പ്രണയമഴ-2💜: ഭാഗം 43

pranayamazha thasal

എഴുത്തുകാരി: THASAL

കോളേജ് ഗേറ്റ് കടക്കുമ്പോൾ അവൾ കണ്ടു മെയിൻ ഗേറ്റിന് പുറത്തും ചുറ്റുമതിലിലും പതിപ്പിച്ച കൃഷ്ണയുടെ പുഞ്ചിരി നിറഞ്ഞ മുഖത്തെ,,,,,,അവൾ പോലും അറിയാതെ അവളുടെ കാലുകൾ അങ്ങോട്ട്‌ ചലിച്ചു,,, പോസ്റ്ററിന് മുകളിൽ മെല്ലെ കൈ വെച്ച് തഴുകി,,, പുഞ്ചിരി നിറച്ചു നിൽക്കുന്ന കൃഷ്ണയുടെ മുഖത്ത് മെല്ലെ തലോടി,,, തത്തയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,,, അത് മെല്ലെ ഫോട്ടോക്ക് താഴെ ചുവന്ന നിറത്തിൽ എഴുതി വെച്ചിരിക്കുന്ന *ആദരാഞ്ജലികൾ *എന്ന വരിയിൽ എത്തി നിന്നു,,,,, ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത സത്യം,,,,, തന്റെ കൃഷ്ണ ഇന്ന് ജീവനോടെ ഇല്ല,,,, *"കൃഷ്ണ മരിച്ചു പോയടി,,, ഇനി എങ്കിലും നീ അതൊന്നു മനസ്സിലാക്ക്... *" ഭ്രാന്തിയായി മാറിയ അവസരത്തിൽ തന്നെ അണച്ചു പിടിച്ചു കൊണ്ട് ആദി പറഞ്ഞ ആ വാക്കുകൾ പിന്നെയും അവളുടെ കാതുകളിൽ വന്നു പതിച്ചു,,,, ആ നിമിഷത്തെ നിശബ്ദത ഇവിടെയും ബാധിച്ച പോലെ,,, മരിച്ചു..... എന്നെ വിട്ടിട്ടു പോയി,,,, അവളുടെ ഉള്ളം മെല്ലെ മന്ത്രിച്ചു,,, അവൾ ചിന്തയിൽ നിന്നും ഉണരുമ്പോൾ കണ്ടു തന്നെ സഹതാപത്തോടെ നോക്കുന്ന ഒരുപാട് കണ്ണുകളെ,,, മരണം അത് സഹതാപം നിറക്കേണ്ട ഒന്നാണോ,,, എങ്കിലും അവൾ അവർക്ക് നേരെ ഒരു പുഞ്ചിരി നൽകി കൊണ്ട് അവിടെ നിന്നും നടന്നകന്നു,,,, കൃഷ്ണയുടെ കൂട്ട് ഇല്ലാതെയുള്ള ആദ്യ യാത്ര,,,, ഈ വഴികളിലൂടെ ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞും നടന്നിരുന്ന കൃഷ്ണയെ അവളുടെ ഉള്ളം വീണ്ടും ഓർമിപ്പിച്ചു,,,

