പ്രണയമഴ-2💜: ഭാഗം 39

pranayamazha thasal

എഴുത്തുകാരി: THASAL

അവൻ ഓരോന്ന് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു,, അവൾക്കും അതൊരു പുതിയ അനുഭവം ആണ്,,,, കാടിന്റെ നിശബ്ദതയും തന്നോട് ഒരു രക്ഷ കവചം പോലെ പൊതിഞ്ഞു നിൽക്കുന്ന പ്രിയപ്പെട്ടവന്റെ സാനിധ്യവും അവളുടെ മനസ്സിൽ ചെറു സന്തോഷം ഉടലെടുക്കാൻ സഹായിച്ചിരുന്നു,,,,, ഒരുപാട് സന്തോഷത്തോടെ അവനെ പുണർന്നു ഇരിക്കുമ്പോൾ ഈ ലോകം തന്നെ കൈ പിടിയിൽ ഒതുക്കിയവളുടെ ആഹ്ലാദം ആയിരുന്നു,,,,, അവന്റെ വാക്കുകൾ ശ്രവിക്കുമ്പോഴും അവളുടെ കണ്ണുകൾ അവനിൽ പതിഞ്ഞു കിടന്നു,,, അവൻ ചോദിക്കുന്ന ചോദ്യത്തിന് മറുപടി ലഭിക്കാതെ വന്നതോടെ അവൻ മിററിലൂടെ അവളെ നോക്കിയതും അവൾ അവന്റെ പുറത്ത് ചാഞ്ഞതും ഒരുമിച്ച് ആയിരുന്നു,,,, അവന്റെ ചുണ്ടിലും ചെറു പുഞ്ചിരി ഉടലെടുത്തു..... ബുള്ളറ്റ് മെല്ലെ മുന്നോട്ട് സഞ്ചരിച്ചു,,ഇടയ്ക്കിടെ കാട്ടിൽ നിന്നും ചെറു രീതിയിൽ മൃഗങ്ങളെ കാണുന്നുണ്ടായിരുന്നു,,,

ഇടക്ക് റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടങ്ങളെ കണ്ട് അവൻ അല്പം ദൂരെ ആയി തന്നെ ബുള്ളറ്റ് നിർത്തി,,, തത്ത അല്പം പേടിയോടെ അവന്റെ പുറത്ത് അള്ളി പിടിച്ചു ഇരിക്കുകയായിരുന്നു,,, അവളുടെ ഇരിപ്പ് കണ്ട് അവരോടൊപ്പം റോഡിൽ ഉണ്ടായിരുന്ന ചില ബുള്ളറ്റ്കാർ ചിരിക്കുന്നുണ്ടായിരുന്നു,,,, ആദിയും അവരെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു,,, "ആദി,,,, റോഡിൽ എന്താ ആന,,, " അവൾ അല്പം പേടിയോടെയാണ് ചോദിച്ചത്,, അവൻ അവളുടെ വിരലുകളിൽ കോർത്തു പിടിച്ചു,,, "ഇത് ആനത്താരയാണ് പെങ്ങളെ,,,, അവരുടെ വഴിയിൽ മനുഷ്യൻ കെട്ടിയതല്ലേ ഈ റോഡ്,, " തൊട്ടടുത്ത ബുള്ളറ്റിൽ ഇരുന്നിരുന്ന ഒരുത്തൻ ഉത്തരം നൽകി,, അവൾ അവനെ നോക്കി ഒരു മങ്ങിയ പുഞ്ചിരി നിറച്ചു,, അവനും ഒന്ന് ചിരിച്ചു കൊണ്ട് നോട്ടം മുന്നിലേക്ക് പായിച്ചു,,, അവൾ അയാളെ അടിമുടി നോക്കി,, ജാക്കറ്റും കെട്ടിയ ബാഗുകളും,,,,,

