പ്രണയമഴ-2💜: ഭാഗം 41

pranayamazha thasal

എഴുത്തുകാരി: THASAL

"തത്തമ്മേ..... ടി പെണ്ണെ... " കവിളിൽ എന്തോ തട്ടുന്നത് പോലെ തോന്നിയപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്,,, തനിക്ക് ഒപോസിറ്റ് കിടന്നു തന്നെ ചിരിയോടെ നോക്കുന്ന ആദിയെ കണ്ട് ആ ഉറക്കചടവിലും അവൾ ഒന്ന് ചിരിച്ചു,,, ഒരു കൈ കൊണ്ട് കണ്ണ് ഒന്ന് തിരുമ്മി,,, "സമയം ഒരുപാടായോ ആദി,,,, " അവൾ ഉറക്കം വിട്ടു മാറാതെ ചോദിച്ചതും അവന്റെ അടുത്ത് നിന്ന് ഒരു പൊട്ടിച്ചിരിയാണ് ഉയർന്നത്,,,അവൾ അവനെ നോക്കി മുഖം ചുളിച്ചു,,,, കാലിൽ തണുപ്പടിച്ചതും മെല്ലെ ബ്ലാങ്കറ്റിലേക്ക് തന്നെ വലിഞ്ഞു,,,, "രണ്ട് മണി ആയതേ ഒള്ളൂ,,, " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ ഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കി കൊണ്ട് വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ ചാരി,,,, "ടി പോത്തേ എഴുന്നേൽക്കടി നമുക്ക് പോകണ്ടേ,,,, "

"എന്താ ആദി ഇങ്ങനെ ശല്യപ്പെടുത്തുന്നെ,,,, നിക്ക് ഉറക്കം വരുന്നുണ്ട്,,, രാവിലേ പോകാലോ,, " അവൾ അവന്റെ കൈ തടഞ്ഞു വെച്ച് അവനെ ഒന്നൂടെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞതും അവൻ ചുണ്ട് കടിച്ചു കൊണ്ട് അവളെ ഒന്ന് അടർത്തി മാറ്റി,,,അവൾ ഒന്ന് ചിണുങ്ങി കൊണ്ട് വീണ്ടും അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു അവന്റെ നെഞ്ചിൽ ആയി ഒന്ന് കടിച്ചു കൊണ്ട് ദേഷ്യം മുഴുവൻ തീർത്തു,,,,അവൻ അവളുടെ പ്രവർത്തിയിൽ ചിരിക്കുകയായിരുന്നു,,, "എന്തോന്നാടി ഇത്,,,, ചെറിയ കുട്ടികൾക്കാൾ കഷ്ടം ആണല്ലോ,,,,, ഈ സമയം പുറപ്പെട്ടാൽ നമുക്ക് 7 മണിക്കൂർ കൊണ്ട് നാട്ടിൽ എത്താം,,, ലേറ്റ് ആയാൽ ട്രാഫിക് ഉണ്ടാകില്ലേ,,,, തത്തമ്മ എഴുന്നേറ്റേ,,,,, " അവൻ അവളെയും കൊണ്ട് എഴുന്നേറ്റു ഇരുന്നു,,,

അവൾ താല്പര്യം ഇല്ലെങ്കിലും അവന്റെ നിർബന്ധത്തിന് വഴങ്ങി എഴുന്നേൽക്കേണ്ടി വന്നു,, അവൾ പരിഭവത്തോടെ കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി,,,, "ഇന്ന് പോയാൽ എനിക്ക് ഇത് പോലെ നിന്റെ അരികിൽ ഇരിക്കാൻ പറ്റില്ലല്ലോ ആദി,,, ഞാൻ വരുന്നില്ല,,, " അവൾ സങ്കടത്തോടെ പറഞ്ഞു,,, അവൻ ചെറു ചിരിയോടെ അവളെ ഒന്നൂടെ അവനിലേക്ക് ചേർത്തു,,, "എന്തൊക്കെയാ ഈ പറയുന്നത് തത്തമ്മേ,,,,നിനക്ക് ഇഷ്ടമുള്ള സമയത്ത്,,, എന്റെ കൂടെ ഇരിക്കാലോ,,, സംസാരിക്കാലോ,,, പിന്നെ എന്താ,,,,,," അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് ചോദിച്ചു,,, അവൾ ചുണ്ട് കൂർപ്പിച്ചു വെച്ചു,,, അവൻ ചിരിയോടെ അവളുടെ ചുണ്ടിൽ ഒന്ന് തട്ടി കൊണ്ട് അവളെയും കൊണ്ട് എഴുന്നേറ്റു,,, "ആദി,,,തണുക്കും,,,, "

