പ്രണയമഴ-2💜: ഭാഗം 38

pranayamazha thasal

എഴുത്തുകാരി: THASAL

"നീതു ഞാൻ പുറത്തുണ്ട്,,, തത്തയെയും കൂട്ടി വാ... " അത് മാത്രമായിരുന്നു അവൻ പറഞ്ഞത്,,, കയ്യിലെ ഫോൺ പോക്കറ്റിൽ ഇട്ടു കൊണ്ട് അവൻ ഇരുന്നു,, നിമിഷ നേരം കൊണ്ട് അവൾ ഇറങ്ങി വന്നു,, അവളുടെ കൈ പിടിയിൽ ജീവൻ ഇല്ലാത്ത പോലെ തത്തയും,,, അവളുടെ ആ അവസ്ഥ അവനെ നന്നായി വേദനിപ്പിച്ചിരുന്നു,,, തനിക്കടുത്ത് നിൽക്കുന്ന തത്തയുടെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ തന്നോട് ചേർത്ത് നിർത്തി,,, "പോകാം,,," അവൻ പ്രതീക്ഷയോടെ ശബ്ദം താഴ്ത്തി കൊണ്ട് ചോദിച്ചു,,, "ആദിത്യ,,,, എങ്ങോട്ടാ ഈ ഒരു അവസ്ഥയിൽ,,, " ചോദിച്ചത് നീതുവായിരുന്നു,,, അപ്പോഴും അവന്റെ കണ്ണുകൾ തത്തയിൽ കുടുങ്ങി കിടന്നു,,, "അറിയില്ല,,,,ഇവളെ എന്റെ പഴയ തത്തയായി തിരിച്ചു കിട്ടുന്ന നാൾ തിരികെ വരും,, " തത്തയുടെ കൈ പിടിച്ചു ചുണ്ടോട് ചേർത്ത് കൊണ്ട് അവൻ പറഞ്ഞു,, തത്ത മെല്ലെ തല ഉയർത്തി നോക്കിയാതെയൊള്ളു,,,

 "കുട്ടി ഡ്രസ്സ്‌ പോലും മാറിയിട്ടില്ല,,,, ഡ്രസ്സ്‌ എടുത്തിട്ടില്ല,,, ജസ്റ്റ്‌ ഫൈവ് മിനിറ്റ്സ് എല്ലാം റെഡിയാക്കട്ടെ,,, " നീതു പറഞ്ഞു എങ്കിലും തത്ത ഒന്നും മിണ്ടാതെ അവന്റെ പിന്നിൽ കയറി അവനെ ഇറുകെ പിടിച്ചു കൊണ്ട് അവന്റെ പുറത്ത് തല വെച്ച് കണ്ണടച്ച് കിടന്നു,,,, അവളുടെ ആ പ്രവർത്തി അവനും അത്ഭുതം ആയിരുന്നു എങ്കിലും അത് അവനിൽ ഒരു പുഞ്ചിരി ഉടലെടുത്തു,,,, "just ok neethu..... ഇവളുടെ ഫോണിലേക്ക് കാൾ വരും,,,,, താൻ അവരെ ഒന്ന് സമാധാനിപ്പിക്കണം,,, ഇവിടെ നടന്നതൊന്നും പറയരുത്,,, " അവൻ പറഞ്ഞതും നീതു ഒരു പുഞ്ചിരിയോടെ തലയാട്ടി കൊണ്ട് അവന് പിന്നിൽ ഇരിക്കുന്ന തത്തയുടെ മുടിയിൽ ഒന്ന് തലോടി,, "ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കുന്നുണ്ട്,,, നോക്കിക്കോണെ,,,," അവളുടെ സ്വരവും ഒന്നിടറി,, അവന് അതിന് മറുപടി ഇല്ലായിരുന്നു,,, കാരണം തന്നെക്കാൾ ഏറെ അവളെയും അവളെക്കാൾ ഏറെ തന്നെയും സ്നേഹിക്കാനും സംരക്ഷിക്കാനും മനസ്സിലാക്കാനും ഈ ലോകത്ത് ആർക്കും ആകില്ല എന്ന് അവന് അറിയാമായിരുന്നു,,,