എല്ലാം കണ്ട് വലിയ റൈഡർ ആയി തോന്നി,,, ആനകൾ നടന്നകന്നതും നിർത്തിയിട്ട വണ്ടികൾ ഓരോന്നായി പോകുന്നതിനിടയിലൂടെ അയാളുടെ ബുള്ളറ്റും കടന്നു പോകുന്നത് കണ്ട് അവൾ അവിടേക്ക് ദൃഷ്ട്ടി ഊന്നി നിന്നു,,,, ആദിയും അത് ശ്രദ്ധിച്ചിരുന്നു,,,,, "സോളോ റൈഡർ ആണ്,,,,ഈ കാടും മാലയും,,,,കടന്ന് ബന്ധങ്ങളുടെ കടുപ്പമേറിയ ബന്ധങ്ങളെ അറുത്തു മുറിച്ചു കൊണ്ട് യാത്ര ചെയ്യുന്നവർ,,, നാളെകളെ കുറിച്ചുള്ള പ്രതീക്ഷകൾ ഇല്ല,,,, ഇന്ന്,,,,,, അത് മാത്രമേ ഒള്ളൂ,,,, ശരിക്കും ഭാഗ്യം ചെയ്തവർ,,,,,,,, " യാത്രയിൽ എപ്പോഴോ ആദി പറഞ്ഞു,,,, തത്ത മിററിലൂടെ അവനെ നോക്കി,,, ആ കണ്ണുകളിൽ സങ്കടം ആയിരുന്നൊ,,, "do you miss that days.... " അവൾ മെല്ലെയാണ് ചോദിച്ചത്,,,ചോദിച്ച ശേഷം ഒരു മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൾ അവനെ ഒന്ന് പൊതിഞ്ഞു പിടിച്ചു,,, അവന്റെ മറുപടി ഒരിക്കലും യെസ് എന്നാകല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്,,,

"സത്യം പറയണോ നുണ പറയണോ... !!???" അവന്റെ വാക്കുകളിൽ കുസൃതി നിറഞ്ഞു,, അവളിലേക്കും അത് വ്യാപിച്ചു,,, "നുണ.. " അവൾ ഒരു ചിണുങ്ങി കൊണ്ട് പറഞ്ഞു,, "എന്ന വളരെ മിസ്സിംഗ്‌ ആണ്,,,,,ദേ ഈ ട്രിപ്പ്‌ പോലും ഒറ്റയ്ക്ക് വരേണ്ടത് ആയിരുന്നു,,,,നിന്നെ കൊണ്ട് വന്നപ്പോൾ അതിന്റെ ഫീൽ അങ്ങ് നഷ്ടപ്പെട്ടു.... " അവൻ വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,,, അവൾ മുഖം ഒന്ന് കയറ്റി വെച്ച് കൊണ്ട് കൈ എടുത്തു മാറ്റാൻ തുനിഞ്ഞപ്പോൾ തന്നെ അവൻ ഒരു പൊട്ടിച്ചിരിയോടെ കൈ തടഞ്ഞു വെച്ചു,,, "നീ തന്നെയല്ലേ നുണ പറയാൻ പറഞ്ഞത്,,,, എന്നിട്ട് എന്നോട് പിണങ്ങുന്നൊ,,, " അവന്റെ സംസാരം കേട്ടു അവൾ അബദ്ധം പറ്റിയ പോലെ കീഴ്ചുണ്ട് കടിച്ചു പിടിച്ചു,, പെട്ടെന്ന് തന്നെ അവന്റെ പുറത്ത് മുഖം അമർത്തി കിടന്നു,,, "ഞാൻ ഓർത്തില്ല.... " അവൾ പറഞ്ഞതും അവന്റെ പൊട്ടിച്ചിരി വീണ്ടും മുഴങ്ങി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

വീണ്ടും ചുരം കയറി തുടങ്ങിയപ്പോൾ അവൾ തണുത്ത് വിറച്ചു കൊണ്ട് ഒന്നൂടെ അവനോട് ചാരി പോയിരുന്നു,,,,മുകളിലേക്ക് കയറും തോറും തണുപ്പ് എല്ലുകളെ പോലും വിറപ്പിക്കുന്ന പോലെ,,,, ഇരുട്ട് വീണ വഴിയിലൂടെ അവരുടെ ബുള്ളറ്റ് മുന്നോട്ട് പാഞ്ഞു,,, ഇടയ്ക്കിടെ അത് വഴി വരുന്ന ബൈക്ക് യാത്രക്കാർ മാത്രം,,,ഒറ്റപ്പെട്ട കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവർ ഊട്ടിയിൽ എത്തി ചേർന്നു,,, രാത്രിയിൽ 11ഡിഗ്രിക്ക് താഴെ മാത്രമായിരുന്നു അവിടുത്തെ temparature,,,, തണുപ്പ് കൊണ്ട് പല്ലുകൾ കൂട്ടി ഇടിക്കുന്നത് പോലെ,,,, അവൾ രണ്ട് കൈകളും കൂട്ടി തിരുമ്മി കൊണ്ട് ഇരുന്നു,, ഇടയ്ക്കിടെ കൈ വെള്ളയിൽ ഊതി ചൂട് പിടിപ്പിക്കാൻ നോക്കി,, അവളുടെ അവസ്ഥ അവനും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു,,, അവൻ റോഡിന് രണ്ട് സൈഡിലുമായി ഉള്ള വഴിയോര കച്ചവടക്കാരിൽ ശ്രദ്ധ നൽകി കൊണ്ട് മുന്നോട്ട് പോയി,,,

