പ്രണയമഴ-2💜: ഭാഗം 37

pranayamazha thasal

എഴുത്തുകാരി: THASAL

"തത്തെ എന്തെങ്കിലും ഒന്ന് പറയടി,,,," ബാൽകണിയിൽ ഒരു വികാരവും കൂടാതെ ദൂരേക്ക് നോക്കി ഇരിക്കുന്ന തത്തയുടെ കയ്യിൽ പിടിച്ചു കൊണ്ട് ആദി പറഞ്ഞു,,, അപ്പോഴും അവൾ അവനെ ഒന്ന് നോക്കിയത് പോലും ഇല്ല,,, കണ്ണുനീർ പോലും വരണ്ട കണ്ണുകളിൽ നിർവികാരത മാറ്റം,,, ആദിക്ക് അവളുടെ അവസ്ഥയിൽ സങ്കടത്തേക്കാൾ ഉപരി പേടിയാകാൻ തുടങ്ങിയിരുന്നു,,, "തത്തമ്മേ,,, " അവളുടെ കൈ എടുത്തു ചുണ്ടോട് ചേർത്ത് കൊണ്ട് അവൻ ഒരിക്കൽ കൂടി വിളിച്ചു,, അവൾ അലസമായി അവിടെ നിന്നും എഴുന്നേറ്റു,, അവൾക്ക് ചുറ്റും ഉള്ളതൊന്നും അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവളുടെ കണ്ണുകളിൽ കൃഷ്ണ മാത്രം,,,, ആ ചേതനയറ്റ ശരീരം മനസ്സിൽ തെളിഞ്ഞു വരുമ്പോൾ ഉള്ളിൽ ഒരു ആകാരണമായ ഭയം അവളിൽ ഉടലെടുത്തു,,,,

ആ സമയം തന്റെ പ്രാണനായവനെ പോലും അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല,, അവൾ പോകുന്നതും നോക്കി ഉള്ളിലെ സങ്കടത്തെ പിടിച്ചു നിർത്താൻ കഴിയാതെ കാലങ്ങൾക്ക് ശേഷം അവന്റെ കണ്ണുകളിൽ കണ്ണുനീർ രൂപപ്പെട്ടു,,, അത് കവിളിലൂടെ ഒഴുകുന്നത് അറിഞ്ഞിട്ടും അവൻ അത് തുടച്ചു മാറ്റിയില്ല,,,,, അവന്റെ ഉള്ളിൽ നിറയെ തന്റെ തത്തയായിരുന്നു,, അവളുടെ ഈ അവസ്ഥ അവന്റെ ഹൃദയത്തെ പ്രഹരമേൽപ്പിച്ചു കൊണ്ടിരുന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "അമ്മ,,,, " പിന്നിൽ നിന്നും തത്തയുടെ വിളി കേട്ടു അടുക്കളയിൽ എന്തോ ജോലി ചെയ്യുന്നതിനിടയിൽ മനുവിന്റെ അമ്മ ഒന്ന് തിരിഞ്ഞു നോക്കി,,, അടുക്കള വാതിലിന്റെ അടുത്ത് നിൽക്കുന്നുണ്ട് തത്ത,,, അവർ മെല്ലെ താഴേക്ക് നോക്കിയതും അവളുടെ കയ്യിൽ ഒരു ബാഗ് കണ്ടതും അവർ സംശയത്തോടെ അവളെ നോക്കി,,,

"മോളെങ്ങോട്ടാ ഈ പോകുന്നത്,,, " "ഞാ...ഞാൻ ഹോസ്റ്റലിൽ പോവാ അമ്മാ,,,എനിക്ക് ഇവിടെ വയ്യ,,,, " അവളുടെ ശബ്ദം ഒന്ന് ഇടറി,, കരയില്ല എന്ന് വാശി പിടിച്ചിട്ടൊ,,, ഇനി കരയാൻ കണ്ണുനീർ ബാക്കി ഇല്ലാഞ്ഞത് കൊണ്ടോ അവളുടെ കണ്ണുകൾ ഇപ്രാവശ്യം നിറഞ്ഞില്ല,,,, അവളുടെ അവസ്ഥ ആ അമ്മയിലും നോവുണർത്തി,,,, അമ്മ എന്തെങ്കിലും പറയും മുന്നേ ഒരു സമ്മതത്തിന് പോലും കാത്തു നിൽക്കാതെ അച്ഛനെ ഒന്ന് നോക്കി തലയാട്ടി കൊണ്ട് കയ്യിലെ ബാഗുമായി അവൾ ഇറങ്ങി,,, മുറ്റത്ത്‌ എത്തി ചെരിപ്പ് ഇടുമ്പോൾ ആണ് ആദി കയറി വരുന്നത്,,,, "നീ ഇത് എങ്ങോട്ടാ,,, " അവൻ ചോദിച്ചു,, അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോകുന്നത് കണ്ട് അവൻ അവളെ തിരിച്ചു വിളിക്കാൻ ശ്രമിച്ചപ്പോൾ തന്നെ അമ്മ അവനെ തടഞ്ഞിരുന്നു,,,

