പ്രണയമഴ-2💜: ഭാഗം 36

pranayamazha thasal

എഴുത്തുകാരി: THASAL

(സ്റ്റോറി സ്റ്റോറിയായി തന്നെ കാണുക ജീവിതവുമായി കൂട്ടി കുഴക്കാൻ നിൽക്കരുത്,,, എപ്പോഴും സന്തോഷം മാത്രം പോരല്ലോ,,, ഞാൻ സ്റ്റോറി തുടങ്ങുമ്പോൾ വിചാരിച്ച പോലെ തന്നെയാണ് എഴുതുന്നത്,, ഇപ്പോഴും അങ്ങനെ തന്നെ,, എല്ലാവരും അത് ഉൾകൊള്ളും എന്ന് കരുതുന്നു,, ) ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

ആദി തത്തയെ ഒന്ന് ചേർത്ത് പിടിച്ചു,,,, ഉള്ളിലേക്ക് കടക്കുന്തോറും ഒരു അമ്മയുടെ തേങ്ങലുകൾ ഉയർന്നു വന്നു,,,, ഉമ്മറത്തു പുതപ്പിച്ചു കിടത്തിയിരിക്കുന്ന ബോഡിയുടെ തള്ള വിരലുകൾ കൂട്ടി കെട്ടിയിരുന്നു,,, അവർ ഉമ്മറത്തേക്ക് കയറി,,, ഒരു നോട്ടം നോക്കിയൊള്ളു,,,,,,,ആ നിമിഷം ഒരു തരിപ്പ് ശരീരത്തേ സ്പർശിച്ചു........ കണ്ണുകൾ നാല് ഭാഗം തിരഞ്ഞു,,,, "ആ.... ആദി.... " അവൾ ദയനീയമായി വിളിച്ചു,,, കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു,,,, "മോളെ.... " ഉള്ളിൽ നിന്നും അമ്മയുടെ നേർത്ത തേങ്ങലുകൾ ഉയർന്നു,,, അർജുൻ തറഞ്ഞു നിൽക്കുകയായിരുന്നു,, *പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം വെള്ള തുണിയിൽ പുതച്ചു കിടക്കുന്നത് കണ്ട ഞെട്ടലിൽ,,,, *....ഒരു നിമിഷം കാണുന്നത് സത്യമാകല്ലേ എന്ന് അവൻ കൊതിച്ചു പോയി,,,, "കൃഷ്ണ.... " അവന്റെ തൊണ്ട കുഴിയിൽ വേദന അനുഭവപ്പെടുമ്പോഴും പ്രിയപ്പെട്ടവളുടെ പേര് മെല്ലെ മൊഴിഞ്ഞു,,,

കണ്ണുനീർ പോലും സ്വതന്ത്രമാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അവന്,,, അവൻ തളരും എന്ന് തോന്നിയതും മനു അവന്റെ കൈകൾ പിടിച്ചു,,, എല്ലാവരും ഒരുപോലെ ഞെട്ടി നോക്കുകയായിരുന്നു,,, "ആദി..... കൃഷ്ണ.... എ... എന്റെ കൃഷ്ണ,,, " തത്തയുടെ ശബ്ദം ഉയർന്നു,,,, അവളുടെ കരച്ചിൽ അവിടം മുഴങ്ങി കെട്ടു,,, ആദിയുടെ കണ്ണുകളും നിറഞ്ഞിരുന്നു,, അവൻ അവളെ ഒന്ന് അടക്കി പിടിക്കാൻ ഒരുങ്ങി എങ്കിലും തത്തയുടെ സകല നിയന്ത്രണങ്ങളും നഷ്ടമായിരുന്നു,,, അവൾ എന്തൊക്കെയോ പുലമ്പി കൊണ്ട് അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു,,, അവൾ പിടഞ്ഞു മാറി കൊണ്ട് കൃഷ്ണയുടെ അടുത്തായി മുട്ട് കുത്തി ഇരുന്നു കൃഷ്ണയെ ഒന്ന് വാരി പൊതിയാൻ ഒരുങ്ങിയതും ആദി അവളെ പിടിച്ചു മാറ്റി,,, അവളുടെ വാക്കുകൾ ഒരു അലർച്ച തന്നെയായിരുന്നു,,,, അവൾ വാവിട്ട് കരഞ്ഞു പോയി,,,, മെല്ലെ മെല്ലെ അത് നേർത്തു വന്നതും ആദി അവളെ ഒന്ന് നോക്കിയപ്പോഴേക്കും അവൾ അവന്റെ കൈകളിലേക്ക് തന്നെ കുഴഞ്ഞു വീണു,,,,,

