള്ളൂ,,, അത് കൊണ്ട് അവൾ അറിയാതെ എന്റെ ഫ്രണ്ട് എന്ന രീതിയിൽ ഒരു ട്രീറ്റ്മെന്റ് നടത്തി,,, അന്ന് എനിക്ക് മനസ്സിലായത,,,ഇത് വരുത്തി വെച്ചത് അവളായിട്ടല്ല,,, അവൾ എന്ത് പറഞ്ഞു വാശി പിടിച്ചാലും സാധിച്ചു കൊടുത്തത് കൊണ്ടാണ്,,, now.... ആ വാശി കുറക്കുക,, നിയന്ത്രിക്കുക എന്ന ഒരൊറ്റ ട്രീറ്റ്മെന്റെ നടത്താൻ ഒള്ളൂ,,, ഇത് വരെ അവൾക്ക് എതിരെ ശബ്ദം പോലും ഉയർത്താത്ത ഞാൻ ഇന്ന് ഇങ്ങനെ ആയതിന് പിന്നിൽ അതാണ്‌,,,,,,,, " അവൻ കോഫി ഒരു സിപ് കൂടി കുടിച്ചു കൊണ്ട് പറഞ്ഞതും തത്തയുടെ ഉള്ളിൽ വേദന നിറഞ്ഞു വന്നിരുന്നു,,,അതിന്റെ കൂടെ ഭയവും,, അവൻ അത് മനസ്സിലാക്കിയ മട്ടെ ഒന്ന് പുഞ്ചിരിച്ചു,,,,

"ഏയ്‌,,, നീ കരുതും പോലെ അവളെ ഞാൻ ഉപേക്ഷിക്കുകയൊന്നും ഇല്ല,,,, ഇങ്ങനെ റൂട് ആയി പെരുമാറിയിട്ടില്ലെങ്കിൽ അവളുടെ വാശിയെയും ദേഷ്യത്തെയും നിയന്ത്രിച്ചിട്ടില്ലെങ്കിൽ അവളെ നഷ്ടമാകും എന്നുള്ളത് കൊണ്ടാണ്,,, പക്ഷെ ഇതും ഒരു പരീക്ഷണം ആണ്,,,, ചെറുപ്പം മുതലേ ഉള്ള സ്വഭാവം ആർക്കും മാറ്റാൻ കഴിയില്ലല്ലോ,,, " അവന്റെ വാക്കുകളിൽ ഒരു സങ്കടം കൂടി ഉണ്ടായിരുന്നു,, അവൾക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല,,, "അല്ല കോളേജ് ഒക്കെ എങ്ങനെയുണ്ട്,,, " വിഷയം മാറ്റാൻ എന്ന പോലെ അവൻ ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു,,, "കുഴപ്പം ഒന്നും ഇല്ല,,, " "ഫ്രണ്ട്‌സ് ഒക്കെ ആയില്ലേ,,, " "പിന്നെ,, ഒരുപാട് പേര് ഉണ്ട്,,, " അവൾ അവിടെ നിന്നും സംസാരം തുടങ്ങി അവന് ഓരോരുത്തരെയായി പരിജയപ്പെടുത്താൻ തുടങ്ങി,,,, കൃഷ്ണ മുതൽ ആദി വരെ ആ സംസാരം നീണ്ടു നിന്നു,,,

അതെല്ലാം കേട്ടു നിൽക്കുകയായിരുന്നു ആകാശ്,,, "ആദിത്യ......മ്മ്മ്,,, കൊള്ളാം,,,,, ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ,,,, " ആകാശിന്റെ ചോദ്യം കേട്ടു അവൾ ഉള്ളിൽ ഒരു കിടുങ്ങി,,എങ്കിലും അവൾ ഒന്ന് തലയാട്ടി,,, "ആദിത്യ ജസ്റ്റ്‌ ഒരു ഫ്രണ്ട് അല്ല എന്ന് ഞാൻ പറഞ്ഞാൽ,,, " അവൻ ഒരു കള്ളച്ചിരിയിൽ ആണ് ചോദിച്ചത്,,,,ഉത്തരം പറയാൻ ഒരുപാട് പ്രയാസമുള്ള ചോദ്യം ആയിരുന്നു അത്,, അവൾ എന്ത് പറയണം എന്നറിയാതെ ഒന്ന് കുഴങ്ങി,,,, "its ok.... എനിക്ക് മനസ്സിലായി,,,, നിന്റെ സംസാരത്തിൽ ഇത് വരെ ഇല്ലാത്ത ഉത്സാഹവും,,,, അടി കണ്ടാൽ അതിന്റെ അഴലത്ത് പോലും പോകാത്ത നിന്റെ തലയിലെ മുറിവും കണ്ടപ്പോൾ തന്നെ എനിക്കെന്തോ മിസ്റ്റേക്ക് തോന്നിയിരുന്നു,,,ആദിത്യയെ പറ്റി പറഞ്ഞു കേട്ടപ്പോൾ ചെറിയൊരു ഡൌട്ട് അത് കൊണ്ട് ചോദിച്ചതാ,,,