"വേണ്ടാ മോനെ,,, മോളുടെ മനസ്സ് ആകെ കലങ്ങി ഇരിക്കുകയാണ്,,, അവളുടെ കൂടെ നിങ്ങളുടെയും അവസ്ഥ കണ്ട് പിടിച്ചു നിൽക്കാൻ കഴിയുന്നുണ്ടാകില്ല,,, കുട്ടിക്ക് കുറച്ച് സമയം കൊടുക്ക്,,,, പഴയ തത്തയായി മാറും,,, എല്ലാം അംഗീകരിക്കാനും മനസ്സിലാക്കാനും ഉള്ള സമയം,,, അത് മതി,,,," അമ്മ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും ആദിയുടെ കണ്ണുകൾ തത്തയിൽ ആയിരുന്നു,, അവൾ ആകെ മാറി പോയി,,, ഒരു നോട്ടം പോലും തന്നിലെക്ക് നീണ്ടില്ലല്ലോ എന്നോർത്ത് അവന്റെ ഹൃദയം വിങ്ങി,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ഹോസ്റ്റലിലേക്ക് കടക്കുമ്പോൾ കണ്ടു സഹതാപം നിറഞ്ഞ നോട്ടവുമായി പലരെയും,, അവൾക്ക് ആരെയും കാണാൻ താല്പര്യം ഇല്ലായിരുന്നു,,, ഹോസ്റ്റലിലെ മുക്കിലും മൂലയിലും കൃഷ്ണയുടെ ഓർമ്മകൾ അവളെ വല്ലാതെ വേട്ടയാടി,,,,,

കാലുകൾ പരമാവധി വേഗത്തിൽ ചലിപ്പിച്ചു റൂമിലേക്ക് കയറി ഡോർ ചാരിയപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു,,,, അത് വരെ അടക്കി വെച്ച സങ്കടം പുറം തള്ളുന്ന പോൽ,,,, ഡോറിൽ ചാരി നിന്ന് കണ്ണുകൾ ഇറുകെ അടച്ചു,,, "കൃഷ്ണ" അവളുടെ ഉള്ളം മന്ത്രിച്ചു കൊണ്ടിരുന്നു,,, വെറുമൊരു കൂട്ടുകാരി എന്നതിനേക്കാൾ തന്റെ എല്ലാ കാര്യങ്ങളും അറിയുന്ന,, ഓരോ സന്തർഭങ്ങളിലും തനിക്ക് താങ്ങായും തണലായും കൂടെ നിൽക്കുന്ന,,, വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്ത ആരൊക്കെയായിരുന്നു അവൾ,,, പ്രണയം എന്തെന്ന് പഠിച്ചത് അവളിലൂടെയല്ലെ,,,, തത്തയുടെ മനസ്സ് ആകെ ഇരുൾ മൂടിയിരുന്നു,, കയ്യിലുള്ള ബാഗ് നിലത്ത് ഇട്ടു കൊണ്ട് അവൾ നേരെ കൃഷ്ണയുടെ ബെഡിനടുത്തേക്ക് നടന്നു,,,