മെല്ലെ ഒരിടത്തു ബുള്ളറ്റ് നിർത്തി കൊണ്ട് ഒരു ചെറിയ കടയിലേക്ക് കയറി പോയി,,, തിരികെ വരുമ്പോൾ അവന്റെ കയ്യിൽ സ്വെറ്ററും തൊപ്പിയും എല്ലാം ഉണ്ടായിരുന്നു,, അവൻ അവൾക്ക് നേരെ സ്വെറ്റർ നീട്ടിയതും അവൾ അതിട്ടു,,, അവനും ഒരു സ്വെറ്റർ ഇട്ടു കൊണ്ട് കയ്യിലെ തൊപ്പി അവളുടെ ചെവി മൂഡും രീതിയിൽ ഇട്ടു കൊടുത്തു,,, "നല്ല തണുപ്പാണ്,,,, തണുപ്പടിച്ച് പനി പിടിച്ചാലേ മുന്നോട്ട് പോകാൻ സാധിക്കില്ല... " അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു,,, അവൾ ഒന്ന് പുഞ്ചിരിച്ചതെയൊള്ളു,, അവൾക്കും പ്രണയം ആയിരുന്നു,, അവന്റെ കയറിങ്ങിനോട്,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ചൂട് ദോശ മുറിച്ചു വായിലേക്ക് വെക്കുമ്പോൾ എന്നെത്തെതിനേക്കാളും ടേസ്റ്റ് അവൾക്ക് തോന്നിയിരുന്നു,,,, "അണ്ണാ,,,, ടു ടീ.." അവൻ പറഞ്ഞു,,, നല്ല പാല് ഒഴിച്ചു ഉണ്ടാക്കിയ ചായ ചുണ്ടോട് ചേർക്കുമ്പോൾ പുറത്തെ തണുപ്പിനെ അവഗണിച്ചു ശരീരം ചൂട് ഇരച്ച് ഇറങ്ങുന്നുണ്ടായിരുന്നു,,,,

അവൾ ഒരു ആവേശത്തോടെ തല കുടയുന്നത് കണ്ട് അവന് ചിരി വന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "സീസൺ ആയ കാരണം റൂം ഒന്നും കിട്ടുന്നില്ല,,, ഒരിക്കൽ കൂടി ശ്രമിച്ചു നോക്കട്ടെ,,, " തത്ത കേൾക്കാൻ ആയി അങ്ങനെ പറഞ്ഞു കൊണ്ട് കയ്യിലെ ഫോണിൽ ഏതോ നമ്പറിലേക്ക് കാൾ ചെയ്യുമ്പോൾ തത്തയുടെ നോട്ടം മുഴുവൻ കുറച്ച് മാറി ഒരു ഒഴിഞ്ഞ ഇടത്ത് ടെന്റ് കെട്ടി ക്യാമ്പ് ഫെയറിന്റെ മുന്നിൽ നിന്നെ നൃത്തം ചെയ്യുന്ന ഒരു കൂട്ടം വിദേശികളിൽ ആയിരുന്നു,,, "ആദി,,,, " അവൾ മെല്ലെ വിളിച്ചു,, അവൻ കണ്ണാടിയിലൂടെ അവളെ ഒന്ന് നോക്കി അവളുടെ കണ്ണുകളിലൂടെ അവന്റെ നോട്ടവും സഞ്ചരിച്ചു,,, അത് വിദേശികളിൽ എത്തി നിന്നു,,, "നമുക്ക് അങ്ങോട്ട്‌ പോകാം,,, " അവൾ ചോദിച്ചു,, അവനും ഒന്ന് ചിരിച്ചു കൊണ്ട് ഫോൺ ഓഫ് ചെയ്തു പോക്കറ്റിൽ ഇട്ടു കൊണ്ട് ബുള്ളറ്റ് അങ്ങോട്ട്‌ എടുത്തു,,, വണ്ടികൾ നിർത്തി ഇട്ട സ്ഥലത്ത് ബുള്ളറ്റ് നിർത്തി,,, ബാഗ് എടുത്തു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു,,, പലരും അവരെ പരിജയപ്പെടാനും സംസാരിക്കാനും വന്നിരുന്നു,,