എല്ലാവരും ആ കാഴ്ച കണ്ട് തറഞ്ഞു നിൽക്കുകയായിരുന്നു,,,, ആദി വേഗം തന്നെ അവളെ രണ്ട് കൈകൾ കൊണ്ടും വാരി എടുത്തു കൊണ്ട് ഉള്ളിലേക്ക് നടന്നു,,,അവളെ ഒരു ബെഡിൽ ആയി കിടത്തിയതും ആരൊക്കെയോ അവൾക്ക് കൂട്ടായി എന്ന പോലെ കരഞ്ഞു കൊണ്ട് വന്നിരുന്നു,,, ആദിക്ക് അധിക സമയം അവിടെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല,,, അവൻ വേഗം തന്നെ പുറത്തേക്ക് ഇറങ്ങി,,, ഒരിക്കൽ കൂടി ജീവനുറ്റ കൃഷ്ണയുടെ മുഖത്തേക്ക് ഒന്ന് നോക്കി,,, കണ്ണുകളിൽ നിഷ്കളങ്കമായി പുഞ്ചിരിച്ചു നിൽക്കുന്ന കൃഷ്ണ തെളിഞ്ഞു വന്നു,,,, ഒരു കുഞ്ഞ് പെങ്ങൾ ആയി കണ്ടവളുടെ ചേതനയറ്റ ശരീരം അത് ഹൃദയത്തെ തുളച്ചു കയറുന്ന കടാര തന്നെയായിരുന്നു,,,, അവന് പിന്നെ അവിടെ നിൽക്കാൻ ബുദ്ധിമുട്ട് ആയിരുന്നു,, അവൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി,,, കുറച്ച് മാറി നിൽക്കുന്ന മനുവിനെ കണ്ടതും അവൻ അവരുടെ അടുത്തേക്ക് നടന്നു,,,,

മനുവും സച്ചുവും മുഖം താഴ്ത്തി നിൽക്കുകയായിരുന്നു,,, "നിനക്ക് ഞങ്ങളോടെങ്കിലും പറഞ്ഞൂടായിരുന്നോടാ,,, " കണ്ണുനീരിൽ പൊതിഞ്ഞ വാക്കുകൾ,,, ആ വാക്കുകളിൽ ദൈന്യത നിറഞ്ഞു,,, ആദി ഉള്ളിൽ നിറഞ്ഞ സങ്കടം പല്ലുകളിൽ കടിച്ചു പിടിച്ചു,,,അറിഞ്ഞ നിമിഷം മുതൽ സ്വയം ഉരുകി തീരുകയായിരുന്നു,,, ആരോടും പറയാൻ ധൈര്യം ഇല്ലാതെ,,, "അർജു..... അർജു എവിടെ,,, " ഒരു പിടച്ചിലോടെയായിരുന്നു അവൻ ചോദിച്ചത്,,, സച്ചു സങ്കടത്തോടെ ഒരിടത്തേക്ക് ചൂണ്ടി കാണിച്ചതും കണ്ടു അല്പം മാറി വരമ്പ് കെട്ടിയിടത്ത് തല കുമ്പിട്ട് ഇരിക്കുന്ന അർജുനെ,, ആദി എന്തോ ഒരു പ്രേരണയിൽ അവന്റെ അടുത്തേക്ക് നടന്നു,,, "ആക്‌സിഡന്റ് ആയിരുന്നു,,,, ഇന്നലെ പഠിക്കുന്നിടത്ത് നിന്ന് വരുന്ന വഴിയാ,,,, ദേ ഈ കവലയിൽ വെച്ച് തന്നെ,,, കയറിയ ഔട്ടോയിൽ ലോറി വന്നിടിച്ചതാ,,,,,അപ്പോൾ തന്നെ,,,, പാവം കുട്ടിയായിരുന്നു,,, ഇനി ആ ദിവാകരനും രമക്കും ആരാ ഉള്ളത്,,,,,,"

"ദിവാകരന്റെ അവസ്ഥ എന്താ,,, " "കുഴപ്പം ഒന്നും ഇല്ലാന്നാ കേട്ടത്,,, ബോധം വരുമ്പോൾ മോള് പോയി എന്നറിഞ്ഞാൽ,,, അറ്റാക്ക് ആയിരുന്നല്ലോ,,, എന്താ സംഭവിക്കുക എന്ന് പറയാൻ കഴിയില്ല,,, " ഇടക്ക് ആരുടെയൊക്കെയോ മുറു മുറുപ്പുകൾ കേൾക്കാം,, അതെല്ലാം കാതുകളിൽ ഒരു തീചൂളം പോലെയായിരുന്നു കൊണ്ടത്,, അർജുനോടൊപ്പം വരമ്പിൽ ഇരുന്നപ്പോൾ ആദി അറിയുന്നുണ്ടായിരുന്നു ആ ഉള്ളം പിടയുന്നത്,,, "അർജു... " അവൻ മെല്ലെ തോളിൽ കൈ ചേർത്ത് വിളിച്ചു,,അർജു ഒന്ന് തല ഉയർത്തി അവനെ നോക്കി,, ചുവന്ന കണ്ണുകളും ഒതുക്കി പിടിച്ച ചുണ്ടുകളും കണ്ടപ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അവൻ അനുഭവിക്കുന്ന വിഷമങ്ങളെ,,,, "എങ്ങനെയാട,,,അവൾക്ക്,,,,,, പോയില്ലേടാ,,,, " അവന് വേറൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല,,, ആണായി പിറന്നതിന്റെ പേരിൽ സങ്കടങ്ങളെ ഉള്ളിൽ തടഞ്ഞു നിർത്തേണ്ടി വന്നവന്റെ നിസ്സഹായത,

