പ്രണയമഴ-2💜: ഭാഗം 45

pranayamazha thasal

എഴുത്തുകാരി: THASAL

"ഇനി എത്ര എക്സാം ഉണ്ട്,,,, " "നാളെ കൂടിയെ ഒള്ളൂ,,,,, വീട്ടിൽ പറഞ്ഞേക്കുന്നത് മറ്റന്നാൾ വരാംന്നാ,,, പോകും മുന്നേ നിന്നെ ഒന്ന് കാണാൻ കൊതിയുണ്ട്,,, " പറയുമ്പോൾ അവളുടെ നോട്ടം മെൻസ് ഹോസ്റ്റലിൽ ചെന്ന് പതിഞ്ഞു,, ഇന്ന് അവളെ കാത്തു അവിടെ ആരും നിൽപ്പുണ്ടായിരുന്നില്ല,,, അവൻ തികച്ചും നിശബ്ദമായി നിന്നു,,,, "എന്തെ വരാൻ കഴിയില്ലേ,,,, സാരല്യ,,, എനിക്കറിയാം തിരക്ക് ആയത് കൊണ്ടാകും എന്ന്,,, " അവൾ അവനെ ആശ്വസിപ്പിക്കും കണക്കെ പറഞ്ഞു,,, മറു ഭാഗത്ത്‌ അവൻ ഒരു പുഞ്ചിരിയോടെ അത് കേട്ടു നിൽക്കുകയായിരുന്നു,,, "എന്റെ തത്തമ്മക്ക് വിഷമം ഇല്ലേ,,, വരാഞ്ഞിട്ട്... " "വിഷമം എന്ന് പറഞ്ഞാൽ കുഞ്ഞ ഒരു സങ്കടം ഉണ്ട്,,, അന്ന് വന്നിട്ട് പിന്നെ ഇത് വരെ എന്നെ കാണാൻ വന്നില്ലല്ലോ,,,

പിന്നെ കാണാതെ പോവേണ്ടി വരില്ലേ,,,, പിന്നെ ഒരിക്കലും,,,, " "ഞാൻ നാളെ വരും തത്തമ്മേ,,,, നീ എക്സാം ഒക്കെ കഴിഞ്ഞു റിലാക്സ് ആയി പുറത്തേക്ക് ഇറങ്ങുമ്പോൾ മെയിൻ ഗേറ്റിൽ നിന്നെയും പ്രതീക്ഷിച്ച് നല്ല സിനിമ സ്റ്റൈലിൽ തന്നെ ഞാൻ ഉണ്ടാകും,,,,, സന്തോഷം ആയോ തത്തമ്മക്ക്,,,, " അവന്റെ സ്വരം അത്രയും ആർദ്രമയിരുന്നു,,, അവൾ പുഞ്ചിരിയോടെ തലയാട്ടി,,, "ഒരുപാട്.... ഒരുപാട്...." "എന്ന പോയി പഠിക്കാൻ നോക്കടി,,,, എക്സാം ആണെന്ന ഒരു ബോധവും ഇല്ല,,,, ഫോൺ ഓഫ് ചെയ്തു പോ..." പെട്ടെന്ന് അവന്റെ ശബ്ദം കനത്തതും അവളുടെ ചുണ്ടും കൂർത്തു,,, "ഞാൻ പഠിച്ചതാ....എന്തിനാ എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറയുന്നേ,,,, " "പിന്നെ പഠിക്കണ്ട എന്ന് പറയാൻ പറ്റോ,,, എന്റെ കുട്ടി എന്ന ഒരു വട്ടം കൂടി നോക്ക്,,,,നമുക്ക് ജീവിതത്തിൽ ഈ പഠിപ്പ് ഒക്കെ ബാക്കി ഉണ്ടാകൂ,,,,