മറക്കാൻ ശ്രമിക്കുമ്പോൾ ആഴത്തിൽ പിന്നെയും ഓർമകളുടെ ഉന്നതിയിൽ എത്തുന്ന ചിലർ ഉണ്ട്,,, അതിൽ കൃഷ്ണയും കടന്നു കൂടിയത് വേദനയോടെ അവൾ അറിഞ്ഞു,,, എങ്കിലും ആ ഓർമ്മകൾ പോലും ഉള്ളിൽ ഒരുപാട് സന്തോഷം നൽകും പോലെ,,, തനിക്ക് ചുറ്റും ഉള്ളവരുടെ സന്തോഷം അത് മാത്രം കണ്ട് കൊണ്ട് അവൾ ഒരു പുഞ്ചിരിയോടെ നടന്നു,,, അല്പം ഉള്ളിൽ എത്തിയതും കണ്ടു തണൽ മരത്തിന് ചുവട്ടിൽ മനോഹരമായി വരച്ചു വെച്ചിരിക്കുന്ന കൃഷ്ണയുടെ മുഖം,,, അതിന് താഴെയായി സ്റ്റുഡെന്റ്സ് പനിനീർ പൂക്കൾ അർപ്പിക്കുന്നുണ്ട്,,,,,ചിലർ കണ്ണീരോടെ യാത്ര പറയുന്നുണ്ട്,,,, അവളും അങ്ങോട്ട്‌ നടന്നു,,,, കുറച്ചു അകലെയായി വെച്ചിരിക്കുന്ന ബോട്ടിലിൽ നിന്നും ഒരു പനിനീർ പൂവ് എടുത്ത് അവളും അതിനരികിലേക്ക് നടന്നു,,, ആ ചിത്രത്തിന് മുന്നിൽ സമർപ്പിച്ചു അവൾ ഒരു നിമിഷം ആ നിറഞ്ഞ പുഞ്ചിരി നോക്കി നിന്നു,,, ഒരിക്കൽ പോലും ഒരു വാക്ക് കൊണ്ട് പോലും ആരെയും ദ്രോഹിക്കാതെ സ്നേഹം കൊണ്ട് പൊതിയുന്ന കൃഷ്ണ അത് എല്ലാവരിലും ഇന്ന് ഒരു വിങ്ങൽ ആയി അവസാനിച്ചു,,,, അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു,,, ഇപ്രാവശ്യം അവൾക്ക് കണ്ണീരിനെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,, അവൾ പെട്ടെന്ന് തന്നെ അവിടെ നിന്നും നടന്നകന്നു,,,,

പല വട്ടം പൊട്ടിഎന്നുള്ള കൃഷ്ണയുടെ വിളി കാതുകളിൽ പതിഞ്ഞു,,, പക്ഷെ ഒരു നിമിഷം പോലും അവൾ തിരിഞ്ഞു നോക്കിയില്ല,,, കാരണം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു സ്നേഹം കൊണ്ട് തോൽപ്പിച്ച സൗഹൃദം എന്തെന്ന് കാണിച്ചു തന്ന തന്റെ കൃഷ്ണ ഇന്ന് ഇല്ല എന്ന സത്യം,,,,,ഒരു യാത്ര ചോദിക്കൽ പോലും ഇല്ലാതെ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു പ്രിയപ്പെട്ടവർക്ക് ഒരു വേദന സമ്മാനിച്ചു അവൾ എന്നെന്നേക്കുമായി തങ്ങളിൽ നിന്നും അകന്നു എന്ന്,,,,, തണൽ മരത്തിന്റെ ചുവട്ടിൽ കൃഷ്ണയുടെ ചിത്രത്തേ തട്ടി തഴുകി മന്ത മാരുതൻ കടന്നു പോയി,,, അന്തരീക്ഷം മുഴുവൻ പനിനീർ പുഷ്പത്തിന്റെ ഗന്ധം നിറഞ്ഞു നിന്നു,,,, ആ ഗന്ധത്തേ തന്റെ നാസികയിലേക്ക് ആവാഹിച്ചു കൊണ്ട് അതിന് പിറകിൽ അർജുൻ ഇരിപ്പുണ്ടായിരുന്നു,,, കണ്ണുകൾ അസ്തമയ സൂര്യൻ കണക്കെ ചുവന്നിട്ടുണ്ട് എങ്കിലും ചുണ്ടിൽ മായാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, തന്നെ തലോടി പോകുന്ന മന്തമാരുതന് തന്റെ പെണ്ണിന്റെ ഗാന്ധി അവൻ തിരിച്ചറിഞ്ഞു,,, *പോയിട്ടില്ല അല്ലേ * അവൻ മെല്ലെ മന്ത്രിച്ചു,,, ഭ്രാന്തമായ പ്രണയം യുക്തിയെ മറച്ചുവോ,,,,,അവന്റെ കണ്ണുകളിൽ എല്ലാ മുഖങ്ങൾക്കും കൃഷ്ണയുടെ ച്ഛായയായിരുന്നു,,, കേൾക്കുന്ന ഓരോ സ്വരങ്ങളും അവളുടെതും,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