തലേ ദിവസം അഴിച്ചു മാറ്റിയ ദാവണി ശീല ബെഡിൽ കിടപ്പുണ്ടായിരുന്നു,,, അത് കാണും തോറും അവളുടെ ഉള്ളിലെ സങ്കടത്തിന്റെ ആക്കം കൂട്ടി,,,, ബെഡിലേക്ക് കിടന്നു കൊണ്ട് അത് നെഞ്ചോടു ചേർത്തു വെച്ചു,,,, കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും ഒരു നിമിഷം പോലും ഈ വേദനക്ക് കാരണമായവളെ വെറുക്കാൻ അവളെ കൊണ്ട് കഴിയുമായിരുന്നില്ല,,,, നിറഞ്ഞ കണ്ണുകളോടെ അവൾ ആ വെളുത്ത ദാവണി ശീലയിലേക്ക് നോക്കി,,, കണ്ണുകൾ അവളെ ചതിച്ചുവോ,,,,,!!????...അവിടവിടങ്ങളിൽ ആയി പറ്റി പിടിച്ച ചോര തുള്ളികൾ,,,, അവൾക്ക് ശ്വാസം പോലും എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,,, കയ്യിലെ ദാവണി ശീല എങ്ങോട്ടെന്നില്ലാതെ വലിച്ചെറിഞ്ഞു കൊണ്ട് രണ്ട് കൈ കൊണ്ടും ചെവി പൊത്തി പിടിച്ചു അവൾ നില വിളിച്ചു,,,,

കണ്ണുനീരിനോടൊപ്പം വന്ന നില വിളി ആ ഹോസ്റ്റൽ ഒന്നാകെ പ്രകമ്പനം കൊള്ളിച്ചു,,,, ആരൊക്കെയോ ഓടി വരുന്നുണ്ടായിരുന്നു,,, ചാരി വെച്ച ഡോർ ഒന്ന് തുറന്നതും ഒരു മൂലയിൽ കാലുകൾ രണ്ടും ഒതുക്കി ചെവി പൊത്തി കരഞ്ഞു ക്ഷീണിച്ചു ഒരു മൂലയിൽ ഒതുങ്ങി ഇരിക്കുന്ന തത്തയെ കണ്ട് എല്ലാവരും ഒരു നിമിഷം സ്തംബിച്ചു പോയി,,,, ആരും ഉള്ളിലേക്ക് കടക്കാൻ ധൈര്യപ്പെട്ടില്ല,,,, പെട്ടെന്ന് നീതു ഉള്ളിലേക്ക് കടന്നു,,,, തത്തയുടെ അവസ്ഥ കണ്ട് അവൾക്ക് സഹതാപത്തിൽ കൂടുതൽ എന്തോ തോന്നിയിരുന്നു,,, അവൾ വേഗം തന്നെ തത്തയുടെ അടുത്തേക്ക് പോയി കൊണ്ട് അവളെ ഒന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചതും തത്ത ഒന്ന് കുടഞ്ഞു കൊണ്ട് വീണ്ടും മുട്ടിനിടയിൽ മുഖം പൂഴ്ത്തി ഇരുന്നു,,,

"മോളെ എഴുന്നേൽക്ക്,,,, " നീതു സൗമ്യമായി അതിനദികം സങ്കടത്തോടെ പറഞ്ഞു,, ഒരു നിമിഷം തത്ത ഒന്ന് തല ഉയർത്തി നോക്കി,,, ആ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു,,, "ചേച്ചി... " അവളുടെ അധരങ്ങൾ വിറയൽ പൂണ്ടു,,, ആ നിമിഷം തന്നെ അവൾ നീതുവിന്റെ മാറിൽ അഭയം പ്രാപിച്ചു,,, "പേടിയാ.... ചേച്ചി... " അവളുടെ ശബ്ദം ഇടറി,,,, നീതുവിന്റെ കൺകോണിലും കണ്ണുനീർ ഉരുണ്ടു കൂടി,, നേരിട്ട് സംസാരിക്കാൻ ഇന്ന് വരെ ശ്രമിച്ചിട്ടില്ല എങ്കിലും തത്തയുടെയും കൃഷ്ണയുടെയും പുഞ്ചിരി അവളിലും തെല്ലു സന്തോഷം നിറക്കുന്നതാണ്,,, ഇന്ന് ആ പുഞ്ചിരിയുടെ സ്ഥാനത്ത് കണ്ണുനീർ കണ്ട് അവൾക്ക് വല്ലായ്മ തോന്നിയിരുന്നു,,, നീതു അവളെ ചേർത്ത് പിടിച്ചു കൊണ്ട് എഴുന്നേറ്റു,,, അവളെ ബെഡിലേക്ക് കിടത്തി,,,