നമ്മൾ ഒരുമിച്ച് ജീവിച്ചു തുടങ്ങിയാൽ അതിനിടയിൽ എനിക്കെന്തേലും സംഭവിച്ചാലും നിനക്ക് മുന്നോട്ട് ജീവിക്കണ്ടെ,,, അതിന് ഒരു ജോലി വേണം,, നല്ലൊരു ജോലിക്ക് പഠിപ്പും,,,, എനിക്ക് ഇഷ്ടമല്ല ആരെയും ആശ്രയിച്ചു ജീവിക്കുന്നത്,,,മനസ്സിലാകുന്നുണ്ടോ,,,,,, " അവന്റെ വാക്കുകൾ അവളിൽ വല്ലാത്തൊരു നോവുണർത്തി,,, അവൾ മെല്ലെ ഒന്ന് മൂളുമ്പോഴും അവനില്ലായ്മയെ അവൾക്ക് ചിന്തിക്കാൻ പോലും ആകുന്നില്ലായിരുന്നു,,, "ഇനി എന്ത് ആലോചിച്ചു നില്ക്കേണ്,,,പോയി പഠിക്കാൻ നോക്ക്,,,, ഗുഡ് നൈറ്റ്‌... " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് ഫോൺ ഓഫ് ചെയ്തതും അവളിൽ തെല്ലൊരു പരിഭവം നിറഞ്ഞു,,, കൈ എത്തിച്ചു ടേബിളിൽ നിന്നും പുസ്തകം എടുത്ത് വായിക്കുമ്പോഴും അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സ് മുഴുവൻ,,,, "നാളെ കഴിഞ്ഞാൽ ചേച്ചി തിരിച്ചു പോകും ല്ലേ,,, " അടുത്ത ബെഡിൽ കിടന്നിരുന്ന കുട്ടി ചോദിച്ചതും തത്ത അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,,

"നന്നായി മിസ്സ്‌ ചെയ്യും ട്ടൊ ചേച്ചി,,,," "ആണോ,,,, എനിക്കും മിസ്സ്‌ ചെയ്യും,,,,ഈ ഹോസ്റ്റൽ റൂമും,,,, ഈ ജനവാതിലും,,,, നമ്മുടെ കോളേജും,,,,, ആ തണൽ മരവും.... വരാന്തയും... എല്ലാം,,,,," അവളുടെ ഓർമ്മകൾ നീളൻ വരാന്തയിലൂടെ ആദിയുടെ കൈ പിടിച്ചു നടന്നതും,,,, പ്രണയം കൈ മാറിയ ക്ലാസ്സ് മുറികളും,,,,, ഏട്ടന്മാരോടൊപ്പം ചിലവഴിച്ച തണൽ മരചുവടും,,,,,,കൃഷ്ണയോടൊപ്പമുള്ള സന്തോഷങ്ങളും മനസ്സിലൂടെ ഓടി വന്നു,,, അവളുടെ ഓരോ ഭാവമാറ്റങ്ങളും കണ്ണുകളിൽ ഒപ്പി എടുക്കുകയായിരുന്നു ആ കുട്ടി,,, "ചേച്ചിക്ക് ഇവിടം ഒരുപാട് ഇഷ്ടം ആയിരുന്നല്ലേ,,,,, " അവൾ ആകാംഷ നിറഞ്ഞ നോട്ടം തത്തയിലേക്ക് പായിച്ചു,,, "ഒരുപാട്.... " അത് മാത്രം പറഞ്ഞു കൊണ്ട് അവൾ പഴയ ഓർമ്മകളിൽ മുഴുകി പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ ചുണ്ടിൽ ചെറു ചിരി ഉണ്ടായിരുന്നു,,,, ◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾◾

എക്സാം എഴുതി കഴിഞ്ഞതും നേരത്തെ തന്നെ അവൾ ഇറങ്ങി,,,, കയ്യിലെ ബാഗ് നെഞ്ചോട് ചേർത്ത് കൊണ്ട് മെയിൻ ഗേറ്റിനടുത്തേക്ക് ഓടിയതും കണ്ടു തന്നെയും പ്രതീക്ഷിച്ചു ബുള്ളറ്റും ചാരി നിൽക്കുന്ന ആദിയെ,,,, അവൾ പതിവ് പുഞ്ചിരിയോടെ തന്നെ അവന്റെ അടുത്തേക്ക് ഓടി,,, ഒന്ന് കിതച്ചു കൊണ്ട് അവന്റെ മുന്നിൽ ചെന്ന് നിന്നതും അവൻ ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ വിരൽ മടക്കി ഒന്ന് തട്ടി,,, "നിലത്തുടെ നടക്കടി.... നോൺസ്റ്റോപ്പെ,,," അവൻ പറയുന്നത് കേട്ടു അവൾ അവൻ തട്ടിയ ഭാഗം ഒന്ന് തടവി കൊണ്ട് അവനെ നോക്കി ചിരിച്ചു,,, "എനിക്ക് കാണാൻ കൊതിയായിട്ട് ഓടിയതാ,,," നിഷ്കളങ്കമായ അവളുടെ മറുപടിക്ക് വാത്സല്യം നിറഞ്ഞ ഒരു നോട്ടവുമയി അവൻ ബുള്ളറ്റിൽ കയറി ഇരുന്നതും അവളും പിന്നാലെ കയറി,,, "ഇന്നലെ ഇല്ലേ ആദി,,,,, എനിക്ക് ശരിക്ക് ഉറങ്ങാനൊന്നും പറ്റിയില്ല,,,,