പ്രാണന്റെ പാതിയായവളെ അവസാനമായെങ്കിലും ഒന്ന് ചേർത്ത് പിടിക്കാൻ ചുംബനങ്ങൾ കൊണ്ട് മൂടാൻ കഴിയാത്ത അഥഭാഗ്യനായി സ്വയം അവന് തോന്നി,,, അവന്റെ അവസ്ഥ ആദിയിലും നോവുണർത്തി,, കണ്ട നാൾ മുതൽ ചുണ്ടിൽ പുഞ്ചിരി കൊണ്ട് നടന്നവന്റെ കണ്ണുകൾ പോലും ഈ നിമിഷം അത് മറന്നു പോയിരിക്കുന്നു,,,, ഒരു ആശ്വാസ വാക്ക് പോലും അവന്റെ ഈ അവസ്ഥക്ക് പരിഹാരം ആകില്ല എന്ന് ആദിക്ക് അറിയാമായിരുന്നു,,, "ഒറ്റയ്ക്ക്,,,, പോയില്ലേ,,, അവൾക്ക് എല്ലാം പേടിയാ,,, ഒരു ചെറിയ വേദന പോലും അവൾക്ക് താങ്ങാൻ,,, കഴിയില്ലടാ,,,, ഇന്ന് അവൾ എത്രമാത്രം മാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും,,,,,, എന്റെ,,, പെണ്ണിന്റെ ആ കുഞ്ഞ് കണ്ണുകൾ പോലും തകർന്നു പോയില്ലേടാ,,, കാണാൻ കഴിയുന്നില്ല,,, " അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു,,, ആദിക്ക് എന്ത് ചെയ്യണം എന്ന് യാതൊരു പിടിയും ഉണ്ടായിരുന്നില്ല,,,,അവൻ മെല്ലെ അർജുന്റെ തോളിൽ തട്ടി,,, "ആദി നീ പൊയ്ക്കോ,,,, എനിക്ക് തനിച്ചു ഇരിക്കണം,,, " അവൻ മെല്ലെ പറഞ്ഞു,,,

"നിനക്ക് അവസാനമായി കാണണ്ടേടാ,,,, നമ്മുടെ കൃഷ്ണയെ,, " ആദിയുടെ വാക്കുകൾ പിടച്ചു,,, അർജുന്റെ ഉള്ളം വല്ലാതെ വിങ്ങി പോയി,,, "വേണ്ടടാ,,, ഈ കോലത്തിൽ എനിക്ക് അവളെ കാണേണ്ട,,,എനിക്ക് കാണേണ്ട,,,നമുക്ക് പോകാം,,,, കാണണ്ട എനിക്ക്,,, " സമനില തെറ്റിയവനെ പോലെയായിരുന്നു അവന്റെ സംസാരം,, ആദി ഒന്നും മിണ്ടാതെ വീടിന് ഉള്ളിലേക്ക് നടന്നു,,,, മയക്കത്തിൽ നിന്നും ഉണർന്ന തത്ത കട്ടിലിന്റെ മൂലയിൽ മുട്ടുകാലിനിടയിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു,,, അവന്റെ കണ്ണുകൾ അവൾക്കടുത്തായി കരഞ്ഞു തളർന്നു കിടക്കുന്ന കൃഷ്ണയുടെ അമ്മയിൽ എത്തി നിന്നു,,, ഉള്ളം വിങ്ങുമ്പോഴും അവൻ മെല്ലെ തത്തയുടെ ഷോൾഡറിൽ ആയി കൈ അമർത്തി,,, അവൾ ഒരു പിടച്ചിലോടെ തല ഉയർത്തിയതും കണ്ണീരിന് കൂടെ ഒഴുകി ഇറങ്ങിയ കണ്മഷിയും കലങ്ങിയ കണ്ണുകളും അവനിൽ വല്ലാത്തൊരു നോവുണർത്തി,,,