അവൻ ചെറു പുഞ്ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു,,,,തന്നെ ചുറ്റി വരിഞ്ഞ കൈകൾക്ക് മുറുക്കം ഏറുന്നതും അധരങ്ങൾ ചെറു ചുംബനം തോളിൽ പതിയുന്നതും അവൻ അറിയുന്നുണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "രാത്രി യാത്ര വേണോ,,,, " അവൻ അവൾക്ക് കേൾക്കാൻ പാകത്തിന് ചോദിച്ചു,,,, "വേണം..... " അത് മാത്രമേ അവൾ പറഞൊള്ളൂ,,, അവന്റെ കണ്ണുകൾ മിററിലൂടെ അവളിലേക്ക് പതിഞ്ഞതും അവൾ അവന്റെ തോളത്തു കിടന്നു കണ്ണിമ വെട്ടാതെ അവനെ നോക്കുകയായിരുന്നു,,, അവൻ കുറച്ച് മുന്നിൽ ആയി വണ്ടി നിർത്തി കൊണ്ട് ഒരു ഷോപ്പിലേക്ക് കയറി പോയി,,, കുറച്ച് കഴിഞ്ഞതും കുറച്ച് കവറുമായി ഇറങ്ങി വന്നിരുന്നു,, ഒരു ലോഡ്ജിൽ മുറി എടുത്ത് ഒന്ന് ഫ്രഷ് ആയി കോണ്ട് അവർ വീണ്ടും യാത്ര തിരിച്ചു,,,, "തത്തെ ഉറക്കം വരുന്നുണ്ടോ,,, " അവന്റെ ചോദ്യത്തിന് ഒരു ഉത്തരവും അവൾ നൽകിയില്ല,,, എണ്ണപ്പെട്ട വാക്കുകൾ അതിൽ കൂടുതൽ കണ്ണുകളിൽ കണ്ണുനീർ അതായിരുന്നു അവൾ,,,, അവനും വല്ലാതെ വേദനിച്ചു തുടങ്ങിയിരുന്നു,,,

യാത്രയിൽ ഉടനീളം അവൾ എന്തോ തിരഞ്ഞു കൊണ്ടിരുന്നു,,, എപ്പോഴോ നഷ്ടപ്പെട്ട സന്തോഷം ആണോ അത്,,,, ഒരുപാട് നേരത്തെ യാത്രക്ക് ശേഷം അവൻ ഒരിടത്തായി വണ്ടി നിർത്തി,,,,അവളെ അവിടെ നിർത്തി ഒരു ഷോപ്പിലേക്ക് കയറി കഴിക്കാൻ രണ്ട് ബർഗറും മിനറൽ വാട്ടറിന്റെ ബോട്ടിലുമായി വന്നു,, അവൾ എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുകയായിരുന്നു,,, അവൻ അവളുടെ അടുത്തേക്ക് പോയി അവളെ ചുമലു കൊണ്ട് ഒന്ന് തട്ടിയതും അവൾ സ്വപ്നത്തിൽ എന്ന പോലെ ഉണർന്നു,,, അവനെ ഒന്ന് നോക്കിയതും അവൻ ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവൾക്ക് ഇന്ന് അതിന് സാധിക്കാതെ പോയി,,, അവൻ അതൊന്നും കാര്യമാക്കാതെ അവളെ പിടിച്ചു റോഡ് സൈഡിൽ തന്നെ ഇരുന്നു,, ബർഗർ അവൾക്ക് നേരെ നീട്ടിയതും അവൾ ഒരു വികാരവും കൂടാതെ അത് വാങ്ങി പതിയെ കഴിക്കുമ്പോൾ അവൻ അവളെ നോക്കി ഇരിക്കുകയായിരുന്നു,,,

