പ്രണയമഴ-2💜: ഭാഗം 42

pranayamazha thasal

എഴുത്തുകാരി: THASAL

ഭക്ഷണം കഴിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു ഓരോ വിശേഷങ്ങളും,,, പോയ സ്ഥലങ്ങളും പരിജയപ്പെട്ടവരെ പറ്റിയും,,,, എല്ലാം മിണ്ടാതെ കെട്ടു ഇരിക്കുമ്പോൾ എല്ലാവരിലും സന്തോഷം ആയിരുന്നു,, പഴയ തത്തയെ തിരികെ ലഭിച്ചതിൽ ഉള്ള സന്തോഷം,,,,,, അർജുൻ ചെറു പുഞ്ചിരിയോടെ അവളെ നോക്കി ഇരുന്നു,,, ഇടക്ക് ഭക്ഷണം വായിൽ വെച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുന്ന അവളെ കണ്ട് അവൻ ഒരു ഗ്ലാസ്‌ വെളളം നീട്ടി,,, അവൾ അത് വാങ്ങി കുടിച്ചു പിന്നെയും സംസാരം തുടങ്ങിയപ്പോൾ അവന്റെ കണ്ണുകൾ ആദിയിൽ എത്തി,,, അത് പക്ഷെ തത്തയിൽ അല്ലായിരുന്നു,,, തന്നിൽ തറഞ്ഞു നിൽക്കുകയായിരുന്നു,,, ആരുടെ മുന്നിൽ അഭിനയിച്ചു ഫലിപ്പിച്ചാലും ആദിക്ക് മുന്നിൽ അതൊരു പ്രയാസം തന്നെ ആയിരുന്നു,,, ചുണ്ടിലെ പുഞ്ചിരി നില നിർത്തി ആദിയെ നോക്കിയപ്പോഴും അവന്റെ കണ്ണുകൾ സ്ഥാനം തെറ്റിയില്ല,,,, ഇനി ഇരുന്നാൽ ഒരു പക്ഷെ സങ്കടം പുറമെ വരും എന്ന ചിന്തയിൽ അവൻ വേഗം തന്നെ എഴുന്നേറ്റു പോയി,,,, അവന്റെ പോക്ക് എന്ത് കൊണ്ടാണ് എന്ന് ആരെക്കാളും നന്നായി ആദിക്ക് അറിയാമായിരുന്നു,,,,എല്ലാവർക്കും മുന്നിൽ അഭിനയിക്കുമ്പോൾ ഉള്ളിൽ അവൻ കരയുകയാണ് എന്ന് ആദി പറയാതെ തന്നെ അറിഞ്ഞു,,,, അത് നേരെ തത്തയിലേക്കും നീണ്ടു,,,,

*അവളും വലിയ നടിയാണ്,,,, *കണ്ണുകൾ നിറയുമ്പോഴും ചുണ്ടിൽ പുഞ്ചിരി വെച്ച് തമാശ പറയുന്ന തത്തയെ കണ്ട് അവന്റെ ഉള്ളം മെല്ലെ മന്ത്രിച്ചു,,,, കണ്ണുകൾക്ക് ഇടയിൽ ആരും കാണാതെ പോയ കണ്ണുനീർ തുടച്ചു കളഞ്ഞു അവൾ വീണ്ടും പുഞ്ചിരിക്കുമ്പോൾ അവന് സന്തോഷം ആയിരുന്നു,,, ആ പഴയ തത്ത തിരികെ വന്നു എന്ന സന്തോഷം,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "അർജു.... " ബാൽകണിയിൽ ഇരിക്കുന്ന അർജുനരികിൽ ചെന്നിരുന്നു കൊണ്ട് അവൻ വിളിച്ചു,,, ഏതോ ലോകത്ത് എന്ന പോലെ ഞെട്ടി ഉണരുമ്പോഴും അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,,, "ചിരിക്കേണ്ട എനിക്കറിയാം,,, ആ പുഞ്ചിരിയിൽ നീ എത്ര മാത്രം വേദനിക്കുന്നുണ്ട് എന്ന്,,,, " അവന്റെ തോളിൽ ഒന്ന് തട്ടി ആദി പറഞ്ഞതും അവൻ പിന്നെയും പുഞ്ചിരിച്ചു,,, "വേദന ഇല്ല എന്ന് പറഞ്ഞാൽ കള്ളം ആകും,,, പക്ഷെ പുഞ്ചിരി അത് ആത്മാർത്ഥമായി തന്നെയാണ്,,,,കാരണം എനിക്ക് കരയാൻ താല്പര്യം ഇല്ല,,, അതിലൂടെ ഒരു ഓർമയും എന്നിൽ നിന്നും അടർത്തി മാറ്റാനും,,," പറയുമ്പോൾ ഒരിക്കൽ പോലും അർജുന്റെ കണ്ണുകൾ ആദിയെ തേടി ചെന്നില്ല,,, ആദി മനസിലാക്കുകയായിരുന്നു കൃഷ്ണ എന്ന വേര് അർജുനിൽ അത്രമാത്രം പടർന്നു കയറി എന്ന്,,, എന്ത് കൊണ്ടോ അവനോട് അത് വേണ്ടാ എന്ന് പറയാൻ മനസ്സനുവദിച്ചില്ല,,,