അവൾ കണ്ണുനീർ സ്വാതന്ത്രമാക്കി കൊണ്ട് അവനെ ദയനീയമായി നോക്കി,,, "പോകാം,,, " അവളെ കിടക്കയിൽ നിന്നും എഴുന്നേൽപ്പിച്ചു കൊണ്ട് തന്നോട് ചേർത്ത് പിടിച്ചു കൊണ്ട് അവൻ ചോദിച്ചതും അവൾ വിങ്ങി പൊട്ടി പോയി,,, പുറത്തേക്ക് ചൂണ്ടി വിതുമ്പിയതും ആദി അവളുടെ വിരലുകൾ പിടിച്ചു വെച്ച് കൊണ്ട് തന്റെ മാറിലേക്ക് ഒന്ന് കൂടെ ചേർത്ത് വെച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി,,, ഉമ്മറത്തു എത്തിയതും അവളുടെ നോട്ടം മെല്ലെ കൃഷ്ണയിൽ പതിഞ്ഞു വീണതും അവൾ അവന്റെ നെഞ്ചിലേക്ക് തന്നെ മുഖം അമർത്തി,,,,, "കാണണ്ട ആദി,,,, " അവൾ വാവിട്ട് കരഞ്ഞു,, അവളുടെ ആ അവസ്ഥ കണ്ട് നിന്നവരിൽ എല്ലാം നോവുണർത്തിയിരുന്നു,,, അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു,,, അവന് പിന്നാലെയായി ബാക്കിയുള്ളവരും,,, ഈ ഒരു അവസ്ഥയിൽ അവിടെ നിന്ന് പോകുന്നത് ശരിയല്ല എങ്കിലും തനിക്ക് മുന്നിൽ ഉള്ള രണ്ട് ശരികൾ ആയിരുന്നു തത്തയും അർജുനും,,,

തങ്ങളെക്കാൾ ഒരുപാട് മടങ്ങ് അവളെ സ്നേഹിക്കുന്നവർ,,,, ഒന്ന് പ്രാണനെ പോലെ കണ്ട കൂട്ടുകാരിയും,,,ഒന്ന് പ്രാണൻ കൊടുത്തു സ്നേഹിച്ചവനും,,, അവളെ ഈ അവസ്ഥയിൽ കാണുമ്പോൾ സമനില പോലും തെറ്റുമോ എന്ന് ആദിക്ക് ഭയം ഉണ്ടായിരുന്നു,,, തിരിച്ചു പോരുമ്പോൾ മനുവിനോട് ചേർന്ന് ഇരുന്നു കുഞ്ഞുങ്ങളെ പോലെ കരയുകയായിരുന്നു അർജുൻ,,, ഇത് വരെ പിടിച്ചു വെച്ച എല്ലാ സങ്കടങ്ങളും ഒഴുക്കി കളയും പോലെ,,,, അവന്റെ അവസ്ഥ കണ്ട് മനുവും കരഞ്ഞു പോയി,,,, ആദിയുടെ പിന്നിൽ അള്ളി പിടിച്ചു ഇരുന്നു മൗനമായി കരയുകയായിരുന്നു തത്ത,,, എത്ര പിടിച്ചു നിർത്തിയിട്ടും ഓർമ്മകൾ കൃഷ്ണയിൽ എത്തി നിന്നു,,,, ആ കുഞ്ഞ് കണ്ണുകളും,,, നുണകുഴികളും,,, നിഷ്കളങ്കമായ നോട്ടവും അവളിൽ തേങ്ങൽ ഉണ്ടാക്കി,,,, ഓർമ്മകൾ അവസാനമായി അവളെ ചേർത്ത് പിടിച്ചത് മുതൽ ഹോസ്റ്റൽ റൂമിൽ ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങൾ മുതൽ ആദ്യമായി അവളെ പരിജയപ്പെട്ടത് വരെ പിന്നിലേക്ക് ഓടി,,,

അവളുടെ കണ്ണുകൾ അനുസരണയില്ലാതെ പെയ്തു,,,,, അവൾക്ക് ശ്വാസം മുട്ടും പോലെ തോന്നിയിരുന്നു,,, "ആദി,,,, എന്നെ കൂടി കൊന്നു തരോ,,, " ആദ്യമായി തത്തയിൽ ജീവിക്കാനുള്ള കൊതി തന്നെ നഷ്ടപ്പെട്ടു,,, ആദിയുടെ കണ്ണുകൾ നിറഞ്ഞു,,, ആദി ഒന്നും മിണ്ടിയില്ല,,,, ആദി അവൾ അരയിലൂടെ ചുറ്റി പിടിച്ച കൈകളിൽ ഒന്ന് തലോടി കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ നൽകി,,,,, അവർ നേരെ പോയത് മനുവിന്റെ വീട്ടിലേക്ക് ആയിരുന്നു,,, ഈ ഒരു അവസ്ഥയിൽ ഹോസ്റ്റലിൽ പോകണ്ട എന്ന് പറഞ്ഞത് മനു തന്നെയായിരുന്നു,,,, വീട്ടിൽ കയറിയതും മനുവിന്റെ അമ്മ അവരെ എല്ലാം ഒന്ന് നോക്കി,,, കലങ്ങിയ കണ്ണുകൾ മറക്കും വിധമുള്ള അവരുടെ നിർത്തം തന്നെ അവരിൽ വല്ലാത്തൊരു സംശയം ജനിപ്പിച്ചു,, "എന്ത് പറ്റി എല്ലാർക്കും,,,, ഏഹ്,,, " അവർ ആധിയോടെ തത്തയുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു,,,