അവന്റെ നോട്ടം കണ്ടു അവൾ ഒരു നോട്ടം അവനിലേക്കും പായിച്ചു,,, അവന്റെ മനസ്സ് അറിഞ്ഞ പോലെ അവനിലേക്ക് ചേർന്ന് ഇരുന്നു,,, അവനും അതൊരു ആശ്വാസം ആയിരുന്നു,, അവൻ അവളെ തന്റെ കൈക്കുള്ളിൽ ആക്കി പിടിച്ചു കൊണ്ട് അവളുടെ നെറുകയിൽ ഒന്ന് ചുണ്ടമർത്തി,,, "വേദനിക്കുന്നുണ്ടോ എന്റെ തത്തക്ക്.... " അവൻ എല്ലാം അറിയാവുന്നവനെ പോലെ മെല്ലെ ചോദിച്ചു,,, "മ്മ്മ്... " അവൾ ഒന്ന് മൂളിയതെയൊള്ളു,, ഒരു വാക്ക് പുറത്തേക്ക് വന്നാൽ അതിനോടൊപ്പം കരച്ചിലും വരുമോ എന്ന് അവൾ ഭയപ്പെട്ടു,,, അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു,,,, "കരയരുത്......എന്റെ തത്ത ഇനി കരയരുത്... ഒരുപാട് വേദനകൾ അനുഭവിച്ചിട്ടും എല്ലാർക്കും മുന്നിൽ ചിരിച്ചു നിന്നില്ലേ,,, അത് മതി,,,,,എനിക്ക് നീയും നിനക്ക് ഞാനും ഉണ്ട്,,, അത് പോരെ,,," അവൻ അവളെ വാത്സല്യത്തോടെ തലോടി കൊണ്ട് ചോദിച്ചു,,,

അവൾ അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് തന്നെ തലയാട്ടി,,,, "ഇങ്ങനെ ഇരുന്നാൽ മതിയോ,,, പോകണ്ടേ നമുക്ക്,,,, നീ കഴിച്ചേ,,, എന്നിട്ട് വേണം എന്റെ തത്ത പെണ്ണിനെയും കൊണ്ട് ഒരുപാട് ദൂരം പോകാൻ,,, " അവൻ ചെറു ചിരിയോടെ പറഞ്ഞു,, അവൾ എങ്ങോട്ടാണ് എന്നോ ഒന്നും ചോദിച്ചില്ല,,, ആ വരണ്ട ചുണ്ടിൽ വളരെ നേർത്ത പുഞ്ചിരി മാത്രം,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ആദി.... ഉറക്കം വരുന്നുണ്ടോ... " അവന്റെ പുറത്ത് കിടന്നു കൊണ്ട് തന്നെ അവൾ ചോദിച്ചു,,, അവൾ പതിയെ സംസാരിക്കാൻ തുടങ്ങിയത് അവനുള്ളിൽ സന്തോഷം നിറച്ചിരുന്നു,,,, അവൻ ചെറു ചിരിയോടെ അവളുടെ കൈ എടുത്തു ചുണ്ടോട് ചേർത്തു,,,,, "എന്തെ തത്തമ്മക്ക് ഉറക്കം വന്നോ,,, " "മ്മ്മ്ച്ചും,,,,, എനിക്ക് വല്ലാത്ത കൊതി തോന്നുവാ,, ഇങ്ങനെ,,,,, കണ്ണ് എത്താ ദൂരത്തോളം,,,,,ഒരു ബന്ധങ്ങളുടെയും കെട്ടില്ലാതെ,,,, ഒരു സങ്കടവും ഇല്ലാതെ നിന്നോടൊപ്പം യാത്ര ചെയ്യാൻ,,