സമയം ആർക്ക് വേണ്ടിയും കാത്തു നിന്നില്ല,,,,, അത് പൊഴിഞ്ഞു വീണു കൊണ്ടിരുന്നു,,, നിമിഷങ്ങൾ ദിവസങ്ങളിലേക്കും അത് മാസങ്ങളിലേക്കും കടന്നു പോയി,,,, ആദിയുടെയും അർജുന്റെയും എക്സാം എല്ലാം കഴിഞ്ഞ് അവർ കോളേജിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങി,,,, എല്ലാവരും ജോലിക്ക് ശ്രമിച്ചു,,,, നാട്ടിലേക്ക്‌ പലപ്പോഴായി ആദിയെ വിളിച്ചു എങ്കിലും അവൻ അതിന് താല്പര്യം പ്രകടിപ്പിക്കാതെ അവിടെ തന്നെ നിന്നു,,,,, മാസങ്ങൾ കൊല്ലങ്ങളിൽ അവസാനിച്ചു,,,തത്ത ഡിഗ്രി ലാസ്റ്റ് ഇയർ ആയി,,,അതിനിടയിൽ കുറ്റബോധവും തളർന്ന മനസ്സും ശരീരത്തേ കൂടി തളർത്തി ആദിയുടെ അപ്പ എന്നെന്നേക്കുമായി ഈ ലോകത്ത് നിന്ന് വിട വാങ്ങി,,, ഹൃദയം നുറുങ്ങുന്ന വേദനയിലും അവൻ ഒരിക്കൽ പോലും അദ്ദേഹത്തെ മുഖത്തേക്ക് പോലും നോക്കാൻ തയ്യാറായില്ല,,, അവന്റെ മുന്നിൽ അദ്ദേഹത്തിന് ചതിച്ചവന്റെ മുഖം ആയിരുന്നു,,,,, അമ്മ തനിച്ചു ആയതിൽ പിന്നെ അവന് കേരളത്തിൽ നിൽക്കാൻ കഴിയാതെ വന്നു,,,, അവൻ നാട്ടിലേക്കു തിരിച്ചു,,,, പതിവായ ഫോൺ കാളിലൂടെയും ഇടയ്ക്കിടെ ഉള്ള കണ്ടു മുട്ടലിലൂടെയും ആദിയുടെയും തത്തയുടെയും പ്രണയം പൂത്തു തളിർത്തു,,, കാലങ്ങൾ മനുഷ്യന് മറവി സമ്മാനിക്കുന്നു,,, പക്ഷെ കൃഷ്ണ മറവിയിൽ പെട്ടില്ല,,,,

എങ്കിലും അവൾ ഒരു നോവായി അവശേഷിക്കുകയും ചെയ്തില്ല,,, ഒരുപാട് നല്ല ഓർമ്മകൾ തന്നവൾ ആയി അവൾ അവരുടെ മനസ്സിൽ എപ്പോഴും ജീവിച്ചു,,, അവളുടെ അമ്മക്കും അച്ഛനും അവർ നല്ല മക്കളായി,,,,, അർജുൻ,,,,,,പ്രണയത്തിന് മരണം ഇല്ലല്ലോ,,, "നീ എവിടെ ആയിരുന്നടി,,,, " ഫോൺ എടുത്ത പാടെ തത്ത കേട്ടത് ആദിയുടെ ചോദ്യം ആയിരുന്നു,, അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫിൽറ്ററിൽ നിന്നും പേപ്പർ ഗ്ലാസിലേക്ക് വെളളം പകർന്നു ഒരു മുറുക്ക് കുടിച്ചു,,,, "പ്രൊജക്റ്റ്‌ ഉണ്ടായിരുന്നു,,,,,ഫുഡ്‌ കഴിക്കാൻ കൂടി സമയം തരാതെ ആ കഷണ്ടി ഞങ്ങളെ ഇട്ടു പൊരിക്കുകയായിരുന്നു,,,, ഹൂ,,, ഇപ്പോഴാ രക്ഷപ്പെട്ടത്,,,,നോക്കിയപ്പോൾ കണ്ടു,, എന്തോരം മിസ്സ്‌ കാൾസാ,,,," അവൾ പ്രത്യേക ഈണത്തിൽ പറഞ്ഞതും മറുവശത്ത് കമ്പ്യൂട്ടറിൽ എന്തോ വർക്ക്‌ ചെയ്തു കൊണ്ടിരിക്കേ അവൻ ഒരു ചിരിയോടെ ചെയറിലേക്ക് ചാഞ്ഞു,,, "എന്താടി വിളിച്ചത് ബുദ്ധിമുട്ടായി തുടങ്ങിയോ,,,, " അവൻ നർമ്മത്തിൽ ആണ് ചോദിച്ചത് എങ്കിലും അത് അവളുടെ ഹൃദയത്തിൽ തന്നെ പതിച്ചു,,, ചുണ്ട് കൂർത്തു,,, അവൾ കയ്യിലെ പേപ്പർ ഗ്ലാസ്‌ കൈ കൊണ്ട് ചുളുക്കി,,,, "എന്താ തത്തമ്മേ മിണ്ടാത്തെ,,, " "പോടാ,,, എപ്പോഴും ഓരോന്ന് പറഞ്ഞു എന്നെ കരയിച്ചോണം,,,, ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ അങ്ങനെ,,, ഞാൻ പറയോ,,, എനിക്ക് ഇഷ്ടം ആയോണ്ടല്ലേ,,

