പ്രണയമഴ-2💜: ഭാഗം 35

pranayamazha thasal

എഴുത്തുകാരി: THASAL

"ഭഗവാനെ,,, ഞാൻ പറഞ്ഞിട്ട് പോലും ആ താന്തോന്നി കേൾക്കുന്നില്ല,,, എങ്ങനെയെങ്കിലും ആ കുടിയും പുകക്കലും കൂടി ഒന്ന് നിർത്തി തരണേ,,,, എച്ചിത്തരം പറയുകയാണ് എന്ന് കരുതരുത്,,, ഒന്നും ഇല്ലേലും ബണ്ടാരത്തിൽ ഞാൻ ദിവസം അഞ്ച് രൂപ ഇടുന്നതല്ലേ,,, പ്ലീസ്,,,പ്ലീസ്,,,,,, " അവൾ കണ്ണുകൾ അടച്ചു കെഞ്ചി,,, കൃഷ്ണ അത് കണ്ട് ചെറു ചിരിയോടെ അവളുടെ നെറ്റിയിൽ ചന്ദനം ചാർത്തി കൊടുത്തു കൊണ്ട് അവളുടെ ബാഗിൽ ബുക്ക്‌ എടുത്ത് വെക്കാൻ പോയതും,, തത്ത പിന്നെയും എന്തൊക്കെയോ പ്രാർത്ഥിച്ചു കൊണ്ട് വേഗം തന്നെ കിട്ടിയ പുസ്തകം ബാഗിൽ നിറച്ചു കൊണ്ട് കൃഷ്ണയോടൊപ്പം പുറത്തേക്ക് ഇറങ്ങി,,,, "നല്ല തിരക്ക് ഉണ്ടല്ലോഡി,, ഇന്നെങ്ങാനും കോളേജിൽ എത്തോ,,, " കൃഷ്ണ ചോദിച്ചു,,

തത്തയും കയ്യിലെ വാച്ചിലേക്ക് നോക്കി അക്ഷമയോടെ കാത്തു നിൽക്കുകയായിരുന്നു,,, കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, മുന്നിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ആ പുഞ്ചിരിയുമായി നിൽക്കുമ്പോൾ,,, മുന്നിൽ ബുള്ളറ്റ് നിർത്തിയ ആദിയെ കണ്ട് കൊണ്ട് അവൾ മെല്ലെ പുറം തിരിഞ്ഞു നിന്നു,,,, "ഡി... " അവൻ അല്പം ശബ്ദം കൂട്ടി വിളിച്ചു എങ്കിലും അവൾ അതൊന്നും കേൾക്കാത്ത മട്ടെ മുകളിലേക്ക് നോക്കി നിന്നതും ബുള്ളറ്റ് പാഞ്ഞകലുന്ന ശബ്ദം കേൾക്കാമായിരുന്നു,,, അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞ് കൊണ്ട് ദൂരെക്ക് മറയും മുന്നേ അവനെ നോക്കി നിന്നു,,, "ഡി പെണ്ണെ ഇതൽപം കൂടുന്നുണ്ട്,,,

എന്തിനാഡി അതിനെ ഇങ്ങനെ വട്ട് കളിപ്പിക്കുന്നത്,, അവസാനം എടുത്തിട്ട് അലക്കിയാൽ ആദി എന്നെ അടിച്ചു,, മാന്തി,, പിച്ചി എന്നൊക്കെ പറഞ്ഞു മോങ്ങി കൊണ്ട് വന്നിട്ട് കാര്യം ഉണ്ടാകില്ല,,, " കൃഷ്ണ അല്പം ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും തത്ത അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,, "ഇളിച്ചോ,,, കിട്ടുമ്പോൾ പഠിച്ചോളും,,,, " അവൾ അതും പറഞ്ഞു കൊണ്ട് റോഡിലേക്ക് നോക്കി നിന്നു,,, തത്ത ചെറു ചിരിയോടെ അവൻ പോയ വഴിയേ നോക്കി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഡി,,, പൊട്ടി ഞാൻ പോയി ഒരു പെൻ വാങ്ങിയിട്ട് വരാം,,, " കോളേജ് ഗ്രൗണ്ടിൽ കയറും മുന്നേ ന അതും പറഞ്ഞു കൊണ്ട് കൃഷ്ണ തൊട്ടടുത്ത ഷോപ്പിലേക്ക് കയറി പോയതും തത്ത ഉള്ളിലേക്ക് കയറാതെ മതിലും ചാരി നിന്നു,,, ബാഗ് ഒന്ന് കൂടെ കയറ്റി ഇട്ടു കോളേജിലെക്ക് കയറുന്ന ഓരോരുത്തരെയായി മാർക്ക്‌ ഇടുന്ന തിരക്കിൽ ആണ് തത്ത,,,,