കൊണ്ട് പോകോ എന്നെ,,,,, " ഒരു കൈ അവന്റെ വയറിൽ ചുറ്റി മറു കൈ അവന്റെ നെഞ്ചിൽ വെച്ച് കൊണ്ട് അവൾ ചോദിച്ചു,,, അവന്റെ ഹൃദയമിഡിപ്പ് കൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,,, അവൻ മെല്ലെ വണ്ടി സൈഡ് ആക്കിയതും അവൾ സംശയത്തോടെ തല ഉയർത്തി അവനെ നോക്കി,,,, "ഇറങ്ങ്,,, " അവൻ മെല്ലെ പറഞ്ഞു,,, അവൾ മെല്ലെ ബുള്ളറ്റിൽ നിന്നും ഇറങ്ങി,,,തനിക്ക് ചുറ്റും നിശബ്ദത തളം കെട്ടി നിൽക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,, അവൻ അവളെ പിടിച്ചു വലിച്ചു തന്നോട് ചേർത്ത് പിടിച്ചു,, അവളിൽ യാതൊരു ഞെട്ടലും ഉണ്ടായിരുന്നില്ല,,,അവളെ പൊക്കി എടുത്തു ഒരു സൈഡ് കാല് ഇട്ടു കൊണ്ട് മുന്നിൽ ഇരുത്തിയതും ഇപ്രാവശ്യം അവൾ ഒന്ന് ഞെട്ടി,,, അവൻ ഒന്നും മിണ്ടാത്തെ അവളുടെ രണ്ട് കൈകളും തന്റെ കഴുത്തിലൂടെ ഇട്ടു കൊടുത്തു,,,,, "ഈ നിമിഷം.... ഈ ഒരു നിമിഷമെ,,,നമ്മൾ ആഗ്രഹിക്കാൻ പാടൂ തത്തെ,,,, നിന്റെ വാക്കുകളിൽ നിരാശ ഞാൻ കാണുന്നു,,, നിന്റെ കണ്ണുകളിൽ വിശാതം നിറഞ്ഞിരിക്കുന്നു,,,,

നിന്റെ ആദിക്ക് കാണേണ്ടത് അതല്ല,,,, എനിക്ക് വേണം നിന്നെ,,,, നിന്നെ മാത്രം മതി,,,, പക്ഷെ അത് എന്റെ പഴയ തത്തയായിരിക്കണം,,,, " "എനിക്ക് കഴിയോ അതിന്,,,, " പറഞ്ഞു തീരും മുന്നേ അവൻ തന്റെ ചുണ്ടുകളാൽ അതിന് തടയണ പണിതിരുന്നു,,, അവളുടെ കണ്ണുനീരിന്റെ ചുവ ചുണ്ടിൽ പറ്റി തുടങ്ങിയപ്പോൾ ആണ് അവൻ അവളിൽ നിന്നും വിട്ട് മാറിയത്,,,, അവൾ ഒന്ന് കിതച്ചു കൊണ്ട് അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു,,,, "നിനക്കേ കഴിയൂ,,,,, എന്റെ തത്തമ്മ എങ്ങോട്ടും പോയിട്ടില്ല എന്നതിന് വലിയ തെളിവ് ആണ് എന്റെ നെഞ്ചോട് ചേർന്ന് ഇരിക്കുന്നത്,,, എനിക്ക് മനസ്സിലാകും നിന്റെ ഹൃദയത്തിന്റെ താളം,,, " അവൻ മെല്ലെ പറഞ്ഞു നിർത്തി,, അപ്പോഴും അവൾ അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുകയായിരുന്നു,,,, "ഉറക്കം വരുന്നു ആദി.... " അവൾ മെല്ലെ പറഞ്ഞു,, അവൻ ഒരു ചിരിയോടെ അവളുടെ പുറത്ത് ഒന്ന് തട്ടി,,,