 " അവന്റെ സംസാരം കേട്ടു അവൾ തല ഉയർത്തി അവനെ നോക്കി,,, "ആരോടും പറയരുതേ ഏട്ടാ,, " അവൾ അവനോട് അപേക്ഷിച്ചു,,,, "മ്മ്മ്,,, ഇതറിഞ്ഞാൽ ഇവിടെ ഉണ്ടാകുന്ന പ്രശ്നത്തെ പറ്റി നീ ചിന്തിച്ചിട്ടുണ്ടോ,,,, ഇത് വരെ സപ്പോർട്ട് ആയി നിന്നവർ പോലും എതിരാകും,,, may be എനിക്ക് പോലും നിന്നെ രക്ഷിക്കാൻ കഴിയില്ല,,,,, " അവളുടെ മുഖം വാടിയിരുന്നു,, അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി,,, "its ok.... നിനക്ക് അവനെ അത്രയും വിശ്വാസം ആണെങ്കിൽ ഏട്ടൻ ഒന്നും പറയുന്നില്ല,,, ഒന്നും ഇല്ലെങ്കിൽ നിനക്ക് ഈ നരകത്തിൽ നിന്നും രക്ഷപ്പെടാലോ,,,,പിന്നെ അപ്പ ഇപ്പോഴൊന്നും ഇതറിയരുത്,,, നിന്റെ പഠിപ്പിനെ ബാധിക്കും,, മനസ്സിലായോ,,, " അവൻ മെല്ലെ ചോദിച്ചതും അവൾ ഒന്ന് തലയാട്ടി,,, അവൻ ഒരു പുഞ്ചിരിയോടെ ബാൽകണിയിൽ നിന്നും പോയതും അവളുടെ കണ്ണുകൾ ചേച്ചിയിൽ ആയിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"മോനെ.... " ഉറങ്ങുമ്പോൾ ആരോ തന്റെ തലയിൽ തലോടും പോലെ തോന്നിയതും ക്ഷീണം ബാധിച്ചു തോന്നിയ കണ്ണുകൾ ചിമ്മി തുറന്നു,, കണ്ണുകൾക്ക് എന്തോ വേദന,, അവൻ അതൊന്നു അമർത്തി തിരുമ്മി കൊണ്ട് തല ചെരിച്ചു നോക്കിയതും തനിക്കടുത്തായി ഇരിക്കുന്ന അമ്മയെ കണ്ടതും ആദ്യം അവന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എങ്കിലും പെട്ടെന്നുള്ള ഓർമയിൽ അവൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു,,,, അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ തറഞ്ഞിരിക്കുകയായിരുന്നു അമ്മ,,,,, അവരുടെ ചുണ്ട് വിതുമ്പി,,, അവൻ അതൊന്നും കാണാൻ കഴിയാതെ വേറെ എങ്ങോട്ടോ കണ്ണും നട്ട് ഇരിപ്പായിരുന്നു,, "മോനെ ആദി... " അവർ ഒരിക്കൽ കൂടി വിളിച്ചു,,,, അവൻ അവരെ ഒന്ന് നോക്കാൻ പോലും തയ്യാറായിരുന്നില്ല,,, "നീ എന്തെങ്കിലും ഒന്ന് മിണ്ടടാ,,, എത്ര കാലം ആയി മോനെ നിന്നെ കണ്ടിട്ട്,,, അമ്മയെ ഒന്ന് നോക്കടാ,,, "