അതിനെല്ലാം പുഞ്ചിരിയോടെ മറുപടി പറഞ്ഞു,,,ആദിയോടുള്ള ചോദ്യത്തിന് അവൻ മറുപടി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തത്ത അവരിൽ നിന്നും അകന്നു കൊണ്ട് ഇരു കയ്യും മാറിൽ പിണച്ചു കൊണ്ട് മുന്നോട്ടു നടന്നു,,,,, ഒരു പോയിന്റിൽ എത്തിയതും അവൾ കണ്ണുകൾ അടച്ചു കൊണ്ട് മുഖം മുകളിലേക്ക് ആക്കി നിന്നു,,, തണുത്ത കാറ്റ് അവളുടെ മുഖത്ത് ചുംബങ്ങൾ നൽകുന്നുണ്ടായിരുന്നു,,, അവളുടെ അധരങ്ങൾക്ക് കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, പെട്ടെന്ന് വയറിലൂടെ ഒരു കൈ ചുറ്റി പിടിച്ചു അവളുടെ സ്വെറ്ററിന്റെ ഇരു വശത്തും ഉള്ള പോക്കറ്റിൽ കൈ ഇട്ടു കൊണ്ട് അവളെ ഒന്ന് കൂടെ പിന്നിലേക്ക് ചേർത്ത് നിർത്തി,,, അവളിൽ ഒരു ഞെട്ടലും ഉണ്ടായില്ല,,, അവൾ ആ പുഞ്ചിരിയോടെ തന്നെ അവനിലേക്ക് ഒതുങ്ങി കൂടി,,,അവന്റെ ഹൃദയതാളം അവളുടെ പുറത്ത് തട്ടി നട്ടെല്ലിനെയും വാരിയെല്ലിനെയും ബേധിച്ചു ഹൃദയത്തിൽ എത്തി നിന്നു,,,

ഹൃദയം ഹൃദയവുമായി കൊരുത്തു,,,, അവളും അവനോടൊപ്പം പോക്കറ്റിൽ കൈ ഇട്ടു അവന്റെ കൈകൾക്ക് മീതെ കൈ വെച്ചു,, ആണ് തണുപ്പത്തും അവരുടെ കൈകൾ പ്രണയചൂടിൽ ആയിരുന്നു,,, "thankyou for this beautiful moment.... " കണ്ണുകൾ അനന്ദതയിൽ നിന്നും മാറ്റാതെ അവൾ മെല്ലെ മൊഴിഞ്ഞു,,, അവന്റെ അധരങ്ങൾ അവളുടെ നെറ്റിയുടെ സൈഡിൽ ആയി പതിഞ്ഞു,,,, അതിനുള്ളിൽ ഉണ്ടായിരുന്നു അവന് പറയാൻ ഉള്ളത് എല്ലാം,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ " that's your girlfriend....!!?.." തണുത്ത കൈ വെറുതെ തീയിനടുത്തേക്ക് നീട്ടി ചൂട് പിടിക്കുമ്പോൾ ഡാൻസ് കളിച്ചു കൊണ്ടിരിക്കേ ആദിയുടെ അടുത്തേക്ക് വന്നു ഇരുന്നു കൊണ്ട് ഒരു വിദേശി ചോദിച്ചതും അവന്റെ കണ്ണുകൾ അല്പം മാറി സിമന്റ് ബെഞ്ചിൽ ഇരുന്നു ദൂരെക്ക് നോക്കുന്ന തത്തയിൽ എത്തി നിന്നു,,,,,, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,