"ഉറങ്ങിക്കോ,,,, ഈ നെഞ്ചിൽ അല്ലേ നീ,,,,ഒരു പേടിയും കൂടാതെ ഉറങ്ങിക്കോ,,, " അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉടലെടുത്തു,,, അവൾ അവനോട് ഒന്ന് കൂടെ കുറുകി ചേർന്നിരുന്നു,,, അവൾക്ക് മറുപടി ഇല്ലായിരുന്നു,, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു,,, അവൻ അവളെ ഒന്നൂടെ ചേർത്ത് കൊണ്ട് ബുള്ളറ്റ് മുന്നോട്ട് എടുക്കുന്നത് അറിയുന്നുണ്ടായിരുന്നു,,,പുറത്തെ തണുപ്പിൽ അവൾ ഒന്ന് വിറച്ചു കൊണ്ട്,,, ഒന്നൂടെ അവനിലേക്ക് ഒതുങ്ങി,,, അവനും അതൊരു ആശ്വാസം ആയിരുന്നു,,, ആ പഴയ തത്തയിലേക്കുള്ള അവളുടെ ദൂരം വളരെ അകലയല്ല എന്ന തിരിച്ചറിവോടെ,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ മുഖത്ത് കാറ്റ് അടിക്കുന്ന പോലെ തോന്നിയപ്പോൾ ആണ് അവൾ കണ്ണുകൾ വലിച്ചു തുറന്നത്,,,, അപ്പോഴും അവർ യാത്രയിൽ ആണ് എന്ന കാര്യം അവളെ തെല്ലു അമ്പരപ്പിച്ചു,,, അവൾ ഒന്ന് തല ഉയർത്തി നോക്കിയതും കണ്ടു മുന്നിലേക്ക് നോക്കി വണ്ടി ഓടിക്കുന്ന ആദിയെ,,,,,,

അവൾക്ക് അവനോട് എന്തെന്നില്ലാത്ത പ്രണയവും സ്നേഹവും എല്ലാം തോന്നിയിരുന്നു,,,,, അവൾ മെല്ലെ കൈ ഉയർത്തി അവന്റെ താടി രോമങ്ങളിൽ കൈ ചേർത്തതും അവൻ അതിനിടയിലും അവളെ നോക്കി പുഞ്ചിരിക്കാൻ മറന്നില്ല,,,, കുറച്ച് മുന്നോട്ട് പോയി ബുള്ളറ്റ് സൈഡ് ആക്കിയപ്പോൾ തന്നെ അവൾ അതിൽ നിന്നും ഇറങ്ങി,,,,, ഒരു ചുരം പോലെ തോന്നിക്കുന്ന സ്ഥലം,,, അവൾ മെല്ലെ ചുറ്റും ഒന്ന് നോക്കിയതും മൂടൽ മഞ്ഞിനാൽ ദൂരെ ഉള്ള കാഴ്ചകൾ വ്യക്തമായിരുന്നില്ല,,,, എങ്കിലും ചെറു രീതിയിൽ കാണാമായിരുന്നു പാമ്പിനെ പോലെ വളഞ്ഞു തിരിഞ്ഞു കിടക്കുന്ന പാതയെ,,,, തണുപ്പ് വസ്ത്രത്തെ ബേധിച്ച് ശരീരത്തിലേക്ക് അരിച്ചു കയറി,, അവൾ രണ്ട് കൈകളും അമർത്തി തിരുമ്മി കൊണ്ട് ശരീരത്തിലേക്ക് പിണച്ചു വെച്ചതും അറിഞ്ഞു തന്റെ മേൽ എന്തോ ഒന്ന് പൊതിഞ്ഞു പിടിക്കുന്നത്,,,അവൾ മെല്ലെ ഒന്ന് തല ചെരിച്ചു നോക്കിയതും കണ്ടു ചെറു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ആദിയെ,,,,