തത്ത കണ്ണുകൾ പോലും ഉയർത്താതെ ഷാൾ ഒന്ന് കയറ്റി ഇട്ടു,, "എന്റെ ഇന്ദു,,, അവർ ഒന്ന് ഉള്ളിൽ കയറിക്കോട്ടെ,, മക്കള് ചെല്ല്,,, " മനുവിന്റെ അച്ഛൻ ഇടപെട്ടതോടെ അവർ ഉള്ളിലേക്ക് കടന്നു,,,,മുകളിലേക്ക് ജീവനില്ലാതെ കയറി പോകുന്നവരെ നോക്കി അവർ നിന്ന് പോയി,, മനുവിന്റെ അച്ഛൻ എന്തൊക്കെയോ അവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു,, അതിന്റെ പ്രതിഫലനം എന്ന പോലെ അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ബെഡിൽ മുഖം അമർത്തി കിടക്കുകയായിരുന്നു തത്ത,,, കട്ടിലിന് താഴെ പല രീതിയിൽ ആയി ബാക്കിയുള്ളവരും കിടക്കുന്നുണ്ട്,,,,ആദി തത്തയുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് എഴുന്നേറ്റു പോകാൻ ഒരുങ്ങിയതും അവളുടെ പിടി അവനിൽ പതിഞ്ഞു,,,

അവൻ മെല്ലെ മുഖം താഴ്ത്തി അവളെ നോക്കിയതും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ അവനെ നോക്കി,, ഒരു നിമിഷം കൊണ്ട് തന്നെ അവനെ ഒന്ന് വലിച്ചു അവനെ മുറുകെ പുണർന്നു,,,, ആ നെഞ്ചിൽ മുഖം അമർത്തി കിടന്നു,,,അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ അവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും ടീഷർട് കടന്നു നെഞ്ചിൽ പതിക്കുന്ന അവളുടെ കണ്ണുനീരിന്റെ നനവ് അവനെ വല്ലാതെ ഉലച്ചു,,, അവൻ രണ്ട് കൈ കൊണ്ടും അവളെ ഒന്ന് പൊതിഞ്ഞു പിടിച്ചു,, ഒരു സംരക്ഷണം എന്ന പോലെ,,, "എങ്ങോട്ടും പോകല്ലേ ആദി,,, എനിക്ക് പേടിയാ,,,,,, കൃഷ്ണ പോയ പോലെ പോകല്ലേ ആദി,,, തത്തക്ക് വേറെ ആരും ഇല്ല,,, " കൊച്ചു കുഞ്ഞിനെ പോലെ തേങ്ങി കൊണ്ട് അവൾ പറഞ്ഞതും ആ കണ്ണീരിന്റെ നനവ് അവന്റെ കണ്ണുകലേക്ക് കൂടി പകർന്നു,,, അവൻ അവളുടെ മുടിയിലൂടെ ഒന്ന് തലോടി,,, "എങ്ങും പോകില്ല തത്തമ്മേ,,,

നിന്റെ ആദി എങ്ങും പോകുന്നില്ല,,,ആദീടെ തത്തമ്മ ഉറങ്ങിക്കോ,,, " അവൻ വാത്സല്യത്തോടെ പറഞ്ഞു,,, "എന്നോട് പറഞ്ഞതാ ആദി,,, എന്നും കൂടെ ഉണ്ടാകുംന്ന്,,, എന്നിട്ട് എന്തിനാ പോയെ,,,പോയില്ലേ,, ഒറ്റയ്ക്ക് പോയില്ലേ,,,എന്തിനാ ആദി അവള് പോയെ,,, " തത്ത വിതുമ്പുകയായിരുന്നു,, അവൻ അവളെ അടർത്തി മാറ്റാൻ ശ്രമിച്ചു എങ്കിലും അവൾ അവനെ കൂടെ ചേർത്ത് അണച്ചു,,, അവളുടെ പിടിയിൽ കിടന്ന് കൊണ്ട് അവൻ അവളെ തലോടി,, അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു,,, അവൻ അവളെ മെല്ലെ തട്ടി ഉറക്കി,, എപ്പോഴോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു,,, അപ്പോഴും ഉറക്കം നഷ്ടപ്പെട്ട ഒരാൾ ഉണ്ടായിരുന്നു,,, അർജുൻ,, അവന്റെ കാതുകളിൽ തന്റെ പെണ്ണിന്റെ ചിരി മുഴങ്ങി കെട്ടു,,, ആദ്യമായി കണ്ട നാൾ തന്നെ തന്നെ അവളിലേക്ക് അടുപ്പിച്ച പിടക്കുന്ന കണ്ണുകളും,,, തങ്ങൾക്കിടയിൽ നടന്ന പിണക്കങ്ങളും ഇണക്കങ്ങളും,,,,

