പ്രണയമഴ-2💜: ഭാഗം 44

pranayamazha thasal

എഴുത്തുകാരി: THASAL

"ആദി,,, ശരിക്കും ഞാൻ നിന്നോട് മിണ്ടില്ല എന്ന് കരുതിയതാ,,,,," "അതെന്താടി തത്തമ്മേ.... " അവൻ ചിരിയോടെ ചോദിച്ചു,,, അവൾ അവന്റെ ഷോൾഡറിൽ മുഖം അമർത്തി,, "ഇന്നലെ ഞാൻ ഒരുപാട് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലല്ലോ,,, എനിക്ക് സങ്കടം വന്നു,,," അവൾ പരിഭവത്തോടെ കീഴ്ചുണ്ട് ഉന്തി കൊണ്ട് പറയുന്നത് കേട്ടു അവന് ചിരി വന്നിരുന്നു,,, "ആണോ,,, ഒരുപാട് സന്തോഷം നൽകാനും അത് കാണാനും അല്ലേ,,, ഈ കുഞ്ഞ് വിഷമം അങ്ങ് നൽകിയത്,,, അപ്പോഴേക്കും പരിഭവം പിടിച്ചോ എന്റെ തത്തമ്മക്ക്,,,, " അവൻ കൈ പിന്നിലേക്ക് കൊണ്ട് വന്നു അവളുടെ മുഖത്ത് ഒന്ന് തലോടി കൊണ്ട് ചോദിച്ചതും അവൾ നിഷേധത്തിൽ തലയാട്ടി കൊണ്ട് അവന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി,, "അങ്ങനെ ആണേൽ കുഴപ്പം ഇല്ല,,,"

അവൾ അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു,, അവനും സന്തോഷം ആയിരുന്നു,,,കുറഞ്ഞ നാള് കൊണ്ട് തന്നെ ഒരുപാട് മനസ്സിലാക്കിയ തത്തയെ കണ്ടുള്ള സന്തോഷം,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "അജുവേട്ട... " അവർ നേരെ പോയത് അർജുന്റെ വീട്ടിലേക്ക് ആയിരുന്നു,,, പുറത്ത് അർജുനെ കണ്ടതും തത്ത ബുള്ളറ്റിൽ നിന്നും ചാടി ഇറങ്ങി,,, അവന്റെ അടുത്തേക്ക് ഓടി,,, മുറ്റത്ത്‌ ഫോൺ ചെയ്യുകയായിരുന്ന അർജുൻ അവളെ കണ്ടതും ഫോൺ വെച്ച് കൊണ്ട് അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, "തത്തമ്മേ സുഖം അല്ലേടി,,, " "നല്ല ആളാ,,,, ഇത്രയും ദിവസം ആയിട്ട് ഒരു ഫോൺ കാൾ,,, അറ്റ്ലീസ്റ്റ് ഒരു മെസ്സേജ് എങ്കിലും ചെയ്തോ,, എന്നിട്ട് ഇപ്പോൾ ഒരു സുഖാന്വേഷണം,,,, " അവൾ പരിഭവത്തോടെ പറയുന്നത് കേട്ടു അർജുൻ ഒരു ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് വിരൽ വെച്ച് തട്ടി,,,, "ഇപ്പോൾ തിരക്കല്ലേടി,,,, രണ്ട് മാസം ആയി നല്ല പോലെ ഒന്ന് ഇരിക്കാൻ കൂടി പറ്റിയിട്ടില്ല,,,