അവൾക്ക് അവിടെ നിന്ന് പോകാൻ താല്പര്യം ഇല്ലായിരുന്നു,, അവൻ അവളെയും ചേർത്ത് പിടിച്ചു പുറത്തേക്ക് ഇറങ്ങി,,,റോഡിൽ അപ്പോഴും ഓടി കൊണ്ടിരുന്ന വാഹനങ്ങൾ ഉണ്ടായിരുന്നു,,, കടകളും പൂർണമായും അടച്ചിട്ടില്ല,,,, ടെന്റ് എല്ലാം അഴിച്ചു മടക്കി വെക്കുമ്പോഴും അവൾ ഉറക്കം തൂങ്ങി അവനെയും നോക്കി നിൽക്കുകയായിരുന്നു,, അവൻ ചെറു ചിരിയോടെ അവളുടെ പരിഭവം നിറഞ്ഞ മുഖത്തേക്ക് ഒന്ന് നോക്കി കയ്യിൽ കരുതിയിരുന്ന ഗിറ്റാർ അവളുടെ തോളിലൂടെ ഇട്ടു കൊടുത്തു അവളെയും ചേർത്ത് പിടിച്ചു കൊണ്ട് നടന്നു,,,, "ആദി.... ഇനി നാട്ടിൽ പോയാൽ ഞാൻ ഇന്ന് തന്നെ കോളേജിൽ പോകേണ്ടി വരോ,,, " അവളുടെ സംശയം കേട്ടു അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി,,,

"എന്താടി പൊട്ടി,,, പോകാൻ തോന്നുന്നില്ലേ,,, " "മ്മ്മ്ഹും,,,, " അവൾ നിഷേധത്തോടെ തല വെട്ടിച്ചു,,, അവൻ അതിന് മറുപടി ഒന്നും നൽകിയില്ല,,, ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തതും അവളും അവന്റെ പിന്നിൽ കയറി അവനോട് ചേർന്ന് ഇരുന്നു,,, ബുള്ളറ്റ് മുന്നോട്ട് എടുക്കുന്നതും തണുപ്പ് ശരീരത്തിലേക്ക് തുളച്ചു കയറുന്നതും അവൾ അറിഞ്ഞു,,,, "തത്തമ്മേ,,,,,നീതു വിളിച്ചിരുന്നു,,, നിന്റെ അപ്പ കാൾ ചെയ്തിട്ടുണ്ട്,,, അവൾ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു നിർത്തിയതാണ്,,,, " പോകുന്ന വഴിയിൽ അവൻ പറഞ്ഞു,, അവൾ അതെല്ലാം കേട്ടു ഒന്ന് മൂളിയതെയൊള്ളു,,,, "പിന്നെ ആകാഷും,,, " അത് പറയുമ്പോൾ അവന് അത്ര താല്പര്യം പോരായിരുന്നു,,, എന്നാൽ അവളുടെ മുഖം തെളിഞ്ഞു,,, "ഏട്ടായിയോ,,,, എന്നിട്ട് എന്താ പറഞ്ഞെ,,,," അവൾ ആവേശത്തോടെ ചോദിച്ചതും അവൻ അവളെ കണ്ണാടിയിലൂടെ ഒന്ന് കണ്ണുരുട്ടി നോക്കി,,,