ആദി അവന്റെ അരികിൽ തന്നെ ഇരുന്നു,,, ഒരു വാക്ക് പോലും മിണ്ടിയില്ല,,, രണ്ട് പേരുടെയും കണ്ണുകൾ താഴെ ഗാർഡനിൽ ഇരുന്ന് ബാക്കിയുള്ളവരുടെ ചെവി തിന്നുന്ന തത്തയിൽ ആയിരുന്നു,,, "എന്തൊരു അഭിനയം ആണ് ആദി,,,, അതിന്റെ ഉള്ളിൽ ഇപ്പോഴും കെടാതെ കിടക്കുന്നുണ്ട് ആ സങ്കടം,,,,നമുക്ക് വേണ്ടി ചിരിക്കേണ്ടി വരുന്നു,,, " അർജുൻ പറഞ്ഞു നിർത്തി,,, ആദി ഒന്ന് പുഞ്ചിരിച്ചു,,, "അത് തത്തയാണ് അർജു....അവൾ കരയില്ല എന്ന് തീരുമാനിച്ചാൽ ആര് വിചാരിച്ചാലും ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്നും പൊഴിയില്ല,,, അവളുടെ സന്തോഷം നമ്മളാ,,,, ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി എന്തും സഹിക്കാൻ അവൾ തയ്യാറാകും,,, എനിക്കും അറിയാം ഉള്ളിൽ നിലവിളിക്കുന്നുണ്ടാകും,,,,പക്ഷെ അവൾ ഇങ്ങനെ മതി,,, എല്ലാ സങ്കടങ്ങളും കെട്ടടങ്ങും എന്ന് കരുതി നിന്നാൽ അതിന് സാധിക്കാതെ വരും,,, അത് എന്റെ തത്തമ്മക്ക് നല്ലോണം അറിയാം,,,,, " അവന്റെ വാക്കുകളിൽ അഭിമാനവും കലർന്നിരുന്നു,,, അർജുന്റെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഇന്ന് തന്നെ കയറണോടി നിനക്ക്,,,, " ഹോസ്റ്റലിന്റെ മുന്നിൽ ബുള്ളറ്റിൽ ഇരുന്നു കൊണ്ട് ആദി ചോദിച്ചതും അവൾ ചുണ്ടിൽ ചെറു പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് അലസമായി കിടക്കുന്ന അവന്റെ മുടി ഇഴകളെ ഒന്ന് തട്ടി കൊണ്ട് തലയാട്ടി,,,,

