പ്രണയമഴ-2💜: ഭാഗം 34

pranayamazha thasal

എഴുത്തുകാരി: THASAL

"ദുഷ്ടൻ,,, കള്ളും കുടിച്ചു,,, സിഗരറ്റും വലിച്ചു നടന്നോട്ടെ,,,, ആർക്കാ ചേതം,,,, കള്ളും കുടിച്ചു മറന്നത് എന്നെയല്ലെ,,,പറഞ്ഞു മാറ്റാൻ നോക്കിയ എന്നെ പറഞ്ഞാൽ മതിയല്ലോ,,,, ഹും,,,, " ബെഡിൽ കമിഴ്ന്നു കിടന്ന് കൊണ്ട് എന്തൊക്കെയോ പെറുക്കി പറയുകയായിരുന്നു തത്ത,,,അവൾക്ക് ദേഷ്യത്തിൽ ഉപരി സങ്കടം വരുന്നുണ്ടായിരുന്നു,,, ആരോ അവളുടെ മുടിയിൽ തലോടുന്നത് പോലെ തോന്നിയപ്പോൾ അവൾ ഒന്ന് ഞെട്ടി കൊണ്ട് തല ഉയർത്തി നോക്കിയതും ചിരിച്ചു കൊണ്ട് നിൽക്കുന്ന കൃഷ്ണയെ കണ്ട് അവൾ ആവേശത്തോടെ ചാടി എഴുന്നേറ്റു,,, "ഹൈ,,, നീ എപ്പോഴാ വന്നത്,,, " "ദുഷ്ടൻ,,, എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേ വന്നു,,, " ബാഗ് മേശയിൽ വെച്ച് കൊണ്ട് ഷെൽഫിന്റെ മിററിൽ നോക്കി പൊട്ട് ഊരി മാറ്റി കൊണ്ട് കൃഷ്ണ പറഞ്ഞതും തത്ത ചമ്മിയ ഒരു ചിരിയോടെ കണ്ണുകൾ മെൻസ് ഹോസ്റ്റലിലേക്ക് നീട്ടി,,,

"ആദിയേട്ടൻ വന്നില്ലേ,,,,, " അവളുടെ നോട്ടം കണ്ടു അങ്ങോട്ട്‌ തലയിട്ട് നോക്കി കൊണ്ട് കൃഷ്ണ ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,, "ആഹാ അപ്പൊ അതിനായിരുന്നല്ലേ ഈ കണ്ട ചീത്ത വിളി ഒക്കെ,,,, ഞാനും കരുതി,,, പൊന്നെ തേനേ എന്നും പറഞ്ഞു കൊണ്ട് നടക്കുന്ന ആദിയേട്ടനെ നീ എന്തിനാ ചീത്ത പറയുന്നേ എന്ന്,,,, " അവൾ ഒരു കുലുങ്ങി ചിരിയോടെ പറഞ്ഞു,,, "പിന്നെ ചീത്ത പറയാതെ,,, ഞാൻ പറഞ്ഞതാണല്ലോ ആ ദുഷ്ടനോട് ഞാൻ വരും ഇന്ന് അവനോടും വരാൻ,,,, എന്നിട്ട് കള്ളും കുടിച്ചു എന്നെയും മറന്നു നിന്നതല്ലേ,,,, " അവൾ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞതും കൃഷ്ണക്ക് ചിരിയാണ് വന്നത്,,, "അത് ശരിയാ,,, ഒന്നും ഇല്ലേലും നിന്നെ മറക്കാൻ പാടില്ലായിരുന്നു,,, "

