പ്രണയമഴ-2💜: ഭാഗം 4

pranayamazha thasal

എഴുത്തുകാരി: THASAL

വാകപ്പൂക്കൾ പെയ്തു വീഴുന്ന കോളേജ് വഴി,,, ഇരു സൈഡിലും കെട്ടിയ ചെറു അതിരിനപ്പുറം വളർന്നു നിൽക്കുന്ന ഒരുപാട് മരങ്ങൾ,,,അതിനിടയിലേ ചെങ്കൽ പാതയിലൂടെ അവൾ നടന്നു,,,ആദ്യമായി കോളേജിൽ വരുന്ന എല്ലാ പേടിയും അവളിൽ ഉണ്ടായിരുന്നു,,, "ഈശ്വരാ,, !!!" ചുറ്റും കൂട്ടം കൂടി നിന്ന് റാഗിങ്ങ് ചെയ്യുന്ന എല്ലാവരിലേക്കും അവളുടെ നോട്ടം ചെന്ന് പതിച്ചു,,, അതിൽ ആരുടെയെങ്കിലും നോട്ടം അവളിൽ വീണു എന്ന് തിരിച്ചറിയുന്ന നിമിഷം അവൾ പേടി കൊണ്ട് സൈഡ് ബാഗിൽ കൈ മുറിക്കി നോട്ടം അവരിൽ എത്താത്ത രീതിയിൽ മുന്നോട്ട് നടക്കും,,, "ഹെലോ,,,, " ആരുടെയോ വിളി കേട്ടു അവൾ ഒന്ന് പകച്ചു നിന്നു,,,പിന്നെ ഒന്ന് ഉമിനീർ ഇറക്കി കൊണ്ട് മുന്നോട്ട് പോകാൻ നിന്നു,,,

"ടി മോളെ നിന്നെ തന്നെ,,, വൈറ്റ് ഷാൾ,,, ഇങ് വന്നേ മോളെ,,, " വീണ്ടും വിളിച്ചയാളുടെ ശബ്ദം ഉയർന്നതും അവൾ ഒരു നിഷ്കു ഭാവത്തിൽ ഒന്ന് തിരിഞ്ഞു നോക്കിയതും തണൽ മരത്തിന്റെ ചുവട്ടിൽ നാല് ചെറുപ്പക്കാർ ഇരിക്കുന്നുണ്ടായിരുന്നു,, അവൾ അല്പം പേടിയോടെ അതിനേക്കാൾ മടിയോടെ അവരുടെ അടുത്തേക്ക് നടന്നു,, "എന്താ മോളെ നിന്റെ പേര്,,, " അതിലൊരുത്തൻ ചോദിച്ചു,,, "തത്ത,,,, സോറി *താര ശ്രീനിവാസൻ,,, *,,എന്റെ വീട് ഇവിടെ ഒന്നും അല്ലാട്ടോ,,, കന്യാകുമാരിയാ,," അവൾ എന്ത് കൊണ്ടോ അത് കൂടി ചേർത്ത് കൊണ്ട് പറഞ്ഞതും നാലു പേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു,,, "ഹൈ,,, ഞങ്ങൾ ചോദിച്ചോ,,, "

"എനിക്കറിയാം ചോദിക്കുംന്ന്,,, അതോണ്ട് പറഞ്ഞതാ,,, " ഉള്ളിൽ ഭയം ഉണ്ടെങ്കിലും അത് പുറമെ കാണിക്കാതെ അവൾ പറഞ്ഞു,, "ഞങ്ങൾ വിളിച്ചപ്പോൾ എന്തെ മൈന്റ് ചെയ്യാതെ പോയത്,,, " "അത്,,, അത് എനിക്ക് പേടിയായിട്ടാ,,, നിങ്ങളെ പോലുള്ള ചേട്ടന്മാർ റാഗിങ്ങ് ചെയ്യാനല്ലേ വിളിക്കുന്നത്,, എനിക്കാണെങ്കിൽ പാടാനോ,,, ഡാൻസ് കളിക്കാനോ ഒന്നും അറിയത്തില്ല,,, അതോണ്ട,,, " അവൾ അല്പം പരിതപിച്ചു കൊണ്ട് പറയുന്നത് കേട്ടതും നാലു പേരും ഒരുപോലെ മുഖത്ത് കൈ കൊടുത്തു കൊണ്ട് അവളെ നോക്കി ഇരുന്നു പോയി,, അവരുടെ നോട്ടം കണ്ടതും അവൾ ആദ്യം ഒന്ന് പല്ലിളിച്ചു കാണിച്ചു,,, "ദാ ഇത് പിടിച്ചോ,,, " അവൾക്ക് നേരെ ഒരു ഡയറിമിൽക് നീട്ടി കൊണ്ട് അതിലൊരുത്തൻ പറഞ്ഞതും അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് പെട്ടെന്ന് തന്നെ അത് വാങ്ങി ഒന്ന് ചിരിച്ചു,,