ഇവൻ കമ്പനി മാറിയതിൽ പിന്നെ എല്ലാം എന്റെ തലയിൽ ആയി,,, ഇപ്പോൾ തന്നെ ഓഫീസിൽ നിന്നും ഉള്ള കാൾ ആയിരുന്നു, അല്ലാതെ നിന്നെ അങ്ങനെ മറക്കാൻ കഴിയോ,,, " അർജുന്റെ ചോദ്യം മാത്രമാണ് മതിയായിരുന്നു തത്തയുടെ പരിഭവം തീരാൻ,,,അവൾ ഒരു ചിരിയോടെ അവനെ നോക്കി,,,, ഉള്ളിലേക്ക് കടന്നതും ബാക്കിയുള്ളവരും ഉള്ളിൽ ഇരിപ്പുണ്ട്,,,, അന്ന് അവിടെ ഒരു ആഘോഷം തന്നെ ആയിരുന്നു,,,,ഒരുപാട് കാലത്തിന് ശേഷം സുഹൃത്തുക്കൾ ഒത്തു കൂടിയതിന്റെ സന്തോഷം,,,, "അല്ല,,, സച്ചുവേട്ടന്റെ വിവാഹം സെറ്റ് ആയി എന്ന് പറഞ്ഞിട്ട്,,,, " "ഏകദേശം,,, കണ്ടു ഇഷ്ടപ്പെട്ടു,,, അടുത്ത month എൻഗേജ്മെന്റ് നടത്തണം എന്ന് പറഞ്ഞു വിളിച്ചിരുന്നു,,,, " സച്ചു പറഞ്ഞു നിർത്തി,,,, "മ്മ്മ്,,,, കൂടെ പഠിച്ചവർ ഒക്കെ വിവാഹവും കാര്യങ്ങളും ആയി,,, ഇവിടെയും ഉണ്ട് ഒരുത്തൻ,, പറഞ്ഞാൽ അനുസരണ വേണ്ടേ,,,, "

അവർക്ക് കുടിക്കാൻ ചായയുമായി കയറി വന്ന അർജുന്റെ അമ്മ പറയുന്നത് കേട്ടു അർജുൻ ഒന്ന് ചിരിച്ചു കൊണ്ട് ട്രേയിൽ നിന്നും ഒരു കപ്പ്‌ എടുത്ത് ചുണ്ടോട് ചേർത്തു,, ബാക്കിയുള്ളവർക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു,,,, അവർക്ക് അറിയാമായിരുന്നു അവന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം,, അവനിൽ നിന്നും യാതൊരു പ്രതികരണവും കിട്ടാതെ വന്നതോടെ അവർ അവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവിടെ നിന്നും പോയതും അവൻ ഇടം കണ്ണിട്ട് അവർ പോകുന്നതും നോക്കി നിന്നു,,, ആദി അവനെ ആശ്വസിപ്പിക്കാൻ എന്ന കണക്കെ കയ്യിൽ ഒന്ന് പിടിച്ചതും അവൻ ഒരു പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു,,, "അമ്മക്ക് അറിയില്ലല്ലോ കാര്യങ്ങൾ,,, ഈ പരിഭവം കുറെ കാലമായി കേൾക്കുന്നു,, ഞാൻ ഇതൊന്നും കാര്യമായി എടുക്കാറില്ല,,, "

"നിനക്കും വേണ്ടേടാ... " വാക്കുകൾ മുഴുമിപ്പിക്കാൻ ആദിക്ക് പോലും പേടി ആയിരുന്നു,,, അർജുൻ ചിരിയോടെ എല്ലാവരെയും നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,, പിന്നീട് എഴുന്നേറ്റു പോകുന്ന അർജുനെ എല്ലാവരും നിസങ്കതയിടെ നോക്കി നിന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "നീ എന്താടി ഇവിടെ വന്നിരിക്കുന്നത്... " ബാൽകണിയിൽ ഇരിക്കുന്ന സമയം ആദിയുടെ ശബ്ദം കേട്ടു അവൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ ബാൽകണി ഡോറും ചാരി നിൽക്കുന്ന ആദിയെ കണ്ട് അവൾ ധൃതിപ്പെട്ടു കൊണ്ട് ഒന്ന് ചിരിച്ചു,,, ശേഷം കണ്ണ് കൊണ്ട് അടുത്ത് വരാൻ കാണിച്ചതും അവൻ ചിരിയോടെ തന്നെ അവളുടെ അടുത്തേക്ക് ചെന്നു,,, അവൾ മെല്ലെ അവന്റെ തോളിലേക്ക് ചാഞ്ഞു,,,, "ഇന്ന് തിരികെ പോകുവോ,,,, "

കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ടായിരുന്നു അവളുടെ ചോദ്യം,,, അവൻ മെല്ലെ തലയാട്ടി,, "അമ്മ ഒറ്റക്കല്ലേ,,,, പോകാതിരുന്നാൽ ശരിയാകത്തില്ല... " അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി കൊണ്ടായിരുന്നു അവന്റെ മറുപടി,,, അവൾ പരിഭവത്തോടെ അവനെ തല ഉയർത്തി നോക്കി,,,, "ഇനിയും ഒറ്റയ്ക്ക് നിന്നെ കാണാതെ കഴിയണം ല്ലേ,,, " അവൾക്ക് കരച്ചിൽ വന്നിരുന്നു,,, ഈ ആറ് മാസങ്ങൾ തന്നെ വലിയ ഒരു വേദനയായിരുന്നു അവൾക്ക്,,, അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, "കഷ്ടിച്ച് ഇനി രണ്ടാഴ്ച കൂടിയല്ലേ ഒള്ളൂ,,, നിന്റെ എക്സാം കഴിയാൻ,,,,അത് കഴിഞ്ഞാൽ ഞാൻ നിന്റെ വീട്ടിൽ വന്നു ചോദിക്കാലോ,,, ഈ തത്തമ്മ പെണ്ണിനെ എനിക്ക് തരാവോ എന്ന്,, പിന്നെ എന്തിനാടി ഈ സങ്കടം,,,, " അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി,,, "സമ്മതിക്കത്തില്ല,,,,, എന്നെ കൊന്നിട്ടാണേലും അവർ അത് തടയും... "

പറയുമ്പോൾ അവളുടെ സ്വരത്തിൽ വേദന കലർന്നിരുന്നു,,, എങ്കിലും അവൾ അവനെ നോക്കി ചിരിക്കാൻ ശ്രമിച്ചു,,,അവൻ അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് ചുംബിച്ചു,,, "കൊല്ലാനോ,,,, നിന്നെ തൊട്ടാൽ നിന്റെ തന്ത ശ്രീനിവാസിന് പിന്നെ ജീവൻ ഉണ്ടാകില്ല,,,, എന്റെ പെണ്ണാ നീ,,, അത് ഇനി ആര് തടഞ്ഞാലും നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും,,,, നല്ല രീതിയിൽ നിന്നെ എനിക്ക് തന്നാൽ നിന്റെ അപ്പക്ക് കൊള്ളാം,,, അല്ലേൽ,,,, വേണ്ടാ പറയുന്നില്ല,,,, അന്ന് കാണിച്ചു തരാം,,,, " അവന്റെ സ്വരത്തിൽ ഒരു ഭീഷണി കൂടി ഉണ്ടായിരുന്നു,,, അവൾ അല്പം പേടിയോടെ അവന്റെ കണ്ണിലേക്കു തന്നെ നോക്കി,,, "ആദി.... നീ വീണ്ടും പഴയ പോലെ ആകരുത്,,,,അവർ എതിർക്കും എന്നത് ഉറപ്പാ,,, എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം,,, പതിയെ അപ്പ സമ്മതിക്കും,,, അല്ലാതെ നീ ആ പഴയ ആദിയായാൽ എനിക്ക് സഹിക്കില്ല,,,, ആകരുത് ഒരിക്കലും,,, "

അവളുടെ സ്വരത്തിൽ ഒരു അപേക്ഷയും നിറഞ്ഞു,,, അവൻ അവളെ ഒന്നൂടെ അവനിലേക്ക് ചേർത്ത് പിടിച്ചു,,, "ഇല്ലടി,,,, ആ പഴയ ആദി എന്നെ മരിച്ചു പോയി,,, എന്റെ തത്തമ്മ തന്നെയല്ലേ അവനെ കൊന്നത്,, പക്ഷെ നിനക്ക് വേദനിച്ചാൽ ഞാൻ സഹിച്ചു എന്ന് വരില്ല,,,, " അവൻ പറയുന്നത് കേട്ടു അവൾ അവനിലേക്ക് ഒതുങ്ങി കൂടി,,, "ആദി....i really love you.... എനിക്ക് അറിയില്ല എത്രമാത്രം ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട് എന്ന്,,, ഒരുപാട് ഇഷ്ടവാ,,,, നീ ഇല്ലാതെ എനിക്ക് പറ്റില്ലാട്ടൊ,,,, നിനക്ക് എന്നെ വേണ്ടെന്നു തോന്നുന്ന ആ നിമിഷം എന്നെ കൊന്ന് കളയണം,,,, അത് ഞാൻ അറിഞ്ഞാൽ ഒരുപക്ഷെ ആ വേദന എനിക്ക് സഹിക്കാൻ കഴിയില്ല അതാ.... " അവൾ പറയുന്നത് കേട്ടു അവന് ദേഷ്യം വന്നിരുന്നു,,, അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി,,,,