കൃഷ്ണ അവളെ ഒന്ന് എരിവ് കയറ്റി,, അത് വരെ മുഖം താഴ്ത്തി ഇരുന്നിരുന്ന തത്ത അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് മടിയിൽ വെച്ച പില്ലോ എടുത്തു അവൾക്ക് നേരെ എറിഞ്ഞു,,, "എന്റെ ആദിയെ ഞാൻ ചീത്ത പറയും,,, നീ പറഞ്ഞാൽ ഉണ്ടല്ലോ,,, എന്റെ ആദി എന്നെ മറന്നിട്ടൊന്നും ഇല്ല,,,, ആൾക്ക് എന്തെങ്കിലും തിരക്ക് ആയത് കൊണ്ടാകും,,, " അവൾ വാശിയോടെ പറഞ്ഞതും കൃഷ്ണക്ക് അത് വരെ അടക്കി വെച്ച ചിരി പെട്ടെന്ന് പൊട്ടി വന്നു,,,, "അയ്യോ,,, ഹ,,ഹ,,,ഹ,,,, എന്റെ തത്തെ,,, അന്യൻ കാണിക്കോ ഇത് പോലത്തെ ട്രാൻസ്ഫോർമേഷൻ,,,,, ആദ്യം ദുഷ്ടൻ,,, ഇപ്പോൾ എന്റെ ആദി,,,,ശരിക്കും നിന്റെ പ്രശ്നം എന്താ,,, " അവളുടെ അടുത്ത് ഇരുന്നു കൊണ്ട് കൃഷ്ണ ചോദിച്ചു,, തത്ത ഒന്ന് ചിണുങ്ങി കൊണ്ട് കൃഷ്ണയുടെ തോളിലേക്ക് ചാഞ്ഞു,,,

"കാണാൻ തോന്നുന്നു,,,, എന്നിട്ട് ദുഷ്ടൻ വന്നില്ലല്ലോ,,, " അവൾ വീണ്ടും ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു,, കൃഷ്ണ എന്തോ പറയാൻ പോയതും തത്ത അവൾക്ക് നേരെ വിരൽ ചൂണ്ടിയതും കൃഷ്ണ ഒന്ന് പൊട്ടിച്ചിരിച്ചു,,,, "ഇല്ല എന്റെ പൊന്നെ,,, നിന്റെ ആദി,,, അവന്റെ തത്തമ്മ,,,, നിങ്ങളുടെ ജീവിതം,,, ഞാൻ പറയുന്നില്ലേ,,, ഞാൻ എന്റെ പാവം പ്രാണ നായകനെ ഒന്ന് വിളിക്കട്ടെ,,, മോള് ഒന്ന് മാറി നിൽക്ക്,,, " തനിക്കടുത്ത് ഇരിക്കുന്ന തത്തയെ ഒന്ന് ഉന്തി മാറ്റി കൊണ്ട് കൃഷ്ണ പറഞ്ഞതും തത്തയുടെ ചുണ്ടിൽ ചെറു പുഞ്ചിരി ഉടലെടുത്തു,,, കൃഷ്ണ പുറത്തേക്ക് പോകുന്നതും നോക്കി അവളുടെ കണ്ണുകൾ മെൻസ് ഹോസ്റ്റലിൽ പാറി വീണു,,, *എന്തൊക്കെ inperfection ഉണ്ടായിട്ടും,,,, എനിക്ക് നീ perfect ആയിട്ടാണല്ലോടാ തോന്നുന്നത്,,,

തമാശക്ക് പോലും നിന്നെ വേറെ ഒരാൾ തെറ്റായ ഒരു വാക്ക് പറയുന്നത് എനിക്ക് സഹിക്കുന്നില്ലല്ലോ ആദി,,, അതെന്താ അങ്ങനെ,,, എനിക്ക് അത്രയും ഇഷ്ടം ആയിട്ടാണോ,,,, അതോ കൃഷ്ണ പറഞ്ഞ പോലെ,,,, എന്റെ ആദി എന്ന ചിന്ത വന്നത് കൊണ്ടോ.... " അവൾ ആരോടെന്നില്ലാതെ പറഞ്ഞു,,, കണ്ണുകൾ ഹോസ്റ്റലിൽ ഉടക്കി കൊണ്ട് മെല്ലെ ജനാല കമ്പിയിൽ തല വെച്ച് കിടന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഇതിനും ബേധം,,, വീട്ടിലെ അവിയലും പപ്പടവും ആയിരുന്നു,,, " ചിക്കൻ കറിയിൽ ചിക്കൻ കാണാതെ വന്നതോടെ അല്പം ശബ്ദത്തിൽ തന്നെ കൃഷ്ണയോട് എന്ന പോലെ തത്ത പറഞ്ഞു,,,ബാക്കിയുള്ളവർക്ക് കറി ഒഴിച്ചു കൊടുക്കുന്നതിനിടയിൽ അന്നമ്മചേടത്തി ഊരയിൽ കയ്യൂന്നി കൊണ്ട് അവളെ നോക്കി,,,