ചിലരെ കാണുമ്പോൾ ചിരിച്ചും,,, സംസാരിക്കുമ്പോൾ തിരിച്ചും സംസാരിച്ചും,,,, അവൾ അവിടെ നിന്നു,, ഇടക്ക് ഷോപ്പിലേക്ക് നോക്കുമ്പോൾ തിരക്ക് കാരണം കൃഷ്ണ ഉള്ളിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു,,,, അവൾ മെല്ലെ നോട്ടം മാറ്റിയതും എന്തോ ഒന്ന് അവളെ വലിച്ചതും ഒരുമിച്ച് ആയിരുന്നു,,, ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി എങ്കിലും അപ്പോഴേക്കും അയാൾ ഇറുകെ പുണർന്നിരുന്നു,,, ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയി അവൾ,,, മെല്ലെ തല ചെരിച്ചു നോക്കിയതും അത് ആദിയാണെന്ന് തിരിച്ചറിയാൻ അധിക നേരം വേണ്ടി വന്നിരുന്നില്ല,,,, അവൾ ഒരു പിടച്ചിലോടെ ചുറ്റും ഒന്ന് നോക്കിയതും എല്ലാവരുടെയും കണ്ണുകൾ അവരിൽ ആയിരുന്നു,,, അവളുടെ നെഞ്ച് പേടി കൊണ്ട് വല്ലാതെ മിഡിച്ചു പോയി,,,

അവനെ ഒന്ന് തള്ളി മാറ്റാൻ പോലും അവൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല,,, കൂടാതെ ശരീരം മുഴുവൻ തരിച്ചു,,,, പെട്ടെന്ന് തന്നെ അവളുടെ കവിളിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് അവൻ മാറി നിന്നതും അവൾ കണ്ണുകൾ പുറത്ത് തള്ളും വിധം അവനെ ഒന്ന് നോക്കി,,, അവൻ ചുംബിച്ച കവിളിൽ ഒന്ന് തലോടി കൊണ്ട് ഒരു പേടിയോടെ ചുറ്റും നോട്ടം എറിഞ്ഞു നിൽക്കുന്നവരെ നോക്കിയതും അപ്പോഴേക്കും ആദി ഒരു കൂസലും കൂടാതെ അവളുടെ കവിളിൽ ഒന്ന് തട്ടി,,, "ഇനി മൈന്റ് ചെയ്തിട്ടില്ലേൽ പബ്ലിക് ആയി കെട്ടിപിടിക്കൽ ആകില്ല,,,, ദേ ഇവിടെയാകും സമ്മാനം,,, " അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ അധരങ്ങളെ ഒന്ന് തലോടിയതും ഒരു നിമിഷം അവൾ ഞെട്ടി കൊണ്ട് അവനിൽ നിന്നും പിടഞ്ഞു മാറി,,, അവൾ പിടക്കുന്ന കണ്ണുമായി ചുറ്റും നോക്കുന്നത് കണ്ട് അവൻ ചെറു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു,,,

ഇത് കണ്ട് തണൽ മരത്തിന് ചുവട്ടിൽ നിന്നും കണ്ണ് തള്ളി നിൽക്കുകയായിരുന്നു അർജുനും ബാക്കി ടീംസും,,, അവൻ അവരെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു,,, തത്ത അപ്പോഴും അതെ നിർത്തം ആയിരുന്നു,, കൈകാലുകൾ ബന്ധിച്ച കണക്കെയുള്ള അവളുടെ നിൽപ്പ് കണ്ട് കൃഷ്ണ ചുറ്റും ഒന്ന് നോക്കി കൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു അവളെയും കൊണ്ട് വേഗം തന്നെ ഉള്ളിലേക്ക് നടന്നു,,, ചുറ്റും ഉള്ളവർ അവളെ അത്ഭുത ജീവിയെ പോലെ നോക്കുന്നുണ്ട്,,, അതൊന്നും അവളുടെ കണ്ണുകളിൽ വന്നു പോലും ഇല്ല,,, ചുറ്റും ശൂന്യത,, അവിടെ അവളുടെ ആദിയും അവളും മാത്രം,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ആകെ കിളി പാറി നിൽക്കാതെ ഇങ്ങ് ഇറങ്ങഡി പെണ്ണെ,, എനിക്ക് വിശക്കുന്നു,,, " ഡെസ്കിൽ തലവെച്ചു കിടക്കുന്ന തത്തയെ തട്ടി വിളിച്ചു കൊണ്ട് കൃഷ്ണ പറഞ്ഞതും തത്ത താല്പര്യമില്ലാത്ത മട്ടെ എഴുന്നേറ്റു,,,