അവന്റെ കണ്ണിലെ ദേഷ്യം കാണുമ്പോഴും അവൾ പുഞ്ചിരിക്കുകയായിരുന്നു,, അവൻ ആ ദേഷ്യത്തോടെ തന്നെ അവളുടെ കവിളിൽ കുത്തി പിടിച്ചു,,,, "ഡി.... #&%$@%$#മോളെ,,,, ഇനി മേലാൽ ഇങ്ങനെയുള്ള വർത്തമാനവും കൊണ്ട് എന്റെ അടുത്തേക്ക് വന്നാൽ കൊന്ന് കളയും ഞാൻ,, ആരാടി പറഞ്ഞത് ഈ ആദിത്യക്ക് നിന്നെ വേണ്ടെന്നു തോന്നുമെന്ന്,,,, അങ്ങനെ ആയിരുന്നേൽ നിന്നെ കാണാൻ വേണ്ടി മാത്രം എനിക്ക് ഇത് വരെ വരേണ്ട ആവശ്യം ഇല്ലായിരുന്നു,,,, ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന് കരുതി എന്തും പറയാം എന്ന് കരുതണ്ട,,, അവളുടെ ഒരു..... നിന്നെ ഞാൻ തന്നെ കൊല്ലും,, പക്ഷെ അത് സ്നേഹം നൽകിയിട്ട് ആകും,,, അല്ലാതെ,,, നിന്നെ വേണ്ടെന്നു തോന്നാൻ മാത്രം അത്രക്ക് അദംപതിച്ചവൻ ആണോ ഞാൻ.... പറയടി,,,

എങ്ങനെ തോന്നി നിനക്ക് ഇങ്ങനെ പറയാൻ,,, " ദേഷ്യത്തിൽ തുടങ്ങിയ വാക്കുകൾ അവസാനം എത്തിയപ്പോഴേക്കും ഇടറിയിരുന്നു,,,അവളുടെ കണ്ണുകളും നിറഞ്ഞു വന്നു,, ഒരിക്കലും അവനോട് അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ഉള്ളിൽ നിന്നും ആരോ വിളിച്ചു പറയും പോലെ,, അവന്റെ കണ്ണിൽ കത്തി നിന്ന ദേഷ്യത്തേ മറച്ചു കൊണ്ട് ദയനീയത കടന്നു വന്നതും അവൾ വേറൊന്നും ആലോചിക്കാതെ അവന്റെ ചുണ്ടുകളിൽ അധരങ്ങൾ ചേർത്തു,,, പറഞ്ഞ വാക്കുകൾക്ക് പരിഹാരം എന്ന പോലെ തന്റെ പ്രണയം അവന് നൽകുകയായിരുന്നു,,, അവനും അവളെ ഭ്രാന്തമായി തന്നെ ചുംബിച്ചു,,, അവളിൽ നിന്നും വിട്ട് മാറുമ്പോൾ അവൾ അവന്റെ നെഞ്ചിൽ പറ്റി കിടന്നു,,,

"സോറി,,, ഞാൻ അറിയാതെ,,, പറഞ്ഞതാ,,, എനിക്കറിയാലോ എന്റെ ആദിയെ,,, ഈ തത്തയെ എത്ര ഇഷ്ടമാണ് എന്ന് എനിക്കറിയാം,,,, ഒരിക്കലും പറയില്ലാട്ടൊ അങ്ങനെ ഒരു വാക്ക് പോലും,,,, സോറി.... സോറി... " അവൾ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ആയി കിടന്നതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു,, അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾ "പോട്ടെഡി.... " "പോണ്ട.... " അവന്റെ കയ്യിൽ തൂങ്ങി കൊണ്ട് തന്നെ അവൾ മറുപടി നൽകി,, അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കൈക്ക് മുകളിൽ ആയി കൈ ചേർത്തു,,, "പെട്ടെന്ന് വരാം,,, " "പോണ്ട,,,, എനിക്ക്,,,, കാണാൻ,, കഴിയില്ലല്ലോ,,, " അവളുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി,, അവൻ അവളെ ഒന്ന് ചേർത്ത് നിർത്തി,,,

