പ്രണയമഴ-2💜: ഭാഗം 32

pranayamazha thasal

എഴുത്തുകാരി: THASAL

രേവതി കണ്ണ് കൊണ്ട് തത്തയോടെ വരാൻ ആവശ്യപ്പെട്ടതും തത്ത ആദ്യം ഒന്ന് മടിച്ചു എങ്കിലും രണ്ട് സൈഡിലും ആയി ഇട്ടിരുന്ന ഷാൾ മാറ് മറക്കും വിധം ചുറ്റി കൊണ്ട് അവരോടൊപ്പം കൂടി,,,,കുഞ്ഞ് കണ്ണുകൾ വിടർത്തി,,, കൈകളും കാലുകളും വിദേയത്തോടെ ചലിപ്പിച്ചും,,,,കയ്യും മെയ്യും മറന്നു അവൾ ആടി,,,,,, കിതച്ചു കൊണ്ട് അവൾ കളി നിർത്തുമ്പോൾ അവളുടെ ഉള്ളം സന്തോഷം നിറഞ്ഞു തുളുമ്പുകയായിരുന്നു,,,, "ആഹാ,,, അസ്സലായിട്ടുണ്ടല്ലോ,, അവിടെ പ്രാക്ടീസ് ഒക്കെ ചെയ്യാറുണ്ടല്ലേ,,,, " അവളെ നോക്കി ചെറു പുഞ്ചിരിയോടെ രേവതി ചോദിച്ചത് അവളും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഷാൾ അഴിച്ചു നേരെ ഇട്ടു,,, "നല്ല കഥായി,,, അവിടെ ഒന്നിനും സമയം ഇല്ല രേവമ്മാ,,,, എപ്പോഴും എന്തെങ്കിലും ആയി ബിസിയായിരിക്കും,,,

പിന്നെ ആർക്കും അറിയില്ല ഞാൻ ഡാൻസ് പഠിച്ച കാര്യം ഒന്നും,,, ഞാനായിട്ട് പറയാനും പോയില്ല,,, " അവൾ ഒരു ഒഴുക്കൻ മട്ടെ പറഞ്ഞു കൊണ്ട് താഴെ വെച്ചിരുന്ന ഫോൺ കയ്യിൽ എടുത്തു കൊണ്ട് ഉള്ളിലേക്ക് നടന്നു,,, അവൾക്ക് പിന്നാലെ ആയി കൊണ്ട് കുട്ടികൾക്ക് എന്തോ നിർദ്ദേശം നൽകി കൊണ്ട് രേവതിയും ഇറങ്ങി,,, "പിന്നെ എന്തൊക്കെ പഠിപ്പൊക്കെ എങ്ങനെ പോകുന്നു,,, " "ഇത് വരെ പ്രശ്നം ഒന്നും ഇല്ല,,, " "അല്ല,,, ലക്ഷ്മി ഇന്നലെ വരുന്നത് കണ്ടല്ലോ,,, " "മ്മ്മ്,,, വന്നിരുന്നു,,,, ഇന്ന് രാവിലെ പോയി,,,," അവളുടെ വാക്കുകളിൽ ഒരു താല്പര്യം ഇല്ലായിരുന്നു,,, അത് മനസ്സിലാക്കി കൊണ്ട് രേവതി അവളുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു,,, "എന്താടാ,,, ആകെ ഒരു മാറ്റം,,,,മ്മ്മ്,,,, അവൾ എന്തെങ്കിലും പറഞ്ഞായിരുന്നൊ,,, " പറയുന്നതിനോടൊപ്പം അവർ അടുക്കളയിലേക്ക് ആയിരുന്നു പോയത്,,,,