"ഡി,,, എല്ലാരും കണ്ടോഡി,,, " "പിന്നെ,,, മെയിൻ ഗേറ്റിന്റെ മുൻപിൽ വെച്ച് കെട്ടിപിടിച്ചാൽ ആരും കാണില്ല,,നീ ആയിട്ട് ചോദിച്ചു വാങ്ങിച്ചതല്ലേ,,, അനുഭവിക്ക്,,, നീ പേടിക്കേണ്ട,, ആദിയേട്ടനെ പേടിച്ചു ആരും ചോദിക്കാൻ ഒന്നും പോകുന്നില്ല,,,,നീ വന്നേ,,, " അവളുടെ കയ്യും പിടിച്ചു കൃഷ്ണ ക്ലാസിൽ നിന്നും ഇറങ്ങി,,, "ഡി,,, നിനക്ക് നാണം വന്നോ കെട്ടിപിടിച്ചപ്പോൾ,, " കൃഷ്ണ സ്വകാര്യം പോലെ ചോദിച്ചതും തത്ത അവളെ നോക്കി പുച്ഛിച്ചു,,, "ഇതിനേക്കാൾ വലുത് തന്നിട്ടുണ്ട് എന്നിട്ട ഇപ്പോൾ ഇത്,,, " ഒരു കൂസലും ഇല്ലാതെയായിരുന്നു അവളുടെ മറുപടി,,, അവളുടെ ഓർമ്മകൾ ആദ്യ ചുംബനത്തിൽ ആയിരുന്നു,,, കൃഷ്ണ പെട്ടെന്ന് സ്റ്റെക്ക് ആയി,,, "ഇതിനും വലുതോ,,,, ഡി ലിപ് ലോക്ക..." കൃഷ്ണ കണ്ണുകൾ മിഴിഞ്ഞു കൊണ്ട് ചോദിച്ചു,,

"അതൊന്നും പറയരുത് എന്ന് എന്റെ ആദി പറഞ്ഞിട്ടുണ്ടല്ലോ,, ഞാൻ പറയത്തില്ല,,, " അവൾ ചുണ്ട് ഒന്ന് കോട്ടി കൊണ്ട് പറഞ്ഞു,,, കൃഷ്ണ ഇരുത്തി ഒന്ന് തലയാട്ടി കൊണ്ട് അവളുടെ കയ്യും പിടിച്ചു നടന്നു,,, കാന്റീനിൽ പോയി ചായ കുടിച്ചു ഇറങ്ങിയതും കണ്ടു തണൽ മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന ഏട്ടൻമാരെ,,, അർജുനെ കണ്ടതും കൃഷ്ണ അങ്ങോട്ട്‌ നടന്നു,, പിന്നെ വേറെ വഴിയില്ലാതെ തത്തയും,, "ആരാത് തത്ത തമ്പ്രാട്ടി... " "ആണല്ലോ തമ്പ്രാ,,, " അർജുൻ ചോദിച്ച അതെ ഈണത്തിൽ തന്നെ തത്ത മറുപടി പറഞ്ഞു,,,, "നാട്ടിൽ പോയപ്പോൾ എല്ലാവരെയും അങ്ങ് മറന്നു,, ഒരു ഫോൺ കാൾ,, അല്ലെങ്കിൽ ഒരു മെസ്സേജ് എവിടെ... " മനു തമാശ രീതിയിൽ പരിഭവം നിറച്ചു കൊണ്ട് പറഞ്ഞു,,, "എനിക്ക് മാത്രം അല്ലല്ലോ ഫോൺ ഉള്ളത്,, വിളിക്കാൻ നിങ്ങളുടെ കയ്യിലും നമ്പർ ഉണ്ടായിരുന്നല്ലോ,, എവിടെ,,,,, വിളിച്ചില്ല,,,,