"yaah...." അവൻ ആ പുഞ്ചിരിയിടെ തന്നെ മറുപടി പറഞ്ഞു,,, "oh.... I think.... " അവളും അവനോടൊപ്പം ഇരുന്നു കൊണ്ട് ചെറു പുഞ്ചിരിയിൽ അവനെ നോക്കി കൊണ്ട് കൈകൾ തീയുടെ അടുത്തേക്ക് വെച്ചു,, ചൂട് പിടിച്ചു,,, "AADITHYA.... " അവൻ മെല്ലെ വലതു കരം അവൾക്ക് നേരെ നേരെ നീട്ടി,,, അവളും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കയ്യോടെ കൈ ചേർത്തു,,, "CATHERIN..... " കൈ ഒന്ന് കുലുക്കി കൊണ്ട് അവൾ പറഞ്ഞു,,, "from... !!??" "englend.... " അവൾ അതിനും മറുപടി കൊടുത്തു,,പിന്നീട് എന്തൊക്കെയോ തമ്മിൽ സംസാരിക്കുന്നുണ്ടായിരുന്നു,,, അതിനിടയിൽ ആരോ കാതറിനെ വിളിച്ചതും അവൾ ആദിയെ ഒന്ന് ഹഗ് ചെയ്തു കൊണ്ട് എഴുന്നേറ്റു പോയി,, അവൾ പോയതും ആദി ചെറു ചിരിയോടെ കയ്യിലെ കമ്പിളി ഒന്ന് ചുരുട്ടി പിടിച്ചു കൊണ്ട് തത്തയുടെ അടുത്തേക്ക് പോയി,,, അവളോടൊപ്പം സിമന്റ് ബെഞ്ചിൽ കയറി ഇരുന്നു കമ്പിളി കൊണ്ട് രണ്ട് പേരെയും പൊതിയാൻ ഒരുങ്ങിയതും തത്ത കുറുമ്പോടെ അവന്റെ കൈ തട്ടി മാറ്റി ഒരു മൂലയിലേക്ക് ഒതുങ്ങി,,,

പെട്ടെന്ന് ആയത് കൊണ്ട് തന്നെ ആദി ഒന്ന് ഞെട്ടിയിരുന്നു,,, അവൻ അവളെ ഒന്ന് നോക്കിയതും അവൾ ദേഷ്യത്തോടെ എങ്ങോട്ടോ നോക്കി ഇരിക്കുകയാണ്,,, അത് കണ്ട് എന്താണ് കാര്യം എന്നറിയാതെ അവൻ കണ്ണുകൾ ചുളിച്ചു,,,, "ഡി.... " "എന്നോട് മിണ്ടണ്ട,,,,ഇനി എന്നെ കെട്ടിപിടിക്കുകയും വേണ്ടാ,,, " അവൾ കുറുമ്പ് നിറഞ്ഞ കണ്ണുകൾ കൂർപ്പിച്ചു,,, "അതെന്ന ഏർപ്പാട് ആണെടി,,,,, നിന്നെ അല്ലാതെ വേറെ ആരെ ഞാൻ കെട്ടിപിടിക്കും,,, " അവൻ ഒന്നൂടെ അവളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ പിടിച്ചു പിറകിലേക്ക് തള്ളി,,, "ഇപ്പൊ കെട്ടിപിടിച്ചില്ലേ ആണ് മദാമയെ അങ്ങോട്ട്‌ ചെല്ല്,,,, അവരെ കെട്ടിപിടിച്ചാൽ മതി,,, " തന്നിലെക്ക് നീങ്ങി വരുന്ന ആദിയെ തള്ളി നീക്കി ഇരുത്തി കൊണ്ട് അവൾ പറഞ്ഞപ്പോൾ ആണ് അവനും മനസ്സിലായത് എന്തിനാണ് ഈ ദേഷ്യം എന്ന്,,, അവന് ചിരി പൊട്ടി,,, "ഞാൻ ശെരിക്കും പോകുവേ...." "എന്ന ചെല്ല്,,, ചെന്ന് കെട്ടിപിടിക്ക്.... "