പക്ഷെ നീ എപ്പോഴും എന്നെ സങ്കടപ്പെടുത്തും,,,, എനിക്ക് കരച്ചിൽ വരും,,, " അവൾ തല്ലു കൂടും വിധം പറഞ്ഞു,, ക്യാന്റീനിൽ ആരൊക്കെയോ അവളെ നോക്കുന്നുണ്ടായിരുന്നു,, അവൾ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവിടെ തന്നെ ഇരുന്നു,,, ദേഷ്യവും സങ്കടവും ഉച്ചിയിൽ എത്തിയിരുന്നു,,, "ഞാൻ വെറുതെ പറഞ്ഞതല്ലേടി,,,, " "വേണ്ടാ,,, ഒന്നും പറയണ്ട,,, ഞാൻ വെക്കുവാ,,, എന്നോട് മിണ്ടണ്ട,,, " അത്രയും പറഞ്ഞു കൊണ്ട് അവൾ ഫോൺ ഓഫ് ചെയ്തതും അവൻ ചിരിയായിരുന്നു,,, അവൻ വീണ്ടും വിളിക്കാൻ ശ്രമിച്ചു എങ്കിലും സ്വിച്ച് ഓഫ് ചെയ്തു വെച്ചിരുന്നു,,, "ഇന്നും വഴക്കണോ,,, " അവന്റെ ചിരിയും ഫോണിലേക്ക് നോക്കി ഇരുത്തവും കണ്ട് ഓഫീസിലെ മറ്റൊരു സ്റ്റാഫ്‌ ചോദിച്ചതും അവൻ ആ പെൺകുട്ടിയെ നോക്കി ഒന്ന് ചിരിച്ചു,,, "ചെറുതായി,,, " "ഇന്ന് കേരളത്തിലോട്ട് പോവുകയല്ലെ,,, പിന്നെ എന്തിനാ വഴക്ക്,,, " "അത് കൊണ്ടല്ലേ വഴക്കിട്ടത്,,,,ആ നോൺസ്റ്റോപ്പ്‌ ഇപ്പൊ ആകെ വേണ്ടായിരുന്നു എന്റെ എന്ന രീതിയിൽ ഇരിപ്പുണ്ടാകും,,,, ഇപ്പൊ തന്നെ തിരികെ വിളിക്കും,,, " പറഞ്ഞു തീരും മുന്നേ അവന്റെ ഫോണിലേക്ക് അവളുടെ കാൾ വന്നിരുന്നു,, അവൻ ഒരു ചിരിയോടെ ആ പെൺകുട്ടിക്ക് നേരെ ഫോൺ പൊക്കി കാണിച്ചു,,,

