പ്രണയമഴ-2💜: ഭാഗം 40

pranayamazha thasal

എഴുത്തുകാരി: THASAL

അന്ന് രാത്രി അവൾക്ക് പ്രണയം ആയിരുന്നു,,, തന്നെ തട്ടി ഉറക്കുന്ന അവന്റെ കൈകളോട്,,, തനിക്ക് എന്നും ചേർന്ന് കിടക്കാവുന്ന ആ നെഞ്ചിനോട്,,,, ഇത്രയും ചേർന്ന് കിടന്നിട്ടും ഒരു നോട്ടത്തിൽ പോലും കാമം നിറക്കാത്ത,,,,,ഒരു വാക്ക് കൊണ്ട് പോലും കളങ്കപ്പെടുത്താത്ത അവനോട്....... ഉറക്കം അവന്റെ കണ്ണുകളെ മൂടി,,, അവൾ അവന്റെ കരവരലയത്തിൽ കിടന്ന് കൊണ്ട് തന്നെ അവൾ അവന്റെ മുഖത്തേക്ക് നോക്കി,, കണ്ണിന് കുറുകെ വീണു കിടക്കുന്ന മുടി ഇഴകൾ അവൾ പാട്പ്പെട്ടു കൊണ്ട് ഒതുക്കി വെച്ചു,, വിരലുകൾ തെന്നി മാറി അടച്ചു വെച്ച കൺപോളയിൽ തഴുകി അത് മൂക്കിലൂടെ അത് മീശയിൽ എത്തി നിന്നു,,, മീശ ഒന്ന് പിരിച്ചു വെച്ചതും അവൻ ഒന്ന് മുരുണ്ടതും അവൾ അബദ്ധം പറ്റിയ കണക്കെ കണ്ണ് ചിമ്മി ചുണ്ട് കടിച്ചു,,, പെട്ടെന്ന് തന്നെ അവളെ ഒന്ന് കൂടെ തന്നിലെക്ക് ചേർത്ത് കൊണ്ട് ഉറക്കത്തിലേക്ക് ഊളിയിട്ടതും അവൾ ആശ്വാസത്തോടെ ഒന്ന് ശ്വാസം വിട്ടു,,, പിന്നെ മെല്ലെ അവനെ നോക്കി കിടന്നു,,,,

ആദ്യമായി കണ്ടതും ആ ദേഷ്യം നിറഞ്ഞ നോട്ടവും,,, ചീത്ത പറഞ്ഞതും,,, പതിയെ സംസാരം തുടങ്ങിയതും അത് ഇഷ്ടമായി മാറിയതും അത് തുറന്ന് പറഞ്ഞതും അവസാനം ഓരോ വിഷമഘട്ടത്തിൽ തന്നെ ചേർത്ത് പിടിച്ചു ആശ്വാസിപ്പിച്ചതും അവളുടെ മനസ്സിലൂടെ ഒരിക്കൽ കൂടി കടന്നു പോയി,,, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, ഒരുപാട് സന്തോഷിക്കുന്നവളുടെ പുഞ്ചിരി,,,,, "AADI...... I LOVE YOU...." അവൾ അവന്റെ കാതോരം പറഞ്ഞതും പ്രതീക്ഷിച്ച പോലെ തന്നെ അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു,,, പുതപ്പ് രണ്ട് പേരുടെയും തല വഴി മൂടി അവളെ പൊതിഞ്ഞു പിടിച്ചതും അവളും അവനെ ഇറുകെ പുണർന്നു കിടന്നു,, അവന്റെ കൈകൾ അവളെ തട്ടി ഉറക്കുന്നുണ്ടായിരുന്നു,,,,അവന്റെ കൈകൾ നൽകുന്ന താളം ഹൃദയം കൊണ്ട് സ്വീകരിച്ചു അവൾ ഉറക്കത്തിലേക്ക് വീണു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