"എന്ന കൊച്ചിന് വീട്ടിൽ തന്നെ നിന്നാൽ പോരായിരുന്നോ,,, " "അതിന് പറ്റാത്തത് കൊണ്ടാണല്ലോ ഇങ്ങോട്ട് വന്നത്,,, " അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് ചപ്പാത്തി മുറിച്ചു കറിയിൽ മുക്കി വായിലേക്ക് ആക്കി,,, "നിനക്കൊക്കെ ഇഷ്ടം ഉള്ളത് ഉണ്ടാക്കി തരാനല്ല ഞാൻ ഇവിടെ നിൽക്കുന്നത്,,,, ഇവിടെ ഇതൊക്കെ കിട്ടുകയൊള്ളു,,, വേണമെങ്കിൽ കഴിച്ചു എഴുന്നേറ്റു പോകാൻ നോക്ക്,,, " അവർ അല്പം കടുപ്പത്തിൽ തന്നെ പറഞ്ഞു,,, "ഓഹ്,,, ഉത്തരവ്.... " അവൾ രണ്ട് കയ്യും കൂപ്പി കൊണ്ട് പറഞ്ഞു,, അവർ മുഖം ഒന്ന് കോട്ടി കൊണ്ട് ഉള്ളിലേക്ക് നടന്നു,,, "എന്റെ പോന്നു തത്തെ,,, വെറുതെ എന്തിനാ അതിന്റെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത്,,ഒന്ന് മിണ്ടാത്തെ ഇരുന്നൂടെ,,, " "ഞാൻ പറയും,,, "

അവൾ ഒരു വാശിയോടെ പറഞ്ഞതും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് മനസ്സിലായി കൃഷ്ണ ഒന്ന് തലയാട്ടി കൊണ്ട് ബാക്കിയുള്ളതും കഴിച്ചു എഴുന്നേറ്റു,,, കൂടെ തന്നെ തത്തയും,,,, "ഡി,,,, അർജുനേട്ടൻ ഹോസ്റ്റലിൽ എത്തിയോ,,, " റൂമിൽ കയറിയ ഉടനെ ഫോൺ എടുത്തു ചാറ്റ് ചെയ്യുന്ന കൃഷ്ണയെ നോക്കി കൊണ്ട് തത്ത ചോദിച്ചു,,, "മ്മ്മ്,,, വൈകീട്ട് തന്നെ എത്തി,, അർജുനേട്ടൻ മാത്രമല്ല ആദിയേട്ടനും,,,, " അവൾ പറഞ്ഞു നിർത്തിയതും തത്തയുടെ ഫോണിലേക്ക് കാൾ വന്നതും ഒരുമിച്ച് ആയിരുന്നു,,, തത്ത താടക്കും കൈ കൊടുത്തു കൊണ്ട് ഫോണിലേക്ക് നോക്കി ഇരുന്നു,,, അത് കട്ട്‌ ആയി വീണ്ടും അടിച്ചു എങ്കിലും തത്ത അതെ ഇരിപ്പ് തന്നെ,,, "ഡി,,, ഇന്നിത് എത്രാമത്തെ തവണയാണെന്ന് ബോധം ഉണ്ടോ,,, ആ പാവം വിളിക്കുന്നത്,,, ഒന്ന് എടുക്കടി,,, "