ഉണ്ടാക്കി വെച്ച നെയ്യപ്പ പത്രം അവൾക്ക് നേരെ നീട്ടിയതും അവൾ സ്ലാബിൽ ഇരുന്നു കൊണ്ട് അതിൽ നിന്നും ഒന്നെടുത്തു,,, "മ്മ്മ്,,, അത് സാധാരണയല്ലെ,,, അത് കുഴപ്പം ഒന്നും ഇല്ല,,,, എനിക്കാണെങ്കിൽ ഇവിടെ നിന്ന് ഒന്ന് പോയാൽ മതി എന്നായി,,,, വീട്ടിൽ ഇരുന്നിട്ട് ശ്വാസം മുട്ടുവാ,,,, " അവൾ വല്ലാത്തൊരു രീതിയിൽ പറയുന്നത് കേട്ടു രേവതി ഒന്ന് ചിരിച്ചു പോയി,,, "ആണോ,,,,എന്ന നീ ഇങ്ങോട്ട് പോര്,,, ഇവിടെ ആകുമ്പോൾ ഞാനും കാർണോരും ഒക്കെയുണ്ടല്ലോ,,, " "നല്ല ചേലായി,,, എന്നിട്ട് വേണം അപ്പ എന്നെ കെട്ടിയിട്ട് അടിക്കാൻ,,, അല്ല പറഞ്ഞ പോലെ കാർണോർ രാവിലെ തന്നെ എങ്ങോട്ട് പോയതാ,,, " "അതൊന്നും പറയാതിരിക്കുകയാണ് ബേധം,,, ആ കള്ള കൂട്ടങ്ങൾ ഉണ്ടല്ലോ,,, ആ ആൽതറയിൽ ഇരിക്കുന്ന,,,

അവന്മാർ അമ്പലത്തിൽ പോകുന്ന ഒരൊറ്റ പെൺകുട്ടിയെയും വഴി നടക്കാൻ സമ്മതിക്കില്ല,,, രണ്ട് തവണ ഇവിടുന്ന് ആൾക്കാർ പോയി പെരുമാറി വിട്ടതാ,,, എന്നാലും ഉണ്ടാകും,,,, ഇന്നും അതിനുള്ള പോക്കാ,,,,എന്തൊക്കെയാണാവോ,,, " രേവതി പറയുന്നത് കേട്ടു തത്ത ഒന്ന് തലയാട്ടി,,, പെട്ടെന്ന് തത്തയുടെ ഫോൺ റിങ് ചെയ്തതും തത്ത ഫോണിലേക്ക് നോട്ടം മാറ്റി,,, സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന ആദിയുടെ ഫോട്ടോ കണ്ട് അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, രേവതി അത് ശ്രദ്ധിച്ചിരുന്നു,,,, തത്ത പുഞ്ചിരി സമർദ്ധമായി മറച്ചു കൊണ്ട് അവരെ നോക്കി,,, "ഞാൻ ഇപ്പൊ വരാവേ,,, " സന്തോഷം പരിതി വിട്ട് ഹൃദയം ഉച്ചത്തിൽ മിഡിച്ചു തുടങ്ങിയിരുന്നു,, അവൾ സ്ലാബിൽ നിന്നും ചാടി ഇറങ്ങി പുറത്തേക്ക് ഓടുന്നതും നോക്കി രേവതി ഒന്ന് പുഞ്ചിരിച്ചു,,,