ദേ ഇങ്ങോട്ട് നോക്കിയേ തല പൊട്ടിയിട്ട് ആണ് പോയത് എന്നിട്ടും അന്വേഷിച്ചു പോലും ഇല്ല,, " ആദിയുടെ അടിയിൽ പറ്റിയ മുറിവ് ഉണങ്ങിയിട്ടുണ്ടായിരുന്നു,, അതിലേക്കു വിരൽ ചൂണ്ടി കൊണ്ട് അവൾ പറയുന്നത് കേട്ടു അർജുൻ ഒന്ന് ചിരിച്ചു,,, ചെറുത് കൊടുത്തു വലുത് വാങ്ങി എന്ന എക്സ്പ്രഷൻ ഇട്ടു ഇരിക്കുകയാൻ മനു,,, "ഞാൻ ഒന്നും പറഞ്ഞില്ലേ,,, " "പറയണ്ട,,, അതാ നല്ലത്,,, " അവളും വീറോടെ പറഞ്ഞു,,,ഇടയ്ക്കിടെ അവളുടെ കണ്ണുകൾ ചുറ്റു ഭാഗത്ത് പാറി നടക്കുന്നുണ്ടായിരുന്നു,,, പ്രതീക്ഷിച്ച ആളെ കാണാതെ വന്നതോടെ അവൾ നിരാശയോടെ മുഖം വെട്ടിച്ചു,,, "ഡി,,, നീ എന്താടി തിരയുന്നത്,,, " "ഞാനോ,, ഞാനൊന്നും തിരഞ്ഞില്ല,,, " "വല്ലാതെ കിടന്ന് ഉരുളല്ലേ,,, അവൻ പിന്നിൽ ഉണ്ട്,, അങ്ങ് ചെല്ല്,,,, മ്മ്മ്,, " ഒന്ന് അമർത്തി മൂളും കൊണ്ട് അർജുൻ പറഞ്ഞതും അവളുടെ കണ്ണുകൾ തിളങ്ങി,,,

അവൾ അർജുനെ നോക്കി ചമ്മിയ ഒരു ചിരിയും ചിരിച്ചു കൊണ്ട് അങ്ങോട്ട്‌ നടക്കുന്നത് കണ്ട് കൂടെ ഉണ്ടായിരുന്ന കൃഷ്ണയും ഒന്ന് ചിരിച്ചു,,, "അതൊരു പാവം അല്ലേ,,, " അവൾ അർജുനെ നോക്കി ചോദിച്ചു,,, അർജുൻ അവൾ പോയ വഴിയേ നോക്കി പുഞ്ചിരിച്ചതെയൊള്ളു,, കൂടെ കൃഷ്ണയുടെ കയ്യിൽ ഒന്ന് അമർത്തി പിടിച്ചു,,, മരത്തിന്റെ പിന്നിലേക്ക് പോയതും കണ്ടു ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ കണ്ട് ഇരിക്കുന്ന ആദിയെ,,, അവിടെ ഓരോ നീക്കങ്ങളും ഉണ്ടാകുമ്പോൾ അവരെക്കാൾ ആവേശത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്,,,അതെല്ലാം കണ്ട് ചെറു ചിരിയോടെ തത്ത അവനോട് ചേർന്ന് ഇരുന്നു,,,അവളുടെ സാനിധ്യത്തിൽ ആദിയുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,

"ഇന്ന് ചെയ്തത് ഓവർ ആയോ,,, " തെല്ലൊരു നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചതും അവൾ ഒന്ന് ചുമൽ കൂച്ചി കൊണ്ട് അവന്റെ ഷോൾഡറിൽ ചാരി ഇരുന്നു,, "നിക്ക് കുഴപ്പം ഒന്നും ഇല്ല,,,, പക്ഷെ ആരൊക്കെയോ കണ്ടു,,, " അവൾ ഒരു കള്ള ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കിയതും അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് വിരൽ വെച്ച് തട്ടി,,, പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ അവന്റെ തോളിൽ നിന്നും എഴുന്നേറ്റു,,, "ഇനി കള്ള് കുടിക്കോ,,, " പെട്ടെന്നുള്ള അവളുടെ ചോദ്യത്തിൽ തറഞ്ഞിരിക്കുകയായിരുന്നു ആദി,, ഒരു നിമിഷം കീഴ് ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അവൻ ഒരു കള്ള ചിരി ചിരിച്ചു,,, അവന്റെ ചിരി കണ്ടതും അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി,,, "എപ്പോഴെങ്കിലും.... " "എപ്പോഴെങ്കിലും ആക്കണ്ട,,, എന്നും കുടിച്ചോ,, ആർക്കാ ചേതം,,,, ഹും,,, "