അവളോടൊപ്പം ചിലവഴിച്ച നല്ല നിമിഷങ്ങൾ എല്ലാം അവന്റെ മുന്നിലൂടെ ഓടി മറിഞ്ഞു,, അവസാനം നിറഞ്ഞ കണ്ണുകളോടെ തന്റെ നെറ്റിയിൽ ചുംബിച്ച കൃഷ്ണയെ ഓർമ വന്നതും അവന്റെ കണ്ണുകൾ നിറഞ്ഞു,,, നിനക്ക് അറിയാമായിരുന്നൊ പെണ്ണെ,,, ഒരു തിരിച്ചു വരവ് ഇല്ലാ എന്ന്.... !!!???? അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീർ ഒന്ന് തുടച്ചു കളയാൻ പോലും ഒരുങ്ങാതെ അവൻ അവിടെ നിന്നും എഴുന്നേറ്റു,,, ബാൽകണിയിൽ പോയി ഇരുന്നതും എവിടെ നിന്നോ വന്ന മന്തമാരുതൻ അവനെ ചുംബിച്ചു പോയി,,, അതിന് പോലും തന്റെ കൃഷ്ണയുടെ ഗാന്ധിയുള്ളതായി അവന് തോന്നി,, അവൻ കണ്ണുകൾ ഇറുകെ അടച്ചു,,,,കണ്ണുനീരിനെ തടുക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല,,, നെഞ്ചിൽ ചോര പൊടിയും പോലെ,,,, എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും അവന്റെ മനസ്സിൽ ആദ്യം വരുന്ന മുഖം ചേതനയറ്റ തന്റെ പ്രിയതമയുടെത് തന്നെയായിരുന്നു,,,

"എന്തിനാടി പെണ്ണെ തനിച്ചാക്കി പോയത്,,,, " അവൻ ആരോടെന്നില്ലാതെ പറഞ്ഞു,, അതിന് മറുപടി എന്നോണം പൊടുന്നനെ ഒരു മഴ ഭൂമിയിലെക്ക് ആർത്തു പെയ്തു,,, ഏതോ ലോകത്ത് നിന്നും തന്റെ പ്രിയപ്പെട്ടവന്റെ അവസ്ഥ കണ്ട ആ പെണ്ണിന്റെ കണ്ണുനീരാണോ അത്.... !!!????? ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ രാവിലെ ആദ്യം ഉണർന്നത് ആദിയായിരുന്നു,, അവനോട് ചേർന്ന് കിടക്കുന്നുണ്ട് തത്ത,,,,അവളിൽ നിന്നും എന്തോ ഒരു ചൂട് തന്നിലെക്ക് വമിക്കും പോലെ,, അവൻ ധൃതിപ്പെട്ടു കൊണ്ട് എഴുന്നേറ്റു കൊണ്ട് മെല്ലെ അവളുടെ നെറ്റിയിൽ ഒന്ന് തൊട്ടു നോക്കിയതും പൊള്ളുന്ന ചൂടായിരുന്നു അവൾക്ക്,,, ഇന്നലത്തെ കണ്ണീരിന്റെ അവശേഷിപ്പ് മുഖത്ത് പ്രകടം ആയിരുന്നു,,, അവൻ എഴുന്നേൽക്കാൻ നിന്നതും അവൾ ഒന്ന് കൂടെ അവനിലേക്ക് ചേർന്നു,,, അവൻ മെല്ലെ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു,,,,,

ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നു,, ഒരിക്കൽ കൂടി ബെഡിൽ കിടക്കുന്ന തത്തയെ ഒന്ന് നോക്കി ഒന്ന് കൂടെ പുതപ്പിച്ചു,,, ബുള്ളറ്റിന്റെ കീ എടുത്തു തിരികെ നടക്കുമ്പോൾ താഴെ കിടക്കുന്നവരെ ഒന്ന് നോക്കി കൊണ്ട് മനുവിനെ തട്ടി വിളിച്ചു,,, മനു പ്രയാസപ്പെട്ടു കൊണ്ട് ഒന്ന് കണ്ണ് തുറന്നു,,, "എന്താടാ,,, " അവൻ ഉറക്കചുവയോടെ ചോദിച്ചു,, "നീ തത്തമ്മയെ ഒന്ന് നോക്കിക്കോണെ,,,ഞാനൊന്ന് പുറത്ത് പോയിട്ട് വരാം,,, " അവൻ പറഞ്ഞതും മനു ചാടി പിടഞ്ഞു കൊണ്ട് എഴുന്നേറ്റു,,, "ടാ അവൾക്ക് എന്ത് പറ്റി,, " "ഒന്നും ഇല്ല,, കുറെ കരഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു,, ചെറിയ പനി,,, ഞാൻ മെഡിസിൻ വാങ്ങിയിട്ട് വരാം,,, നീ നോക്കിക്കോണെ,,," അവൻ പറഞ്ഞതും മനു പെട്ടെന്ന് തന്നെ എഴുന്നേറ്റു ബെഡിൽ ഇരുന്നു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് കൈ ചേർത്തു,,, "നല്ലോണം പനിക്കുന്നുണ്ടല്ലോടാ,,