അവർ കരഞ്ഞു കൊണ്ട് അവന്റെ മുഖം കൈ വെച്ച് ഒന്ന് തിരിച്ചു,,അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു,, പല വട്ടം കാണാൻ കൊതിച്ച മുഖം പക്ഷെ നേരിട്ട് കണ്ടപ്പോൾ ഒന്നും മിണ്ടാൻ സാധിക്കുന്നില്ല,,,, ദേഷ്യം അല്ല വാശിയല്ല വേദനയാണ് നിറയുന്നത്,,, "അമ്മയോട് ദേഷ്യം ഉണ്ടോടാ,,, " നിറഞ്ഞു കവിഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് അവർ ചോദിച്ചപ്പോൾ ആണ് അവനും അറിഞ്ഞത് കണ്ണുനീർ തന്നെ ചതിച്ചു എന്ന്,, അവൻ പെട്ടെന്ന് തന്നെ കണ്ണുകൾ തുടച്ചു കൊണ്ട് എങ്ങോട്ടോ നോക്കി ഇരുന്നതും ആ അമ്മ അവനെ കെട്ടിപിടിച്ചതും ഒരുമിച്ച് ആയിരുന്നു,,, "മോനെ,,,, " അവരുടെ വാക്കുകൾ വിറച്ചു,,, ഇനിയും കൂടുതൽ അവന് സഹിക്കാൻ കഴിയുമായിരുന്നില്ല,,, തന്റെ മാറോടു ചേർന്ന് കിടക്കുന്ന അമ്മയെ ഒരു കയ്യാൽ പൊതിഞ്ഞു പിടിച്ചു,,, അവന്റെ പെട്ടെന്നുള്ള ആ പ്രവർത്തി പ്രതീക്ഷിക്കാത്ത മട്ടെ അവർ ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കിയതും അവൻ വേറെ എങ്ങോട്ടോ നോക്കി ഇരിക്കുകയായിരുന്നു,,,

അവരുടെ തോളിൽ ഒന്ന് തട്ടി അവരെ ആശ്വസിപ്പിച്ചു കൊണ്ട് അവൻ അവരെ വേർപ്പെടുത്തി കൊണ്ട് വേഗം തന്നെ ബാത്‌റൂമിലേക്ക് കയറുന്നത് കണ്ട് ആ അമ്മ എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞു നിന്നു,,, അവനിൽ നിറഞ്ഞു നിന്നിരുന്ന ഭാവം ദേഷ്യം ആണോ അതോ സ്നേഹം ആണോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "അമ്മാ,,, ഞാൻ രേവമ്മേടെ അടുത്ത് പോയിട്ട് വരാട്ടൊ,,,, " മുറ്റത്ത്‌ നിന്ന് തന്നെ തത്ത ഉള്ളിലേക്ക് നീട്ടി വിളിച്ചു പറഞ്ഞു,,,, "പോകുന്നതൊക്കെ കാര്യം ഇരുട്ടും മുന്നേ വന്നേക്കണം,,, അപ്പ വന്നാൽ ചീത്ത കേൾക്കും,, " "ഞാൻ വന്നോളാം അമ്മാ,,, " അവൾ അതും പറഞ്ഞു കൊണ്ട് ധൃതിപ്പെട്ടു കൊണ്ട് ചെരിപ്പ് ഇട്ടു പുറത്തേക്ക് നടന്നതും ഗേറ്റ് കടക്കും മുന്നേ തന്നെ അപ്പയുടെ കാർ മുന്നിൽ എത്തിയിരുന്നു,,, അവൾ ഒരു നിമിഷം സ്റ്റെക്ക് ആയി അവിടെ തന്നെ നിന്നു,,,