"മിസ്സ്‌ ചെയ്യും,,,,,,, " അവൻ അവളുടെ കൈ വിരലുകളിൽ ഒന്ന് മുത്തി കൊണ്ട് പറഞ്ഞു,,, "ആ ജനാല നിനക്ക് വേണ്ടി എപ്പോഴും തുറന്ന് കിടക്കും,,,, " അവൾക്ക് മറുപടി അത്രയേ ഉണ്ടായിരുന്നൊള്ളൂ,, അവന്റെ കവിളിൽ കൈ ചേർത്ത് വെച്ചു,,,, ഹോസ്റ്റലിന് പുറത്ത് ആരുടെയൊക്കെയോ ശ്രദ്ധ അവരിൽ പതിയുന്നുണ്ടായിരുന്നു,,, പക്ഷെ അവർക്ക് അതൊരു കാര്യമേ അല്ലായിരുന്നു,,, ചെറു ചിരിയോടെ ഹോസ്റ്റലിന് ഉള്ളിലേക്ക് കടക്കുമ്പോൾ ഹൃദയം എന്തിനെന്നില്ലാതെ മിഡിക്കുന്നുണ്ടായിരുന്നു,, ഒരിക്കൽ കൂടി തന്നെ നോക്കി ഇരിക്കുന്ന ആദിയെ തിരിഞ്ഞു നോക്കി കൊണ്ട് അവൾ ഉള്ളിലേക്ക് കടന്നു,,, പലരുടെയും നോട്ടം അവളിൽ എത്തിയിരുന്നു,, അതിനെ എല്ലാം പാടെ അവഗണിച്ചു കൊണ്ട് അവൾ റൂമിലേക്ക്‌ കടന്നു,,, ഹൃദയം ആദ്യത്തേക്കാൾ ശക്തമായി മിഡിക്കാൻ തുടങ്ങി,,,, അവിടെ ഓരോ അണുവിലും കൃഷ്ണയുടെ സാനിധ്യം അവൾ തിരിച്ചറിഞ്ഞു,,, ഉള്ളിൽ അത് വരെ അടക്കി വെച്ചിരുന്ന സങ്കടത്തേ കണ്ണീരിന്റെ രൂപത്തിൽ ഒഴുക്കി വിട്ട് അവൾ ആശ്വാസിക്കുകയായിരുന്നു,,, അവൾ മെല്ലെ ബെഡിനരികിൽ ഇട്ടിരിക്കുന്ന ടേബിളിൽ പോയി ഇരുന്നു,,,അവിടം മൊത്തം കൃഷ്ണയുടെ ഓർമ്മകൾ മാത്രം ആയിരുന്നു,,, കണ്ണുകൾ ഇറുകെ അടച്ചു അവൾ അതിൽ തല ചായ്ച്ചു കിടന്നു,,,

"നിന്നെ മറക്കാൻ പറ്റുന്നില്ലല്ലോ കൃഷ്ണ,,,,," അവളുടെ വാക്കുകൾ മുറിഞ്ഞു,,,,പെട്ടെന്ന് അവളുടെ ചിന്തയിലേക്ക് ആദിയുടെ വാക്കുകൾ വന്നു പതിഞ്ഞു,,, "കൃഷ്ണ നമുക്ക് ചുറ്റും ഉണ്ട്,,, നിന്റെ കണ്ണുനീർ അത് അവളെ ആകും ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുക,,,, " അവൾ പെട്ടെന്ന് തന്നെ കണ്ണുകൾ തുടച്ചു മാറ്റി,, ചുണ്ടിൽ ചെറു ചിരി വിരിയിച്ചു,,, മെല്ലെ ബെഡിൽ കയറി ഇരുന്ന് ജനാല ഒന്ന് തുറന്നതും കണ്ടു തന്നെയും നോക്കി നിൽക്കുന്ന ആദിയെ,,, അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉണ്ടായിരുന്നു,,,, എല്ലാം അറിയാവുന്ന കണക്കെ,,, അവളും ഒരു പുഞ്ചിരി നിറച്ചു കൊണ്ട് ജനാല കമ്പിയിൽ തല വെച്ച് അവനെ നോക്കി കിടന്നു,, ഹോസ്റ്റലിന്റെ ഒറ്റപ്പെടലിൽ അവളെ ഒരിക്കലും തനിച്ചാക്കില്ല എന്ന പോലെ അവന്റെ കണ്ണുകൾ ഒരിക്കൽ പോലും അവളിൽ നിന്നും മാറിയിരുന്നില്ല,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ഡോ തന്റെ ഫോൺ.... " ഫോണുമായി കയറി വന്ന നീതു അത് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ അത് വാങ്ങി,,, "താങ്ക്യൂ ചേച്ചി,,, " അവൾ നീതുവിനെ നന്ദി പൂർവ്വം നോക്കി കൊണ്ട് പറഞ്ഞു,, പക്ഷെ അത് വെറും ഒരു ഭംഗി വാക്ക് മാത്രം അല്ലായിരുന്നു,,,