മെല്ലെ കാൾ കട്ട്‌ ചെയ്തു,, "ഇത് എന്ത് പണിയാഡോ,,, അത് സങ്കടപ്പെടില്ലേ,,,,അല്ലേൽ തന്നെ കഴിഞ്ഞ ആറ് മാസം താൻ കേരളത്തിലോട്ട് പോയിട്ടില്ല,,, താൻ വരുന്നത് ആ കുട്ടിയോട് പറഞ്ഞാൽ കുട്ടിക്ക് എത്ര സന്തോഷം ആകും,,, " "അതിനേക്കാൾ സന്തോഷം ആകും നേരിട്ട് കാണുമ്പോൾ,,,, അത് എനിക്ക് കാണണം,,, അതിന് വേണ്ടി കുഞ്ഞ ഒരു വിഷമം,,, അതൊക്കെ അവൾ സഹിക്കും,,,,ഇപ്പോൾ എന്നെ ചീത്ത വിളിക്കുന്നുണ്ടാകും,,,, " അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് ചെയറിലേക്ക് ചാഞ്ഞു കിടന്നു,, കണ്ണുകൾ നിറയെ തത്തയായിരുന്നു,,, ആ പെൺകുട്ടിയുടെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു,,, വന്ന നാൾ മുതൽ കേൾക്കാൻ തുടങ്ങിയ പേരാണ് തത്ത,,,, അവന്റെ സൗഹൃദം അതിനേക്കാൾ അവൾക്ക് താല്പര്യം തോന്നിയത് തത്തയോടുള്ള അവന്റെ അടങ്ങാത്ത പ്രണയം ആണ്,,,, അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു,,, അവൾ സിസ്റ്റത്തിലേക്ക് കണ്ണുകൾ മാറ്റുമ്പോഴും ആദി തന്റെ തത്തയുടെ അടുത്തായിരുന്നു,,,, പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയായിരുന്നു അവരുടെ പ്രണയവും,,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "ദുഷ്ടൻ,,,,, ഒന്ന് എടുത്താൽ എന്താ,,, ഓഹ്,, വലിയ അഭിമാനിയല്ലേ,,, നോക്കിക്കോ,,, ഇനി ഞാൻ മിണ്ടത്തില്ല,,,, " അവൾ ഓരോന്ന് പറഞ്ഞു കൊണ്ട് വീണ്ടും മൊബൈലിലേക്ക് നോക്കി,, അവനോട് ചേർന്ന് അവന്റെ നെഞ്ചിൽ തലവെച്ചു കിടക്കുന്ന ഒരു ഫോട്ടോ,,, അവൾ അത് മെല്ലെ സൂം ചെയ്തു അവനെ മാത്രം ഫോക്കസ് ചെയ്തു,,,

"ചിരിച്ചോ,,, ചിരിച്ചോ,,,എന്നെ വിഷമിപ്പിച്ച് ഇങ്ങനെ തന്നെ ചിരിച്ചോ,,, എനിക്കറിയാം ഉറങ്ങിയിട്ടുണ്ടാകും ദുഷ്ടൻ,,, ഉച്ച മുതൽ ഈ സമയം വരെ എത്ര പ്രാവശ്യം വിളിച്ചു,, ഒന്ന് എടുത്തുടെ,,,,മ്മ്മ്,,, ഇവിടെ എങ്ങാനും ഉണ്ടായിരുന്നു എങ്കിൽ ഞാൻ കൈ കടിച്ചു എടുത്തേനേ,,,, " അവൾ ഓരോന്ന് പറയുന്നുണ്ടായിരുന്നു,,, "എന്താ ചേച്ചി,,,, " ഉറക്കത്തിനിടയിൽ അപ്പുറത്തെ ബെഡിൽ നിന്ന് ജൂനിയർ പെൺകുട്ടി തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു,,,, "അതിന് നിന്നോടാരെങ്കിലും പറഞ്ഞോ,,, " "അപ്പൊ എന്നെ വിളിച്ചില്ലേ,,,, " "ടി പെണ്ണെ മര്യാദക്ക് ഉറങ്ങിക്കൊ,,,അല്ലേൽ തന്നെ മൂഡ് പോയി ഇരിക്കുകയാണ്,,,ഒറ്റ കടി അങ് വെച്ച് തന്നാൽ ഉണ്ടല്ലോ,,, " പറഞ്ഞു അവസാനിക്കും മുന്നേ ആ പെൺകുട്ടി തലയിലൂടെ പുതപ്പിട്ട് കിടന്നു,,, തത്ത മോന്തയും കൂർപ്പിച്ചു കൊണ്ട് നോട്ടം മെൻസ് ഹോസ്റ്റലിലേക്ക് ആക്കി,,, ഒരുപാട് കാലം പ്രണയം കൈ മാറിയ ഇടം,,, ചെറു നോട്ടത്തിലൂടെയും സംസാരത്തിലൂടെയും അവൻ തന്റെ ആരൊക്കെയോ ആയി മാറിയ,,,, പ്രണയം മുളപ്പിച്ചിടം,,,,, ഇന്ന് അത് അന്യമാണ്,,,,വേറെ ആരുടെയോ സ്വന്തം,,, അവളുടെ നോട്ടം ആദിയുടെ റൂമിനരികിലേക്ക് പാഞ്ഞു,,,, അവിടെ വേറെ ആരോ നിൽക്കുന്നുണ്ടായിരുന്നു,,, ആ ചെറുക്കന്റെ നോട്ടം തന്നിൽ എത്തി എന്നറിഞ്ഞതും അവൾ ജനാല കൊട്ടി അടച്ചു,,,,കാലങ്ങൾക്ക് അപ്പുറം അവന് വേണ്ടി തുറന്ന് വെച്ച ജനാലയും തന്നെ പ്രണയപൂർവ്വം ചെറു ചിരിയോടെ നോക്കി നിൽക്കുന്ന ആദിയും അവളുടെ ഓർമ്മകളിൽ തങ്ങി നിന്നു,,, അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