സന്തോഷം വന്നിട്ടേ,,,, രാവിലെ ആകാൻ പ്രാർത്ഥിച്ചാ കിടന്നേ,,, എക്സാം എഴുതി കഴിയും വരെ വാച്ചിൽ നോക്കി കാത്തിരിപ്പായിരുന്നു,,, " അവൾ ഓരോ കാര്യങ്ങളും എണ്ണി എണ്ണി പറയുന്നുണ്ട്,, അവൻ അതെല്ലാം ആസ്വദിച്ചു കൊണ്ട് കേട്ടു,,, "എന്നിട്ട് എക്സാം എല്ലാം നല്ല പോലെ എഴുതിയില്ലേ,,,, " "മ്മ്മ്,,,, ഫുൾ എഴുതി,, പഠിച്ചത് ഒക്കെ തന്നെയാ വന്നത്,,, പിന്നെ ഇല്ലേ ആദി,,,,, ഞാൻ ഒരു കുട്ടിക്ക് കാണിച്ചു കൊടുത്തു,,,, " ചെറിയ ചെറിയ വിശേഷങ്ങൾ പോലും വലിയ കാര്യം പോലെ പറയുന്ന തത്തയോട് അവന് പ്രണയം ആയിരുന്നു,, അവൻ മെല്ലെ അവനെ ചുറ്റി പിടിച്ച അവളുടെ കൈ പത്തി എടുത്തുയർത്തി ഒന്ന് ചുംബിച്ചു,,, അവളും അവനോട് ചേർന്ന് ഇരുന്നു,,, പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു,, മൂളിയും ചിരിച്ചും അവനും അതിനൊരു രസം കണ്ടെത്തി,,തത്തയും ആദിയും മാത്രമായ ഒരു ലോകത്ത് കുടുങ്ങി കിടക്കുകയായിരുന്നു രണ്ട് പേരും,,,

ആദി വണ്ടി ചെന്ന് നിർത്തിയത് ബീച്ചിൽ ആയിരുന്നു,,, അവൾ ആവേശത്തോടെ ചാടി ഇറങ്ങി,,,, കടൽ കാറ്റെറ്റ് തോളറ്റം കിടക്കുന്ന മുടി ഇഴകൾ പറന്നു കളിക്കുന്നുണ്ടായിരുന്നു,,, അവനോടൊപ്പം കൈ ചേർത്ത് പിടിച്ചു നടക്കുമ്പോഴും അവൾ ചുറ്റും ആരെങ്കിലും ഉണ്ടോ എന്നോ ശ്രദ്ധിക്കുന്നുണ്ടോ എന്നോ നോക്കിയില്ല,,,,, അവൻ അവളെയും ചേർത്ത് പിടിച്ചു കുറച്ചു മാറി ഉള്ള പാറകെട്ടിൽ ചെന്നിരുന്നു,, അവനോട് ചേർന്ന് അവളും,,, കടലിന്റെ ഇരമ്പലിനോടൊപ്പം കുസൃതി നിറഞ്ഞ അവളുടെ ശബ്ദവും ഉയർന്നു,,,, "തത്തമ്മേ... " അവളുടെ സംസാരത്തിന് ഇടയിലൂടെയായിരുന്നു അവൻ വിളിച്ചത്,, അവൾ ഒരു നിമിഷം സ്റ്റെക്ക് ആയി കൊണ്ട് അവനെ നോക്കി,,, "എന്തോ... " അവൾ വിളി കേട്ടതും അവൻ ഒന്ന് പൊട്ടിച്ചിരിച്ചു,,,