രാവിലെ എന്തിന്റെയോ ശബ്ദം കേട്ടു അവൻ ഉറക്കത്തിൽ നിന്നും ഉണർന്നു,,,,ഉറക്കചടവിൽ ഒന്ന് കണ്ണുകൾ തിരുമ്മി കൈ മുകളിലേക്ക് ഉയർത്താൻ നിന്നപ്പോൾ ആണ് തന്റെ ഇടം നെഞ്ചോട് ചേർന്ന് കിടന്ന് ഉറങ്ങുന്ന തത്തയെ അവന്റെ ശ്രദ്ധയിൽ പെട്ടത്,,,, ആ നിമിഷം അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,,അവൻ മെല്ലെ അവളുടെ നെറുകയിൽ ഒന്ന് ചുണ്ട് ചേർത്തു അവളെ സൂക്ഷ്മതയോടെ തന്റെ നെഞ്ചിൽ നിന്നും താഴേക്ക് കിടത്തി,,, തലക്ക് കീഴെയായി ബാഗും വെച്ച് കൊടുത്തു കൊണ്ട് അവൻ എഴുന്നേറ്റു,,, ഒരു വട്ടം കൂടി അവളെ ഒന്ന് നോക്കി,,, താഴെ ഇരുന്ന മിനറൽ വാട്ടറിന്റെ ബോട്ടിൽ എടുത്ത് പുറത്തേക്ക് ഇറങ്ങി,,,പകൽ രാത്രിയുടെ അത്രയും ഇല്ല എങ്കിലും അതിനോടടുത്ത് തന്നെ മാഞ്ഞു ഉണ്ടായിരുന്നു,,, ശരീരം തണുത്തു തുടങ്ങിയപ്പോൾ തന്നെ ബോട്ടിലെ തുറന്ന് കുറച്ച് വെളളം കൈ വെള്ളയിൽ എടുത്തതും കയ്യിൽ കുത്തുന്ന തണുപ്പ് അനുഭവപ്പെട്ടു,,,

അതിനെ പാടെ അവഗണിച്ചു കൊണ്ട് വെളളം മുഖത്തേക്ക് എറിഞ്ഞു,,,,, ആ തണുപ്പ് കൊണ്ട് മുഖം ഒന്നാകെ കോച്ചി പിടിച്ച പോലെ ആയിരുന്നു,, അവൻ മുഖത്തെ വെളളം വലതു കൈ കൊണ്ട് തുടച്ചു മാറ്റിയതും നോട്ടം ചെന്ന് പതിഞ്ഞത് ടെന്റിന് പുറത്ത് ഇരു കൈ കൊണ്ടും കമ്പിളി പിടിച്ചു നിൽക്കുന്ന തത്തമ്മയിൽ ആണ്,,, ഉറക്കം ഇപ്പോഴും വിട്ട് മാറിയിട്ടില്ല എന്ന പോലുള്ള അവളുടെ നിൽപ്പ് കണ്ട് അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി നിറഞ്ഞു,,, ബോട്ടിലിൽ മൂടി ഇട്ടു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു,,, അവന്റെ സാനിധ്യത്തിൽ അവൾ പെട്ടെന്ന് തന്നെ അവനിലേക്ക് ചാഞ്ഞു,,, അത് ആദ്യമെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൻ ഒന്ന് പുറകിലേക്ക് വേച്ചു എങ്കിലും ഒന്ന് ബാലൻസ് ചെയ്തു കൊണ്ട് അവൻ അവളെ ഒരു കൈ കൊണ്ട് ചേർത്തു എന്നിട്ട് മറു കയ്യിനാൽ ഇടതൂർന്ന മുടി ഇഴകളെ താലോലിച്ചു,,,,, "എന്ത് പറ്റി തത്തമ്മക്ക്,,,, ഹേ... " അവൻ ശാന്തമായി ചോദിച്ചു,, "ഉറക്കം കഴിഞ്ഞില്ല ആദി... "