"മേഡം,,,, ആ പോഷൻ ക്ലിയർ ആയില്ല,,, " ക്ലാസിലെ പഠിപ്പി ഫ്രണ്ട്‌ ബെഞ്ചിൽ ഇരുന്നു പുസ്തകവും പെറുക്കി പോകാൻ നിന്ന മേഡത്തേ നോക്കി പറഞ്ഞതും അവർ വീണ്ടും ക്ലാസ്സ്‌ എടുക്കാം തുടങ്ങിയതും ക്ലാസിലെ ആണ്പിള്ളേര് മുതൽ തത്ത വരെ അവളെ പല്ല് കടിച്ചു നോക്കി,,, "അതിന്റെ തലക്ക് ആ പുസ്തകം വെച്ച് ഒന്ന് കൊടുക്ക്,,, " അല്പം മുന്നിൽ ഇരുന്നിരുന്ന നിമ്മിയെ നോക്കി തത്ത പറഞ്ഞു,, അവളും ചിരി ഒതുക്കാൻ പാട് പെടുന്നുണ്ടായിരുന്നു,,, "is it clear.... " മേഡം ഒരിക്കൽ കൂടി ചോദിച്ചു,,, എന്തോ പറയാൻ വന്ന പഠിപ്പിയെ പിന്നിലെ പെൺകുട്ടി വായ പൊത്തി പിടിച്ചു,,, "yes madam,,,, " തത്ത ഉറക്കെ വിളിച്ചു പറഞ്ഞു,,,അവർ പുറത്തേക്ക് പോയതും ഉള്ള പുസ്തകം എല്ലാം പെറുക്കി എടുത്തു കൊണ്ട് അവൾ പുറത്തേക്ക് നടന്നു,,,, അപ്പോഴേക്കും കയ്യിലെ ഫോൺ അടിച്ചിരുന്നു,,,,സ്ക്രീനിൽ ആദിയുടെ മുഖം തെളിഞ്ഞു വന്നതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു എങ്കിലും അത് മറച്ചു വെച്ചു കള്ള ഗൗരവത്തോടെ അവൾ ഫോൺ അറ്റന്റ് ചെയ്തു,,,, "മ്മ്മ്,,, എന്ത് വേണം,,,, " അവൾ ഗൗരവത്തോടെ തന്നെ ചോദിച്ചു,,, "എനിക്കൊരു തത്തമ്മയെ വേണമായിരുന്നു,,, തരാൻ പറ്റോ,,, " "സോറി മിസ്റ്റർ നമ്പർ മാറി,,,, ഞാൻ താര ശ്രീനിവാസൻ ആണ്,,,, " "അത് താര ആദിത്യ ആക്കാനും എനിക്ക് വലിയ സമയം വേണ്ടാട്ടൊ,,,,