നീ ഇവിടെ ഇരിക്ക് ഞാൻ പോയി വാങ്ങിയിട്ട് വരാം,," "വേണ്ടടാ,,, വരും വഴി അവളുടെ ഹോസ്റ്റലിൽ ഒന്ന് കയറണം,, ഡ്രസ്സ്‌ എടുക്കാൻ ഉണ്ട്,, നീ നോക്കിയാൽ മതി,, " പതിവില്ലാതെ അവന്റെ സ്വരത്തിൽ ഒരു ദൈന്യത നിറഞ്ഞു,, മനു ഒന്ന് തലയാട്ടിയതും അവൻ വേഗം തന്നെ പുറത്തേക്ക് നടന്നു,, ഇറങ്ങാൻ നേരം കണ്ടു ബാൽകണിയിൽ കിടന്നുറങ്ങുന്ന അർജുനെ,,, അവന് അങ്ങോട്ട്‌ പോകാൻ തോന്നിയില്ല,,, ഒരുപാട് സങ്കടം ആ പാവം സഹിക്കുന്നുണ്ട് എന്ന് തോന്നി പോയി,, അവൻ വേഗം താഴേക്ക് ചെന്നതും അമ്മ അടുക്കളയിൽ നിന്ന് വന്നതും ഒരുമിച്ച് ആയിരുന്നു,,, "ആദി,,, നീ എങ്ങോട്ടാ ധൃതിപിടിച്ചു,,, " "അമ്മാ,,,തത്തക്ക് പനി,,, മെഡിസിൻ വാങ്ങാൻ,, " അവൻ കയ്യിലെ കീ കൈ മാറി കളിച്ചു കൊണ്ട് പറഞ്ഞു,,, "അയ്യോ പനിയോ,,, എങ്ങനെയുണ്ട്, നല്ലോണം ചൂടുണ്ടോ,, " "കുഴപ്പം ഇല്ല അമ്മേ,,,, മനുവിനെ കൂട്ട് ഇരുത്തിയിട്ടുണ്ട്,,, ഞാൻ പോയി വാങ്ങിയിട്ട് വരാം,,, " അത് മാത്രം പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നു,,,അമ്മ ആധിയോടെ മുകളിലേക്ക് കയറി പോകുന്നുണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"ഞാൻ പുറത്തുണ്ട്,,, " ഹോസ്റ്റലിന് പുറത്ത് നിന്നും ഫോണിൽ അത് മാത്രം പറഞ്ഞു കൊണ്ട് ആദി ബുള്ളറ്റിൽ കയറി ഇരുന്നു,, അല്പ സമയം കഴിഞ്ഞതും ഹോസ്റ്റലിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു,,, കയ്യിലുള്ള കവർ അവനെ ഏൽപ്പിച്ചു,, "ഏട്ടാ,,, താരക്കിപ്പോൾ എങ്ങനെയുണ്ട്,,, " അവൾ അല്പം മടിച്ചാണ് ചോദിച്ചതും ആദി അവൾക്ക് ചെറിയൊരു പുഞ്ചിരി നൽകി,, "കുഴപ്പങ്ങൾ ഒന്നും ഇല്ല,,, താൻ ഒരു കാര്യം ചെയ്യ്,,, ടു ഡേയ്‌സ് അവൾ ഹോസ്റ്റലിൽ വരില്ല എന്ന് വാർഡനോട് പറയണം,, നാട്ടിൽ പോയി എന്ന് പറഞ്ഞാൽ മതി,,, മ്മ്മ്,,, " അവൻ പറഞ്ഞതും ആ പെൺകുട്ടി ഒന്ന് തലയാട്ടി കൊണ്ട് ഉള്ളിലേക്ക് നടന്നു,, അവൻ ബുള്ളറ്റ് മനുവിന്റെ വീട്ടിലേക്ക് എടുത്തു,,, വീടിനുള്ളിൽ കയറുമ്പോൾ അവൻ കണ്ടു ചൂട് കഞ്ഞി തത്തക്ക് കോരി കൊടുക്കുന്ന അമ്മയെ,,, അവളുടെ കണ്ണുകളിൽ വിശാദം നിഴലിച്ചു നിന്നിരുന്നു,,, ടേബിളിന് ചുറ്റും ആയി ബാക്കിയുള്ളവരും ഭക്ഷണം കഴിക്കുന്നുണ്ട്,, പതിവില്ലാതെ എല്ലാവർക്കും ഇടയിൽ മൗനം വില്ലനായി വന്നു,,,,