അവൾ മുഖം കോട്ടി കൊണ്ട് എഴുന്നേറ്റു പോകാൻ നിന്നതും അവൻ ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ അവിടെ തന്നെ ഇരുത്തി,,, "തത്തമ്മേ.... " ....... "ഡി തത്തമ്മേ,,, " അവൻ ഒരിക്കൽ കൂടി വിളിച്ചതും അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി നിറഞ്ഞു,, എങ്കിലും അത് മറച്ചു പിടിച്ചു കൊണ്ട് അവൾ അവനെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നോക്കി,,, "ഇനി അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ടാ,,, നീ ആണെ സത്യം,,, ഇനി ഈ ആദിത്യ,,,,,,,," "കൃഷ്ണാ.... " പറഞ്ഞു തീരും മുന്നേ കൃഷ്ണയുടെ പൊട്ടിക്കരച്ചിലും അർജുന്റെ വിളിയും കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു,,, പിന്നെ ഒരു നിമിഷം പോലും കാത്തു നിൽക്കാതെ തത്തയും ആദിയും അങ്ങോട്ട്‌ ഓടിയതും കണ്ടു കൃഷ്ണ നിലത്ത് ഊർന്ന് ഇരുന്നു കൊണ്ട് മുഖം പൊത്തി കരയുന്നതും അവളുടെ ചുറ്റും ബാക്കിയുള്ളവർ പേടിയോടെ നോക്കി നിൽക്കുന്നതും,,,

തത്ത അല്പം പേടിയോടെ അവളുടെ അടുത്തേക്ക് ഓടി,,, തത്തയെ കണ്ടതും അവൾ ഒന്ന് ഇറുകെ പുണർന്നു,,, "എന്താടാ പറ്റിയെ,,, " ആദി അർജുനെ നോക്കി അല്പം ശബ്ദത്തിൽ തന്നെ ചോദിച്ചു,,, "അറിയില്ലടാ,,,,, ഇപ്പോൾ ഒരു കാൾ വന്നിരുന്നു,,, അപ്പോൾ തുടങ്ങിയ കരച്ചിലാ,,, എന്താണെന്നു ചോദിച്ചിട്ട് പറയുന്നില്ലടാ,,, " അർജുന്റെ ശബ്ദം ഇടാറുന്നുണ്ടായിരുന്നു,,, തത്ത അവളുടെ മുഖം കൈ വെള്ളയിൽ കോരി എടുത്തു,,, "എന്താടാ,,, " അവളുടെ കണ്ണുനീർ ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് തത്ത ചോദിച്ചതും അവൾ ഒന്ന് തേങ്ങി കൊണ്ട് കയ്യിലെ ഫോൺ അവൾക്ക് നേരെ നീട്ടി,,, തത്ത വേഗം തന്നെ അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അല്പം പേടിയിടെ ചെവിയിൽ വെച്ചതും മറു ഭാഗത്ത്‌ നിന്നും കേട്ടത് അവളുടെ ഉള്ളിൽ എന്തോ വേദന സൃഷ്ടിച്ചു,,, അവളുടെ ഉള്ളം എന്ത് കൊണ്ടോ നിലവിളിച്ചു,,,അവൾ മെല്ലെ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് കൃഷ്ണയെ ഒന്ന് താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ട് മരത്തിന് ചുവട്ടിൽ ഇരുത്തി കൊണ്ട് ആദിക്ക് നേരെ കണ്ണ് കാണിച്ചു നടന്നതും അവനും അവളുടെ കൂടെ നടന്നു,,,,

"കൃഷ്ണയുടെ അച്ഛന് ഹാർട്ട്‌ അറ്റാക്,,,,, അമ്മയാണ് വിളിച്ചത്,,, ഹോസ്പിറ്റലിൽ ആണത്രേ,,,,, " തത്ത പറയുന്നത് കേട്ടു ആദി എന്ത് ചെയ്യണം എന്നറിയാതെ തലയിൽ കൈ വെച്ച് നിന്നു,,, "അവളെ നാട്ടിലെക്ക് അയക്കാൻ ആണ് പറയുന്നത്,,,, സീരിയസ് അല്ല എന്നൊക്കെ പറയുന്നുണ്ട് അമ്മ,,, എന്നാലും,,, " അവൾ പറഞ്ഞു നിർത്തിയതും ആദി ഒന്ന് തലയാട്ടി,,, ആദി അവരുടെ അടുത്തേക്ക് നടക്കുന്നത് കണ്ട് തത്തയും അവന്റെ പിന്നാലെ ചെന്നു,,, "തത്തെ,, നീ ഇവളെയും കൊണ്ട് ഹോസ്റ്റലിൽ പൊയ്ക്കോ,,, വേണ്ടതെല്ലാം എടുത്തു ഹോസ്റ്റലിന്റെ പുറത്ത് നിന്നാൽ മതി,,,,ബസ് ഞാൻ ബുക്ക്‌ ചെയ്തോളാം,, " അവൻ തത്തയോടായി പറഞ്ഞു,,, തത്ത അനുസരണയുള്ള കുട്ടിയെ പോലെ ഒന്ന് തലയാട്ടി കൊണ്ട് കൃഷ്ണയുടെ കയ്യും പിടിച്ചു നടക്കുമ്പോൾ കൃഷ്ണ വിങ്ങി പൊട്ടുന്നുണ്ടായിരുന്നു,,, അത് വരെ എന്താണ് കാര്യം എന്ന് പോലും മനസ്സിലാകാതെ നിൽക്കുന്ന അർജുൻ ആദിയെ ഒന്ന് നോക്കി,,, "ടാ എന്താടാ,,, "