"വിളിക്കട്ടെ,, ഇനിയും വിളിക്കട്ടെ,,, 49 തവണയെ ആയിട്ടുള്ളു,,,, 50 ആവട്ടെ എന്നിട്ട് എടുക്കാം,,, " അവൾ വാശിയോടെ പറയുന്നത് കേട്ടു കൃഷ്ണ കാര്യമില്ല എന്ന രീതിയിൽ ഒന്ന് തലയാട്ടി കൊണ്ട് എയർ ഫോൺ ചെവിയിൽ തിരുകി കൊണ്ട് പുറത്തേക്ക് പോയി,,, പിന്നെയും തത്ത ഫോണിലേക്ക് നോക്കി ഇരുന്നു,,, അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ഫോൺ ഒന്നും വരതെ ഇരുന്നതും തത്തയുടെ മുഖം ഒന്ന് കൂർത്തു,,, "ഒന്ന് കൂടെ വിളിച്ചാൽ എന്താ,, വിളിക്കില്ല ദുഷ്ടൻ,,, " അവൾ വീണ്ടും പറഞ്ഞു,,, ബെഡിൽ ചെരിഞ്ഞു കിടന്നു,,, പിന്നെയും സമാധാനം കിട്ടാതെ വന്നതോടെ അവൾ അടച്ചു വെച്ച ജനാല ഒന്ന് പാതി തുറന്ന് അതിന്റെ വിടവിലൂടെ നോക്കിയപ്പോൾ കണ്ടു സിഗരറ്റ് വലിച്ചു നിൽക്കുന്ന ആദിയെ,,,,,

അവൻ അവളെ കാണും എന്ന സന്തർഭം വന്നതും അവൾ പെട്ടെന്ന് തന്നെ ജനാല അടച്ചു വെച്ചു,,, "സിഗരറ്റും വലിച്ചു നിൽക്കട്ടെ,,, ഞാനും വാശിയിലാ,,, കള്ള് കുടിച്ചത് കൊണ്ടല്ലേ,,,അങ്ങനെ തന്നെ വേണം,,, ദുഷ്ടൻ,,, " അവൾ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു,,, പെട്ടെന്ന് ഫോൺ റിങ് ചെയ്തതും അവൾ ആവേശത്തോടെ ഫോണിലേക്ക് നോക്കി,,, സ്ക്രീനിൽ തെളിഞ്ഞ ആദിയുടെ മുഖം കണ്ട് അവളുടെ മുഖം ഒന്ന് വിടർന്നു,,, അടുത്ത നിമിഷം തന്നെ ഫോൺ എടുത്തിരുന്നു,,, "നീ എവിടെ ആയിരുന്നഡി @%&%#$#@%%@ മോളെ,,,,,ഒരാൾ വിളിച്ചാൽ എടുക്കാൻ ഉള്ള സമാന്യ മര്യാദയെങ്കിലും നിനക്ക് ഉണ്ടോടി പുല്ലേ,,, നീ ആരാന്നാഡി നിന്റെ വിചാരം,,, " എടുത്ത അടുത്ത നിമിഷം ചീത്തയായിരുന്നു,,

അവളുടെ കണ്ണുകൾ നിറഞ്ഞു,,, "ഞാൻ തത്തമ്മയാ.... " കണ്ണുകൾ തുടച്ചു മൂക്ക് വലിച്ചു കൊണ്ട് അവൾ പറഞ്ഞു,,,അവളുടെ വാക്കുകൾ കേട്ടു അവനും ചിരി പൊട്ടിയിരുന്നു,,, ഒന്ന് താണ് കൊടുത്താൽ അടുത്ത ചോദ്യം മദ്യം കഴിച്ചതിനെ പറ്റിയാണ് എന്നറിയാവുന്നത് കൊണ്ട് തന്നെ അവൻ ഗൗരവം വിട്ടില്ല,,,,, "അതിന്,,,, ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ,,, വിളിക്കുമ്പോൾ ഫോൺ എടുക്കണം എന്ന്,,, എത്ര പ്രാവശ്യം ഞാൻ വിളിച്ചു എന്ന് അറിയോ,, " "നിക്ക് അറിയാം,,, 50 താമത്തേ ടൈമിൽ ഞാൻ എടുത്തല്ലോ,,,,, " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു,,, "എന്താടി നീ കളിക്കുകയാ,,,, ആ ജനാല തുറക്കഡി,,, നിന്നോട് രണ്ട് വർത്തമാനം പറയാൻ ഉണ്ട്, " അവൻ പേടിപ്പിച്ചു ആളെ കാണാനുള്ള തന്ത്രത്തിൽ ആണ്,,,