"പോടീ നോൺസ്റ്റോപ്പെ...ഇങ്ങനെയാണോ വിളി കേൾക്കുന്നെ,, " "എനിക്കിങ്ങനെയാ ഇഷ്ടം,,,, ആദി തത്തമ്മേന്ന് വിളിക്കുന്നത് അത്രയും ഇഷ്ടവാ,,, അതോണ്ട അങ്ങനെ വിളി കേൾക്കുന്നത്,,, എന്താ കൊള്ളൂലെ... " അവൾ സംശയഭാവത്തോടെ അവനെ നോക്കുന്നത് കണ്ട് അവൻ അവളെ ഒന്നൂടെ ചേർത്ത് ഇരുത്തി അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് ചുണ്ടമർത്തി,,, അവൾ കണ്ണടച്ച് അത് സ്വീകരിച്ചു,,,, "പിന്നെ കൊള്ളാതെ,,,,നിന്നോളം ഇഷ്ടം ആണ് എനിക്ക് നിന്റെ കുറുമ്പുകളും പൊട്ടത്തരങ്ങളും,,,, ഇഷ്ടങ്ങളും,,,,, " അവൻ കാതോരം അധരം ചേർത്ത് പറഞ്ഞതും അവൾ പുഞ്ചിരിയോടെ അവന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി വെച്ചു,,, "തത്തമ്മേ.... " "എന്തോ... " അവൾ വീണ്ടും വിളി കേട്ടു,,, "നമുക്ക് കല്യാണം കഴിക്കാം... "

അവന്റെ ചോദ്യം അത്രമാത്രം ആയിരുന്നു,, അവൾ മെല്ലെ തല ഉയർത്തി അവനെ നോക്കിയപ്പോൾ അവൻ ചിരിയോടെ അവളുടെ നെറ്റിയിൽ തലോടി,,, "നീ ഇനി തിരികെ പോകണ്ട തത്തമ്മേ,,,,ഞാൻ നിന്നെ കൊണ്ട് പൊയ്ക്കോളാം... " അവൻ അവളോടായി പറഞ്ഞതും അവളുടെ പിടുത്തത്തിന്റെ മുറുക്കം ഒന്ന് കൂടെ കൂടി,,, അതനുസരിച്ചു തന്നെ ചുണ്ടിലെ പുഞ്ചിരിയുടെ അളവും,,,, "പോകണം ആദി... " അത്രയേ അവൾ പറഞൊള്ളൂ,,, അവൻ അവളുടെ മുഖം പിടിച്ചുയർത്തി,,, "എന്റെ കൂടെ വരാൻ ഇഷ്ടവല്ലേ,,,, എന്നെ വിശ്വാസം ഇല്ലേ നിനക്ക്... " അവന്റെ മുഖം വാടിയിരുന്നു,, അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി കവിളിൽ ആയി ചുണ്ടമർത്തി,,, "എന്നേക്കാൾ വിശ്വാസം ആണ്,,,, എന്റെ ആദിയെ.... " ചുണ്ടിൽ പഴയ പുഞ്ചിരി ഉണ്ടായിരുന്നു,,, "

പിന്നെ എന്താ,,, " "എനിക്ക് സമ്മതം ചോദിക്കാൻ എന്നെ സ്നേഹിക്കുന്നവർ ഒരുപാട് ഉണ്ട് ആദി,, അവരോടൊക്കെ സമ്മതം ചോദിച്ചു,,,, ഞാൻ വരും നിന്നോടൊപ്പം,,, അത് ആര് എതിർത്താലും,,,, നീ വിളിക്കുന്ന ആ നിമിഷം ഞാൻ ഇറങ്ങി വരും,,, " അവന്റെ നെഞ്ചിൽ മുഖം അമർത്തി കൊണ്ട് അവൾ മറുപടി പറഞ്ഞു,,,, അവൻ അവളുടെ മുടിയിലൂടെ തലോടി,,, "നിന്റെ അപ്പ എതിർത്താലും,,, ???!" അവൻ അല്പം ശബ്ദം താഴ്ത്തി കൊണ്ട് ചോദിച്ചു,,, "മ്മ്മ്,,,,,, എനിക്ക് വേണ്ടി മാറിയ,,,,ഏതൊരു സാഹചര്യത്തിലും എന്നെ ചേർത്ത് പിടിച്ച നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല ആദി,,,,മനഃപൂർവം ആ പഴയ ആദിത്യയാക്കി മാറ്റില്ല,,,, " അവളുടെ വാക്കുകൾക്ക് പതിവില്ലാതെ ഉറപ്പ് പകർന്നിരുന്നു,,,, അവളുടെ ചുണ്ട് അവന്റെ നെഞ്ചിൽ പതിഞ്ഞു,,,