ഒന്ന് പുതച്ചു കൊടുത്തു,,, അപ്പോഴും അവൾ വിറ കൊള്ളുന്നുണ്ടായിരുന്നു,,,, "ഇനി എന്ത് നോക്കി നിൽക്കാ,,,ഇറങ്ങി പോ എല്ലാം,,, " ഒരു പെണ്ണിന്റെ ഇങ്ങനെ ഒരു അവസ്ഥയിലും സഹായിക്കാൻ മനസ്സ് കാണിക്കാതെ നോക്കി നിന്നവരെ നോക്കി അവൾ അലറി,,, എല്ലാവരും അവളെ പേടിയോടെ നോക്കി കൊണ്ട് ഇറങ്ങി പോയതും അവൾ തത്തയെ ഒരു നോക്ക് നോക്കി കൊണ്ട് തത്തയുടെ ബെഡിന്റെ ഓരം ചാരി തലയിൽ കയ്യൂന്നി മുഖം താഴ്ത്തി ഇരുന്നു,,, പെട്ടെന്ന് അവളുടെ ഷോൾഡറിൽ ആരുടെയോ കൈ തലം പതിഞ്ഞതും അവൾ മെല്ലെ തല ഉയർത്തി നോക്കി,,, തനിക്ക് മുന്നിൽ നിൽക്കുന്ന കരിഷ്മയെ കണ്ട് അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,,, "നീ ഒന്ന് എന്റെ ഡ്രസ്സ്‌ എല്ലാം ഈ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാമോ,,,, ഇനി ഞാൻ ഇവിടെ നിന്നോളാം,,, ഈ കുട്ടിയെ അങ്ങനെ തനിച്ചു വിടാൻ കഴിയില്ല,,, "

അവൾ പറഞ്ഞു നിർത്തി,, അവളുടെ തീരുമാനം ഉറച്ചതാണ് എന്ന് കരിഷ്മക്ക് അറിയാമായിരുന്നു,, അവൾ നീതുവിന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് തലയാട്ടി റൂമിൽ നിന്നും പോകുമ്പോൾ നീതുവിന്റെ കണ്ണുകൾ തത്തയിലേക്ക് നീണ്ടു,,, അവളുടെ അവസ്ഥ അത്രക്കും ദയനീയമായി തോന്നി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "വേണ്ട ചേച്ചി ഞാൻ പോകത്തില്ല,,, ഞാൻ ഇവിടെ നിന്നോളാം,,, എനിക്ക് കുഴപ്പം ഒന്നും ഇല്ല,,, " വീട്ടിലേക്ക് പോകാൻ പറഞ്ഞ ഉടനെയുള്ള തത്തയുടെ മറുപടിയാണ് ഇത്,, തത്ത വേറൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു,,, അവളെ ഇനിയും പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല എന്ന് നീതുവിന് അറിയാമായിരുന്നു,, അവൾ മെല്ലെ റൂമിൽ നിന്നും ഇറങ്ങി,,,,,,ഫോണിൽ ആദിയുടെ നമ്പർ തിരഞ്ഞു എങ്കിലും ലഭിച്ചില്ല,,,

പിന്നെ മനുവിനെ വിളിച്ചു നമ്പർ വാങ്ങി അതിലേക്കു കാൾ ചെയ്യുമ്പോൾ അവളുടെ ഉള്ളം പേടിയായിരുന്നു,, അവന്റെ പ്രതികരണം ഓർത്തുള്ള പേടി,,,, "ഹെലോ.... " ഫോൺ എടുത്ത പാടെ മറുഭാഗത്ത്‌ നിന്നും ഉള്ള പ്രതികരണം അതായിരുന്നു,,, നീതു സ്വയം ഒന്ന് ആശ്വസിച്ച് പേടി അകറ്റി നിർത്തി,,, "ഹെലോ ആദിത്യ,,,,ഇത് നീതുവാണ്,,,, " അവൾ പറഞ്ഞു നിർത്തി,,, "എന്ത് വേണം... " അല്പം പോലും മയമില്ലാതെയായിരുന്നു അവന്റെ ചോദ്യം,,, "i am sorry... എനിക്കറിയാം ഞാൻ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്,, പക്ഷെ ഇപ്പോൾ ഞാൻ വിളിച്ചത് അതിനല്ല,,, തത്തയെ പറ്റി പറയാനാണ്,,,," അവൾ അല്പം മടിയോടെ പറഞ്ഞു,,, ആദിക്ക് അത് വരെ ഉണ്ടായിരുന്ന ദേഷ്യം പാടെ മാറി,, ഉള്ളിൽ ആധി മാത്രം നിറഞ്ഞു,,, "എന്ത് പറ്റി,,, പനി കൂടിയോ,,, ഹോസ്പിറ്റലിൽ കൊണ്ട് പോകണോ,,, എന്താ കാര്യം,, " അവൻ ആകെ വെപ്രാളപ്പെട്ടു,,, "ഹേയ്,, ആദിത്യ,,, കൂൾ,,, അതൊന്നും അല്ല,,, she was mentaly weak,,,, എങ്ങനെയാണ് പറയേണ്ടത് എന്നറിയില്ല,,, ഇനിയും അവളെ ഒറ്റയ്ക്ക് വിടാൻ കഴിയില്ല,,,