അപ്പോഴേക്കും ആദി ഫോൺ എടുത്തു എങ്ങോട്ടോ കാൾ ചെയ്യുന്നുണ്ടായിരുന്നു,, "ഹെലോ,, sk ട്രാവൽസ് അല്ലേ,,, ഓഹ്,, യെസ്,,, ഇന്ന് പാലക്കാടെക്കുള്ള ബസിന്റെ ടൈം എപ്പോഴാണ്,,, ഓഹ്,,12 'o'clock.. താങ്ക്യൂ,,, ഒരു ബുക്കിങ് ഉണ്ടായിരുന്നു,,, കൃഷ്ണ.ഓക്കേ,,, " അവൻ വാച്ചിലേക്ക് നോക്കി കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,, അർജുന് അത് അറിഞ്ഞില്ലേൽ ഹൃദയം പൊട്ടും എന്ന് തോന്നിയ നിമിഷം അവൻ ആദിയുടെ കോളറിൽ പിടിച്ചു,,, "ടാ നിന്നോടാ ചോദിക്കുന്നത്,,, എന്താണെന്ന്,,,, അവൾക്ക് എന്ത് പറ്റി,,, എന്തിനാ അവള് കരഞ്ഞത്,,,,," അർജുൻ അലറുകയായിരുന്നു,,, ആദി അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് അവന്റെ കൈ ബലമായി പിടിച്ചു മാറ്റി,,, "ഏയ്‌,,, റിലാക്സ്,,,,,കൃഷ്ണയുടെ അച്ഛന് ഒരു ഹാർട്ട്‌ അറ്റാക്,,,, കുഴപ്പം ഒന്നും ഇല്ലാന്നാ പറഞ്ഞത്,,, but മകൾ അല്ലേ കൃഷ്ണക്ക് പേടി കാണില്ലേ,, അവൾക്ക് നാട്ടിൽ പോണം,,,,വേറെ ഒന്നും ഇല്ല,,, "

ആദി വളരെ സമാധാനത്തോടെ പറഞ്ഞു നിർത്തി,, അപ്പോഴും അർജുന്റെ കണ്ണുകളിൽ കരഞ്ഞു കലങ്ങിയ തന്റെ പെണ്ണിന്റെ കണ്ണുകൾ ആയിരുന്നു,,, "ടാ,,, " "12 മണിക്കാണ് ബസ്,,, അവൾ ഹോസ്റ്റലിൽ കാണും നീ അവളെ ഒന്ന് ആക്കി കൊടുക്ക്,,, ചെല്ല്,,, " ആദി അവനോട് പറഞ്ഞതും അവൻ വേറൊന്നും ആലോചിക്കാതെ പാർക്കിങ്ങിലേക്ക് പോയി,, ബുള്ളറ്റ് എടുത്തു ഹോസ്റ്റലിലേക്ക് പാഞ്ഞു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ടാ എന്റെ അച്ഛ..." "ഒന്നും ഇല്ലടി,, സീരിയസ് ഒന്നും അല്ലാ,,നീ ഇങ്ങനെ കരഞ്ഞാൽ കാണുന്നവർ വിചാരിക്കും ഞാൻ എന്തെങ്കിലും പറഞ്ഞത് കൊണ്ടാകും എന്ന്,, " കൃഷ്ണയെ സമാധാനിപ്പിക്കാൻ നോക്കുകയാണ് തത്ത,, അവളുടെ കണ്ണുനീർ കാണുമ്പോൾ ഹൃദയം വിങ്ങുന്നുണ്ട് എങ്കിലും അത് പിടിച്ചു വെച്ച് കൊണ്ട് അവൾ പറഞ്ഞു,, കൃഷ്ണ സ്വയം സമാധാനപ്പെട്ടു കൊണ്ട് തലയാട്ടി,,, അപ്പോഴേക്കും അർജുൻ ബുള്ളറ്റുമായി വന്നിരുന്നു,,