അവൾ പദം പറഞ്ഞു ഒന്ന് കൂടെ അവനോട് ചേർന്ന് കൊണ്ട് കണ്ണുകൾ അടച്ചു,,, അവന് ചിരി വരുന്നുണ്ടായിരുന്നു,,, "പിന്നെ എന്തിനാ എഴുന്നേറ്റു വന്നത്,, ഉറങ്ങിക്കൂടായിരുന്നൊ... " അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി,, അതിന് മറുപടി പുറത്തേക്ക് ഉന്തിയ അവളുടെ ചുണ്ടുകൾ ആയിരുന്നു,,, "നീ എഴുന്നേറ്റത് കൊണ്ടല്ലേ,,,, പിന്നെ ഞാൻ എങ്ങനെയാ ഉറങ്ങുക,,, ദുഷ്ടൻ... " ഉറക്കചടവിലും അവന്റെ നെഞ്ചിൽ ഒന്ന് കടിച്ചു കൊണ്ട് അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ ചാരിയതും അവന് ചിരി വന്നിരുന്നു,,, "ആണോ,,,,,,ഇത്രയും കാലം ഞാൻ ഇല്ലാതെയല്ലേ ഉറങ്ങിയത്,,, ഇപ്പോഴെന്താ ഇങ്ങനെ,,,, " അവൻ പിരികം പൊക്കി ചോദിക്കുന്നത് കേട്ടു അവൾ അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് തന്നെ മെല്ലെ തല ഉയർത്തി നോക്കി ഒന്ന് പുഞ്ചിരിച്ചു,,, "ആവോ,,,, അറിയില്ല,,,, എനിക്ക് പറ്റണ്ടേ,,, " അവൾ കൊഞ്ചലോടെ പറഞ്ഞതും അവൻ വിരൽ വെച്ച് അവളുടെ നെറ്റിയിൽ ഒന്ന് തട്ടി,, "പോടീ നോൺസ്റ്റോപ്പെ,,,,,,പോയി മുഖം കഴുകിയിട്ട് വാ,,, അപ്പൊ ഈ ഉറക്കം ഒക്കെ അങ്ങ് പോകും,,, "

അവളെ തന്നിൽ നിന്നും അടർത്തി മാറ്റി കയ്യിലെ കുപ്പി അവളുടെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് അവൻ പറയുമ്പോൾ അവൾ അത് വാങ്ങി എങ്കിലും അവനെ നോക്കി ഒന്ന് ചിണുങ്ങി,,, അവൻ പുഞ്ചിരിയോടെ അവളെ ഉന്തി പറഞ്ഞയച്ചതും അവൾ പോകുന്നതും നോക്കി അവൻ മെല്ലെ ഓപ്പോസിറ്റ് കാണുന്ന ചായ കടയിലേക്ക് പോയി,,,, വെളളം മുഖം വീഴുമ്പോൾ തണുപ്പ് കൊണ്ട് അവൾ എരിവ് വലിച്ചു,,, കൈകൾ തമ്മിൽ കൂട്ടി തിരുമ്മി,,,പോയിന്റിൽ ഉള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു,,, താഴ്വരയിൽ മൂടൽ മാഞ്ഞു മൂടി കിടക്കുന്നുണ്ടായിരുന്നു,,,അവൾ കൈകളിൽ ഊതി ചൂട് പിടിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ഗ്ലാസ്‌ ചായ അവൾക്ക് മുന്നിലേക്ക് നീട്ടപ്പെട്ടത്,,,, അത് ആരാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ അത് വാങ്ങി ചുണ്ടോട് ചേർത്തു,,