എല്ലാവരും അകറ്റിയ സമയത്ത് ചേർത്ത് പിടിച്ചതിനും കൂട്ട് കിടന്നതിനും മനസ്സ് കൈ വിട്ട് പോകും എന്ന അവസ്ഥയിൽ ധൈര്യം പകർന്നതിനും എല്ലാം അവൾ കടപ്പെട്ടിരുന്നു,,, നീതു അവളുടെ മുടി ഇഴകളിൽ ഒന്ന് തലോടി,,, "its ok.... താൻ ഓക്കേയല്ലെ,,,, " "മ്മ്മ്... " ചിരിയോടെ തന്നെ അവൾ മൂളി,,, "താൻ പോയ ശേഷം ഇതിലേക്ക് തന്റെ അപ്പയും അമ്മയും പിന്നെ ഒരു ചേട്ടനും വിളിച്ചിരുന്നു,,, അവരോടൊക്കേ താൻ ഒരു ക്യാമ്പിന് പോയി എന്ന പറഞ്ഞിരിക്കുന്നത്,,,, " അവൾ പറയുന്നതിനനുസരിച്ച് തത്ത തലയാട്ടി,, "എന്ന താൻ കിടന്നോ,,,, ഞാൻ നിൽക്കണോ ഇവിടെ,,, " "വേണ്ടാ ചേച്ചി,,, എനിക്കിപ്പോ പ്രശ്നം ഒന്നും ഇല്ല,,, " അവൾ നീതുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു,, നീതുവിന്റെ നോട്ടം മെല്ലെ മെൻസ് ഹോസ്റ്റലിൽ നിന്നും ഇങ്ങോട്ട് നോക്കുന്ന ആദിയിൽ ചെന്ന് പതിഞ്ഞു,,, "താൻ ശരിക്കും ലക്കി ആണ് ട്ടൊ,,,, ഇത്രയും കേറിങ് ആയ ഒരു പാർട്ണർ അത് എല്ലാവരും കൊതിക്കുന്ന കാര്യം ആണ്,,, " അവൾ പറഞ്ഞതും തത്ത ആകാംഷയോടെ അവളെ നോക്കി,,, "ഞാനും ആദിത്യയും ഡിഗ്രി മുതൽ ഒരുമിച്ച് പഠിക്കുന്നതാ,,,,, അറിയാമായിരിക്കും പ്രിയയെ,,,,,, അവർ തമ്മിൽ ഉള്ള പ്രണയം കണ്ട് എല്ലാവർക്കും അസൂയ ആയിരുന്നു,,,പക്ഷെ പിന്നീട് അത് അവസാനിച്ചു എന്നറിഞ്ഞപ്പോൾ അത്ഭുതം ആയിരുന്നു,,, അതോടൊപ്പം എല്ലാവരോടും റൂട് ആയി പെരുമാറുന്ന ആദിത്യയെ കണ്ടും,,,, എപ്പോഴും പുഞ്ചിരിച്ചു നടക്കുന്നവന്റെ ചുണ്ടിൽ ഒരിക്കൽ പോലും അത് തെളിയാതെ വന്നു,,,

പിന്നീട് അവൻ ഇന്ന് കാണുന്ന രൂപത്തിൽ ആയപ്പോൾ തന്നെ ഒരു സംശയം ഉണ്ടായിരുന്നു,, പിന്നീട് ആണ് അറിഞ്ഞത് അതിന് കാരണം താൻ ആണെന്ന്,,, ശരിക്കും ഒരുപാട് ഹാപ്പി തോന്നുന്നു,,,,,നിങ്ങൾ തമ്മിൽ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട്,," നീതു പറഞ്ഞു നിർത്തി,,, ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തിയതും തത്തയും ഒന്ന് പുഞ്ചിരിച്ചു,,, നീതു പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു,,, തത്ത അവളെ നോക്കി നിൽക്കുകയായിരുന്നു,,, ഡോറിന്റെ അരികിൽ എത്തിയതും നീതു ഒന്ന് കൂടെ തിരിഞ്ഞു നോക്കി,,, "പിന്നെ തന്നോട് ചെയ്തതിന് സോറിട്ടൊ,,, അന്ന് എന്തോ ഒരു മൂഡിൽ ചെയ്തു പോയതാണ്,,, ആദിത്യ അന്ന് അങ്ങനെ പ്രതികരിച്ചപ്പോഴും തന്നെ അന്ന് അവിടെ കണ്ടപ്പോഴും ആണ് ഞാൻ എത്ര വലിയ തെറ്റാണ് ചെയ്തത് എന്ന് ബോധ്യമായത്,,,,,i am really sorry.... " നീതു അത് മാത്രം പറഞ്ഞു അവൾക്ക് പറയാൻ ഉള്ളത് പോലും കേൾക്കാതെ പുറത്തേക്ക് നടന്നു,,, തത്ത അവൾ പോയ വഴിയേ നോക്കി ഇരിക്കുകയായിരുന്നു,,, പെട്ടെന്ന് ഫോൺ റിങ് ചെയ്തതും അവൾ വേഗം അതിലേക്കു നോട്ടം മാറ്റി,,, ഫോണിൽ തെളിഞ്ഞു നിൽക്കുന്ന ആദിയുടെ ഫോട്ടോ കണ്ട് അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു,,, അവൾ അത് അറ്റന്റ് ചെയ്തു മെൻസ് ഹോസ്റ്റലിൽ നിന്നും തന്നെ നോക്കുന്ന ആദിയിലേക്ക് കണ്ണുകൾ പായിച്ചു,,,