അവൻ അവളുടെ മേലേക്ക് സ്വെറ്റർ ഇട്ടു കൊടുത്തതും അവൾ അത് മുഴുവനായി തന്നെ പൊതിഞ്ഞു,,, "മലയോരം അല്ലേ,,, കുറച്ച് അധികം തണുപ്പ് ഉണ്ടാകും,,,, " അവൻ എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് പറഞ്ഞു,,,, അവൾ ചെറു ചിരിയോടെ അവന്റെ കണ്ണുകളെ പിന്തുടരുന്നു,,,, താഴെ ഒരു വ്യക്തമായി അല്ലെങ്കിൽ കൂടി ഭംഗിയിൽ നിറഞ്ഞ മരങ്ങളെ അവളുടെ കണ്ണുകൾ ഒപ്പി എടുത്തു,,, അപ്പോഴേക്കും ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി അവൾക്ക് നേരെ നീണ്ടു വന്നിരുന്നു,,, മനം നിറക്കുന്ന കട്ടൻ കാപ്പിയുടെ ഗന്ധം നാസികയിലേക്ക് തുളച്ചു കയറി,,, അവൻ ആ കൈകൾക്ക് പിറകെ കണ്ണുകൾ സഞ്ചരിച്ചു ആദിയിൽ എത്തി നിന്നു,,, അത് അവൾ വാങ്ങാൻ നിന്നതും പെട്ടെന്ന് ചായ പിൻവലിച്ചു,,, അവൾ അവനെ ഒരു സംശയത്തോടെ നോക്കിയതും ഒരു മിനറൽ വാട്ടറിന്റെ ബോട്ടിൽ അവൾക്ക് നേരെ വന്നിരുന്നു,,, "ആദ്യം പോയി മുഖം കഴുകി വാ,,, " അവൻ അത് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞതും അവൾ ഒന്ന് തലയാട്ടി കാണിച്ചു കൊണ്ട് അത് വാങ്ങി,,,, മുഖം കഴുകി വന്നപ്പോൾ കണ്ടു ബുള്ളറ്റ് ചാരി നിന്ന് കാപ്പി കുടിക്കുന്ന ആദിയെ,,,

അവൻ അവൾക്ക് നേരെ നീട്ടിയ കാപ്പി പിടിച്ചു കൊണ്ട് അവൾ അവനോടൊപ്പം തന്നെ നിന്നു,,, ഇന്നലത്തെ ക്ഷീണം കണ്ണുകളെ നന്നായി ബാധിച്ചിരുന്നു,,, കണ്ണുകൾ ഒന്ന് ചുമ്മി തുറന്ന് കൊണ്ട് അവൾ കാപ്പി മുത്തി കുടിച്ചു,,,തണുത്ത ശരീരത്തിൽ ഒരു ഊർജം പോലെ ചൂട് പടർന്നു,,, "ആദി,,, ഇന്നലെ ഉറങ്ങിയില്ലേ.... " അതിനിടയിൽ അല്പം ആകാംശ നിറഞ്ഞ ചോദ്യമായിരുന്നു അവളുടെത്,,,അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, "മ്മ്മ്,,, അല്പം,,,, " അവൻ ഒന്ന് ചിരിച്ചു കൊണ്ട് ഉത്തരം പറഞ്ഞു,, അവളും അവന്റെ ചൂട് പറ്റി നിന്നു,,,മനസ്സ് ശൂന്യം ആയിരുന്നു,,, ഇടയ്ക്കിടെ തന്റെ ഓർമ്മകൾ കൃഷ്ണയിൽ ചെന്ന് പതിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു,,, ആ നൊമ്പരം പക്ഷെ ആദിക്ക് വേണ്ടി അവൾ മനസ്സിൽ തടഞ്ഞു വെച്ചു,,,,, കണ്ണുകൾ നിറയാതെ അവൾ ശ്രദ്ധിച്ചു,,, "മനസ്സിൽ തൊടുന്ന ചില ചിത്രങ്ങൾ ഓർമ്മകൾ മിഴികൾ നനക്കും,,,,,