പുറത്തേക്ക് ഓടി മുറ്റത്ത്‌ ഇട്ട സിമന്റ് ബെഞ്ചിൽ ഇരുന്നു കൊണ്ട് അവൾ പെട്ടെന്ന് തന്നെ കാൾ അറ്റന്റ് ചെയ്തു,,, അവൾ നന്നേ കിതക്കുന്നുണ്ടായിരുന്നു,,, "ഹെലോ,,, " "നീ എവിടെ ചാടി പിടിച്ചു വരുകയാ,,, നന്നായി കിതക്കുന്നുണ്ടല്ലോ,,, " മറുപുറത്ത് നിന്നും കുസൃതി നിറഞ്ഞ അവന്റെ വാക്കുകൾ കേട്ടു അവൾ ചുണ്ട് ഒന്ന് കൂർപ്പിച്ചു,,, "ഞാനെ എന്റെ വീട്ടിൽ അല്ല,,,, അതോണ്ട,,, " "ഓഹോ,,, ഇപ്പോൾ തന്നെ ഊര് തെണ്ടാൻ തുടങ്ങിയോ,,, " "അയ്യോ ഊര് തെണ്ടൽ അല്ല,,,എന്റെ രേവമ്മയുടെ വീട്ടിൽ വന്നതാ,,,, " അവൾ ചിരിയോടെ പറഞ്ഞു,,, "നീ എപ്പോഴാ ഹോസ്റ്റലിലേക്ക് തിരിച്ചു പോകുന്നത്,,, " അവന് വേറൊന്നും ചോദിക്കാൻ തോന്നിയില്ല,,, ഒരു നിമിഷം തിരിച്ചു പോകാൻ ഉള്ള കൊതിക്കുന്നുണ്ടായിരുന്നു,,,

അവളും മുഖം ചുളിച്ചു കൊണ്ട് കയ്യിലെ നഖത്തിന്റെ ഭംഗി നോക്കി ഇരുന്നു,,, "ഇനിയും ദിവസം ഉണ്ടല്ലോ,,, അപ്പ വിടില്ല,,, " അവൾ പരാതി കണക്കെ പറഞ്ഞു,,, " ഞാൻ വന്നു കൊണ്ട് പോകട്ടെ,,, " അവന്റെ വാക്കുകളിൽ ഒരു ആകാംശകാണാൻ കഴിഞ്ഞിരുന്നു,, അവൾ ഒന്ന് കിടുങ്ങി,,, "മ്മ്മ്ച്ചും,,,, ഞാനെ ലീവ് കഴിയുന്നതിനു മുന്നേ വരാട്ടൊ,,, പിന്നെ ഇല്ലേ,,, " "പിന്നെ ഉണ്ടല്ലോ തത്തമ്മേ,,, " അവൻ ചെറു ചിരിയോടെ തിരിച്ചു പറഞ്ഞു,,, "അതല്ല ആദി,,, പിന്നെ ഇല്ലേ,,,,,,,,, i Love You..." അവളിൽ നിന്നും ആദ്യമായിരുന്നു അങ്ങനെ ഒരു പ്രതികരണം,, അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,, അവൻ ബാൽകണിയിൽ നിന്നും ദൂരെ കാണുന്ന കടലിലേക്ക് നോക്കി നിന്നു,,, "ഇപ്പോഴാണോ,,,, എന്നെ ഇഷ്ടം ആയത്,,, " "എനിക്ക് ഇഷ്ടം ഒക്കെയാ,,,,പക്ഷെ പറയാൻ നാണം വരും അതോണ്ട,,, " അവൾ പരിഭവം നിറച്ചു കൊണ്ട് പറഞ്ഞു,, "ആണോ,,, എന്ന നീ ഫോൺ വെക്ക്,,, " "വെക്കുവാണോ,,, "

"അല്ലടി,, ഞാൻ വീഡിയോ കാൾ ചെയ്യാം,, ഒരു കാര്യം കാണിച്ചു തരാം,,, നീ വെക്ക്,, " പറഞ്ഞു തീരും മുന്നേ അവൾ ആവേശത്തോടെ ഫോൺ കട്ട്‌ ചെയ്തു,, അവൾക്ക് അവനെ കാണണം എന്നുണ്ടായിരുന്നു,,,ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ അവൾ ഫോണും നോക്കി ഇരുന്നത് പെട്ടെന്ന് തന്നെ അവന്റെ കാൾ വന്നതും അവൾ ആവേശത്തോടെ അറ്റന്റ് ചെയ്തു,,,, ഫോണിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആളെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി,,,, "തത്തമ്മേ,,,, " അവൻ വിളിക്കുന്നതിനോടൊപ്പം ബാൽകണിയുടെ കൈ വരിയിൽ ചാരി നിന്നു,,, സൂര്യ കിരണങ്ങൾ ഏറ്റു ആ കാപ്പി കണ്ണുകൾ തിളങ്ങുന്നത് പോലെ അവൾക്ക് തോന്നി,,, "എന്തോ,,, " അവൾ ഒരു ഈണത്തിൽ വിളി കേട്ടതും മറു ഭാഗത്ത്‌ നിന്നും അവന്റെ പൊട്ടിച്ചിരിയായിരുന്നു ഉയർന്നത്,,,,