അവൾക്ക് പെട്ടെന്ന് കാര്യം കത്തിയതും അവൾ പിന്നെ ഒന്നും മിണ്ടാതെ അവന്റെ പുറത്ത് തന്നെ കിടന്നു,,, "ആദി..... നീ എന്തിനാ കണ്ണുരുട്ടുന്നെ,,, " അവൾ കൊഞ്ചലോടെ ചോദിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് കൈ കയറ്റി വെച്ചതും അവൻ അവളുടെ കൈ എടുത്തു മാറ്റി,,, "തോന്നിയിട്ട്,,,, " അവന്റെ സ്വരത്തിൽ ഒരു ദേഷ്യം നിഴലിച്ചിരുന്നു,, "ആണോ,,," അവൾ ചിരിയോടെ ചോദിച്ചു,,, അവൻ സ്വയം ഒന്ന് നിയന്ത്രിച്ചു,,, "എന്താടാ,,, നീ എന്തിനാ ചൂടാവുന്നെ,,, ഞാൻ ഏട്ടനെ ചോദിച്ചത് കൊണ്ടാണോ,,, " "ആണെന്ന് ഞാൻ പറഞ്ഞോ,, " "എനിക്കറിയാലോ,,,,, നീ പ്രിയയെ പറ്റി പറയുമ്പോൾ ഉണ്ടാകുന്ന അതെ ഫീൽ തന്നെയാവും ഞാൻ ഏട്ടനെ പറ്റി ചോദിക്കുമ്പോഴും,,,,,എന്നാലേ അത് എന്റെ സ്വന്തം ഏട്ടനാ,,,മനസ്സിലായോടാ അസൂയക്കാരാ,,,, "

ചിരിയോടെ അവന്റെ അരയിലൂടെ കയ്യിട്ട് ചുറ്റി അവന്റെ തോളിലേക്ക് മുഖം അമർത്തി കൊണ്ട് അവൾ ചോദിച്ചതും അവനും ചിരിച്ചു കൊണ്ട് അവളുടെ തലയിൽ ഒന്ന് തലോടി,,,എങ്കിലും അവളുടെ ചിന്തകൾ പിന്നിലേക്ക് നീങ്ങി,,, "ഞങ്ങളുടെ അഗ്രഹാരത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട ആകാശിനോട് തോന്നിയ ഒരിഷ്ടം,,, ഞങ്ങളുടെ വീട്ടിൽ നിന്നും കുറഞ്ഞ ദൂരമെ ഒള്ളൂ അവരുടെ വീട്ടിലേക്ക്,,, കുഞ്ഞിലെ തൊട്ടു ആരാധനയോടെ കാണുന്ന മുഖം,,, ഞാനും ചേച്ചിയും പോയിരുന്ന സ്കൂളിൽ തന്നെയായിരുന്നു,,,,, ഞാൻ എട്ടിൽ പഠിക്കുമ്പോൾ ഏട്ടനും ചേച്ചിയും പ്ലസ്ടുവിൽ,,,, എന്ത് കൊണ്ടോ തോന്നിയ ഇഷ്ടം,,, ആളെ വലിയ കാര്യം ആയിരുന്നു,,,പറയാൻ പേടി ആയിരുന്നു,,,, പറഞ്ഞില്ല,,, ഉള്ളിൽ ഒതുക്കി,,,

അവസാനം ഏട്ടൻ ചേച്ചിയെ വിവാഹം അന്വേഷിച്ചു വന്നപ്പോഴ അറിഞ്ഞത് എനിക്ക് അവകാശപ്പെട്ടതല്ല ഏട്ടൻ എന്ന്,,ഉള്ളിൽ ഒരുപാട് സങ്കടം ഉണ്ടായിരുന്നു,, കൂടെ ചേച്ചിക്ക് അത് പോലെ ഒരാളെ ലഭിച്ച സന്തോഷവും,,,, വിവാഹം കഴിഞ്ഞ് പതിയെ പതിയെ എനിക്ക് അദ്ദേഹം ഏട്ടൻ ആയി മാറി,,,, പക്ഷെ എന്നോ ഉള്ളിൽ ഉണ്ടായിരുന്ന സ്നേഹം ഒരു തമാശ രൂപത്തിൽ പറഞ്ഞപ്പോൾ അറിഞ്ഞില്ല അത് കേട്ടു കൊണ്ട് ചേച്ചിയും നിൽക്കുന്നുണ്ട് എന്ന്,,, പക്ഷെ ഏട്ടൻ അത് ഒരു തമാശയായെ എടുത്തൊള്ളൂ,,,,,, നീ കേട്ടിട്ടില്ലേ,,, ഒരുപാട് ഇഷ്ടം ഉള്ളത് നമ്മളിൽ നിന്ന് ദൈവം തട്ടി എടുക്കുമ്പോൾ അതിനേക്കാൾ നല്ലൊരു ജീവിതം നമുക്ക് ലഭിക്കും എന്ന്,,,, എനിക്ക് നിന്നെ തരാൻ ആയിരിക്കും അല്ലേ അന്ന് എന്നെ വിഷമിപ്പിച്ചത്,,,,,,,"