അവൾ പോകുന്നത് നോക്കി തത്ത നിന്നു,,,, ബസ് സ്റ്റാന്റ് എത്തിയതും അർജുൻ കൃഷ്ണക്ക് ബസ് കാണിച്ചു കൊടുത്തു കൊണ്ട് പ്രതീക്ഷയിടെ കൃഷ്ണയെ നോക്കി,, അപ്പോഴും അവളുടെ ഉള്ളം നിറയെ അപ്പയായിരുന്നു,, അവൾ അർജുന്റെ നോട്ടം കണ്ടതെയില്ല,, അവൾ ബസിൽ കയറി ഇരുന്നു,,, അർജുൻ പിന്നെയും അവിടെ തന്നെ അവളെയും നോക്കി നിന്നതും എന്തോ ഉൾപ്രേരണയിൽ കൃഷ്ണ ബസിൽ നിന്നും ഇറങ്ങി വന്നു അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു,,, ഒഴുകി വന്ന കണ്ണുനീർ തുടച്ചു മാറ്റി കൊണ്ട് പിന്നെയും ബസിൽ കയറി ഇരുന്നു,,, കൃഷ്ണയുടെ ഉള്ളം വിങ്ങുകയായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ രാത്രി റൂമിൽ എത്തിയിട്ടും തത്തക്ക് വലിയ ഉത്സാഹം ഒന്നും തോന്നിയില്ല,,,

തന്റെ കൂടെ എന്തിനും ഏതിനും ഒരു കൂടപിറപ്പിനെ പോലെ നടന്നവളുടെ അസാനിധ്യം അവളെ വന്നതേ ബാധിച്ചിരുന്നു,,,,, അവൾ ബെഡിലേക്ക് കിടന്നു കൊണ്ട് മെല്ലെ കൃഷ്ണയുടെ ബെഡിലേക്ക് നോക്കി,, അവിടം ഉള്ള ശൂന്യത എന്തൊക്കെയോ നഷ്ടപ്പെട്ട ഫീൽ ആയിരുന്നു അവൾക്ക്,,,,, അവൾ കണ്ണുകൾ മെൻസ് ഹോസ്റ്റലിലേക്ക് ചലിപ്പിച്ചു,,അവിടം കണ്ടു തന്നെ മാത്രം നോക്കി നിൽക്കുന്ന ആ കാപ്പി കണ്ണുകളെ,,, അവൾ മെല്ലെ ഒന്ന് പുഞ്ചിരിച്ചതും അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,, അവൾ മെല്ലെ കണ്ണുകൾ അടക്കുമ്പോഴും അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നത് ആ കാപ്പി കണ്ണുകൾ ആയിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ രാവിലെ തന്നെ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് അവൾ കണ്ണ് തുറന്നത്,,, മെല്ലെ പുറത്തേക്ക് ഒന്ന് നോക്കിയതും തെല്ലു പോലും വെളിച്ചം വന്നിരുന്നില്ല,,, അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തതും ആദിയുടെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്നത് കണ്ട് അവൾ പെട്ടെന്ന് തന്നെ അറ്റന്റ് ചെയ്തു,,,,

"ഇങ്ങോട്ട് ഒന്നും പറയണ്ട,,, നീ വേഗം ഫ്രഷ് ആയി ഹോസ്റ്റലിൽ നിന്നും ഇറങ്ങ്,,, ഞാൻ പുറത്ത് കാത്തു നിൽക്കുന്നുണ്ടാകും,,, " വെപ്രാളം നിറഞ്ഞ ശബ്ദം കേട്ടു അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു,, എന്തെങ്കിലും പറയും മുന്നേ ഫോൺ ഓഫ്‌ ആയിരുന്നു,, അവൾ അതിലേക്കു ഒന്ന് നോക്കി കൊണ്ട് പെട്ടെന്ന് തന്നെ പുതപ്പു മാറ്റി കൊണ്ട് എഴുന്നേറ്റു,, കിട്ടിയ ഡ്രസ്സ്‌ എടുത്തു ഫ്രഷ് ആയി ഹോസ്റ്റലിന് മുന്നിൽ എത്തിയപ്പോൾ തന്നെ അവിടെ ആദിയും അർജുനും എല്ലാവരും ഉണ്ടായിരുന്നു,, അവൾ അതിശയത്തോടെ അവരെ നോക്കിയതും ആദി അവളെ ഒന്ന് നോക്കി കയറാൻ പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ വണ്ടിയിൽ കയറി,,, അവന്റെ മുഖത്ത് മുഴുകി നിന്ന സീരിയസ്നെസ് കണ്ട് അവൾക്ക് അവനോടു ഒന്നും ചോദിക്കാനും തോന്നിയില്ല,, കണ്ണ് കൊണ്ട് ബാക്കിയുള്ളവരോട് എന്താണ് എന്ന് കാണിച്ചപ്പോൾ അറിയില്ല എന്നർത്ഥത്തിൽ തലയാട്ടുന്നുണ്ട്,,,,