" ഉരുളക്കുപ്പെരി പോലെയായിരുന്നു അവന്റെ മറുപടി,,, അവൾക്കും ചിരി വന്നിരുന്നു,,, "ഓഹോ അത്രക്ക് ധൈര്യമോ,,,," അവളുടെ സ്വരത്തിൽ ഒരു തമാശ കലർന്നു,,, "എന്റെ ധൈര്യം എല്ലാം ഞാൻ കാണിച്ചു തരാം,,, " "ആയിക്കോട്ടെ മാഷേ,,, ഞാൻ കണ്ടോളാം,,, ആ പിന്നെ ഞാൻ ഇന്നലെ നമ്മുടെ നീതു ചേച്ചിയെ കണ്ടായിരുന്നു,,, ചേച്ചിയും ചേച്ചിയുടെ ഹസ്ബൻഡും കൂടെ എങ്ങോട്ടോ പോവുകയായിരുന്നു,,, കുറെ നേരം സംസാരിച്ചു,,, " "എന്നിട്ട്,,, " "എന്നിട്ട് എന്താ,,, " "താരാ...." പിന്നിൽ നിന്നും ആരുടെയോ വിളി കേട്ടു അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി അവിടെ തന്നെയും നോക്കി നിൽക്കുന്ന കാർത്തിക്കിനെ കണ്ട് ധൃതിപ്പെട്ടു ഒന്ന് ചിരിച്ചു,,, "ഞാൻ പിന്നെ വിളിക്കാവേ,,,," അതും പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തു അവനെ സംശയത്തോടെ നോക്കി,, അവൻ അവളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി മുന്നോട്ട് നടന്നതും അവളും അവന്റെ കൂടെ നടന്നു,,, "തനിക്ക് ബുദ്ധിമുട്ടായോ,,,, ഒൺലി ഫൈവ് മിനിറ്റ്സ് ഒരു കാര്യം പറയാൻ ആയിരുന്നു,,, " "ഞാനും ഈ വഴി തന്നെയല്ലേ,,, its ok... " അവൾ യാതൊരു വിധ അനിഷ്ടവും കൂടാതെ പറഞ്ഞു,,, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,, അവന്റെ കണ്ണുകൾ ചുറ്റും നോക്കി നടക്കുന്ന തത്തയിലും,,, അവൻ മൗനമായി നടന്നു,,, "എന്താ പറയാൻ ഉള്ളത്,,, " ഗേറ്റ് എത്താൻ ആയതും അവൾ ഒന്ന് ചോദിച്ചു,, അവൻ ഒന്ന് വിയർത്തു,,, "ഒരുപാട് കാലം ആയി പറയണം എന്ന് കരുതി ഉള്ളിൽ കൊണ്ട് നടക്കുന്നതാണ്,,, പക്ഷെ പറയാൻ കഴിഞ്ഞില്ല,,,,

എന്തോ ഉള്ളിൽ ആരോ തടയും പോലെ,,, " അവൻ എന്തോ മുഖവുരയോടെ പറഞ്ഞു തുടങ്ങിയതും അവൾ ഒന്ന് നെറ്റി ചുളിച്ചു,,, "എന്താണ് കാര്യം,,,, " "അത്,,, എനിക്ക് തന്നെ ഇഷ്ടം ആണ്,,, ഇഷ്ടം എന്ന് പറഞ്ഞാൽ ഒരുപാട്,,, ഫസ്റ്റ് ഇയറിൽ തുടങ്ങിയതാ,,,, ഇത് വെറും ഒരു ഇൻഫാക്ചുവേഷൻ ആയി കണ്ട് തള്ളരുത്,,, ഒരുപാട് ഇഷ്ടം ആയതിന്റെ പേരിൽ പറയുന്നത,,," അവന്റെ വാക്കുകൾ അവളിൽ ഒരു ഞെട്ടൽ തന്നെ ഉണ്ടാക്കി,,, അവൾ കണ്ണുകൾ തള്ളി അവനെ നോക്കി,,, പിന്നീട് എന്തോ ഭാവത്തിൽ പിടഞ്ഞ കണ്ണുകൾ സ്ഥാനം തെറ്റിയതും അത് പിന്നീട് ഒരു പുഞ്ചിരി നിറയുന്നതും അവൻ അറിയുന്നുണ്ടായിരുന്നു,,, അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുമ്പോഴും അവൾ വേറെ ആരെയും ശ്രദ്ധിക്കാതെ പിടഞ്ഞു ഓടുന്നത് കണ്ട് അവൻ ഒരു സംശയത്തോടെ നോട്ടം മാറ്റിയതും കണ്ടു രണ്ട് കയ്യും വിടർത്തി അവളെ നോക്കി നിൽക്കുന്ന ആദിയെ,,, അവൾ ഓടി അവന്റെ കരവലയത്തിനുള്ളിൽ കയറി,,, സന്തോഷം കാരണം കണ്ണുകൾ നിറഞ്ഞിരുന്നു,,, കൂടാതെ ചുണ്ടിൽ ഒരു വിതുമ്പലും,,, അവൾ വാക്കുകൾ കിട്ടാതെ ചുറ്റും ആരെയും ശ്രദ്ധിക്കാതെ അവന്റെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി,,, അവനും അവൾക്ക് വിദേയപ്പെട്ടു ചെറു ചിരിയോടെ നോക്കി നില്ക്കുകയായിരുന്നു,,,