അവൻ അടുത്ത് വന്നിരിക്കുന്നതും ക്യാമറയിൽ മുന്നിലെ കാഴ്ചകൾ പകർത്തുന്നതും അവൾ അറിയുന്നുണ്ടായിരുന്നു,,,, "ആദി.... നമ്മൾ എങ്ങോട്ടാ വന്നത് എന്ന് ആർക്കെങ്കിലും അറിയാവോ,,,, " പൊടുന്നനെ ആയിരുന്നു അവളുടെ ചോദ്യം,, ക്യാമറയിൽ പകർത്തിയ ഫോട്ടോ നോക്കുന്നതിനിടയിൽ അവൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി,, അവളുടെ കണ്ണുകൾ അപ്പോഴും മുന്നിലേക്ക് ആയിരുന്നു,,, അവൻ ചിരിച്ചു കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,,,, "എന്ന നമുക്ക് ഒളിച്ചോടിയാലോ.... " പ്രതീക്ഷിക്കാതെയായിരുന്നു അവളുടെ ചോദ്യം,, അവൻ ആദ്യം ഒന്ന് അന്തം വിട്ടു എങ്കിലും പിന്നീട് അതൊരു പൊട്ടിച്ചിരിയായി മാറി,,, അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചതും അവൾ അനുസരണയുള്ള കുട്ടിയെ പോലെ അവനിൽ ഒതുങ്ങി,, അവൻ അപ്പോഴും ചിരിക്കുകയായിരുന്നു,,, "ആദി.... " അവൾ ഒരിക്കൽ കൂടി വിളിച്ചു,,,

അവളുടെ വിളിയിലെ ദയനീയത അറിഞ്ഞു കൊണ്ട് അവൻ ഒന്ന് തല താഴ്ത്തി അവളെ നോക്കിയതും അവൾ പ്രതീക്ഷയോടെ അവനെ നോക്കുകയായിരുന്നു,,,, "എനിക്ക് നീ ഇല്ലത്തെ പറ്റില്ല ആദി,,,, പക്ഷെ എന്റെ അപ്പ സമ്മതിക്കില്ല,,,എന്നെ,,, ഒരിക്കലും,,, നിന്റെ കൂടെ,,,,,, " പറഞ്ഞു അവസാനിക്കും മുന്നേ അവൻ അവളുടെ ചുണ്ടുകളെ കൈകളാൽ തടഞ്ഞു,,, "നീ ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട,,,നിന്റെ തന്തയല്ല ഏതവൻ വന്നാലും ഈ തത്തമ്മ എനിക്കുള്ളതാ,,,, നിന്റെ ആദി നിന്നെ സ്വന്തം ആക്കിയിരിക്കും,,,, കേട്ടല്ലോ,,," അവന്റെ വാക്കുകൾ അവൾക്ക് വിശ്വാസം ആയിരുന്നു,, അവൾ മെല്ലെ തലയാട്ടിയതെയൊള്ളു,,, ഒരുപാട് നേരം അവനോട് ചേർന്ന് അങ്ങനെ തന്നെ ഇരുന്നു,,, മൂടൽ മാഞ്ഞു പതിയെ നീങ്ങുന്നതും മുന്നിലെ കാഴ്ചകൾക്ക് വ്യക്തത വരുന്നതും അവർ കാണുന്നുണ്ടായിരുന്നു,,,,

"പോകണ്ടേ,,,," "മ്മ്മ്ഹും,,,, ഞാൻ ഇല്ല,,, " അവൾ നിഷേധത്തിൽ തല വെട്ടിച്ചു കൊണ്ട് പറഞ്ഞു,,, അവന് ചിരി വരുന്നുണ്ടായിരുന്നു,,, "അങ്ങോട്ട്‌ നോക്ക്,,, എല്ലാരും പോയി തുടങ്ങി,,, " കുറച്ച് അപ്പുറം ആയി ബാഗ് ജീപ്പിൽ വെക്കുന്ന വിദേശികളെ ചൂണ്ടി കൊണ്ട് ആദി പറഞ്ഞു,, അവൾ അങ്ങോട്ട്‌ നോക്കി ഇരുന്നു,,, കാതെറിന്റെ തോളിലൂടെ കയ്യിട്ട് ചിരിച്ചു നടക്കുന്ന അലക്സിനെ കണ്ട് അവളുടെ ചുണ്ടിലും പുഞ്ചിരി നിറഞ്ഞു,,,,മരണത്തിലും അവൻ അവളോടൊപ്പം ഉണ്ടാകുമോ എന്ന ചോദ്യം അവളിൽ നില കൊണ്ടു,,,, എല്ലാവരും പോയി കഴിഞ്ഞ് ആണ് അവർ രണ്ട് പേരും കെട്ടിയ ടെന്റ് അഴിച്ചു,,,,,എല്ലാം റെഡി ആക്കി,,,,, അടുത്ത ഹോട്ടലിൽ ഒരു റൂം എടുത്ത് ഒന്ന് ഫ്രഷ് ആയി ഇറങ്ങി,,,,, ഹോട്ടലിൽ നിന്നും ഫുഡ്‌ കഴിച്ചു അവിടം ഒന്ന് ചുറ്റി കാണുന്ന തിരക്കിൽ ആയിരുന്നു അവർ,