,വളർന്നു തുടങ്ങിയ മുടി ഇഴകൾ കണ്ണിനെ മറച്ചതും അവൻ അവ കൈ കൊണ്ട് മാടി ഒതുക്കി,,,, "can you see it... " പറയുന്നതിനോടൊപ്പം അവൻ ഫോൺ ഒന്ന് ചെരിച്ചു പിടിച്ചു കൊണ്ട് കുറച്ച് ദൂരം ഉള്ള കടലിനെ അവൾക്ക് കാണിച്ചു കൊടുത്തതും അവൾ അത്ഭുതത്തോടെ അങ്ങോട്ട്‌ നോട്ടം പായിച്ചു,,, "ഹൈ കടൽ കാണാൻ പോയതാണോ,,,, " ആ കണ്ണുകൾ തിളങ്ങുന്നത് കണ്ടതും അവൻ മെല്ലെ തനിക്കടുത്തേക്ക് തന്നെ ഫോൺ മാറ്റി,, "അല്ലടി പൊട്ടി,,, എന്റെ റൂമിൽ നിന്നു നോക്കിയാൽ കാണാവുന്ന ദൂരമെ ഒള്ളൂ,,,, " അവൻ പറഞ്ഞു നിർത്തി,,, "ആണോ,,,നല്ല രസാവുംല്ലേ,,,, നമുക്ക് തിരിച്ചു പോയിട്ട് എന്നെ കടൽ കാണാൻ കൊണ്ട് പോകണം ട്ടൊ,,, " അവൾ പറയുന്നത് കേട്ടു അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,, അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,,

കൂട്ടത്തിൽ ചുറ്റും ഉള്ളത് മുഴുവൻ കാണിക്കുന്നുമുണ്ട്,,, അവൻ എല്ലാം കണ്ട് കൊണ്ട് നിന്നു,,, "നീ എന്താ ഒന്നും മിണ്ടാത്തേ,,, " എല്ലാം കെട്ടു താടിക്കും കൈ കൊടുത്തു ഇരിക്കുന്ന ആദിയെ കണ്ട് അവൾ ചോദിച്ചു,, അവന് ചിരി പൊട്ടുന്നുണ്ടായിരുന്നു,,, "അതിന് നീ ആദ്യം സമ്മതിക്കണം,,, നീ ഇങ്ങനെ നിർത്താതെ സംസാരിച്ചാൽ എനിക്കെന്തെങ്കിലും പറയാൻ പറ്റുമോഡി നോൺസ്റ്റോപ്പെ,,,," അവൻ ഒരു പൊട്ടിച്ചിരിയോടെ കളിയിൽ പറഞ്ഞതും അവൾ ചമ്മിയ രീതിയിൽ ഒന്ന് ചിരിച്ചു,,,, "അയ്യോ ഞാൻ മറന്നു പോയതാ,,, ഇനി ഞാൻ മിണ്ടില്ല,,,, നീ സംസാരിക്ക്,,, " അവൻ ചുണ്ട് രണ്ടും കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു,, അവൻ ചെറു ചിരിയോടെ എന്തോ പറയാൻ തുടങ്ങി,,, "അല്ല,,, ആദി നീ അമ്മയോട് സംസാരിച്ചോ,,, "