"നീ ഉറപ്പിച്ചു തന്നെയല്ലേ,,,," അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു,, "ആ,,,ഉറപ്പിച്ചു തന്നെയാ,,,ചെല്ല്,,, " അവൾ വീണ്ടും അവനെ തള്ളി മാറ്റി,, "എന്ന ശരി... " അവൻ യാതൊരു കൂസലും കൂടാതെ എഴുന്നേറ്റതും അവൾ പല്ല് കടിച്ചു,,, കീഴ്ചുണ്ട് ഉന്തി കൊണ്ട് അവനെ നോക്കി,,, നിമിഷ നേരം കൊണ്ട് തന്നെ അവനെ വലിച്ചു ബെഞ്ചിൽ ഇരുത്തി അവനെ മുറുകെ കെട്ടിപിടിച്ചിരുന്നു,,, "നീ എന്റേതാ,,,,,എന്നെ മാത്രം സ്നേഹിച്ചാലും കെട്ടിപിടിച്ചാലും മതി,,,, " അവൾ കുറുമ്പോടെ പറഞ്ഞു,, അവന് ചിരി പൊട്ടി വന്നു,,, ഒരു പൊട്ടിച്ചിരിയോടെ അവൻ കയ്യിലെ കമ്പിളി രണ്ട് പേരുടെയും മുകളിലൂടെ ഇട്ടു കൊണ്ട് അവളെ ചേർത്ത് പിടിച്ചു,,, അവൾ അവന്റെ നെഞ്ചിൽ പല്ല് അമർത്തുന്നുണ്ടായിരുന്നു,,, അവൻ മുഖം ചുളിച്ചു എങ്കിലും വേറെ ഒരു എതിർപ്പ് പോലും അവൻ പ്രകടിപ്പിച്ചില്ല,,, അവനറിയാമായിരുന്നു അതോടെ അവളുടെ പിണക്കം മാറും എന്ന്,,, "എന്താടി,,, തീരേ അസൂയ ഇല്ലല്ലോ,,, " അവൻ കളിയിൽ പറഞ്ഞതും അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് തന്നെ അവൾ ദൂരെക്ക് നോട്ടം പായിച്ചു,,,

"എനിക്ക് അത്രയും ഇഷ്ടം ആയോണ്ടാ,,, അതാ സങ്കടം വന്നേ,,, " അവൾ ഒരു പരിഭവത്തോടെ പറഞ്ഞു,, അവൻ അവളെ തന്റെ മടിയിൽ കയറ്റി ഇരുത്തിയതും അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു,,, "അത് CATHERIN.... Englend ൽ നിന്നും ലോകം കാണാൻ ഇറങ്ങിയതാ,,,, അവളുടെ കൂടെയുള്ളത് ആണ് അലക്സ്,,,,, " അവൻ പറഞ്ഞു തുടങ്ങിയതും തത്ത മെല്ലെ തല ഉയർത്തി അങ്ങോട്ട്‌ നോക്കി catherin ന് ഫോർക്കിൽ കുത്തി ഫുഡ്‌ കൊടുക്കുന്ന അലക്സ്,,, "living togater ആണ്..... 4 years ആയിട്ട്,,,,catherin ന് ബ്ലഡ്‌ കാൻസർ ആണെന്ന് ഈ ഇടെയാണ് അറിഞ്ഞത്,,, ലാസ്റ്റ് സ്റ്റേജ്,,,, അപ്പോൾ ഒരു ആഗ്രഹം കാണാൻ കഴിയും വരെ ഈ ലോകം ഒന്ന് കാണണം,,,, എവിടേലും കിടന്നു ചാവണം,,, അതിന് വേണ്ടി ഇറങ്ങിയതാ,,,,,," അവൻ പറഞ്ഞു നിർത്തി,,, അവളുടെ കണ്ണുകൾ അത്ഭുതത്തോടെ അവരെ നോക്കി കാണുകയായിരുന്നു,,, മരണത്തെ പോലും സന്തോഷമാക്കി മാറ്റാൻ ശ്രമിക്കുന്നവർ... എത്ര സന്തോഷവാൻമാരാണ് രണ്ട് പേരും,,,