, "ആദി,,,, ഇത് കഴിഞ്ഞാൽ നമ്മൾ തിരിച്ചു പോകോ,,, " അവനോട് ചേർന്ന് നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു,, അവൻ സംശയത്തിൽ കലർന്നൊരു ചിരിയോടെ അവളെ നോക്കുകയായിരുന്നു,,, "അതെന്താടി തത്ത പെണ്ണെ അങ്ങനെ ഒരു ചോദ്യം നിനക്ക് വേറെ എവിടെയും കാണേണ്ടേ,,, , " "മ്മ്മ്ഹും,,, ഇന്ന് ഒരൂസം കൂടി ഇവിടെ നിൽക്കാം,,,,, " അവൾ കൊഞ്ചി കൊണ്ട് അവന്റെ കയ്യിൽ തൂങ്ങി,, അവൻ ഒരു പുഞ്ചിരിയോടെ തലയാട്ടി,,, "അതിനെന്താ നിൽക്കാലോ,,,, " അവനും പറഞ്ഞു,, അവന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു കൊണ്ട് അവിടെ എല്ലാം കാണുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു,,, ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന വിശാദം മുഴുവനായി തുടച്ചു കളഞ്ഞിരുന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"അണ്ണാ രണ്ട് ചായ,,,,, " കടയിൽ പോയി ചായ വാങ്ങി വരുമ്പോഴും അവന്റെ കണ്ണുകൾ കുറച്ച് തണുത്ത് വിറച്ചു,,, കൈകൾ ശരീരത്തെ വലയം ചെയ്തു നിൽക്കുന്ന തത്തയിൽ ആയിരുന്നു,,,, അവളുടെ കണ്ണുകൾ അപ്പോഴും മണത്തു തെളിഞ്ഞു നിൽക്കുന്ന നക്ഷത്രകൂട്ടങ്ങളിൽ ആണ്,,,, അവൻ മെല്ലെ അവളുടെ അരികിലേക്ക് നടന്നു,,, അവളുടെ പിന്നിൽ നിന്ന് ഒരു ചായ മുന്നിലേക്ക് നീട്ടിയതും അവൾ അത് വാങ്ങി മെല്ലെ ചുണ്ടോട് ചേർത്തു,, അവൻ അവളുടെ പിന്നിൽ തന്നെ സ്ഥാനം ഉറപ്പിച്ചു ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു,, മറു കൈ കൊണ്ട് ചായ ചുണ്ടോട് ചേർത്തു,,, അവന്റെ ഹൃദയതാളം കേൾക്കാൻ പാകത്തിന് തത്ത അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ ചേർന്ന് നിന്നു,,,, "തത്തമ്മേ.... " അവൻ മെല്ലെ പ്രണയത്തോടെ വിളിച്ചു,,, "എന്തോ... " അവളുടെ മറുപടി ചിരിയിൽ കുതിർന്നത് ആയിരുന്നു,,,