അവൻ പറയാൻ തുടങ്ങിയതും ഇടയിൽ കയറി കൊണ്ട് തത്ത ചോദിച്ചതും പെട്ടെന്ന് അവന്റെ ഭാവം മാറി,, അവൻ ഒന്ന് കണ്ണുരുട്ടി കൊണ്ട് അവളെ നോക്കിയതും അവൾ ചുണ്ട് കൂർപ്പിച്ചു ഉമ്മ വെക്കും പോലെ കാണിച്ചു കൊണ്ട് ചിരിച്ചതും അവൻ അത് നോക്കാൻ നിൽക്കാതെ വേറെ എങ്ങോട്ടോ നോക്കി നിന്നു,, "ആദി...." അവളുടെ ശബ്ദം വളരെ താഴ്ന്നു,,,അവൻ ഒന്നും മിണ്ടാൻ നിന്നില്ല,,, ഉള്ളിൽ നിറയെ സങ്കർഷങ്ങൾ ആയിരുന്നു,,, "ആദിത്യ...." ഇപ്രാവശ്യം അവളുടെ ശബ്ദം ഉയർന്നതും അവൻ അവളെ ഒന്ന് കണ്ണ് കൂർപ്പിച്ചു കൊണ്ട് നോക്കി,,, അവൾ അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു,,,, "നിനക്ക് മനുഷ്യന്റെ മൂഡ് കളഞ്ഞില്ലേൽ ഒരു സമാധാനം ഉണ്ടാകില്ലേ തത്തെ,,, " അവൻ ദേഷ്യം കൊണ്ട് അലറുകയായിരുന്നു,, അവൾ അതൊന്നും കാര്യമല്ല എന്നരീതിയിൽ തന്നെ പുഞ്ചിരിച്ചു കൊണ്ട് നിന്നു,,,, "നിനക്ക് എന്തിനാ മൂഡ് പോകുന്നത്,,,

ഞാൻ ചോദിച്ചത് ശത്രുക്കളെ പറ്റിയല്ലല്ലോ,,, അമ്മയെ പറ്റിയല്ലേ,,, " അവൾ വളരെ കൂൾ ആയി തന്നെ സംസാരിച്ചു,,അവന് ദേഷ്യം വരുന്നുണ്ടായിരുന്നു,,, "ഞാൻ അമ്മയോട് വേണമെങ്കിൽ സംസാരിക്കും,,,, അല്ലെങ്കിൽ സംസാരിക്കില്ല,,,, that's non of your business ediot...." അവൻ അലറുകയായിരുന്നു,,, അതോടൊപ്പം തന്നെ കാൾ കട്ട്‌ ചെയ്തതും ആദ്യം അവൾക്ക് ഉള്ളിൽ ചെറിയൊരു സങ്കടം നിറഞ്ഞു എങ്കിലും അവന്റെ സ്വഭാവം ആലോചിച്ചപ്പോൾ ചെറു ചിരിയോടെ അവന്റെ ഫോണിലേക്ക് വീഡിയോ കാൾ ചെയ്തു,,, ഒരുപാട് വട്ടം വിളിച്ചിട്ടും റെസ്പോൺസ് ചെയ്യാതെ വന്നതോടെ വീണ്ടും വീണ്ടും അവൾ ശ്രമിച്ചു,,,, പെട്ടെന്ന് അവൻ അത് എടുത്തു,,,,, "what's the f***..... എന്താടി നിനക്ക് വേണ്ടത്,,,,, കുറെ നേരം ആയി സഹിക്കുന്നു,,,, " അവൻ അവൾക്ക് നേരെ ചീറ്റി,,, അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി,,, ഇപ്രാവശ്യം അവൾക്ക് സങ്കടം വന്നിരുന്നു,,,