"തത്തമ്മേ.... " "എന്തോ... " അവളും ചിരിയോടെ വിളി കേട്ടു,,,, "നീ ഓക്കേയല്ലെ,,,, " "എന്താ ആദി,,,, ഒറ്റയ്ക്ക് ആകുമ്പോൾ ഞാൻ വല്ല കടും കയ്യും ചെയ്യും എന്ന് കരുതിയിട്ടാണോ ഇങ്ങനെ നോക്കി നിക്കുന്നത്,,,, " അവൾ ഒരു കളിയാക്കലോടെ ചോദിച്ചു,,, അവൻ ജനലിൽ കൈ വെച്ച് അവളെ നോക്കി നിൽക്കുകയായിരുന്നു,,, "ആണെന്ന് കൂട്ടിക്കോ,,,, എനിക്ക് സ്നേഹിക്കാനും ദേഷ്യപ്പെടാനും ഈ ലോകത്ത് എന്റെ അമ്മ കഴിഞ്ഞാൽ നീ മാത്രമേ ഒള്ളൂ പെണ്ണെ,,, നിന്നെ അങ്ങനെ നഷ്ടപ്പെടുത്താനോ അതിന്റെ പേരിൽ ഒരു റിസ്ക് എടുക്കാനോ എനിക്കാകില്ല,,,,, " അവൻ പറഞ്ഞു നിർത്തിയതും അവളുടെ കണ്ണുകൾ നിറഞ്ഞു,,,,ഓർമ വെച്ച നാൾ മുതൽ ഒരാളിൽ നിന്നും ഇങ്ങനെ ഒരു വാക്ക് അവൾ കേട്ടിട്ടില്ല,,, എന്നും അവഗണിച്ചു നടക്കുന്ന അപ്പയെ ഒരു നിമിഷം മനസ്സിൽ തെളിഞ്ഞു വന്നു,,, ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് സ്നേഹിച്ചു എങ്കിൽ,,,, "എന്താടി പെണ്ണെ ഒന്നും മിണ്ടാത്തെ,,, " "എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത്,,, ഒരുപക്ഷെ ഞാൻ എങ്ങാനും നിന്നെ ഒഴിവാക്കി കളഞ്ഞാലോ,,, " അതിനൊരു ഉത്തരം അവന്റെ പുഞ്ചിരിയായിരുന്നു,,, "കളയില്ലല്ലോ,,,,,എന്റെ തത്തമ്മയെ എനിക്കറിയാമല്ലോ,,,, ഇനി ഈ വക സംസാരം ഒന്നും വേണ്ടാ,,,കേട്ടല്ലോ,,,, "

അവൻ ചോദിച്ചതും അവൾ ഒന്ന് തലയാട്ടി,,, "എന്തെങ്കിലും പറയടി പെണ്ണെ,,, " അവൻ പറഞ്ഞതും അവൾ എന്തോ ആലോചിച്ചു നിൽക്കുകയായിരുന്നു,,, "ആ പിന്നെ നീതു ചേച്ചി ഫോൺ തരാൻ വന്നിരുന്നു,,, എന്നിട്ട് എന്നോട് പറയാ ഞാൻ ഭയങ്കര ലക്കി ആണെന്ന്,,, പിന്നെ,,,,, " അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,, വേണ്ട ഇടത്ത് മൂളിയും വേണ്ടിടത്ത് നിശബ്ദമായും അവൻ എല്ലാം കേട്ടു ഇരുന്നു,, കണ്ണുകളിൽ ഉറക്കം മൂടുന്നത് അറിഞ്ഞിട്ടും ഫോൺ വെച്ചില്ല,,,, പതിയെ അവളുടെ സംസാരം നിലച്ചതോടെ അവൻ നോക്കിയപ്പോൾ റൂമിലെ അരണ്ട വെളിച്ചത്തിൽ കണ്ടു ഉറങ്ങി കിടക്കുന്ന തത്തയെ,,, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു,,, അവൻ ഫോൺ ഒന്ന് ഓഫ് ചെയ്തു കൊണ്ട് അവിടെ തന്നെ ഇരുന്നു,,, എന്ത് കൊണ്ടോ ഒരു നിമിഷം പോലും അവളെ കാണാതിരിക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല,,,, അത്രമാത്രം അവൾ അവനിൽ പടർന്നു കഴിഞ്ഞിരുന്നു,,,,.....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story