തത്തയാണെങ്കിൽ അല്പം പേടിച്ചു എങ്കിലും വിട്ടു കൊടുക്കാൻ മനസ്സ് അനുവദിച്ചില്ല,,, "ഇല്ല തുറക്കില്ല,,,,, " "നിന്നോടാണ് പറയുന്നത് തുറക്കഡി,,, " "കണ്ട കള്ള് കുടിയൻമാർക്ക് വേണ്ടി തുറക്കാൻ ഉള്ളതല്ല ഈ ജനൽ,,,, ഞാൻ തുറക്കില്ല,,, എന്ന് കള്ള് നിർത്തുന്നൊ,,, അന്നേ തുറക്കൂ,,, " അവൾ വാശിയോടെ പറഞ്ഞു,,, "കള്ള് കുടിയൻ നിന്റെ അപ്പൻ ശ്രീനിവാസൻ,,, " അവനും വിട്ട് കൊടുക്കാതെ പറഞ്ഞു,, "എന്റെ അപ്പയെ പറഞ്ഞാൽ ഉണ്ടല്ലോ,,, എന്റെ അപ്പയല്ല,,, നീയാണ് കള്ള് കുടിയൻ,,, പോടാ കള്ള് കുടിയാ,,, " അവൾ ദേഷ്യത്തോടെ പറഞ്ഞതും അവൻ എന്തോ പറയാൻ ഒരുങ്ങിയതും മറു ഭാഗത്ത്‌ ഫോൺ വെച്ചിരുന്നു,,,അത് കണ്ട് അവന് അല്പം നിരാശ തോന്നി എങ്കിലും പിന്നീട് അതൊരു ചിരിയായി മാറി,,,

എന്തൊക്കെയോ ഉള്ളിൽ പറഞ്ഞു കൊണ്ട് അവൻ അവളുടെ റൂമിനടുത്തേക്ക് നോക്കിയപ്പോൾ കണ്ടു പാതി തുറന്ന ജനാലയിലൂടെ ഉറ്റു നോക്കുന്ന കണ്ണുകളെ അവന്റെ നോട്ടം പതിഞ്ഞതും അത് കൊട്ടി അടക്കുന്നത് കണ്ട് അവന് ചിരിയാണ് വന്നത്,, അവൻ അറിയാതെ തന്നെ ചിരിച്ചു പോയി,,, "എന്താടാ,,, ഇതിനും മാത്രം ചിരിക്കാൻ,,, " റൂമിലേക്ക്‌ കയറി വന്ന അർജുൻ അവന്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് ചോദിച്ചു,,, "എന്ത്,, അതിന് ഭ്രാന്ത്..... " അവൻ ചിരി ഒതുക്കി കൊണ്ട് പറഞ്ഞു,,, "അടുത്തില്ല അല്ലേ,,,, ഇനി എന്ത് ചെയ്യും,,, " "എന്ത് ചെയ്യാൻ,,,, നാളെ കോളേജിലേക്ക് തന്നെയല്ലേ വരുന്നത്,,, അവിടുന്ന് പിടിക്കാലോ,, " അവൻ നേരിയ ഒരു ചിരിയോടെ പറഞ്ഞു,, "നീ ആകെ മാറി പോയി ആദി,,, " "ആണോ,,,, " അവൻ ഒരു കുസൃതിയിൽ ചോദിച്ചു,, അർജുൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ബെഡിലേക്ക് കിടന്നു,,, ആദി ഒരിക്കൽ കൂടി തത്തയുടെ റൂമിലേക്ക് ഒന്ന് നോക്കി കൊണ്ട് ഓപ്പോസിറ്റ് ഉള്ള ബെഡിൽ കയറി കിടന്നു,,, അപ്പോഴും ആ കൊഞ്ചൽ നിറഞ്ഞ ശബ്ദം അവന്റെ കാതുകളിൽ നിറഞ്ഞു നിന്നിരുന്നു,,,,...തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story