എടുത്ത പാടെ അങ്ങനെ ഒരു പ്രതികരണം അവൾ പ്രതീക്ഷിച്ചിരുന്നില്ല,,,, അവളുടെ ഭാഗത്ത്‌ നിന്നെ യാതൊരു പ്രതികരണവും ലഭിക്കാതെ വന്നതോടെ അവൻ ചീത്ത നിർത്തി അവളെ ഒന്ന് നോക്കിയതും നിറഞ്ഞ കണ്ണുകളും കൂർപ്പിച്ച ചുണ്ടുകളുമായി ഇരിക്കുന്ന തത്തയെ കണ്ട് അവൻ സ്വയം ഒന്ന് നിയന്ത്രിച്ചു,,,,, വിരൽ വെച്ച് നെറ്റിയിൽ ഒന്ന് ഉഴിഞ്ഞു,,,, "തത്തേ,,,,,, " "പോടാ പട്ടി..." പെട്ടെന്ന് തന്നെയായിരുന്നു അവളുടെ മറുപടി,, അവളിൽ നിന്നും അങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൻ കണ്ണ് തള്ളി കൊണ്ട് അവളെ നോക്കി,, അവൾ സ്‌ക്രീനിൽ നിന്നും മുഖം തിരിച്ചു,,, അവന് ചിരി പൊട്ടി,,,, "ടി നോൺസ്റ്റോപ്പെ...." അവളിൽ നിന്നും ഒരു പ്രതികരണവും ലഭിച്ചില്ല,,, "ഒന്ന് മിണ്ടടി,,,, ഞാൻ വെറുതെ ചൂടായതല്ലേ,,, "

"അല്ല കാര്യത്തിലാ,,, ഞാൻ കേട്ടല്ലോ എന്നെ ediot എന്നൊക്കെ വിളിച്ചു,,,,, പിന്നെ തെറിയും പറഞ്ഞു,,, ഞാൻ ശല്യം ആണ് എന്ന പോലെ സംസാരിച്ചു,,,,, " അവൾ എല്ലാം പെറുക്കി പെറുക്കി പറയുന്നത് കേട്ടു അവന് ചിരി പൊട്ടിയിരുന്നു,,, "ആണോ,,,, ഏതവനാടാ അങ്ങനെ ഒക്കെ പറഞ്ഞത്,,,, " അവൻ ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞതും അവൾ പരിഭവം നിറഞ്ഞ നോട്ടം മെല്ലെ അവനിലേക്ക് പായിച്ചു,,, "ഇയാള് തന്നെയല്ലേ പറഞ്ഞത്,,,, " അവൾ തിരിച്ചു പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു,,, "ആണോ തത്തമ്മേ,,,, എന്ന സോറി,,, അറിയാതെ പറഞ്ഞതല്ലേ ഇനി പറയില്ല,,, ഓക്കേ,,,, " അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു,, അവൾ ഇടം കണ്ണിട്ട് അവനെ നോക്കി,, "എന്നോട് സോറി പറയണ്ട,,, പകരം അമ്മയോട് സംസാരിച്ചാൽ മതി,,,, " അവൾ ആവേശത്തോടെ പറഞ്ഞതും അവന്റെ മുഖം മാറി വന്നു,,,