ഉള്ളിൽ നിന്നും വന്ന അമ്മ അത് കണ്ട് നെഞ്ചിൽ കൈ വെച്ച് പേടിയോടെ അങ്ങോട്ട്‌ നോക്കി,,, കാർ വീടിനു മുന്നിൽ നിർത്തി കൊണ്ട് അപ്പ ഇറങ്ങിയതും അവൾ അപ്പോഴും ഗേറ്റിനരികേ നിൽക്കുകയായിരുന്നു,,,, അല്പം പേടിയോടെ,,, "നീ എങ്ങോട്ടാ,,, !" ഗൗരവം നിറഞ്ഞ ശബ്ദവുമായി അദ്ദേഹം ചോദിച്ചതും അവൾ പിന്നിലേക്ക് ഒന്ന് ചൂണ്ടി,, "രേവമ്മാ..... എന്നോട്,,, " "മ്മ്മ്,,,, പൊയ്ക്കോ,,,,ഇരുട്ടും മുന്നേ വന്നേക്കണം,,, എത്താൻ കഴിഞ്ഞില്ലേൽ ഒറ്റയ്ക്ക് വരണ്ട,,, എന്നെ വിളിച്ചോണം,,, ഫോൺ എടുത്തിട്ടില്ലേ,,, " ചീത്ത കേൾക്കും എന്ന് കരുതി പരുങ്ങിയ അവൾക്ക് അത് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവൾ വേഗം തന്നെ തലയാട്ടി കൊണ്ട് കയ്യിൽ മറച്ചു പിടിച്ചു ഫോൺ ഒന്ന് പൊക്കി കാണിച്ചു,,, അദ്ദേഹം ഉള്ളിലേക്ക് പോയതും അവൾ ആവേശത്തോടെ അമ്മയെ നോക്കി ചിരിച്ചു കൊണ്ട് റോഡിലേക്ക് ഇറങ്ങുന്നത് കണ്ട് അമ്മയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു,,,

"ഇന്ന് കാക്ക മലർന്നു പറക്കും... " ആകാശത്തേക്കും നോക്കിയുള്ള പാട്ടിയുടെ വാക്കുകൾ കേട്ടു അമ്മ ഒന്ന് കുലുങ്ങി ചിരിച്ചു,,, "അവൾ ഹോസ്റ്റലിൽ നിന്ന് വന്ന ശേഷം ഏട്ടന് നല്ല മാറ്റം ഉണ്ട് അമ്മേ,,, " "കാണാതായപ്പോൾ ആയിരിക്കും സ്നേഹം തോന്നിയത്,,, " പാട്ടി പറഞ്ഞു,,, അമ്മയുടെ ഉള്ളിൽ സന്തോഷം ആയിരുന്നു,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "തത്ത,,എപ്പോത് വന്താച്,,,, " റോഡിലൂടെ നടക്കുമ്പോൾ ഒരു വീടിനു മുന്നിൽ എത്തിയതും ആരുടെയോ ചോദ്യം കേട്ടു അവൾ ഉള്ളിലേക്ക് നോക്കിയതും മുറ്റത്ത്‌ കോലം വരയ്ക്കുന്ന ഒരു അമ്മയെ കണ്ട് അവൾ ഒന്ന് ചിരിച്ചു,,, "നേട്രൂ വന്തതാമ്മാ,,, "(ഇന്നലെ വന്നതാണമ്മേ,,) അവൾ ഗേറ്റിൽ തള്ളി പിടിച്ചു കയറി തല ഉള്ളിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞതും അവർ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു,,, "ഇതു കേരളാവിൽ പണ്ടികൈ നേരം അല്ലാ,,,"

(ഇപ്പോൾ കേരളത്തിൽ ഫെസ്റ്റിവൽ ടൈം അല്ലേ,,, ) "ആമ,," അവൾ വീണ്ടും എന്തോ പറയാൻ ഒരുങ്ങിയതും ഉള്ളിൽ നിന്നും പത്രവും പിടിച്ചു വരുന്ന ഒരു വയസ്സനെ കണ്ട് അവൾ വേഗം തന്നെ ഗേറ്റിൽ നിന്നും ഇറങ്ങി,,, "ഞാൻ വന്തത്ക്ക് അപ്പുറം സൊല്ലാവേ.... " ഗേറ്റിന്റെ അരികിൽ ഉള്ള ഹോളിലൂടെ തലയിട്ട് നോക്കി ഒരു രഹസ്യം കണക്കെ പറഞ്ഞു കൊണ്ട് അവൾ പോകുന്നത് കണ്ട് ആ അമ്മ ഉള്ളിലേക്ക് ഒന്ന് നോക്കി ഉമ്മറത്ത് ഇരിക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി കൊണ്ട് അപ്പോൾ തന്നെ ഉള്ളിലേക്ക് കയറി പോയി,,, "രേവമ്മാ.... " അലറി കൊണ്ടായിരുന്നു തത്ത വിളിച്ചത്,, കൂടെ നിർത്താതെ മണിയടിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആരോ വന്നു ഡോർ തുറന്നിരുന്നു,,, ഒരു നാല്പതു വയസ്സ് തോന്നിക്കുന്ന ആർഭാടങ്ങൾ ഒന്നും ഇല്ലാത്ത ഒരു സ്ത്രീ വാതിൽ കടന്നു മുന്നിലേക്ക് വന്നു,,,