ഈ ഒരു ദിവസം കൊണ്ട് തന്നെ ആള് വളരെ weak ആയി,,, സംസാരം ഇല്ല,,, ഭക്ഷണം കഴിക്കുന്നില്ല,,,ഏത് നേരവും കരഞ്ഞു കൊണ്ടിരിക്കുകയാണ്,,, അത് കണ്ട് പേടി തോന്നിയിട്ട് വിളിച്ചതാണ്,,,,വീട്ടിലേക്ക് പോകാൻ പറഞ്ഞപ്പോൾ അതിനും അവൾ സമ്മതിക്കുന്നില്ല,,,,, എന്താ ചെയ്യേണ്ടത് എന്നറിയില്ല,,, ഇനിയും ഈ രീതിയിൽ തുടർന്നാൽ,,,, നഷ്ടം എല്ലാവർക്കും ആയിരിക്കും,,,,, " മറു ഭാഗത്ത്‌ നിന്നും നീതുവിന്റെ വാക്കുകൾ അവന്റെ ഹൃദയത്തെ കീറി മുറിക്കാൻ പാകത്തിനുള്ളതായിരുന്നു,,,,സങ്കടത്തെ പിടിച്ചു നിർത്തിയ കാരണം തൊണ്ട പോലും വേദനിക്കും പോലെ,, അവന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല,,,,,, അവൻ കുറച്ച് അപ്പുറം ആയി ദൂരേക്ക് നോക്കി ഇരിക്കുന്ന അർജുനെ നോക്കി,,,, അവന്റെ അവസ്ഥയും മറിച്ചല്ല,,,,,

എല്ലാം യാന്ത്രികം ആണ്,,, ഒരു ജീവൻ ഇല്ലാത്ത വസ്തുവിനെ പോലെ,,,, ആദിക്ക് അറിയില്ലായിരുന്നു ജീവനായ കൂട്ടുകാരന് സംരക്ഷണം ഒരുക്കണോ അതോ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നവളെ സംരക്ഷിക്കാണോ എന്ന്,,, മറു തലക്കൽ ഒരു മറുപടിക്ക് വേണ്ടി കാത്തു നിന്നവളെ അവഗണിച്ചു കൊണ്ട് ആദി ഫോൺ ഓഫ് ചെയ്തു,,, എല്ലാവർക്കും ഇടയിൽ നീറി കഴിയുന്നവനെ ആരും മനസ്സിലാക്കുന്നില്ല,,, കണ്ണുകൾ നിറഞ്ഞു,,,, "ആദി...." പെട്ടെന്ന് അർജുന്റെ വിളി കേട്ടു ഒരു സ്വപ്നലോകത്ത് എന്ന പോലെ ആദി ഞെട്ടി എഴുന്നേറ്റു,,,,അർജുനെ നോക്കിയപ്പോൾ അതെ ഇരുത്തം തന്നെയായിരുന്നു,,, "നീ പേടിക്കും പോലെ ഞാൻ ഒന്നും ചെയ്യില്ല ആദി,,,,എന്റെ കൃഷ്ണ ഇപ്പോഴും എന്റെ കൂടെയുണ്ട്,,,എനിക്ക് കാണാൻ കഴിയുന്നുണ്ട്,,, എന്റെ മരണത്തിലൂടെ അവളെ എനിക്ക് നഷ്ടമായാലോ,,,, ഞാൻ ചാവില്ലടാ.... "