അവൾ പറഞ്ഞു നിർത്തിയതും അവന്റെ കൈ അവളുടെ കയ്യിൽ പതിഞ്ഞു,, മെല്ലെ അതുയർത്തി ചുംബിക്കുമ്പോൾ അവൻ സ്വാർത്ഥൻ ആയിരുന്നു,,, ഈ സ്നേഹം തനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന സ്വാർത്ഥത,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ആദി നമ്മൾ എവിടെയാ.... " ഉറക്കത്തിൽ നിന്നും ഉണർന്ന തത്ത ആദ്യം ചോദിച്ചത് അതായിരുന്നു,,, വണ്ടി ഒരു ഭാഗത്ത്‌ നിർത്തി ഇട്ടിട്ടുണ്ട്,,,, വെളിച്ചം വന്നു തുടങ്ങി,,,, "എത്താൻ ആയിട്ടില്ല തത്തമ്മേ.... " മൂടൽ മഞ്ഞിനെ കീറി മുറിച്ചു വരുന്ന സൂര്യനിലേക്ക് കണ്ണുകൾ മാറ്റി കൊണ്ട് അവൻ പറഞ്ഞു,,, അവൾ കണ്ണുകൾ ഒന്ന് തിരുമ്മി കൊണ്ട് ബുള്ളറ്റിൽ നിന്നും ഇറങ്ങി,,, നേരെ പോയിന്റിനടുത്തേക്ക് നീങ്ങി നിന്ന് രണ്ട് കയ്യും ഒന്ന് വിടർത്തി കണ്ണുകൾ അടച്ചു പിടിച്ചു നിന്നതും അവൻ ഒരു കുസൃതിയോടെ അത് ക്യാമറയിൽ പകർത്തി,,,,

അവളുടെ ശരീരത്തോടടൊപ്പം ഉള്ളവും തണുത്തിരുന്നു,,, പിന്നിൽ ഒരാൾ തന്നെ ചാരി നിൽക്കുന്നതും കവിളിൽ ചുണ്ടമർത്തുന്നതും അവൾ അറിയുന്നുണ്ടായിരുന്നു,,, അതിന് പ്രതിഫലനം എന്ന പോലെ അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി ഉടലെടുത്തു,,,,,, "ഇവിടെ നിന്ന് ചാടിയാൽ ചാവുവോ ആദി... " അവിടെ കാല് തൂക്കി ഇരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു,,, അവൻ അവളെ ഒന്ന് നോക്കി ചിരിച്ചു,,, "ചാകുമായിരിക്കും,,, " താഴെ പടർന്നു നിൽക്കുന്ന മരങ്ങളെ നോക്കി കൊണ്ട് അവൻ പറഞ്ഞു,,, "എന്ന നമുക്ക് ചത്താലോ,,, കാണുമ്പോൾ തന്നെ ചാടാൻ തോന്നുന്നു,,,, !!!" അവളുടെ സംസാരം കേട്ടു അവൻ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് അവളുടെ തലയിൽ ഒന്ന് കൊട്ടി,,,, "വായ തുറന്നാൽ ചാവുന്ന കാര്യം മാത്രമുള്ളു,,,

അവളുടെ ഒരു,,,,, ടി ...... മോളെ,,,, ഇനി മേലാൽ അങ്ങനെ ഒരു സംസാരം നമുക്കിടയിൽ വന്നാൽ അടിച്ചു ഞാൻ മോന്ത തിരിക്കും,,, മനസ്സിലായോടി,,,,, " അവൻ അലറുകയായിരുന്നു,,, അവൾ ചെവി രണ്ടും പൊത്തി കണ്ണുകൾ ഇറുകെ അടച്ചു ഇരുന്നു,,,, അവനിൽ നിന്നും ഒരു പ്രതികരണവും ലഭിക്കാതെ വന്നതോടെ കണ്ണുകൾ തുറന്നപ്പോൾ കാണുന്നത് സിഗരറ്റ് വലിച്ചു വിടുന്ന ആദിയെയാണ്,,, അവളുടെ മുഖം ഒന്ന് വാടി,,, അവൾ അവന്റെ അടുത്തേക്ക് ഒന്ന് കൂടെ ചാരി ഇരുന്നു,,, മെല്ലെ അവന്റെ നെഞ്ചിൽ ആയി ഒന്ന് തൊണ്ടി,,, അവൻ മൈന്റ് ചെയ്യുന്നുണ്ടായിരുന്നില്ല,,,, "അതെ..." അവൾ മെല്ലെ വിളിച്ചു,,, അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയാൽ നേരം കൊണ്ട് അവൾ അവന്റെ കയ്യിൽ നിന്നും സിഗരറ്റ് തട്ടി തെറിപ്പിച്ചു,,,