ആ മുഖത്ത് വല്ലാത്തൊരു ഐശ്വര്യം തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു,,, അവളെ കണ്ടതും അവരുടെ മുഖം ഒന്ന് വിടർന്നു,,, "ഇതാരാ വന്നിരിക്കുന്നെ,,, തത്ത പെണ്ണോ,,," അവളുടെ അരികിലേക്ക് ചെന്നതും ഉള്ളിലേക്ക് കയറുന്ന തത്തയെ ഒന്ന് ചേർത്ത് പിടിച്ചു കൊഞ്ചിച്ചു കൊണ്ട് അവർ ചോദിച്ചതും തത്ത വല്ലാത്തൊരു ചിരിയോടെ അവരെ നോക്കി,, "ആണല്ലോ രേവതി തമ്പ്രാട്ട്യേ,,,, ഇന്നത്തെ പ്രാക്ടീസ് കഴിഞ്ഞൊ,,, " അവളും അത് പോലെ തന്നെ അവരുടെ താടയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു,, "ഇല്ല,,, പിള്ളേര് എല്ലാം മുകളിൽ ഉണ്ട്,,, നീ വന്നെന്നു അറിഞ്ഞു,,, ഇങ്ങോട്ട് ഇറങ്ങാതെ വന്നപ്പോൾ ഞാൻ കരുതി കേരളത്തിൽ ഒക്കെ പോയി പഠിച്ചപ്പോൾ നീ ആകെ അങ്ങ് വലുതായി എന്ന്,,, " അവർ കളിയിൽ പറയുന്നതിനോടൊപ്പം സ്റ്റയർ കയറി മുകളിലേക്ക് നടന്നു,,,

"ആണോ,, എന്ന അങ്ങനെ തന്നെ കരുതിക്കോ,,, ഈ തത്തയെ വലിയ ആളായി,,,കണ്ടോ,,, " അവൾ ഒന്ന് വിരലുകളിൽ നിന്ന് സ്വയം പൊങ്ങി ഉയരം നോക്കി കൊണ്ട് പറഞ്ഞതും രേവതി ഒന്ന് പൊട്ടിച്ചിരിച്ചു,,, "കാക്ക തമ്പ്രാട്ടി,,,, " മുകളിൽ എത്തിയതും ഹാളിൽ ഒരു റൂമിൽ നിന്നും അങ്ങനെ ഒരു വിളി വന്നതും അവൾ പല്ല് കടിച്ചു കൊണ്ട് രേവതിയെ നോക്കി,, അവർ ചിരി കടിച്ചു പിടിച്ചു നിൽക്കുകയായിരുന്നു,, "ഈ കാർണോർക്ക് വേറെ പണിയൊന്നും ഇല്ലേ,,, ഞാൻ കാക്കയല്ല തത്തയാ,,, " "എനിക്ക് നീ കാക്കയാണ്,,, " ഒരു കളിയാക്കലിൽ പറഞ്ഞു കൊണ്ട് റൂമിൽ നിന്നും ഷർട്ടിന്റെ കൈ ഒന്ന് മടക്കി കൊണ്ട് രേവതിയുടെ മകൻ വിഷ്ണു ഇറങ്ങി വന്നതും അവൾ കൊല്ലും വിധം ഒന്ന് നോക്കി,,, "കള്ള കാർണോരെ,,," അവൾ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു,, "ആയിക്കോട്ടെ കാക്ക തമ്പ്രാട്ടി,,,, "