"നീ എന്ത് ധൈര്യത്തിലാ എന്റെ കൂടെ ഇറങ്ങി വന്നത്,,, നിനക്ക് അല്പം പോലും പേടി തോന്നുന്നില്ലേ,,, " അവൻ ചോദിച്ചു നിർത്തിയതും അവളുടെ വലതു കരം മെല്ലെ പിന്നിലേക്ക് ചലിപ്പിച്ചു കാട് പിടിച്ചു കിടന്ന അവന്റെ താടി രോമങ്ങളിൽ തലോടി,,, "മ്മ്മ്ഹും.... നിക്ക് ഇഷ്ട്ടാലോ നിന്നെ,,, അത് പോലെ നിനക്ക് എന്നെയും ഇഷ്ടമല്ലേ,,, അതോണ്ട വന്നത്,,,," അവൾ പറഞ്ഞു നിർത്തിയതും താടിയിൽ വെച്ചിരുന്ന കൈ അവൻ എടുത്തുയർത്തി ചുണ്ടോട് ചേർത്തു,,, "എന്ത് കണ്ടിട്ടാടി തത്തമ്മേ,,, " "നീ എന്റെ കൂടെ ഉണ്ടാകുമ്പോൾ എനിക്ക് വിഷമങ്ങൾ അറിയുന്നില്ല,,,, പേടി എന്ന ഒരു വികാരം എന്നെ അലട്ടുന്നില്ല,,,, ഒരു സുരക്ഷിതത്വം എന്നെ പൊതിയും പോലെ,,, ഇതിൽ കൂടുതൽ ഒരു പെണ്ണും ആഗ്രഹിക്കില്ല ആദി,,,,,,,,

നിനക്ക് ഒരിക്കലും നിന്റെ വിരലുകളുടെ മാജിക്‌ അറിയില്ല,,,, നീ ഒന്ന് തലോടുമ്പോൾ എന്റെ സങ്കടങ്ങൾ ഒഴുകി തീരുന്നു,,, ഒരുപാട് ഇഷ്ടവാ നിന്നെ,,,," അവൾ ആവേശത്തോടെ പറഞ്ഞു നിർത്തി,, "ആദ്യ കൂടി കാഴ്ച്ചയിൽ ഒരുപക്ഷെ എന്നോട് നിനക്ക് വെറുപ്പ് തോന്നിയിരുന്നെങ്കിലോ,,,, !!??" അവൻ കുസൃതി നിറഞ്ഞ ശബ്ദത്തോടെ ചോദിച്ചു,, തത്ത ഒന്ന് പുഞ്ചിരിച്ചു,,, "എന്ന ഞാൻ ആരാധിച്ചിരുന്ന സകല ദൈവങ്ങളും എന്നെ ചതിച്ചതായി ഞാൻ കരുതും,,,,,, എനിക്ക് ഇപ്പൊ പ്രിയേച്ചിയോട് ഒരുപാട് സ്നേഹം തോന്നുവാ,,, ഒരു വേദനയോടെ ആണെങ്കിലും നിന്നെ ഇട്ടു പോയതിന്,,,,, അല്ലേൽ എനിക്ക് നിന്നെ കിട്ടില്ലായിരുന്നല്ലോ,,,,,, " ഒരു തരം കുശുമ്പ് നിറഞ്ഞ സ്വരത്തിൽ പറഞ്ഞു

കയ്യിലെ ചായ ഗ്ലാസ്‌ നിലത്ത് ഇട്ടു കൊണ്ട് അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് തന്നെ തിരിഞ്ഞു അവന്റെ നെഞ്ചിൽ ഒട്ടി നിന്നതും അവനും വല്ലാത്തൊരു വാത്സല്യം തോന്നിയിരുന്നു,,, കയ്യിലെ ഗ്ലാസ്‌ നിലത്ത് ഇട്ടു അവൻ മെല്ലെ അവളെ ചേർത്ത് നിർത്തി കൊണ്ട് മുടി ഇഴകളിലൂടെ തലോടി,,, "എനിക്കും സന്തോഷം തോന്നുന്നു തത്തമ്മേ ആ വേദന എനിക്ക് നൽകിയതിന്,,,അത് കാരണം അല്ലേ ഈ തത്ത പെണ്ണിനേ എനിക്ക് കിട്ടിയേ,,,," അവനും ഒരു ചിരിയോടെ അത് പറഞ്ഞു,, പഴയ ഓർമ്മകൾ ഇന്ന് അവനെ അലട്ടിയിരുന്നില്ല,,,, അവൻ ജീവിക്കുന്നത് ഇന്നുകളിൽ ആയിരുന്നു,,, തന്റെ തത്തയും താനും അടങ്ങുന്ന ആ മനോഹര നിമിഷത്തിൽ,,,, "എനിക്കെ അജുവേട്ടനെയും,,, മനുവേട്ടനെയും,,, അശ്വിനേട്ടനെയും,, സച്ചുവേട്ടനെയും ഒക്കെ കാണാൻ കൊതി ആകുന്നുണ്ട്,,,, "