അവന് ദേഷ്യത്തിന് പകരം ചിരിയാണ് വന്നത്,,, എങ്കിലും അവൻ അത് അമർത്തി വെച്ച് കൊണ്ട് അവളെ കൊല്ലും വിധം ഒന്ന് നോക്കി,,,, "എന്താടി നീ ഈ കാണിച്ചത്,,, " അവൻ ഒന്ന് അലറിയതും അവളുടെ കണ്ണുകൾ നിറഞ്ഞു,,, ചുണ്ടുകൾ പരിഭവത്തോടെ പുറമെക്ക് ഉന്തി,,, "എ,,,എനിക്ക്,,, ഇഷ്ടം അല്ലാന്ന്,,,, അറിഞ്ഞൂടെ,,, എന്നിട്ട് എന്തിനാ,,, വലിച്ചെ അത് കൊണ്ടല്ലേ,, " ഉള്ളിൽ നിറഞ്ഞു നിന്ന തേങ്ങൽ പുറമെ വരാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിക്കുന്നത് കണ്ടപ്പോഴേ അവന് പാവം തോന്നി,,, "ഞാൻ അറിയാണ്ട് പറഞ്ഞതല്ലേ,,, അതിനെന്തിനാ സിഗരറ്റ് വലിക്കുന്നെ,,,, " അവൾ വീണ്ടും പദം പറഞ്ഞു കൊണ്ട് അവനെ നോക്കിയതും ആ നിറഞ്ഞ കണ്ണുകൾ കണ്ട് അവൻ ഒന്ന് പൊട്ടിച്ചിരിച്ചു പോയി,,

അവന്റെ പെട്ടെന്നുള്ള മാറ്റം കണ്ടു ആദ്യം അവൾ ഒന്ന് ഞെട്ടി എങ്കിലും അത് പിന്നീട് ഒരു സങ്കടത്തിൽ കലാശിച്ചു,, "ന്നെ കളിയാക്കാല്ലേ,,,, " അവൾ പരിഭവം നിറച്ചു കൊണ്ട് പറഞ്ഞതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു,, അവൾ അവന്റെ കയ്യിൽ കിടന്ന് കുതറുന്നുണ്ടായിരുന്നു,,,, "വേണ്ടാ എന്നെ തൊടണ്ട,,,, എന്നെ കളിയാക്കിയോര് എന്നെ തൊടണ്ട,,, വിട്,, " അവൾ കുതറി,,, "അടങ്ങി ഇരിയടി നോൺ സ്റ്റോപ്പെ,,,,,," അവൻ അവളെ ഒന്നൂടെ അവനിലേക്ക് ചേർത്തു കൊണ്ട് പറഞ്ഞു,,, മെല്ലെ മെല്ലെ അവളുടെ എതിർപ്പുകൾ നേർത്തു,, അവന്റെ നെഞ്ചിലേക്ക് ചായുമ്പോഴും ആ കണ്ണുകളിൽ കുഞ്ഞ് പരിഭവം നിറഞ്ഞു നിന്നു,,, "തത്തമ്മേ,,,, " അത് അറിഞ്ഞു കൊണ്ടായിരുന്നു അവന്റെ വിളി,,, "എന്തോ.... " അവൾ വിളി കെട്ടു,,