അവനും അവളെ ചേർത്ത് പിടിച്ചു ഇരുന്നു,,,, ഒരുപാട് നേരം കടലിന്റെ ഇരമ്പലും കേട്ടു രണ്ട് പേരും ഇരുന്നു,,,, അസ്തമയ സൂര്യന്റെ സാനിധ്യത്തിൽ ആകാശം ചുവന്നു,,,ചെഞ്ചുവപ്പ് പകർന്ന ആകാശത്തേ പിളർത്തി കൊണ്ട് സൂര്യൻ കടലിലേക്ക് താഴുന്നതും ആകാശത്ത് ഇരുട്ട് നിറയുന്നതും അവർ അറിഞ്ഞു,,, എങ്കിലും അവരുടെതായ ലോകത്ത് അവർ പ്രണയിച്ചു കൊണ്ടിരുന്നു,,,, "പോകണ്ടേ... " അവനിൽ നിന്നും തത്തയെ അടർത്തി മാറ്റി കൊണ്ട് ചോദിച്ചു,,, അവൾ ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി,,, അത് പോകാൻ നേരം എല്ലാ പ്രാവശ്യവും അവളിൽ നിന്നും ഉള്ള പ്രതികരണം ആയത് കൊണ്ട് തന്നെ അവന് പുഞ്ചിരിയായിരുന്നു,,,, "മ്മ്മ്ഹും.... തിരിച്ചു പോകാനല്ലേ.... " അവളുടെ ചുണ്ടുകൾ കൂർത്തു,,കൂർത്ത ചുണ്ടുകളിൽ ചെറു മുത്തം നൽകി കൊണ്ട് അവൻ എല്ലാ പരിഭവങ്ങളെയും തന്റെത് മാത്രം ആക്കി,,,

"അതല്ലേടി തത്തമ്മേ പറഞ്ഞത്,,, എന്നോടൊപ്പം.... " പറഞ്ഞു തീരും മുന്നേ അവൾ അവന്റെ ചുണ്ടുകൾ പൊത്തി,, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു,,, "ഒരു വട്ടം കൂടി വിളിക്കല്ലേ ആദി,,, ഞാൻ വന്നു പോകും,,, ഞാൻ പലരുടെയും മുന്നിൽ നന്ദി കെട്ടവൾ ആയി മാറും,,,,, " അവളുടെ സ്വരം ഇടറിയിരുന്നു,, അവൻ നെറ്റിയിലെ അവളുടെ കുഞ്ഞു മുടികളെ ഒതുക്കി കൊണ്ട് അവിടെ ഒന്ന് ചുംബിച്ചു,,, "വിളിക്കുന്നില്ല തത്തമ്മേ,,,,,,,,,, അത് എന്റെ തത്ത പെണ്ണിന് സങ്കടം ആകുന്നുണ്ടെങ്കിൽ വിളിക്കുന്നില്ല,,,, പക്ഷെ നിന്റെ ഒരു വിളിക്കായി ഞാൻ കാത്തു നിൽക്കും,,, നിനക്ക് അവിടെ നിൽക്കാൻ കഴിയുന്നില്ല എന്ന് തോന്നുമ്പോൾ ഈ ആദിയെ ആദ്യം ഓർക്കണം,,,, എന്നോട് പറയണം,,, ഞാൻ വന്നു കൊണ്ട് പൊയ്ക്കോളാം,,, നിന്നെ,,, മ്മ്മ്,,, " അവൻ ചോദിച്ചതും അവൾ പുഞ്ചിരിയോടെ തലയാട്ടി,,

"എന്ന പോകാം,,, നിന്നെ ഹോസ്റ്റലിൽ കൊണ്ട് ചെന്ന് ആക്കിയിട്ടു വേണം വീട്ടിൽ പോകാൻ,, അമ്മക്ക് നല്ല സംശയം ഉണ്ട്,,, ചോദിക്കാതെയും പറയാതെയും പെട്ടെന്ന് നിന്നിടത്ത് നിന്ന് മുങ്ങുന്നതിന്,,," അവൻ ഒരു ചിരിയോടെ പറഞ്ഞതും അവളും ഒന്ന് ചിരിച്ചു,, "അമ്മക്ക് അറിയില്ലേ... " "അറിയാം,,, എന്റെ തത്ത പെണ്ണെ,,, പക്ഷെ ഈ യാത്ര മാത്രം അറിയില്ല,,,," അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു,, അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ കൊരുത്തു,,, അവനോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും അവൾക്ക് അമൂല്യമായ നിധി പോലെയായിരുന്നു,,, ഒരുപാട് സന്തോഷം നൽകുന്ന നിമിഷങ്ങൾ,,,,, ഹോസ്റ്റലിലേക്കുള്ള യാത്രയിൽ അവൾ തികച്ചും മൗനമായിരുന്നു,,,,അവനും ഒന്നും ചോദിക്കാൻ പോയില്ല,,, അതൊരു കരച്ചിലിലെ തീരൂ എന്ന് അവനും വ്യക്തമായി അറിയാമായിരുന്നു,