ആ നനവ് കൺകളിൽ നിന്നും ഹൃദയത്തിൽ എത്താതെ സൂക്ഷിക്കണം,,, അത് പ്രിയപ്പെട്ട പലരുടെയും ഓർമകളെ മായ്ക്കും,,,, " അവൻ അവൾക്ക് കേൾക്കാൻ പാകത്തിനായി പറഞ്ഞു,,, അവൾ നിശബ്ദമായിരുന്നു,,, അവളുടെ നിശബ്ദത അവനിലേക്കും വ്യാപിച്ച കുറച്ചു നിമിഷങ്ങൾ,,,, "ആദി..... നീ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടോ,,,, " മൗനത്തെ മുറിച്ചത് അവൾ ആയിരുന്നു,,, അവന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു,,,അവൻ കാപ്പി ചുണ്ടോട് ചേർത്ത് അവൻ ഒന്ന് തലയാട്ടി,,, "പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട്..... ഒരു ജീവച്ഛവമായോ.... " അവളുടെ വാക്കുകളിൽ ഒരു വേദന കൂടി നിറഞ്ഞു,,, അവൻ മൗനം പൂണ്ടു കണ്ണുകൾ ഇറുകെ അടച്ചു,,, കണ്ണിൽ അപ്പോഴേക്കും ദിശയില്ലാതെ പാഞ്ഞു പോകുന്ന ബുള്ളറ്റും കൂടെ കണ്ണുനീരും,,,, കാതുകളിൽ *പ്രിയാ..... *എന്നൊരു നിലവിളി മാത്രം,,,,,,, പ്രിയപ്പെട്ടവൾ ചതിച്ച കാമുകൻ,,,, അവന്റെ ഉള്ളിൽ ഒരു പുച്ഛം നിറഞ്ഞു,,,

പക്ഷെ അതിനെയെല്ലാം മറി കടന്നു കൊണ്ട് ഇന്ന് ആദ്യമായി അവനിൽ ഒരു പുഞ്ചിരിയും,,, ആദ്യമായി അവൻ പ്രിയക്ക് നന്ദി പറഞ്ഞു,,, അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ തന്നെ ഉപേക്ഷിച്ചിരുന്നില്ല എങ്കിൽ തനിക്ക് നഷ്ടപ്പെട്ടിരുന്നത് ഒരു മാണിക്യത്തെ തന്നെയാകുമായിരുന്നു എന്ന് അവൻ തിരിച്ചറിയുകയായിരുന്നു,,, അവൻ മെല്ലെ കണ്ണുകൾ തുറന്നു,,, മൂടൽ മാഞ്ഞു പതിയെ മാഞ്ഞു പോകാൻ തുടങ്ങിയിരുന്നു,,, അവൻ മെല്ലെ അവളുടെ ഇടതു കരത്തെ തന്റെ വലതു കരത്താൽ കവർന്നു,,, കൈകളിലേ സ്പർശം തലച്ചോറിനെ പാടെ അവഗണിച്ചു ഹൃദയത്തിൽ കോർത്തു,,, ഹൃദയം ഒരേ ദിശയിൽ മിഡിച്ചു തുടങ്ങി,,, അതിൽ തന്നെ ഉണ്ടായിരുന്നു അവൾക്കുള്ള മറുപടി,,,, നിന്നോടൊപ്പമുള്ള യാത്രയിൽ അതൊന്നും എന്റെ ചിന്തയിലേക്ക് പോലും കടന്നു വരുന്നില്ല അന്ന് പറയും പോൽ,,,, "പോകാം,,, " അവൻ മെല്ലെ ചോദിച്ചു,,

അവൾ ഒന്ന് തലയാട്ടിയാതെയൊള്ളു,, അവൻ കാപ്പിയുടെ പണം നൽകി കൊണ്ട് അവൻ ബുള്ളറ്റിൽ കയറി ഇരുന്നു,, അവനോട് ചേർന്ന് അവളും,,, ഒരിക്കൽ പോലും അവൾ ചോദിച്ചില്ല എങ്ങോട്ടാണ് എന്ന്,, അവനും അറിയില്ലായിരുന്നു,,,, ദിശയറിയാതെ സമയം അറിയാതെ ഒരു യാത്ര,, അത് അവനും ആഗ്രഹിച്ചിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "തത്തെ ഇതേതാ ഫോറെസ്റ്റ് എന്നറിയാമോ,,, " ചെക്ക് പോസ്റ്റിൽ കുടുങ്ങി കിടക്കുമ്പോൾ അവൻ ചോദിച്ചു,, "നീ തന്നെയല്ലേ പറഞ്ഞത് മുത്തങ്ങയാണെന്ന്,,, " അവൾ സംശയം നിറഞ്ഞ ഒരു ചോദ്യം ചോദിച്ചു,, "ഇത് മുത്തങ്ങ,,,, ഈ ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാൽ പേരും മാറും നാടും മാറും,, " അവൻ ഒരു ചിരിയോടെയായിരുന്നു അത് പറഞ്ഞത്,, അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി നിൽക്കുകയായിരുന്നു,, "എന്റെ പോന്നു തത്തെ,,, ഈ ഫോറെസ്റ്റ് മൂന്ന് സംസ്ഥാനങ്ങളിൽ ആയാണ് കിടക്കുന്നത്,,, കേരള,,,, പിന്നെ നമ്മ ഊര് തമിഴ്നാടു....