, "വേറെ ആര് എന്ത് പറഞ്ഞാലും നിനക്ക് പ്രശ്നം ഇല്ല,,, ഞാൻ വെറുതെ ഒരു തമാശക്ക് കണ്ണുരുട്ടിയാൽ പോലും നീ എന്തിനാടി നോൺസ്റ്റോപ്പെ കരയുന്നെ,,, " ചോദ്യത്തോടൊപ്പം അവൻ ചിരിക്കുന്നുണ്ടായിരുന്നു,,, അവളും ഉള്ളിൽ ഒന്ന് ചിരിച്ചു,,, "എനിക്കറിയില്ല,,,നീ എന്തെങ്കിലും പറഞ്ഞാൽ അപ്പൊ എനിക്ക് സങ്കടം വരും,, കരച്ചിൽ വരും,, ഇടക്ക് ദേഷ്യവും വരും,,, ദേഷ്യം വരുമ്പോൾ ഞാൻ കടിക്കും,,, " പറഞ്ഞു തീരും മുന്നേ അവൻ അവളുടെ നെഞ്ചിൽ പല്ല് ആഴ്ത്തി,,, അവൾ വിട്ട് മാറുമ്പോൾ അവൻ എരിവ് വലിച്ചു കൊണ്ട് അവൾ കടിച്ച ഇടം ഒന്ന് ഉഴിഞ്ഞു,,, "എന്തോന്നാടി ഇത്,,, " "സിഗരറ്റ് വലിച്ചാൽ ഇനിയും കടിക്കും,,,,, എനിക്ക് വാക്ക് താ വലിക്കില്ല എന്ന്,,, " അവൾ അവന് നേരെ കൈ നീട്ടി kond പറഞ്ഞു,,

ഒരു നിമിഷം അവൻ ചിന്തിച്ചു എങ്കിലും അവളുടെ മുഖം കണ്ട് അവന് വേറൊന്നും ആലോചിക്കാൻ തോന്നിയില്ല,,, തന്റെ സന്തോഷം അവളിൽ ആണ് എന്ന് ആരോ വിളിച്ചോതും പോലെ,,, അവൻ പോക്കറ്റിൽ നിന്നും രണ്ട് മൂന്ന് പാക്കറ്റ് സിഗരറ്റ് എടുത്ത് അവളുടെ കൈ വെള്ളയിൽ വെച്ചു കൊടുത്തു,,, അതിന് മുകളിൽ കൈ വെച്ചു,,,, "എന്റെ തത്തമ്മയാണെ സത്യം ഈ പുഞ്ചിരി ഉള്ള കാലത്തോളം ഈ ആദി ഇനി സിഗരറ്റ് വലിക്കില്ല.... " "കള്ളം കുടിക്കില്ല... " അവൾ അത് പറഞ്ഞു കൊണ്ട് അവനെ നോക്കി,, അവൻ മുഖം ചുളിച്ചു,,, "അത് വേണോ,,, " "വേണം,,, " അവൾ വാശി പിടിച്ചു, "എന്ന ഓക്കേ,,, കള്ളും കുടിക്കില്ല,,,, പോരെ,, " അവൻ അവളോടായി ചോദിച്ചതും അവൾ സന്തോഷത്തോടെ അവന്റെ കവിളിൽ അമർത്തി മുത്തിനെ കൊണ്ട് കയ്യിൽ ഉള്ള സിഗരറ്റ് പാക്കറ്റ് താഴേക്ക് ഇട്ടു,,

"ദേ,,, അത് പോകുന്നത് കണ്ടില്ലേ,,, അത് പോലെ തന്നെ ഉള്ളിലെ ദേഷ്യവും വാശിയും ഒക്കെ കളയണം,,,, " "ദുഷിച്ച ചിന്ത നിന്റെ അപ്പൻ ശ്രീനിവാസന്,,,," അവൾ ഒരു കളിയാക്കലോടെ പറഞ്ഞതും അവൾ ചുണ്ട് ഒന്ന് കൂർപ്പിച്ചു,,, " ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്റെ അപ്പയെ പറയരുത് എന്ന്,,, " അവൾ അവന് നേരെ വിരൽ ചൂണ്ടി,, അവൻ അത് മടക്കി കൊണ്ട് അവളെ അവനോട് ചേർത്ത് നിർത്തി,,, "എന്റെ അമ്മായിഅപ്പനെ പറയാലോ,,, " അവന്റെ വാക്കുകളിൽ കുസൃതി നിറഞ്ഞു,,, കൂടെ ചിരിയും,, അവൾക്കും ചിരി വന്നു,, എങ്കിലും അവൾ കള്ള ദേഷ്യത്തോടെ അവനെ രണ്ട് കൈ കൊണ്ടും അടിച്ചു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ ഉച്ചയോടടുത്ത് അവർ നാട്ടിൽ എത്തി,,, നേരെ പോയത് മനുവിന്റെ വീട്ടിലേക്ക് ആയിരുന്നു,,, വീടിന്റെ ഗേറ്റ് കടന്നു ബുള്ളറ്റിൽ നിന്നും ഇറങ്ങുമ്പോൾ തത്തക്ക് അവരെ ഫേസ് ചെയ്യാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി,,,,