"ഞങ്ങളെ റാഗിങ്ങ് ചെയ്യാൻ ഒന്നും വിളിച്ചതല്ല,,, ആദ്യമായിട്ട് മേക്കപ്പ് ഇല്ലാത്ത ഒരു കുട്ടിയെ കണ്ട് വിളിച്ചതാ,,,എനി വേ തത്ത,,, അങ്ങനെ വിളിക്കാമല്ലോല്ലെ,,, " "അതിനെന്താ ഏട്ടാ,,, വിളിച്ചോ,,, എനിക്കും അതാ ഇഷ്ടം,,, " ഒരു കുലുങ്ങി ചിരിയോടെ അവൾ പറയുന്നത് കേട്ടു അവർ നാല് പേരും ഒരു ചിരിയോടെ അവളെ നോക്കി,,, "നീ ആള് കൊള്ളാലോ,,,,!!!!" "കൊള്ളാംല്ലെ,,, എനിക്കും അറിയാം,,, എന്റെ അമ്മ എപ്പോഴും പറയും,,, " അവളും തെല്ലു സന്തോഷത്തോടെ പറഞ്ഞു,, "ഏട്ടൻമാരുടെ പേരെന്താ,,, " "ഇത് സച്ചിൻ,,,,മാനവ്,,,,അശ്വിൻ,,, പിന്നെ ഞാൻ അർജുൻ,,,, " അർജുൻ അവരെ ഒന്ന് പരിജയപ്പെടുത്തി കൊണ്ട് പറഞ്ഞു,, "സച്ചുവേട്ടൻ,,, മനുവേട്ടൻ,,, അശ്വിനേട്ടൻ,,,, അജുവേട്ടൻ,,, ഹൈ,,,, അത് മതീലെ,,, "

അവൾ ചോക്ലേറ്റ് കടിച്ചു എന്തോ ആലോചനയിൽ മുഴുകി കൊണ്ട് ചോദിക്കുന്നത് കേട്ടു അവർ അത്ഭുതത്തോടെ ആദ്യമായി ഇങ്ങനെ ഒരാളെ കണ്ട സന്തോഷത്തോടെ തലയാട്ടി,,,, "ഞാനെ ഇവിടെ ജേർണലിസം പഠിക്കാൻ വന്നതാ,,, എന്റെ അപ്പയോട് അമ്മ പറഞ്ഞിട്ടാ എന്നെ ഹോസ്റ്റലിൽ ആക്കിയത്,,, അല്ലാതെ സമ്മതിക്കണ്ടെ,,,,എന്നെ വലിയ ഇഷ്ടാ,,, അതോണ്ട,,,എനിക്ക് ഇവിടെ ആരെയും അറിയില്ലാട്ടോ,,,,അതോണ്ട പേടിച്ചേ,,, " അവൾ ചോദിക്കാതെ തന്നെ ഓരോന്ന് പറഞ്ഞു കൊണ്ട് ചോക്ലേറ്റ് നുണഞ്ഞു,, "എന്നാ ഞാൻ പോട്ടെ ചേട്ടന്മാരെ,,, പിന്നെ കാണാവേ,,, " അവൾ അത് പറഞ്ഞു അവരുടെ മുഖത്തോട്ട് നോക്കി ചിരിച്ചു കൊണ്ട് തലയാട്ടിയതും അവരും ഒന്ന് ചിരിച്ചു,,

അവൾ ഒന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവളുടെ കാലുകൾക്ക് ചാരെ ആരോ വന്നു വീണിരുന്നു,,, വന്നു വീണവൻ വേദന കൊണ്ട് പുളയുന്നത് കണ്ടതും അവൾ ആദ്യം ഒരു തരിപ്പിൽ നിന്നു എങ്കിലും പെട്ടെന്നുള്ള ബോധത്തിൽ പുറകിലേക്ക് വെച്ചു,,, "ടാ ആദിയെവിടെ,,, " പിറകിൽ നിന്നും അർജുന്റെ പേടി കലർന്ന ശബ്ദം അവൾ കേൾക്കുന്നുണ്ടായിരുന്നു,,, എല്ലാവരും ചുറ്റും നോക്കി,,,ഒരു നിശബ്ദത അവളിൽ തളം കെട്ടി,,, നിലത്ത് കിടന്നു വേദന കൊണ്ട് പുളയുന്നവനിൽ കണ്ണുകൾ പതിഞ്ഞു നിന്നു,,

പെട്ടെന്നുള്ളതായത് കൊണ്ട് തന്നെ ഒരു തരിപ്പ് അവളുടെ ദേഹത്തു പൊതിഞ്ഞിരുന്നു,,, ചുറ്റും കൂടി നിന്നവരുടെ കണ്ണുകൾ മുന്നിലേക്ക് ചലിച്ചു,,, അവളും ഒന്നും മനസ്സിലാകാതെ മുന്നോട്ട് നോക്കിയതും കയ്യിൽ ഹോക്കി സ്റ്റിക്കും പിടിച്ചു കൊണ്ട് കടന്നു വരുന്ന രൂപത്തേ കണ്ട് അവൾക്ക് എന്തോ പേടി അനുഭവപ്പെട്ടിരുന്നു,,, താടിയും മുടിയും വളർത്തി,,, മുടി കണ്ണുകൾക്ക് കുറുകെ ഇട്ടു കൊണ്ട്,,, കണ്ണിന് ചുറ്റും കറുപ്പ് പടർന്ന,,,ചുണ്ടിൽ ഒരു സിഗരറ്റും കൊളുത്തി,,,, കണ്ണിൽ വന്യത നിറഞ്ഞു നിൽക്കുന്ന ഒരു രൂപം,,, ....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story