പിന്നെ കർണാടക,,,, കേരളത്തിൽ ഇത് മുത്തങ്ങയാണ്,, തമിഴ്നാട്ടിൽ കടക്കുമ്പോൾ പേര് മാറും,,, മുതുമലൈ *ഫോറെസ്റ്റ്,,,, കർണാടകയിൽ കടക്കുമ്പോൾ പിന്നെയും മാറും,,,, *ബന്തിപ്പൂർഫോറെസ്റ്റ്,,,,, ശരിക്കും ഇതിനെ വയനാട് വന്യജീവി സങ്കേതം എന്നാണ് പറയുന്നത്,,, ഇതിനടുത്ത് ഉള്ളിലോട്ട് മുത്തങ്ങ എന്ന ഗ്രാമം ഉണ്ട്,, അതിനോട് ചേർന്ന് തന്നെയാണ് മുതുമലൈയും ബന്തിപ്പൂരും,, അതാണ് ഇങ്ങനെ ഒരു പേര്,,,മനസ്സിലായോ,, " അപ്പോഴേക്കും അവർ ചെക്ക് പോസ്റ്റിൽ എത്തിയിരുന്നു,,, കയ്യിലെ പ്രൂഫ് കാണിച്ചു കൊണ്ട് അവിടെ നിൽക്കുന്ന പോലീസ്കാർക്ക് ഒരു പുഞ്ചിരിയും നൽകി കൊണ്ട് അവർ യാത്ര തിരിച്ചു,,,, തികച്ചും കാടിനുള്ളിലൂടെയുള്ള ഒരു യാത്ര,,,, മയിലും ആനയും എല്ലാം ഇടയ്ക്കിടെ കാണാൻ കഴിയുന്നുണ്ടായിരുന്നു,,

എങ്കിലും അവിടം എന്തോ നിശബ്ദത നിറഞ്ഞു നിന്നു,,, "ഈ ഫോറെസ്റ്റ് അത്ര ചില്ലറക്കാരനായി കാണേണ്ട,,, കേരളത്തിലേ തന്നെ സെക്കന്റ്‌ ലാർജെസ്റ്റ് ആയുള്ള ഫോറെസ്റ്റ് ആണ്,,, 345 km(2).... ആണ് വിസ്തൃതി.... " അവൻ ഓരോന്ന് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു,, അവൾക്കും അതൊരു പുതിയ അനുഭവം ആണ്,,,, കാടിന്റെ നിശബ്ദതയും തന്നോട് ഒരു രക്ഷ കവചം പോലെ പൊതിഞ്ഞു നിൽക്കുന്ന പ്രിയപ്പെട്ടവന്റെ സാനിധ്യവും അവളുടെ മനസ്സിൽ ചെറു സന്തോഷം ഉടലെടുക്കാൻ സഹായിച്ചിരുന്നു,,,,, ഒരുപാട് സന്തോഷത്തോടെ അവനെ പുണർന്നു ഇരിക്കുമ്പോൾ ഈ ലോകം തന്നെ കൈ പിടിയിൽ ഒതുക്കിയവളുടെ ആഹ്ലാദം ആയിരുന്നു,,,,, ,.തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story