അവനും ചിരിയോടെ പറഞ്ഞതും അവൾ മുഖം ഒന്ന് കയറ്റി വെച്ചു,,, അവൻ അവളുടെ തലയിൽ ഒന്ന് കൊട്ടി,,, അവളും വിട്ട് കൊടുക്കാതെ അവന്റെ കയ്യിൽ ഒന്ന് പിച്ചി,,, "അമ്മാ,, ഞാൻ പോയി,,,ഈ കാക്കക്ക് എന്തെങ്കിലും തിന്നാൻ കൊടുക്ക്ട്ടൊ,,, " അവൻ കളിയിൽ പറഞ്ഞു കൊണ്ട് അവളുടെ തലയിൽ ഒന്ന് കൂടെ കൊട്ടി കൊണ്ട് പോകുന്നതും നോക്കി അവൾ പുച്ഛിച്ചു,,, അവരുടെ കളി കണ്ട് രേവതി ചിരിക്കുകയായിരുന്നു,,, "പ്രായം എത്രയാ എന്ന് വന്ന ബോധവും ഉണ്ടോ,, രണ്ടിനും,,,, ഇപ്പോഴും കുട്ടി കളി തന്നെ,,,, " അത് കേട്ടു അവൾ ഒന്ന് ചിരിച്ചു,,, "ഞാൻ ഇവിടെ വരുമ്പോൾ ആ കള്ള കാർണോർക്ക് വയസ്സ് പത്താ,,,അന്ന് തുടങ്ങിയതല്ലേ എന്നെ കളിക്കാൻ,,, " "അയ്യോടാ,, അന്ന് നിനക്ക് അഞ്ച് വയസല്ലേ,,, അന്ന് തുടങ്ങിയതല്ലേ ഈ കാർണോര് വിളി,, "

താഴെ നിന്നും അവന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു,, അവൾ എന്തോ പറയാൻ ഒരുങ്ങിയതും രേവതി വാ പൊത്തി പിടിച്ചു,,, "മതി രണ്ടും കൂടെ,,, തത്ത പെണ്ണ് ഇങ്ങ് വന്നേ,, " അവളെ വലിച്ചു കൊണ്ട് അവർ പോകുമ്പോഴും അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,, അവളെയും പിടിച്ചു ടെറസിന്റെ അടുത്തേക്ക് പോകും തോറും കർണാട്ടിക് സംഗീതത്തിന്റെ ശബ്ദം ഉയർന്നു വന്നു കൊണ്ടിരുന്നു,,, അവർ മുന്നോട്ട് നടന്നു ടെറസിൽ എത്തിയതും കണ്ടു ഗാനത്തോടൊപ്പം നൃത്തം ചെയ്യുന്ന കുട്ടികളെ,,,,ചിലങ്കയുടെ ശബ്ദം അവിടെ നിറഞ്ഞു നിന്നു,,,

രേവതി തത്തയുടെ കൈ വിട്ട് സാരി തല ഇടുപ്പിൽ തിരുകി കൊണ്ട് അവരോടൊപ്പം നിന്ന് നൃത്തം ചെയ്യാൻ ആരംഭിച്ചതും തത്ത എല്ലാം കണ്ട് കയ്യിൽ താളം പിടിച്ചു കൊണ്ട് അവിടെ തന്നെ നിന്നു,,,, രേവതി കണ്ണ് കൊണ്ട് തത്തയോടെ വരാൻ ആവശ്യപ്പെട്ടതും തത്ത ആദ്യം ഒന്ന് മടിച്ചു എങ്കിലും രണ്ട് സൈഡിലും ആയി ഇട്ടിരുന്ന ഷാൾ മാറ് മറക്കും വിധം ചുറ്റി കൊണ്ട് അവരോടൊപ്പം കൂടി,,,,കുഞ്ഞ് കണ്ണുകൾ വിടർത്തി,,, കൈകളും കാലുകളും വിദേയത്തോടെ ചലിപ്പിച്ചും,,,,കയ്യും മെയ്യും മറന്നു അവൾ ആടി,,,,,, കിതച്ചു കൊണ്ട് അവൾ കളി നിർത്തുമ്പോൾ അവളുടെ ഉള്ളം സന്തോഷം നിറഞ്ഞു തുളുമ്പുകയായിരുന്നു,,,, .....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story