അവളുടെ കവിളിൽ ആയി കൈ ചേർത്ത് പിടിച്ചു,,, "വീഡിയോ കാൾ ചെയ്യാഡി നോൺസ്റ്റോപ്പെ,,,," അവന്റെ ഉള്ളിലും വേദന ഉണ്ടായിരുന്നു,, എങ്കിലും അവൻ പുഞ്ചിരിയോടെ പറഞ്ഞു,, "ഇത്,, പോലെ കാണാൻ കഴിയില്ലല്ലോ,,, " അവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ തോളിൽ മുഖം ചേർത്ത് കൊണ്ട് പറഞ്ഞതും അവന്റെ മുഖത്തും സങ്കടം വ്യക്തമായി തുടങ്ങി,, അവൻ അവളെ ഒന്ന് അടർത്തി മാറ്റി കൊണ്ട് നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി,,,അപ്പോഴേക്കും അവളുടെ കണ്ണുകൾ ചതിച്ചു തുടങ്ങിയിരുന്നു,,, "തത്തമ്മേ,,,, എന്നെ കൂടി വിഷമിപ്പിക്കാതെ,,,,ഞാൻ വരും,,, നിന്നെ കാണാൻ,,, " പരഞ്ഞു കഴിയും മുന്നേ അവളുടെ കണ്ണുനീർ അവന്റെ മുഖത്ത് സ്പർശിച്ചു,,, "എനിക്ക് വയ്യാത്തോണ്ടാ,,, ഒറ്റയ്ക്ക് ആകും പോലെ,,,എന്നെയും കൊണ്ട് പോകോ,,, "

അവൾ കരഞ്ഞു കൊണ്ട് തന്നെ ചോദിച്ചു,, അവൻ അവളുടെ മുഖം പിടിച്ചുയർത്തി ആ വിരി നെറ്റിയിൽ ഒന്ന് ചുണ്ട് ചേർത്ത്,,, "കൊണ്ട് പോകും,,, ഇപ്പോഴല്ല,,, ഇപ്പോൾ എന്റെ തത്തമ്മ പോയി പഠിക്കാൻ നോക്ക്,,, എക്സാം ഒക്കെ കഴിഞ്ഞാൽ നിന്റെ ആദി തന്നെ നിന്നെ വിളിക്കാൻ വരാം,,,, ചെല്ല്,,, " അവൻ പറഞ്ഞു,,, അവൾ മനസ്സില്ലാ മനസ്സോടെ തിരിഞ്ഞു നടന്നു,,, ഹോസ്റ്റലിന്റെ ഗേറ്റിൽ എത്തിയതും പെട്ടെന്നുള്ള ഉൾപ്രേരണയിൽ ഓടി വന്നു അവന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് ഉള്ളിലേക്ക് തന്നെ നടന്നു,, അവൻ ഒരു നിമിഷം അവളെ നോക്കി,, ഒരു തിരിഞ്ഞു നോട്ടം പോലും ഉണ്ടായില്ല,,, അവന്റെ ബുള്ളറ്റ് അകന്നു പോകുന്ന ശബ്ദം അവൾ കേൾക്കുന്നുണ്ടായിരുന്നു,, കണ്ണുനീർ അടക്കി നിർത്താൻ കഴിയാത്ത പോലെ,, പെട്ടെന്ന് ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതോടെ അവൾ അതിലേക്കു ഒന്ന് നോക്കിയതും കണ്ടു *മിസ്സ്‌ യു സൊ മച്ച്... *എന്ന ആദിയുടെ മെസ്സേജ്,, അവൾ കണ്ണുകൾ ഒഴുകുമ്പോഴും അതിൽ ഒന്ന് ചുണ്ട് ചേർത്തു,,,.....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story