"കണ്ടോ കണ്ടോ,,, അത് പറഞ്ഞപ്പോൾ പിന്നെയും മുഖം മാറി,, " അവൾ വീണ്ടും പരിഭവത്തോടെ പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,,, "മ്മ്മ്,, അതിന്റെ പേരിൽ ഒരു പിണക്കം വേണ്ടാ,, സംസാരിക്കാം,,, " അത് കേട്ടതും അവളുടെ മുഖം വിടർന്നു,, "പ്രോമിസ്,,,, " "പ്രോമിസ്,,, " അവനും പറഞ്ഞതോടെയാണ് അവൾക്ക് സമാധാനം ആയത്,,, അവൾ സ്ക്രീനിൽ ഒന്ന് ചുണ്ടമർത്തി സന്തോഷം അറിയിച്ചു,, അവൻ ചിരിക്കുകയായിരുന്നു അവളുടെ കാട്ടി കൂട്ടൽ കണ്ട്,,,, പുറത്ത് ആരുടെയൊക്കെയോ ബഹളം കേട്ടു അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി റോഡിൽ ആളുകൾ നിറഞ്ഞു നിൽക്കുന്നത് കണ്ട് അവൾ വേഗം ഫോണിലേക്ക് നോക്കി,,, "ഞാൻ വെക്കട്ടെ,,, ആരൊക്കെയോ വരുന്നുണ്ട്,,, ഞാൻ പിന്നെ വിളിക്കാവേ,,,," പറഞ്ഞു തീരും മുന്നേ അവൾ ഫോൺ വെച്ചിരുന്നു,,,

വീടിനു വെളിയിൽ ബഹളവും ഉന്തും തള്ളും കണ്ട് അവൾ പിന്നെ അവിടെ നിന്നില്ല ഉള്ളിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു,,, തത്ത ഫോൺ വെച്ചതും ആദി ചെറു ചിരിയോടെ കൈവരിയിൽ ഒന്ന് ചാരി നിന്നു,,, മുഖം മുകളിലേക്ക് ഉയർത്തി കണ്ണുകൾ അടച്ചു,,,, കണ്ണുകളിൽ അപ്പോഴും തത്തയുടെ കൊഞ്ചലും പുഞ്ചിരിയും മാത്രമായിരുന്നു,,, അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,, അവൻ ഏതോ ലോകത്ത് എന്ന പോലെ വലതു കൈ കൊണ്ട് മുഖം തുടച്ചു മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും റൂമിൽ അവനെ അന്തം വിട്ട് നോക്കി നിൽക്കുന്ന അമ്മയെ കണ്ട് ആദ്യം പുഞ്ചിരി മായ്ക്കാൻ ശ്രമിച്ചു എങ്കിലും എന്തോ ഒരു ബോധത്തിൽ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു,,,,, അവന്റെ വരവ് കണ്ട് അവർ ആകെ അന്താളിച്ചു കൊണ്ട് നിൽക്കുകയായിരുന്നു,,, "ഞാൻ ചായ,,, " അവർ ടീപോയിൽ വെച്ച ചായ ഗ്ലാസ്‌ കാണിച്ചു കൊണ്ട് പറഞ്ഞതും അവൻ ഒന്നും മിണ്ടാതെ അവരുടെ കവിളിൽ ഒന്ന് തട്ടി,,,

, "i am sorry Ammaaa.... " അവൻ മെല്ലെ പറഞ്ഞു,,, അവരുടെ ഉള്ളം ഒന്ന് കിടുങ്ങി,,, ശ്വാസം എടുക്കാൻ പോലും മറന്നു ഞെട്ടലോടെ അവർ അവനെ നോക്കി,,, അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു,,, എന്നോ അവർക്ക് മുന്നിൽ പൊലിഞ്ഞു പോയ ആ പഴയ പുഞ്ചിരി,,, അവരുടെ കണ്ണുകൾ നിറഞ്ഞു,, അവരുടെ ചുണ്ടുകൾ വിതുമ്പി,, അവർ വിറയാർന്ന കൈകളോടെ അവന്റെ മുഖം കോരി എടുത്തതും അവൻ അവരുടെ കൈകളിൽ ഒന്ന് കൈ വെച്ചു,,, അമ്മ അവന്റെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്തു,,, "ക്ഷമിക്ക് മോനെ,,, ഈ അമ്മ ഒന്നും അറിഞ്ഞിരുന്നില്ല,,,,,,,, എന്റെ മോനെ ചതിക്കാൻ അവർ തീരുമാനിച്ചത് ഈ അമ്മ അറിഞ്ഞില്ല,,,,,," അവരുടെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു,,, .....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story