അർജുൻ എന്ത് കൊണ്ടോ തല ഉയർത്തിയില്ല,,, ഏതോ ലോകത്ത് എന്ന പോലെ ഇരിക്കുന്ന തത്തയെ കണ്ട് കൊണ്ട് കയ്യിലുള്ള പൊതി താഴെ വെച്ച് കൊണ്ട് അവൻ അവളുടെ അരികിൽ ചെന്നിരുന്നു,,, "ഇത് കൂടി കഴിക്ക് മോളെ,,, " അമ്മ ഒരു കോരി കൂടി അവൾക്ക് നേരെ നീട്ടിയതും നിറഞ്ഞ കണ്ണുകളോടെ അവൾ അത് വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി,,,, "ഒന്നും കഴിച്ചില്ലല്ലോ നീ,,, " "എനിക്ക് വേണ്ടാ അമ്മ,,, " അവളുടെ വാക്കുകൾ ഒന്ന് ഇടറി,, അത് കേട്ടു എല്ലാവരുടെയും മുഖത്ത് ആ സങ്കടം നിറഞ്ഞു നിന്നിരുന്നു,,, അമ്മ പരമാവധി പിടിച്ചു നിന്നു,, "അമ്മ പൊയ്ക്കോ അവൾ കുടിച്ചോളും,,, " ആദി ഇടപെട്ടതോടെ കണ്ണുകൾ നിറയും എന്ന് മനസ്സിലാക്കി കൊണ്ട് അമ്മ വേഗം തന്നെ ഉള്ളിലേക്ക് നടന്നു,,,തത്ത ആദിയെ ഒന്ന് നോക്കിയത് പോലും ഇല്ല,, അവളുടെ കണ്ണുകൾ തറയിൽ ഊന്നി നിന്നു,,, ആദി ഒന്ന് കൂടെ അവളോട്‌ ചേർന്ന് ഇരുന്നു,,, "തത്തമ്മേ.... "

ആ ഒരു വിളി മതിയായിരുന്നു അവൾക്ക് തന്റെ സങ്കടങ്ങളെ ഒഴുക്കി വിടാൻ,, പക്ഷെ തന്റെ കണ്ണുനീർ പലരെയും ബാധിക്കും എന്ന ഓർമയിൽ അവൾ കണ്ണുനീർ തുടച്ചു കളഞ്ഞു കൊണ്ട് അവനെ നോക്കി,,,, "ഇത് കഴിക്ക്,,, " അവൻ കഞ്ഞി പത്രം അവൾക്ക് നേരെ നീട്ടി,, "വേണ്ടാ,,, " "ച്ചും,,,, കഴിക്കടി,,, ഇത് കഴിച്ചാലേ മരുന്ന് കഴിക്കാൻ പറ്റുകയൊള്ളു,,, കഴിക്ക്,,,, മ്മ്മ്,, " അവൾക്ക് എന്ത് കൊണ്ടോ കഴിക്കാൻ തോന്നിയില്ല,, അവൾ മെല്ലെ മുഖം വെട്ടിച്ചതും അവൾക്ക് മുന്നിലേക്ക് ഒരു സ്പൂൺ നീണ്ടു വന്നതും ഒരുമിച്ച് ആയിരുന്നു,, അവൾ മെല്ലെ സ്പൂണിലൂടെ ആളെ നോക്കിയതും തനിക്ക് അടുത്ത് ഇരിക്കുന്ന അർജുനെ കണ്ട് അവളുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി,,, ആദി ചെറു ചിരിയോടെ അത് നോക്കി നിൽക്കുകയായിരുന്നു,,, "കഴിക്കടി പൊട്ടി,,,,,ഇങ്ങനെ കരയുന്ന തത്തയെ കൃഷ്ണക്ക് ഇഷ്ട്ടം അല്ലാട്ടൊ,,, " പറയുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞുവോ,,,,അവൾക്ക് അവനെ എതിർക്കാൻ തോന്നിയില്ല,,, നിറഞ്ഞ കണ്ണുകളോടെ അത് വാങ്ങി കഴിക്കുമ്പോൾ അവളുടെ മുന്നിൽ നിൽക്കുന്നത് സ്നേഹ നിധിയായ ഒരു ഏട്ടൻ എന്നതിലുപരി,, കൃഷ്ണയുടെ സ്വന്തം അർജുൻ ആയിരുന്നു,,,.തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story