ഇന്ന് വരെ ആർക്ക് മുന്നിലും കരയാത്ത തത്ത അന്ന് ആദ്യമായി പരസ്യമായി കരഞ്ഞത് അവർക്ക് മുന്നിൽ ആണ്,,, അവളുടെ അവസ്ഥ മനസ്സിലാക്കിയ പോലെ ആദി അവളുടെ കയ്യിൽ പിടിച്ചു,,,, കൂടെ ചുണ്ടിൽ ഒരു പുഞ്ചിരിയും പകർന്നു നൽകി,,, ഉള്ളിലേക്ക് കടന്നതും കണ്ടു ടേബിളിൽ ഭക്ഷണം എടുത്ത് വെക്കുന്ന അമ്മയെ,,,, സോഫയിൽ കിടക്കുന്ന ബാക്കിയുള്ളവരെയും,,, "ആ വന്നോ,, കയറി ഇരിക്ക്,,,, ഊണ് കഴിക്കേണ്ടെ,,, " അവളെ കണ്ടിട്ടും യാതൊരു ഭാവ വ്യത്യാസവും കൂടാതെയായിരുന്നു അവരുടെ സംസാരം,, അതൊരു ആശ്വാസം തന്നെയായിരുന്നു അവൾക്കും,,,, അവൾ മെല്ലെ ഉള്ളിലേക്ക് കടന്നു,,, സോഫയിൽ ഇരുന്നവർ എഴുന്നേറ്റു വന്നു ആദിയെ ഒന്ന് കെട്ടിപിടിച്ചു അവളെ ഒരു വാത്സല്യത്തോടെ നോക്കി ടേബിളിലെക്ക് പോയി,,,

അർജുൻ അവളുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു,,, അവളുടെ തലയിൽ ഒന്ന് കൊട്ടി,,, അർജുന്റെ സാനിധ്യത്തിൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,,, എങ്കിലും അവൾ പാട് പെട്ടു അവനെ ഒന്ന് നോക്കിയതും അവൻ നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു നിന്നത്,,, "എന്താടി പൊട്ടി കണ്ണ് നിറക്കുന്നത്,,,,നിന്റെ ആദി പറഞ്ഞല്ലോ അവിടെ ഒരാൾ ചെവി തിന്നുകയായിരുന്നു എന്ന്,,,, എന്നിട്ട് എവിടെ,, മിണ്ടാട്ടം ഇല്ലാത്ത ഇതിനെയാണോ പറഞ്ഞത്,,, " അവളിൽ നിന്നും നോട്ടം ആദിയിലേക്ക് മാറ്റി കൊണ്ട് അവൻ പറഞ്ഞതും അവൾ കുറുമ്പോടെ മുഖം കയറ്റി,,, "എനിക്ക് മിണ്ടാട്ടം ഒക്കെയുണ്ട് ട്ടൊ,,,,

ഈ അജുവേട്ടൻ എന്നെ കളിയാക്ക,,," അവളുടെ സംസാരം കേട്ടു ബാക്കിയുള്ളവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു,,, "ഓഹോ അപ്പൊ നാക്ക് ഉണ്ടല്ലേ,,, ഞങ്ങളെ കൂട്ടാതെ ട്രിപ്പ്‌ അടിച്ചതും പോരാ,,, ഞാൻ കളിയാക്കിയതാ കുറ്റം,,, " അവളെയും കൂട്ടി ടേബിളിനരികിൽ ഇരുന്നു കൊണ്ട് അർജുൻ പറഞ്ഞതും ഭക്ഷണം വിളമ്പി കൊണ്ട് അവൾ ചിരിച്ചു,,,ഭക്ഷണം കഴിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു ഓരോ വിശേഷങ്ങളും,,, പോയ സ്ഥലങ്ങളും പരിജയപ്പെട്ടവരെ പറ്റിയും,,,, എല്ലാം മിണ്ടാതെ കെട്ടു ഇരിക്കുമ്പോൾ എല്ലാവരിലും സന്തോഷം ആയിരുന്നു,, പഴയ തത്തയെ തിരികെ ലഭിച്ചതിൽ ഉള്ള സന്തോഷം,,,,,,......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story