അവൾ വേഗം തന്നെ അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി,,,, "തത്തമ്മേ.... " "മിസ്സ്‌ചെയ്തു ആദി,,, " ആ ചുണ്ടുകൾ വിതുമ്പി,,, അവൾ ചിരിയോടെ അവളുടെ മുഖം പിടിച്ചുയർത്തി ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു,,, "ഞാൻ വന്നില്ലേ,,, " "എന്നാലും,,, ഒരുപാട് മിസ്സ്‌ ചെയ്തു,,, ഈ ആറ് മാസം,,, ഞാൻ എങ്ങനെയാ കഴിഞ്ഞ് കൂടിയത് എന്ന്,,,, എനിക്ക് ശ്വാസം മുട്ടി ആദി,,, " അവൾ സങ്കടം പ്രകടിപ്പിക്കാൻ കഴിയാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,, അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി,, "ഏയ്‌,,, തത്തമ്മേ,,,, ഈ സങ്കടം കാണാൻ ആണോ ഞാൻ വന്നത്,,,, ഒന്ന് ചിരിച്ചേ,,, ചിരിച്ചേ പെണ്ണെ,,, " അവൻ അവളുടെ താട പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന് വേണ്ടി ഒന്ന് പുഞ്ചിരിച്ചു,,, ആ സമയം അവർക്ക് മുന്നിൽ വേറെ ആരും ഉണ്ടായിരുന്നില്ല,,, തങ്ങൾ രണ്ട് പേരിൽ ലോകം തന്നെ കുടുങ്ങി കിടന്നിരുന്നു,,,

ഈ സമയം ഈ രംഗം വീക്ഷിക്കുന്ന കാർത്തിക്കിന് അവനുള്ള മറുപടി അവൾ പറയാതെ തന്നെ ലഭിച്ചിരുന്നു,,, അവരുടെ പ്രണയം അവന് മുന്നിൽ തെളിയുകയായിരുന്നു,,, ആദി എന്തൊക്കെയോ പറയുമ്പോൾ കുലുങ്ങി ചിരിക്കുന്ന തത്ത,,, അവന്റെ പിറകിൽ കയറി ഇരിക്കുമ്പോൾ തത്ത അല്പം പേടിയിടെ കാർത്തിക്കിനെ നോക്കി,,, അവൻ ചെറു പുഞ്ചിരിയോടെ കണ്ണിറുക്കി കാണിക്കുമ്പോൾ എല്ലാം അറിയുന്നവനെ പോലെ നിൽക്കുന്നവനെ അവൾ ചെറു ചിരിയോടെ നോക്കി,,,, വണ്ടി മുന്നോട്ട് എടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആദി മാത്രമായിരുന്നു,, അവന്റെ കണ്ണുകളിൽ തങ്ങളുടെ പ്രണയവും,,, അവർ പോകുന്നതും നോക്കി കാർത്തിക് ചെറു ചിരിയോടെ നിന്നു,, അവന് മനസ്സിലാകുന്നുണ്ടായിരുന്നു അവർ തമ്മിൽ ഉള്ള ആത്മബന്ധം,,, സ്നേഹം,,,, പ്രണയം,,,, .....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story