ചെറിയ മന്തഹാസത്തോടെ അവൻ പറയുമ്പോഴും ഉള്ളിൽ ഒരു നില വിളി ഉയർന്നു കെട്ടു,,, "എനിക്ക് എന്റെ പെങ്ങളെ പഴയ രീതിയിൽ വേണം,, പഴയ തത്തയായ്,,,,വേദനകൾക്കിടയിലും പുഞ്ചിരിക്കുന്നവളായ്,,,,നീ എന്ത് മാർഗം സ്വീകരിക്കുന്നു,,,എന്ത് ചെയ്യുന്നു എന്ന് ചോദിക്കുന്നില്ല,,, എനിക്ക് വേണം,,,, ഇപ്പോൾ എന്നേക്കാൾ നിന്റെ ഹെല്പും സ്നേഹവും വേണ്ടത് അവൾക്കാണ്,,,,,,,,,,, നിനക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു....നീ വരുമ്പോഴേക്കും അർജുൻ പഴയ അർജുൻ ആയി മാറും.... " ഉറച്ച ശബ്ദത്തിൽ അത് മാത്രം ആയിരുന്നു അർജുൻ പറഞ്ഞത്,,,, ആദ്യം ഒരു അന്താളിപ്പിൽ നിന്നു എങ്കിലും മെല്ലെ ആദിയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, ഒരു പുതു ജീവൻ നൽകിയത് പോലെ,,, അവൻ മെല്ലെ അർജുന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഉള്ളിലേക്ക് നടന്നു,,, കയ്യിൽ കിട്ടിയ ഡ്രെസ്സ് എല്ലാം ബാഗിലേക്ക് കുത്തി നിറച്ചു,,,,

അത് തോളിലേക്ക് ഇട്ടു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ചുമരിൽ തൂങ്ങുന്ന ഗിറ്റാർ കണ്ട് അവൻ ഒരു നിമിഷം അത് നോക്കി,,, പിന്നെ എന്തോ ആലോചിച്ച പോലെ അത് എടുത്തു,,, താഴേക്ക് ഇറങ്ങുമ്പോൾ ബാക്കിയുള്ളവർ അവിടെ ഉണ്ടായിരുന്നു,, അവന്റെ പോക്ക് കണ്ട് അവർ എല്ലാവരും ഒന്ന് നെറ്റി ചുളിച്ചു,,, "നീ ഇത് എങ്ങോട്ടാ,,, " ബുള്ളറ്റിൽ ബാഗ് കെട്ടി വെക്കുന്ന ആദിയെ കണ്ട് അവർ സംശയത്തോടെ ചോദിച്ചു,, അവൻ ബാഗിനോടൊപ്പം ഗിറ്റാറും കെട്ടി വെച്ചു,,, "അറിയില്ല...." അവന്റെ മറുപടി അത്രമാത്രം ആയിരുന്നു,, അത് കേട്ടതും അമ്മ പെട്ടെന്ന് തന്നെ ഉള്ളിലേക്ക് പോയി,,, അമ്മ വരുമ്പോൾ ഇരു കയ്യിലും ആയി എന്തൊക്കെയോ സാധനങ്ങൾ ഉണ്ടായിരുന്നു,, അമ്മ മുറ്റത്തേക്ക് ഇറങ്ങി കൊണ്ട് ഒരു കയ്യിൽ ഒതുക്കിയ പണം അവന്റെ കയ്യിൽ വെച്ച് കൊടുത്തു,,,, അവൻ അതിലേക്കു ഒന്ന് നോക്കിയപ്പോഴേക്കും ബാഗിന്റെ സിബ് തുറന്ന് ഒരു ക്യാമറ കൂടി അതിലേക്കു വെച്ചിരുന്നു,,,,

"സൂക്ഷിച്ചു പോകണം,,,,, മോളെ നന്നായി നോക്കണം,,, " അവന്റെ മുടിയിൽ ഒന്ന് തലോടി കൊണ്ട് അമ്മ പറഞ്ഞു,,, അവൻ ഒരു പുഞ്ചിരിയോടെ അവരെ നോക്കി,,,അവരുടെ നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്തു,,,,, അവരും ചെറു പുഞ്ചിരിയോടെ അവനിൽ നിന്നും മാറി നിൽക്കുമ്പോൾ അവൻ എല്ലാവരെയും നോക്കി ഒന്ന് തലയാട്ടി കൊണ്ട് ബുള്ളറ്റ് മുന്നോട്ട് എടുത്തു,,,, ഗേറ്റ് കടന്നു പോകുന്ന അവനെ ബാൽകണിയിൽ നിന്നും അർജുൻ നോക്കി കണ്ടു,,, അത് വരെ നിരാശ ബാധിച്ച ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി ഉണ്ടായിരുന്നു,,,,.തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story