ഓരോ പേരിനും വിരൽ കൊണ്ട് അവന്റെ നെഞ്ചിൽ ഒന്ന് തട്ടി കൊണ്ട് അവൾ പറഞ്ഞതും അവൻ ചിരിയോടെ അവളുടെ വിരൽ ഒന്ന് പിടിച്ചു വെച്ചു,,,, "അതിന് സമയം ആയോ തത്തെ,,,, " അവന്റെ ചോദ്യം എന്തെന്ന് മനസ്സിലാകാതെ അവൾ അവനെ ഉറ്റു നോക്കി,,, "ഒരു ചെറു നോവ് പോലും ഉള്ളിൽ ഇല്ലാത്ത,,,, വേദന നിറഞ്ഞ കണ്ണുകൾ ഇല്ലാത്ത,,,,, എപ്പോഴും ചെറു പുഞ്ചിരി നിറച്ചു വെക്കുന്ന,,, ആ തത്ത,,, അവളെയും കൊണ്ടേ എനിക്കൊരു തിരിച്ചു പോക്കൊള്ളൂ,,, എനിക്ക് അറിയേണ്ടത് അതാണ്‌,,, ഈ കുറച്ച് ദിവസം കൊണ്ട് എന്റെ തത്ത പെണ്ണിന് അതിന് സാധിച്ചോ,,, " അവൻ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു,,, അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കി,,, "എനിക്ക് ഒരു പാട്ട് കേൾക്കണം ആദി,,,,, " അവൾ അത് മാത്രമേ പറഞൊള്ളൂ,,,

അവളെ മനസ്സിലാക്കിയ പോലെ അവൻ സൈഡിലെ സിമന്റ് ബെഞ്ചിൽ വെച്ച ഗിറ്റാറുമായി വരുമ്പോൾ അവൾ പോയിന്റിൽ കാൽ തൂക്കി ഇട്ടു ഇരുന്നിരുന്നു,,,,കണ്ണുകൾ ശൂന്യതയിലേക്ക് വീഴുമ്പോൾ ആ തണുപ്പിലും എവിടെ നിന്നോ വീശി അടിക്കുന്ന ഈർപ്പം നിറഞ്ഞ കാറ്റ് അവളുടെ അലസമായി ഇട്ട മുടി ഇഴകളിൽ കുസൃതി കാണിച്ചു കൊണ്ടിരുന്നു,,, പതിയെ ഗിറ്റാറിന്റെ ശബ്ദം അവിടെ നേർത്ത രീതിയിൽ കേൾക്കാൻ തുടങ്ങി,,, അത് ഉയർന്നു വന്നു,,,, 🎶വീസി പോണ പുയലിൽ വേർകൾ സായവില്ലേയ് ഒരു പട്ടാമ്പുച്ചി മോത..... അത് പട്ടിൻട്ര് സായ്ന്ത്‌തെടി.... എന്തെൻ കാതൽ സൊല്ല....എൻ നിതയം കയ്യിൽ വെത്തേൻ.... നീ താണ്ടി പോണ വൂത്.. അത് തറയിൽ വീഴ്ത് തടി... മണ്ണിലേ...സിം മണ്ണിലേ...എൻ നിദയം തുള്ളുതടി ഒവ്വോരു തുടിപ്പിലും... ഉൻ പേർ സൊല്ലുതടി... കനവുക്കൂവേ വാകാ... ഉൻ കയ്യാൽ നിദയം തൊടുവ.. എന്തെൻ നിതയം കൊണ്ട്... നീ നിന്തെൻ നിതയം തരുവാ.... ഹോഹോ........ഹേഹേ.....🎶