, ഹോസ്റ്റലിന് മുന്നിൽ ബുള്ളറ്റ് നിർത്തിയതും അവൾ സങ്കടത്തോടെ ഇറങ്ങി,,, "പോണോ ആദി... " അവൾ സങ്കടത്തോടെ ചോദിച്ചു,, അവൻ അവളെ ചേർത്തു നിർത്തി അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി,,,, "മ്മ്മ്.... നാളെ നീയും തിരികെ വരുകയല്ലെ,,,, നാട്ടിലേക്ക്‌,,,, എത്ര ദൂരം ആണെങ്കിലും ഈ നെഞ്ച് ഒന്ന് പിടച്ചാൽ നിന്റെ ആദി ഓടി വരും,,, എന്നും വിളിക്കും,,,,, സങ്കടം ആണെങ്കിലും സന്തോഷം ആണെങ്കിലും എന്നോട് പറയണം,,, എനിക്ക് സ്നേഹിക്കാൻ അമ്മയെ കൂടാതെ നീ മാത്രം ഒള്ളൂ എന്ന് ഓർക്കണം,,,, നീ ഇല്ലാതെ പറ്റില്ല എന്നും,,,, മ്മ്മ്,,, " "മ്മ്മ്,,,, എനിക്ക് ശരിക്കും കരച്ചിൽ വരുന്നുണ്ട്,,, ഞാൻ പോയാൽ കാണാൻ വരില്ലേ,,, " "പിന്നെ വരാതിരിക്കൊ പെണ്ണെ,,, വരും,,,,നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഏത് നേരം ആണെങ്കിലും വരും,, പോരെ,,, ഇനി എന്റെ തത്തമ്മ കണ്ണ് തുടച്ചു അകത്തേക്ക് കയറിക്കേ,,, "

അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു,, അവൾ നിഷേധത്തിൽ തലയാട്ടി കൊണ്ട് അവനെ കെട്ടിപ്പിടിച്ചതും അവൻ ചിരിയോടെ അവളുടെ പുറത്ത് ഒന്ന് ഉഴിഞ്ഞു കൊണ്ട് അവളെ അവനിൽ നിന്നും മാറ്റി നിർത്തി,,, "നോക്കിക്കേ,,, എല്ലാരും നമ്മളെ നോക്കുന്നുണ്ട്,,, നീ ചെല്ല്,,,,, ഞാൻ വിളിച്ചോളാം,,, " "വിളിക്കോ... " അവൾക്ക് കരച്ചിൽ വന്നിരുന്നു,,, "വിളിക്കാടി നോൺസ്റ്റോപ്പെ,,,,ചെല്ല്...." അവൻ അവളെ ഉന്തി ഉള്ളിലേക്ക് ആക്കി,, അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി പോകുന്നതും നോക്കി അവൻ സങ്കടത്തോടെ ബുള്ളറ്റ് മുന്നോട്ട് എടുത്തു,,, അവൾ ആ നിമിഷം തന്നെ പുറത്തേക്ക് വന്നു,,, അവൻ പോകുന്നതും നോക്കി നിന്നു,,, നിറഞ്ഞ കണ്ണുകളോടെ തിരികെ നടന്നു,,,, കണ്ണുകൾ തുടച്ചു കൊണ്ട് ഉള്ളിലേക്ക് കയറിയതും വിസിറ്റെഴ്സ് റൂമിൽ ഇരിക്കുന്ന ആളെ കണ്ട് അവൾ ഒന്ന് ഞെട്ടി,,,, "അപ്പ... " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു,,,, പേടിയോടെ അയാളെ നോക്കി നിന്നതും,,,, വന്യമായ ഒരു നോട്ടത്തിൽ അടുത്തേക്ക് വന്ന അയാളുടെ കൈ തത്തയുടെ വലതു കവിളിൽ ആയി പതിഞ്ഞിരുന്നു,,,.....തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story