ഇങ്ങനെ ഒരു അസുഖം ഉള്ളത് പോലും അറിയില്ല,,, "അതാണ്‌ തത്തെ പ്രണയം,,, എനിക്ക് നിന്നോട് ഉള്ളതും,,, നിനക്ക് എന്നോടുള്ളതും,,,, നമ്മുടെ അർജുവിന് കൃഷ്ണയോടുള്ളതും എല്ലാം അതാ,,,, " അവന്റെ സംസാരം അവളെ വല്ലാതെ നോവിച്ചു,, അവൾ കണ്ണുകൾ ഇറുകെ അടച്ചു,,, അവൻ അവളുടെ കവിളിൽ തട്ടി വിളിച്ചു കണ്ണുകൾ തുറപ്പിച്ചു,,, "എനിക്ക് വേണമെങ്കിൽ ഒരിക്കലും കൃഷ്ണയുടെ പേര് പോലും പറയാതെ നിന്നെ ok ആക്കാം,,, പക്ഷെ അത് എന്റെ തത്തയാകില്ല,,, എല്ലാം അറിഞ്ഞു,,,, നീ തിരികെ വരണം,,, മരണം എന്നത് ഒന്നിന്റെയും അവസാനം അല്ല തത്തമ്മേ,,,, നീ കേട്ടിട്ടില്ലേ,,,, ദേഹം പോയാലും ദേഹി മായുന്നില്ല എന്ന്,,, അത് പോലെ കൃഷ്ണയും നമുക്ക് ചുറ്റും ഉണ്ട്,,, അവൾക്ക് കാണേണ്ടത് ഈ കരയുന്ന തത്തയെയല്ല,,, പുഞ്ചിരിച്ചു നിൽക്കുന്ന തത്തമ്മയെയാണ്,,, " അവളുടെ കവിളിൽ തട്ടി കൊണ്ട് ആദി പറഞ്ഞതും അവൾ സകലതും ഉള്ളിൽ ഒതുക്കി കൊണ്ട് പുഞ്ചിരിച്ചു,,,

അവനും ചെറു ചിരിയോടെ അവളുടെ കവിളിൽ ഒന്ന് തട്ടി,,,, അപ്പോഴേക്കും എല്ലാവരും അവരുടെതായ ടെന്റുകളിൽ കയറിയിരുന്നു,,, അവൻ തത്തയെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് നേരത്തെ കെട്ടി ഉണ്ടാക്കിയ ടെന്റിലേക്ക് കയറി,,, താഴെ ഒരാൾക്ക് കിടക്കാൻ പാകത്തിന് ബ്ലാങ്കറ്റ് വിരിച്ചു ബാഗ് ഒരു തലയണയാക്കി അവൻ കണ്ണടച്ച് കിടന്നു,,, തത്ത അല്പം കുറുമ്പോടെ അവനെ നോക്കുകയായിരുന്നു,,, അവളുടെ നോട്ടത്തിന് ആണ് കിടത്തത്തിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,,, അവൻ കണ്ണുകൾ തുറന്ന് ഇരു കയ്യും മുകളിലേക്ക് ഉയർത്തി അവളെ തന്റെ നെഞ്ചിലേക്ക് ക്ഷണിച്ചു,,,, ഞൊടി ഇടയിൽ അവൾ അവന്റെ നെഞ്ചിൽ ഒട്ടി കിടന്നു,,, ബ്ലാങ്കറ്റ് എടുത്തു രണ്ട് പേരെയും കൂട്ടി പൊതിയുമ്പോഴും അവൾക്ക് അറിയാമായിരുന്നു അവന്റെ നെഞ്ചിൽ താൻ സുരക്ഷിതയാണ് എന്ന കാര്യം,,,,, രാത്രി ഏറി വരുന്നതും തണുപ്പും അതിന്റെ പരിതി കടന്നിരുന്നു,, അവളുടെ ചുണ്ടുകൾ തണുപ്പിൽ ഒന്ന് വിറച്ചു,,