അല്പം പ്രണയത്തോടെ അവൾ അവനോട് ചേർന്ന് ഇരുന്നപ്പോഴും അവനിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല,,, അവൾ ഒന്ന് കൂടെ അവനോട് ചേർന്ന് ഇരുന്നു,,, "aadhi.... What happened.... " അവൾ മെല്ലെ ചോദിച്ചു,,, അവൻ പ്രയാസപ്പെട്ടു ഒന്ന് പുഞ്ചിരിച്ചു അവളെ വട്ടം പിടിച്ച അവളുടെ കയ്യിൽ ഒന്ന് പിടി മുറുക്കി കൊണ്ട് ഒന്നും ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,, നേരം പുലർന്നപ്പോഴും അവർ യാത്രയിൽ ആയിരുന്നു,,,,, ഒരു നിമിഷം പോലും വൈകിക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല,,,,, എല്ലാവരുടെയും നിർബന്ധത്തിൽ ഒരു ചായയും കുടിച്ചു അവർ യാത്ര തിരിച്ചു,,, പാലക്കാട് ബോർഡർ കടന്നതും എല്ലാവരും അവനെ സംശയത്തോടെ നോക്കുകയായിരുന്നു,, അവൻ എല്ലാവരിൽ നിന്നും കണ്ണ് വെട്ടിച്ചു കൊണ്ട് വഴി ചോദിച്ചു ചോദിച്ചു മുന്നിലേക്ക് പോയി,,, ഒരു ഇടവഴിയിലൂടെ ഉള്ളിലേക്ക് എടുക്കുമ്പോൾ ആദിയുടെ ഉള്ളം പേടി നിറയുകയായിരുന്നു,,,

പല ഇടങ്ങളിൽ ആയി ചെറു കൂട്ടങ്ങൾ ആയി ആളുകൾ കൂടി നിൽക്കുന്നത് കണ്ട് അവരുടെ ഉള്ളിൽ സംശയങ്ങളെക്കാൾ ഉപരി പേടി നിറഞ്ഞു,,, ഒരു ചെറു വീടിനു പുറത്തെ പറമ്പിൽ ബുള്ളറ്റ് പാർക്ക്‌ ചെയ്തു കൊണ്ട് അവർ ഇറങ്ങി,,,, "ഇന്നലെ ആയിരുന്നു,,, ഒരു നാല് മണി ആയി കാണും,,,, പിന്നെ പോസ്റ്റ്‌മോട്ടം ഒക്കെ കഴിഞ്ഞു കിട്ടിയപ്പോഴേക്കും സമയം കുറച്ചായി,, പെട്ടെന്ന് തന്നെ ചടങ്ങുകൾ നടത്തണം,,, " അവരുടെ അടുത്ത് കൂടി പോയ ആള് ഫോണിൽ സംസാരിക്കുന്നത് കേട്ടു തത്തക്ക് ശ്വാസം വിലങ്ങും പോലെ തോന്നിയിരുന്നു,,, അർജുനിൽ സംശയങ്ങൾ ഇത് വരെ കെട്ടടങ്ങിയിരുന്നില്ല,,,,, ആദി തത്തയെ ഒന്ന് ചേർത്ത് പിടിച്ചു,,,, ഉള്ളിലേക്ക് കടക്കുന്തോറും ഒരു അമ്മയുടെ തേങ്ങലുകൾ ഉയർന്നു വന്നു,,,, ഉമ്മറത്തു പുതപ്പിച്ചു കിടത്തിയിരിക്കുന്ന ബോഡിയുടെ തള്ള വിരലുകൾ കൂട്ടി കെട്ടിയിരുന്നു,,, അവർ ഉമ്മറത്തേക്ക് കയറി,,, ഒരു നോട്ടം നോക്കിയൊള്ളു,,,,,,,ആ നിമിഷം ഒരു തരിപ്പ് ശരീരത്തേ സ്പർശിച്ചു........ കണ്ണുകൾ നാല് ഭാഗം തിരഞ്ഞു,,,,..തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story