അവൻ കണ്ണുകൾ തുറന്ന് തന്നെ കണ്ണിമ വെട്ടാതെ ഗാനത്തിൽ ലയിച്ചിരിക്കുന്ന തത്തയെ നോക്കി,,, ആ ചുണ്ടിൽ അവന് വേണ്ടി മാത്രം ഉടലെടുത്ത പുഞ്ചിരി ഉണ്ടായിരുന്നു,,, കണ്ണിൽ പ്രണയവും... 🎶വെണ്ണിലവേ....വെണ്ണിലവേ.... നെഞ്ചിൽ വിണ്ടിയ കാതൽ പൂതന്ത്‌... കാതലുൻഡ്രെ മിക ഉയർന്ത്ണടി... അത് വാനംനാത്തു പാർ... ഞാൻ ദൂരെ തിരയും വാനം... നീ ദുപ്പട്ടാവിൽ ഇഴ്താ... എൻ ഇരുവക്കരയിത് വയതെയ്... ഒരു ഞൊടികുൾ എപ്പടി അഴ്താ.... ഹോഹോ..... ഹേഹേ.......🎶 അവളുടെ കണ്ണുകളിൽ നോക്കി കൊണ്ടായിരുന്നു അവൻ പാടി അവസാനിപ്പിച്ചത്,,,മെല്ലെ മനോഹരമായ ഗിറ്റാറിന്റെ ശബ്ദവും നിലച്ചതോടെ ഞൊടി ഇടയിൽ തനിക്ക് ആവരണം ചെയ്തിരുന്ന കമ്പളി ഒന്ന് നിവർത്തി പിടിച്ചു അവൾ അവനെയിൽ അതിനുള്ളിൽ ആക്കി മുറുകെ പുണർന്നിരുന്നു,,,,

ഒരു നിമിഷം ഒന്നും മിണ്ടാതെ അവനും അവളെ വരിഞ്ഞു മുറുകി കൊണ്ട് നിന്നു,,,, "AADI.......Your voice was magical..... " അവൾ മല്ലേ പറഞ്ഞു,,, അവൻ ചെറു പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് ചുണ്ടമർത്തി,,,, "ഞാൻ റെഡി ആണ് ആദി,,, ആ പഴയ തത്തയായി തിരികെ പോകാൻ,,,, എന്നും കൂടെ നീ ഉണ്ടെങ്കിൽ എനിക്ക് അതിന് സാധിക്കും ആദി.... " അവളും അവന്റെ തോളിൽ ആയി ചുണ്ടമർത്തി കൊണ്ട് പറഞ്ഞു,,, അവനിൽ തെല്ലും ഞെട്ടൽ ഉണ്ടായില്ല,,, അവനറിയാമയിരുന്നു തന്റെ തത്ത ഓക്കേ ആണെന്ന്,,, "i know.....ലൈഫ് ലോങ്ങ്‌ നിനക്കൊപ്പം ഞാൻ ഉണ്ടാകും,,,,

,നിന്റെ ചുണ്ടിലെ ഈ പുഞ്ചിരി മായുന്ന ദിവസം വരെ.... " അവൻ അവളുടെ ചുണ്ടിൽ ഒന്ന് തഴുകി വിരലുകൾ ചേർത്ത് വെച്ച് ചുണ്ടുകൾ വിടർത്തി പുഞ്ചിരി നിറഞ്ഞ ആ ചുണ്ടുകൾ നോക്കി കൊണ്ട് പറഞ്ഞു,,, അവൾ ഒന്നും മിണ്ടാതെ അവന്റെ ചുണ്ടിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് മാറി നിന്നു,,,, "നീ എന്നോടൊപ്പം ഉള്ള കാലത്തോളം ഈ പുഞ്ചിരി മായില്ല.... " അവളുടെ വാക്കുകൾക്ക് പുറമെ ആ കണ്ണുകളിൽ പോലെ നിറഞ്ഞ സന്തോഷം ആയിരുന്നു,,,, തന്റെ പ്രണയം തനിക്ക് വേണ്ടി മാത്രം പകുത്തു വെച്ച സന്തോഷം...........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story