അത് ചൂടിനെന്ന പോലെ അവന്റെ നെഞ്ചിൽ അമർന്നു കിടന്നു,,, അവൻ വാത്സല്യത്തോടെ അവളെ സൈഡിലേക്ക് ഒതുക്കി കിടത്തിയതും അവൾ തണുപ്പ് കാരണം അവനിലേക്ക് ഒതുങ്ങി,,, ആ പൊട്ടി തുടങ്ങിയ ചുണ്ടുകൾ കണ്ട് അവൻ മെല്ലെ അവളിലേക്ക് മുഖം താഴ്ത്തിയതും അവൾ ഒരു കൈ കൊണ്ട് അവന്റെ ചുണ്ടിനെ തടഞ്ഞു വെച്ചിരുന്നു,,, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,,, "ഈ നിമിഷം നിനക്ക് എന്റെ കണ്ണിൽ കാണുന്നത് കാമം ആണോ തത്തമ്മേ,,,, " അവൻ ആണ് പുഞ്ചിരിയോടെ തന്നെ ചോദിച്ചു,, വിറ കൊള്ളുന്ന ചുണ്ടുകളോടെ അവൾ അല്ല എന്നർത്ഥത്തിൽ തലയാട്ടി,, ഒരിക്കലും അവന്റെ കണ്ണുകളിൽ കാമം അല്ലായിരുന്നു,, തന്നോടുള്ള സ്നേഹം ആയിരുന്നു,, ഉത്തരവാദിത്വം ആയിരുന്നു,,, പ്രണയമായിരുന്നു,, താനേ അവളുടെ കൈകൾ അവന്റെ ചുണ്ടിൽ നിന്നും വേർപ്പെട്ടു,,,, അവന്റെ അടുത്തേക്ക് ഒന്ന് കൂടെ ചേർന്ന് കൊണ്ട് അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു,,

,പതിയെ അവന്റെ മുഖം താഴ്ന്നു വരുന്നതും അവന്റെ അധരങ്ങൾ ഇണയെ ചേരുന്നതും നേർത്തു തുടങ്ങിയ ചുംബനം ശക്തി കൂടുന്നതും അവൾ അറിയുന്നുണ്ടായിരുന്നു,,,അവളുടെ കൈകൾ അവന്റെ തലമുടിയിൽ കൊരുത്തു വലിച്ചു,,,,, 🎶You're my always.... you're my forever..... You're my reality.... You're my sunshine...You're my best times... You're my anomaly... And i'd choose you... In a hundered life times....I'd choose you... In a hundered Worlds...I'd find you... And i'd say 'i do...For the rest of my life... with all than have...I do.....🎶 പുറത്ത് നിൽക്കാതെ കത്തി കൊണ്ടിരിക്കുന്ന ഫയറിനടുത്ത് ഇരുന്നു തന്റെ പ്രണയനിയെ നോക്കി അലക്സ് പാടി,,, കൂടെ മനോഹരമായ ഗിറ്റാറിന്റെ ശബ്ദവും,,,, Catherin താടയിൽ കയ്യൂന്നി അലക്സിനെ നോക്കി കൊണ്ടിരിക്കുകയായിരുന്നു,,,, അവളുടെ ചുണ്ടിൽ ഒരു ചിരി മായാതെ കിടന്നു,,,, തന്റെ പ്രണയവും സ്നേഹവും അധരചുംബനത്തിലൂടെ തത്തയിലേക്ക് ആദി പകർന്നു നൽകി,,,, തണുത്ത അധരങ്ങളിൽ ചൂടിനോടൊപ്പം പുതു ജീവൻ നൽകി അവൻ അകന്നു മാറുമ്പോൾ അവൾ കിതച്ചു കൊണ്ട് ഒരു പൂച്ച കുഞ്ഞിനെ പോലെ അവനിലേക്ക് ഒതുങ്ങി,,,,,

അവന്റെ ചുണ്ടിൽ വശ്യമായ പുഞ്ചിരിയായിരുന്നു,,, അവനെ നോക്കാൻ കഴിയാതെ നെഞ്ചിൽ മുഖം അമർത്തി കിടക്കുന്ന തത്തയെ അവൻ ഒരു ചിരിയോടെ ചേർത്ത് പിടിച്ചു,,, 🎶And i will...When the sky is smiling... I promise you i'am all in... no turning back.... and every day...Every moment.... every breath you take... i choose you.........🎶 അന്ന് രാത്രി അവൾക്ക് പ്രണയം ആയിരുന്നു,,, തന്നെ തട്ടി ഉറക്കുന്ന അവന്റെ കൈകളോട്,,, തനിക്ക് എന്നും ചേർന്ന് കിടക്കാവുന്ന ആണ് നെഞ്ചിനോട്,,,, ഇത്രയും ചേർന്ന് കിടന്നിട്ടും ഒരു നോട്ടത്തിൽ പോലും കാമം നിറക്കാത്ത,,,,,ഒരു വാക്ക് കൊണ്ട് പോലും കളങ്കപ്പെടുത്താത്ത അവനോട്........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story